category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സുവിശേഷം ദൂരങ്ങളിലേക്ക് എത്തിക്കുവാന്‍ അത്മായർ ഭയമില്ലാതെ മുന്നോട്ട് വരണം: ഫ്രാന്‍സിസ് മാര്‍പാപ്പ |
Content | വത്തിക്കാന്‍: അത്മായര്‍ സഭയുടെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളിലും സജീവമായി പങ്കാളികളാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷത്തെ ദൂരത്തേക്ക് എത്തിക്കുന്ന ഭയമില്ലാത്ത സമൂഹമായി കത്തോലിക്ക വിശ്വാസികളായ അത്മായര്‍ മാറണമെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. അത്മായര്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് 'ധൈര്യമുള്ള അത്മായ സംഘം' സഭയുടെ അതിര്‍ത്തികള്‍ക്കു വെളിയിലും സുവിശേഷം എത്തിക്കുവാന്‍ വരണമെന്ന ആവശ്യം പാപ്പ ഉന്നയിച്ചത്. "തെറ്റു ചെയ്തു പോയവര്‍ക്കും പ്രവേശിക്കുവാന്‍ വാതിലുകള്‍ മുഴുവനും തുറന്നിരിക്കുന്ന കരുണയുള്ള പിതാവിനെ പോലെ കരുണയുടെ ഈ വര്‍ഷത്തില്‍ ഓരോ അത്മായനും മാറണം. സഭയുടെ അധികാരികള്‍ നല്‍കുന്ന ചുമതലകളും പദവിയും മാത്രം നോക്കി നില്‍ക്കാതെ സഭയുടെ രക്ഷാകരമായ ശുശ്രൂഷയില്‍ അത്മായര്‍ പങ്കു ചേരണം". പാപ്പ ആഹ്വാനം ചെയ്തു. അത്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ പ്രത്യേക അധികാരമുള്ള സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന കാര്യവും മാര്‍പാപ്പ യോഗത്തില്‍ സൂചിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം രൂപീകൃതമായി വന്ന പുതിയ അത്മായ മുന്നേറ്റങ്ങളേയും യുവജനങ്ങളുടെ സംഘടനകളേയും പറ്റി പാപ്പ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അത്മായര്‍ തയ്യാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-06-18 00:00:00 |
Keywords | lay,men,new,mission,no,fear,fransis,papa |
Created Date | 2016-06-18 14:20:03 |