Contents

Displaying 1621-1630 of 24970 results.
Content: 1791
Category: 9
Sub Category:
Heading: "പാസ്റ്റർമാരുടെ പാസ്റ്റർ" കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന് അടിയറവുപറഞ്ഞ ഉൾഫ് ഇക്മാൻ ജൂലൈ 9ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ.
Content: പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയിരുന്നത് ലക്ഷങ്ങൾ, റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലും മാത്രമായി അഞ്ചു ലക്ഷത്തോളം പേരെ സ്വന്തം സഭാവിശ്വാസത്തിലേക്ക് നയിച്ച ആത്മീയ നേതാവ്, സ്വന്തമായി ബൈബിൾ യൂണിവേഴ്സിറ്റി. ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവർത്തനകേന്ദ്രങ്ങളും ശിഷ്യഗണങ്ങളും, ക്രൈസ്തവ സഭകളുടെ കൂട്ടായ്മകളിലും, മറ്റ് കോൺഫറൻസുകളിലും, സ്വന്തം കാഴ്ചപ്പാടുകളും, വിവരണങ്ങളുമായി കത്തോലിക്കാ സഭയ്ക്ക് നിരന്തരം വെല്ലുവിളി ഉയർത്തി, ഒടുവിൽ റോമിലെ പരിശുദ്ധ സിംഹാസനത്തിന് കീഴ്വഴങ്ങി കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വായിച്ചു വളരാൻ ലോകത്തോട് ആഹ്വാനം ചെയ്തുകൊണ്ട് കത്തോലിക്കാ സഭാവിശ്വാസിയായി മാറിയ ലോകപ്രശസ്ത സുവിശേഷ പ്രവർത്തകൻ ഉൾഫ് ഇക്മാൻ ഇത്തവണ യൂറോപ്പിന്റെ നവ സുവിശേഷവത്കരണ സംഗമമായ രണ്ടാംശനിയാഴ്ച ബൈബിൾ കൺവെൻഷനിൽ സോജിയച്ചനോടൊപ്പം പങ്കുചേരുന്നു. ചെറുപ്പകാലത്ത് സ്വീഡിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ച ഉൾഫ് ഇക്മാൻ വിശ്വാസിയായപ്പോൾ സ്വന്തം സഭ സ്ഥാപിച്ച് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളെ നിരന്തരം വിമർശിച്ചുകൊണ്ട് പാസ്റ്റർമാരുടെ പാസ്റ്ററും അവരുടെ ആത്മീയ ഗുരുവുമായി മാറിയിരുന്നു. റഷ്യ അടക്കമുള്ള സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും യൂറോപ്പിലും വളരെ സ്വാധീനം ചെലുത്തിയ വേർഡ് ഓഫ് ഫെയിത്ത് എന്ന കരിസ്മാറ്റിക് ഓർഗനൈസേഷന്റെ സ്ഥാപകൻ കൂടിയായ ഇക്മാൻ 2014 ൽ ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളെ ആവേശപൂർവ്വം സ്വീകരിച്ച്, സർവ്വവും വിട്ടെറിഞ്ഞ് ഭാര്യയോടും തന്റെ നാലു മക്കളോടുമൊപ്പം കത്തോലിക്കാ സഭയിൽ ചേർന്നു. ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞ തീരുമാനവുമായി പരിശുദ്ധ അമ്മയോട് ചേർന്നു നിന്നുകൊണ്ട്, അതിന്റെ യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇക്മാന്റെ ജീവിതസാക്ഷ്യം ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഏതൊരാളുടെയും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകതന്നെ ചെയ്യും. ജൂലൈ 9 ശനിയാഴ്ച രാവിലെ 8 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് കോച്ചുകളിലും മറ്റു വാഹനങ്ങളിലും ബുക്കിംങ് തുടങ്ങിക്കഴിഞ്ഞു. സെഹിയോൻ കുടുംബാംഗങ്ങൾ ഫാ.സോജി ഓലിക്കലിനോടൊപ്പം പ്രാർത്ഥനാ ഒരുക്കത്തിലാണ്. കൺവെൻഷന്റെ ആത്മീയ വിജയത്തിനായി പ്രാർത്ഥനാപേക്ഷയോടെ, ഓരോരുത്തരേയും ജൂലൈ 9 ന് ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n-> കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അഡ്രസ്‌}# Bethel Convention Centre. Kelvin Way, West Bromwich, Birmingham B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്}# ഷാജി: 07878149670 അനീഷ്: 07760254700
Image: /content_image/Events/Events-2016-06-25-14:47:57.jpg
Keywords: Sehion, Bethel Convention Center, Fr.Soji Olikkal, Malayalam, Pravachaka Sabdam
Content: 1792
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 26
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും}# ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന അഗ്നിയും അതിന്‍റെ ജ്വാലകളും അവിടുത്തെ ദൈവിക ഗുണങ്ങളെ സൂചിപ്പിക്കുന്നു. മിശിഹായില്‍, മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന സമസ്ത ഗുണലക്ഷണങ്ങളും ദൈവദാനങ്ങളും വരങ്ങളും അളവറ്റ വിധത്തില്‍ ഉണ്ടായിരുന്നാലും ദൈവത്വം എന്ന ദിവ്യാഗ്നി തന്നില്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യരക്ഷ എന്ന മഹാകാര്യം സാധിക്കുന്നതിന് അവിടുത്തേക്ക് അസാദ്ധ്യമായി വരുമായിരുന്നു. എന്നാല്‍ നമ്മെ രക്ഷിക്കുവാന്‍ മനുഷ്യനായി പിറന്ന ഈ ദിവ്യഗുരുനാഥന്‍ സത്യമായ ദൈവവും സത്യമായ മനുഷ്യനും ആയിരിക്കയില്‍ അവിടുന്നു മനുഷ്യസ്വഭാവത്തില്‍ ചെയ്തിട്ടുള്ള പ്രവൃത്തികളും സഹിച്ചിട്ടുള്ള പീഡകളും നടത്തിയിരിക്കുന്ന സമസ്ത കാര്യങ്ങളും ദൈവികമായിട്ടുള്ളവ ആയിരിക്കുന്നു. ദിവ്യരക്ഷിതാവിന്‍റെ തിരുഹൃദയം കാണുമ്പോള്‍ അവിടുന്ന്‍ സത്യമായ മനുഷ്യനെന്ന് നാം മനസ്സിലാക്കുന്നു. ദിവ്യഹൃദയത്തില്‍ സദാ ജ്വലിക്കുന്ന അഗ്നി അവിടുന്ന്‍ സത്യമായ ദൈവമെന്നും നമ്മെ പഠിപ്പിക്കുന്നു. മുള്‍പ്പടര്‍പ്പില്‍ ജ്വലിക്കുന്ന അഗ്നിയില്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷനായി. "ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. എന്‍റെ ജനം സഹിക്കുന്ന ഉപദ്രവം ഞാന്‍ കണ്ട് ഇവരെ രക്ഷിപ്പാനായി ഞാന്‍ ഇറങ്ങി വന്നിരിക്കുന്നു." എന്നരുളിച്ചെയ്യുകയുണ്ടായി. മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! അവിടുത്തെ ദിവ്യഹൃദയത്തിലെ അഗ്നിമുള്‍പ്പടര്‍പ്പുകളുടെ ഇടയില്‍ എരിഞ്ഞത് പോലെ സ്വല്‍പനേരത്തേക്കല്ലാ അത് എരിയുന്നത്. ലോകാവസാനം വരെയും നിത്യമായും .അത് എരിയുന്നു. ഇതില്‍ ദൈവത്തിന്‍റെ ഒരു പ്രതിനിധിയല്ല സത്യമായ ദൈവം തന്നെ നമുക്ക് പ്രത്യക്ഷപ്പെടുന്നു. ഒരു ജനത്തെ രക്ഷിപ്പാന്‍ മാത്രമല്ല പിന്നെയോ സകല മനുഷ്യരേയും രക്ഷിപ്പാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യനായി ഇറങ്ങിവന്നിരിക്കുന്നു. കാലത്തിനടുത്ത ഒരു രക്ഷയും ഭാഗ്യവും തരുന്നതിനല്ല നിത്യാനന്ദവും അതിനോടു കൂടെ സകല‍ പ്രസാദവരങ്ങളും ധാരാളമായി നല്‍കുന്നതിനായിട്ടത്രേ. മനുഷ്യാ! ഇത്ര സ്നേഹം നിറഞ്ഞ പരിശുദ്ധ ഹൃദയത്തെ സ്നേഹിക്കാതെയും ആരാധിക്കാതെയും ഇരിക്കുന്നതെങ്ങനെ! കര്‍ത്താവിന്‍റെ ദിവ്യഹൃദയത്തിലെ അഗ്നിയെക്കുറിച്ച് സംക്ഷേപമായി പറഞ്ഞ ശേഷം ഇതില്‍ കാണുന്ന പ്രകാശം എന്തായിരിക്കുന്നുവെന്ന് അല്‍പം ആലോചിക്കാം. നരബാധകളില്‍ ഒന്നും പിശാചുക്കളുടെ അവകാശവും ഏവര്‍ക്കും നിര്‍ഭാഗ്യവും വ്യസനവും വരുത്തുന്നതുമാകുന്നു. പ്രകാശമാകട്ടെ, മോക്ഷവാസികളുടെ ഓഹരിയും സ്വര്‍ഗ്ഗത്തിലെ ഭാഗ്യവും സകലര്‍ക്കും ആനന്ദപ്രദവുമാകുന്നു. ആയതിനാല്‍ പിശാചുക്കള്‍ അന്ധകാരപ്രഭുക്കള്‍ എന്നും വിശുദ്ധാരൂപികള്‍ പ്രകാശത്തിന്‍റെ പുത്രന്മാരെന്നും വിളിക്കപ്പെടുന്നു. അന്ധകാരപ്രഭുക്കളുടെ ഇടയില്‍ അന്ധകാരം, അവര്‍ ദൈവനന്മയില്‍ നിന്ന് അകന്ന്‍ തിന്മയില്‍ സ്ഥിരപ്പെട്ട്‌ ഇരിക്കുന്നതുകൊണ്ടും, വിശുദ്ധാരൂപികളുടെ ശോഭയും പ്രകാശവും, അവര്‍ ദൈവപ്രസാദത്താല്‍ അലംകൃതരായി ദൈവനന്മയില്‍ സ്ഥിരപ്പെട്ടിരിക്കുന്നത് കൊണ്ടും ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ സ്വര്‍ഗ്ഗീയ മഹിമയും പ്രകാശവും സകല‍ മോക്ഷവാസികളുടെ ശോഭയും ദൈവപുത്രനായ ഈശോമിശിഹായത്രേ. തന്‍റെ ശോഭയാല്‍ ആകാശത്തെ പ്രകാശിപ്പിക്കയും അന്ധകാരത്തിലിരിക്കുന്ന ഭൂവാസികള്‍ക്കു വെളിച്ചം നല്‍കുകയും അവിടുന്ന് ചെയ്യുന്നു. മലാക്കിപ്രവാചകന്റെ വാക്യപ്രകാരം അവിടുന്ന്‍ നീതിയുടെ സൂര്യനാകുന്നു. മിശിഹാ തന്നെ അരുളിച്ചെയ്തത് ഇപ്രകാരമാണ്: "ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു: എന്‍റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല; അവന് ആയുസ്സിന്‍റെ വെളിച്ചം കിട്ടുകയും ചെയ്യും." എന്നാണല്ലോ. "അവനില്‍ ജീവനുണ്ടായിരുന്നു" എന്നും, " ഈ ജീവന്‍ മനുഷ്യരുടെ പ്രകാശമായിരുന്നു." എന്നും സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ സാക്ഷിച്ചിരിക്കുന്നു. ആകയാല്‍ മിശിഹായേ സ്നേഹിക്കുന്ന ആത്മാക്കളെ! ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്നവ അഗ്നിയും ജ്വാലയും തന്‍റെ ദൈവത്വത്തെയും തനിക്കു മനുഷ്യരുടെ നേരെയുള്ള സ്നേഹത്തെയും അറിയിക്കുന്നു. ഈ ദിവ്യഹൃദയപ്രകാശവും ശോഭയും സ്വര്‍ഗ്ഗവാസികളുടെ പ്രകാശവും ഭൂവാസികളെ സ്വര്‍ഗ്ഗത്തിലേക്ക്, ഈ അന്ധകാരമായ സ്ഥലത്തുനിന്ന് ആത്മീയപ്രകാശത്തിലേക്കു ക്ഷണിക്കുന്ന ഒരിക്കലും കെടാത്ത വെളിച്ചവും ആകുന്നുവെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികളെ! നിങ്ങള്‍ ദിവ്യസൂര്യനായ ഈശോമിശിഹായുടെ വെളിച്ചം കണ്ട് അദ്ദേഹത്തിന്‍റെ ദിവ്യോപദേശങ്ങളെ അനുസരിക്കുമെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ തന്‍റെ ദൈവത്വത്തെ ആരാധിക്കുന്നതിനും തന്‍റെ ദിവ്യപ്രകാശത്താല്‍ ശോഭിതരായി ദിവ്യഹൃദയത്തിന്‍റെ അളവറ്റ കൃപയെ കീര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് ഇടയാകുന്നതാണ്. #{red->n->n->ജപം}# ആകാശത്തെ വിസ്മയിപ്പിക്കുന്ന ദിവ്യസൂര്യനായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്വര്‍ഗ്ഗവാസികളുടെ സന്തോഷമേ! പ്രകാശമേ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഹാ! കര്‍ത്താവേ! പാപാന്ധകാരത്താല്‍ അവലക്ഷണമായിരിക്കുന്ന എന്‍റെ ആത്മാവിനെ തൃക്കണ്‍പാര്‍ക്കണമേ. ഞാന്‍ അങ്ങേ ദൈവിക ശക്തിയെയും സ്നേഹത്തേയും അറിയുന്നതിനും അങ്ങേ സദാ പ്രസാദിപ്പിക്കുന്നതിനും അങ്ങേ നേര്‍ക്കുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതിനും കര്‍ത്താവേ! എനിക്ക് ഇടവരുത്തിയരുളണമേ. എന്‍റെ പ്രകാശവും വെളിച്ചവുമായ ഈശോയെ! എന്‍റെ ഹൃദയാന്ധകാരങ്ങളെ അകറ്റി എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങേ ദിവ്യഹൃദയത്തിലെ രക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ, എന്നെ പ്രകാശിപ്പിക്കണമേ. #{red->n->n-> സല്‍ക്രിയ}# നിന്‍റെ രക്ഷയ്ക്ക് വിഘ്നമായിരിക്കുന്നവ ഏവയെന്ന്‍ ആലോചിച്ച് അവയെ നീക്കുവാന്‍ ശ്രമിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-25-16:43:52.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1793
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി മുഴുവന്‍ ഹൃദയത്തോടുകൂടി പ്രാര്‍ത്ഥിക്കുക
Content: “ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സ സന്ധിബന്ധങ്ങളിലും, മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും, നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4:12) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-24}# 1826-ല്‍ സ്ഥാപ്പിക്കപ്പെട്ട ‘സൊസൈറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ദി സെനാക്കിള്‍’ എന്ന സന്യാസിനീ സഭയുടെ സ്ഥാപകയായ വിശുദ്ധയാണ് മേരി വിക്റ്റോയിര്‍ തെരേസ് കൌഡെര്‍ക്ക്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ തന്നെത്തന്നെ സമര്‍പ്പിച്ചു. വിശുദ്ധ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “അവര്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും, ആരാധനകളും യാചനകളും ഭൂമിയില്‍ ഒരിക്കലും കേട്ടിട്ടില്ലാത്തവിധം ഒരേ സ്വരത്തില്‍ ചോല്ലുന്നതായി ഞാന്‍ കേട്ടു” അവരുടെ പ്രാര്‍ത്ഥനയിലെ സൗഹാര്‍ദ്ദവും, ബഹുമാനവും ദൈവത്തിന്റെ മഹിമയുടേയും, ആ ആത്മാക്കളുടെ വിശുദ്ധിയുടേയും അവ്യാചമായൊരു അനുഭൂതി അവളുടെ ആത്മാവില്‍ ഉളവാക്കി. #{red->n->n->വിചിന്തനം:}# വിശുദ്ധ തെരേസ് കൌഡെര്‍ക്കിനൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക: “പരിശുദ്ധ മാതാവിന്റെ നേത്രങ്ങളേ, ഞങ്ങളുടെ നേരെ തിരിയേണമേ, പരിശുദ്ധ മാതാവിന്റെ അധരങ്ങളേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, പരിശുദ്ധ മാതാവിന്റെ ഹൃദയമേ, എനിക്കായി യേശുവിനെ സ്നേഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-26-08:42:34.jpg
Keywords: ശുദ്ധീകരണ
Content: 1794
Category: 6
Sub Category:
Heading: യേശുക്രിസ്തുവിലൂടെ നാം ദൈവത്തെയും നമ്മളെയും അറിയുന്നു
Content: ''അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹന്നാന് 3:16) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 26}# ബോദ്ധ്യപ്പെടുത്തുന്നതും ആശ്വസിപ്പിക്കുന്നതുമായ വാക്കുകള് യേശുവിന് മാത്രമേ ഉള്ളൂ; ജീവിതത്തിന്റേയും നിത്യജീവന്റേയും വചനങ്ങള് അവന് മാത്രമേ ഉള്ളൂ. അവനിലൂടെ ഈ ലോകം രക്ഷ പ്രാപിക്കുന്നതിനുവേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അവിശ്വാസത്തിനും നിരാശയ്ക്കുമുള്ള പരിഹാരം ക്രിസ്തുവിലുള്ള വിശ്വാസത്തില് മാത്രമേ ഉള്ളൂ. പ്രപഞ്ചത്തിന്റെ അനന്തമായ നിഗൂഢതയിലും, ചരിത്രത്തിന്റെ കാണപ്പെടാത്ത കുഴഞ്ഞുമറിഞ്ഞ ഇരുണ്ട ഏടുകളിലുമുള്ള നമ്മുടെ കേവലമായ നിലനില്പ്പിന്റെ പൊരുള് വെളിപ്പെടുത്തിത്തരുന്നത് യേശു മാത്രമാണ്. അറിയപ്പെടുന്ന, മഹാനായ ഫ്രഞ്ച് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബ്ലെയിസ് പാസ്ക്കല്, അവസാനം ക്രിസ്തുവിനെ കണ്ടുമുട്ടിയ ആഹ്ലാദവേളയില്, തന്റെ പുസ്തകമായ "പെന്സിയസില്" അതുല്യമായ ലാളിത്യത്തില് ഇങ്ങനെ എഴുതിവച്ചു: "യേശുക്രിസ്തുവിലൂടെ നാം ദൈവത്തെ മാത്രമല്ല അറിയുന്നത്, നമ്മളെത്തന്നെയുമാണ് യേശുക്രിസ്തുവിലൂടെ അല്ലാത ജീവിതത്തേയും മരണത്തേയും കുറിച്ച് നമുക്ക് അറിയാൻ സാദ്ധ്യമല്ല. ക്രിസ്തുവിനെ ഒഴിവാക്കിയാല്, ദൈവത്തേയോ, നമ്മളെത്തന്നെയോ, അറിയാന് നമുക്ക് കഴിയുകയില്ല". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-26-09:04:47.jpg
Keywords: ക്രിസ്തു
Content: 1795
Category: 5
Sub Category:
Heading: വിശുദ്ധ തോമാശ്ലീഹ
Content: തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്. ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്. സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു. ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍ സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്. ഭാരതത്തില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായേ അനുസ്മരിക്കാത്ത പ്രാചീന ആരാധനക്രമ പാരമ്പര്യങ്ങള്‍ ഒന്നും തന്നെ ക്രൈസ്തവ ലോകത്ത് ഇല്ലായെന്നതാണ് സത്യം. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍) പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം), ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന "യൂദാ തോമ്മായുടെ നടപടികള്‍" എന്ന കൃതിക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. യൂദാ തോമ്മായുടെ നടപടി കൃതിയില്‍ പറയും പ്രകാരം ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ്‌ രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്‌ദേവൂസില്‍ (മാസ്ദേ) എത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്നു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്നു സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങള്‍ തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ടാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതല്‍ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗംകളി (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വ്വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്തീയ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ടാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തു സൂക്ഷിക്കുകയും തലമുറ തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചുപോയിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ സമകാലിക ചരിത്രരേഖകളുടെ അഭാവത്തില്‍ സംശയിക്കുന്നവര്‍ക്ക് മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ല എന്ന്‍ സ്ഥാപിക്കുന്നതിന് ഉതകുന്ന രേഖാപരമായതോ പുരാവസ്തു പരമായ തെളിവുകള്‍ ഒന്നുംതന്നെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പൂര്‍, മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ ആസ്ഥാന കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തന്മാ‍ര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടമാണ് മൈലാപ്പൂരില്‍ ഉള്ളത്. 1776 നവംബര്‍ 14 മുതല്‍ 1789 മാര്ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്തം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയുവാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്താ മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: "ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചു പറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ മരണമടഞ്ഞുവെന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്." മൈലാപ്പൂരിലെ പ്രാചീന കബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഉറപ്പ് നല്കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല. മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിനുള്ളത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസു വരെ മാര്‍ത്തോമ്മാ നസ്രാണികള്‍ കൃത്യമായ കാലങ്ങളില്‍ മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തീര്‍ത്ഥാടകരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കബറിടത്തില്‍ നിന്ന്‍ മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തിരുന്നു. യഹൂദസാന്നിദ്ധ്യം ബി.സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദന്‍മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപരഭാഷ അറമായ ഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു. അറമായ ഭാഷ ഈശോമിശിഹായുടെ സംസാര ഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലൂര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യരക്ഷയെപ്പറ്റി ആദ്യം യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലോ (മത്തായി 10:6). അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷമറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാസമൂഹങ്ങളാരംഭിച്ചതുതന്നെ ഇവിടുത്തെ യഹൂദ കോളനികളിലായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗമറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരുമുള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദക്രൈസ്തവരും ഏതദ്ദേശീയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നതാണെന്ന്‍ കരുതാവുന്നതാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലവോടിസെയായിലെ ബിഷപ്പായിരുന്ന അനാറ്റോലിയൂസ് 2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അനാറ്റോലിയസ് 3. ബിബ്ലിഗ് 4. യില്‍ ഓഫ് മേനിലെ ബ്ലാദുസ് 5. ഐറിഷു സന്യാസിയായിരുന്ന സില്ലേന്‍ 6. റവേന്നാ ബിഷപ്പായിരുന്ന ദാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-02-10:31:50.jpg
Keywords: വിശുദ്ധ തോമ
Content: 1796
Category: 5
Sub Category:
Heading: വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും
Content: വിജാതീയരായിരുന്ന വിശുദ്ധ പ്രൊസെസ്സൂസും, വിശുദ്ധ മാര്‍ട്ടീനിയനും റോമിലെ മാമര്‍ടൈന്‍ കാരാഗ്രഹത്തിലെ കാവല്‍ക്കാര്‍ ആയിരുന്നു. ആ പ്രവിശ്യയിലെ കൊടും കുറ്റവാളികളായിരുന്നു അവിടെ തടവുകാരായി ഉണ്ടായിരുന്നത്, അവരില്‍ കുറച്ച്‌ പേര്‍ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്ത്യന്‍ തടവുകാരെ നിരീക്ഷിക്കുകയും, അവരുടെ പ്രബോധനങ്ങളെ കേള്‍ക്കുകയും ചെയ്ത പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും ക്രമേണ രക്ഷകനെപ്പറ്റിയുള്ള അറിവിനാല്‍ അനുഗ്രഹീതരായി. അപ്പസ്തോലനായിരുന്ന വിശുദ്ധ പത്രോസ് ആ കാരാഗ്രഹത്തില്‍ തടവുകാരനായി വന്നതിനു ശേഷം പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. അവര്‍ പത്രോസ് അപ്പസ്തോലനില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കുകയും പിന്നീട് അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ആ കാരഗ്രഹത്തിന്റെ മേലധികാരിയായിരുന്ന പോളിനൂസിന് ഇതിനെപ്പറ്റിയുള്ള അറിവ് കിട്ടിയപ്പോള്‍ അദ്ദേഹം വിശുദ്ധന്മാരായ പ്രൊസെസ്സൂസും, മാര്‍ട്ടീനിയനും യേശുവിലുള്ള വിശ്വസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധരാകട്ടെ സധൈര്യം യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തെ ഏറ്റു പറയുകയും, ജൂപ്പീറ്ററിന്റെ സ്വര്‍ണ്ണംകൊണ്ടുള്ള പ്രതിമയുടെ മുഖത്ത് തുപ്പുകയും ചെയ്തു. ഇത് കണ്ട പോളിനൂസ് അവരുടെ മുഖത്ത് അടിക്കുവാന്‍ പടയാളികളോട് ഉത്തരവിട്ടു. തുടര്‍ന്നു അവരെ ക്രൂരമായി പീഡിപ്പിക്കുവാന്‍ പോളിനൂസ് ഉത്തരവിട്ടു. വിശുദ്ധന്മാരെ ഇരുമ്പ് കമ്പികൊണ്ടടിക്കുകയും, തീപന്തങ്ങള്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്തതിനു ശേഷം അവരെ വീണ്ടും കാരാഗ്രഹത്തിലടച്ചു. ലൂസിന എന്ന് പേരായ ദൈവഭക്തയായിരുന്ന ഒരു മഹതി തടവറയില്‍ അവരെ സന്ദര്‍ശിക്കുകയും, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രൂരനായ പോളിനൂസിനെ ദൈവം അധികം താമസിയാതെ തന്നെ ശിക്ഷിക്കുകയുണ്ടായി. ആദ്ദേഹം അന്ധനായി തീരുകയും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. പോളിനൂസിന്റെ മകന്‍ നഗരത്തിന്റെ ഭരണാധികാരിയുടെ പക്കല്‍ ചെന്ന് പ്രൊസെസ്സൂസിനേയും, മാര്‍ട്ടീനിയനേയും ഉടന്‍ തന്നെ വധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അപ്രകാരം 67-ല്‍ വിശുദ്ധന്‍മാര്‍ വാളിനിരയാക്കപ്പെട്ടു. വിശുദ്ധന്‍മാരായ ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ലൂസിന അടക്കം ചെയ്യുകയുണ്ടായി. ഇപ്പോള്‍ അവരുടെ ശവകുടീരം റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ പാര്‍ശ്വഭാഗത്തായി നിലകൊള്ളുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അസെസ്തസ് 2. ഇറ്റലിയിലെ അരിസ്റ്റോണ്‍, ക്രെഷന്‍ഷിയര്‍, ഏവുട്ടീക്കിയന്‍, ഉര്‍ബന്‍, വൈറ്റാലിസ് 3. ഇറ്റലിയിലെ യുസ്തൂസ്, ഫെലിച്ചീസ്സിമൂസ്, ഫെലിക്സ്, മാര്‍സിയ, സിംഫൊറോസ് 4. ബര്‍ണര്‍ ദിനൂസു റെയാലിനോ 5. മൊന്തെകസീനോയിലെ ലിദാനൂസ് 6. മോണെഗുണ്ടിസ് 7. ബാമ്പെര്‍ട്ടിലെ ഓട്ടോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-29-08:30:11.jpg
Keywords: വിശുദ്ധ പ
Content: 1797
Category: 5
Sub Category:
Heading: വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ്
Content: 1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ്‌ കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍ ചേരുകയും, 1654-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1649-ല്‍ ഒലിവര്‍ ക്രോംവെല്‍ അയര്‍ലന്‍ഡ് ആക്രമിച്ചതോടെ അയര്‍ലന്‍ഡില്‍ കത്തോലിക്കര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളും, കൂട്ടക്കൊലകള്‍ക്കും ആരംഭമായി. 1650-ല്‍ ക്രോംവെല്‍ ആയര്‍ലന്‍ഡ്‌ വിട്ടെങ്കിലും അദ്ദേഹത്തിന്റെ ആക്രമണം കത്തോലിക്കര്‍ക്കെതിരായി നിരവധി നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതിനിടയാക്കി. 1650-കളില്‍ കത്തോലിക്കര്‍ ഡബ്ലിനില്‍ നിന്നും പുറത്താക്കപ്പെടുകയും, കത്തോലിക്കരായ ഭൂവുടമകളുടെ ഭൂമികള്‍ പിടിച്ചടക്കപ്പെടുകയും ചെയ്തു. മതമര്‍ദ്ധകര്‍ കത്തോലിക്കാ പുരോഹിതരെ നിയമവിരുദ്ധരാക്കുകയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നവരെ തൂക്കികൊല്ലുകയോ, വെസ്റ്റ്‌ ഇന്‍ഡീസിലേക്ക് നാടുകടത്തുകയോ ചെയ്തു. മതപീഡനത്തില്‍ പ്പെടാതിരിക്കുവാന്‍ പ്ലങ്കെറ്റ് റോമില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു, 1657-ല്‍ വിശുദ്ധന്‍ ദൈവശാസ്ത്രത്തില്‍ പ്രൊഫസ്സര്‍ ആവുകയും ചെയ്തു. അയര്‍ലന്‍ഡില്‍ കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള പീഡനങ്ങള്‍ കുറഞ്ഞപ്പോള്‍ വിശുദ്ധന്‍ തിരിച്ച് അയര്‍ലന്‍ഡിലെത്തി, പിന്നീട് 1657-ല്‍ അര്‍മാഗിലെ മെത്രാനായി അഭിഷിക്തനായി. തുടര്‍ന്ന് തരിശാക്കപ്പെട്ട സഭയെ പുനസ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്‍ ഏര്‍പ്പെടുകയും, ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ അജ്ഞരായ യുവാക്കളേയും, പുരോഹിതരേയും പഠിപ്പിക്കുന്നതിനായി നിരവധി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. പുരോഹിത വൃന്ദത്തില്‍ നിലനിന്നിരുന്ന മദ്യപാനത്തെ വിശുദ്ധന്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ‘ഒരു ഐറിഷ് പുരോഹിതന്‍ ഈ വിപത്തിനെ ഒഴിവാക്കിയാല്‍, അവന്‍ വിശുദ്ധനായി തീരും’ എന്നാണ് ഇതിനെകുറിച്ച് വിശുദ്ധന്‍ എഴുതിയിരിക്കുന്നത്. 1670-ല്‍ ഡബ്ലിനില്‍ വിശുദ്ധന്‍ ഒരു സഭാ-സമ്മേളനം വിളിച്ചു കൂട്ടുകയും, പിന്നീട് തന്റെ അതിരൂപതയില്‍ നിരവധി സുനഹദോസുകള്‍ വിളിച്ചുകൂട്ടുകയും ചെയ്തു. എന്നിരുന്നാലും വിശുദ്ധനും, ഡബ്ലിനിലെ മെത്രാപ്പോലീത്തയായിരുന്ന പീറ്റര്‍ ടാല്‍ബോള്‍ട്ടുമായി അയര്‍ലന്‍ഡിലെ ഉന്നത സഭാപദവിയെ സംബന്ധിച്ചൊരു തര്‍ക്കം നീണ്ടകാലമായി നിലവിലുണ്ടായിരുന്നു. കൂടാതെ ഒരു ഭൂമിയിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ വിശുദ്ധന്‍ ഡൊമിനിക്കന്‍ സന്യാസിമാരെ പിന്തുണച്ചു കൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിമാരുടെ ശത്രുതക്ക് പാത്രമാവുകയും ചെയ്തു. 1673-ല്‍ കത്തോലിക്കര്‍ക്കെതിരായ മതപീഡനം വീണ്ടും ആരംഭിച്ചപ്പോള്‍ വിശുദ്ധന്‍ ഒളിവില്‍ പോയി, നാടുകടത്തപ്പെടുവാനായി ഒരു തുറമുഖത്ത് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ നിരാകരിച്ചുകൊണ്ടാണ് വിശുദ്ധന്‍ ഒളിവില്‍ പോയത്. 1678-ല്‍ ടൈറ്റസ് ഓട്ടെസിനാല്‍ ഇംഗ്ലണ്ടില്‍ കെട്ടിച്ചമക്കപ്പെട്ട ‘പോപിഷ് പ്ലോട്ട്’ എന്നറിയപ്പെട്ട കത്തോലിക്കര്‍ക്കെതിരായ ഗൂഡാലോചന കത്തോലിക്കര്‍ക്കെതിരായ നീക്കങ്ങളെ ഒന്നുകൂടി ഉത്തേജിപ്പിച്ചു. അതേതുടര്‍ന്ന്‍ മെത്രാപ്പോലീത്ത അറസ്റ്റിലാവുകയും, ഒലിവര്‍ പ്ലങ്കെറ്റ് വീണ്ടും ഒളിവില്‍ പോവുകയും ചെയ്തു. വിശുദ്ധന്‍ ഫ്രഞ്ച്കാര്‍ക്ക് ആക്രമിക്കുവാന്‍ വേണ്ട പദ്ധതിയൊരുക്കിയെന്നാണ് ലണ്ടനിലെ പ്രിവി കൗണ്‍സില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരുന്നത്. 1679 ഡിസംബറില്‍ പ്ലങ്കെറ്റിനെ ഡബ്ലിന്‍ കൊട്ടാരത്തില്‍ തടവിലാക്കി, അവിടെ വെച്ച് വിശുദ്ധന്‍ മരണാസന്നനായ ടാല്‍ബോള്‍ട്ടിന് വേണ്ട അന്ത്യകൂദാശ നല്‍കുകയുണ്ടായി. തുടര്‍ന്ന് വിശുദ്ധനെ ലണ്ടനിലേക്ക് കൊണ്ട് വരികയും, 1681 ജൂണില്‍ വിശുദ്ധനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധനോട് വിദ്വോഷമുണ്ടായിരുന്ന സന്യാസിമാരാണ് വിശുദ്ധനെതിരെയുള്ള രാജ്യദ്രോഹ കുറ്റത്തിന് വേണ്ട കള്ളസാക്ഷ്യം നല്‍കിയത്. 1681 ജൂലൈ 1ന് ടൈബേണില്‍ വെച്ച് വിശുദ്ധനെ തൂക്കിലേറ്റി കൊലപ്പെടുത്തിയതോടെ വിശുദ്ധ പ്ലങ്കെറ്റ് ഇംഗ്ലണ്ടിലെ അവസാനത്തെ കത്തോലിക്കാ രക്തസാക്ഷി എന്ന പദവിക്കര്‍ഹനായി. 1920-ല്‍ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനാക്കുകയും, 1975-ല്‍ ഒലിവര്‍ പ്ലങ്കെറ്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പ്രധാന യഹൂദ പുരോഹിതനായിരുന്ന ആറോണ്‍ 2. ജൂലിയൂസും ആറോണും 3. ഒരു ഫ്രെഞ്ചു സന്യാസിയായിരുന്ന കാരിലെഫൂസ് 4. സിനിവെസ്സാമിലെ കാസ്തൂസും സെക്കന്തുനീസും 5. വെല്‍ശിലെ ചെവിഡ്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-29-07:58:01.jpg
Keywords: വിശുദ്ധ
Content: 1798
Category: 5
Sub Category:
Heading: റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍
Content: മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി ജീവനുള്ള തീപന്തങ്ങളാക്കി മാറ്റുകയുമുണ്ടായി. 64 മുതല്‍ 314 വരേയുള്ള കാലയളവില്‍ ക്രിസ്ത്യാനി എന്നാല്‍ ‘അടിച്ചമര്‍ത്തലിന്റെ ഇര’ എന്നതിന്റെ പര്യായമായിരുന്നു. യേശുവിന്റെ മരണത്തിന് ശേഷം പന്ത്രണ്ടോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ റോമില്‍ ധാരാളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. A.D 57-58-ല്‍ തന്റെ പ്രസിദ്ധമായ കത്തെഴുതുമ്പോള്‍ വിശുദ്ധ പൗലോസ് അവരെ സന്ദര്‍ശിച്ചിട്ടു പോലുമില്ലായിരുന്നു. ഒരുപക്ഷേ ജൂതന്‍മാരും ജൂത ക്രിസ്ത്യാനികളും തമ്മില്‍ ഉടലെടുത്ത വിവാദങ്ങള്‍ കാരണം ക്ലോഡിയസ് ചക്രവര്‍ത്തി അവരെ A.D. 49-50 കാലയളവില്‍ റോമില്‍ നിന്നും പുറത്താക്കി. ഈ പുറത്താക്കലിന് കാരണം ചില ക്രിസ്ത്യാനികളാണെന്ന്‍ സ്യൂട്ടോണിയൂസ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ A.D 54-ല്‍ ക്ലോഡിയസ് മരണപ്പെട്ടതോടെ അവരില്‍ പലരും തിരികെയെത്തിയിട്ടുണ്ടാവാം. വിശുദ്ധ പൗലോസ് തന്റെ എഴുത്തില്‍ ജൂതരും, വിജാതീയരുമടങ്ങുന്ന അംഗങ്ങളുള്ള ഒരു സഭയേയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. A.D 64 ജൂലൈ മാസത്തില്‍ റോം നഗരത്തിന്റെ പകുതിയോളം ഒരു ഭയാനകമായ അഗ്നിബാധയാല്‍ നശിപ്പിക്കപ്പെട്ടു. തന്റെ കൊട്ടാരം വിപുലീകരിക്കുവാന്‍ ആഗ്രഹിച്ചിരുന്ന നീറോ ചക്രവര്‍ത്തിയാണ് കുറ്റാക്കാരനെന്നായിരുന്നു പൊതുവേയുള്ള പല്ലവി. എന്നാല്‍ നീറോ ആ കുറ്റം ക്രിസ്ത്യാനികളുടെ മേല്‍ ചുമത്തി. ഇതേ തുടര്‍ന്നു വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ അഗ്നിക്കിരയായെന്ന്‍ ചരിത്രകാരനായിരുന്ന ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിന്നുവെന്ന് കരുതപ്പെടുന്നു. പിന്നീട് ഒരു സൈനിക കലാപത്തിന്റെ ഭീഷണികാരണവും, സെനറ്റിനാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിനാലും നീറോ ചക്രവര്‍ത്തി A.D 68-ല്‍ തന്റെ 31-മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്തു. എവിടെയൊക്കെ യേശുവിന്റെ സുവിശേഷം പ്രചരിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ അവിടുത്തെ അനുയായികള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ യേശുവിനെ പിന്തുടര്‍ന്നവരില്‍ നിരവധി പേര്‍ അവന്റെ സഹ്നങ്ങളുടെ ഭാഗമായികൊണ്ട് മരണത്തെ പുല്‍കിയിട്ടുണ്ട്. പക്ഷേ ലോകത്തിനു മുന്‍പില്‍ സ്വതന്ത്രമാക്കപ്പെട്ട ആ ആത്മീയതയെ തടുക്കുവാന്‍ ഒരു മനുഷ്യശക്തിക്കും സാധ്യമല്ല. രക്തസാക്ഷികളുടെ രക്തം എക്കാലവും ക്രിസ്ത്യാനികളുടെ വളര്‍ച്ചക്കുള്ള വിത്തായി മാറിയിട്ടുണ്ട്, ഇനി മാറുകയും ചെയ്യും. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലീമോജെസ്സിലെ മാര്‍ഷല്‍ 2. ഇംഗ്ലീഷ് സന്യാസിയായിരുന്ന അല്‍റിക്ക് 3. ഈജിപ്തിലെ കാവല്‍ക്കാരനായിരുന ബെസീലിദെസ് 4. ഔട്ടൂണിലെ ബെര്‍ട്രാന്‍റ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-29-07:40:43.jpg
Keywords: രക്തസാ
Content: 1799
Category: 5
Sub Category:
Heading: വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും
Content: #{red->n->n-> വിശുദ്ധ പത്രോസ്}# പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന്‍ പറയപ്പെടുന്നു. അതിനാല്‍ തന്നെ വിശുദ്ധന്റെ ഭവനം നിരവധി അത്ഭുതങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. തന്റെ സഹോദരന്‍മാരായിരുന്ന യോഹന്നാനും അന്ത്രയോസിനുമൊപ്പം വിശുദ്ധന്‍ യേശുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായി (യോഹന്നാന്‍ 1:40-50). ഗലീലി കടലില്‍ വെച്ചുള്ള അത്ഭുതകരമായ മീന്‍ പിടുത്തത്തിനു ശേഷം പത്രോസ് തന്റെ ദൈവവിളിയെ സ്വീകരിക്കുകയും തന്റെ ഭാര്യയേയും, കുടുംബത്തേയും, തൊഴിലിനേയും ഉപേക്ഷിച്ച് 12 ശിഷ്യന്‍മാരുടെ നേതൃസ്ഥാനം സ്വീകരിച്ചു. അതിനു ശേഷം അപ്പസ്തോലിക സമൂഹത്തിന്റെ ഔദ്യോഗിക വക്താവായും, ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായും നമുക്ക്‌ പത്രോസിനെ എപ്പോഴും യേശുവിന്റെ അരികില്‍ കാണുവാന്‍ കഴിയും. വിശുദ്ധന്റെ ചോരതിളപ്പും, ആവേശവും പലപ്പോഴും വിശുദ്ധനെ മുന്‍കരുതലില്ലാത്ത വാക്കുകളിലേക്കും, പ്രവര്‍ത്തികളിലേക്കും നയിച്ചു. പ്രധാന പുരോഹിതന്റെ പടയാളിയുടെ ചെവി ഛേദിച്ചതും യേശുവിന്റെ പീഡാനുഭവ നാളുകളില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവവും ഇതിരൊരു ഉദാഹരണമാണ്. സ്വര്‍ഗ്ഗാരോഹണത്തിന്റെ നാളില്‍ വിശുദ്ധ പത്രോസ് ശിഷ്യന്‍മാരുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും, യേശു തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങളും ഭക്തിപരമായ കര്‍മ്മങ്ങളും വേണ്ടവിധം നിര്‍വഹിക്കുകയും ചെയ്തു. ജെറൂസലേം സമ്മേളനത്തില്‍ വിശുദ്ധന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യത്തേകുറിച്ചും (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:1), അന്ത്യോക്ക്യയിലേക്കുള്ള വിശുദ്ധന്റെ യാത്രയേക്കുറിച്ചും (ഗലാത്തിയര്‍ 2:11) വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ. എങ്ങിനെയൊക്കെയാണെങ്കിലും പത്രോസ് റോമില്‍ ഒരു അപ്പസ്തോലനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം ഉറപ്പാണ്. വിശുദ്ധനായിരുന്നു ആ നഗരത്തിലെ ആദ്യത്തെ മെത്രാന്‍, അവിടെ വെച്ച് വിശുദ്ധന്‍ ബന്ധിതനാക്കപ്പെടുകയും ഒരു രക്തസാക്ഷിയുടെ മരണം വരിക്കുകയും ചെയ്തു (67 A.D). ഐതീഹ്യമനുസരിച്ച് അന്ത്യോക്ക്യയിലേ ആദ്യത്തെ മെത്രാനും വിശുദ്ധനാണ്. ആദ്യത്തെ ക്രിസ്തീയ വിജ്ഞാനകോശങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു എഴുത്തുകള്‍ വിശുദ്ധന്റേതായിട്ടുണ്ട്. വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് ക്രിസ്തീയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നത്. ആ ദേവാലയത്തിലെ മകുടത്തിനു ചുറ്റുമായി ഈ വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു, Tu es Petrus, et super hanc petram aedificabo ecclesiam meam (നീ പത്രോസാകുന്നു, നീ ആകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല, സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും) #{red->n->n->വിശുദ്ധ പൗലോസ്}# തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ്‌ സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസ് ക്രിസ്തുവിന്റെ ആഗമനത്തിനു മുന്‍പ്‌ ഏതാണ്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു ശേഷം സിലിസിയായുടെ റോമന്‍ പ്രവിശ്യയായിരുന്ന ടാര്‍സസിലായിരുന്നു ജനിച്ചത്‌. ബെഞ്ചമിന്റെ ഗോത്രത്തില്‍ പ്പെട്ട യഹൂദന്മാരായിരുന്ന വിശുദ്ധന്റെ മാതാ-പിതാക്കള്‍ വിശുദ്ധനെ ഫരിസേയരുടെ കഠിനമായ മത-ദേശീയതക്കനുസൃതമായിട്ടായിരുന്നു വളര്‍ത്തിയിരുന്നത്. റോമന്‍ പൗരത്വത്തിന്റെ പ്രത്യേകമായ സവിശേഷതയും അവര്‍ക്കുണ്ടായിരുന്നു. യുവാവായപ്പോള്‍ വിശുദ്ധന്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേല്‍ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യേശുവിന്റെ പ്രേഷിതപ്രവര്‍ത്തനകാലത്ത്‌ വിശുദ്ധന്‍ ജെറൂസലെമില്‍ ഉണ്ടായിരുന്നില്ല. ഭൂമിയിലെ തന്റെ ജീവിതകാലത്തൊരിക്കലും വിശുദ്ധന്‍ യേശുവിനെ കാണുകയോ ചെയ്തിട്ടില്ല. വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്‌, ഉടനേ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളേയും, ദേവാലയത്തെയും എസ്തപ്പാനോസ്‌ വിമര്‍ശിച്ചപ്പോള്‍ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളില്‍ ഒരാള്‍ പൗലോസായിരുന്നു: അതിനു ശേഷം പൗലോസിന്റെ ഭയാനകമായ വ്യക്തിത്വം അദ്ദേഹത്തെ മതപീഡനത്തിലേക്ക്‌ നയിച്ചു. യേശുവിന്റെ ശിക്ഷ്യന്‍മാരെ അടിച്ചമര്‍ത്തുവാനായി ഡമാസ്‌കസ്സിലേക്ക് പോയികൊണ്ടിരിക്കുന്ന സമയത്താണ് ദൈവീക ഇടപെടലിലൂടെയുള്ള പരിവര്‍ത്തനത്തിനു വിശുദ്ധന്‍ വിധേയനാകുന്നത്. ജ്ഞാനസ്നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയചെറിയ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയതിനു ശേഷം വിശുദ്ധന്‍ അറേബിയന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി (c. 34-37 A.D.). അവിടെ തന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ വിശുദ്ധന്‍ നടത്തി. ഈ ധ്യാനത്തിനിടക്ക്‌ വിശുദ്ധന് നിരവധി വെളിപാടുകള്‍ ലഭിക്കുകയും, യേശു വിശുദ്ധന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു. തിരികെ ഡമാസ്‌കസ്സിലെത്തിയ വിശുദ്ധന്‍ അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചതിനാല്‍ അവിടം വിടുവാന്‍ നിര്‍ബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധന്‍ പോയത്‌. ബാര്‍ണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ജൂതന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിശുദ്ധന്‍ അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. അതിനു ശേഷമുള്ള വര്‍ഷങ്ങള്‍ (38-42 A.D.) അന്തിയോക്കില്‍ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സമൂഹത്തെ ബാര്‍ണബാസ് വിശുദ്ധനെ പരിചയപ്പെടുത്തുന്നത് വരെ ടാര്‍സസിലാണ് അദ്ദേഹം ചിലവഴിച്ചത്. അന്തിയോക്കില്‍ അവര്‍ രണ്ടുപേരും ഒരു വര്‍ഷത്തോളം യേശുവിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു. ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന ജെറൂസലേം സമൂഹത്തിനു വേണ്ട പണവുമായി വിശുദ്ധന്‍ ജെറൂസലേമിലേക്ക് മറ്റൊരു യാത്ര നടത്തി. വിശുദ്ധന്റെ ആദ്യത്തെ പ്രധാനപ്പെട്ട സുവിശേഷ പ്രഘോഷണ യാത്ര (45-48) ആരംഭിച്ചത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനു ശേഷമാണ്. വിശുദ്ധനും ബാര്‍ണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 13:14). A.D 50-ല്‍ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്. ആ സമ്മേളനത്തിലെ തീരുമാനങ്ങളില്‍ ഉത്തേജിതനായ വിശുദ്ധന്‍ തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു (51-53). ഏഷ്യാമൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ്‌ മറികടന്ന് ഫിലിപ്പി, തെസ്സലോണിയ, ബേരിയാ, ഏതന്‍സ്‌, ഗ്രീസ്, കൊറിന്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് വികസിച്ചുവന്ന ഒരു പ്രധാനപ്പെട്ട ക്രിസ്തീയ സമൂഹത്തെ സ്ഥാപിച്ചു കൊണ്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം വിശുദ്ധന്‍ കൊറീന്തോസില്‍ ചിലവഴിച്ചു. 54-ല്‍ വിശുദ്ധന്‍ നാലാം പ്രാവശ്യവും ജെറൂസലേമിലെത്തി. വിശുദ്ധന്റെ മൂന്നാമത്തെ പ്രേഷിതയാത്ര (54-58) വിശുദ്ധനെ എഫേസൂസിലാണ് എത്തിച്ചത്‌. ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വളരെ വിജയകരമായി വിശുദ്ധന്‍ അവിടെ പ്രവര്‍ത്തിച്ചു. 58-ലെ പെന്തകോസ്ത് ദിനത്തില്‍ തന്റെ യൂറോപ്പിലെ സമൂഹങ്ങളെ സന്ദര്‍ശിച്ഛതിനു ശേഷം വിശുദ്ധന്‍ അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. അവിടെവെച്ച് ജൂതന്മാര്‍ തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വിശുദ്ധനെ പിടികൂടി. അവിടെ സീസറിയായില്‍ രണ്ടു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനു ശേഷം, സീസറിനോട് അപേക്ഷിച്ചതിന്റെ ഫലമായി വിശുദ്ധന്‍ റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ മാള്‍ട്ടായില്‍ വെച്ച് കപ്പല്‍ തകര്‍ന്നതിനാല്‍ 61-ലെ വസന്തകാലത്താണ് വിശുദ്ധന്‍ റോമിലെത്തുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ വിശുദ്ധന്‍ അവിടെ തടവിലായിരുന്നു, പിന്നീട് വിട്ടയക്കപ്പെട്ടു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ പ്രേഷിത യാത്രകള്‍ക്കായിട്ടാണ് വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. ഒരു പക്ഷേ സ്പെയിനും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. ആദ്യകാലങ്ങളില്‍ താന്‍ സ്ഥാപിച്ച സഭകളെ ഇക്കാലയളവില്‍ വിശുദ്ധന്‍ വീണ്ടും സന്ദര്‍ശിക്കുകയുണ്ടായി. 66-ല്‍ വിശുദ്ധന്‍ റോമില്‍ തിരിച്ചെത്തി അവിടെയെത്തിയ വിശുദ്ധനെ പിടികൂടി തടവിലാക്കുകയും ഒരുവര്‍ഷത്തിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ എഴുതിയിട്ടുള്ള പതിനാല് എഴുത്തുകള്‍ അമൂല്യ രേഖകളാണ്; ഒരു മഹാത്മാവിലേക്കുള്ള ഉള്‍കാഴ്ചയാണ് അവ നല്‍കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍കാരായ മാര്‍സെള്ളൂസും അനസ്റ്റാസിയൂസും 2. ഫ്രാന്‍സില്‍ വച്ചു വധിക്കപ്പെട്ട സ്പെയികാരി ബെനെദിക്ത 3. നാര്‍ണിയിലെ കാസ്റ്റിയൂസ് ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-28-13:34:33.jpg
Keywords: പത്രോ, പൗലോ
Content: 1800
Category: 5
Sub Category:
Heading: വിശുദ്ധ ഇരണേവൂസ്‌
Content: ഏഷ്യാമൈനര്‍ നിവാസിയെന്ന്‍ കരുതപ്പെടുന്ന വിശുദ്ധ ഇരണേവൂസിന്റെ ജനനം 120-ലായിരുന്നു. സത്യക്രിസ്ത്യാനികളായിരുന്ന, ഇരണേവൂസിന്റെ മാതാപിതാക്കള്‍ വിശുദ്ധനെ അദ്ദേഹത്തിന്റെ യൗവ്വനത്തില്‍ തന്നെ സ്മിര്‍ണായിലെ മെത്രാനായിരുന്ന വിശുദ്ധ പൊളികാര്‍പ്പിന്റെ ശിക്ഷണത്തില്‍ ഏല്‍പ്പിച്ചു. പില്‍ക്കാലത്ത് വിശുദ്ധനെ തിരുസഭയുടെ ആഭരണവും, ശത്രുക്കളുടെ ഭീതിയുമായി മാറ്റുന്നതിന് കാരണമായ ദൈവശാസ്ത്രത്തിലെ അഗാധമായ പാണ്ഡിത്യം നേടുന്നത് ഈ പരിശുദ്ധമായ വിദ്യാലയത്തില്‍ വെച്ചാണ്. വിശുദ്ധ പോളികാര്‍പ്പ് തന്റെ ശിക്ഷ്യന്റെ പ്രതിഭയെ ആളികത്തിക്കുകയും, തന്റെ ധര്‍മ്മോപദേശത്താലും, മാതൃകയാലും തന്റെ ശിഷ്യന്റെ മനസ്സില്‍ ശക്തമായ ദൈവഭക്തിയെ രൂപപ്പെടുത്തുകയും, തന്റെ ഉത്തമനായ ഗുരു വാഗ്ദാനം ചെയ്ത എല്ലാ നേട്ടങ്ങളും അരുമയായ ശിക്ഷ്യന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൊയ്യുകയും ചെയ്തു. തന്റെ ഗുരുവിനോടുള്ള ശിക്ഷ്യന്റെ ബഹുമാനം അപാരമായിരുന്നു, ഗുരുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും, നന്മയേയും സസൂക്ഷ്മം നിരീക്ഷിക്കുകയും, അവയെ തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. വിശുദ്ധ പൊളികാര്‍പ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ഒട്ടും തന്നെ അലംഭാവമില്ലാതെ ഇരണേവൂസ് തന്റെ ഹൃദയത്തില്‍ പതിപ്പിച്ചു. തന്റെ കാലഘട്ടത്തിലെ മതവിരുദ്ധവാദങ്ങളെ നേരിടുന്നതിനായി അദ്ദേഹം വിജാതീയ തത്വ ചിന്തകരുടെ പൊള്ളയായ ആശയങ്ങളുമായി പരിചയപ്പെടുകയും, അതുമൂലം അവയിലെ മുഴുവന്‍ തെറ്റുകളും അതിന്റെ ഉത്ഭവം മുതല്‍ കണ്ടുപിടിക്കുവാനുള്ള കഴിവ്‌ നേടുകയും ചെയ്തു. തന്റെ രചനകള്‍ വഴി ടെര്‍ടൂല്ലിയന്‍, തിയോഡോറെറ്റ്, വിശുദ്ധ എപ്പിഫാനൂസ്‌ തുടങ്ങിയ മഹാരഥന്‍മാരുമായി വിശുദ്ധന് ബന്ധമുണ്ടായിരുന്നു. ‘അക്കാലഘട്ടങ്ങളിലെ അന്ധകാരത്തില്‍ പ്രകാശം പരത്തിയ സത്യത്തിന്റെ തീപന്തം’ എന്നായിരുന്നു വിശുദ്ധ എപ്പിഫാനൂസ്‌ ഇരണേവൂസിനെ വിശേഷിപ്പിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ ഇരണേവൂസ് കിഴക്കന്‍ തത്വവാദികളുടേയും, ചിന്തകരുടേയും തെറ്റുകളെ പ്രതിരോധിച്ചതിനു ശേഷം വിശുദ്ധ പൊളികാര്‍പ്പ് വിശുദ്ധനെ ഗൗളിലേക്കയക്കുവാന്‍ തീരുമാനിച്ചു. അപ്പോള്‍ മാത്രം വേരുറപ്പിച്ചു തുടങ്ങിയ ക്രിസ്തീയതയെ തുരത്തുക എന്ന ലക്ഷ്യത്തോടു കൂടി ഏഷ്യാ മൈനറിലേ നിരവധി മതവിരുദ്ധവാദികള്‍ ഗൗളിലേക്ക് കുടിയേറിയിരുന്നു. ഏതാണ്ട് 40-ഓളം ക്രിസ്ത്യാനികള്‍ക്കൊപ്പം യേശുവിന്റെ ധീരനായ പോരാളി ല്യോണിലെ മെത്രാനായിരുന്ന വിശുദ്ധ പൊത്തിനൂസിനെ സഹായിക്കുവാനായി ല്യോണിലേക്ക് പോയി. വിശുദ്ധ പൊത്തിനൂസ് ഇതിനോടകം തന്നെ വൃദ്ധനായി കഴിഞ്ഞിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ സഭയിലെ പുതുക്രിസ്ത്യാനികള്‍ക്ക് ദുര്‍മ്മാര്‍ഗ്ഗപരമായ തത്വങ്ങളില്‍ നിന്നും സത്യത്തേ വേര്‍തിരിച്ചറിയുന്നതിനുള്ള വിവേചനശക്തി എല്ലായ്പ്പോഴും ഇല്ലായിരുന്നു. വിശുദ്ധ പൊത്തിനൂസ് ഇരണേവൂസിനേയും, സഹചാരികളേയും വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും, അധികം താമസിയാതെ വിശുദ്ധ ഇരണേവൂസിന് പട്ടം നല്‍കുകയും ചെയ്തു. വൃദ്ധനായ മെത്രാന്റെ വലതുകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിശുദ്ധന് തന്റെ ആവേശം കാരണം രക്തസാക്ഷിയകേണ്ട ഏതാണ്ട് നൂറില്‍പരം സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. എന്നാല്‍ ദൈവം ഇരുപത്തഞ്ച് വര്‍ഷങ്ങളോളം ആ കിരീടം വിശുദ്ധനായി കാത്തുസൂക്ഷിച്ചു. 177-ല്‍ വിശുദ്ധ പൊത്തിനൂസ് ഒരു രക്തസാക്ഷിയായി മരണപ്പെട്ടുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയതിനെ തുടര്‍ന്ന് വിശുദ്ധ ഇരണേവൂസ് ല്യോണിലെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനായി. ല്യോണിലെ ക്രിസ്തുമതം നാമവശേഷമായി കൊണ്ടിരിക്കുകയാണെന്നാണ് മതപീഡകര്‍ കരുതിയിരുന്നത് , അതിനാല്‍ കുറച്ച് കാലങ്ങളോളം അവര്‍ തങ്ങളുടെ പീഡനങ്ങള്‍ക്ക് വിരാമമിട്ടു. സഭയുടെ ഈ മഹാനായ പണ്ഡിതന്‍ നിരവധി പ്രാധാനപ്പെട്ട രചനകളുടെ ഉടമയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസത്തെ വിശദീകരിച്ചുകൊണ്ട് മതവിരുദ്ധവാദത്തിനെതിരായിട്ടുള്ള വിശുദ്ധന്റെ രചനയാണ്. തന്റെ പ്രബോധനങ്ങളാല്‍ വിശുദ്ധ ഇരണേവൂസ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഏതാണ്ട് മുഴുവന്‍ രാജ്യത്തേയും ക്രിസ്തീയ വിശ്വാസത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്തു. ല്യോണിലെ ക്രിസ്ത്യാനികള്‍ അവരുടെ ആര്‍ജ്ജവത്താലും, അത്യാഗ്രഹത്തെ ഉപേക്ഷിക്കുകയും, അവരുടെ ദാരിദ്ര്യത്തിലും, വിശുദ്ധിയിലും, ക്ഷമയിലും അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും, അതുവഴി തങ്ങളുടെ മതത്തിനു നേരിടേണ്ടി വന്ന നിരവധി കുഴപ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അപ്പസ്തോലനായിരുന്ന യോഹന്നാന്റെ ശിക്ഷ്യനും തന്റെ ഗുരുവുമായിരുന്ന വിശുദ്ധ പോളികാര്‍പ്പിനെ അനുകരിക്കുന്നത് ഇരണേവൂസ് തുടര്‍ന്ന് കൊണ്ടിരുന്നു. വിശുദ്ധന്റെ കീഴില്‍ ല്യോണിലെ സഭ വളരെയേറെ പുരോഗതി പ്രാപിച്ചു. ഏതാണ്ട് എണ്‍പത്‌ വര്‍ഷങ്ങളോളം ദൈവസേവനം ചെയ്തുതിനു ശേഷം അവസാനം 202-ല്‍ സെപ്റ്റിമസ് സെവേരൂസിന്റെ കീഴില്‍ വിശുദ്ധന്‍ മറ്റ് നിരവധിപേര്‍ക്കൊപ്പം രക്തസാക്ഷി മകുടം ചൂടി. സെവേരൂസിന്റെ ഭരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ മതപീഡനത്തിനുള്ള രാജശാസനം ല്യോണിലുമെത്തി. ഈ ആഘോഷത്തിന്റെ പേരിലുള്ള ദുരാചാരങ്ങളിലും, കാമാസക്തിയിലും പങ്കെടുക്കുവാന്‍ വിസമ്മതിച്ച ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഒരവസരമായിട്ടാണ് ഈ ആഘോഷത്തെ വിജാതീയര്‍ കണ്ടിരുന്നത്. കൊലപാതകികള്‍ കഠാരകളും, കല്ലുകളും, കത്തികളുമായി നഗരത്തില്‍ അഴിഞ്ഞാടുകയും നഗരത്തെ ചോരകളമാക്കി മാറ്റുകയും ചെയ്തു, ദൈവം തന്റെ ദാസര്‍ക്ക് നല്‍കുന്ന ഏറ്റവും പരമ മഹത്വമാകുന്ന രക്തസാക്ഷിത്വം ആയിരകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ മെത്രാനോടൊപ്പം പുല്‍കുകയുണ്ടായി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്കോട്ടിലെ അലാനൂസ് 2. യുട്രെക്ടിലെ ബെനിഞ്ഞൂസ് 3. ക്രൂമ്മിനെ 4. എജിലോ 5. ജര്‍മ്മനിയിലെ ഹെയിമാര്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-27-21:12:57.jpg
Keywords: വിശുദ്ധ