CALENDAR

26 / June

category_idMeditation.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingയേശുക്രിസ്തുവിലൂടെ നാം ദൈവത്തെയും നമ്മളെയും അറിയുന്നു
Content''അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹന്നാന് 3:16) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 26}# ബോദ്ധ്യപ്പെടുത്തുന്നതും ആശ്വസിപ്പിക്കുന്നതുമായ വാക്കുകള് യേശുവിന് മാത്രമേ ഉള്ളൂ; ജീവിതത്തിന്റേയും നിത്യജീവന്റേയും വചനങ്ങള് അവന് മാത്രമേ ഉള്ളൂ. അവനിലൂടെ ഈ ലോകം രക്ഷ പ്രാപിക്കുന്നതിനുവേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചു. അവിശ്വാസത്തിനും നിരാശയ്ക്കുമുള്ള പരിഹാരം ക്രിസ്തുവിലുള്ള വിശ്വാസത്തില് മാത്രമേ ഉള്ളൂ. പ്രപഞ്ചത്തിന്റെ അനന്തമായ നിഗൂഢതയിലും, ചരിത്രത്തിന്റെ കാണപ്പെടാത്ത കുഴഞ്ഞുമറിഞ്ഞ ഇരുണ്ട ഏടുകളിലുമുള്ള നമ്മുടെ കേവലമായ നിലനില്പ്പിന്റെ പൊരുള് വെളിപ്പെടുത്തിത്തരുന്നത് യേശു മാത്രമാണ്. അറിയപ്പെടുന്ന, മഹാനായ ഫ്രഞ്ച് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബ്ലെയിസ് പാസ്ക്കല്, അവസാനം ക്രിസ്തുവിനെ കണ്ടുമുട്ടിയ ആഹ്ലാദവേളയില്, തന്റെ പുസ്തകമായ "പെന്സിയസില്" അതുല്യമായ ലാളിത്യത്തില് ഇങ്ങനെ എഴുതിവച്ചു: "യേശുക്രിസ്തുവിലൂടെ നാം ദൈവത്തെ മാത്രമല്ല അറിയുന്നത്, നമ്മളെത്തന്നെയുമാണ് യേശുക്രിസ്തുവിലൂടെ അല്ലാത ജീവിതത്തേയും മരണത്തേയും കുറിച്ച് നമുക്ക് അറിയാൻ സാദ്ധ്യമല്ല. ക്രിസ്തുവിനെ ഒഴിവാക്കിയാല്, ദൈവത്തേയോ, നമ്മളെത്തന്നെയോ, അറിയാന് നമുക്ക് കഴിയുകയില്ല". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-26 00:00:00
Keywordsക്രിസ്തു
Created Date2016-06-26 18:34:47