Contents

Displaying 1651-1660 of 24970 results.
Content: 1821
Category: 1
Sub Category:
Heading: ബ്രെക്സിറ്റ് ഫലത്തിന് ശേഷം ആരംഭിച്ചതും ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നതുമായ വംശീയ സംഘർഷങ്ങൾ തടയണമെന്ന് കർദ്ദിനാൾ നിക്കോൾസ്
Content: ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടൻ തീരുമാനമെടുത്തതിനു ശേഷം സംജാതമായിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയിൽ കർദ്ദിനാൾ നിക്കോൾസ് ഉത്കണ്ഠ രേഖപ്പെടുത്തി. ബ്രിട്ടനിൽ പലയിടങ്ങളിലും വംശീയ സംഘർഷം ഉയര്‍ന്നു വരുന്നത് കർശനമായി നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടനിലെ പോളീഷ് സാംസ്ക്കാരിക കേന്ദ്രത്തിൽ അപലപനീയമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും, കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ന്യൂകാസിലിൽ നാഷണൽ ഫ്രണ്ടിന്റെ പ്രവർത്തകർ ബാനർ പ്രദർശിപ്പിച്ചതും, വളർന്നു വരുന്ന അസഹിഷ്ണുതയുടെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലേയും ബിഷപ്‌സ് കോൺഫ്രൻസിന്റെ പ്രസിഡന്റായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് ചൊവ്വാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിട്ടനിൽ രൂപമെടുത്ത പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ, സമാധാനപരമായ ഒരു മാർഗ്ഗത്തിനായി നാമെല്ലാം ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹാമ്മർ സ്മിത്തിൽ പോളീഷ് സമുദായത്തിനുണ്ടായ ദുരനുഭവവും ന്യൂകാസിലിൽ തങ്ങൾക്കെതിരായ ബാനർ അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയും നമ്മൾ കാണാതിരിക്കരുത് എന്ന് അദ്ദേഹം പ്രസ്താവനയിൽ സൂചിപ്പിച്ചു. വംശീയവിദ്വേഷം നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല, അത് ബ്രിട്ടൻ വെച്ചുപൊറുപ്പിക്കുകയില്ല, അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർഭാഗ്യ സംഭവങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "നമ്മുടെ ജീവിതം കുരിശിന്റെ കാലടിയിൽ സമർപ്പിക്കപ്പെട്ടതാണ്. യേശുവിന്റെ കരങ്ങളാണ് നമ്മെ നയിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പരിധി നിശ്ചയിക്കുന്നത് പക്ഷേ നമ്മൾ തന്നെയാണ്. ആ പരിധിയിൽ ജീവിത മൂല്യങ്ങൾ നിറയ്ക്കേണ്ടതും നമ്മുടെ കടമയാണ്. ദൈവ സമക്ഷം ജീവിക്കുന്നവർക്ക് ആ മൂല്യങ്ങൾ ഉണ്ടായിരിക്കും." സമൂഹത്തിലും ഭരണ കേന്ദ്രത്തിലും തങ്ങളുടെ ശബ്ദം എത്തിക്കാൻ കഴിയാത്ത ഒരു വിഭാഗം ഇവിടെ ജീവിക്കുന്നുണ്ട്. അവരുടെ ശബ്ദം ശ്രവിക്കാൻ സാമൂഹ്യ- രാഷ്ട്രീയ ഭരണാധികാരികൾ തയ്യാറാകണം എന്ന് അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. "രാജ്യത്തിന്റെ നന്മയിൽ നിന്നും ആരെയും ഒഴിവാക്കാനാവില്ല. എല്ലാവർക്കും വേണ്ടി സംസാരിക്കുക എന്നതാണ് മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി" അദ്ദേഹം പറഞ്ഞു. ഒരു ജനഹിതപരിശോധനാഫലം രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെങ്കിൽ, അന്താരാഷ്ട്ര സമൂഹത്തിൽ നാം ബലഹീനരായി തീരും; അന്താരാഷ്ട്ര പ്രശ്നങ്ങളിലെ നമ്മുടെ രാജ്യത്തിന്റെ നിലപാടുകൾ ധാർമ്മികതയുടെ അടിത്തറ ഇല്ലാതാകും; സംസ്ക്കാരവും ധാർമ്മികതയും നഷ്ട്ടപ്പെട്ട ഒരു ചെറിയ രാജ്യമായി ബ്രിട്ടൻ അധ:പ്പതിക്കും. അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ബ്രിട്ടൻ വിഭാഗീയ ചിന്തകൾ ഉപേക്ഷിച്ച് മുന്നേറണമെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് തന്റെ പ്രസ്താവനയിൽ ജനങ്ങളോട് ഉത്ബോധിപ്പിച്ചു.
Image: /content_image/News/News-2016-06-29-00:39:20.jpg
Keywords:
Content: 1822
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ന്യൂസ് ആപ്പ്
Content: കൊച്ചി: ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും സഭാവാര്‍ത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈല്‍ ആപ്പ് തയാറായി. 'സീറോമലബാര്‍ ന്യൂസ്' എന്നപേരില്‍ സഭയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസാണ് മൊബൈല്‍ ന്യൂസ് ആപ്പ് തയാറാക്കിയിട്ടുള്ളത്. സഭയിലെ നാല്‍പ്പത്തിയഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളില്‍ പതിനഞ്ചു ലക്ഷം പേരും കേരളത്തിനു പുറത്താണു ജീവിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു മാത്രം ഏഴര ലക്ഷത്തോളം പേരുണ്ട്. ഇവര്‍ക്കും മറ്റുള്ളവര്‍ക്കും സഭാവിശേഷങ്ങള്‍ വേഗത്തില്‍ അറിയാനും പങ്കുവയ്ക്കാനും മൊബൈല്‍ ആപ്പ് സഹായകമാകുമെന്നു സഭയുടെ ഔദ്യോഗിക വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സഭാകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍, ഔദ്യോഗിക പരിപാടികള്‍, സാമൂഹ്യവിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍, പത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പില്‍ ലഭിക്കും. വിശ്വാസികളുടെ സഭാജീവിതം കൂടുതല്‍ സജീവമാക്കാന്‍ ഉപകരിക്കുന്ന മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കു പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാകും. വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ വഴി സീറോ മലബാര്‍ന്യൂസ് ആപ്പില്‍ എത്താനാകും.
Image: /content_image/India/India-2016-06-29-03:01:04.JPG
Keywords:
Content: 1823
Category: 6
Sub Category:
Heading: വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവിതം നമ്മേ ഓര്‍മ്മപ്പെടുത്തുന്നത്...
Content: ''എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കി കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും'' (2 തിമോത്തിയോസ് 4:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 29}# ഇന്നേ ദിവസം ആഗോള കത്തോലിക്ക സഭ വിശുദ്ധരായ പത്രോസിന്റേയും പൗലോസിന്റേയും ഓര്‍മ്മ തിരുനാളായി അനുസ്മരിക്കുന്നു. ക്രിസ്തുവിന്റെ കല്പനകള്‍ പാലിച്ചും അവിടുത്തെ രാജ്യത്തെ പറ്റി സുവിശേഷം പ്രഘോഷിച്ചും അവര്‍ ജീവന്റെ കിരീടം സ്വീകരിച്ചു. മരണദിനം അവര്‍ക്ക് പുതുജീവന്റെ ആരംഭമായിരുന്നു. അവിടുത്തെ വചനങ്ങള്‍ കൊണ്ടും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, മരണം കൊണ്ടുപോലും അവര്‍ ക്രിസ്തുവിനു സാക്ഷികളായി തീര്‍ന്നു. ക്രിസ്തുവിനെ മുറുകെ പിടിച്ച് അവിടുത്തെ വചനങ്ങള്‍ അനേകരിലേക്ക് എത്തിച്ച പത്രോസിന്റെ മരണം, ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ച് പിന്നീട് മാനസാന്തരപ്പെട്ട പൗലോസിന്റെ മരണം ഇവയെല്ലാം ഓരോ ക്രൈസ്തവനും ഏറെ ചിന്തിക്കേണ്ട വിഷയങ്ങളാണ്. യേശുവിലുള്ള ആഴമായ വിശ്വാസത്തെ മുറുകെ പിടിച്ച്, മരണം വരെ അവിടുത്തേക്കായി ജീവിക്കുവാന്‍ ഈ വിശുദ്ധര്‍ അവരുടെ ജീവിതം വഴിയായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-29-03:18:43.jpg
Keywords: വിശുദ്ധ പത്രോസ്
Content: 1824
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അവഗണിക്കരുത്, അല്ലാത്തപക്ഷം നിങ്ങളും അവഗണിക്കപ്പെട്ടേക്കാം.
Content: “സത്യമിതാണ്: അല്‍പം വിതയ്ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും” (2 കോറിന്തോസ് 9:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-29}# “ഒരിക്കല്‍ വിശുദ്ധ അന്തോണിസിന് സമീപകാലത്തായി മരണപ്പെട്ട ഒരാത്മാവിന്റെ ദര്‍ശനം ഉണ്ടായി, നിരവധി വിശുദ്ധ കുര്‍ബ്ബാനകള്‍ ആ ആത്മാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും, ആ ആത്മാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്ക് വേണ്ടി അര്‍പ്പിച്ച കുര്‍ബ്ബാനകളും, എത്തിച്ച പ്രാര്‍ത്ഥനകളും, ഞാന്‍ ഏതൊക്കെ ആത്മാക്കള്‍ക്ക് വേണ്ടിയായിരുന്നവോ പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടിയിരുന്നതും, എന്നാല്‍ ഞാന്‍ അപ്രകാരം പ്രാര്‍ത്ഥിക്കാതിരുന്നതുമായ ആത്മാക്കള്‍ക്കായി നല്‍കപ്പെട്ടു. അതിനാല്‍ ദൈവത്തിന്റെ നീതിയെ ഞാന്‍ സംതൃപ്തനാക്കുന്നത് വരെ എനിക്ക് ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടതായി വരും. എനിക്ക് പകരമായി അവര്‍ മോചിപ്പിക്കപ്പെട്ടു. ദൈവത്തോട് എന്റെ അവഗണനക്ക് മാപ്പ് നല്‍കുവാനായി പ്രാര്‍ത്ഥിക്കുകയും, മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരോടും ഉപദേശിക്കുകയും ചെയ്യുക. അല്ലെങ്കില്‍, അവര്‍ മരിക്കുമ്പോള്‍, ദൈവം എന്നോടു പ്രവര്‍ത്തിച്ചതു പോലെ അവരോടും പ്രവര്‍ത്തിക്കും” (സിസ്റ്റര്‍ എം. ഇമ്മാനുവേല്‍, ഒ.എസ്.ബി., ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അവഗണിക്കരുത്, അല്ലാത്തപക്ഷം നിങ്ങളും അവഗണിക്കപ്പെട്ടേക്കാം. നിങ്ങള്‍ ഏറ്റവും അധികം പ്രാര്‍ത്ഥിക്കേണ്ടതായ ആത്മാക്കള്‍ക്ക് പ്രത്യേകമായി ഒരു പ്രാര്‍ത്ഥന സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-29-05:05:24.jpg
Keywords: ശുദ്ധീകരണ
Content: 1825
Category: 1
Sub Category:
Heading: ചാവേർ ഭീകരർ ലെബനോനിലെ ക്രൈസ്തവ ഗ്രാമത്തെ ലക്ഷ്യമിടുന്നു.
Content: സിറിയൻ അതിർത്തിയിൽ നടന്ന ചാവേർ ആക്രമണത്തിൽ സാധാരണക്കാരായ അഞ്ചു പേർ കൊല്ലപ്പെട്ടു.30 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ക്രൈസ്തവ ഭൂരിപക്ഷമുള്ള ക്വാ എന്ന ലെബനോൻ ഗ്രാമത്തിൽ തിങ്കളാഴ്ച്ച രാവിലെ നടന്ന ചാവേർ ബോംബാക്രമണങ്ങളിൽ അഞ്ച് ചാവേർ അക്രമികൾ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിൽ ഒരാക്രമണം ക്രൈസ്തവ ദേവാലയത്തെ ഉന്നം വെച്ചിട്ടുള്ളതായിരുന്നു. രാവിലെ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ദേവാലയത്തിനു പുറത്ത് ഒത്തുകൂടിയിരുന്നു. പെട്ടെന്ന് മോട്ടോർ സൈക്കിളിൽ എത്തിയ ചാവേറുകൾ അവരുടെ നേരെ ഗ്രനേഡ് എറിഞ്ഞതിനു ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരിന്നു. ഈ സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. ഗ്രാമത്തിലെ രൂപതയുടെ ഉടമസ്ഥതയിലുള്ള ഒരു ആംബുലൻസ് ചാവേറാക്രമണത്തിൽ തകർന്നു. ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമസംഭവങ്ങളിൽ പരിഭ്രാന്തരായ ഗ്രാമീണർ വീടുകളില്‍ നിന്നും പുറത്തിറങ്ങാൻ ഭയപ്പെട്ടു കഴിയുകയാണ്. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ സൈന്യം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അഭ്യന്തര യുദ്ധത്തിൽ നിന്നും രക്ഷപെട്ട് ഒരു മില്യൺ സിറിയൻ അഭയാർത്ഥികൾ ഇതിനകം ലെബനോനിൽ എത്തിചേർന്നിട്ടുണ്ട്. ലെബനോന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന അഭയാർത്ഥികൾ അവിടത്തെ രാഷ്ടീയ സുസ്ഥിതിക്കു തന്നെ ഭീഷണി ഉയർത്തി കഴിഞ്ഞു. ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. തിങ്കളാഴ്ച്ച രാവിലെയുണ്ടായ ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്ക്കാരച്ചടങ്ങുകൾക്ക് ഒത്തുകൂടിയവരുടെ നേർക്കാണ് വൈകുന്നേരത്തെ ആക്രമണമുണ്ടായത്. സെന്റ്. ഏലിയാസ് ദേവാലയ പരിസരത്താണ് ബോംബ് സ്ഫോടനങ്ങളും വെടിവെയ്പ്പും നടന്നതെന്ന് ഫാദർ ഏലിയൻ നസറല്ല അറിയിച്ചു. ലെബനോൻ സേന ഗ്രാമം വലയം ചെയ്ത് അക്രമികൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഗവർണർ ബഷീർ ഖേദർ കർഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു കൊണ്ട് ലെബനോൻ പ്രധാനമന്ത്രി തമാംസലാം ആക്രമണത്തിന് ഇരയായവരോടുള്ള ഐക്യദാർഢ്യം അറിയിച്ചു.
Image: /content_image/News/News-2016-06-29-05:14:42.jpg
Keywords: ലെബനോൻ, അഭയാർത്ഥികൾ
Content: 1826
Category: 8
Sub Category:
Heading: ദിവ്യകാരുണ്യം- മരണത്തിനുള്ള പ്രതിവിധി
Content: “സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല” (യോഹന്നാന്‍ 6:53). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-30}# തന്റെ അമൂല്യമായ പ്രാര്‍ത്ഥനകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് എത്തിക്കുവാനായി, കോര്‍ട്ടോണയിലെ വിശുദ്ധ മാര്‍ഗരറ്റ് പരിശുദ്ധ ദിവ്യകാരുണ്യത്തോടൊപ്പം അവ സമര്‍പ്പിക്കുക പതിവായിരുന്നു. #{red->n->n->വിചിന്തനം:}# “നീതി വസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ പ്രത്യാശയെ സംബന്ധിച്ചു വിശുദ്ധ കുര്‍ബാനയെക്കാള്‍ കൂടുതല്‍ ഉറപ്പുള്ള അച്ചാരമോ കൂടുതല്‍ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കുന്ന ഓരോ പ്രാവശ്യവും നമ്മുടെ രക്ഷാകര്‍മ്മം നിര്‍വ്വഹിക്കപ്പെടുന്നു. അമര്‍ത്യതയുടെ ഔഷധവും മരിക്കാത്ത യേശുക്രിസ്തുവില്‍ നിത്യം ജീവിപ്പിക്കാനുള്ള മറുമരുന്നും ആയ ഏക അപ്പം നാം മുറിക്കുന്നു” (ccc 1405). നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആത്മാക്കള്‍ക്കായി ഒമ്പത് ദിവസം ദിവ്യകാരുണ്യത്തിന്റെ നൊവേന ചോല്ലുകയോ അല്ലെങ്കില്‍ അടുപ്പിച്ച് ഒമ്പത് ദിവസത്തേയോ വിശുദ്ധ കുര്‍ബ്ബാനകളിലോ, ഒമ്പത് ആഴ്ചത്തേ ഞായറാഴ്ച കുര്‍ബ്ബാനകളിലോ സംബന്ധിക്കുകയും ദിവ്യകാരുണ്യം ആ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-29-05:19:45.jpg
Keywords: ദിവ്യകാരുണ്യ
Content: 1827
Category: 8
Sub Category:
Heading: പ്രകാശത്തിലേക്ക് പ്രവേശിക്കും വരെ തങ്ങളുടെ ഏകാന്തതയില്‍ ദുഃഖിക്കുന്ന ശുദ്ധീകരണാത്മാക്കള്‍
Content: “ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍” (യാക്കോബ് 4:8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-1}# എല്ലാ വിശുദ്ധ ആത്മാക്കളും പരസ്പരം സമ്പര്‍ക്കത്തിലാണ്. ഇവിടെ ഭൂമിയിലായിരുന്നപ്പോള്‍ പോലും പരസ്പരം അറിയാത്ത ഓരോരുത്തരും അവിടെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം കേന്ദ്രവും, ജീവനും, പ്രകാശവും, ആനന്ദവുമായിട്ടുള്ള ഒരു സമൂഹത്തിലെ അംഗങ്ങളാണവര്‍. അവര്‍ ഓരോരുത്തരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വഴിയും, നന്മപ്രവര്‍ത്തികള്‍ വഴിയും പരസ്പരം സഹായിക്കുകയും, മറ്റുള്ളവര്‍ക്ക് വേണ്ടി സഹനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കല്ലുകളെ പോലെയാണവര്‍, ഓരോ കല്ലുകള്‍ക്കും പരസ്പരം കാണുവാന്‍ കഴിയുകയില്ലെങ്കിലും, അടിസ്ഥാനം മുതല്‍ മേല്‍ക്കൂര വരെ അവര്‍ പരസ്പരം താങ്ങിനിര്‍ത്തുന്നു. എപ്പോള്‍ അവര്‍ തങ്ങളുടെ ലക്ഷ്യത്തില്‍ അതായത് ദൈവത്തില്‍ എത്തുന്നുവോ, അവര്‍ തങ്ങളെത്തന്നെയും മറ്റുള്ള സകലവും ദൈവത്തില്‍ കാണുകയാണ് ചെയ്യുന്നത്. അവിടെ, നിഴലോ അതിര്‍ത്തിയോ ഇല്ലാത്ത ആ വിശാലതയില്‍, അവര്‍ പരസ്പരം കാണുകയും, ഭൂമിയിലെ അവരുടെ തീര്‍ത്ഥയാത്രയേക്കാള്‍ കൂടുതല്‍ അടുപ്പത്തോടെ പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ സ്നേഹിക്കപ്പെട്ടിരുന്നവര്‍ ആ സ്നേഹം എത്രമാത്രം നിസ്സാരമായിരുന്നുവെന്നോര്‍ത്ത് അത്ഭുതപ്പെടും; ഒപ്പം സ്നേഹത്തെക്കുറിച്ചുള്ള അവരുടെ മുന്‍കാല അജ്ഞതക്ക് തുല്യമായ യഥാര്‍ത്ഥ സ്നേഹം ഒരു വെളിപാട് പോലെ അവരിലേക്കെത്തുകയും ചെയ്യും. എന്നാല്‍, ദൈവത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്, അനന്തവും അനശ്വരവുമായ ആ സമ്പര്‍ക്കത്തിനെക്കുറിച്ചുള്ള പ്രതീക്ഷ മാത്രമേ ഉള്ളു. അവിടുത്തെ ആത്മാക്കള്‍ക്ക് തങ്ങളുടെ സമീപത്തുള്ള ആത്മാക്കളെ കാണുവാന്‍ സാധിക്കുമായിരിക്കാം, എന്നാല്‍ തങ്ങളുടെ ശുദ്ധീകരണം പൂര്‍ത്തിയാക്കി പ്രകാശത്തിലേക്ക് പ്രവേശിക്കും വരെ അവര്‍ തങ്ങളുടെ ഏകാന്തതയില്‍ ദുഃഖിക്കുകയായിരിക്കും”. (ഫാദര്‍ ഹെന്റി ഡൊമിനിക്ക് ലക്കോര്‍ഡയര്‍, O.P., ഫ്രഞ്ച് വിപ്ലവത്തിനു ശേഷം ‘പ്രീച്ചേഴ്സ് ഇന്‍ ഫ്രാന്‍സ്’ എന്ന സഭയുടെ പുനസ്ഥാപകന്‍). #{red->n->n->വിചിന്തനം:}# നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ദൈവത്തെ സ്ഥാപിക്കുക. അവനാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-29-05:47:58.jpg
Keywords: ആത്മാ
Content: 1828
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക
Content: “മറ്റൊരു ദൂതന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു ധൂപകലശവുമായി ബലിപീഠത്തിനു മുന്‍പില്‍ വന്നു നിന്നു. സിംഹാസനത്തിന്റെ മുമ്പിലുള്ള ബലിപീഠത്തിന്‍മേല്‍ എല്ലാ വിശുദ്ധരുടേയും പ്രാര്‍ത്ഥനയോടൊപ്പം അര്‍പ്പിക്കാനായി ധാരാളം പരിമളദ്രവ്യം അവനു നല്‍കപ്പെട്ടു. ദൂതന്റെ കയ്യില്‍ നിന്നും പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്ധരുടെ പ്രാര്‍ത്ഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയര്‍ന്നു” (വെളിപാട് 8:3-4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-2}# വിജയസഭയിലെ ഓരോരുത്തരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു, ഓരോരുത്തരുടേയും കൈകളില്‍ കിന്നരവും, ഈ ഭൂമിയിലെ നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ നിറഞ്ഞ സ്വര്‍ണ്ണ പാത്രങ്ങളും ഉണ്ട്. അവർ നമ്മുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണ്ണപാത്രങ്ങളില്‍ ശേഖരിക്കുകയും, തങ്ങളുടെ മാദ്ധ്യസ്ഥമാകുന്ന പരിമളദ്രവ്യവുമായി ചേര്‍ക്കുവാന്‍ തക്കവിധം ആ പരിമളദ്രവ്യങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം നമ്മുടെ പ്രാര്‍ത്ഥനകൾ കൂടുതല്‍ മാധുര്യത്തോട് കൂടി ദൈവത്തിന്റെ സിംഹാസനത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ആ പ്രാര്‍ത്ഥനകളുടെ ഫലക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. #{red->n->n->വിചിന്തനം:}# പരിശുദ്ധ മാതാവിലൂടെ യേശുവിന്റെ സ്നേഹത്തിലേക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സമർപ്പിച്ചുകൊണ്ട് ദിവസം മുഴുവന്‍ പ്രാര്‍ത്ഥിക്കുക #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-29-06:11:51.jpg
Keywords: ശുദ്ധീകരണ
Content: 1829
Category: 1
Sub Category:
Heading: ലോകത്തെ ദൈവീക കാരുണ്യത്തിലേക്കു നയിക്കാൻ ഫ്രാൻസിസ് മാർപാപ്പായുടെ നന്മയ്ക്കു കഴിയും: ബനഡിക്ട് പതിനാറാമൻ
Content: 2013-ൽ ബനഡിക്ട് XVI - മൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിനു ശേഷം, അദ്ദേഹം നടത്തിയ പൊതുപ്രഭാഷണമാണ് ചൊവ്വാഴ്ച്ച വത്തിക്കാനിലെ ക്ലമന്റയ്ൻ ഹാളിൽ നടന്നത്. ഫ്രാൻസിസ് മാർപാപ്പയും കോളേജ് ഓഫ് കർദ്ദിനാൾസിലെ അംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിൽ, എമരിറ്റസ് പോപ്പ് ബനഡിക്ട് XVI തന്റെ പൗരോഹിത്യത്തിന്റെ 65-മത്തെ വാർഷികം ആഘോഷിച്ചു കൊണ്ടു പറഞ്ഞു. “Efkaristomen” ("നമുക്ക് നന്ദി പ്രകാശിപ്പിക്കാം!") "നന്ദി, !എല്ലാവർക്കും നന്ദി!" ഫ്രാൻസീസ് മാർപാപ്പായോടായി അദ്ദേഹം പറഞ്ഞു "പിതാവിനും നന്ദി! അങ്ങ് സഭാ നേതൃത്വത്തിലേക്ക് എത്തിച്ചേർന്നപ്പോൾ മുതൽ ഞാൻ അങ്ങയുടെ നന്മ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു." "ലോകത്തെ ദൈവീക കാരുണ്യത്തിലേക്കും യേശുവിന്റെ പാതയിലൂടെ ദൈവത്തിലേക്കും നയിക്കാൻ ഫ്രാൻസിസ് പിതാവിന്റെ നന്മയ്ക്ക് കഴിയും." അദ്ദേഹം പറഞ്ഞു. 1951 ജൂൺ 29-ന്‌ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ ദിനത്തിലാണ് ബനഡിക്ട് XVI - മൻ പൗരോഹിത്യവൃത്തിയിൽ പ്രവേശിക്കുന്നത്. അന്നേ ദിവസം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ജോർജും അദ്ദേഹത്തോടൊപ്പം പട്ടം സ്വീകരിച്ചിരുന്നു. ഇന്നലത്തെ സമ്മേളനത്തിൽ ഈ സഹോദരനും പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിൽ പ്രാർത്ഥനാ ഗീതത്തിനു ശേഷം മാർപാപ്പയും തുടർന്ന് കർദ്ദിനാൾ എയ്ഞ്ചലോ സോഡാനോ, കർദ്ദിനാൾ ജറാർഡ് മുള്ളർ എന്നിവരും എമിരിറ്റസ് മാർപാപ്പയ്ക്ക് മംഗളം നേർന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ എമരിറ്റസ് പോപ്പ് ബനഡിക്ട് XVI - മൻ “Efkaristomen” എന്ന വാക്കിലേക്കു തന്നെ തിരിച്ചു വന്നു. 65 വർഷങ്ങൾക്കു മുമ്പ് തന്റെ ആദ്യ ദിവ്യബലിയുടെ മെമ്മോറിയൽ കാർഡിൽ ഒരു സഹപുരോഹിതൻ ഈ വാക്ക് രേഖപ്പെടുത്തിയിരുന്നത് അദ്ദേഹം ഓർമ്മിച്ചു. ആ വാക്കിന് മാനുഷികവും ദൈവീകവുമായ രണ്ടു തലങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹം പങ്കുവെയ്ക്കുന്ന വാക്കാണത്. വത്തിക്കാനിലെ തന്റെ ചെറിയ ആശ്രമത്തിലിരുന്നു കൊണ്ടും ബനഡിക്ട് പിതാവ് തിരുസഭയ്ക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ നന്ദിപൂർവ്വം സ്മരിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധപൗലോസിന്റെയുമൊപ്പം ബനഡിക്ട് പിതാവ് ദൈവത്തിന്റെ കരുണയും സ്നേഹവും എന്നും അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
Image: /content_image/News/News-2016-06-29-11:48:02.jpg
Keywords: ബനഡിക്ട്, എമരിറ്റസ്
Content: 1830
Category: 18
Sub Category:
Heading: സാമൂഹ്യപ്രതിബദ്ധതയുടെ ആവിഷ്‌കാരത്തിനു മാധ്യമസാധ്യതകളെ പ്രയോജനപ്പെടുത്തണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കത്തോലിക്കാസഭയുടെ സാമൂഹ്യപ്രതിബദ്ധതയും മൂല്യദര്‍ശനങ്ങളും ആവിഷ്‌കരിക്കാന്‍ മാധ്യമരംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് തയാറാക്കിയ 'സീറോ മലബാര്‍ ന്യൂസ്' മൊബൈല്‍ ആപ്പിന്റെ പ്രകാശനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നന്മയും അതിനായുള്ള കൂട്ടായ്മകളും പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനാവും. മാധ്യമരംഗത്തെ നല്ല സാധ്യതകളെക്കുറിച്ചു ശരിയായ അവബോധം സഭാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കണം. മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ജാഗ്രതയുണര്‍ത്തേണ്ടതും ആവശ്യമാണ്. ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും സഭാവാര്‍ത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന 'സീറോമലബാര്‍ ന്യൂസ്' മൊബൈല്‍ ന്യൂസ് ആപ്പ് സഭയുടെ മാധ്യമശുശ്രൂഷകള്‍ക്കു പുതിയ മാനം നല്‍കുന്നതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സഭയുടെ ഔദ്യോഗിക വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു. പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, പിആര്‍ഒമാരായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പി.ഐ. ലാസര്‍, സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയുടെയും രൂപതകളിലെയും പിആര്‍ഒമാരുടെ സമ്മേളനത്തിലായിരുന്നു മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തത്. സഭാവാര്‍ത്തകള്‍, അറിയിപ്പുകള്‍, ഔദ്യോഗിക പരിപാടികള്‍, സാമൂഹ്യവിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍, പത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കേരളത്തിലെയും രാജ്യത്തെയും സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക സാഹചര്യങ്ങള്‍ സമ്മേളനം വിലയിരുത്തി.
Image: /content_image/India/India-2016-06-29-11:31:46.JPG
Keywords: