Contents

Displaying 1681-1690 of 24970 results.
Content: 1851
Category: 8
Sub Category:
Heading: ആത്മാവിനെ ഉരുക്കി വാർക്കുന്ന പ്രകാശ രശ്മികൾ
Content: “ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതാണെങ്കില്‍, വിളക്ക് അതിന്റെ രശ്മികള്‍ കൊണ്ട് നിനക്ക് വെളിച്ചം തരുന്നത് പോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും” (ലൂക്കാ 11:36). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-4}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന വേദന എന്നത് ശുദ്ധീകരണത്തിന്റെ വേദനയാണ്. ജെനോവയിലെ കാതറീന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “ദൈവത്തിന്റെ സ്നേഹം ആത്മാവിനെ ഉരുക്കി വാർക്കുന്ന ചില പ്രകാശ രശ്മികളിലേക്ക് നയിക്കുന്നു. വെറും ശരീരത്തില്‍ മാത്രമല്ല ആത്മാവില്‍ വരെ തുളച്ചുകയറി തിന്മയുടെ കറകളെ ഉന്മൂലനം ചെയ്യുവാന്‍ തക്കവിധം ശക്തമായവയാണവ. രണ്ടു വിധത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്‌: അവ പാപകറകളെ ഉന്മൂലനം ചെയ്യുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആത്മാവ് പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ട് ദൈവത്തില്‍ ചേരുന്നത് വരെ ഈ പ്രക്രിയ തുടരുന്നു." #{red->n->n->വിചിന്തനം:}# നമ്മുടെ ആത്മീയശാന്തിക്ക് ശുദ്ധീകരണം ആവശ്യമാണ്‌. നാം ബന്ധപ്പെട്ടിരിക്കുന്നതും നമ്മുടെ ആത്മീയ ജീവിതത്തിനു ഹാനികരമാകാവുന്നതുമായ കാര്യങ്ങളെ ഒഴിവാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-04-09:25:35.jpg
Keywords: ആത്മാവിനെ
Content: 1852
Category: 8
Sub Category:
Heading: വിശുദ്ധ കുര്‍ബാന- ശുദ്ധീകരണസ്ഥലത്തെ അഗ്നിയ്ക്ക് മുന്‍പ് പാപത്തെ ശുദ്ധീകരിക്കാനുള്ള ഏകമാര്‍ഗ്ഗം
Content: “സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിന് ഉഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ മുന്‍പില്‍ പാപം ചെയ്യുകയും അങ്ങനെ ഞങ്ങളുടെ മേല്‍ അനര്‍ഥം വരുത്തിവയ്ക്കുകയും ചെയ്തവരുടെ മക്കളുടെ, പ്രാര്‍ഥന ശ്രവിക്കണമേ. ഞങ്ങളുടെ പിതാക്കന്‍മാരുടെ അപരാധങ്ങള്‍ ഓര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ. എന്തെന്നാല്‍, അങ്ങാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ്” (ബാറൂക്ക് 3:4-6) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-5}# "വിശുദ്ധ കുര്‍ബ്ബാനയുടെ ഫലങ്ങള്‍ അളവില്ലാത്തതാണ്, ഇത് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരായ നമ്മളെ അസാധാരണമായി സമ്പുഷ്ടമാക്കപ്പെട്ട യേശുവിന്റെ യോഗ്യതകളിൽ ഭാഗഭാക്കാക്കുകയും പാപങ്ങളുടെ മോചനത്തിനു കാരണമാകുകയും ചെയ്യുന്നു. നമ്മള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയുടെ മുന്‍പിലെത്തുന്നതിന് മുമ്പേതന്നെ നമ്മുടെ പാപങ്ങളെ ഉരുക്കികളയുവാന്‍ തക്കവിധം ശക്തമാണ് വിശുദ്ധ കുര്‍ബ്ബാന, കൂടാതെ നാം വരുത്തിവെച്ച ശിക്ഷകള്‍ നമ്മില്‍ നിന്ന് അകന്നു പോവുകയും ചെയ്യുന്നു.” (ഫാദര്‍ തിയോഡോര്‍ സ്റ്റാറ്റിയൂസ്, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ഭക്തിപൂര്‍വ്വം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നത് വഴി നമ്മുടെ നിരവധി ഉപേക്ഷകളും, വീഴ്ചകളും നമ്മുടെ രക്ഷകൻ പരിഹരിച്ചുതരുന്നു. വിശുദ്ധ കുര്‍ബ്ബാനയുടെ തുടക്കത്തില്‍ നാം ഇപ്രകാരം തീര്‍ച്ചയായും പ്രാര്‍ത്ഥിക്കണം “ഓ നീതിമാനായ ദൈവമേ, അനുതപിക്കുന്ന ഹൃദയത്തോടും ഉറച്ച പ്രത്യാശയോടും കൂടി, നിന്റെ ദൈവീക കാരുണ്യത്തിന്റെ അഗ്നിയാല്‍ ദഹിപ്പിക്കപ്പെടുവാനും, യേശുവിന്റെ അമൂല്യമായ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുവാനും, അവന്റെ അനന്തമായ യോഗ്യതകളാല്‍ പൂര്‍ണ്ണമായി പാപമോചനം ലഭിക്കുവാനുമായി ഞാന്‍ എന്റെ എല്ലാ പാപങ്ങളും വിശുദ്ധ അള്‍ത്താരക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു" #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-03-03:04:17.jpg
Keywords: വിശുദ്ധ കുര്‍ബാന
Content: 1853
Category: 6
Sub Category:
Heading: വയോധികരില്‍ ക്രിസ്തുവിനെ കാണാന്‍ പരിശ്രമിക്കുക
Content: ''ഞാൻ നഗ്‌നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എൻെറയടുത്തു വന്നു'' (മത്തായി 25:36). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 3}# ഓരോ വ്യക്തിയിലേക്കുമുള്ള ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ നോട്ടം ഉറപ്പു നല്‍കുന്നത് ആ വ്യക്തിയുടെ ജീവിതാവസ്ഥകളിലേക്കുള്ള അവിടുത്തെ കരുണയാണ്. ദൈവത്തിന് നമ്മോടുള്ള സ്‌നേഹം അനന്തമാണ്. അവിടുത്തെ സ്നേഹം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുകയെന്നത് ഒരു മഹത്തായ കാര്യമാണ്; ക്രിസ്തുവിന്റെ ആഴമായ സ്നേഹം തിരിച്ചറിഞ്ഞു അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം പൂര്‍ണ്ണമാകുകയുള്ളൂ. ക്ഷീണിതരും ബലഹീനരുമായ വയോധികരെ കാണുന്നതിന് എന്റെ ഇടയസന്ദര്‍ശനങ്ങളില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ദൈവത്തിന്റെ ഉപേക്ഷിക്കപ്പെട്ട മക്കളല്ല. ഓരോ മാതാപിതാക്കളും രോഗിയായ ഒരു കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യം എത്രയോ വലുതാണ്! എന്നാല്‍, പ്രായത്തിന്റേയും, രോഗത്തിന്റേയും, ബലഹീനതയുടേയും ആധിക്യത്തില്‍ കഷ്ടപ്പെടുന്ന വയോധികരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം കൂട്ടാക്കുന്നില്ലയെന്നത് ഏറെ വേദനാജനകമാണ്. കര്‍ത്താവ് എപ്പോഴും ഉറ്റുനോക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്. വൃദ്ധജനങ്ങളില്‍ ക്രിസ്തുവിനെ കാണാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്‌ബെര്‍ഗ്, 26.6.88).
Image: /content_image/Meditation/Meditation-2016-07-03-05:04:03.jpg
Keywords:
Content: 1854
Category: 8
Sub Category:
Heading: ദാനധര്‍മ്മം സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കുന്നു
Content: “ദാനധര്‍മം മരണത്തില്‍ നിന്നു രക്ഷിക്കുന്നു; അതു സകല പാപങ്ങളും തുടച്ചു നീക്കുന്നു. പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും ” (തോബിത്ത് 12:9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-6}# നമ്മുടെ ദാനധര്‍മ്മങ്ങൾക്ക് ദൈവത്തിന്റെ മുൻപിൽ അത്യപൂർവ്വമായ വിലയുണ്ടന്നു നാം തിരിച്ചറിയണം. ഈ ഭൂമിയിൽ നാം ചെയ്യുന്ന ഓരോ ദാനധര്‍മ്മവും സ്വർഗ്ഗത്തിലെ ഓരോ നിക്ഷേപങ്ങളാണ്. അവ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മുക്കും അത് ആർക്കു വേണ്ടി കാഴ്‌ചവക്കുന്നുവോ അവർക്കും ഗുണം ചെയ്യും തീർച്ച. “ദാനധര്‍മ്മം ദൈവത്തിന്റെ ഒരു സുഹൃത്താണ്; ദൈവത്തിന്റെ സമീപത്തായി അവളെ എപ്പോഴും കാണുവാന്‍ സാധിക്കും. നമ്മള്‍ പരമാധികാരിയായ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മെ കാണുവാനായി അവള്‍ പറന്ന് വരികയും, അവളുടെ ചിറകുകള്‍ കൊണ്ട് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.”. (വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുന്ന പാവപ്പെട്ട ആത്മാക്കള്‍ക്കായി നിങ്ങള്‍ ചെയ്യുന്ന ഓരോ ദാനധര്‍മ്മവും വളരെ സന്തോഷത്തോടും എളിമയോടും കൂടി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-05-11:59:10.jpg
Keywords: ദാനധര്‍മ്മം
Content: 1855
Category: 4
Sub Category:
Heading: ഇന്‍ഡോറില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ പെറുക്കിവിറ്റ് ജീവിക്കുന്നവരുടെ ജീവിതം മാറ്റിയ കന്യാസ്ത്രീകള്‍
Content: തന്റെ ഏഴംഗ കുടുംബത്തിന്റെ ബാദ്ധ്യത ചുമലില്‍ പതിക്കുമ്പോള്‍ സരിക ധാംകേക്കിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. അവളുടെ അമ്മയുടെ ചെറിയ സമ്പാദ്യം കൊണ്ടായിരുന്നു അതുവരെ കുടുംബ കാര്യങ്ങള്‍ നടത്തിയിരുന്നത്. അമ്മ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോള്‍ മൂന്ന്‍ പെണ്‍കുട്ടികളും, രണ്ടാണ്‍ കുട്ടികളുമടങ്ങുന്ന മക്കളിലെ ഏറ്റവും മൂത്തവളായ സരിക കുടുംബത്തിന്റെ ഉത്തരവാദിത്വമെന്ന വലിയ വെല്ലുവിളി ഏറ്റെടുത്തു. നിരക്ഷരയും, യാതൊരുവിധ പരിശീലനവും ലഭിക്കാത്ത ആ പെണ്‍കുട്ടി 1.5 ദശലക്ഷം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇന്‍ഡോര്‍ എന്ന നഗരത്തില്‍ അലഞ്ഞുനടന്ന് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്ന തന്റെ ചേരിപ്രദേശത്തെ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. സരികയുടെ ഈ ദുഃഖപൂര്‍ണമായ അവസ്ഥ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവിച്ചത്. ഇന്ന്‍ സരിക ധാംകേ താന്‍ വളര്‍ന്നുവന്ന ചെറിയ കുടില്‍ സ്ഥിതിചെയ്തിരുന്ന അതേ ചേരിയില്‍ തന്നെ മൂന്ന് മുറികളുള്ള ഒരു വീടിന്റെ ഉടമയാണ്. ഒരു വര്‍ഷം മുന്‍പ്‌ ഒരു ട്രക്ക് ഡ്രൈവറുമായി അവളുടെ വിവാഹവും കഴിഞ്ഞു. അവളുടെ ഇളയ സഹോദരിയുടേയും വിവാഹം കഴിഞ്ഞു. “ഞാന്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതിനു കാരണം ആ കന്യാസ്ത്രീകളാണ്. അവര്‍ പണം സമ്പാദിക്കുവാനും അത് സൂക്ഷിക്കുവാനും എന്നെ സഹായിച്ചു. ഞാന്‍ ശേഖരിക്കുന്ന ആക്രിവസ്തുക്കള്‍ക്ക് അര്‍ഹമായ പ്രതിഫലം നേടുവാനും അവര്‍ എന്നെ സഹായിച്ചു. ഒരു നല്ല ജീവിതം നയിക്കുവാന്‍ അവര്‍ എന്നെ പരിശീലിപ്പിച്ചു”. തന്റെ സഹോദരങ്ങള്‍ക്കൊപ്പം 350 ചതുരശ്ര അടി വിസ്താരമുള്ള തന്റെ വീട്ടിലിരുന്നുകൊണ്ട് 'ഗ്ലോബല്‍ സിസ്റ്റേഴ്സ് റിപ്പോര്‍ട്ടി'നോടവള്‍ പറഞ്ഞു. കത്തോലിക്കാ കന്യാസ്ത്രീകള്‍ വഴിയായി ജീവിതനിലവാരത്തില്‍ സമഗ്രമായ മാറ്റം സംഭവിച്ച ഇന്‍ഡോറിലെ ചേരിപ്രദേശങ്ങളിലെ ഏതാണ്ട് 2,000 ത്തോളം വരുന്ന സ്ത്രീകളില്‍ ഒരാളാണ് സരിക ധാംകെ. മധ്യപ്രദേശിലെ വാണിജ്യ-തലസ്ഥാനമായ ഇന്‍ഡോറിലെ കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന കേന്ദ്രത്തിന്റെ ‘ജന്‍ വികാസ്‌’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ അമ്മ രോഗബാധിതയായതിനു ശേഷം തന്റെ കുടുംബത്തെ പോറ്റുവാനായി എന്തെങ്കിലും ചെയ്യുവാന്‍ താന്‍ നിര്‍ബന്ധിതയായ കാര്യം ഓര്‍മ്മിച്ചുകൊണ്ട് സരിക പറഞ്ഞു: “ഒരു തികഞ്ഞ മദ്യപാനിയായിരുന്ന ഞങ്ങളുടെ പിതാവിന് ഞങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലായിരുന്നു. പ്ലാസ്റ്റിക്ക്, ലോഹകഷ്ണങ്ങള്‍, വയര്‍, ചില്ല് കുപ്പികള്‍, കടലാസ്‌ മുതലായ ഉപയോഗശൂന്യമായ വസ്തുക്കള്‍ തന്റെ അമ്മ റോഡരികില്‍ നിന്നും, മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും, മാലിന്യം തള്ളുവാനുള്ള സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആക്രി പെറുക്കുന്നതിന് പ്രത്യേക വൈദഗ്ദ്യമോ, പരിശീലനമോ ആവശ്യമില്ലാത്തതിനാല്‍, ഞാന്‍ അതു ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു” സരിക ഓര്‍മ്മയുടെ ഭാണ്ഡക്കെട്ട് തുറന്നു. മുഷിഞ്ഞതും, കീറിപ്പറിഞ്ഞതുമായ വസ്ത്രം ധരിച്ചിരുന്ന മറ്റുള്ള ആക്രിപെറുക്കല്‍ക്കാരില്‍ നിന്നും വിഭിന്നമായി ധാംകെ വൃത്തിയുള്ള വസ്ത്രം ധരിച്ചു. “കന്യാസ്ത്രീകള്‍ വൃത്തിയുടേയും, ശുചിത്വത്തിന്റേയും പ്രാധാന്യത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചു.” അവള്‍ തുടര്‍ന്നു. ഇന്‍ഡോറിലെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള 559 ചേരിപ്രദേശങ്ങളില്‍ 35-ഓളം ചേരികളിലായി ജീവിക്കുന്ന ഏതാണ്ട് 10,000 ത്തോളം വരുന്ന ആളുകള്‍ക്കിടയിലാണ് 'ജന്‍ വികാസ്‌' സംഘം പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ‘ദൈവീക വചന’ സഭയിലെ ഫാദര്‍ ജോര്‍ജ്‌ പായാട്ടിക്കാട്ട് മുഖാന്തിരമാണ് 'ജന്‍ വികാസ്‌ പദ്ധതി' ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളില്‍ തിങ്ങിപാര്‍ക്കുന്ന ദരിദ്രരെ സേവിക്കുക എന്ന തന്റെ സഭയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഈ പ്രേഷിത പ്രവര്‍ത്തനം തുടങ്ങിയത്. അതിന് മുമ്പ് ‘ദൈവീക വചന’ സഭയിലെ പുരോഹിതന്മാര്‍ കൂടുതലായും ഗ്രാമീണ പ്രദേശങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തിലെ ആക്രി പെറുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് തങ്ങളുടെ പഠനത്തില്‍ മനസ്സിലായതായി ഫാദര്‍ പായാട്ടികാട്ട് പറയുന്നു. അവര്‍ വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. “മാലിന്യം നീക്കം ചെയ്യുന്നതിലൂടെ സമൂഹത്തിന് വേണ്ടി മഹത്തായ കാര്യമാണ് അവര്‍ ചെയ്യുന്നതെങ്കിലും, അവരെ തൊട്ടുകൂടാത്തവരും, പുറന്തള്ളപ്പെട്ടവരുമായിട്ടാണ് സമൂഹം കണ്ടിരുന്നത്” പായാട്ടിക്കാട്ട് അച്ചന്‍ വളരെ ഖേദത്തോട് കൂടി ഓര്‍മ്മിക്കുന്നു. ഇന്ത്യയേപോലെ ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ക്കൊപ്പം പുരോഹിതര്‍ക്ക് ജോലി ചെയ്യുന്നതിന് പരിമിതികള്‍ ഉള്ളതിനാലാണ് 2002 മേയ് മാസം ഓഗസ്റ്റീനിയന്‍ സന്യാസിനിയും, ഒരു സാമൂഹ്യപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജൂലിയ തുണ്ടത്തിലിനെ വൈദികര്‍ സമീപിച്ചത്. പ്രദേശത്ത് എത്തിയ സിസ്റ്റര്‍ വൈദികരുടെ ദൗത്യത്തിന്റെ ഭാഗമായി മാറി. തങ്ങളുടെ ഇടയിലേക്ക് പുറത്തു നിന്നുള്ള വൈദികരും കന്യാസ്ത്രീകളും വരുന്നത് 'മതം മാറ്റുക' എന്ന ലക്ഷ്യത്തോടെയാണെന്ന് ഗ്രാമീണര്‍ കരുതിയിരുന്നു. ഇതിനാല്‍ തന്നെ ഗ്രാമീണര്‍ക്കു വേണ്ടി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതികളും അവര്‍ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിസ്റ്റര്‍ ജൂലിയ ധൈര്യപൂര്‍വ്വം അവിടെയ്ക്ക് കടന്നു ചെല്ലുകയും തന്റെ ദൗത്യം ഏറ്റെടുക്കുകയും ചെയ്തത്. അവരെ സ്വാധീനിക്കുവാനുള്ള തങ്ങളുടെ സാധാരണ രീതിയിലുള്ള സമീപനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, അവരില്‍ ഒരാളായി തീരുവാന്‍ സിസ്റ്റര്‍ ജൂലിയ തീരുമാനിച്ചു. "ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ബുദ്ധിമുട്ട് നാം അറിയുന്നില്ല. ഞാന്‍ അവരെപോലെ ആയി മാറി. അവര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്തു. അവരെ പോലെ തെരുവു നായ്ക്കള്‍ എന്നേയും ആക്രമിച്ചു. പന്നികള്‍ കുത്തുവാന്‍ ഓടിച്ചു. എന്നിട്ടും ലക്ഷ്യത്തില്‍ നിന്നും ഞാന്‍ പിന്‍മാറിയില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തോളം ആക്രിപെറുക്കല്‍ കാരിയായി ഞാന്‍ ജോലി ചെയ്തു, മാലിന്യ കൂമ്പാരങ്ങളില്‍ പോവുകയും അവരോടൊപ്പം കര്‍മ്മനിരതയായി" GSR നോട് സിസ്റ്റര്‍ ജൂലിയ തുണ്ടത്തില്‍ തന്റെ ജീവിതാനുഭവം തുറന്ന്‍ പറഞ്ഞു. പുലര്‍ച്ചെ ഏതാണ്ട് 4 മണിയോടു കൂടിയാണ് ആക്രിപെറുക്കുന്നവര്‍ പോകുന്നത്. ഉച്ചവരെ ആക്രി പെറുക്കിയതിനു ശേഷം അവ ആക്രിക്കടയില്‍ വില്‍ക്കുന്നതിനായി പോകും. “ഞാനും അവരില്‍ ഒരാളായികൊണ്ട് ഇതേ ശൈലി സ്വീകരിച്ചു” സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മാലിന്യകൂമ്പാരങ്ങളിലെ ദുര്‍ഗന്ധവും, അഴുക്കും എപ്രകാരമാണ് സഹിച്ചതെന്ന ജി‌എസ്‌എസ് റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് “നമ്മള്‍ യേശുവിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ യാതൊരു ബുദ്ധിമുട്ടിനും നമ്മുടെ ലക്ഷ്യത്തില്‍ എത്തുന്നതില്‍ നിന്നും നമ്മെ തടയുവാന്‍ കഴിയുകയില്ല” എന്ന് മറുപടിയാണ് സിസ്റ്റര്‍ ജൂലിയ പങ്ക് വെച്ചത്. "ഒരു ആക്രിക്കാരിയായിട്ടുള്ള ജീവിതം സ്ത്രീകളുടെ ജീവിതത്തെകുറിച്ചുള്ള അഗാധമായ ഉള്‍കാഴ്ച തനിക്ക് നല്‍കിയതായി സിസ്റ്റര്‍ ജൂലിയ പറയുന്നു. ഇവരുടെ ഭര്‍ത്താക്കന്‍മാരെല്ലാവരും തന്നെ മദ്യപാനികളാണെന്നതാണ് മുഖ്യ പ്രശ്നം, അവര്‍ ചിലപ്പോള്‍ ഇവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ ഭര്‍ത്താക്കന്‍മാര്‍ യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഭാര്യമാരുടെ ജീവിതത്തില്‍ അട്ടയെപ്പോലെ പറ്റിക്കൂടിയിരിക്കുന്നു. അവരുടെ കഥകള്‍ കേള്‍ക്കുക എന്നത് അത്യധികം അസ്വസ്ഥതയുളവാക്കുന്നതും വേദനാജനകവുമാണ്." സിസ്റ്റര്‍ ജൂലിയ വ്യസനത്തോടെ പറഞ്ഞു. സിസ്റ്റര്‍ ജൂലിയ അവരോടൊപ്പം ജോലി ആരംഭിക്കുന്ന സമയത്ത്, ശരാശരി 30 മുതല്‍ 50 രൂപ വരേയായിരുന്നു അവര്‍ക്ക് ശമ്പളമായി അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. മദ്യപിക്കുന്നതിനായി ഭര്‍ത്താക്കന്‍മാര്‍ ഭീഷണിപ്പെടുത്തി കൊണ്ട് ഈ തുകകരസ്ഥമാക്കാന്‍ ശ്രമിക്കുമായിരിന്നു. ഇതിനെല്ലാമുപരിയായി ആക്രികട ഉടമകള്‍ നിരക്ഷരരായ അവര്‍ക്ക് അര്‍ഹമായ പ്രതിഫലം കൊടുക്കാറില്ലായെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. 2004-ല്‍ സ്ത്രീകള്‍ക്കായി ഒരു സാമ്പത്തികമായ സ്വയം-സഹായ സംഘം രൂപീകരിക്കുവാന്‍ സിസ്റ്റര്‍ തുണ്ടത്തില്‍ മുന്‍കൈ എടുത്തു. ചേരികളില്‍ താമസിച്ചിരുന്ന വീട്ടുജോലിക്കാരും ആക്രിപെറുക്കുന്നവരുമായിരുന്നു അതിലെ അംഗങ്ങള്‍. ഗുണപരമായ മാറ്റങ്ങളിലൂടെ അവരുടെ ജീവിതത്തിന് ഒരു മൂല്യം കൈവരുത്തുവാനാണ് ജന്‍ വികാസ്‌ പദ്ധതിയിലെ സന്യസ്ഥര്‍ ശ്രമിച്ചത്. "കന്യസ്ത്രീകളുടെ സഹായത്തോടെ, ഓരോ ഉപയോഗശൂന്യമായ വസ്തുവിന്റേയും വ്യാപാര മൂല്യമനുസരിച്ച് അവയെ വേര്‍തിരിക്കുവാന്‍ ഞങ്ങള്‍ അവരെ പഠിപ്പിച്ചു. ഇത് അവരുടെ വരുമാനം വര്‍ദ്ധിക്കുവാന്‍ കാരണമായി. ഏതാണ്ട് 16 തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉണ്ട്, അവയുടെ മൂല്യം കിലോക്ക് 2 രൂപ മുതല്‍ 20 രൂപവരെയാണ്" ഫാദര്‍ ജോര്‍ജ്‌ പായാട്ടിക്കാട്ട് വിവരിച്ചു. ധാംകേയെപോലുള്ള കഠിനാദ്ധ്വാനികളായ സ്ത്രീകള്‍ ഇപ്പോള്‍ ഒരു ദിവസം 300 രൂപയില്‍ കൂടുതല്‍ സമ്പാദിക്കുന്നു. ആ സൊസൈറ്റി തങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ അനുഗ്രഹമായിട്ടായിരുന്നു സ്ത്രീകള്‍ കണ്ടിരുന്നത്. അതിനായി അവര്‍ ഓരോദിവസവും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നും 5 രൂപ വീതം നീക്കിവെക്കുന്നു. ഇത് അമിതമായ പലിശ ഈടാക്കുന്ന കൊള്ളപ്പലിശക്കാരെ ഒഴിവാക്കുവാന്‍ അവരെ സഹായിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ സൊസൈറ്റിയില്‍ നിന്നും പണം കടം വാങ്ങിക്കും. അതിന് വെറും ഒരുശതമാനം മാത്രമായിരുന്നു പലിശയായി സൊസൈറ്റി ഈടാക്കിയിരുന്നത്. ഈ നടപടികള്‍ ചേരി നിവാസികള്‍ക്ക് കത്തോലിക്കാ പുരോഹിതരോടും, കന്യാസ്ത്രീകളോടുമുള്ള ഭയവും സംശയവുമകറ്റി. “ഞങ്ങള്‍ അവിടെ എത്തിയിരിക്കുന്നത് അവരുടെ ക്ഷേമത്തിനാണെന്നും അല്ലാതെ മതപരിവര്‍ത്തനത്തിനല്ലെന്നും അവര്‍ക്ക് മനസ്സിലായി” സിസ്റ്റര്‍ ജൂലിയ പറയുന്നു. സഹകരണ സൊസൈറ്റിയില്‍ നിന്നുള്ള വായ്പയും, മറ്റ് നിക്ഷേപങ്ങളും കൊണ്ട് തനിക്കൊരു ഭവനം പണിയുവാന്‍ സാധിച്ചുവെന്ന് സരിക ധാംകേ നന്ദിയോടെ ഓര്‍ക്കുന്നു. കച്ചവടക്കാരുടെ വഞ്ചിക്കല്‍ ഒഴിവാക്കുവാനായി സഭാ കേന്ദ്രം സ്ത്രീകള്‍ക്കായി രണ്ട് ആക്രിക്കടകള്‍ സ്ഥാപിച്ചു. പക്ഷേ ആക്രിവ്യാപരികളുടെ പരാതികള്‍ നിമിത്തം അവ അടച്ചുപൂട്ടേണ്ടതായി വന്നു. എന്നിരുന്നാലും സ്ത്രീകളെ പരിശീലിപ്പിക്കാനുള്ള തുടക്കം കുറിച്ചത് ആക്രിവ്യാപാരികളെ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നാലു മടങ്ങ് കൂലി നല്‍കുവാന്‍ അവരെ നിര്‍ബന്ധിതരാക്കി. പോലീസിന്റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്തു നിന്നുമുള്ള അനാവശ്യമായ ഉപദ്രവങ്ങള്‍ ഒഴിവാക്കുവാനായി ആക്രിപെറുക്കുന്നവര്‍ക്ക് തിരിച്ചറിയാല്‍ കാര്‍ഡുകള്‍ നല്‍കുവാന്‍ സഭാ കേന്ദ്രം മുനിസിപ്പല്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി. നഗരത്തില്‍ ഒരു മോഷണം നടന്നാല്‍ പോലീസ് ആദ്യം സംശയിക്കുന്നത് ചേരി നിവാസികളെയായിരുന്നുവെന്ന് ജന്‍ വികാസ് സംഘടനയുടെ ഡയറക്ടറും, ദൈവീക വചന സഭാ പുരോഹിതനുമായിരുന്ന ഫാദര്‍ റോയി തോമസ്‌ പറഞ്ഞു. ആക്രി പെറുക്കുന്ന സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കിയതിനു ശേഷം, സഭാ കേന്ദ്രം അവര്‍ക്ക് ആരോഗ്യവും, ശുചിത്വവും പാലിക്കാനുള്ള പരിശീലനം നല്‍കുവാന്‍ തുടങ്ങുകയും, എച്ച്.ഐ.വി / എയിഡ്സ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ കളാസ്സുകള്‍ നടത്തുകയും ചെയ്തു. യുവജനങ്ങള്‍ക്കായി സഭാ കേന്ദ്രം ഇംഗ്ലീഷ് ഭാഷാ പഠന ക്ലാസ്സുകളും, പ്രാഥമിക കംപ്യൂട്ടര്‍ ക്ലാസ്സുകളും, തയ്യല്‍, തുന്നല്‍ തുടങ്ങി, മറ്റനവധി കോഴ്സുകളും ആരംഭിച്ചു. 2015-ല്‍ സഭാ കേന്ദ്രം തങ്ങളുടെ ശ്രദ്ധ നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരിലേക്ക് തിരിച്ചു. "മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് റോഡില്‍ നടന്ന് ആക്രി പെറുക്കുന്ന സ്ത്രീകളുമായി നേരിട്ട് യാതൊരു ബന്ധവുമില്ല, പക്ഷേ അവരുടെ ജോലി ഏതാണ്ട് ഒരുപോലെ തന്നെയാണ്" ഫാദര്‍ റോയി തോമസ്‌ പറഞ്ഞു. 2011-ലെ ദേശീയ സെന്‍സസ് പ്രകാരം ഇന്‍ഡോറിലെ 114,000 ചേരികുടിലുകളിലായി ഏതാണ്ട് 590,000 ആളുകള്‍ താമസിക്കുന്നു. ഓരോദിവസവും ഏതാണ്ട് 700-ഓളം ടണ്‍ മാലിന്യം നഗരത്തില്‍ ഉണ്ടാകുന്നുണ്ട്; ഇവ ട്രക്കുകള്‍ വഴി നഗരപ്രാന്തങ്ങളിലുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ എത്തിക്കുന്നു. ‘ഔര്‍ ലേഡി ഓഫ് ദി ഗാര്‍ഡന്‍’ സഭയിലെ സന്യാസിനിയായ സിസ്റ്റര്‍ സുശീല ടോപ്പോ ഏതാണ്ട് ഒരു വര്‍ഷമായി ഇത്തരം സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്‍ഡോറില്‍ ഏതാണ്ട് 500 ഏക്കറോളം ഭൂമിയില്‍ ഇതുപോലെ മാലിന്യം നിക്ഷേപിക്കപ്പെട്ടിട്ടുള്ളതായി ഫാദര്‍ റോയി തോമസും, സിസ്റ്റര്‍ സുശീല ടോപ്പോയും കണക്കാക്കുന്നു. ഇത്തരം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഒരാളാണ് വിധവയായ പിങ്കി ഗോസ്വാമി. അവളുടെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം മൂന്ന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവള്‍ ഈ തൊഴില്‍ തിരഞ്ഞെടുത്തത്. ഇന്ന്‍ 25 വയസ്സുള്ള പിങ്കി ഗോസ്വാമി സന്തോഷവതിയാണ്. കാരണം, ഒരു മേലധികാരിയോടും സമാധാനം പറയാതെ കൂടുതല്‍ വരുമാനം നേടുവാന്‍ അവള്‍ക്കിപ്പോള്‍ കഴിയുന്നുണ്ട്. അവള്‍ വീട്ടുവേലക്കാണ് ആദ്യം പോയത്. “ഒരു മാസം വെറും 2000 രൂപ ശമ്പളവുമായി എന്റെ കുടുംബത്തെ പുലര്‍ത്തുവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ അവള്‍ ദിവസം ശരാശരി 500 രൂപയോളം സമ്പാദിക്കുന്നു" പിങ്കി ഗോസ്വാമിയുടെ വാക്കുകളാണിത്. മറ്റൊരു തൊഴിലാളിയായ മായാ പ്രജാപതി പറയുന്നതിങ്ങനെ, തന്നെപോലെയുള്ള വിധവകള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായി തോന്നുന്നു. ഞങ്ങള്‍ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള കൂലി ഞങ്ങള്‍ക്ക് കിട്ടുന്നു. ഏത് സമയത്തും, എല്ലാക്കാലങ്ങളിലും ഞങ്ങള്‍ക്ക് ജോലിയുണ്ട്.” സിസ്റ്റര്‍ സുശീല ടോപ്പോയുടെ പലപ്പോഴും തങ്ങളെ സന്ദര്‍ശിക്കുകയും വളരെ സ്നേഹത്തോട് കൂടി ഞങ്ങളെ പരിചരിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്തുത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കിരണ്‍ ഗഡ്വാള്‍ പറയുന്നു. “ജനങ്ങള്‍ എപ്പോഴും തങ്ങളെ അവജ്ഞയോട് കൂടി മാത്രമാണ് ഞങ്ങളെ കണ്ടിരുന്നത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ആരും വരുവാനിഷ്ടപ്പെടുന്നില്ല. അവിടം വൃത്തിഹീനവും അറപ്പുളവാക്കുന്നതുമാണ്. എന്നാല്‍ സിസ്റ്റര്‍ ഞങ്ങളെ സന്ദര്‍ശിക്കുകയും വളരെ സ്നേഹത്തോടും, ഊഷ്മളതയോടും കൂടി ഞങ്ങളോട് ഇടപഴകുകയും ചെയ്യുന്നു.” അഞ്ചു കുട്ടികളുടെ അമ്മ കൂടിയായ കിരണ്‍ ഗഡ്വാള്‍ പറയുന്നു. ‘ജന്‍ വികാസ്’ പദ്ധതിയില്‍ ചേരുന്നതിനു മുന്‍പ് മാലിന്യങ്ങള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് യാതൊരറിവുമില്ലാത്ത പ്രാകൃതമായ ജീവിതമായിരുന്നു തങ്ങള്‍ നയിച്ചിരുന്നതെന്ന് മറ്റൊരു തൊഴിലാളിയായ കൗസല്യ ഭകാവാല പറയുന്നു. തങ്ങളെ അടിച്ചമര്‍ത്തുവാന്‍ വരുന്നവരെ നേരിടുവാനുള്ള ധൈര്യം സഭാ കേന്ദ്രവുമായുള്ള ബന്ധം വഴി തങ്ങള്‍ക്ക് കിട്ടിയെന്ന് കൗസല്യ ഭകാവാല എന്ന 46 വയസ്സുകാരി തുറന്ന്‍ ജി‌എസ്‌ആര്‍ റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ തുറന്ന്‍ സമ്മതിച്ചു.
Image: /content_image/Mirror/Mirror-2016-07-03-11:06:10.jpg
Keywords: കന്യാസ്ത്രീ
Content: 1856
Category: 5
Sub Category:
Heading: രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും
Content: അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുകയും, ഉപവസിക്കുകയും, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്തു. ഫെലിസിറ്റാസിന്റെയും, അവളുടെ മുഴുവന്‍ കുടുംബത്തിന്റേയും മാതൃകയാല്‍ നിരവധി വിഗ്രഹാരാധകര്‍ തെറ്റായ ദൈവങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും, ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. ഇത് അവിശ്വാസികളുടെ പുരോഹിതരുടെ എതിര്‍പ്പിനെ ക്ഷണിച്ചു വരുത്തി. ഫെലിസിറ്റാ പരസ്യമായി ക്രിസ്തീയ വിശ്വാസം ജീവിതത്തില്‍ പ്രകടമാക്കി. തങ്ങളുടെ സാമ്രാജ്യത്തിന്റെ സംരക്ഷകരായ ദൈവങ്ങളിലുള്ള വിശ്വാസത്തില്‍ നിന്നും നിരവധി പേരെ വേര്‍പെടുത്തി അവള്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്തുവെന്നും, അതിനാല്‍ തങ്ങളുടെ ദൈവങ്ങള്‍ കോപിച്ചിരിക്കുകയാണെന്നും ചില പുരോഹിതന്‍മാര്‍ ചക്രവര്‍ത്തിയായിരുന്ന അന്റോണിനൂസിനോട് പരാതി പറഞ്ഞു. ഒപ്പം കോപിച്ചിരിക്കുന്ന തങ്ങളുടെ ദൈവങ്ങളെ സന്തോഷിപ്പിക്കുന്നതിനായി ഫെലിസിറ്റായേയും അവളുടെ മക്കളേയും തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലികൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു അന്ധവിശ്വാസിയായിരുന്ന അന്റോണിനൂസ് ഈ പരാതികേട്ടമാത്രയില്‍ തന്നെ റോമിലെ മുഖ്യനായിരുന്ന പൂബ്ലിയൂസിനോട് ആ പുരോഹിതരുടെ പരാതികള്‍ തീര്‍ക്കുവാനും ദൈവങ്ങളെ സന്തോഷിപ്പിക്കുവാന്‍ വേണ്ട നടപടിയെടുക്കുവാനും ഉത്തരവിട്ടു. പൂബ്ലിയൂസ് ഉടനടി തന്നെ ഫെലിസിറ്റായേയും അവളുടെ മക്കളേയും പിടികൂടി തന്റെ മുന്‍പില്‍ ഹാജരാക്കുവാന്‍ ഉത്തരവിട്ടു. അവരെ തന്റെ മുന്‍പില്‍ ഹാജരാക്കി കഴിഞ്ഞപ്പോള്‍ പൂബ്ലിയൂസ് ഫെലിസിറ്റായെ മാറ്റി നിര്‍ത്തി അവളോടും, അവളുടെ മക്കളോടും ക്രൂരമായി പെരുമാറാതിരിക്കണമെങ്കില്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ വിശുദ്ധയുടെ മറുപടി ഇപ്രകാരമായിരുന്നു: “എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിക്കാമെന്നോ, നല്ല വാക്കുകള്‍ പറഞ്ഞു എന്നെ പ്രലോഭിപ്പിക്കാമെന്നോ കരുതരുത്‌. എന്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ് സാത്താന് എന്നെ കീഴടക്കുവാന്‍ അനുവദിക്കുകയില്ല, അവന്‍ നിങ്ങളുടെ ആക്രമണങ്ങള്‍ക്ക് മേല്‍ എനിക്ക് വിജയം നല്‍കും.” അതുകേട്ട് വളരെ ദേഷ്യത്തോടുകൂടി പൂബ്ലിയൂസ് പറഞ്ഞു: “അസന്തുഷ്ടയായ സ്ത്രീയേ, നിന്റെ മക്കളേപോലും ജീവിക്കാന്‍ അനുവദിക്കാതെ മരണത്തെ പുല്‍കുവാന്‍ നീ ആഗ്രഹിക്കുകയാണോ, നീ വളരെ ക്രൂരമായ പീഡനങ്ങളാല്‍ അവരെ ഇല്ലാതാക്കുവാന്‍ പ്രേരിപ്പിക്കുകയാണോ?”അവള്‍ പറഞ്ഞു, “എന്റെ കുട്ടികള്‍ ക്രിസ്തുവിനോട് വിശ്വസ്തതയുള്ളവരാണെങ്കില്‍ അവനോടൊപ്പം എക്കാലവും ജീവിക്കും; എന്നാല്‍ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയാണെങ്കില്‍ അനശ്വരമായ മരണത്തെ അവര്‍ക്ക്‌ പ്രതീക്ഷിക്കേണ്ടതായി വരും.” അടുത്തദിവസം മുഖ്യന്‍ മാര്‍സ് ദേവന്റെ ക്ഷേത്രത്തിനു മുന്‍പില്‍ ഫെലിസിറ്റായെ കൊണ്ട് പോയി ഇരുത്തി കൊണ്ട് പറഞ്ഞു, ”ഫെലിസിറ്റ, നിന്റെ മക്കളില്‍ കരുണ കാണിക്കുക; അവര്‍ യുവത്വത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നവരാണ്, മാത്രമല്ല അവര്‍ ഒരുപക്ഷേ വലിയവരായിതീരുവാന്‍ ആഗ്രഹമുള്ളവരായിരിക്കും.” അതു കേട്ട് കഴിഞ്ഞപ്പോള്‍ ആ അമ്മ പറഞ്ഞു: “നിന്റെ ദയ യഥാര്‍ത്ഥത്തില്‍ ദൈവഭക്തിയില്ലായ്മ തന്നെയാണ്, നീ എന്നോടു കാണിക്കുന്ന അനുകമ്പ ഒരു പക്ഷേ എന്നെ അമ്മമാരില്‍ ഏറ്റവും ക്രൂരയായ അമ്മയാക്കി മാറ്റും” പിന്നീട് തന്റെ മക്കളുടെ നേര്‍ക്ക് തിരിഞ്ഞ് അവരോടായി അവള്‍ പറഞ്ഞു: “എന്റെ മക്കളേ, തന്റെ വിശുദ്ധന്‍മാര്‍ക്കൊപ്പം യേശു നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്ക് നോക്കുക, അവന്റെ സ്നേഹത്തില്‍ വിശ്വസ്തതയുള്ളവരായിരിക്കുക, ഒപ്പം നിങ്ങളുടെ ആത്മാക്കള്‍ക്കായി ധൈര്യപൂര്‍വ്വം പോരാടുക.” ഈ പ്രവര്‍ത്തിയില്‍ പ്രകോപിതനായ പൂബ്ലിയൂസ്: “നമ്മുടെ ചക്രവര്‍ത്തിയുടെ ഉത്തരവിനെ നിന്ദിച്ചുകൊണ്ട് എന്റെ സാന്നിധ്യത്തില്‍ ഇത്ര ധിക്കാരപരമായി ഉപദേശം കൊടുക്കുന്ന നീ തീര്‍ച്ചയായും ഒരു ധിക്കാരിയാണ്” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയെ ക്രൂരമായി പ്രഹരിക്കുവാന്‍ ഉത്തരവിട്ടു. അതിനു ശേഷം മുഖ്യന്‍ വിശുദ്ധയുടെ മക്കളെ ഓരോരുത്തരെയായി തന്റെ പക്കലേക്ക് വിളിപ്പിക്കുകയും, തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ അവരെ പലവിധത്തില്‍ പ്രലോഭിപ്പിക്കുകയും, പ്രേരിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരില്‍ ഏറ്റവും മൂത്തവനായ ജനാരിയൂസാണ് ഈ അവഹേളനത്തെ ആദ്യം നേരിട്ടത്, വളരെ ഉറച്ച തീരുമാനത്തോട് കൂടി അവന്‍ പറഞ്ഞു: “വളരെ ബുദ്ധിശൂന്യവും, സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ ഒരു കാര്യം ചെയ്യുവാനാണ് നീ എന്നെ ഉപദേശിക്കുന്നത്, ഇത്തരമൊരു വിശ്വാസമില്ലായ്മയില്‍ നിന്നുമെന്റെ കര്‍ത്താവായ യേശു എന്നെ സംരക്ഷിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്‌.” അവനെ നഗ്നനാക്കി ചമ്മട്ടികൊണ്ടടിക്കുവാന്‍ പൂബ്ലിയൂസ് ഉത്തരവിട്ടു. അപ്രകാരം ചെയ്തതിനു ശേഷം അവനെ തിരികെ തടവറയിലേക്കയച്ചു. അടുത്തതായി രണ്ടാമത്തവനായ ഫെലിക്സിനേയാണ് വിളിപ്പിച്ചത്, തങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കുവാന്‍ അവനോടു ആവശ്യപ്പെട്ടപ്പോള്‍ ഇപ്രകാരമായിരുന്നു അവന്റെ മറുപടി: “ഒരേ ഒരു ദൈവമാണ് ഉള്ളത്. അവനുവേണ്ടി ഞങ്ങള്‍ ഹൃദയങ്ങള്‍ കൊണ്ട് ബലിയര്‍പ്പിക്കുന്നു. ഞങ്ങള്‍ യേശുവിനോടു കടപ്പെട്ടിരിക്കുന്ന സ്നേഹത്തെ ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല, നീ നിന്റെ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുക, ക്രൂരതയുടെ എല്ലാ കണ്ട്പിടിത്തങ്ങളും പരീക്ഷിക്കുക; നിനക്ക് ഒരിക്കലും ഞങ്ങളുടെ വിശ്വാസത്തെ മറികടക്കുവാന്‍ കഴിയുകയില്ല.” മറ്റുള്ള സഹോദരന്‍മാരും തങ്ങളുടെ മറുപടികള്‍ പ്രത്യേകം പ്രത്യേകമായാണ് നല്‍കിയത്. തങ്ങള്‍ക്ക് കടന്നു പോകേണ്ടിയിരുന്ന മരണത്തെ അവര്‍ ഭയപ്പെട്ടിരുന്നില്ല, പക്ഷേ എക്കാലവും നിലനില്‍ക്കുന്ന അനശ്വരമായ പീഡനങ്ങളേയായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്, അതിനാല്‍ അവര്‍ മനുഷ്യരുടെ ഭീഷണികളെ നിന്ദിച്ചു. അവസാനം വിളിപ്പിക്കപ്പെട്ട മാര്‍ഷ്യാലിസ് ഇപ്രകാരം പറഞ്ഞു: “യേശു യഥാര്‍ത്ഥദൈവമാണെന്ന് ഏറ്റു പറയാത്ത എല്ലാവരും ഉറപ്പായും എക്കാലവും നിലനില്‍ക്കുന്ന തീജ്വാലകളില്‍ എറിയപ്പെടും.” ഇത് കേട്ട കോപാകുലനായ ന്യായാധിപന്‍ അവരെ ചമ്മട്ടികൊണ്ടടിപ്പിച്ച ശേഷം ആ സഹോദരന്‍മാരെ തിരികെ തടവറയില്‍ അടച്ചു. തന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട നൈരാശ്യത്തോട് കൂടി മുഖ്യന്‍ ഇക്കാര്യങ്ങളെല്ലാം ചക്രവര്‍ത്തിയെ ധരിപ്പിച്ചു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ അന്റോണിനൂസ് അവരെ വിവിധ ന്യായാധിപന്‍മാരുടെ പക്കലേക്ക് അയക്കുവാനും, വധശിക്ഷക്ക് വിധേയരാക്കുവാനും ഉത്തരവിട്ടു. ഈയം കൊണ്ടുള്ള ആണികകള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ടുള്ള ക്രൂരമായ പീഡനമേറ്റാണ് ജനാരിയൂസ് മരണപ്പെടുന്നത്. അടുത്ത രണ്ടുപേരായ ഫെലിക്സും, ഫിലിപ്പും വടികൊണ്ടുള്ള മര്‍ദ്ദനത്താല്‍ മരണപ്പെട്ടു. നാലാമനായ സില്‍വാനൂസിനെ തല കീഴായി ഒരു ഗര്‍ത്തത്തിലെറിഞ്ഞു കൊന്നു. താഴെയുള്ള മൂന്ന് പേരായ അലെക്സാണ്ടര്‍, വിറ്റാലിസ്, മാര്‍ഷ്യാലിസ് എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാല് മാസങ്ങള്‍ക്ക് ശേഷം അവരുടെ മാതാവിനും ഇതേ ശിക്ഷാവിധി തന്നെയാണ് നല്‍കിയത്. റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ ഫെലിസിറ്റായുടെ ഓര്‍മ്മതിരുനാള്‍ നവംബര്‍ 23നും വിശുദ്ധയുടെ മക്കളുടേത് ജൂലൈ 10നുമാണ്. ബുച്ചേരിയൂസ് പ്രസിദ്ധീകരിച്ച പഴയ റോമന്‍ ദിനസൂചികയില്‍ ഈ വിശുദ്ധരുടെ തിരുനാള്‍ ദിനമായി അടയാളപ്പെടുത്തിയിരുന്നതും ജൂലൈ 10 തന്നെയായിരുന്നു. സലാരിയന്‍ റോഡില്‍ വിശുദ്ധയുടെ ശവകുടീരത്തിന് മുകളിലായി നിര്‍മ്മിച്ചിട്ടുള്ള ദേവാലയത്തില്‍ വെച്ചാണ് മഹാനായ വിശുദ്ധ ഗ്രിഗറി തന്റെ മൂന്നാമത്തെ സുവിശേഷ പ്രഘോഷണം നടത്തിയത്. തന്റെ ആ പ്രസംഗത്തില്‍ വിശുദ്ധന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട് “മറ്റുള്ള അമ്മമാരെ പോലെ ഏഴ് മക്കളുണ്ടായിരുന്ന ഈ വിശുദ്ധ അവരെ തനിച്ചാക്കി ഭൂമിയില്‍ നിന്നും പോകുവാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നിരിക്കാം. അവള്‍ ഒരു രക്തസാക്ഷിയേക്കാളും ഉന്നതയാണ്, തന്റെ ഏഴ് മക്കളും തന്റെ കണ്‍മുന്‍പില്‍ കൊല്ലപ്പെടുന്നത് അവള്‍ കണ്ടു, ഒരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ ഓരോരുത്തരിലേയും രക്തസാക്ഷി അവള്‍ തന്നെയാണ്. ആ നിരയിലെ എട്ടാമത്തവള്‍ അവളായിരുന്നു, പക്ഷേ വേദനയില്‍ ഒന്നു മുതല്‍ അവസാനം വരെ അവള്‍ ഉണ്ടായിരുന്നു. തന്റെ മൂത്തമകനെ വധിച്ചപ്പോള്‍ മുതല്‍ അവളുടെ രക്തസാക്ഷിത്വം ആരംഭിച്ചു. അത് അവളുടെ മരണത്തോട് കൂടിയായിരുന്നു അവസാനിച്ചത്. അവള്‍ കിരീടം ചൂടിയത് അവള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല, അവളുടെ മക്കള്‍ക്കും കൂടിയായിരുന്നു. തന്റെ മക്കളുടെ പീഡനങ്ങള്‍ കണ്ടുവെങ്കിലും അവള്‍ പതറിയില്ല. അവരുടെ വേദനകള്‍ തന്റെ വേദനകളായി കണ്ടു അവള്‍ സഹിച്ചു, എന്നാല്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാല്‍ തന്റെ ഹൃദയത്തിനുള്ളില്‍ ആനന്ദിക്കുകയും ചെയ്തു. അവളിലെ വിശ്വാസം ശരീരത്തിനും, രക്തത്തിനും മുകളില്‍ വിജയം വരിച്ചു; മരണത്തിനോ, ക്രൂരമായ പീഡനങ്ങള്‍ക്കോ അവളുടെ ശക്തമായ ആത്മാവിനെ ഇളക്കുവാന്‍ പോലും കഴിഞ്ഞില്ല. ദൈവം നമുക്ക് തന്നിട്ടുള്ള മക്കളെ അവന്‍ തിരികെയെടുക്കുമ്പോള്‍ നാം വിലപിക്കുന്നു. പക്ഷേ വിശുദ്ധയാകട്ടെ തന്റെ മക്കള്‍ യേശുവിന് വേണ്ടി മരിച്ചില്ലെങ്കിലാണ് വിലപിക്കുന്നതെന്ന്‍ ഏറ്റുപറയുന്നു. യേശുവിന് വേണ്ടി അവര്‍ മരിക്കുമ്പോള്‍ അവള്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്.” നമ്മള്‍ തന്നെ നമ്മുടെ മക്കള്‍ക്ക് കാണിച്ചുകൊടുത്തിട്ടുള്ള തെറ്റായ മാതൃകകാരണം അവര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ എന്ത് മാത്രമാണ് ദിവസവും നമ്മെ അലോസരപ്പെടുത്തുന്നത്. നമ്മുടെ മക്കള്‍ ഈ വിശുദ്ധയെ മാതൃകയാക്കേണ്ടിയിരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലാന്‍റേഴ്സിലെ അമെല്‍ബെര്‍ഗാ 2. മൗബേജ് മഠത്തിലെ അമെല്‍ബര്‍ഗാ 3. സാര്‍ഡിസു സ്വദേശിയായിരുന്ന അപ്പൊളോനിയസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-03-13:16:05.jpg
Keywords: രക്ത
Content: 1857
Category: 5
Sub Category:
Heading: വിശുദ്ധ വെറോണിക്ക ഗിയുലിയാനി
Content: ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച് തിരുമുറിവുകള്‍ക്കായി സമര്‍പ്പിക്കുകയും, തങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ തിരുമുറിവില്‍ അഭയം തേടുവാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു. വെറോണിക്കയായിരുന്നു ഏറ്റവും ഇളയവള്‍. യേശുവിന്റെ പാര്‍ശ്വഭാഗത്തുള്ള മുറിവിലേക്കായിരുന്നു അവളെ സമര്‍പ്പിച്ചിരുന്നത്, ആ സമയം മുതല്‍ അവളുടെ ഹൃദയം കൂടുതല്‍ സംയമനശീലമുള്ളതായി മാറി. ദൈവ മഹത്വത്തിന്റെ സഹായത്തോട് കൂടി അവളുടെ ആത്മാവ് ദിനംപ്രതി ശുദ്ധീകരിക്കപ്പെടുകയും, പില്‍ക്കാലങ്ങളില്‍ അവളുടെ സ്വഭാവം സകലരുടേയും ആദരവിന് പാത്രമാവുകയും ചെയ്തു. വെറോണിക്കക്ക് പ്രായമായപ്പോള്‍ അവളെ വിവാഹം ചെയ്തയക്കുവാനായിരുന്നു അവളുടെ പിതാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെറോണിക്കയാകട്ടെ യുവജനങ്ങളുടെ ഒപ്പം ചേര്‍ന്ന് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ മറ്റൊരു ദൈവവിളിയെക്കുറിച്ചുള്ള ബോധ്യവും അവള്‍ക്ക് ഉണ്ടായിരുന്നു, അതിനുള്ള അനുവാദത്തിനായി അവള്‍ തന്റെ പിതാവിനോട് നിരന്തരം അപേക്ഷിച്ചു. അവസാനം ഒരുപാടു എതിര്‍ത്തതിനു ശേഷം അവളുടെ പിതാവ് തന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ജീവിതാവസ്ഥ തിരഞ്ഞെടുക്കുവാന്‍ അവളെ അനുവദിച്ചു. അപ്രകാരം തന്റെ പതിനേഴാമത്തെ വയസ്സില്‍ വെറോണിക്ക ഉംബ്രിയായിലെ സിറ്റാ ഡി കാസ്റ്റെല്ലോയിലുള്ള കപ്പൂച്ചിന്‍ കന്യാസ്ത്രീകളുടെ മഠത്തില്‍ ചേര്‍ന്നു. വിശുദ്ധ ക്ലാരയുടെ പുരാതന നിയമങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്. തന്റെ എളിമയാല്‍ വിശുദ്ധ തന്നെത്തന്നെ അവിടത്തെ ഏറ്റവും താഴ്ന്ന അംഗമായി കണക്കാക്കി. അതോടൊപ്പം തന്നെ അനുസരണയും, ദാരിദ്യത്തോടുള്ള സ്നേഹവും, ശാരീരിക സഹനങ്ങളും വഴി അവള്‍ ആത്മീയമായി പക്വതയാര്‍ജിച്ച് കൊണ്ടിരിന്നു. ചില അവസരങ്ങളില്‍ ദൈവവുമായി ആന്തരിക സംവാദത്താല്‍ മുഴുകാനും അവള്‍ക്ക് അവസരം ലഭിച്ചു. തന്റെ സന്യാസിനീ-സമൂഹത്തിന്റെ നിരവധിയായ ചുമതലകള്‍ ഏതാണ്ട് പതിനേഴ്‌ വര്‍ഷത്തോളം നിര്‍വഹിച്ചതിനു ശേഷം സന്യാസാര്‍ത്ഥിനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ചുമതല വെറോണിക്കയില്‍ വന്നു ചേര്‍ന്നു. ആ നവവിദ്യാര്‍ത്ഥിനികളുടെ മനസ്സില്‍ എളിമ നിറഞ്ഞ ആത്മീയതയുടേയും, വിനയത്തിന്റേതുമായ ഒരുറച്ച അടിത്തറ പാകുവാന്‍ വിശുദ്ധക്ക് കഴിഞ്ഞു. തങ്ങളുടെ പരിപൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഏറ്റവും സുരക്ഷിത കവചങ്ങളായ വിശ്വാസ-സത്യങ്ങളേയും, സഭാ നിയമങ്ങളേയും കുറിച്ചവള്‍ അവരെ പഠിപ്പിച്ചു. ഇക്കാലയളവില്‍ അസാധാരണമായ പലകാര്യങ്ങളും വിശുദ്ധയുടെ ജീവിതത്തില്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഒരു ദുഃഖവെള്ളിയാഴ്ച അവള്‍ക്ക് യേശുവിന്റെ തിരുമുറിവിന്റെ അടയാളങ്ങള്‍ ലഭിച്ചു. പിന്നീട് വിവരിക്കാനാവാത്ത വേദനകള്‍ക്കിടയില്‍ യേശുവിന്റെ മുള്‍കിരീടത്തിന്റെ പ്രതിച്ഛായ അവളുടെ ശിരസ്സില്‍ പതിപ്പിക്കപ്പെട്ടു. മറ്റൊരിക്കല്‍ നമ്മുടെ രക്ഷകന്റെ കൈകളില്‍ നിന്നും അവള്‍ക്ക് ഒരു നിഗൂഡമായ മോതിരം ലഭിക്കുകയുണ്ടായെന്ന്‍ പറയപ്പെടുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അറിയുവാനിടയായപ്പോള്‍ അവിടുത്തെ മെത്രാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം റോമിലേക്കൊരു റിപ്പോര്‍ട്ട് അയച്ചു. അതിനെ തുടര്‍ന്ന് വിശുദ്ധ, ചെകുത്താന്റെ പ്രലോഭനത്തില്‍പ്പെട്ട വ്യക്തിയാണോ അതോ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണോയെന്ന്‍ പരിശോധിക്കുവാനായി റോമില്‍ നിന്നും ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഇത് വിശുദ്ധയുടെ ക്ഷമയെ ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. വിശുദ്ധ വെറോണിക്കയെ അവളുടെ ‘സന്യാസാര്‍ത്ഥിനികളുടെ പരിശീലക’ എന്ന പദവിയില്‍ നിന്നും മേലധികാരികള്‍ ഒഴിവാക്കി. കൂടാതെ തങ്ങളുടെ സന്യാസിനീ-സമൂഹത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ നിന്നെല്ലാം തന്നെ അവള്‍ ഒഴിവാക്കപ്പെട്ടു. അധികം വൈകാതെ തന്നെ ഏകാന്തമായ മുറിയില്‍ അവള്‍ തടവിലാക്കപ്പെട്ടു. ഒരു കന്യകാസ്ത്രീക്കും അവളോടു സംസാരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവളുടെ കാര്യങ്ങള്‍ നോക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്ന അത്മായ സ്ത്രീക്ക് അവളോടു വളരെ പരുഷമായി പെരുമാറുവാനുള്ള നിര്‍ദ്ദേശമാണ് നല്‍കപ്പെട്ടത്. ഞായറാഴ്ചകളില്‍ ദേവാലയത്തിന്റെ കവാടത്തിനരുകില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാന കാണുവാനുള്ള അനുവാദം മാത്രമായിരുന്നു അവള്‍ക്ക് കിട്ടിയിരുന്നത്. ഈ യാതനകളെല്ലാം യാതൊരു മടിയും കൂടാതെ അവള്‍ അനുസരിച്ചുവെന്നും, തന്റെ പരുക്കന്‍ പെരുമാറ്റങ്ങളില്‍ പരാതിയുടേയോ, സങ്കടത്തിന്റേയോ യാതൊരു അടയാളങ്ങളും അവളില്‍ കണ്ടില്ലയെന്നും മറിച്ച് വിവരിക്കാനാവാത്ത വിധം സമാധാനവും ആനന്ദവുമാണ് അവളില്‍ കണ്ടതെന്നും മെത്രാന്‍ റോമിലേക്ക് റിപ്പോര്‍ട്ടയച്ചു. വിശുദ്ധയില്‍ കണ്ട അത്ഭുതകരമായ സംഭവങ്ങള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പരിശോധനകളിലൂടെ തെളിഞ്ഞു. എന്നാല്‍ താന്‍ ഒരു വിശുദ്ധയാണെന്ന് വെറോണിക്ക ഒരിക്കലും നിരൂപിച്ചില്ല, മറിച്ച് തന്റെ വിശുദ്ധമായ തിരുമുറിവുകളാല്‍ ദൈവം പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിച്ച ഒരു വലിയ പാപിനിയായിട്ടായിരുന്നു അവള്‍ തന്നെത്തന്നെ കണ്ടിരുന്നത്. ഏതാണ്ട് 22 വര്‍ഷങ്ങളോളം സന്യാസിനീ വിദ്യാര്‍ത്ഥിനികളുടെ മാര്‍ഗ്ഗദര്‍ശിനിയായി സേവനം ചെയ്തതിനു ശേഷം, എല്ലാവരുടേയും ആഗ്രഹപ്രകാരം വിശുദ്ധ ആ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ അനുസരണ കൊണ്ട് മാത്രമാണ് വിശുദ്ധ ആ പദവി സ്വീകരിച്ചത്. അവസാനം നിരവധി യാതനകളാല്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ട് 50 വര്‍ഷങ്ങളോളം ആ മഠത്തില്‍ കഴിഞ്ഞതിനു ശേഷം 1727 ജൂലൈ 9ന് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. യേശുവിന്റെ തിരുമുറിവ് ലഭിക്കപ്പെട്ട അപൂര്‍വ്വം വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ വെറോണിക്ക ഗിയുലിയാനി. ഫാദര്‍ സാല്‍വട്ടോറി സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് "എപ്പോഴെല്ലാം ആ മുറിവ് തുറക്കുന്നുവോ അപ്പോഴൊക്കെ അതില്‍ നിന്നും ആ കന്യാസ്ത്രീ മഠമാകെ സുഗന്ധം വ്യാപരിച്ചിരിന്നു". ഒരു വെള്ളപ്പൊക്കത്തില്‍ നശിക്കപ്പെടുന്നത് വരെ വിശുദ്ധയുടെ ഭൗതീക ശരീരം നിരവധി വര്‍ഷങ്ങളോളം കേടുകൂടാതെ ഇരുന്നു. അവളുടെ ഹൃദയം ഇപ്പോഴും അഴുകാത്തതിനാല്‍ ഒരു പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. വെറോണിക്കയുടെ വീരോചിതമായ നന്മപ്രവര്‍ത്തികളും, അവളുടെ ശവകുടീരത്തില്‍ സംഭവിച്ച നിരവധി അത്ഭുതങ്ങളും കണക്കിലെടുത്ത് 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ പാപ്പാ വെറോണിക്ക ഗിയുലിയാനിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍ കന്യകയായിരുന്ന അനത്തോലിയായും അവരെ സൂക്ഷിച്ച ജയിലര്‍ ഔദാക്സും 2. പോളണ്ടിലെ യുസ്തുസ്, ബര്‍ണബാസ് 3. മാര‍ടോളയിലെ ബിഷപ്പായിരുന്ന ബ്രിക്തിയൂസ് 4. ഈജിപ്തിലെ പാത്തര്‍മുത്തിയൂസ് 5. ക്രീറ്റിലെ സിറിള്‍ 6. യോര്‍ക്കിലെ എവേറിന്ദിസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-03-13:46:03.jpg
Keywords: വിശുദ്ധ വെ
Content: 1858
Category: 5
Sub Category:
Heading: കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്
Content: കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് 'വിത്ത്ബര്‍ഗ്സ്റ്റോ' എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് നോര്‍ഫോക്കിലെ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമാണ്. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും അടിത്തറയിടുകയും ചെയ്തു. എന്നാല്‍ അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വിശുദ്ധ ജീവിച്ചിരുന്നില്ല. 743 മാര്‍ച്ച് 17ന് വിശുദ്ധ മരണപ്പെട്ടു. ഡെറെഹാമിലെ ദേവാലായാങ്കണത്തിലാണ് വിശുദ്ധയെ ആദ്യം അടക്കം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് 55 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധയുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായെന്ന് കണ്ടതിനാല്‍ അത്‌ ദേവാലയത്തിലേക്ക് മാറ്റി. ഈ സംഭവത്തിന് ശേഷം 176 വര്‍ഷങ്ങള്‍ കഴിഞ്ഞ് 974-ല്‍ ബ്രിത്ത്നോത്ത് എഡ്ഗാര്‍ രാജാവിന്റെ സമ്മതത്തോട് കൂടി അത് ഏലിയിലേക്ക് മാറ്റുകയും അവളുടെ രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങള്‍ക്കരികിലായി അടക്കം ചെയ്യുകയും ചെയ്തു. 1106-ല്‍ ആ നാല് വിശുദ്ധകളുടേയും ഭൗതീകാവശിഷ്ടങ്ങള്‍ പുതിയൊരു ദേവാലയത്തിലേക്ക്‌ മാറ്റി. അവിടുത്തെ അള്‍ത്താരക്ക് സമീപം സ്ഥാപിച്ചു. വിശുദ്ധകളായ സെക്‌സ്ബുര്‍ഗായുടേയും, എര്‍മെനില്‍ഡായുടേയും മൃതദേഹങ്ങളുടെ അസ്ഥികള്‍ ഒഴികെ ബാക്കിയെല്ലാം പൊടിയായി മാറി. വിശുദ്ധ ഓഡ്രീയുടെ മൃതദേഹം പൂര്‍ണ്ണമായും യാതൊരു കുഴപ്പവും കൂടാതെ ഇരുന്നു; വിശുദ്ധ വിത്ത്ബര്‍ഗിന്റെ മൃതദേഹമാകട്ടെ യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുക മാത്രമല്ല ഒട്ടും തന്നെ പഴക്കം തോന്നാത്ത അവസ്ഥയിലുമായിരുന്നു. വെസ്റ്റ്‌മിനിസ്റ്ററിലെ ഒരു സന്യാസിയായിരുന്ന വാര്‍ണര്‍ വിശുദ്ധയുടെ മൃതദേഹത്തിന്റെ കൈകളും, കാലുകളും, പാദങ്ങളും വിവിധ ദിശകളില്‍ ചലിപ്പിച്ച് ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. 1094-ല്‍ തന്റെ സഭയെ നോര്‍വിച്ചിലേക്ക് മാറ്റിയ തെറ്റ്ഫോര്‍ഡിലെ മെത്രാനായിരുന്ന ഹെര്‍ബെര്‍ട്ട് ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ഇതിനു ദൃക്സാക്ഷികളായിരുന്നു. 1107-ല്‍ എഴുതിയ ഒരു പുസ്തകത്തിലൂടെ ഏലിയിലെ ഒരു സന്യാസിയായിരുന്ന തോമസ്‌ ആണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞിരിക്കുന്നതനുസരിച്ച് വിശുദ്ധ വിത്ത്ബര്‍ഗിനെ ആദ്യം അടക്കിയിരുന്ന സ്ഥലമായ ഡെറെഹാമിലെ ദേവാലായാങ്കണത്തില്‍ ശുദ്ധജലത്തിന്റെ ഒരു വലിയ ധാര പൊട്ടിപ്പുറപ്പെട്ടു. അത് പിന്നീട് 'വിത്ത്ബര്‍ഗിന്റെ കിണര്‍' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ആ ജലധാരയെ പിന്നീട് കല്ലുകെട്ടി പാകുകയും മറക്കുകയും ചെയ്തു. അതില്‍ നിന്നും ഉണ്ടായ മറ്റൊരരുവികൊണ്ട് ഒരു ചെറിയ കിണര്‍ പിന്നീട് രൂപം കൊണ്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.ജനോവായിലെ ആള്‍ബെര്‍ട്ട് 2. ബോനെവെന്തോ ബിഷപ്പായിരുന്ന അപ്പൊളോണിയോസ് 3. അക്വിലായും പ്രിഷില്ലായും 4. ട്രെവേസ്സിലെ ഔസ്പീഷ്യസ് 5. ടൌളിലെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-06-14:42:24.jpg
Keywords: കന്യക
Content: 1859
Category: 5
Sub Category:
Heading: വിശുദ്ധ പന്തേനൂസ്
Content: ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍ പഠിപ്പിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പന്തേനൂസ് നേടിയ അഗാധമായ പാണ്ഡിത്യം വഴിയായി അന്ധകാരത്തില്‍ നിന്നും വിശുദ്ധന് പുറത്തേക്കിറങ്ങേണ്ടതായി വന്നു. അധികം വൈകാതെ തന്നെ വിശുദ്ധന്‍ ആ ക്രിസ്തീയ വിദ്യാലയത്തിന്റെ തലവനായി നിയമിതനായി. പന്തേനൂസിന്റെ അഗാധമായ പാണ്ഡിത്യത്താലും, അദ്ദേഹത്തിന്റെ അധ്യാപനരീതിയുടെ പ്രത്യേകതയാലും ആ സ്ഥാപനത്തിന്റെ പ്രസിദ്ധി മറ്റുള്ള തത്വചിന്തകരുടെ വിദ്യാലയങ്ങളേക്കാളും ഒരുപാട് പ്രചരിച്ചു. വിശുദ്ധന്‍ പഠിപ്പിച്ചിരുന്ന പാഠങ്ങള്‍ അവ കേള്‍ക്കുന്നവരുടെ ഉള്ളില്‍ പ്രകാശവും അറിവും ഉളവാക്കുവാന്‍ ഉതകുന്നതായിരിന്നു. ഇതിനിടെ അലെക്സണ്ട്രിയായില്‍ വ്യാപാരത്തിനെത്തിയ ഇന്ത്യാക്കാര്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ ക്ഷണിച്ചു, പിന്നീട് വിശുദ്ധന്‍ തന്റെ വിദ്യാലയം ഉപേക്ഷിച്ച് കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുവാനായി പോയി. വിശ്വാസത്തിന്റെ ചില വിത്തുകള്‍ ഇതിനോടകം തന്നെ അവിടെ മുളച്ചതായി വിശുദ്ധന് കാണുവാന്‍ കഴിഞ്ഞു. 216-വരെ തന്റെ സ്വകാര്യ അദ്ധ്യാപനം തുടര്‍ന്നതിനു ശേഷം തന്റെ മരണം കൊണ്ട് മഹനീയവുമായ ജീവിതത്തിന് വിശുദ്ധന്‍ അന്ത്യം കുറിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ ഇല്ലിദിയൂസ് 2. മിലാന്‍ ബിഷപ്പായിരുന്ന അംബെലിയൂസ് 3. ഔക്സേറിലെ ബിഷപ്പായിരുന്ന ആഞ്ചലെമൂസ് 4. ബ്രെഷ്യ ബിഷപ്പായിരുന്ന അപ്പൊളോണിയൂസ് ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-03-13:57:37.jpg
Keywords: വിശുദ്ധ
Content: 1860
Category: 5
Sub Category:
Heading: വിശുദ്ധ മരിയ ഗൊരേത്തി
Content: 1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന മരിയയെ അലെസ്സാണ്ട്രോ സെറെനെല്ലിയ എന്നയാള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു. ‘ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്‌” എന്ന ഐതിഹാസിക കൃതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, “നിരവധി അഗ്നിപരീക്ഷകളും, നിര്‍ഭാഗ്യങ്ങളും നേരിടേണ്ടി വന്നിട്ടും, നിന്റെ മഹത്വം എന്നില്‍ ഉള്ളിടത്തോളം കാലം എനിക്ക് ഭയപ്പെടേണ്ടതായി വന്നിട്ടില്ല. അതാണെന്റെ ശക്തി, ഏതൊരു കഷ്ടതകളെക്കാളും ശക്തമായത്; അതെന്നെ സഹായിക്കുകയും, എന്നെ നയിക്കുകയും ചെയ്യുന്നു” മരണ നേരത്ത് ഈ വാക്കുകള്‍ അവള്‍ തന്റെ രക്ഷകനോടു പറഞ്ഞിട്ടുണ്ടാവാം. അസാധാരണമായ ധൈര്യത്തോടു കൂടി അവള്‍ തന്നെത്തന്നെ ദൈവത്തിനും അവന്റെ മഹത്വത്തിനുമായി സമര്‍പ്പിക്കുകയും തന്റെ കന്യകാത്വം സംരക്ഷിക്കുവാനായി തന്റെ ജീവന്‍ ബലികഴിക്കുകയും ചെയ്തു. ജാതിമത ഭേദമന്യ ആദരവോടും ബഹുമാനത്തോടും നോക്കുവാന്‍ കഴിയുന്ന ഒരു ജീവിതമാണ് അവളുടെ ജീവിതം നല്‍കുന്ന സന്ദേശം. മാതാപിതാക്കള്‍ ദൈവം തങ്ങള്‍ക്ക് നല്‍കിയ കുട്ടികളെ എപ്രകാരം നന്മയിലും, ധൈര്യത്തിലും, വിശുദ്ധിയിലും വളര്‍ത്തുവാന്‍ കഴിയുമെന്ന് മരിയയുടെ ജീവിതത്തില്‍ നിന്ന്‍ പഠിക്കേണ്ടിയിരിക്കുന്നു; പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പരാജിതരാകാതേ അവയെ നേരിടുവാന്‍ മരിയ ഗോരെത്തിയുടെ ജീവിതം നമ്മോടു ആഹ്വാനം ചെയ്യുന്നു. അലസരും, അശ്രദ്ധരുമായ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ലൌകിക ജീവിതത്തോടു താല്‍പ്പര്യം തോന്നിയാല്‍, വെറും ക്ഷണികവും, ശൂന്യവും പാപകരവുമായ ലോകത്തിന്റെ ആകര്‍ഷകമായ ആനന്ദങ്ങളില്‍ വഴിതെറ്റി പോകാതിരിക്കുവാന്‍ വേണ്ട മാതൃക, മരിയയുടെ ജീവിതാനുഭവത്തില്‍ നിന്നും ലഭിക്കും. അപ്രകാരം എത്രമാത്രം ബുദ്ധിമുട്ടേറിയതാണെങ്കില്‍ പോലും ക്രിസ്തീയ ധാര്‍മ്മികതയില്‍ തങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുവാന്‍ അവര്‍ക്ക്‌ സാധിക്കും. മരിയ ഗോരെത്തിയെ പോലെ ഉറച്ച തീരുമാനവും, ദൈവത്തിന്റെ സഹായവും ഉണ്ടെങ്കില്‍ നമുക്ക്‌ ആ ലക്ഷ്യം നേടുവാന്‍ സാധിക്കും. അതിനാല്‍, കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ മരിയ ഗോരേത്തി നമുക്ക്‌ കാണിച്ചു തന്ന മാതൃകയനുസരിച്ചുള്ള ജീവിതവിശുദ്ധിക്കായി നമുക്കെല്ലാവര്‍ക്കും പരിശ്രമിക്കാം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കസാനിയായിലെ ഡോമിനിക്കാ 2. അക്വിറ്റെയിനിലെ ഗോവര്‍ 3. ഗിസ്തെല്ലൂസിലെ ഗോദേലെവ 4. ഗല്ലിയെനൂസിന്‍റെ കീഴില്‍ രക്തസാക്ഷികളായിരുന്ന ലൂസി, അന്തോണിനൂസ്, സെവെരിനൂസ്, ഡിയോഡോറൂസ്, ഡിയോണ്‍ 5. ഐറിഷു സന്യാസിയായിരുന്ന മോണിന്നെ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-03-14:02:19.jpg
Keywords: വിശുദ്ധ