Contents

Displaying 1701-1710 of 24970 results.
Content: 1871
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ വൈദികനെ സഭാ ശുശ്രൂഷകളില്‍ നിന്നും ബിഷപ്പ് താല്‍ക്കാലികമായി പുറത്താക്കി
Content: സുമാത്ര: പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വൈദികനെ സഭയുടെ ശുശ്രൂഷകളില്‍ നിന്നും ബിഷപ്പ് താല്‍ക്കാലികമായി പുറത്താക്കി. ഇന്തോനേഷ്യന്‍ വൈദികനായ റാന്റിനസ് മനാലൂവിനെയാണ് സിബോള്‍ഗ ബിഷപ്പ് ലുഡോവിക്കസ് മനുലാംഗ് പുറത്താക്കിയിരിക്കുന്നത്. സഭയുടെ കാനോന്‍ നിയമപ്രകാരം പുരോഹിതര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകുവാനോ സര്‍ക്കാര്‍ ഭരണസംവിധാനങ്ങളുടെ ചുമതല വഹിക്കുവാനോ പാടില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വടക്കന്‍ സുമാത്രയിലെ തപനൂലി ജില്ലയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് ഫാദര്‍ റാന്റിനസ് മനാലൂ മത്സരിക്കുന്നത്. അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ഷക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫാദര്‍ റാന്റിനസ് മനാലൂ, അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച വ്യക്തിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ 22,000 പൗരന്‍മാര്‍ ഒപ്പിട്ട പത്രിക സമര്‍പ്പിക്കണമെന്നാണ് ഇന്തോനേഷ്യയിലെ നിയമം. ഫാദര്‍ റാന്റിനസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് 30,000-ല്‍ അധികം ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. "സഭയുടെ നിയമത്തില്‍ വൈദികര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറയുന്നതിനാലാണ് ഫാദര്‍ റാന്റിനസ് മനാലൂവിനെ ശുശ്രൂഷകളില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കുന്നത്. വൈദികന്‍ എന്ന പദവിയില്‍ നിലനില്‍ക്കുമ്പോള്‍ ലഭ്യമാകുന്ന എല്ലാ അധികാരങ്ങളും അദ്ദേഹത്തിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നു". ബിഷപ്പ് ലുഡോവിക്കസ് മനുലാംഗ് കാത്തലിക് ഓണ്‍ലൈന്‍ പത്രമായ യുസിഎ ന്യൂസിനോട് പറഞ്ഞു. സഭയുടെ നിയമപ്രകാരമുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള പുറത്താക്കലായി മാത്രമേ താന്‍ സംഭവത്തെ കാണുന്നുള്ളുവെന്ന് ഫാദര്‍ റാന്റിനസ് മാനാലു പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയാണെങ്കില്‍ തനിക്ക് വീണ്ടും സഭയില്‍ വൈദികനായി തുടരുവാന്‍ അനുവാദം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വൈദികനായി മടങ്ങണമെന്നും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് വിശ്വാസികളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണുള്ളതെന്ന് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-07-05-00:32:11.jpg
Keywords: priest,suspended,Indonesia,candidate,election,canon,law
Content: 1872
Category: 6
Sub Category:
Heading: ആത്മീയവും ശാരീരികവുമായ സൗഖ്യം പ്രദാനം ചെയ്യുന്ന യേശു
Content: ''ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു'' (ലൂക്കാ 6:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 5}# യേശുക്രിസ്തു ദൈവരാജ്യം പ്രസംഗിച്ചത് വചനങ്ങളില്‍ക്കൂടി മാത്രമല്ല, അവന്റെ പ്രവര്‍ത്തികളിലും കൂടിയാണ്. ആത്മീയവും ശാരീരികവുമായ സൗഖ്യം അവന്‍ തന്റെ ജനത്തിന് നല്കി. യേശുവിന്റെ അടുത്ത് തടിച്ചുകൂടിയിരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും രോഗികളായിരുന്നു. കുറ്റബോധത്താല്‍ മാനസികമായി തളര്‍ന്ന നിരവധിപേര്‍ അവരുടെയിടയിലുണ്ടായിരിന്നു. യേശു പാപങ്ങള്‍ ക്ഷമിച്ച് അവര്‍ക്ക് ആത്മീയ സൗഖ്യവും, രോഗങ്ങളില്‍ നിന്ന്‍ വിടുതല്‍ നല്കി കൊണ്ട് അവര്‍ക്ക് ശാരീരിക സൗഖ്യവും നല്‍കി. അവന്‍ സുഖപ്പെടുത്തിയ ചെകിടര്‍ക്ക് ലോകത്തിന്റെ ശബ്ദങ്ങള്‍ മാത്രമല്ല കേള്‍ക്കാന്‍ സാധിക്കാതിരുന്നത്, ദൈവത്തിന്റെ ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഊമകള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ മാത്രമല്ല കഴിവില്ലാതിരുന്നത്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ദൈവത്തെ സ്തുതിക്കാനും കഴിഞ്ഞിരുന്നില്ല. മുടന്തര്‍ക്ക് ഓടിനടക്കാന്‍ മാത്രമല്ല, കഴിവില്ലാതിരുന്നത്. അവര്‍ക്ക് ദൈവത്തിന്റെ സമീപത്ത് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇത്തരം രോഗികള്‍ക്ക് ശാരീരിക സൗഖ്യം മാത്രമല്ല, ഹൃദയ സമാധാനം കൂടിയാണ് അവിടുന്ന് നല്‍കിയത്. തന്റെ ജീവിതത്തില്‍ എല്ലാവര്‍ക്കും അവിടുന്ന് നല്കിയ ആശ്വാസം, ഗോല്‍ഗോദായില്‍ തന്റെ ജീവിതം ബലിയായി നല്കി കൊണ്ട് പിതാവിന് സമര്‍പ്പിച്ചു. അവിടുത്തെ സ്നേഹം എത്ര അവര്‍ണ്ണനീയമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്, 26.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/India/India-2016-07-05-03:00:24.jpg
Keywords: സൗഖ്യം
Content: 1873
Category: 9
Sub Category:
Heading: എയില്‍സ്‌ഫോര്‍ഡ് തിരുനാളിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇനി 5 ദിവസത്തെ കാത്തിരിപ്പു കൂടി.
Content: ഭാരത കത്തോലിക്കാ സഭയുടെ അസ്‌തോലനും പിതാവുമായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനയും കേരളസഭയില്‍ നിന്നുള്ള വിശുദ്ധരായ വി.അല്‍ഫോന്‍സാമ്മയുടെയും വി.ചാവറ കുരിയാക്കോസ് ഏലിയാസന്റെയും വി. ഏവുപ്രാസ്യാമ്മയുടെയും തിരുനാളുകള്‍ സംയുക്തമായി ഈ വരുന്ന ജൂലൈ 10-ാം തീയതി ഇംഗ്ലണ്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എയില്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ സാഘോഷം കൊണ്ടാടുന്നു. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വലിയ ഒരുക്കങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത് ഭദ്രാവതി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് അരുമാടത്ത് പിതാവായിരിക്കും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ പോള്‍ മേസണ്‍ അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയിലും,സതക്ക് അതിരൂപതയിലെ പ്രവാസികള്‍ക്കായുള്ള അ്‌സ്‌തോലിക് വികാരി റവ.ഫാ ഷാജു വര്‍ക്കിയും വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും ആത്മീയ നിറവേകുന്ന തിരുനാളില്‍ പങ്കുചേരും. വിശുദ്ധസെബസ്ത്യാനോസ് സഹദായോടുള്ള ആദരസൂചകമായി അമ്പ്/കഴുന്ന് എടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കോച്ചുകള്‍ക്കും വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം ഉച്ചക്ക് 1:30 മണിക്ക് ആരംഭിക്കുന്ന ജപമാല പ്രദക്ഷിണത്തിലും തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നതായി ചാപ്ലൈന്‍ ഫാ.ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു. #{red->n->n->കര്‍മ്മപരിപാടികള്‍}# 01:30 PM - ജപമാല പ്രദക്ഷിണം (Rosary Garden). 02:15 - അമ്പ്/കഴുന്ന് എടുക്കല്‍ , അടിമവയ്ക്കല്‍. 02:45 - ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന, തിരുനാള്‍ സന്ദേശം. 05:00 - ലദീഞ്ഞ്, തിരുനാള്‍, പ്രദക്ഷിണം. 05:30 - സ്‌നേഹവിരുന്ന്. 06:00 - സമാപനം.
Image: /content_image/Events/Events-2016-07-05-03:11:52.jpg
Keywords:
Content: 1874
Category: 1
Sub Category:
Heading: ദയാവധം നടപ്പിലാക്കുവാന്‍ വിസമ്മതിച്ച കത്തോലിക്ക നഴ്‌സിംഗ് കെയര്‍ ഹോമിന് ബെല്‍ജിയം കോടതി പിഴ ചുമത്തി
Content: ബ്രസല്‍സ്: ദയാവധം നടപ്പിലാക്കുവാന്‍ വിസമ്മതിച്ച നഴ്‌സിംഗ് കെയര്‍ ഹോമിന് ബെല്‍ജിയത്തിലെ ലോവൈന്‍ സിവില്‍ കോടതി പിഴ ചുമത്തി. കത്തോലിക്ക സഭയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന നഴ്‌സിംഗ് കെയര്‍ ഹോമിനാണ് പിഴ അടയ്‌ക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്. ശ്വാസകോശ അര്‍ബുദം ബാധിച്ച 74-കാരിയായ മരീറ്റി ബുണ്ട്‌ജെന്‍സ് എന്ന വൃദ്ധയുടെ മൂന്നു മക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി, 6,000 പൗണ്ട് പിഴ നഴ്‌സിംഗ് ഹോമിന് ചുമത്തിയത്. ഡിയസ്റ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റീന്‍ റസ്റ്റ് ഹോമില്‍ ആണ് വൃദ്ധ മാതാവിനെ കന്യാസ്ത്രീകള്‍ പരിചരിച്ചു വന്നത്. വിഷകരമായ ദ്രാവകം കുത്തിവെച്ചോ ജീവന്റെ നിലനില്‍പ്പിനെ സഹായിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിച്ഛേദിക്കുകയോ ചെയ്താണ് രോഗികളെ ദയാവധത്തിലൂടെ മരിക്കുവാന്‍ അനുവദിക്കുന്നത്. തങ്ങളുടെ മാതാവിന്റെ അസുഖം ഇനി സുഖപ്പെടുകയില്ലെന്നും ഇതിനാല്‍ ദയാവധം അനുവദിക്കണമെന്നും നേരത്തെ മരീറ്റി ബുണ്ട്‌ജെന്‍സിന്റെ മക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന തങ്ങള്‍ക്ക് ജീവന്‍ നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന നിലപാട് നഴ്‌സിംഗ് ഹോം അധികൃതര്‍ മരീറ്റിയുടെ മക്കളെ അറിയിച്ചു. തങ്ങളുടെ ആവശ്യം നടക്കില്ലെന്നു മനസിലാക്കിയ മക്കള്‍, വൃദ്ധ മാതാവിനെ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ഡോക്ടറുമാരുടെ സഹായത്തോടെ ദയവധത്തിന് വിധേയമാക്കുകയായിരുന്നുവെന്ന്‍ കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഴ്‌സിംഗ് ഹോമിന്റെ എതിര്‍പ്പ് കാരണം അനാവശ്യമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് തങ്ങളുടെ മാതാവ് ഇരയായെന്നും ഇതിനുള്ള നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിക്കണമെന്നും മക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഈ വാദം അംഗീകരിക്കുകയും മൂന്നു മക്കള്‍ക്കും നഴ്‌സിംഗ് ഹോം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയുമായിരുന്നു. ഓരോ മക്കള്‍ക്കും ആയിരം പൗണ്ട് വീതവും സര്‍ക്കാരിലേക്ക് 3000 പൗണ്ടുമാണ് നഴ്‌സിംഗ് ഹോം പിഴയായി അടയ്‌ക്കേണ്ടത്. ബെല്‍ജിയത്തിലെ നിയമപ്രകാരം, മെഡിക്കന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ ദയാവധം ചെയ്തു നല്‍കില്ലെന്ന തീരുമാനം എടുക്കുവാന്‍ കഴിയു. ഒരു ഡോക്ടര്‍ക്കോ നഴ്‌സിനോ വ്യക്തിപരമായി ദയാവധം ചെയ്തു നല്‍കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാം. എന്നാല്‍, ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ബന്ധുക്കളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദയാവധം നിര്‍ബന്ധമായും ചെയ്തു നല്‍കുക തന്നെ വേണം. നിലവിലെ കോടതി വിധി രോഗികളെ സ്‌നേഹപൂര്‍വ്വം പരിചരിക്കുന്ന നഴ്‌സിംഗ് ഹോമുകള്‍ പൂട്ടുന്ന അസ്ഥയിലേക്ക് വഴിതെളിക്കുമെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ദയാവധത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന ഡോക്ടര്‍ വിം ഡിസ്‌റ്റെല്‍മാന്‍ വിധിയെ സ്വാഗതം ചെയ്തു. ഒരു നഴ്‌സിംഗ് ഹോമിനെ സ്വകാര്യ വസതിയുടെ സൗകര്യങ്ങളുള്ള സ്ഥാപനമായി മാത്രമേ കാണുവാന്‍ കഴിയൂ എന്ന വിധി ശ്രദ്ധേയമാണെന്ന് വിം ഡിസ്‌റ്റെല്‍മാന്‍ അഭിപ്രായപ്പെട്ടു. ദയാവധം ചെയ്തു നല്‍കുവാന്‍ വിസമ്മതിക്കുന്ന പല നഴ്‌സിംഗ് ഹോമുകള്‍ക്കും വിധി ഒരു പാഠമാണെന്നും അദ്ദേഹം പ്രതികരിച്ചു. മരണത്തിന്റെ ഡോക്ടര്‍ എന്ന് അര്‍ത്ഥം വരുന്ന "ഡോക്ടര്‍ ഡെത്ത്" എന്നാണ് വിം ഡിസ്‌റ്റെല്‍മാന്‍ അറിയപ്പെടുന്നത്. വിധിക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ബ്രിട്ടനിലും മറ്റു സ്ഥലങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. ലേബര്‍ പാര്‍ട്ടി എംപിയും കത്തോലിക്ക വിശ്വാസിയുമായ റോബര്‍ട്ട് ഫ്‌ളീലോ വിധിയെ അപലപിച്ചു. "ബെല്‍ജിയത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ഒരു വിഭാഗം കെയര്‍ ഹോമുകളും അടച്ചു പൂട്ടുവാന്‍ വിധി വഴിയൊരുക്കും. ഭാവിയില്‍ ഇത്തരം സ്ഥാപനങ്ങളുടെ ശുശ്രൂഷ ആവശ്യമായി വരുന്നവരെ ഇതു പ്രതികൂലമായി ബാധിക്കും. ഇതിലെല്ലാം ഉപരിയായി മനുഷ്യജീവന് ഏറ്റവും താഴ്ന്ന വിലയാണ് ബെല്‍ജിയം നല്‍കുന്നതെന്ന സന്ദേശവും മറ്റുള്ളവര്‍ ഇതിലൂടെ മനസിലാക്കും" റോബര്‍ട്ട് ഫ്‌ളീലോ പറഞ്ഞു. മനുഷ്യജീവിതങ്ങളിലേക്ക് കടന്നു കയറുന്ന ദയാവധത്തെ തടയുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യത്തിലേക്ക് കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2003-ല്‍ ആണ് ബെല്‍ജിയത്തില്‍ ദയാവധം നിയമപരമാക്കി മാറ്റിയത്. ഇതിനു ഒരു വര്‍ഷം മുമ്പ് അയല്‍രാജ്യമായ ഹോളണ്ടും ദയാവധം നിയമപരമാക്കിയിരുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് മാത്രമേ ദയാവധം അനുവദിക്കാന്‍ പാടുള്ളുവെന്ന് നിയമത്തില്‍ പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ക്കും ദയാവധം അനുവദിച്ചു നല്‍കാം എന്ന ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരിന്നു. 2010-ല്‍ ദയാവധം അനുവദിച്ചു നല്‍കുവാന്‍ കഴിയുന്ന ഡോക്ടറുമാരുടെ എണ്ണം 954 മാത്രമായിരുന്നു. എന്നാല്‍ ഇവരുടെ എണ്ണം 2015-ല്‍ 2021 ആയി രാജ്യത്ത് ഉയര്‍ന്നു. ബെല്‍ജിയത്തില്‍ നടക്കുന്ന ദയാവധങ്ങള്‍ പലതും കരുതി കൂട്ടിയുള്ള കൊലപാതകങ്ങള്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത 'മെഡിക്കല്‍ എത്തിക്‌സ്' എന്ന പ്രസിദ്ധീകരണം കഴിഞ്ഞ വര്‍ഷം പുറത്തു വിട്ടിരുന്നു.
Image: /content_image/News/News-2016-07-05-05:54:15.jpg
Keywords: nursing,home,Belgium,court,fined,euthanasia
Content: 1875
Category: 1
Sub Category:
Heading: പട്ടാള വാഹനങ്ങളെ ബലിപീഠമാക്കി മാറ്റിയ വൈദികന്‍: ഫാ. എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
Content: വത്തിക്കാന്‍: 1951-ലെ കൊറിയന്‍ യുദ്ധത്തിനിടെ പട്ടാള വാഹനങ്ങളെ ബലിപീഠമാക്കി മാറ്റിയ വൈദികന്‍, ഫാ. എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുഎസ് സൈന്യത്തില്‍ ചാപ്ലിനായി സേവനം ചെയ്തു കൊണ്ടിരിക്കെ കൊറിയന്‍ ജയിലില്‍ വെച്ചു മരണമടഞ്ഞ വൈദികന്‍ എമില്‍ കപൗനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 1993-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ 'ദൈവ ദാസനായി' പ്രഖ്യാപിച്ചിരുന്നു. ഫാദര്‍ എമിന്‍ കപൗന്റെ പഠിപ്പിക്കലുകളും ജീവചരിത്രവും മറ്റ് സന്ദേശങ്ങളും അടങ്ങുന്ന രേഖകള്‍ ധന്യപദവി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സംഘം റോമില്‍ കൂടിയ യോഗത്തില്‍ പരിശോധിക്കുകയും സമര്‍പ്പിച്ച രേഖകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. യുഎസിലെ വിച്ചിറ്റാ രൂപതയില്‍ 1940-ല്‍ ആണ് വൈദികനായി എമിന്‍ കപൗന്‍ സ്ഥാനമേറ്റത്. പിന്നീട് അദ്ദേഹം യുഎസ് പട്ടാളക്കാരുടെ ആത്മീയകാര്യങ്ങള്‍ക്ക് സേവനം ചെയ്തു നല്‍കുന്നതിനായി പട്ടാളത്തില്‍ ചാപ്ലിനായി പ്രവര്‍ത്തിച്ചു. 1951-ല്‍ കൊറിയന്‍ യുദ്ധത്തിനിടെ കൊറിയയിലെ ജയിലില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. 2013 ഏപ്രില്‍ 11-ന് അദ്ദേഹത്തിന് പ്രത്യേക മരണാനന്തര ബഹുമതി നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു. യുദ്ധ സമയത്ത് അനവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് പട്ടാളക്കാര്‍ക്ക് ആവശ്യമായ ദൈവീക വചനവും കൂദാശ ശുശ്രൂഷകളും അദ്ദേഹം വിരോചിതമായ തന്റെ പ്രവര്‍ത്തിയിലൂടെ നിര്‍വഹിച്ചു. വിച്ചിറ്റാ രൂപത സമര്‍പ്പിച്ച ഫാദര്‍ എമിന്‍ കപൗന്റെ ജീവിത സംഭവങ്ങളാണ് വത്തിക്കാനില്‍ പ്രാരംഭ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിച്ചിറ്റാ ബിഷപ്പ് കാരള്‍ എ. കെമ്മി വത്തിക്കാനിലെത്തി വൈദികന്റെ ജീവിത ചരിത്രവും പ്രവര്‍ത്തികളും രേഖപ്പെടുത്തിയ, 1066 പേജുകളുള്ള രേഖ കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോയ്ക്ക് സമര്‍പ്പിച്ചത്. വിശുദ്ധപദവി നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊള്ളുന്ന സമിതിയുടെ അധ്യക്ഷനാണ് കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോ. വത്തിക്കാന്റെ നടപടികളോട് വിച്ചിറ്റ രൂപതയിലെ വൈദികനായ ജോണ്‍ ഹോറ്റ്‌സ് പ്രതികരിച്ചത് ഇങ്ങനെയാണ്. "തങ്ങളുടെ രൂപതയിലെ ഒരു വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത വിച്ചിറ്റാ രൂപതയുടെ കീഴിലുള്ള എല്ലാവരേയും ഒരേ പോലെ സന്തോഷിപ്പിക്കുന്നതാണ്. ഫാദര്‍ എമിന്‍ കപൗന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്". കാലതാമസം ഇല്ലാതെ തന്നെ എമിന്‍ കപൗന്‍ വിശുദ്ധ പദവിയിലേക്കും എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാദര്‍ ജോണ്‍ ഹോറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-07-05-05:03:05.jpg
Keywords: us,army,chaplain,Korean,War,canonisation
Content: 1876
Category: 1
Sub Category:
Heading: സെന്റ് തോമസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ കാന്റര്‍ബെറിയില്‍ തുറസായ സ്ഥലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Content: കാന്റര്‍ബെറി: ജൂണ്‍ മൂന്നാം തീയതി ഞായറാഴ്ച ഇംഗ്ലണ്ടിലെ കാന്റര്‍ബെറിയിലെ സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ സിറ്റി സെന്റര്‍ പാര്‍ക്കിലെ ഡാനി ജോണ്‍ ഗാര്‍ഡനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 1953-നു ശേഷം കാന്‍റര്‍ബെറിയില്‍ ഇതാദ്യമായാണ് തുറസായ ഒരു വേദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. പാര്‍ക്കിന് മധ്യത്തിലുള്ള ബാന്‍ഡ്സ്റ്റാന്‍ഡിലാണ് പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലിക അള്‍ത്താര ഒരുക്കിയത്. വൈദികരായ കനോന്‍ ആന്റണി ചാര്‍ള്‍ടണ്‍, വാലന്റീന്‍ എര്‍ഹാനോന്‍, ബിനോയ് തോമസ് തുടങ്ങിയവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ അള്‍ത്താരയ്ക്കു ചുറ്റും കുര്‍ബാനയ്ക്കായി ഒത്തുകൂടി. വിവിധ പ്രാര്‍ത്ഥനകള്‍ പത്തു ഭാഷയിലാണ് ചൊല്ലിയത്. വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍, ഭാരതത്തിലേക്ക് സത്യസുവിശേഷ വെളിച്ചമെത്തിച്ച ക്രിസ്തു ശിഷ്യന്‍ തോമാഗ്ലീഹായേ പറ്റി ഫാദര്‍ കനോന്‍ ആന്റണി പ്രത്യേകം അനുസ്മരിച്ചു. 'വേദിയില്‍ ഇന്ന് ബലിയര്‍പ്പിക്കുവാന്‍ നില്‍ക്കുന്ന ഫാദര്‍ ബിനോയിയുടെ രാജ്യമായ ഇന്ത്യയിലേക്ക് തോമസ് അപ്പോസ്‌ത്തോലന്‍ കടന്നു ചെന്നു. കര്‍ത്താവിന്റെ സുവിശേഷം അറിയിച്ചു. ഇന്ന് സഭ അദ്ദേഹത്തെ ഓര്‍ക്കുന്ന ദിനം കൂടിയാണ്'. അദ്ദേഹം പറഞ്ഞു. ക്രിസ്തു സന്ദര്‍ശിക്കുവാനിരിക്കുന്ന പട്ടണങ്ങളിലേക്ക് അയക്കപ്പെട്ട 72 ശിഷ്യരെ പോലെ തന്നെയാണ് നാം ഓരോരുത്തരുമെന്നും ക്രിസ്തുവിനു വേണ്ടിയുള്ള വഴി ഒരുക്കുവാന്‍ നാം ചെറു സമൂഹങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഫാദര്‍ കനോന്‍ ആന്റണി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 180-ല്‍ അധികം ആളുകളുടെ കഠിന പ്രയത്നത്തിന്റെ ഫലമായിട്ടാണ് തുറസായ വേദിയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാനുള്ള സൌകര്യം ഒരുക്കിയത്.
Image: /content_image/News/News-2016-07-05-08:29:55.jpg
Keywords:
Content: 1877
Category: 18
Sub Category:
Heading: ഫാ. തോമസ് വയലുങ്കലിന്റെ കാരുണ്യം; പ്രതികളെ പീരുമേട് കോടതി വെറുതെ വിട്ടു
Content: കുമളി: അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിവക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിനു പിടിയിലായ മൂന്നു മോഷ്ടാക്കള്‍ക്ക് വൈദികന്‍ മാപ്പ് നല്‍കിയതിന് പിന്നാലേ കോടതിയുടെയും കാരുണ്യവും. സെന്റ് തോമസ് ഫൊറോന പള്ളിവക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിനു പിടിയിലായ മൂന്നു മോഷ്ടാക്കളെയാണ് പീരുമേട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ വെറുതെ വിട്ടത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം സ്വദേശികളായ ഒന്നാം പ്രതി നടരാജന്‍, മൂന്നാം പ്രതി മുരുകന്‍, നാലാം പ്രതി കുപ്പുസ്വാമി എന്നിവരെയാണ് പള്ളി വക സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസില്‍ കോടതി കുറ്റവിമുക്തരാക്കിയത്. പള്ളി വികാരി ഫാ. തോമസ് വയലുങ്കലും പള്ളി അധികൃതരുമാണ് ഈ കേസിന്റെ സാക്ഷികളായുണ്ടായിരുന്നത്. സാക്ഷിമൊഴി നല്‍കാന്‍ കോടതിയില്‍നിന്നും സമന്‍സ് ലഭിച്ച വികാരി മോഷ്ടാക്കളോട്, സഭയുടെ കരുണയുടെ വര്‍ഷത്തില്‍ പൊറുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പീരുമേട് സ്വദേശിയായ അഡ്വക്കേറ്റ് ഷൈനോട് സൂചിപ്പിച്ചിരിന്നു. ഇതേ തുടര്‍ന്നു അഡ്വ. ഷൈന്‍ കോടതിയില്‍ ഫാ.തോമസ് വയലുങ്കലിന്റെ തീരുമാനം മജിസ്‌ട്രേട്ട് എ.ഷാനവാസിനെ ബോധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ അനുമതിയോടെ വൈദികന്‍ പ്രതികളോടു സംസാരിക്കുകയുംചെയ്തു. പ്രതികള്‍ വൈദിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ഇനി തങ്ങള്‍ മോഷണത്തിനില്ലെന്ന് സത്യം ചെയ്തതോടെ വൈദികന്‍ അവര്‍ക്കു മാപ്പു നല്‍കുകയായിരുന്നു.
Image: /content_image/India/India-2016-07-05-23:43:30.jpg
Keywords:
Content: 1878
Category: 1
Sub Category:
Heading: സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ പുനർവിവാഹിതർ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ എന്തു ചെയ്യണം? ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റ് വിശദീകരിക്കുന്നു
Content: ഫിലാഡല്‍ഫിയ: സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ പങ്കാളിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാതെ, സഹോദരരെ പോലെ ജീവിച്ചാൽ മാത്രമേ അവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കൂ എന്ന് ഫിലാഡല്‍ഫിയ അതിരൂപതയുടെ നിര്‍ദേശം. അതിരൂപത ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റ് ആണ് ഈ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. "നിയമപരമായി വിവാഹ മോചനം നേടിയ പുനർവിവാഹിതർ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന സമയം തങ്ങളുടെ പങ്കാളിയുമായി നിലനില്‍ക്കുന്ന ബന്ധം സഹോദരരോടുള്ള തരത്തിലാണെന്ന് ഉറപ്പാക്കണം. ഇവർ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല. വിശുദ്ധ കുര്‍ബാനയില്‍ വിശുദ്ധിയോടെ തന്നെ വേണം പങ്കെടുക്കുവാനെന്നും ഇതിനെ സംബന്ധിച്ച് തെറ്റായ ആശയം മനസില്‍ സൂക്ഷിച്ച് ദിവ്യബലിയില്‍ പങ്കെടുക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു". ആര്‍ച്ച് ബിഷപ്പ് തന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ലൈംഗീക വിശുദ്ധിയോടെ മാത്രമേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടുള്ളൂയെന്ന സഭയുടെ പാരമ്പര്യ നിര്‍ദ്ദേശം ആര്‍ച്ച് ബിഷപ്പ് തന്റെ നിര്‍ദ്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. കുടുംബ സിനഡിന്റെ വെളിച്ചത്തില്‍ പുറത്തിറക്കിയ 'അമോറിസ് ലൈറ്റിറ' എന്ന അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ച്ച് ബിഷപ്പ് രൂപതയില്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 2015 ഒക്ടോബറില്‍ നടന്ന സിനഡില്‍ ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റും പങ്കെടുത്തിരുന്നു. അപ്പോസ്‌ത്തോലിക പ്രബോധനം യുഎസില്‍ നടപ്പില്‍വരുത്തുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ആര്‍ച്ച് ബിഷപ്പ്. സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ കത്തോലിക്ക വിശ്വാസികള്‍ വീണ്ടും വിവാഹിതരാകുവാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ സഭയില്‍ നിന്നും ഇതു സംബന്ധിക്കുന്ന പ്രത്യേക അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ഏതെങ്കിലും ഒരു വൈദികനോ സഭയുടെ ചുമതല വഹിക്കുന്ന വ്യക്തിക്കോ, രേഖമൂലമായ വിവാഹ മോചനപത്രം വിവാഹമോചിതര്‍ക്ക് നല്‍കുവാന്‍ സാധിക്കില്ല. സഭാപരമായി വിവാഹ മോചനപത്രം ലഭിക്കണമെങ്കില്‍ ഇതു സംബന്ധിച്ച് രൂപീകൃതമായിരിക്കുന്ന പ്രത്യേക ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മാമോദീസ സ്വീകരിച്ച ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹം മരണം വരെ നീണ്ടുനില്‍ക്കുന്നതാണെന്നും അതിനെ വേര്‍പ്പെടുത്തുവാന്‍ മനുഷ്യനോ സഭയ്ക്ക് പോലുമോ അധികാരമില്ലെന്ന് സഭ തന്നെ പഠിപ്പിക്കുന്നു. വിവാഹത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ആവശ്യഘടകങ്ങളുടെ അഭാവത്തില്‍, സഭ കോടതിയ്ക്ക് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത് ആ വിവാഹം നടന്നിട്ടില്ല എന്ന്‍ പ്രഖ്യാപിക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ആദ്യ ബന്ധത്തിന്റെ സ്വഭാവിക ബാധ്യതകള്‍ തീര്‍ത്തതിനു ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ വീണ്ടും വിവാഹം കഴിക്കാന്‍ സ്വതന്ത്രരായിരിക്കും. ഇപ്രകാരം വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കുക മാത്രമേ ഓരോ രൂപതകളിലെയും ട്രൈബ്യൂണലുകള്‍ ചെയ്യുന്നുള്ളൂ. സാധുവായ ഒരു വിവാഹത്തെ മോചിപ്പിക്കുവാന്‍ ഈ ട്രൈബ്യൂണലുകള്‍ക്ക് അധികാരമില്ല.
Image: /content_image/News/News-2016-07-06-02:42:33.jpg
Keywords: marriage,divorcee,sexual,intercourse,holy,communion
Content: 1879
Category: 6
Sub Category:
Heading: കൈ ശോഷിച്ചവനെ യേശു സുഖപ്പെടുത്തിയ സംഭവം നമ്മേ ഓര്‍മ്മപ്പെടുത്തുന്നത്...!
Content: ''അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു'' (ലൂക്കാ 6:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 6}# ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന കൈ ശോഷിച്ച മനുഷ്യന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ആള്‍ക്കൂട്ടത്തിന്റെ അറ്റത്ത് നിന്നിരുന്ന മനുഷ്യനായിരുന്നു. മറ്റുള്ളവര്‍ നോക്കിയതുപോലെ, യേശുവും അവനെ നോക്കി; പക്ഷേ, യേശുവിന്റേ നോട്ടം മാത്രം അവഗണനയുടെ നോട്ടമല്ലായിരുന്നു. മറിച്ച് കാരുണ്യത്തിന്റെതായിരിന്നു. യേശു അവനോട് പറഞ്ഞു, ''എഴുന്നേറ്റ്, നടുവില്‍ വന്ന് നില്‍ക്കുക.'' ആ മനുഷ്യന്‍ എഴുന്നേറ്റ് മുന്നോട്ടു വന്ന് നിന്നു. ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, അവന് യേശുവില്‍ പ്രത്യാശ ഇല്ലായിരുന്നെങ്കില്‍, അവന്‍ തന്റെ രോഗം പരസ്യമായി പ്രദര്‍ശിപ്പിക്കുവാന്‍ മുന്നോട്ട് വരുമായിരുന്നില്ല. അവന്‍ യേശുവില്‍ പരിപൂര്‍ണ്ണമായ ആശ്രയത്വം തേടി. "അയാള്‍ എഴുന്നേറ്റ് നിന്നു'' എന്ന ചെറിയ വാചകത്തിലൂടെ സുവിശേഷകന്‍ നമ്മോട് പറയുന്നതു ഇങ്ങനെയാണ്; കര്‍ത്താവിന്റെ സുഖപ്പെടുത്തുവാനുള്ള ശക്തി പ്രയോഗിക്കുവാനുള്ള കേവലം ഒരു വസ്തുവായിരുന്നില്ല ആ വികലാംഗനായ മനുഷ്യന്‍. മറിച്ച്, യേശുവിന്റെ വാക്കുകള്‍ അനുസരിക്കാനുള്ള സഹകരണമാണ് അവനില്‍ രോഗശാന്തി സംഭവിക്കുവാനുള്ള കാരണം. അടിയന്തിര സഹായം ആവശ്യമുള്ള സഹജീവിയെയാണ് യേശു രോഗിയായ ആ മനുഷ്യനില്‍ ദര്‍ശിച്ചത്. കര്‍ത്താവിന്റെ വാക്കുകളെ അനുസരിക്കാനുള്ള ആഴമായ വിശ്വാസം ഒന്ന്‍ കൊണ്ട് മാത്രമാണു അയാള്‍ സൗഖ്യം പ്രാപിച്ചത്. നമ്മുടെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രിസ്തുവിലുള്ള ആശ്രയത്വത്തില്‍ നാം പ്രതീക്ഷ വെക്കുമ്പോള്‍ പ്രതിസന്ധികള്‍ അനുഗ്രഹമായി മാറുമെന്ന്‍ ഈ സംഭവം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സുബര്‍ഗ്, 26.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/India/India-2016-07-06-01:03:46.jpg
Keywords: സുവിശേഷം
Content: 1880
Category: 1
Sub Category:
Heading: തെരുവിലെ പാവങ്ങള്‍ക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച് കൊണ്ട് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ
Content: റിയോഡി ജെനീറോ: റിയോഡി ജെനീറോയുടെ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ തന്റെ 66-ാം ജന്മദിനം ആഘോഷിച്ചത് തെരുവിലെ പാവങ്ങള്‍ക്കൊപ്പം. ദൈവജനത്തെ ശുശ്രൂഷിക്കുവാന്‍ ഒരു വര്‍ഷം കൂടി ദാനമായി നല്‍കിയ ദൈവത്തിന് നന്ദി പറഞ്ഞ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ തന്റെ ജന്മദിനം കാരുണ്യത്തിന് മറ്റൊരു ഭാവം നല്കി. 1950 ജൂണ്‍ 23-ാം തീയതിയാണ് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ ജനിച്ചത്. 66-ാം ജന്മദിനം ആഘോഷിക്കുവാനായി ജൂണ്‍ 22-ാം തീയതി രാത്രി തന്നെ അദ്ദേഹം തന്റെ അരമനയില്‍ നിന്നും പുറത്ത് ഇറങ്ങി. രാത്രി 11 മണിയോടെ നഗരത്തിലേക്ക് ഇറങ്ങി ചെന്ന അദ്ദേഹം തെരുവില്‍ പാര്‍ക്കുന്ന മനുഷ്യരുടെ കൂടെ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞു. അവരുടെ വിഷമങ്ങളും ആകുലതകളും കേള്‍ക്കാന്‍ സമയം കണ്ടെത്തിയ പിതാവ് അവരെ ആശ്വസിക്കുന്നതിനൊപ്പം ഭക്ഷണവും വസ്ത്രങ്ങളും പുതപ്പും നല്കാനും മറന്നില്ല. "തന്റെ ജന്മദിനത്തില്‍ തെരുവിലുള്ളവര്‍ക്ക് പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷണപാനീയങ്ങളുമെല്ലാം തന്നെ ലഭിക്കണമെന്ന് കര്‍ദിനാള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ വര്‍ഷത്തിലെ തന്റെ ജന്മദിനത്തില്‍ കരുണയുടെ പ്രവര്‍ത്തികള്‍ ചെയ്യുകയാണ് കര്‍ദിനാള്‍ ചെയ്തത്. വിശന്നും ദാഹിച്ചും നഗ്നരായും നമ്മുടെ മുന്നില്‍ സഹായത്തിനായി കാത്തുനില്‍ക്കുന്നവരില്‍ ക്രിസ്തുവിനെ കാണുവാന്‍ കര്‍ദിനാളിന് കഴിഞ്ഞു". റിയോഡി ജെനീറോ അതിരൂപത പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 1974 ഡിസംബര്‍ ഏഴിനാണ് കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ വൈദികനായി അഭിഷിക്തനായത്. റിയോ പെട്രോ രൂപതയുടെ ബിഷപ്പായി അദ്ദേഹത്തെ 1997-ല്‍ തെരഞ്ഞെടുത്തു. അതിനു ശേഷം ബിലീം ഡോ പരാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ഒരാനി ടെമ്പെസ്റ്റാ 2009 ഏപ്രില്‍ മുതലാണ് റിയോ ഡി ജെനീറോ അതിരൂപതയുടെ ചുമതല വഹിക്കുവാന്‍ തുടങ്ങിയത്.
Image: /content_image/News/News-2016-07-06-01:18:07.jpg
Keywords: cardinal,celebrate,birthday,with,poor,Argentinean