Contents
Displaying 1711-1720 of 24970 results.
Content:
1881
Category: 1
Sub Category:
Heading: യൂറോപ്യന്‍ യൂണിയനേയും ബ്രിട്ടനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി കാരിത്താസ് യൂറോപ്പ് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി ജനറല്‍
Content: വത്തിക്കാന്‍: ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഇടയില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്ന പാലമായി കാരിത്താസ് നിലകൊള്ളുമെന്ന് കാരിത്താസ് യൂറോപ്പ് സെക്രട്ടറി ജനറല്‍. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കാരിത്താസ് യൂറോപ്പിന്റെ സെക്രട്ടറി ജനറല്‍ ജോര്‍ജി ന്യൂനോ മെയര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് വഴി യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തു പോയപ്പോള്‍ യൂറോപ്പിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മങ്ങലേറ്റതായി കാരിത്താസ് അഭിപ്രായപ്പെട്ടിരുന്നു. വത്തിക്കാന്‍ റേഡിയോയ്ക്ക് വേണ്ടി ജോര്‍ജിയ ഗോഗാര്‍ട്ടാണ് അഭിമുഖം നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പുറത്തുവന്നിരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലേ കാര്യങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിക്കില്ലെന്ന് ജോര്‍ജി ന്യനോ മെയര്‍ അഭിപ്രായപ്പെട്ടുവെന്ന്‍ വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്ക സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസിന്റെ മുഖ്യലക്ഷ്യം യൂറോപ്പിലൂം യുകെയിലും പടര്‍ന്നു പിടിക്കുന്ന ദാരിദ്ര്യവും മറ്റ് ക്ലേശകരമായ സാഹചര്യങ്ങളും തുടച്ചു മാറ്റുക എന്നതായിരിക്കുമെന്നും കാരിത്താസ് യൂറോപ്പ് സെക്രട്ടറി ജനറല്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളും ജനങ്ങളുടെ ശരിയായ ആവശ്യങ്ങളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി ജോര്‍ജി ന്യൂനോ മെയര്‍ അഭിപ്രായപ്പെട്ടു. "നമുക്ക് ബന്ധങ്ങളുടെ പുതിയ പാലങ്ങള്‍ പരസ്പരം പണിയുവാന്‍ സാധിക്കണം. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ അവ ചര്‍ച്ചകളിലൂടെ പരിഹരിക്കുവാനും കഴിയണം. പുതിയ തീരുമാനം യുകെയില്‍ ചില വിഭജനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുവാന്‍ നമുക്ക് സാധിക്കണം. യൂറോപ്പില്‍ പല പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബ്രെക്‌സിറ്റ് ഇതിന്റെ ഒരു സൂചന മാത്രമാണ്" ജോര്‍ജി ന്യൂനോ മെയര്‍ പറഞ്ഞു. യൂറോപ്പിന്റെ ഏറ്റവും വലിയ മൂല്യം മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വമാണെന്നും അതിന് ദിനംപ്രതി മങ്ങല്‍ ഏല്‍ക്കുകയാണെന്നും പറഞ്ഞ ജോര്‍ജി ന്യൂനോ, സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുമ്പോള്‍ അതിന്റെ ശരിയായ വശങ്ങളെ കുറിച്ച് വ്യക്തമായി പഠനം നടത്തണമെന്നും അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുന്ന നടപടി വലിയ ഉത്തരവാദിത്വമാണ് ഏവര്‍ക്കും നല്‍കുന്നതെന്നു നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു.
Image: /content_image/News/News-2016-07-06-03:14:16.jpg
Keywords: brexit,carithas,works,as,bridge,catholic,church

1882
Category: 1
Sub Category:
Heading: സമാധാനത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ ആയുധങ്ങളും വില്‍ക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ലോകത്തില്‍ നാം കാണുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിന്തിക്കുവാന്‍ കഴിയുന്നതിലുമപ്പുറം പണം ആയുധ വ്യാപാരത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്നു പറഞ്ഞ പിതാവ്, സമാധാന ശ്രമങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്റര്‍നാഷണല്‍ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. സമാധാനം സിറിയയിലും സാധ്യമാണെന്ന് അര്‍ത്ഥം വരുന്ന 'പീസ് പോസിബിള്‍ ഫോര്‍ സിറിയ' എന്നതാണ് പുതിയ പ്രചാരണത്തിന്റെ മുദ്രാവാക്യം. സിറിയയിലും, പ്രശ്‌നങ്ങള്‍ നടക്കുന്ന മറ്റ് രാജ്യങ്ങളിലും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ക്ക് ആയുധങ്ങളും വില്‍ക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു." വലത്തേ കൈകൊണ്ടു നിങ്ങളെ തലോടുകയും ഇടത്തേ കൈകൊണ്ടു നിങ്ങളുടെ കരണത്ത് അടിക്കുകയും ചെയ്യുന്ന വ്യക്തികളെ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കുവാന്‍ കഴിയും. സിറിയയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ വാക്കുകളാല്‍ വിവരിക്കുവാന്‍ കഴിയില്ല. എന്റെ ഹൃദയത്തെ തീവ്രമായി വേദനിപ്പിക്കുന്ന ഒന്നായി സിറിയ മാറിയിരിക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ അഭിപ്രായ വ്യത്യസങ്ങളും പ്രശ്‌നങ്ങളും മറന്ന് നമുക്ക് ഒരുമിച്ച് ശക്തിയോടെ പ്രഖ്യാപിക്കാം. സിറിയയില്‍ സമാധാനം സാധ്യമാണ്....സിറിയയില്‍ സമാധാനം സാധ്യമാണ്...."മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. ലോക നേതാക്കള്‍ സിറിയയുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. ഇടവക തലങ്ങളിലും കൂട്ടായ്മകളിലും സിറിയയിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ സൈനീക ശക്തിയിലൂടെ കാര്യങ്ങള്‍ ശാന്തമാക്കുവാന്‍ കഴിയില്ലെന്നും പകരം രാഷ്ട്രീയ നയതന്ത്ര പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. പലതരം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സന്നദ്ധ സംഘടനയാണ് കാരിത്താസ്. കാരിത്താസിന്റെ ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതി നടക്കുന്നത് തന്നെ തീവ്രവാദം നിറഞ്ഞാടുന്ന സിറിയയിലാണ്. സമാധാനം സിറിയയിലേക്ക് കൊണ്ടുവരുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുതിയ പ്രചാരണത്തിന് കാരിത്താസ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേകം ഹാഷ് ടാഗും ഇവര്‍ സൃഷ്ടിച്ചുകഴിഞ്ഞു. സിറിയയിലും സമാധാനം സാധ്യമാണ് എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന #peacepossible4syria എന്നതാണ് ഈ ഹാഷ്ടാഗ്. ഒരോ രാജ്യത്തേയും ഭരണാധികാരികളെ സിറിയയില്‍ സമാധാനം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുക എന്നതാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷമായി സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ രണ്ടേമുക്കാന്‍ ലക്ഷം പേര്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടമായതായിട്ടാണ് കണക്ക്. 4.6 മില്യണ്‍ സിറിയക്കാര്‍ അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 8 മില്യണ്‍ സിറിയക്കാര്‍ തങ്ങളുടെ സ്വന്തം സ്ഥലങ്ങള്‍ ഉപേക്ഷിച്ച് സംഘര്‍ഷം കുറഞ്ഞ മേഖലയിലേക്ക് മാറി അഭയാര്‍ത്ഥികളായി താമസിക്കുന്നു. ക്രൈസ്തവരും യെസീദി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമായ നിരവധി ആളുകളെ ഐഎസ് തീവ്രവാദികള്‍ കൊടും പീഡനങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തിയിരുന്നു.
Image: /content_image/News/News-2016-07-06-08:17:15.jpg
Keywords: peace,for,syria,fransis,papa,caritas,weapon,trade

1884
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയില്‍ ഏകീകരിച്ച നൊവേന പ്രാര്‍ത്ഥനകള്‍ പ്രാബല്യത്തില്‍; രൂപതയിലെ എല്ലാ ഇടവകകളിലും നൊവേനകള്‍ ഇനി ഒരേ രൂപത്തില്‍.
Content: മാനന്തവാടി:- ഇനി മുതല്‍ മാനന്തവാടി രൂപതയിലെ 148 ഇടവകളിലും നൊവേനകള്‍ ഒരേ രൂപത്തില്‍. മാനന്തവാടി രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫാ.ജില്‍സണ്‍ കോക്കണ്ടത്തില്‍ ചെയര്‍മാനായ ലിറ്റര്‍ജിക്കല്‍ കമ്മീഷനാണ് നൊവേന പ്രാര്‍ത്ഥനകള്‍ ഏകീകരിച്ച് പൊതുഘടനയിലേക്ക് കൊണ്ട് വന്നത്. 2014-ല്‍ ആരംഭിച്ച ദൌത്യത്തിന്റെ ഫലസമാപ്തിയാണ് പുതിയ നൊവേനകള്‍. പുതിയ ഘടനയനുസരിച്ച് 7 മുതല്‍ 10 മിനിറ്റ് വരെയാണ് ഓരോ നൊവേനയുടെയും ദൈര്‍ഖ്യം. വിശ്വാസികളുടെ മേല്‍ വിശുദ്ധ ജലം തളിക്കുന്ന ഒരു ഭാഗവും സങ്കീര്‍ത്തന ഭാഗങ്ങളും എല്ലാ നൊവേനകളിലും കൂട്ടിചേര്‍ത്തിട്ടുണ്ട്. കാറോസൂസ പ്രാര്‍ത്ഥനകളുടെ വിഷയങ്ങളും ദൈര്‍ഖ്യവും ഏകീകരിച്ച നൊവേനകളില്‍ മാറ്റം വന്നിട്ടുണ്ട്. ഒരേ വിശുദ്ധന്റെ/ വിശുദ്ധയുടെ തന്നെ നൊവേന പ്രാര്‍ത്ഥനകള്‍ ഇടവകകളിലും പല രീതിയില്‍ ഉപയോഗത്തിലിരിക്കുന്നതും പലതിലും വിശ്വാസപരവും ദൈവശാസ്ത്രപരമായ തെറ്റുകളുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് നൊവേനകള്‍ ഏകീകരിക്കാന്‍ രൂപതാ അദ്ധ്യക്ഷന്‍ ജോസ് പൊരുന്നേടം പിതാവ് ലിറ്റര്‍ജിക്കല്‍ കമ്മീഷനെ നിയമിച്ചത്. പ്രാഥമിക ഘട്ടത്തില്‍ നൊവേനകളും പ്രാര്‍ത്ഥനകളും എന്ന പുസ്തക രൂപത്തിലാണ് നൊവേനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍ഹി മീഡിയ ഹൌസ് പ്രസിദ്ധീകരണത്തിന് എത്തിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ 34 വിശുദ്ധരുടെ നൊവേനകളും മറ്റ് പ്രധാന പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടവകകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് രൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ തന്നെ ഇതിലുള്ള നൊവേനകള്‍ വെവ്വേറെ ചെറിയ പുസ്തകങ്ങളായി അച്ചടിച്ചു നല്‍കുന്നതാണെന്ന്‍ രൂപതാ അദ്ധ്യക്ഷന്‍ നേരത്തെ അറിയിച്ചിരിന്നു. അതിനോടനുബന്ധിച്ച വിതരണവും രൂപതയില്‍ നടന്ന് വരികയാണ്.
Image: /content_image/India/India-2016-07-06-09:55:59.jpg
Keywords:

1885
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ വേദനകളുടെ കാഠിന്യം ആര് വിവരിക്കും?
Content: “അതിനാല്‍ എനിക്ക് നിശബ്ദതപാലിക്കാന്‍ കഴിയുകയില്ല; എന്റെ ഹൃദയവ്യഥകള്‍ക്കിടയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവേദനകള്‍ക്കിടയില്‍ ഞാന്‍ സങ്കടം പറയും.” (ജോബ് 7:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-7}# “അവരുടെ വേദനകളുടെ കാഠിന്യം ആര് വിവരിക്കും? അവരുടെ അസ്വസ്ഥതകളുടെ തോത് അവരുടെ സ്നേഹം തന്നെയാണ്; അവരുടെ പരിമിതമായ പ്രകൃതി അനുവദിക്കും വരെ, അവരുടെ സ്നേഹം അതിന്റെ ലക്ഷ്യത്തിനു ആനുപാതികമായിരിക്കും. അവരുടെ ലക്ഷ്യമാകട്ടെ അനശ്വരനായ ദൈവവും; യാതൊരു പരിമിതിയുമില്ലാത്ത ദൈവം, അതിര്‍ത്തികളില്ലാത്ത, പരിപൂര്‍ണ്ണ സൗന്ദര്യമായ ദൈവം. അവരുടെ സങ്കടത്തിന്റെ ആഴമളളക്കുവാനായി ദൈവത്തിന്റെ മനോഹാരിതയെ അളക്കേണ്ടതായി വരും; അവരുടെ വേദനയുടേ ആഴമളക്കുവാനായി ദൈവത്തിന്റെ പരിപൂര്‍ണ്ണതകളുടെ അടിത്തട്ട് വരെ നമുക്ക് പോകേണ്ടതായി വരും. പക്ഷേ, അങ്ങിനെ ചെയ്യുവാന്‍ ആര്‍ക്ക് സാധിക്കും? അങ്ങിനെ നോക്കുമ്പോള്‍ അവരുടെ വേദനകള്‍ എല്ലാവിധ കണക്ക്‌കൂട്ടലുകള്‍ക്കും അതീതമാണെന്ന് പറയേണ്ടി വരും, എല്ലാ തരത്തിലുള്ള ചിന്തകള്‍ക്കും, ആവിഷ്കാര-ശക്തികള്‍ക്കും അതീതമാണത്". (മോണ്‍. ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥരചയിതാവ്) #{red->n->n->വിചിന്തനം:}# നിശബ്ദമായി സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കള്‍ ഒരിക്കലും നാം ശുദ്ധീകരണസ്ഥലത്ത് പോകണമെന്ന് താല്‍പ്പര്യപ്പെടുന്നില്ല. തങ്ങളുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നും ജീവിതത്തിലെ യാതനകളെക്കുറിച്ചും, പ്രലോഭനങ്ങളെക്കുറിച്ചും അവര്‍ക്കറിയാം. പാപത്തിന്റെ കുടിലതയേക്കുറിച്ച് നാം ബോധ്യമുള്ളവരായിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മുടെ സമീപത്ത് തന്നെയുണ്ട്, ഒപ്പംതന്നെ നമ്മുടെ മുകളില്‍ നിന്നും നമ്മളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ പാപങ്ങളെക്കുറിച്ചും, തെറ്റുകളെക്കുറിച്ചും, കഴിഞ്ഞകാല ജീവിതത്തിൽ നമുക്ക് വന്ന വീഴ്ചകളെക്കുറിച്ചും ഒരാത്മപരിശോധന നടത്തുക. അതിനു പകരമായി എന്തെങ്കിലും പരിഹാര പ്രവര്‍ത്തി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-06-13:54:11.jpg
Keywords: വേദന

1886
Category: 8
Sub Category:
Heading: ദൈവത്തിന് ഏറ്റവും സന്തോഷമുളവാക്കുന്ന കാരുണ്യപ്രവര്‍ത്തി
Content: “ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരï ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 63:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-8}# “വിശപ്പിനാലും, ദാഹത്താലും വലഞ്ഞിരിക്കുന്നത് ആരാണ്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പോലെ നഗ്നരും, രോഗികളും, കഠിനതടവിലുമായിരിക്കുന്നവര്‍ ആരാണ്? രാത്രിയും, പകലും മാലാഖമാരുടെ അപ്പകഷണങ്ങള്‍ക്കായി അവര്‍ കേഴുന്നു, ജീവന്റെ ജലം പ്രവഹിക്കുന്ന ധാരയില്‍ തങ്ങളെത്തന്നെ ഉന്മേഷവാന്‍മാരാക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു; സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അവര്‍ക്ക് ധരിക്കുവാന്‍ ശുദ്ധീകരണസ്ഥലത്തെ വേദനകളല്ലാതെ യാതൊന്നുമില്ല. അവര്‍ ശുദ്ധീകരണസ്ഥലമാകുന്ന തടവറയില്‍ കിടന്ന് ഞരങ്ങുകയും, മൂളുകയും ചെയ്തുകൊണ്ട് തങ്ങളുടെ സഹനങ്ങള്‍ അനുഭവിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി സ്വയം സമര്‍പ്പിക്കുന്നത്, ദൈവത്തിന് ഏറ്റവും സന്തോഷമുളവാക്കുന്ന എല്ലാവിധ കാരുണ്യപ്രവര്‍ത്തികള്‍ക്കും തുല്ല്യമായിരിക്കും, നമ്മുടെ ആ പ്രവര്‍ത്തനങ്ങളെല്ലാം കാരുണ്യപ്രവര്‍ത്തനങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടും, ഒപ്പം ആ മഹനീയമായ നന്മയുടെ പ്രത്യേകമായ യോഗ്യതകള്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും” (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വിലപിക്കുകയാണ്, കാരണം അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഭൂമിയിൽ നിന്നും ലഭിക്കുന്നില്ല. നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുക. നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്കായി നല്‍കുക. അവരെപ്രതി പ്രായമായവര്‍ക്കായി ഏതെങ്കിലും കാരുണ്യ പ്രവര്‍ത്തി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-06-14:06:03.jpg
Keywords: കാരുണ്യ

1887
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദൈവത്തോടുള്ള അടങ്ങാത്ത ആഗ്രഹം; വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ നിന്ന്
Content: “സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ എനിക്ക് ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരേയും ആഗ്രഹിക്കുന്നില്ല” ( സങ്കീര്‍ത്തനങ്ങള്‍ 73:25). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-9}# “മരിച്ചു പോയ സിസ്റ്റര്‍മാരിലൊരാളുടെ ആത്മാവ്, ഈ സായാഹ്നത്തില്‍ എന്റെ പക്കല്‍ വന്ന് ഒരു ദിവസം ആ ആത്മാവിനായി ഉപവാസമനുഷ്ടിക്കുവാനും, ആ ദിവസത്തെ എന്റെ എല്ലാ ആത്മീയ പ്രവര്‍ത്തനങ്ങളും ആ ആത്മാവിനുവേണ്ടി സമര്‍പ്പിക്കുവാനും എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അപ്രകാരം ചെയ്യാമെന്ന് പറഞ്ഞു. അടുത്ത ദിവസം അതിരാവിലെ മുതല്‍ ഞാന്‍ ആ ആത്മാവിനായി എനിക്ക് കഴിയാവുന്നതെല്ലാം ചെയ്തു. #{red->none->b->Must Read: }# {{എന്താണ് ശുദ്ധീകരണസ്ഥലം? -> http://www.pravachakasabdam.com/index.php/site/news/846 }} വിശുദ്ധ കുര്‍ബ്ബാനക്കിടയില്‍ ആ ആത്മാവ് അനുഭവിക്കുന്ന പീഡനങ്ങളെ വെളിപ്പെടുത്തുന്ന ഒരനുഭവം എനിക്കുണ്ടായി. ദൈവത്തോട് എനിക്ക് അടങ്ങാത്ത ഒരു ദാഹം അനുഭവപ്പെട്ടു, ദൈവത്തോട് ചേരുവാന്‍ മരിക്കുവാന്‍ പോലും തോന്നുന്നതായി എനിക്ക് അനുഭവപ്പെട്ടു. കുറച്ച് നേരത്തേക്ക് മാത്രമേ ഈ അനുഭവം നിലനിന്നുള്ളൂവെങ്കിലും, ദൈവത്തോടുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ അടങ്ങാത്ത ആഗ്രഹം എപ്രകാരമാണെന്ന് എനിക്ക് മനസ്സിലായി” വിശുദ്ധ ഫൗസ്റ്റീന (ഡയറി 1185-1186). #{red->n->n->വിചിന്തനം:}# ഭക്ഷണത്തിന് മുന്‍പും പിന്‍പും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-06-14:16:57.jpg
Keywords: ആത്മാവ്

1888
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി വിശുദ്ധ പാദ്രെ പിയോ ഉപയോഗിച്ച് കൊണ്ടിരിന്ന ശുദ്ധീകരണ പെട്ടി
Content: “ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക, മരിച്ചവരോടുള്ള കടമ മറക്കരുത്” (പ്രഭാഷകന്‍ 7:33). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-10}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം മറക്കാറുണ്ടോ? സാന്‍ ജിയോവന്നി റോട്ടെണ്ടോ സെമിനാരിയില്‍ ഉണ്ടായിരുന്നതും വിശുദ്ധ പാദ്രെ പിയോ ഉപയോഗിച്ചിരുന്നതുമായ ഓര്‍മ്മിക്കുവാന്‍ സഹായിക്കുന്ന പെട്ടിയേപ്പോലെ ഒരെണ്ണം നമ്മുടെ മുറിയിലും ഉണ്ടാകുന്നത് നല്ലതാണ്. ഏതാണ്ട് നൂറോളം പാപങ്ങള്‍ ഇതിലുണ്ട്. ‘ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വളരെ ചെറുതും അനായാസവുമായ ഒരു മാര്‍ഗ്ഗം’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. പാപങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്ന എണ്ണമിട്ട തകിടുകള്‍ അടങ്ങിയ ഒരു ചെറിയ പെട്ടിയായിരുന്നു അത്. അതില്‍ പറഞ്ഞിരിക്കുന്ന നിരവധി പാപങ്ങള്‍ക്ക് വേണ്ടിയാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സഹനങ്ങള്‍ അനുഭവിക്കുന്നത്. പാദ്രെ പിയോ അതിന് സമീപത്ത് കൂടി പോകുമ്പോഴൊക്കെ ഒരു തകിട് തിരഞ്ഞെടുക്കുകയും, അതില്‍ പറഞ്ഞിട്ടുള്ള പാപത്തെ സമര്‍പ്പിച്ച് ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി ‘നിത്യ ശാന്തിക്ക്’ വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന' ചൊല്ലുക പതിവായിരുന്നു. (ഫാദര്‍ അലെസ്സിയോ പാരെന്റേ, O.F.M. Cap., പിയെട്രേല്‍സിനായിലെ വിശുദ്ധനായ പിയോയുടെ പ്രബോധനങ്ങളുടെ പ്രചാരകന്‍). #{red->n->n->വിചിന്തനം:}# നിങ്ങളുടെ കുടുംബത്തിലെ മരിച്ചു പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഒരു ‘ശുദ്ധീകരണ പെട്ടി’ ഉണ്ടാക്കുക. അതിലെ ഓരോ പാപങ്ങളുടെയും പരിഹാരത്തിനായി ‘നിത്യ ശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന' ഓരോ തവണയും ആവര്‍ത്തിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-10-08:50:06.jpg
Keywords: ശുദ്ധീകരണ

1889
Category: 6
Sub Category:
Heading: ജീവിതത്തിന്റെ ദുഃഖങ്ങള്‍ക്ക് അറുതിയില്ലേ?
Content: ''അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു'' (ഏശയ്യാ 53.3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 7}# പ്രിയ സഹോദരീ സഹോദരന്മാരെ, ഒന്ന്‍ മനസ്സിലാക്കുക. നിങ്ങളുടെ ദുഃഖങ്ങളിലും വേദനകളിലും യേശു നിങ്ങളോടൊപ്പമുണ്ട്. വേദനകളാലും നിന്ദാപമാനങ്ങളാലും കാല്‍വരിയില്‍ ബലിയായി മാറിയ അതേ ക്രിസ്തു, നമ്മുടെ ജീവിതത്തിനു കാവലാളായി നില്‍ക്കുന്നുവെന്നത് നാം പലപ്പോഴും മറന്ന്‍ പോകുന്ന ഒരു കാര്യമാണ്. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ കഷ്ടപ്പാടുകളും വേദനകളും അപമാനങ്ങളും അവിടുത്തെ വിടാതെ പിന്തുടര്‍ന്നു; എന്നിരിന്നാലും പുനരുത്ഥാനം വഴിയായി അവിടുന്ന് പിതാവിന്റെ സന്നിധിയില്‍ എത്തിചേര്‍ന്നു. അതിനാല്‍ തന്നെ ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിലെ ദുഃഖങ്ങള്‍ക്കു അന്ത്യമുണ്ട്. കഷ്ടപ്പാടിന്റെയും മരണത്തിന്റേയും ഉള്ളില്‍ത്തന്നെ സുനിശ്ചിതമായ ഉയിര്‍പ്പും നിത്യമായ സന്തോഷവും അടങ്ങിയിട്ടുണ്ട്. അത്യധികം കഷ്ടപ്പാടും വലിയ ഭാരവും സഹിക്കേണ്ടിവരുന്ന ഒരു ക്രിസ്തീയ വിശ്വാസിയുടെ കണ്‍മുന്നില്‍ ക്രൂശിതനായ കര്‍ത്താവിന്റെ രൂപം നല്‍കുന്ന പ്രത്യാശ ചെറുതൊന്നുമല്ല. ക്രിസ്തുവിലുള്ള പ്രത്യാശ നമ്മുക്ക് പ്രദാനം ചെയ്യുന്നത് മരണത്തിന് അപ്പുറത്തേക്ക് ദര്‍ശനമുള്ളതാണ്. യേശുവില്‍ ആഴമായ വിശ്വസിക്കുവാന്‍ വിധിക്കപ്പെട്ട ഒരാളിനുള്ളില്‍, ദുഃഖങ്ങളും ജീവിത ഭാരവും സ്വീകരിക്കാനും സഹിക്കുവാനുമുള്ള ശക്തി വളരും. മാത്രമല്ല, മറ്റുള്ളവരുടെ കഷ്ടതകള്‍ വഹിക്കുവാനും അവ തരണം ചെയ്യുവാനും അവരെ സഹായിക്കുവാനുമുള്ള ശക്തി കൂടി ലഭിക്കും. ''പരസ്പരം ഭാരങ്ങള്‍ വഹിച്ചു കൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍" (ഗലാത്തിയ 6:2) എന്നാണ് അപ്പസ്‌തോലനായ പൗലോസ് ഉത്‌ഘോഷിക്കുന്നത്. ഈ ഒരു കാരണത്താല്‍ തന്നെ, വൃദ്ധജനങ്ങള്‍ക്കും, രോഗികള്‍ക്കും, ബലഹീനര്‍ക്കും സുരക്ഷിതത്വവും പിന്‍തുണയും ലഭിക്കുന്ന സ്ഥലം ക്രിസ്തുവില്‍ മാത്രമാണെന്ന് സഭ ലോകത്തിന് തെളിയിച്ചുകൊടുക്കണം; എന്തെന്നാല്‍, കഷ്ടതകളേയും മരണത്തേയും രൂപാന്തരപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവാണ് സഭയുടെ കേന്ദ്രസ്ഥാനം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്ഗ്, 26.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-06-23:53:43.jpg
Keywords: ദുഃഖം

1890
Category: 1
Sub Category:
Heading: ദൈവത്തിന്റെ നിയമങ്ങൾക്കെതിരായ കോടതി വിധികള്‍; രാഷ്ട്രീയ തീരുമാനത്തിനായി ശ്രമങ്ങള്‍ നടത്തുമെന്ന് അമേരിക്കയിലെ ബിഷപ്പുമാര്‍
Content: വാഷിംഗ്ടണ്‍: അമേരിക്കയിൽ ദൈവത്തിന്റെ നിയമങ്ങൾക്കെതിരായി അടുത്തിടെ പുറത്തുവന്ന വന്ന ചില കോടതി വിധികള്‍ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. സ്വവര്‍ഗവിവാഹം, ഗര്‍ഭഛിദ്രം, കുടിയേറ്റക്കാരുടെ സംരക്ഷണം എന്നീ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാഴ്ച്ചപാടുകള്‍ക്കുമാണ് വിധി മൂലം കൂടുതല്‍ പ്രശ്‌നങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നത്. പുതിയ കോടതി വിധികളെ ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു ബിഷപ്പുമാര്‍ സംഭവങ്ങളോട് പ്രതികരിച്ചു. ജൂണ്‍ 30-ാം തീയതി കാര്‍ള്ടണ്‍ റീവ്‌സ് എന്ന ജില്ലാകോടതി ജഡ്ജി സ്വവര്‍ഗവിവാഹം സംബന്ധിച്ച് സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഒരു വിധി മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സ്വവര്‍ഗവിവാഹം സഭയ്ക്ക് നടത്തി നല്‍കാതിരിക്കുവാനുള്ള അധികാരം നിയമം നല്‍കിയിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം കാര്യങ്ങളില്‍ സഭയായിരുന്നു അന്ത്യമ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ ഇത്തരമൊരു നിയമം നിലനില്‍ക്കില്ലെന്നും സ്വവര്‍ഗവിവാഹം വിലക്കുന്ന സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന നിയമം ഇന്‍ജക്ഷനിലൂടെ മരവിപ്പിക്കുകയാണെന്നും ജഡ്ജി തന്റെ ഉത്തരവില്‍ പറയുന്നു. മിസിസിപ്പിയില്‍ ഇനി മുതല്‍ പുതിയ നിയമം നടപ്പിലാക്കണമെന്നും വിധി വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയില്‍ തന്നെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിലുള്ള വ്യവസ്ഥ ഉറപ്പ് നല്‍കുന്നുണ്ടെന്നും ഇതിനാല്‍ തന്നെ സ്വവര്‍ഗവിവാഹിതരെ മാറ്റി നിര്‍ത്തികൊണ്ടുള്ള മറ്റ് നിയമങ്ങള്‍, സഭയ്ക്ക് പ്രത്യേകമായി അനുവദിക്കേണ്ടതില്ലെന്നും ജഡ്ജി വിലയിരുത്തുന്നു. മിസിസിപ്പിയിലെ കീഴ്‌കോടതി തടയുവാന്‍ വിസമ്മതിച്ച ഗര്‍ഭഛിദ്ര നിയമം റദ്ദാക്കണമെന്ന ആവശ്യം സുപ്രീകോടതിയും തള്ളിയതാണ് സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രണ്ടാമത്തെ കോടതി ഇടപെടല്‍. ഗര്‍ഭം അലസിപ്പിക്കുവാന്‍ വേണ്ടി തുടങ്ങിയിരിക്കുന്ന ചെറു ക്ലിനിക്കുകളെ നിയന്ത്രിക്കുന്ന ഒരു ബില്ലാണ് കീഴ്‌കോടതി റദ്ദാക്കിയത്. നിലവിൽ ചെറുക്ലിനിക്കുകളില്‍ ഡോക്ടറുമാരുടെ സേവനവും മറ്റ് വിദഗ്ധ സൗകര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിനായി സ്ത്രീകളെ പ്രവേശിപ്പിക്കുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ചവര്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് വാദിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ വാദം കോടതി അംഗീകരിച്ചു. സുപ്രീംകോടതിയില്‍ ഭൂരിപക്ഷം ജഡ്ജിമാരും ഈ വാദത്തോട് യോജിച്ചതൊടെ ഗര്‍ഭഛിദ്രം വര്‍ധിക്കുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. 2014-ല്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ കൊണ്ടുവന്ന കുടിയേറ്റക്കാരുടെ സംരക്ഷണ ബില്ലായ 'ഡാക്ക'യാണ് കോടതി ഇടപെടല്‍ മൂലം സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മൂന്നാമത്തെ സംഭവം. 2012 മുതല്‍ പ്രാബല്യത്തിലുള്ള ഈ വ്യവസ്ഥയ്ക്ക് ഒബാമ 2014-ല്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇടപെടല്‍ മൂലം ഈ പദ്ധതിയും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കുടിയേറ്റ ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഗുണകരമായിരുന്ന 'ഡാക്ക' നിയമത്തിന്റെ പ്രയോജനം സഭ വിവിധ മേഖലയിലെ ആളുകളിലേക്ക് എത്തിച്ചു നല്‍കിയിരുന്നു. നിയമം സംബന്ധിച്ച് അറിവില്ലാത്തവര്‍ക്ക് സഭയുടെ സംവിധാനങ്ങള്‍ വഴി സഹായം എത്തിച്ചു നല്‍കുകയും ആയിരങ്ങള്‍ക്ക് സഭയുടെ പ്രവര്‍ത്തനം ആശ്വാസമാകുകയും ചെയ്തിരുന്നു. ഈ പദ്ധതിക്കും ഇപ്പോള്‍ തടസം നേരിട്ടിരിക്കുകയാണ്. കത്തോലിക്ക ബിഷപ്പുമാരായ കൊപ്പാക്‌സ്, റോജര്‍ പി. മോറിന്‍ എന്നിവര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന കോടതി വിധികള്‍ക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. സഭ പ്രവര്‍ത്തിക്കുന്നത് വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ലെന്നും എല്ലാ വിഭാഗം ജനങ്ങളേയും അത് ഉള്‍ക്കൊള്ളുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സഭയ്ക്ക് അതിന്റെതായ ഉള്‍ക്കാഴ്ച്ചയും അസ്ഥിത്വവുമുണ്ട്. ഇതിനെ തകിടം മറിക്കുന്ന നിലപാടുകളോട് യോജിക്കില്ല. സഭയുടെ സ്വാധീനം രാഷ്ട്രീയ തലത്തില്‍ ഉപയോഗപ്പെടുത്തി നിയമങ്ങളും ചട്ടങ്ങളും അനുകൂലമാക്കുവാനുള്ള ശ്രമങ്ങളും സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഇരുവരും വിധികളോടുള്ള പ്രതികരിച്ചു.
Image: /content_image/News/News-2016-07-07-00:35:43.jpg
Keywords: us,court,order,affect,catholic,church,activities

1891
Category: 1
Sub Category:
Heading: ഭീതിയുടെയും അസമാധാനത്തിന്റെയും മതിലുകള്‍ തകര്‍ക്കുവാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് സാധിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: യൂറോപ്പിലെ ക്രൈസ്തവര്‍ ഭീതിയുടെയും സമാധാനമില്ലായ്മയുടെയും മതിലുകളെ തകര്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മറ്റ് വിശ്വാസങ്ങള്‍ പരിശീലിക്കുന്നവരെ കൂടി നമ്മള്‍ മനസിലാക്കണമെന്നും അവരോട് ഐക്യത്തില്‍ തന്നെ ജീവിക്കണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം വരുന്ന വിവിധ ക്രൈസ്തവ സംഘടനകളുടെ ഒരു റാലിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് പാപ്പ സംസാരിച്ചത്. മ്യൂണിച്ചിലാണ് യൂറോപ്പിന്റെ ഐക്യത്തിനു വേണ്ടിയുള്ള നിലനില്‍പ്പിനായി ക്രൈസ്തവ സംഘടനകള്‍ റാലി സംഘടിപ്പിച്ചത്. 'യൂറോപ്പിനു വേണ്ടി ഒരുമയോടെ' എന്ന സന്ദേശം ഉയര്‍ത്തിയാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. "ദൃശ്യമല്ലാത്ത ഒരു മതില്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ വേര്‍ത്തിരിവുകള്‍ സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ മതിലുകളാണ് മനുഷ്യരുടെ ഹൃദയങ്ങളില്‍ വളരുന്നത്. ഇത്തരം മതിലുകള്‍ മനുഷ്യ മനസില്‍ ഭീതിയും സമാധാനമില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. വിവിധ ചുറ്റുപാടുകളിലും വിശ്വാസത്തിലും ഉള്‍പ്പെട്ട മനുഷ്യരേയും അവരുടെ സാഹചര്യങ്ങളേയും നാം മനസിലാക്കണം. ഇതില്‍ നാം പരാജയപ്പെടുമ്പോഴാണ് ഇത്തരം മതിലുകള്‍ കൂടുതല്‍ ശക്തിയായി നിലനില്‍ക്കുന്നത്". പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ക്രൈസ്തവ മൂല്യങ്ങളും ധര്‍മ്മവും എത്തിക്കുന്നതിനായി ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. "ക്രൈസ്തവ മൂല്യങ്ങള്‍ ആഴത്തില്‍ വേരോടിയ യൂറോപ്പ്, ക്രൈസ്തവ സംസ്‌കാരത്തിന്റെ ഗുണഫലങ്ങളാല്‍ അതിന്റെ സംസ്‌കാരത്തെ സ്വാധീനിച്ച ദേശമാണ്. ഈ സംസ്‌കാരം മ്യൂസിയങ്ങളില്‍ സൂക്ഷിക്കുവാനുള്ളതാണോ?. മനുഷ്യസമൂഹത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് ഈ അമൂല്യരത്‌നങ്ങളെ മാറ്റി എടുക്കേണ്ട ഉത്തരവാദിത്വമല്ലേ നാം നിര്‍വഹിക്കേണ്ടത്?" പാപ്പ ചോദിച്ചു. സഹകരണത്തിന്റെ വലിയ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ മ്യൂണിച്ചില്‍ ഒത്തുകൂടിയിരിക്കുന്ന വിവിധ ക്രൈസ്തവ സംഘടനകള്‍ കാഴ്ച്ചവയ്ക്കണമെന്നും ഭിന്നിച്ചു നില്‍ക്കുന്ന സ്ഥലങ്ങളില്‍ അനുരഞ്ജനം സൃഷ്ടിക്കുന്നവരായും വിടവുകളുള്ള സ്ഥലങ്ങളില്‍ കൂട്ടിയിണക്കുന്ന പാലങ്ങളായും ക്രൈസ്തവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഒരു കുടുംബം എന്ന നിലയില്‍ സഹകരിക്കുന്ന യൂറോപ്പില്‍ മനുഷ്യരുടെ താല്‍പര്യങ്ങള്‍ക്കാവണം മുന്‍തൂക്കം നല്‍കേണ്ടതെന്നും സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളെ ബാധിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു.
Image: /content_image/News/News-2016-07-07-02:09:21.jpg
Keywords: europe,christian,should,work,unity,pope,message