category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാനന്തവാടി രൂപതയില്‍ ഏകീകരിച്ച നൊവേന പ്രാര്‍ത്ഥനകള്‍ പ്രാബല്യത്തില്‍; രൂപതയിലെ എല്ലാ ഇടവകകളിലും നൊവേനകള്‍ ഇനി ഒരേ രൂപത്തില്‍.
Contentമാനന്തവാടി:- ഇനി മുതല്‍ മാനന്തവാടി രൂപതയിലെ 148 ഇടവകളിലും നൊവേനകള്‍ ഒരേ രൂപത്തില്‍. മാനന്തവാടി രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫാ.ജില്‍സണ്‍ കോക്കണ്ടത്തില്‍ ചെയര്‍മാനായ ലിറ്റര്‍ജിക്കല്‍ കമ്മീഷനാണ് നൊവേന പ്രാര്‍ത്ഥനകള്‍ ഏകീകരിച്ച് പൊതുഘടനയിലേക്ക് കൊണ്ട് വന്നത്. 2014-ല്‍ ആരംഭിച്ച ദൌത്യത്തിന്റെ ഫലസമാപ്തിയാണ് പുതിയ നൊവേനകള്‍. പുതിയ ഘടനയനുസരിച്ച് 7 മുതല്‍ 10 മിനിറ്റ് വരെയാണ് ഓരോ നൊവേനയുടെയും ദൈര്‍ഖ്യം. വിശ്വാസികളുടെ മേല്‍ വിശുദ്ധ ജലം തളിക്കുന്ന ഒരു ഭാഗവും സങ്കീര്‍ത്തന ഭാഗങ്ങളും എല്ലാ നൊവേനകളിലും കൂട്ടിചേര്‍ത്തിട്ടുണ്ട്. കാറോസൂസ പ്രാര്‍ത്ഥനകളുടെ വിഷയങ്ങളും ദൈര്‍ഖ്യവും ഏകീകരിച്ച നൊവേനകളില്‍ മാറ്റം വന്നിട്ടുണ്ട്. ഒരേ വിശുദ്ധന്റെ/ വിശുദ്ധയുടെ തന്നെ നൊവേന പ്രാര്‍ത്ഥനകള്‍ ഇടവകകളിലും പല രീതിയില്‍ ഉപയോഗത്തിലിരിക്കുന്നതും പലതിലും വിശ്വാസപരവും ദൈവശാസ്ത്രപരമായ തെറ്റുകളുണ്ടെന്ന സാഹചര്യം കണക്കിലെടുത്താണ് നൊവേനകള്‍ ഏകീകരിക്കാന്‍ രൂപതാ അദ്ധ്യക്ഷന്‍ ജോസ് പൊരുന്നേടം പിതാവ് ലിറ്റര്‍ജിക്കല്‍ കമ്മീഷനെ നിയമിച്ചത്. പ്രാഥമിക ഘട്ടത്തില്‍ നൊവേനകളും പ്രാര്‍ത്ഥനകളും എന്ന പുസ്തക രൂപത്തിലാണ് നൊവേനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍ഹി മീഡിയ ഹൌസ് പ്രസിദ്ധീകരണത്തിന് എത്തിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ 34 വിശുദ്ധരുടെ നൊവേനകളും മറ്റ് പ്രധാന പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടവകകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് രൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ തന്നെ ഇതിലുള്ള നൊവേനകള്‍ വെവ്വേറെ ചെറിയ പുസ്തകങ്ങളായി അച്ചടിച്ചു നല്‍കുന്നതാണെന്ന്‍ രൂപതാ അദ്ധ്യക്ഷന്‍ നേരത്തെ അറിയിച്ചിരിന്നു. അതിനോടനുബന്ധിച്ച വിതരണവും രൂപതയില്‍ നടന്ന് വരികയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-06 00:00:00
Keywords
Created Date2016-07-06 19:25:59