Contents

Displaying 1751-1760 of 24970 results.
Content: 1923
Category: 5
Sub Category:
Heading: വിശുദ്ധ ബെനഡിക്ട്
Content: 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ ഒരു കൂട്ടം സന്യാസികള്‍ തങ്ങളുടെ ആശ്രമാധിപനാകുവാന്‍ വിശുദ്ധനെ ക്ഷണിക്കുകയും ചെയ്തു. അവരുടെ ക്ഷണം വിശുദ്ധന്‍ സ്വീകരിച്ചു. എന്നാല്‍ വിശുദ്ധന്റെ കാര്‍ക്കശ്യമേറിയ ആശ്രമനിയമങ്ങളെ അവര്‍ എതിര്‍ക്കുകയും, അതേതുടര്‍ന്ന് വിശുദ്ധനു വിഷം കൊടുത്ത്‌ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. അതിനാല്‍ വിശുദ്ധന്‍ അവിടം വിട്ട് സുബിയാക്കൊവില്‍ തിരിച്ചെത്തി. അധികം താമസിയാതെ നിരവധി ആളുകള്‍ വിശുദ്ധനില്‍ ആകര്‍ഷിക്കപ്പെട്ട് അദ്ദേഹത്തിന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. വിശുദ്ധന്‍ അവരെ താന്‍ നിയോഗിച്ച ഓരോ പ്രിയോര്‍മാരുടെ കീഴില്‍ പന്ത്രണ്ട് ആശ്രമങ്ങളിലായി സംഘടിപ്പിച്ചു. കായികമായ ജോലികളും അവരുടെ സന്യാസജീവിതത്തിന്റെ ഭാഗമായിരുന്നു. അധികം താമസിയാതെ സുബിയാക്കോ ആത്മീയതയുടേയും, അറിവിന്റേയും കേന്ദ്രമായി മാറി. പക്ഷേ അവിടെ അടുത്തുള്ള ഒരു പുരോഹിതനായിരുന്ന ഫ്ലോറെന്റിയൂസ് വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നിന്നതിനാല്‍ ഏതാണ്ട് 525-ല്‍ വിശുദ്ധന്‍ അവിടം വിട്ട് മോണ്ടെ കാസ്സിനോയില്‍ വാസമുറപ്പിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ വിജാതീയരുടെ ദേവനായ അപ്പോളോയുടെ ഒരു ക്ഷേത്രം നശിപ്പിക്കുകയും സമീപപ്രദേശങ്ങളിലുള്ള നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. 530-ല്‍ വിശുദ്ധന്‍, പില്‍ക്കാലത്ത്‌ പാശ്ചാത്യ ആശ്രമസമ്പ്രദായത്തിന്റെ ജന്മസ്ഥലമായിതീര്‍ന്ന പ്രസിദ്ധമായ മോണ്ടെ കാസ്സിനോ ആശ്രമത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ വിശുദ്ധിയേയും, ജ്ഞാനത്തേയും, അത്ഭുതപ്രവര്‍ത്തികളെക്കുറിച്ചും പരക്കെ പ്രചരിച്ചതിനാല്‍ ധാരാളം പേര്‍ വിശുദ്ധന്റെ ശിക്ഷ്യത്വത്തിനായി തടിച്ചുകൂടി. അവരെ മുഴുവന്‍ വിശുദ്ധന്‍ ഒരു സന്യാസസമൂഹമായി സംഘടിപ്പിക്കുകയും, പ്രാര്‍ത്ഥനയുടേയും, പഠനത്തിന്റേയും, ജോലിയുടേതും, സാമൂഹ്യജീവിതത്തിന്റേതുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ തന്റെ നിയമസംഹിത എഴുതിയുണ്ടാക്കുകയും ചെയ്തു. അനുസരണം, സ്ഥിരത, ഉത്സാഹം എന്നിവക്കായിരുന്നു ഈ നിയമങ്ങളില്‍ പ്രാധാന്യം. വിശുദ്ധ കര്‍മ്മങ്ങളും, ഭക്തിയും അതിന്റെ കേന്ദ്രബിന്ദുവായിരുന്നു. വരുവാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ആശ്രമജീവിതത്തെ സാരമായി സ്വാധീനിക്കുവാന്‍ പര്യാപ്തമായവയായിരുന്നു അവ. തന്റെ സന്യാസിമാരെ നയിക്കുന്നതിനിടയിലും വിശുദ്ധന്‍ ഭരണാധികാരികളുടേയും, പാപ്പാമാരുടേയും ഉപദേശങ്ങള്‍ ആരായുകയും. പാവങ്ങളേയും, അഗതികളേയും സഹായിക്കുകയും, ലോംബാര്‍ഡില്‍ ടോറ്റിലസിന്റെ ആക്രമണം മൂലം ഉണ്ടായ കഷ്ടതകള്‍ നികത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ച്ച് 21-ന് മോണ്ടെ കാസ്സിനോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കോര്‍ഡോവയിലെ അബുന്തിയൂസ് 2. ആംഗ്ലോക്സിന്‍റെ മകള്‍ അമാബിലിസ് 3. ഏഷ്യാ മൈനറിലെ സിന്‍റെയൂസ് 4. ബ്രേശ്യയിലെ സബിനൂസും സിപ്രിയനും 5. ഔക്സേറിലെ സബിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-10-13:59:30.jpg
Keywords: വിശുദ്ധ ബന
Content: 1924
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ കാലം ചെയ്‌തു
Content: ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ (83) അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിവന്ദ്യ പിതാവ് ഞായറാഴ്ച രാത്രി 10.50 ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. പനി മൂലം ജൂലൈ ഒന്നാം തീയതിയാണ് പിതാവിനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളും ശാരീരിക അസ്വസ്തതകളും ബിഷപ്പിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. രുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി മിഷനില്‍ പ്രവേശിപ്പിച്ച ചൊവ്വാഴ്ചതന്നെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ മാര്‍ പഴയാറ്റിലിനെ സന്ദര്‍ശിച്ചു സംസാരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളില്‍ ആര്‍ച്ച്‌ബിഷപ്പുമാരും ബിഷപ്പുമാരും പങ്കെടുക്കും. പന്ത്രണ്ടാം തീയതി രാവിലെ 10 മണി മുതല്‍ 10.30 വരെ പുത്തന്‍ചിറയിലെ സ്വവസതിയിലും 11 മുതല്‍ 12 മണി വരെ പുത്തന്‍ചിറ ഈസ്റ്റ് പള്ളിയിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. ഇരിങ്ങാലക്കുടയില്‍ 1.30 മുതല്‍ 1.30 വരെ രൂപത ഭവനത്തിലും 2 മുതല്‍ 3.30 വരെ പിതാവ് വാര്‍ദ്ധക്യ കാലത്ത് താമസിച്ചിരുന്ന മൈനര്‍ സെമിനാരിയിലും തുടര്‍ന്ന് 4 മണി മുതല്‍ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച (13/07/2016) ഉച്ചക്കഴിഞ്ഞ് 2 മണിക്ക് കത്തീഡ്രല്‍ ദൈവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷയും വിശുദ്ധ ബലിയും നഗരി കാണിക്കലും നടത്തും. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രത്യേകമായി തയാറാക്കിയ ശവകുടീരത്തില്‍ സംസ്‌കരിക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 7 മണിക്കായിരിക്കും കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം. 1934 ജൂലൈ 26-ല്‍ പുത്തന്‍ചിറയില്‍ പഴയാറ്റില്‍ തോമന്‍കുട്ടി – മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജെയിംസ് (അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍) ജനിച്ചു. കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസില്‍ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പൂര്‍ ഹൈസ്‌ക്കൂളില്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1952ല്‍ തൃശ്ശൂര്‍ തോപ്പ് പെറ്റി സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിച്ചു. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ബ്ര. ജെയിംസ് പ്രസിദ്ധമായ കാന്‍ഡി പേപ്പല്‍ സെമിനാരിയിലാണ് തത്വശാസ്ത്ര പരിശീലനത്തിന് അയയ്ക്കപ്പെട്ടത്. തുടര്‍ന്ന് കാന്‍ഡിയിലും പൂനെയിലുമായി തത്വ – ദൈവശാസ്ത്ര പഠനവും പരിശീലനവും പൂര്‍ത്തിയാക്കി. 1961 ഒക്‌ടോബര്‍ 3-ന് ബോംബെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വലേരിയന്‍ ഗ്രേഷ്യസ് തിരുമേനിയുടെ കൈവയ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു. പഠനം പൂര്‍ത്തിയാക്കി 1962 മാര്‍ച്ചില്‍ തിരിച്ചെത്തിയപ്പോള്‍ അജപാലനശുശ്രൂഷയ്ക്കായി നിയുക്തനായത് പാവറട്ടിയിലും ലൂര്‍ദ്ദ്കത്തീഡ്രല്‍ പള്ളിയിലുമായിരുന്നു. തൃശൂര്‍ രൂപതയുടെ സെന്റ് തോമസ് കോളേജ് പ്രൊഫസറും, ഹോസ്റ്റല്‍ വാര്‍ഡനും, വൈദിക സെനറ്റ് സെക്രട്ടറിയുമായി സേവനം ചെയ്യുന്ന അവസരത്തിലാണ് ഇരിങ്ങാലക്കുട രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978ലാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ സ്ഥാനമേറ്റത്. ആത്മീയ ചൈതന്യത്തിന്റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് 32 വര്‍ഷം രൂപതയെ അദ്ദേഹം നയിച്ചു. 2010 ഏപ്രില്‍ 18നു പിന്‍ഗാമിയായി അഭിഷിക്തനായ മാര്‍ പോളി കണ്ണൂക്കാടന് അജപാലന ചുമതലകള്‍ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. #{blue->n->n->പ്രിയപ്പെട്ട ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ വേര്‍പാടില്‍ 'പ്രവാചക ശബ്ദം' അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു}#
Image: /content_image/India/India-2016-07-10-23:40:52.jpg
Keywords:
Content: 1925
Category: 1
Sub Category:
Heading: നല്ല സമരിയാക്കാരന്റേ ഉപമ നമ്മുടെ ജീവിത ശൈലിയുടെ തെരഞ്ഞെടുപ്പാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: നല്ല സമരിയാക്കാരന്റെ ഉപമ ബൈബിളിലെ ഒരു ഉപമയായി മാത്രം കാണേണ്ട ഒന്നല്ലെന്നും അനുദിനം നാം ഓരോരുത്തരും എങ്ങനെ ജീവിക്കണം എന്നതിന്റെ തെരഞ്ഞെടുപ്പായി ഇതിനെ കാണുവാന്‍ സാധിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഞായറാഴ്ച പ്രസംഗത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്ല സമരിയാക്കാരന്റെ ഉപമയുടെ ആഴമായ അര്‍ത്ഥ തലങ്ങളിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടു പോയത്. നല്ല സമരിയാക്കാരന്‍ പ്രതിനിധീകരിക്കുന്നത് ഒരു ജീവിത ശൈലിയാണ്. ഈ ഉപമയിലെ കേന്ദ്രം ചുറ്റുപാടും മുറിവേറ്റും വേദനപ്പെട്ടും ആവശ്യത്തിലും കഴിയുന്നവരാണ്. 'സ്വയം കേന്ദ്രീകൃതമായ' ഒരു ജീവിതത്തില്‍ നിന്നും വിടുതല്‍ നേടി പുറത്തേക്ക് നോക്കുവാന്‍ കഴിയണമെന്നു സമരിയാക്കാരന്‍റെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാപ്പ പറഞ്ഞു. "നല്ല സമരിയാക്കാരന്‍ നമ്മോടു പലതും പറയുന്നുണ്ട്. വിശ്വാസം മാത്രം പോരാ, പ്രവര്‍ത്തിയും ആവശ്യമാണെന്നും പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമായ ഒന്നാണെന്നും ഈ ഉപമയിലൂടെ ക്രിസ്തു നമുക്ക് ചൂണ്ടികാണിച്ചു തരുന്നു. നമുക്ക് നമ്മോടു തന്നെ ചോദിക്കാം. നമ്മുടെ വിശ്വാസം ജീവനുള്ള ഒന്നാണോ? അതോ മൃതിയടഞ്ഞ വിശ്വാസത്തിന്റെ വാഹകരാണോ നാം? മുറിവേറ്റ് വഴിവക്കില്‍ നമ്മുടെ കരുണയും പ്രതീക്ഷിച്ച് കിടക്കുന്നവനെ നോക്കാതെ കടന്നു പോകുന്നവരാണോ നാം? വിധി ദിവസം നാം നമ്മുടെ കരുണയുള്ള പ്രവര്‍ത്തികള്‍ മൂലമേ നീതികരിക്കപ്പെടുകയുള്ളുയെന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു" ഫ്രാന്‍സിസ് പാപ്പ കൂട്ടി ചേര്‍ത്തു. സമകാലീന ലോകത്തിലെ പല മുറിവേറ്റ ജീവിതങ്ങളേയും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തില്‍ നിരത്തി വച്ചു. "വിശന്നു വലയുന്ന കുഞ്ഞുങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവന്റെ വിശപ്പ് അകറ്റുന്ന നല്ല സമരിയാക്കാരനാകുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അഭയാര്‍ത്ഥികളില്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കിടക്കുന്ന മാതാപിതാക്കളെ നാം എങ്ങനെയാണ് കരുതുന്നത്? ആരും സന്ദര്‍ശിക്കാത്ത എത്രയോ രോഗികള്‍, തന്നേ തിരക്കി വരുന്ന ഒരു സന്ദര്‍ശകനെ പ്രതീക്ഷിച്ച് ആശുപത്രികളില്‍ കിടക്കുന്നു. ഇങ്ങനെ മുറിവേറ്റ് വഴിയില്‍ കിടക്കുന്ന ആയിരങ്ങളുണ്ട്. ഇവരുടെ മുറിവുകളെ കണ്ടില്ലെന്ന് എങ്ങനെ നമുക്ക് കരുതുവാന്‍ കഴിയും? മുറിവുകളെ വെച്ചുകെട്ടുന്ന നല്ല സമരിയാക്കാരനായി നാം മാറണം" പാപ്പ പറഞ്ഞു. സമരിയാക്കാര്‍ വിശ്വാസപരമായ കാരണങ്ങളാല്‍ യൂദന്‍മാരില്‍ നിന്നും വെറുക്കപ്പെട്ടു കഴിയുന്ന മനുഷ്യരാണ്. എന്നാല്‍ മുറിവേറ്റ ഒരുവന് സഹായം ആവശ്യമായി വന്നപ്പോള്‍ യൂദന്‍മാര്‍ വെറുക്കുന്ന സമരിയാക്കാരന്‍ മാത്രമാണ് സഹായത്തിന് വന്നത്. ഇതില്‍ നിന്നും നല്ല അയല്‍ക്കാരന്‍ ആരാണെന്ന് ക്രിസ്തു നമുക്ക് പഠിപ്പിച്ചു നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഈ പഠിപ്പിക്കല്‍ വലിയ പ്രാധാന്യം ഉള്ളതാണ്. കാരണം, പത്തു കല്‍പ്പനകളെ ക്രിസ്തു രണ്ടായി സംഗ്രഹിച്ചിരിക്കുന്നു. അതില്‍ രണ്ടാമത്തെ കല്‍പ്പന നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതാണ്. ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന് മനസിലാക്കുവാന്‍ ക്രിസ്തു ഈ ഉപമ വിശദീകരിക്കുന്നു. സമരിയക്കാരനെ പോലെ നല്ല അയല്‍ക്കാരായി ഇരിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധ അമ്മയെ ഓര്‍മ്മിച്ചും മാതാവിന്റെ പ്രാര്‍ത്ഥനയിലൂടെ സഹായം ലഭിക്കുന്നവരായി നാം മാറട്ടെ എന്നും ആശംസിച്ചാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "മറ്റുള്ളവരോട് യഥാര്‍ഥ സ്‌നേഹം പ്രകടിപ്പിക്കുവാന്‍ നമുക്ക് കഴിയട്ടെ. പരിശുദ്ധ കന്യക മറിയത്തിന്റെ മാധ്യസ്ഥം ഇതിനു വേണ്ടി നമ്മേ ഒരുക്കട്ടെ. ക്രിസ്തു നല്‍കിയ കല്‍പ്പന പൂര്‍ത്തികരിച്ചു, ആ പാതയിലൂടെ നിത്യജീവനിങ്കലേക്ക് കടക്കുവാന്‍ അമ്മയുടെ മാധ്യസ്ഥവും നമുക്ക് സഹായകമാകട്ടെ" ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു.
Image: /content_image/News/News-2016-07-11-02:54:27.jpg
Keywords: good,Samaritan,pope,fransis,message
Content: 1926
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിക്കു അനുസൃതമായി രൂപമാറ്റം സംഭവിച്ച റോം
Content: ''ഈ സംഭവങ്ങള്‍ക്കുശേഷം പൗലോസ് ആത്മാവിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനുശേഷം തനിക്കു റോമായും സന്ദര്‍ശിക്കണം എന്ന് അവന്‍ പറഞ്ഞിരുന്നു'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 19:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 11}# ദൈവീക സ്ഥാനത്തില്‍ നിന്ന്‍ തന്നെ തന്നെ താഴ്ത്തി കൊണ്ട് മനുഷ്യവതാരം ധരിച്ചു മാനവചരിത്രത്തെ ആകമാനം യേശു രക്ഷയുടെ ചരിത്രമാക്കി തീര്‍ത്തു. നസ്രത്തിലും, ബേത്‌ലഹേമിലും, ജെറുസലേമിലും നിവര്‍ത്തിയായത് രക്ഷാകര ചരിത്രത്തിന്റെ ഒരു ചിത്രമാണ്; മനുഷ്യന്റേയും വിവിധ ജനതകളുടേയും ചരിത്രം സ്വന്തം മാര്‍ഗ്ഗങ്ങളിലൂടെ വികസിക്കപ്പെടുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്‌തപ്പോഴും, രക്ഷാകര സംഭവങ്ങളാണ് ഇന്നും ഏറെ വ്യത്യസ്തയോടെ നിലനില്‍ക്കുന്നത്. നസ്രത്തിലെ യേശുവിന്റെ ജനനം, ജീവിതം, പീഢാനുഭവം, മരണം, ഉയിര്‍പ്പ് ഇവയുടെ ചരിത്ര പശ്ചാത്തലം ഇന്നും അനേകരെ ആകര്‍ഷിക്കുന്നു. യേശു ജനിക്കുകയും, കുരിശില്‍ മരിക്കുകയും, ഉയിര്‍ക്കുകയും ചെയ്ത കാലത്ത്, ലോകത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്നു പുരാതന റോമിന് ഒരു പുതുജന്മം രൂപപ്പെട്ടു എന്ന് പറയാവുന്നതാണ്. റോമിനെ പറ്റിയുള്ള പുതിയ നിയമത്തിലെ പരാമര്‍ശങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് യാദൃശ്ചികമായല്ല. സഭയുടെ രഹസ്യം വെളിവാക്കാന്‍ പോകുന്ന റോമിനെ പറ്റിയാണ് 'അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍' പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.4.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-11-01:49:48.jpg
Keywords: രക്ഷാകര
Content: 1927
Category: 1
Sub Category:
Heading: ശ്രീലങ്കയില്‍ നിന്നുള്ള സിസ്റ്റര്‍ ഹെലീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു; വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ ശ്രീലങ്കന്‍ വനിതയായി സിസ്റ്റര്‍ ഹെലീന
Content: കൊളംമ്പോ: ദിവംഗതരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള വത്തിക്കാന്‍ സമിതി, ശ്രീലങ്കക്കാരിയായ സിസ്റ്റര്‍ ഹെലീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ നിന്നും വിശുദ്ധരാക്കുവാന്‍ പരിഗണിക്കപ്പെടുന്നവരുടെ ഗണത്തിലെ മൂന്നാമത്തെ വ്യക്തിയാണ് സിസ്റ്റര്‍ ഹെലീന. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യ നടപടിയായിട്ടാണ് ഒരാളെ ദൈവദാസന്‍ അല്ലെങ്കില്‍ ദൈവദാസിയായി പ്രഖ്യാപിക്കുന്നത്. വൈദികനായ ബാസ്റ്റിയാംപിലായി അന്തോണിപിലായി തോമസ്, ആര്‍ച്ച് ബിഷപ്പ് തോമസ് കര്‍ദിനാള്‍ കൂറായ് എന്നിവരെ നേരത്തെ ദൈവദാസരായി പ്രഖ്യാപിച്ചിരിന്നു. 1848-ല്‍ ശ്രീലങ്കയിലെ ഗോണാവില്ലയില്‍, ഏഴു സഹോദരങ്ങളുള്ള വലിയ കത്തോലിക്ക കുടുംബത്തിലാണ് സിസ്റ്റര്‍ ഹെലീന ജനിച്ചത്. അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നുവെങ്കിലും പിതാവ് ബുദ്ധമത വിശ്വാസിയായിരുന്നു. ഹെലീനയുടെ പിതാവ് പിന്നീട് മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഹെലീനയുടെ പിതാവും മൂത്ത സഹോദരനും ആഭിചാര കര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കുന്ന പ്രവര്‍ത്തികളിലേക്ക് തിരിഞ്ഞെങ്കിലും പെണ്‍മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ഹെലീനയുടെ മാതാവ് പ്രത്യേകം ശ്രദ്ധിച്ചു. 1863-ല്‍ കന്യസ്ത്രീയാകുവാനായി സിസ്റ്റര്‍ ഹെലീന പ്രാദേശിക കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നു. മാനസികവും ശാരീരികവുമായ പീഡനങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിയ സിസ്റ്റര്‍ ഹെലീന പ്രാര്‍ത്ഥനാ ജീവിതത്തില്‍ അടിയുറച്ച് നിന്നു. 1870 മുതല്‍ സിസ്റ്റര്‍ ഹെലീനയ്ക്ക് ശരീരത്തില്‍ ക്രിസ്തുവിന്റെ പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടായി. 1931 ഫെബ്രുവരി എട്ടാം തീയതി തന്റെ 82-ാം വയസിലാണ് സിസ്റ്റര്‍ ഹെലീന അന്തരിച്ചത്. സിസ്റ്റര്‍ ഹെലീനയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാദേശിക നടപടി ക്രമങ്ങള്‍ക്കായി ചില്ല്‌വാ രൂപതയുടെ മെത്രാനായിരിക്കുന്ന ബിഷപ്പ് വാലന്‍സ് മെന്‍ഡിസ് ഒന്‍പതു പേരടങ്ങുന്ന പ്രത്യേക കമ്മിറ്റിയേ നിയോഗിച്ചിട്ടുണ്ടെന്ന് ഫാദര്‍ ചാമിണ്‍ഡാ ഫെര്‍ണാഡോ അറിയിച്ചതായി യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ മൂന്നാം തീയതി കമ്മീഷന്‍ പ്രത്യേകം യോഗം കൂടി ഭാവി നടപടികളെ കുറിച്ച് ആലോചിച്ചിരുന്നു. വത്തിക്കാനില്‍ നിന്നുള്ള പുതിയ നടപടി ശ്രീലങ്കയിലെ കത്തോലിക്ക സഭാ വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. ദൈവദാസിയുടെ കബറിടത്തില്‍ നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത്.
Image: /content_image/News/News-2016-07-11-02:18:36.jpg
Keywords: Helina,srilanka,servant,of,god,first,step,canonization
Content: 1928
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ശക്തമായ മാര്‍ഗ്ഗം.....!
Content: “എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവനെ മുറിവുകള്‍ വെച്ച് കെട്ടി, തന്റെ കഴുതയുടെ പുറകില്‍ കയറ്റി ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു” (ലൂക്കാ 10:33-34). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-11}# "പുണ്യം സമ്പാദിക്കുന്ന കാര്യത്തില്‍ നമുക്ക് കൂടുതല്‍ ആവേശഭരിതരാകാം. ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കുന്ന പ്രിയപ്പെട്ടവരെ നമുക്ക് ഓര്‍മ്മിക്കാം. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നാം ക്ഷീണിച്ചു വലയുമ്പോള്‍, ക്ഷമയോടും സമാധാനത്തോടും കൂടി തങ്ങളുടെ സഹനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ നല്ലതാണ്; സഹനമനുഭവിക്കുന്ന ശുദ്ധീകരണാത്മാക്കളോട് ഒരു നല്ല സമരിയാക്കാരനെപോലെ നാം പെരുമാറേണ്ടിയിരിക്കുന്നു. നമുക്ക് അവര്‍ക്ക് ആശ്വാസം പകരാം. അമൂല്യമായ നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി നമുക്ക് അവരുടെ സഹനങ്ങളില്‍ കുറവ് വരുത്തുവാന്‍ നമുക്ക് ശ്രമിക്കാം." ( ‘ലിറ്റില്‍ കമ്പനി ഓഫ് മേരി സിസ്റ്റേഴ്സ്’ എന്ന സഭയുടെ സ്ഥാപകയും ഗ്രന്ഥ രചയിതാവുമായ മദര്‍ മേരി പോര്‍ട്ടറുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു ശക്തമായ മാര്‍ഗ്ഗം പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കുക എന്നതാണ്. ദൈവം പരിശുദ്ധ മറിയത്തിന്റെമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന രക്ഷാകരമായ ശക്തി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മേല്‍ ചൊരിയുവാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-11-04:56:24.jpg
Keywords: ആത്മാ
Content: 1929
Category: 1
Sub Category:
Heading: കാഴ്ച്ചയ്ക്കു കൗതുകമായി ക്രിസ്തുവിന്റെ കഥ വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഡിസംബറില്‍ എത്തും
Content: ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ കഥകളും എല്ലാ വിഭാഗം മാധ്യമങ്ങള്‍ക്കും എന്നും പരാമര്‍ശവിഷയമായ ഒന്നാണ്. സിനിമയെന്ന കല തിരശീലകളില്‍ അരങ്ങേറിയ കാലം മുതല്‍ തന്നെ ക്രിസ്തുവിന്റെ ജീവിതവും വെള്ളിത്തിരയുടെ ഭാഗമായിട്ടുണ്ട്. നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറുന്ന സിനിമയിലും കാഴ്ച്ചകാര്‍ക്ക് സുപരിചിതനായ ക്രിസ്തുവിന്റെ വേഷങ്ങള്‍ പതിനായിരങ്ങളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുകയാണ്. വിര്‍ച്വല്‍ റിയാലിറ്റി എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രിസ്തു ജീവിതം ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 'ജീസസ്-വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' (JESUS-VR-THE STORY OF CHRIST) എന്ന പേരിലാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവോടെ പുതിയ ക്രിസ്തു ചിത്രം എത്തുന്നത്. വി.ആര്‍ ഹെഡ്സെറ്റുകള്‍ വഴി വീക്ഷിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയില്‍ കൂടുതലായും മൊബൈല്‍ ഗെയിമുകളും ഗ്രാഫിക്‌സ് മികവോടെ ഇറങ്ങുന്ന ചില ആക്ഷന്‍ ചലച്ചിത്രങ്ങളുമാണ് ഇതുവരെ അരങ്ങ് വാണിരുന്നത്. കാഴ്ചക്കാരനേ കൂടി ത്രിമാന തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന തരം സാങ്കേതിക സംവിധാനമാണ് വിര്‍ച്വല്‍ റിയാലിറ്റിയുടെ പ്രത്യേകത. 360 ഡിഗ്രി ത്രിമാന കാഴ്ചകള്‍ സാധ്യമാകുന്ന പുതിയ സിനിമയില്‍ മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ പോലെയുള്ള സീനുകള്‍ പ്രതീക്ഷിക്കാം. പുതിയ ചിത്രത്തില്‍ ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി അഭിനയിച്ച ജിം കാവീസില്‍ ആയിരിക്കില്ലയെന്നാണു അഭ്യൂഹങ്ങള്‍. ഡേവിഡ് ഹാന്‍സണാണ് സിനിമയുടെ സംവിധായകന്‍. ഇറ്റലിയിലെ പുരാതന ഗ്രാമമായ മറ്റീരയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.
Image: /content_image/News/News-2016-07-11-06:41:22.jpg
Keywords: jesus,new,film,december,virtual,reality,technology
Content: 1930
Category: 1
Sub Category:
Heading: യുഎസിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നൈറ്റ്സ് ഓഫ് കൊളംമ്പസിന്റെ അധ്യക്ഷന്‍ ആഹ്വാനം ചെയ്തു
Content: ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക സന്നദ്ധ കൂട്ടായ്മ 'നൈറ്റ്സ് ഓഫ് കൊളംമ്പസി'ന്റെ അധ്യക്ഷന്‍ യുഎസില്‍ സമാധാനം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. കാരള്‍ ആന്റേഴ്‌സണാണ് 'വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നൊവേന' ചൊല്ലി സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡള്ളാസില്‍ ജൂലൈ ഏഴാം തീയതി അഞ്ചു പോലീസുകാര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ നടത്തിയ ഒരു പ്രകടത്തിനെ തുടര്‍ന്നു നടന്ന ആക്രമണത്തിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിനു രണ്ടു ദിവസം മുമ്പ് 37-കാരനായ അള്‍ട്ടണ്‍ സ്റ്റേര്‍ളിംഗ് എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു മുമ്പും കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടന്ന ചില പോലീസ് നടപടികളിലും ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ യുഎസില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം തുടര്‍ച്ചയായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ അക്രമം അവസാനിക്കാതെ അരങ്ങേറുകയാണ്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ 14 മുതല്‍ 22 വരെ സമാധാന പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ആഹ്വാനം ഉണ്ടായിരിക്കുന്നത്. ബാള്‍ട്ടിമോറി ആര്‍ച്ച് ബിഷപ്പ് വില്യം ഓ. മോറിയാണ് ക്‌നൈറ്റ് ഓഫ് കൊളംമ്പസിന്റെ രക്ഷാധികാരി. അക്രമവും അരാചകത്വവും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും ആളുകളുടെ ഹൃദയത്തില്‍ നിന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്തകള്‍ മാറുന്നതിനായി എല്ലാവരും ഒരുമയോടെ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് പറഞ്ഞു. ഇരുട്ട് നിറഞ്ഞ സ്ഥലങ്ങളില്‍ വെളിച്ചമായി മാറുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-07-11-05:40:32.jpg
Keywords: Knights,of,Columbus,novena,peace,usa
Content: 1931
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍....
Content: ''നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതു മൂലം എല്ലാവരും അറിയും'' (യോഹന്നാന്‍ 13:35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 12}# ലോകമെമ്പാടുമുള്ള ആഗോളസഭയില്‍ ക്രിസ്തുവിന്റെ പ്രതിനിധിയായി നില്‍ക്കുമ്പോള്‍ ക്രിസ്തു നേരിട്ട് വി. പത്രോസിനോട് ആവശ്യപ്പെട്ടത് ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. വിശുദ്ധ പത്രോസിന്റെ സ്ഥാനം വഹിക്കേണ്ട വ്യക്തികള്‍ ദൈവ സ്‌നേഹത്തിന്റെ നിയോഗമാണ് തിരഞ്ഞെടുക്കുന്നത്. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, അവന്‍ ''കുഞ്ഞാടുകള്‍'' എന്നും ''അജഗണം'' എന്നും വിളിച്ചിരുന്ന ക്രൈസ്തവ വിശ്വാസികളെ നയിക്കുവാന്‍ സ്‌നേഹം കൊണ്ടല്ലാതെ സാധ്യമല്ല. തന്റെ അയല്‍ക്കാരനോടു ആഴമായ സ്നേഹം നാം വെച്ചു പുലര്‍ത്തുമ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവര്‍ തിരിച്ചറിയുകയുള്ളൂ. ഈ കല്പന പാലിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുവാനാണ് ഞാന്‍ ഓരോ സന്ദര്‍ശനം വഴിയും ലക്ഷ്യമിടുന്നത്. അത്യാഡംബരത്തില്‍ ജീവിക്കുന്നവരേയും, ഉപജീവനത്തിന് വേണ്ട് മഹാദുരിതങ്ങള്‍ തരണം ചെയ്യാന്‍ പാടുപെടുന്നവരേയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെപ്പറ്റി സംസാരിക്കാനും, ആ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു; ആ ദൌത്യത്തിനായി നിങ്ങളെയും ക്ഷണിക്കുന്നു. തന്മൂലം അവര്‍ വിശ്വാസത്തിലേക്ക് വരികയും രക്ഷപ്രാപിക്കുകയും ചെയ്യട്ടെ. ആഡംമ്പര പൂര്‍ണ്ണമായ ജീവിതത്തിനു വേണ്ടി ആഗ്രഹിക്കുന്ന ഈ ലോകത്തിലെ ഹതഭാഗ്യവാന്മാര്‍ക്ക്, ക്രിസ്തുവിന്റെ ദൗത്യം പരമാവധി എത്തിക്കാന്‍ നാം കൂടുതല്‍ പരിശ്രമിക്കേണ്ടിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫവേല ദോസ് അലഹദോസ്, 7.7.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-11-23:30:33.jpg
Keywords: സ്നേഹം
Content: 1932
Category: 18
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ലേഖനം അമോരിസ് ലെത്തീസിയയുടെ മലയാള പരിഭാഷ പുറത്തിറങ്ങി
Content: തിരുവനന്തപുരം: കുടുംബത്തിലെ സ്‌നേഹത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ അപ്പസ്‌തോലിക ലേഖനം അമോരിസ് ലെത്തീസിയയുടെ മലയാള പരിഭാഷയായ 'സ്‌നേഹത്തിന്റെ ആനന്ദം' പുറത്തിറക്കി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി‌ബി‌സി‌ഐ) യുടെ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുവനന്തപുരം വേറ്റിനാട് സെന്റ് ജൂഡ് ഇടവക ദേവാലയത്തില്‍ ഇടവക സെക്രട്ടറി ജോണ്‍ കളിവിലാകത്തിന്റെ കുടുംബത്തിനു ആദ്യ കോപ്പി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വത്തിക്കാന്‍ തിരുവെഴുത്തുകളുടെ സ്ഥിരം പരിഭാഷകനായ ഫാ. മാത്യു തുണ്ടത്തില്‍ ഒസിഡിയാണ് ഈ ഗ്രന്ഥവും പരിഭാഷപ്പെടുത്തിയത്. വത്തിക്കാനില്‍നിന്നുള്ള പകര്‍പ്പവകാശത്തോടെ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഒസിഡി സഭ മലബാര്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് ഇളംപറയില്‍, ഫാ. പീറ്റര്‍ ചക്യത്ത്, ഫാ. ഫ്രാന്‍സിസ് അയ്മനം, മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍, ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2016-07-11-23:41:16.jpg
Keywords: