Contents
Displaying 1741-1750 of 24970 results.
Content:
1912
Category: 18
Sub Category:
Heading: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിനോടനു ബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Content: കോട്ടയം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മ നിത്യതയിലെത്തിയതിന്റെ 70-ാം വാര്‍ഷികത്തിലാണ് ഇക്കൊല്ലത്തെ തിരുനാള്‍ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19നു രാവിലെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റുന്നതോടെ 9 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന്‍ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 24ന് രാവിലെ 11ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, മാര്‍ എഫ്രേം നരികുളം, ബിഷപ് റവ. ഡോ. ജോര്‍ജ് അന്തോണിസ്വാമി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 27നു വൈകുന്നേരം 6.30നു പ്രധാന ദേവാലയത്തില്‍ നിന്നും അല്‍ഫോന്‍സാമ്മ സന്യാസജീവിതം നയിച്ചു മരിച്ച മഠം ചാപ്പലിലേക്ക് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. അന്ന്‍ പുലര്‍ച്ചെ നാലു മുതല്‍ രാത്രി 8.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 7.30 മുതല്‍ എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് തിരുനാള്‍ ജപമാല പ്രദക്ഷിണവും നടക്കും. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി 24 മണിക്കൂറും തീര്‍ത്ഥാടന ദേവാലയം പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുകയാണ്. തീര്‍ത്ഥാടന ദേവാലയത്തിലെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.
Image: /content_image/India/India-2016-07-10-02:47:22.jpg
Keywords:

1913
Category: 6
Sub Category:
Heading: പത്രോസിന്റെ സിംഹാസനത്തിലുള്ള അധികാരം
Content: ''എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 10}# കഴിഞ്ഞ നൂറ്റാണ്ടുകളില്‍, ''പത്രോസിന്റെ പിന്‍ഗാമി'' അധികാരമേറ്റെടുക്കുമ്പോള്‍, ത്രിമാനകിരീടം ശിരസ്സില്‍ വയ്ക്കപ്പെടുക പതിവായിരുന്നു. ഇങ്ങനെ കിരീടധാരണം ചെയ്യപ്പെട്ട അവസാനത്തെ പോപ്പ് 1963-ലെ പോള്‍ ആറാമനായിരുന്നു; പക്ഷേ ഈ ഭക്തിയാര്‍ഭാടപൂര്‍ണ്ണമായ കിരീടധാരണച്ചടങ്ങിനുശേഷം, ഒരിക്കല്‍ പോലും അദ്ദേഹം അത് ധരിച്ചിട്ടില്ല; അത് തന്റെ പിന്‍ഗാമികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പുരോഹിതന്‍, പ്രവാചക-ഉപദേഷ്ടാവ്, രാജാവ് എന്നീ ക്രിസ്തുവിന്റെ മൂന്ന് ദൗത്യങ്ങള്‍ സഭ പിന്‍തുടരുന്നു എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ ത്രിമാനദൗത്യത്തില്‍, ദൈവജനങ്ങളാകമാനം പങ്കുചേരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍, ഈ ത്രിമാന കിരീടം പോപ്പിന്റെ തലയില്‍ അണിയിക്കപ്പെട്ടത്, കര്‍ത്താവിന് തന്റെ സഭക്കുവേണ്ടിയുള്ള പദ്ധതി ഒരു പ്രതീകമായി പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരിക്കാം. പത്രോസിന്റെ സിംഹാസനത്തിലുള്ള അധികാരത്തിന്റെ ഉറവിടം ഈ ലോകത്തിന്റെ അധികാരങ്ങളല്ല, മറിച്ച്, കുരിശിന്റെയും ഉയിര്‍പ്പിന്റേയും രഹസ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.10.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-10-07:08:20.jpg
Keywords: പത്രോസ്

1914
Category: 18
Sub Category:
Heading: ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം പരിരക്ഷിക്കപ്പെട്ട് കൊണ്ട് വേണം ഏകീകൃത സിവില്‍ കോഡ് കൊണ്ട് വരാനെന്ന് സിബിസിഐ
Content: തിരുവനന്തപുരം: ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിച്ചു വേണം ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഭരണഘടന അംഗീകരിച്ചിട്ടുള്ള വൈവിധ്യം നിറഞ്ഞതും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെയുമുള്ള പൊതു സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എല്ലാ മതവിഭാഗങ്ങളും പരിഗണിക്കണപ്പെടണം. മതസ്വാതന്ത്ര്യം സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുന്ന ചര്‍ച്ചകളില്‍ പങ്കുചേരുന്നതിനു സിബിസിഐയ്ക്കു തുറന്ന മനസ്സാണുള്ളത്. ഏകീകൃത സിവില്‍ കോഡിനെ പറ്റിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ കരടുരൂപം ലഭിച്ചതിനു ശേഷമേ കൂടുതലായി പ്രതികരിക്കുകയുള്ളൂയെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. പ്രസ്തുത വിഷയത്തെ പറ്റി ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ സിബിസിഐ മുന്‍കൈയെടുക്കുമെന്നും ബസേലിയോസ് ബാവാ കൂട്ടിചേര്‍ത്തു.
Image: /content_image/India/India-2016-07-10-07:43:24.jpg

1916
Category: 18
Sub Category:
Heading: ഭീകരതയ്ക്കെതിരെ എല്ലാ മതങ്ങളും ബോധവല്‍ക്കരണം നടത്തണമെന്ന്‍ ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം
Content: കൊച്ചി: ഭീകരതയ്‌ക്കെതിരെ എല്ലാ മതങ്ങളും ബോധവല്‍ക്കരണം നടത്തണമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. "ഭീകരതയ്ക്ക് ഒരു മതത്തെയോ സമൂഹത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിച്ചുകൊണ്ടുമാത്രമേ നടപ്പിലാക്കാവൂ. എല്ലാ മതങ്ങളിലും തീവ്രമത വിഭാഗത്തെ അനുകൂലിച്ച് അവരുടേതായ നിഷിദ്ധ താത്പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു". സൂസപാക്യം പറഞ്ഞു.
Image: /content_image/India/India-2016-07-10-12:50:41.jpg

1917
Category: 5
Sub Category:
Heading: വിശുദ്ധ അലെക്സിയൂസ്
Content: റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ജനനം, അവിടെ തന്നെയായിരുന്നു വിശുദ്ധന്റെ വിദ്യാഭ്യാസവും. തന്റെ ദൈവഭക്തരായ മാതാപിതാക്കള്‍ കാണിച്ചുകൊടുത്ത കാരുണ്യത്തിന്റേതായ മാതൃകയില്‍ നിന്നും ദരിദ്രരെ സഹായിക്കുവാന്‍ വിശുദ്ധന്‍ ഏറെ താത്പര്യപ്പെട്ടിരിന്നു. ദാനധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് വേണ്ടിയുള്ള നിക്ഷേപമായി മാറുമെന്നും, അതിന്റെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്നും വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ മനസ്സിലാക്കി. ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ അലെക്സിയൂസ് തന്നാല്‍ കഴിയുന്ന ദാനധര്‍മ്മങ്ങള്‍ ചെയ്തു. യാതനയില്‍ കഴിയുന്ന ആളുകളെ സഹായിക്കുവാന്‍ തനിക്ക് ലഭിക്കുന്ന ഒരവസരവും വിശുദ്ധന്‍ പാഴാക്കിയിരുന്നില്ല. വിശുദ്ധന്റെ ആത്മാവിലെ നന്മകളായിരുന്നു ആ കാരുണ്യപ്രവര്‍ത്തികളിലൂടെ പ്രകടമായിരുന്നത്. തന്റെ പക്കല്‍ നിന്നും ധര്‍മ്മം സ്വീകരിക്കുന്നവരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന്‍ കരുതി കൊണ്ട് അവരെ തന്റെ ഏറ്റവും വലിയ ഉപകാരികളെപോലെ വിശുദ്ധന്‍ ബഹുമാനിച്ചിരുന്നു. നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ ദാനധര്‍മ്മത്തിലും വിശുദ്ധനെ ആനന്ദ ഭരിതനാക്കി. തന്റെ മാതാ-പിതാക്കളുടെ ആഗ്രഹമനുസരിച്ച് വിശുദ്ധന്‍ ധനികയും, നന്മയുമുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. പക്ഷേ തന്റെ വിവാഹ ദിവസം തന്നെ അലെക്സിയൂസ് ആരുമറിയാതെ തന്റെ വീടുവിട്ട് വിദൂര ദേശത്തേക്ക് പോയി. അന്യ ദേശത്ത് ഒരു പരമ ദരിദ്രനായി ജീവിച്ച വിശുദ്ധന്‍, ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയത്തിനോട് ചേര്‍ന്നുള്ള ഒരു കുടിലിലായിരുന്നു താമസിച്ചിരുന്നത്. കുറച്ച് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അലെക്സിസ് ഒരു കുലീന കുടുംബജാതനാണെന്ന് അവിടത്തെ ജനങ്ങള്‍ക്ക് മനസ്സിലായതിനെ തുടര്‍ന്ന് വിശുദ്ധന്‍ സ്വദേശത്തേക്ക് തിരിച്ചുപോയി. ഒരു ദരിദ്രനായ തീര്‍ത്ഥാടകനേപോലെ തന്റെ പിതാവിന്റെ ഭവനത്തിന്റെ ഒരു മൂലയില്‍, അവിടത്തെ വേലക്കാരുടെ അപമാനത്തേയും, ഉപദ്രവങ്ങളും ക്ഷമയോടെ നിശബ്ദമായി സഹിച്ചുകൊണ്ട് ആരുമറിയാതെ വിശുദ്ധന്‍ വര്‍ഷങ്ങളോളം കഴിച്ചു കൂട്ടി. വിശുദ്ധന്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമായിരുന്നു അത് തങ്ങളുടെ നഷ്ടപ്പെട്ട മകനായിരുന്നുവെന്ന കാര്യം വിശുദ്ധന്റെ മാതാപിതാക്കള്‍ക്ക് മനസ്സിലായത്. അക്കാലത്ത് ഹോണോറിയൂസ് നാട്ടിലെ ചക്രവര്‍ത്തിയും, ഇന്നസെന്റ് ഒന്നാമന്‍ റോമിലെ മെത്രാനുമായിരുന്നു. വിശുദ്ധന്റെ ദിവ്യത്വം മനസ്സിലാക്കിയ അവര്‍ വിശുദ്ധന്റെസംസ്കാര ശുശ്രൂഷ വളരെ ഗംഭീരമായി റോമിലെ അവെന്റിന്‍ ഹില്ലില്‍ നടത്തി. ലാറ്റിന്‍, ഗ്രീക്ക്, മാരോനൈറ്റ്, അര്‍മേനിയന്‍ ദിന സൂചികകളില്‍ വിശുദ്ധനെ ആദരിച്ചിട്ടുള്ളതായി കാണാം. 1216 വരെ വിശുദ്ധന്റെ മൃതദേഹം അവിടെ ഉണ്ടായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഹോണോറിയൂസ് മൂന്നാമന്‍ അവരോധിതനായപ്പോള്‍ അലെക്സിയൂസിന്റെ ഭൗതീകാവഷിഷ്ടങ്ങള്‍ വിശുദ്ധ ബോനിഫസിന്റെ പുരാതന ദേവാലയത്തിലേക്ക് മാറ്റി. ആ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും അത് വിശുദ്ധ അലെക്സിയൂസിന്റേയും, വിശുദ്ധ ബോനിഫസിന്റേയും നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആഫ്രിക്കയിലെ സ്പെരാത്തൂസ്, നരസാലസ്, സെത്തിനൂസ്, ഫെലിക്സ്, അസില്ലിനൂസ്, ലക്താന്‍സിയൂസ് 2. ആഫ്രിക്കയിലെ ജാനുവാരിയോ, ജെനെറോസ, വെസ്തീനാ, ദൊണാത്തസെക്കുന്ത 3. പോളിഷു സന്യാസി ആനഡ്രൂ സൊറാര്‍ഡ് 4. കര്‍മ്മലീത്താ കന്യാസ്ത്രീകളായ ആന്‍പെല്‍റാസ്, ആന്‍മേരി തൗററ്റ് 5. ഡെന്മാര്‍ക്കിലെ ആന്‍വെരൂസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-10-13:50:00.jpg
Keywords: വിശുദ്ധ

1918
Category: 5
Sub Category:
Heading: കര്‍മ്മല മാതാവ്
Content: വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും അറിവുള്ളതാണല്ലോ. കുരിശുയുദ്ധത്തില്‍ പങ്കാളിയായിരുന്ന ബെര്‍ത്തോള്‍ഡിന്റെ പ്രയത്നത്താല്‍ കാര്‍മല്‍ മലയില്‍ താമസിച്ചിരുന്ന ഒരു വിഭാഗം സന്യാസിമാര്‍ 1150-യോട് കൂടി പാശ്ചാത്യ രീതിയിലുള്ള ഒരു സന്യാസ സഭയായി രൂപപ്പെട്ടു. എന്നാല്‍ സാരസെന്‍സിന്റെ എതിര്‍പ്പ് സഹിക്കുവാന്‍ കഴിയാതെയായപ്പോള്‍ ആ സന്യാസിമാര്‍ പതിയെപതിയെ യൂറോപ്പിലേക്ക് കുടിയേറി. പിന്നീട് 1125 ജൂലൈ പതിനാറിന് രാത്രിയില്‍ പരിശുദ്ധ കന്യകാ മാതാവ് ഹോണോറിയൂസ് മൂന്നാമന് പ്രത്യക്ഷപ്പെടുകയും കര്‍മ്മലീത്താ സഭയെ അംഗീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നിരുന്നാലും കര്‍മ്മലീത്താ സഭക്കാര്‍ നിരന്തരം അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നതിനാല്‍ സഭയുടെ ആറാമത്തെ ജനറല്‍ ആയിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് തങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പ്രത്യേക അടയാളം നല്‍കി അനുഗ്രഹിക്കുവാന്‍ പരിശുദ്ധ മാതാവിനോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരിന്നു. അതേതുടര്‍ന്ന്‍ 1251 ജൂലൈ 16ന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട് 'ഉത്തരീയം' നല്കി കൊണ്ട് തന്റെ മാതൃപരമായ സ്നേഹത്തിന്റെ സവിശേഷ അടയാളമായി നിര്‍ദ്ദേശിച്ചു. “ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല” എന്ന്‍ പറഞ്ഞാണ് പരിശുദ്ധ അമ്മ ഉത്തരീയം (വെന്തിങ്ങ) നല്കിയത്. അതിനാലാണ് ഇന്നത്തെ തിരുനാള്‍ ‘ഉത്തരീയത്തിന്റെ തിരുനാള്‍’ എന്നും അറിയപ്പെടുന്നത്. 1332-ല്‍ 'കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍' കര്‍മ്മലീത്ത സന്യാസിമാര്‍ക്കിടയില്‍ സ്ഥാപിതമാവുകയും പിന്നീട് 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ഈ തിരുനാളിനെ ആഗോള കത്തോലിക്കാ സഭയുടേ തിരുനാളാക്കി മാറ്റുകയും ചെയ്തു. അനേകം സഭകളില്‍ ഉത്തരീയം അവരുടെ സഭാ വസ്ത്രത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ കര്‍മ്മലീത്ത സന്യാസിമാരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരു വിശേഷ ലക്ഷണമാണ് ഉത്തരീയം. ഉത്തരീയം വഴിയുള്ള അനുഗ്രഹങ്ങള്‍ പങ്ക് വെക്കുന്നതിനായി ഉത്തരീയത്തിന്റെ ഒരു ചെറിയ പതിപ്പ് അത്മായരായ ആളുകള്‍ക്കും നല്‍കപ്പെട്ടു. ഉത്തരീയം സ്ഥിരമായി ഉപയോഗിക്കുന്നത് വഴി ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള മോചനം എളുപ്പത്തില്‍ സാധിയ്ക്കും. ഉത്തരീയം ധരിക്കുന്നവര്‍ പെട്ടെന്ന്‍ തന്നെ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്ന് ജോണ്‍ ഇരുപത്തി രണ്ടാമന്‍ പാപ്പായുടെ ഔദ്യോഗിക എഴുത്തില്‍ (Bulla Sabbatina) പറഞ്ഞിരിന്നു. പാപ്പാ പറഞ്ഞിരിക്കുന്ന ഈ കാര്യത്തെ 1908 ജൂലൈ 4ന്, സവിശേഷ പുണ്യങ്ങളുടെ വിശുദ്ധ സമിതി സ്ഥിരീകരിക്കുകയും അതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പോന്തൂസിലെ അത്തനോഗറസ്സ് 2. ഇറ്റലിയിലെ ദോംനിയാ 3. അന്തിയോക്യയിലെ യൂസ്റ്റെസ് 4. ഹൗസ്റ്റെസ് 5. പാരീസിലെ ഫുള്‍റാഡ് 6. ജെനെറോഡൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-13-10:18:09.jpg
Keywords: കര്‍മ്മല

1919
Category: 5
Sub Category:
Heading: മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര
Content: 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക് പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍ അദ്ദേഹം ഏറെ പ്രസിദ്ധനായിരിന്നു. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള കഴിവിനാല്‍ സമ്മാനിതനായിരുന്നു അദ്ദേഹം, മര്യാദയുള്ളവനും, ദൈവ ഭക്തനും, കാരുണ്യമുള്ളവനും, നന്മകളാല്‍ സമ്പന്നനും, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു. കാണുന്നവര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാകത്തക്കവിധം ദൈവം അദ്ദേഹത്തിനു ഒരു മനോഹാരിത നല്‍കിയിട്ടുണ്ടായിരുന്നു.” ഈ വാക്കുകളാലാണ് ലയോണ്‍സ് സുനഹദോസിലെ ചരിത്രകാരന്‍ വിശുദ്ധ ബൊനവന്തൂരയെ കുറിച്ചുള്ള വിവരണം ഉപസംഹരിക്കുന്നത്. യുവത്വത്തില്‍ തന്നെ വിശുദ്ധന്‍ ഒരു നല്ല അധ്യാപകനും, ശക്തനായ സുവിശേഷകനുമായിരുന്നു. തങ്ങളുടെ സഭയുടെ രണ്ടാം സ്ഥാപകനെന്ന നിലയില്‍ വിശുദ്ധനെ പരിഗണിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭയുടെ ഉന്നത പദവിയില്‍ തന്റെ 36-മത്തെ വയസ്സില്‍ത്തന്നെ വിശുദ്ധന്‍ അവരോധിതനായി. ലയോണ്‍സിലെ സുനഹദോസില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു വിശുദ്ധന്‍. അദ്ദേഹത്തിന്റെ നന്മയും, ബുദ്ധിയും, പല വിഷയങ്ങളിലുള്ള വൈദഗ്ദ്യവും, മൃദുവായ സ്വഭാവവും മൂലമാണ് ഗ്രീക്ക് സഭ അനായാസേന ലത്തീന്‍ സഭയുമായി ഐക്യത്തിലായത്. വിശുദ്ധ ബൊനവന്തൂര ഒരു സൂക്ഷ്മബുദ്ധിയുള്ള പണ്ഡിതനും, യോഗിയുമായിരുന്നു. വിശുദ്ധന്റെ ആത്മജ്ഞാനത്താല്‍ അദ്ദേഹം “ദൈവദൂതനെപോലെയുള്ള അദ്ധ്യാപകന്‍” (Seraphic Teacher) എന്നാണു അറിയപ്പെട്ടിരുന്നത്. തത്വശാസ്ത്രത്തില്‍ ഫ്രാന്‍സിസ്കന്‍ തത്വശാസ്ത്ര വിഭാഗമായ പ്ലേറ്റോണിക്ക്-അഗസ്റ്റീനിയന്‍ തത്വശാസ്ത്ര വിഭാഗത്തിന്റെ മുഖ്യ നായകനായിരുന്നു വിശുദ്ധന്‍; ആശയപരമായ രംഗത്ത് വിശുദ്ധ ബൊനവന്തൂര, വിശുദ്ധ തോമസ് അക്വിനാസിന്റെ ഒരു പ്രതിയോഗിയായിരുന്നു. അക്കാലത്ത് പരക്കെ വ്യാപിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആശയങ്ങള്‍ക്കെതിരെ വിശുദ്ധന്‍ ശക്തമായി നിലകൊണ്ടു. വിശുദ്ധ ബൊനവന്തൂര രചിച്ച “വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതം” എന്ന ഗ്രന്ഥം മധ്യകാലഘട്ടങ്ങളിലെ ഒരു ജനസമ്മതിയാര്‍ജ്ജിച്ച ഗ്രന്ഥമായിരുന്നു. വിശുദ്ധ ബൊനവന്തൂരുനേക്കാള്‍ കൂടുതലായി സുമുഖനും, ദൈവീകതയുള്ളവനും, അറിവുള്ളവനും മറ്റാരുമില്ല എന്നാണ് സമകാലികര്‍ പോലും വിശ്വസിച്ചിരുന്നത്. ഗ്രീക്ക്, ലത്തീന്‍ സഭകള്‍ തമ്മിലുള്ള ഐക്യം ലക്ഷ്യമിട്ടു കൊണ്ടുള്ള ലയോണ്‍സ് സുനഹദോസിനിടക്ക് 1274-ല്‍ ലയോണ്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്. ഡാന്റെ തന്റെ ‘പാരഡൈസ്’ എന്ന ഗ്രന്ഥത്തില്‍ സ്വര്‍ഗ്ഗീയ നിവാസികളുടെ പട്ടികയില്‍ വിശുദ്ധന്റെ നാമം കൂടി ചേര്‍ത്തിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ടെനദോസ് ദ്വെപിലെ അബുജിമൂസ് 2. അത്തനേഷ്യസ് 3. ഇറ്റലിയിലെ ബാള്‍ഡ്വിന്‍ 4. ആങ്കേഴ്സ് ബിഷപ്പായിരുന്ന ബെനഡിക്റ്റ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-12-14:16:39.jpg
Keywords: വിശുദ്ധ ബൊന

1920
Category: 5
Sub Category:
Heading: വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ്
Content: 1550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ സൈന്യത്തില്‍ പ്രവേശിക്കുമ്പോള്‍ വിശുദ്ധന് എഴുതുവാനും വായിക്കുവാനും മാത്രമായിരുന്നു അറിയാവുന്നത്. 1574-ല്‍ തന്റെ സൈനീക വിഭാഗം പിരിച്ചു വിടുന്നത് വരെ വെനീഷ്യനിലും പിന്നീട് നിയാപ്പോളീറ്റന്‍ സൈനീക വിഭാഗത്തിലായിരുന്നു സേവനം ചെയ്തിരുന്നത്. ചൂതാട്ടത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്ന വിശുദ്ധന്‍ പലപ്പോഴും തന്റെ അത്യാവശ്യ സാധനങ്ങള്‍ വരെ ചൂതാട്ടത്തില്‍ നഷ്ടപ്പെടുത്തി. ദുര്‍മ്മാര്‍ഗ്ഗികമായ ഈ വിനോദത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് വിശുദ്ധന്‍ അത്രയധികം ബോധവാനായിരുന്നില്ല. അവസാനം ദാരിദ്ര്യം വിശുദ്ധന്റെ കണ്ണുതുറപ്പിച്ചു. വിശുദ്ധന്‍ പതിയെ ആ വിനോദത്തില്‍ നിന്നും പിന്മാറി. ഉപജീവനം കഴിക്കുവാനായി കപ്പൂച്ചിന്‍ ഫ്രിയാഴ്സിന്റെ ഒരു ഭവനത്തില്‍ കഴുതകളെ നയിക്കുന്ന ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും അനുതാപത്തിന് വേണ്ടിയുള്ള ഒരു ഉള്‍വിളി വിശുദ്ധനില്‍ ഉണ്ടായിരുന്നു. ആ കപ്പൂച്ചിന്‍ ഭവനത്തിലെ ഫ്രിയാറിന്റെ ഉപദേശം വിശുദ്ധന്റെ പരിവര്‍ത്തനം പൂര്‍ത്തിയാക്കി. ഫ്രിയാറിന്റെ ഉപദേശത്തെ കുറിച്ച് ആലോചിച്ചുകൊണ്ടു തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെ പെട്ടെന്ന്‍ തന്നെ വിശുദ്ധന്‍ മുട്ട്കുത്തി നിന്ന് തന്റെ മാറത്തടിച്ചുകൊണ്ട് അതുവരെ താന്‍ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് ദൈവത്തോട് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുകയും, തന്റെ മേല്‍ ദൈവകാരുണ്യം ചൊരിയുവാന്‍ യാചിക്കുകയും ചെയ്തു. 1575 ഫെബ്രുവരി മാസത്തിലായിരുന്നു ഇത് സംഭവിച്ചത്, അപ്പോള്‍ വിശുദ്ധന് 25 വയസ്സായിരുന്നു പ്രായം. ആ സമയം മുതല്‍ തന്റെ ജീവിതത്തിന്റെ അവസാനം വരെ അനുതാപത്തിലൂന്നിയുള്ള ജീവിതരീതിയായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ തന്നെ പ്രവേശിപ്പിക്കുവാന്‍ വിശുദ്ധന്‍ അപേക്ഷിച്ചുവെങ്കിലും, വിശുദ്ധന്റെ പാദത്തിലുണ്ടായിരുന്ന ഒരു വൃണം ഒരിക്കലും സുഖപ്പെടുകയില്ല എന്ന് കണ്ടതിനാല്‍ വിശുദ്ധന് അവര്‍ പ്രവേശനം നിഷേധിച്ചു. അതേതുടര്‍ന്ന്‍ കാമിലുസ് തന്റെ രാജ്യം ഉപേക്ഷിച്ച് റോമിലേക്ക് പോയി. അവിടെ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചേര്‍ന്ന് രോഗികളെ പരിചരിക്കുവാന്‍ ആരംഭിച്ചു. കെട്ടോട് കൂടിയ തുകല്‍ കുപ്പായവും, പിച്ചള കൊണ്ടുള്ള അരപ്പട്ടയുമായിരുന്നു അപ്പോള്‍ വിശുദ്ധന്റെ വേഷം. രാവും പകലും വിശുദ്ധന്‍ രോഗികളെ പരിചരിച്ചു. മരണാസന്നരായവര്‍ക്ക് വിശുദ്ധന്‍ പ്രത്യേക പരിഗണന നല്കി. അവര്‍ക്ക് ആത്മീയമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ വിശുദ്ധന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. എളിമയും, ഭക്തിയുമായിരുന്നു വിശുദ്ധന്റെ ജീവിത രീതി. ഞായറാഴ്ച്ചകളിലും ഒഴിവ് ദിവസങ്ങളിലും വിശുദ്ധന്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. വിശുദ്ധ ഫിലിപ്പ് നേരിയായിരുന്നു വിശുദ്ധന്റെ കുമ്പസാരകന്‍. കാമിലുസിന്റെ ഈ കാരുണ്യപ്രവര്‍ത്തികളും, എളിമയും, ഭക്തിയും അവിടത്തെ മേലധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ വിശുദ്ധനെ ആ ആശുപത്രിയുടെ ഡയറക്ടറായി നിയമിച്ചു. അവിടെ ശമ്പളത്തിന് രോഗികളെ പരിചരിക്കുന്നവരുടെ അലസത കണ്ട് മനം മടുത്ത വിശുദ്ധന്‍, ഒരു കാരുണ്യ പ്രവര്‍ത്തിയെന്ന നിലയില്‍ ഇതിനു വേണ്ടി സമര്‍പ്പിക്കുവാന്‍ ഭക്തരായ കുറച്ച് ആളുകളെ സംഘടിപ്പിക്കുവാന്‍ ഒരു പദ്ധതിയിട്ടു. എന്നാല്‍ ഇതില്‍ ഒരു പാട് തടസ്സങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. ഇതേ തുടര്‍ന്നു രോഗികളെ ആത്മീയമായി സഹായിക്കുവാന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ കാമിലുസ് തീരുമാനിക്കുകയും, അതിനായുള്ള പഠനം ആരംഭിക്കുകയും ചെയ്തു. ഗ്രിഗറി മൂന്നാമന്‍ പാപ്പായുടെ കാലത്ത് സെന്റ് അസാഫ്സിലെ മെത്രാനായിരുന്ന ഗോള്‍ഡ്‌വെല്ലിന്റെ കയ്യില്‍ നിന്നും കാമിലുസ് പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1584-ല്‍ വിശുദ്ധന്‍ വിറ്റ്സണ്‍ട്ടൈഡിലെ പുരോഹിതനായി നിയമിതനായി. 'ഔര്‍ ലേഡീ ഓഫ് മിറാക്കുള' എന്ന ചാപ്പലിലെ പ്രധാന പുരോഹിതനായി നിയമിതനായതിനാല്‍ വിശുദ്ധന്‍ ആശുപത്രിയിലെ തന്റെ ഡയറക്ടര്‍ പദവി രാജിവെച്ചു. അതേ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ വിശുദ്ധന്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനു വേണ്ടി തന്റെ സ്വന്തം സഭക്ക് അടിത്തറയിട്ടു. കറുത്തനിറമുള്ള കുപ്പായമായിരുന്നു അവിടത്തെ സഭാ വസ്ത്രം. വിശുദ്ധന്‍ അവര്‍ക്ക് ചില നിയമങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് എല്ലാ ദിവസവും അവര്‍ ഹോളി ഗോസ്റ്റ് എന്ന വലിയ ആശുപത്രിയില്‍ പോയി രോഗികളെ വളരെ സ്നേഹത്തോടു കൂടി പരിചരിച്ചു. അവിടത്തെ രോഗികളില്‍ അവര്‍ ക്രിസ്തുവിനെ തന്നെയായിരുന്നു കണ്ടിരുന്നത്. അവര്‍ രോഗികളുടെ മെത്തകള്‍ ശരിയാക്കുകയും, നല്ല ഉപദേശങ്ങള്‍ നല്‍കുകയും, സന്തോഷകരമായ മരണത്തിനു വേണ്ടി അവരെ ഒരുക്കുകയും ചെയ്തു. രോഗികള്‍ക്ക് വേണ്ടി എല്ലാതരത്തിലുള്ള ആത്മീയ സഹായങ്ങളും നല്‍കുക എന്നതായിരുന്നു വിശുദ്ധന്റെ പുതിയ സഭയുടെ മുഖ്യ ലക്ഷ്യം. അനുതാപത്തെക്കുറിച്ചും, മറ്റുള്ള നന്മകളെക്കുറിച്ചും അവരെ പറഞ്ഞു മനസ്സിലാക്കുക, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ വിശുദ്ധന്‍ തന്റെ പുരോഹിതന്‍മാരെ തയ്യാറാക്കുവാനായി അവര്‍ക്ക് വായിക്കുവാന്‍ വേണ്ട ഗ്രന്ഥങ്ങള്‍ നല്‍കുകയും അവരെ പഠിപ്പിക്കുകയും ചെയ്തു. മരണശയ്യയില്‍ കിടക്കുന്നവര്‍ക്കായിരുന്നു വിശുദ്ധന്റെ മുഖ്യ പരിഗണന. അതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവര്‍ക്ക് വേണ്ട എല്ലാ ആത്മീയ സഹായങ്ങളും വിശുദ്ധന്‍ നല്‍കി. വേണ്ട വിധത്തിലുള്ള അനുതാപത്തോട് കൂടി തങ്ങളുടെ അന്ത്യ കൂദാശകള്‍ സ്വീകരിക്കുവാന്‍ വിശുദ്ധന്‍ അവരെ ഉപദേശിച്ചു. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ആകൃഷ്ടരാവുകയും അദ്ദേഹത്തിന്റെ പദ്ധതികളെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. 1586-ല്‍ സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ വിശുദ്ധന്റെ സഭയെ അംഗീകരിച്ചു. വിശുദ്ധന്‍ തന്നെയായിരുന്നു അതിന്റെ ആദ്യത്തെ സുപ്പീരിയര്‍. റോജര്‍ എന്ന ഇംഗ്ലീഷ് കാരനായിരുന്നു വിശുദ്ധന്റെ ആദ്യ സഹാചാരികളില്‍ ഒരാള്‍. ‘സെന്റ് മേരി മഗ്ദലെന്‍' എന്ന ദേവാലയം അവരുടെ പ്രാര്‍ത്ഥനയ്ക്കായി നല്‍കുകയും ചെയ്തു. 1588-ല്‍ വിശുദ്ധന്‍ നേപ്പിള്‍സിലേക്ക് ക്ഷണിക്കപ്പെട്ടു. പന്ത്രണ്ടോളം സഹചാരികളുമായി വിശുദ്ധന്‍ നേപ്പിള്‍സില്‍ എത്തുകയും അവിടെ ഒരു ഭവനം പണിയുകയും ചെയ്തു. അക്കാലത്ത് പ്ലേഗ് ബാധിച്ചവരുള്ളതിനാല്‍ ചില കപ്പലുകള്‍ക്ക് തുറമുഖത്തണയുന്നതിനു വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ‘പയസ് സെര്‍വന്റ്സ് ഓഫ് ദി സിക്ക്’ എന്ന നാമത്തോടു കൂടിയ വിശുദ്ധന്റെ സഭാംഗങ്ങള്‍ കപ്പലില്‍ പോവുകയും രോഗികളെ പരിചരിക്കുകയും ചെയ്തു. ആ ഉദ്യമത്തില്‍ രണ്ട് പുരോഹിതരുടെ ജീവന്‍ നഷ്ടപ്പെട്ടു, അവരാണ് ഈ സഭയുടെ ആദ്യത്തെ രക്തസാക്ഷികള്‍. ഒരിക്കല്‍ പകരുന്ന ഒരു തരം ജ്വരം റോമില്‍ പടര്‍ന്ന്‍ പിടിച്ചപ്പോഴും വിശുദ്ധന്‍ ഇതേ കാരുണ്യം തന്നെ അവിടേയും പ്രദര്‍ശിപ്പിച്ചു. പിന്നീട് ക്ഷാമമുണ്ടായപ്പോഴും വിശുദ്ധന്‍ റോമില്‍ തന്റെ കാരുണ്യപ്രവര്‍ത്തികള്‍ നടത്തി. 1592ലും 1600ലും ക്ലമന്റ് എട്ടാമന്‍ പാപ്പാ ഈ സഭയെ വിശേഷാധികാരങ്ങള്‍ നല്‍കി അംഗീകരിച്ചു. തന്റെ ശുശ്രൂഷകള്‍ക്കിടയില്‍ വിശുദ്ധന്‍ സ്വയം ശാരീരികമായ യാതനകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തന്റെ കാലിലെ ഒരു വൃണം കൊണ്ടുള്ള യാതന വിശുദ്ധന്‍ ഏതാണ്ട് 46 വര്‍ഷങ്ങളോളം സഹിച്ചു. രോഗികളെ പരിചരിക്കുമ്പോള്‍ ഉണ്ടായ ഒരു പരിക്ക് 38 വര്‍ഷത്തോളം നീണ്ടു നിന്നു. വിശുദ്ധന്റെ പാദത്തിലുണ്ടായിരുന്ന രണ്ട് വൃണങ്ങള്‍ മൂലം അതി കഠിനമായ വേദന വിശുദ്ധന്‍ സഹിച്ചിരുന്നു. അതോടൊപ്പം മറ്റ് പല രോഗങ്ങളും വിശുദ്ധനെ വേട്ടയാടികൊണ്ടിരുന്നു. ഈ യാതനകള്‍ക്ക് നടുവിലും തന്നെ തേടിവരുന്നവരെ വിശുദ്ധന്‍ കാത്ത് നില്‍ക്കുവാന്‍ സമ്മതിച്ചിരുന്നില്ല. പലപ്പോഴും വിശുദ്ധന് നിവര്‍ന്ന്‍ നില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ കട്ടിലിന്റെ വശങ്ങളില്‍ പിടിച്ച് ഇഴഞ്ഞായിരുന്നു ഒരു രോഗിയുടെ പക്കല്‍ നിന്നും മറ്റൊരു രോഗിയുടെ പക്കലേക്ക് പോയികൊണ്ടിരുന്നത്. 1607-ല്‍ വിശുദ്ധന്‍ തന്റെ സഭയുടെ നായകപദവി ഉപേക്ഷിച്ചു. ബൊളോണ, മിലാന്‍, ജെനോവാ, ഫ്ലോറെന്‍സ്, ഫെറാര, മെസ്സിനാ, പാലര്‍മോ, മാന്റുവാ, വിട്ടെര്‍ബോ, ബോച്ചിയാനോ, തിയേറ്റെ, ബുര്‍ഗോനോണോ, സൈനുയെസ്സാ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ വിശുദ്ധന്‍ തന്റെ സഭാ ഭവനങ്ങള്‍ സ്ഥാപിച്ചു. പ്ലേഗ് ബാധയുള്ള സ്ഥലങ്ങളിലേക്ക് വിശുദ്ധന്‍ തന്റെ പുരോഹിതരെ അയച്ചു. 1600-ല്‍ നോളായില്‍ പ്ലേഗ് ബാധയുണ്ടായപ്പോള്‍ അവിടത്തെ മെത്രാന്‍ വിശുദ്ധനെ തന്റെ വികാര്‍ ജനറല്‍ ആയി നിയമിച്ചു, ആ അവസരത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് വിശുദ്ധന്റെ പുരോഹിതരില്‍ നിന്നും ലഭിച്ച ആശ്വാസം ചെറുതല്ല. ദൈവം വിശുദ്ധനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി പ്രവചനവരം, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവ് തുടങ്ങിയ നിരവധി സമ്മാനങ്ങളാല്‍ അനുഗ്രഹിച്ചു. 1613-ല്‍ റോമില്‍ വെച്ച് നടന്ന തന്റെ സഭയുടെ അഞ്ചാമത്തെ ജെനറല്‍ ചാപ്റ്ററില്‍ വിശുദ്ധന്‍ പങ്കെടുത്തു. അതിന് ശേഷം തന്റെ സഭയുടെ പുതിയ നായകനൊപ്പം വിവിധ ഭവനങ്ങളും, ആശുപത്രികളും സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഇതിനിടയില്‍ ജെനോവായില്‍ വെച്ച് വിശുദ്ധന് ഗുരുതരമായ രോഗം പിടിപ്പെട്ടു. എന്നാല്‍ പിന്നീട് രോഗം കുറച്ച് ഭേദമായപ്പോള്‍ തന്റെ ആശുപത്രി സന്ദര്‍ശനങ്ങള്‍ വിശുദ്ധന്‍ പൂര്‍ത്തിയാക്കി. അധികം താമസിയാതെ അദ്ദേഹം വീണ്ടും രോഗശയ്യയിലായി. കര്‍ദ്ദിനാള്‍ ജിന്നാസിയോയുടെ കൈകളില്‍ നിന്നുമാണ് വിശുദ്ധന്‍ തന്റെ അന്ത്യകൂദാശകള്‍ സ്വീകരിക്കുന്നത്. 1614 ജൂലൈ 14ന്, വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 65 വയസ്സ് കഴിഞ്ഞിരുന്നു. 'സെന്റ് മേരി മഗ്ദലന്‍' ദേവാലയത്തിന്റെ അള്‍ത്താരക്ക് സമീപത്തായാണ് വിശുദ്ധനെ ആദ്യം അടക്കം ചെയ്തത്. എന്നാല്‍ അവിടെ നടന്ന അത്ഭുതങ്ങള്‍ ആധികാരികമായി സ്ഥിരീകരിച്ചു കഴിഞ്ഞ് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ നിന്നും എടുത്ത് അള്‍ത്താരക്ക് കീഴില്‍ സ്ഥാപിച്ചു. 1742-ല്‍ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനു ശേഷം അവയെ ഒരു ചെറിയ ദേവാലയത്തില്‍ പ്രതിഷ്ടിച്ചു. 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ കാമിലുസ് ഡെ ലെല്ലിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കാര്‍ത്തെജിലെ വി. സൈറസ് 2. കൊമായിലെ ഫെലിക്സ് 3. സ്പാനിഷ് മിഷിനറിയായിരുന്ന ഫ്രാന്‍സിസ് സൊലാന 4. അലക്സാണ്ട്രിയായിലെ ഹെറാക്സ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-12-14:00:01.jpg

1921
Category: 5
Sub Category:
Heading: രാജാവായിരുന്ന വിശുദ്ധ ഹെന്‍റ്റി രണ്ടാമന്‍
Content: അധികാര പദവികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും, ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന ഭാര്യയേയും വിശുദ്ധന്റെ സമീപം തന്നെ അടക്കം ചെയ്തു. ബാവരിയായിലെ നാടുവാഴിയും, ജെര്‍മ്മനിയിലെ രാജാവും, റോമന്‍ ചക്രവര്‍ത്തിയുമായിരുന്നു വിശുദ്ധന്‍. പക്ഷേ താല്‍ക്കാലികമായ ഈ അധികാരങ്ങളിലൊന്നും സംതൃപ്തിവരാതെ, അനശ്വരനായ രാജാവിനോടുള്ള പ്രാര്‍ത്ഥനവഴി നിത്യതയുടെ കിരീടം നേടുവാനാണ് വിശുദ്ധന്‍ ആഗ്രഹിച്ചത്. ഒരു ചക്രവര്‍ത്തി എന്ന നിലയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനായി വിശുദ്ധന്‍ വളരെയേറെ ഉത്സാഹത്തോട് കൂടി പരിശ്രമിച്ചു. അവിശ്വാസികളാല്‍ നശിപ്പിക്കപ്പെട്ട പല മഹാ ദേവാലയങ്ങളും വിശുദ്ധന്‍ പുനരുദ്ധരിക്കുകയും, അവക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും ആവശ്യമായ ഭൂമിയും നല്‍കുകയും ചെയ്തു. ആശ്രമങ്ങളും മറ്റ് ഭക്ത സ്ഥാപനങ്ങളും വിശുദ്ധന്‍ സ്ഥാപിക്കുകയും, മറ്റുള്ളവയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്റെ സ്വന്തം കുടുംബ സ്വത്തുകൊണ്ടാണ് വിശുദ്ധന്‍ ബാംബെര്‍ഗിലെ രൂപതാ ഭരണകാര്യാലയം നിര്‍മ്മിച്ചത്. പാപ്പായോട് വളരെയേറെ വിധേയത്വമുള്ളവനായിരുന്നു വിശുദ്ധന്‍. ഹെന്രിയെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത ബെനഡിക്ട് എട്ടാമന്‍ വിശുദ്ധന്റെ പക്കല്‍ അഭയം തേടിയപ്പോള്‍ വിശുദ്ധന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ സഭാധികാരം തിരികെ കൊടുക്കുകയും ചെയ്തു. മോണ്ടെ കാസ്സിനോ ആശ്രമത്തില്‍ വെച്ച് വിശുദ്ധന് ഹെന്രിക്ക് കലശലായ രോഗം പിടിപ്പെട്ടപ്പോള്‍ വിശുദ്ധ ബെനഡിക്ടാണ് അദ്ദേഹത്തെ അത്ഭുതകരമായി സുഖപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ സംരക്ഷണാര്‍ത്ഥം വിശുദ്ധന്‍ ഗ്രീക്ക്കാര്‍ക്കെതിരെ യുദ്ധത്തിനു പോലും സന്നദ്ധനായി. അതേതുടര്‍ന്ന് അപുലിയ കീഴടക്കുകയും ചെയ്തു. എന്ത് കാര്യം ചെയ്യുന്നതിനും മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പതിവ് വിശുദ്ധനുണ്ടായിരുന്നു. പല അവസരങ്ങളിലും, കര്‍ത്താവിന്റെ മാലാഖമാരും, രക്തസാക്ഷികളും, തന്റെ മാദ്ധ്യസ്ഥരും തനിക്ക് വേണ്ടി സൈന്യത്തിന്റെ മുന്‍പില്‍ നിന്ന് യുദ്ധം ചെയ്യുന്നതായി വിശുദ്ധന്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇത്തരത്തിലുള്ള ദൈവീക സഹായത്തോടെ അവിശ്വാസികളുടെ രാജ്യങ്ങളെ വിശുദ്ധന്‍ ആയുധത്തേക്കാളുപരിയായി പ്രാര്‍ത്ഥന കൊണ്ട് കീഴടക്കി. ഹംഗറിയും ആ സമയത്ത് അവിശ്വാസികളുടെ രാജ്യമായിരുന്നു. പക്ഷേ ഹെന്രി തന്റെ സഹോദരിയെ അവിടത്തെ രാജാവായിരുന്ന സ്റ്റീഫന് വിവാഹം ചെയ്തതോടെ അദ്ദേഹവും ജ്ഞാനസ്നാനം സ്വീകരിക്കുകയും, അതേതുടര്‍ന്ന് ആ രാജ്യം മുഴുവനും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ചെയ്തു. വിവാഹിതനായിരുന്നുവെങ്കില്‍ പോലും ഹെന്രിയുടെ വിശുദ്ധിക്ക് യാതൊരു കളങ്കവും സംഭവിച്ചിരുന്നില്ല. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പത്നിയും കന്യകയുമായിരുന്ന വിശുദ്ധ കുനിഗുണ്ടാ സ്വന്തം ഭവനത്തിലേക്ക് പോയി. തന്റെ സാമ്രാജ്യത്തിന്റെ നേട്ടത്തിനും, മഹത്വത്തിനും വേണ്ട എല്ലാക്കാര്യങ്ങളും വളരെയേറെ ദീര്‍ഘവീഷണത്തോട് കൂടിതന്നെ വിശുദ്ധന്‍ ചെയ്തു. ഗൗള്‍, ഇറ്റലി, ജെര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്രിസ്തുമതത്തോടുള്ള തന്റെ ഉദാരതയുടെ അടയാളങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീരോചിതമായ നന്മയുടെ പരിമളം പരക്കെ പ്രചരിച്ചു, തന്റെ രാജകീയ പദവിയേക്കാള്‍ കൂടുതലായി തന്റെ വിശുദ്ധിയാലാണ് ഹെന്രി അറിയപ്പെടുന്നത്. അവസാനം വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി, സ്വര്‍ഗ്ഗീയ രാജ്യമാകുന്ന സമ്മാനം നല്‍കുന്നതിനായി ദൈവം വിശുദ്ധനെ തിരികെ വിളിച്ചു. 1024-ലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. ബാംബെര്‍ഗിലെ പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ദൈവം തന്റെ ദാസനായ ഹെന്രിയെ നിരവധി അത്ഭുതങ്ങളാല്‍ മഹത്വപ്പെടുത്തി. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നിരവധി അത്ഭുതപ്രവര്‍ത്തങ്ങള്‍ സംഭവിച്ചു. ഈ അത്ഭുതങ്ങളെല്ലാം തന്നെ പില്‍ക്കാലത്ത് തെളിയിക്കപ്പെടുകയും, സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇയൂജെനിയൂസ് മൂന്നാമനാണ് ഹെന്രി രണ്ടാമന്റെ നാമം വിശുദ്ധരുടെ നാമാവലിയില്‍ ചേര്‍ത്തത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. വി. പത്രോസിന്‍റെ രണ്ടാമത്തെ പിന്‍ഗാമിയായ ക്ലീറ്റസ്, അനാക്ലെറ്റസ് 2. കാര്‍ത്തെജ് ബിഷപ്പായിരുന്ന എവുജിന്‍, സലുത്താരിസ്, മുരീത്താ 3. ജോവേല്‍ പ്രവാചകന്‍ 4. താനെറ്റിലെ മില്‍ഡ്റെഡ് 5. ഗ്രീസിലെ മൈറോപ്പ് 6. മസെഡോണിയായിലെ സെറാപിയോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-11-14:58:13.jpg
Keywords: വിശുദ്ധ ഹെ

1922
Category: 5
Sub Category:
Heading: ആശ്രമാധിപതിയായിരുന്ന വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്
Content: ഫ്ലോറെന്സിലെ ധനികനായ ഒരു പ്രഭുവിന്റെ മകനായിരുന്നു ജോണ്‍ ഗുവാല്‍ബെര്‍ട്ട്. യുവാവായിരിക്കുമ്പോള്‍ തന്നെ ക്രിസ്തീയ പ്രമാണങ്ങളെക്കുറിച്ചും, വിശുദ്ധ ഗ്രന്ഥത്തെ പറ്റിയുള്ള ആഴമായ ജ്ഞാനവും വിശുദ്ധ ജോണിന് ലഭിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും വിവിധങ്ങളായ സാമൂഹിക ബന്ധങ്ങളും, ഇടപെടലുകളും വഴി ഭൗതീക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളോടും, ആഡംബരങ്ങളോടും വിശുദ്ധന് ഒരു ആഭിമുഖ്യമുണ്ടായി. അപ്രകാരം ലോകത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി ജീവിച്ചു വരവേ ദൈവേഷ്ടപ്രകാരം വിശുദ്ധന്റെ കണ്ണുതുറപ്പിക്കുവാനും, തന്റെ തെറ്റുകള്‍ മനസ്സിലാക്കുവാനും പര്യാപ്തമായ ഒരു സംഭവം വിശുദ്ധന്റെ ജീവിതത്തില്‍ സംഭവിച്ചു. വിശുദ്ധന്റെ ഏക സഹോദരനായിരുന്ന ഹൂഗോയെ ആ രാജ്യത്ത് തന്നെയുള്ള മറ്റൊരാള്‍ കൊലപ്പെടുത്തി. നിയമത്തിനു അതീതനായ ആ കൊലയാളിയോട് പകരം വീട്ടുവാന്‍ തന്നെ ജോണ്‍ തീരുമാനിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പിതാവ് തന്നെ ജോണിന്റെ പകയെ ആളികത്തിച്ചു. അങ്ങിനെയിരിക്കെ ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജോണ്‍ കുതിരപ്പുറത്ത് തന്റെ വസതിയിലേക്ക് പോകുന്നതിനിടയില്‍ ഒരു ഇടുങ്ങിയ വഴിയില്‍വെച്ച് തന്റെ സഹോദരന്റെ കൊലപാതകി എതിരെ വരുന്നത് കണ്ടു. തന്റെ ശത്രുവിനെ കണ്ടമാത്രയില്‍ തന്നെ ജോണ്‍ തന്റെ വാള്‍ ഉറയില്‍ നിന്നും ഊരി അവനെ വധിക്കുവാനായി പാഞ്ഞടുത്തു. എന്നാല്‍ ശത്രുവാകട്ടെ ഓടിവന്ന് വിശുദ്ധന്റെ കാല്‍ക്കല്‍ വീണു തന്‍റെ കരങ്ങള്‍കൂപ്പികൊണ്ട് ‘ഈ ദിവസം സഹനമനുഭവിച്ച യേശുവിന്റെ പീഡകളെ പ്രതി' തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ചു. ഇത് കേട്ട വിശുദ്ധന്‍ “യേശുവിന്റെ നാമത്തില്‍ എന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിരാകരിക്കുവാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ നിനക്ക് നിന്റെ ജീവന്‍ തിരികെ തരുന്നു എന്ന് മാത്രമല്ല ഇനിമുതല്‍ നീ എന്നെന്നേക്കും എന്റെ സുഹൃത്തായിരിക്കും. എന്റെ പാപങ്ങള്‍ ദൈവം ക്ഷമിക്കുന്നതിനായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക” എന്ന് പറഞ്ഞുകൊണ്ട് പരസ്പരം ആശ്ലേഷിക്കുകയും അവനെ വിട്ടു പോവുകയും ചെയ്തു. വിശുദ്ധ ബെന്നെറ്റിന്റെ സഭയുടെ മിനിയാസിലെ ആശ്രമത്തിലായിരുന്നു വിശുദ്ധന്റെ യാത്ര അവസാനിച്ചത്. അവിടുത്തെ ദേവാലയത്തില്‍ പോയി ക്രൂശിത രൂപത്തിന് മുന്‍പില്‍ തന്റെ പാപങ്ങളെ പ്രതി ദൈവത്തോട് മാപ്പപേക്ഷിച്ചു. ജോണ്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ആ ക്രൂശിതരൂപം വിശുദ്ധന്റെ തലക്ക് നേരെ ചാഞ്ഞുവെന്ന്‍ പറയപ്പെടുന്നു. ജോണിന്റെ പിതാവിന്റെ ധിക്കാര സ്വഭാവത്തെ കുറിച്ച് അറിയമായിരിന്ന അവിടത്തെ ആശ്രമധിപതി ആദ്യം ജോണിനെ സഭയിലെടുത്തില്ല. എന്നാല്‍ പിന്നീട് അവനു അനുവാദം കൊടുത്തു. ഇതറിഞ്ഞപ്പോള്‍ ജോണിന്റെ പിതാവ് ആശ്രമത്തിലെത്തി തന്റെ മകനെ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്റെ ഉറച്ച തീരുമാനത്തിന് മാറ്റം വരുത്തിയിട്ടില്ല. ഒടുവില്‍ അദ്ദേഹം അനുവാദം കൊടുത്തു. വളരെ ഉത്സാഹത്തോടു കൂടി ഒരു ശരിയായ അനുതാപിക്ക് ചേരുംവിധം വിശുദ്ധന്‍ തന്റെ സന്യാസജീവിതം ആരംഭിച്ചു. രാത്രിയും പകലും പ്രാര്‍ത്ഥനയില്‍ മുഴുകി. വിശുദ്ധന്റെ കഠിനമായ സന്യാസരീതിയും ഭക്തിയും മൂലം അദ്ദേഹമൊരു പുതിയ മനുഷ്യനായി മാറി. ജോണിന്റെ ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും വഴി അവന്‍ തന്നെത്തന്നെ കീഴടക്കി. ദയയുടേയും, എളിമയുടേയും, അനുസരണത്തിന്റേയും, നിശബ്ദതടേയും, ക്ഷമയുടേയും ഉത്തമ മാതൃകയായി മാറി വിശുദ്ധ ജോണ്‍. അവിടത്തെ ആശ്രമാധിപതി മരിച്ചപ്പോള്‍ മറ്റുള്ള സന്യാസിമാരെല്ലാവരും കൂടി വിശുദ്ധനോട് ആ പദവി വഹിക്കുവാന്‍ അപേക്ഷിച്ചു, എന്നാല്‍ വിശുദ്ധന്‍ അത് നിരാകരിച്ചു. അധികം താമസിയാതെ വിശുദ്ധന്‍ ഒരു സഹചാരിക്കൊപ്പം അവിടം വിട്ടു കൂടുതല്‍ ഏകാന്തമായ സ്ഥലം തേടി പോയി. ഈ യാത്രയില്‍ കാമല്‍ഡോളിയിലെ ആശ്രമം വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടത്തെ സന്യാസിമാരുടെ ആശ്രമജീവിതം കണ്ട് ഉത്തേജിതനായ വിശുദ്ധന്‍ അവിടെ നിന്നും യാത്രപുറപ്പെട്ട് ടസ്കാനിയിലെ ഫ്ലോറെന്‍സില്‍ നിന്നും ഫിയസോളി രൂപതയിലെ വല്ലിസ് ഉംബ്രോസ് എന്ന മലയാടിവാരത്തിലെത്തി. വിശുദ്ധന്‍ അവിടെ രണ്ട് സന്യാസിമാരെ കണ്ടുമുട്ടി, തുടര്‍ന്ന് വിശുദ്ധനും അദ്ദേഹത്തിന്റെ സഹചാരിയും ആ സന്യാസിമാരും കൂടി ഒരു ചെറിയ ആശ്രമം പണികഴിപ്പിച്ച് ഒരു സന്യാസ സമൂഹത്തിന് രൂപം കൊടുക്കുവാന്‍ പദ്ധതിയിട്ടു. വിശുദ്ധ ബെന്നെറ്റിന്റെ പുരാതന ആശ്രമ-സമ്പ്രദായ നിയമങ്ങളായിരുന്നു അവര്‍ പിന്തുടരുവാന്‍ തീരുമാനിച്ചത്. വിശുദ്ധ ഹിലാരി ഒരു ആശ്രമം പണികഴിപ്പിക്കുന്നതിനുള്ള സ്ഥലം അവര്‍ക്ക് നല്‍കി. ആശ്രമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍, 1070-ല്‍ അലെക്സാണ്ടര്‍ രണ്ടാമന്‍ പാപ്പ അവരുടെ പുതിയ സഭക്ക് അംഗീകാരം നല്‍കി. ഇതായിരുന്നു വല്ലിസ് ഉംബ്രോസാ സന്യാസ സഭയുടെ ആരംഭം. വിശുദ്ധ ജോണ്‍ അവിടത്തെ ആദ്യത്തെ ആശ്രമാധിപനായി തിരഞ്ഞെടുക്കപ്പെട്ടു. ചാര നിറത്തിലുള്ള സന്യാസ വസ്ത്രമായിരുന്നു വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്ക് നല്‍കിയത്. എല്ലാ തരത്തിലും ക്രിസ്തുവിനെ അനുകരിക്കുവാനാണ് വിശുദ്ധന്‍ ശ്രമിച്ചത്. രോഗികളോടും പാവങ്ങളോടും വിശുദ്ധന്‍ കരുണകാട്ടി. സെന്റ് സാല്‍വി, മോസെട്ടാ, പാസ്സിഗ്നാനോ, റൊസ്സുവോളോ, മോണ്ടെ സലാരിയോ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ വിശുദ്ധനാണ് പണികഴിപ്പിച്ചത്. കൂടാതെ നിരവധി ആശ്രമങ്ങള്‍ നവീകരിക്കുകയും ചെയ്തു. വിശുദ്ധന്‍ മരിക്കുന്ന സമയത്ത് പന്ത്രണ്ടോളം സന്യാസ ഭവനങ്ങള്‍ വിശുദ്ധന്റെ സഭക്കുണ്ടായിരുന്നു. സന്യാസിമാര്‍ക്ക് പുറമേ അത്മായ സഹോദരന്‍മാരെയും വിശുദ്ധന്‍ തന്റെ ആശ്രമത്തില്‍ സ്വീകരിക്കുകയും അവര്‍ക്ക് പുറം ജോലികള്‍ നല്‍കുകയും ചെയ്തു. വിശുദ്ധനാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്. ഇത് പിന്നീട് മറ്റുള്ള സഭക്കാരും അനുകരിച്ചു. സഹായത്തിനായി തന്നെ സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിശുദ്ധന്‍ പറഞ്ഞു വിടാറില്ലായിരുന്നു. പലപ്പോഴും തന്റെ ആശ്രമത്തിന്റെ ധാന്യപ്പുര വിശുദ്ധന്‍ അവര്‍ക്കായി ശൂന്യമാക്കിയിരുന്നു. പ്രവചനവരത്താല്‍ സമ്മാനിതനായിരുന്നു വിശുദ്ധ ജോണ്‍ ഗുവാല്‍ബെര്‍ട്ട്. വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴി നിരവധി രോഗികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. വിശുദ്ധനെ കാണുവാനും സംസാരിക്കുവാനുമായി ലിയോ ഒമ്പതാമന്‍ പാപ്പാ വരെ പാസ്സിഗ്നാനോ സന്ദര്‍ശിക്കുകയുണ്ടായി. മാത്രമല്ല സ്റ്റീഫന്‍ ഒമ്പതാമന്‍, അലെക്സാണ്ടര്‍ രണ്ടാമന്‍ എന്നിവര്‍ വിശുദ്ധനെ വളരെയേറെ ബഹുമാനിച്ചിരുന്നു. അവസാനം പാസ്സിഗ്നാനോയില്‍ വെച്ച് വിശുദ്ധന് കടുത്ത പനിപിടിപ്പെട്ടു. തന്റെ അവസാനം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സഭയിലെ സുപ്പീരിയര്‍ മാരെ വിളിച്ച് കൂട്ടി തന്റെ അവസാനമടുത്തുവെന്നും, സഭാനിയമങ്ങള്‍ അപ്പാടെ പാലിക്കണമെന്നും, സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മുടക്കം വരുത്തരുതെന്നും ഉപദേശിച്ചു. 1073 ജൂലൈ 12ന് അന്ത്യകൂദാശകള്‍ സ്വീകരിച്ചു കൊണ്ട് സന്തോഷത്തോട് കൂടി വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 74 വയസ്സായിരുന്നു അപ്പോള്‍ വിശുദ്ധന് പ്രായം. വിശുദ്ധന്റെ നന്മപ്രവര്‍ത്തികളെക്കുറിച്ചും, അത്ഭുത പ്രവര്‍ത്തികളെ കുറിച്ചും അന്വേഷിച്ചതിനു ശേഷം 1193-ല്‍ സെലസ്റ്റിന്‍ മൂന്നാമന്‍ പാപ്പാ ജോണ്‍ ഗുവാല്‍ബെര്‍ട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലക്സാംബര്‍ഗിലെ ആന്‍സ് ബാള്‍ഡ് 2. എപ്പിഫാനാ 3. മിലാനിലെ നാബാറും ഫെലിക്സും 4. ഹേര്‍മാഗോറാസും ഫൊര്‍ത്തൂനാത്തൂസും 5. മലേഷ്യയിലെ പ്രോക്ലൂസും ഹിലാരിയോനും 6. ബോളോഞ്ഞോ ബിഷപ്പായിരുന്ന പ്രോക്കോളൂസും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-11-12:34:35.jpg
Keywords: വിശുദ്ധ ജോണ്‍