Contents

Displaying 1731-1740 of 24970 results.
Content: 1902
Category: 18
Sub Category:
Heading: റാഗിംഗ് എന്ന കാടത്തത്തിനെതിരെ എങ്ങനെ പ്രതികരിക്കാം; അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
Content: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അശ്വതി എന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗ് എന്ന കാടത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം ഉള്ളിലേക്കെടുത്ത് ജീവന്‍ നിലനിര്‍ത്തുകയാണ് ഈ പെണ്‍കുട്ടി. കര്‍ണ്ണാടകയില്‍ കലബൂറഗി (ഗുല്‍ബര്‍ഗ)യിലുള്ള സ്വകാര്യ നേഴ്‌സിഗ് കോളേജ് ഹോസ്റ്റലില്‍ അശ്വതിക്കുണ്ടായ കൊടും ക്രൂരാനുഭവത്തിന്റെ കാരണക്കാര്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ തന്നെയാണെന്ന വിവരം കേരളത്തെ നാണം കെടുത്തുന്നു. റാഗിംഗിന്റെ പേരില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ശുചിമുറി വൃത്തിയാക്കുന്ന ലായനി ബലം പ്രയോഗിച്ച് കുടിപ്പിക്കുകയായിരുന്നു. മലയാളി വിദ്യാര്‍ത്ഥിനികള്‍ അന്യസംസ്ഥാനങ്ങളിലെ കോളേജുകളില്‍ നേരിടേണ്ടിവരുന്ന റാഗിംഗിന്റെ ക്രൂരകഥകള്‍ എത്രയോ പുറത്തുവന്നുകഴിഞ്ഞു. ഇവയില്‍ പലതിനും മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും വെളിപ്പെടാറുണ്ട്. നാടും വീടും വിട്ട് പുറത്തു പഠിക്കാന്‍ പോകുന്ന നമ്മുടെ കുട്ടികള്‍ കരുതലിനും സുരക്ഷയ്ക്കും വേണ്ടി ആശ്രയിക്കുന്ന മുതിര്‍ന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെ അവരെ റാഗിംഗിന്റെ പേരില്‍ അതിക്രൂരമായി പീഡിപ്പിക്കുന്നതിലൂടെ പിറന്ന നാടിനെയാണ് അവര്‍ അപമാനിക്കുന്നത്. റാഗിംഗിന്റെ പേരിലുള്ള കൊടുംക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. മൃഗത്തോടുപോലും കാണിക്കരുതാത്ത ക്രൂരതയാണ് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നത്. റാഗിംഗ് എന്ന കിരാതത്വം നമ്മുടെ ക്യാമ്പസുകളെ ശവപ്പറമ്പുകളാക്കി മാറ്റുകയാണ്. 2007 ജൂലൈ മുതല്‍ 2014 ജൂണ്‍ വരെ രാജ്യത്ത് റാഗിംഗുമായി ബന്ധപ്പെട്ട് 75 മരണങ്ങളും 36 ആത്മഹത്യാശ്രമങ്ങളും നടന്നു. റാഗിംഗിന്റെ പേരില്‍ നിരവധി പേര്‍ മനോരോഗികളായി. പലരും പഠനം ഉപേക്ഷിച്ചു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് റാഗിംഗിന്റെ പേരില്‍ നടക്കുന്നത്. കോളേജില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സങ്കോചമകറ്റുന്നതിനുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശകലര്‍ന്ന നമ്പറുകളാണ് പിന്നീട് മൃഗീയവും ആഭാസകരവുമായ റാഗിംഗ് എന്ന കാടത്തമായി മാറിയത്. മാന്യതയുടെയും മര്യാദയുടെയും കലാലയ അച്ചടക്കത്തിന്റെയും സകല സീമകളും ലംഘിച്ച് റാഗിംഗ് ക്യാമ്പസുകളുടെ ശാപമായി മാറിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നുകളും ഈ ക്രൂരതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. ഭരണകൂടവും രാജ്യത്തെ നിയമവ്യവസ്ഥയും റാഗിംഗിനെതിരെ അതിശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. റാഗിംഗിനെ കര്‍ശനമായി വിലക്കികൊണ്ടുള്ള അതിശക്തമായ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. റാഗിംഗിന് മുതിര്‍ന്നാല്‍ ഭാവി അപകടത്തിലാകും. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരും, തീര്‍ച്ച. റാംഗിംഗ് ആരും നിശബ്ദമായി സഹിക്കേണ്ടതില്ല. റാഗിംഗ് നടന്നാല്‍ ഉടന്‍ പ്രതികരിക്കുക. റാഗിംഗിനെതിരായ നിയമ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക. റാഗിംഗിന് മൗനാനുവാദം നല്കിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരികളും ജയിലില്‍ പോകേണ്ടിവരും. റാഗിംഗ് നടത്തിയവര്‍ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. സ്ഥാപന അധികൃതര്‍ ശിക്ഷാ നടപടികള്‍ നേരിടുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് നിരോധിച്ചുകൊണ്ട് 1997 ഒക്‌ടോബര്‍ 23-ന് നിയമം നിലവില്‍ വന്നിട്ടുണ്ട്, Kerala Prohibition of Ragging ordinance, 1997 എന്ന പേരില്‍ ആദ്യം ഓര്‍ഡിനന്‍സായിട്ടാണ് നിയമം കൊണ്ടുവന്നത്. പിന്നീട് കേരള നിയമസഭ 'The Kerala Prohibition of Ragging Act, 1998' എന്ന പേരില്‍ അത് നിയമമായി അംഗീകരിച്ച് നടപ്പിലാക്കി. കേരളം മുഴുവന്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും. റാഗിംഗ് ഏത് രൂപത്തിലും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് റാഗിംഗ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ശാരീരികമായോ മാനസികമായോ ഉപദ്രവം ഉണ്ടാകുകയോ, ആ വിദ്യാര്‍ത്ഥിയില്‍ ഭീതിയോ ജാള്യതയോ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയല്‍ പെരുമാറുകയോ ചെയ്താല്‍ അത് റാഗിംഗാണ്. ഒരു വിദ്യാര്‍ത്ഥിയെ കളിയാക്കുക, ആക്ഷേപിക്കുക, അയാളെ പരിഹാസ പാത്രമാക്കുന്ന രീതിയില്‍ തമാശകള്‍ കാണിക്കുക, സാധാരണ ഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുക എന്നിവയും റാഗിംഗിന്റെ നിര്‍വ്വചനത്തില്‍പ്പെടും. റാഗിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകത്തോ, പുറത്തോ എവിടെ വച്ച് നടന്നാലും കുറ്റകരമാണ്. യു.ജി.സി (സര്‍വ്വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍) റാഗിംഗിനെ പുനര്‍നിര്‍വ്വചിച്ചിട്ടുണ്ട്. 'തുടക്കക്കാരനോ അല്ലാത്തതോ ആയ ഏത് വിദ്യാര്‍ത്ഥിയോടും വാക്കുകൊണ്ടോ, എഴുത്തുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടല്‍'' എന്നാണ് യു.ജി.സി റാഗിംഗിനെ നിര്‍വ്വചിച്ചിട്ടുള്ളത്. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാത്തരം പീഡനങ്ങളും റാഗിംഗാണ്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അക്കാദമിക് ജോലികള്‍ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുക, സാമ്പത്തികമായി ചൂഷണം ചെയ്യുക. ലൈംഗികമായി ചൂഷണം ചെയ്യുക. സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിക്കുക. ഇ-മെയിലിലൂടെയോ പോസ്റ്റ് വഴിയോ അസഭ്യ പ്രയോഗം നടത്തുക, നഗ്നനാക്കുക, മറ്റ് തരംതാണ പ്രവര്‍ത്തികള്‍, ആംഗ്യങ്ങള്‍ എന്നിവയെല്ലാം റാഗിംഗിന്റെ പരിധിയില്‍പ്പെടും. സുപ്രീംകോടതിയുടെ യു.ജി.സി. ആന്റി റാഗിംഗ് റെഗുലേഷന്‍ ആക്ട് (04.07.2009) അനുസരിച്ച് സംസ്ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ കോളേജുകളിലും ആന്റി റാഗിംഗ് സെല്‍ രൂപീകരിക്കേണ്ടതാണ്. #{red->n->n->ശിക്ഷാ നടപടികള്‍}# റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ 2 വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിംഗില്‍ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. യു.ജി.സി റഗുലേഷന്‍ അനുസരിച്ച് രണ്ടരലക്ഷം രൂപവരെ റാഗിംഗ് നടത്തിയവരില്‍ നിന്ന് പിഴയായി ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലാസില്‍ ഹാജരാകുന്നതില്‍ നിന്ന് സസ്‌പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്/ഫെല്ലോഷിപ്പ് പിന്‍വലിക്കല്‍, ടെസ്റ്റുകളില്‍ നിന്നോ പരീക്ഷകളില്‍ നിന്നോ ഡീബാര്‍ ചെയ്യല്‍, പരീക്ഷാഫലം തടഞ്ഞുവയ്ക്കല്‍, മീറ്റുകള്‍, ടൂര്‍ണമെന്റുകള്‍, യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയവയില്‍ നിന്ന് ഒഴിവാക്കല്‍, ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഷന്‍, പുറത്താക്കല്‍, പ്രവേശനം റദ്ദാക്കല്‍, സ്ഥാപനത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ റാഗിംഗില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ലഭിക്കും. റാഗിംഗ് നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വിദ്യാര്‍ത്ഥിയെ സെക്ഷന്‍ 5 പ്രകാരം ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്യുന്നതും അയാള്‍ക്ക് മറ്റേതൊരു സ്ഥാപനത്തിലും അടുത്ത 3 വര്‍ഷത്തേക്ക് പ്രവേശനം ലഭിക്കാത്തതുമാണ്. റാഗിംഗ് നടന്നതായി വിദ്യാര്‍ത്ഥിയോ രക്ഷകര്‍ത്താവോ മാതാപിതാക്കളോ, അധ്യാപകരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്ക് പരാതി നല്കിയാല്‍, മുന്‍വിധി കൂടാതെ ആക്കാര്യം 7 ദിവസത്തിനകം അന്വേഷിച്ച് പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ റാഗിംഗ് നടത്തിയവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് റാഗിംഗ് സംബന്ധിച്ച പരാതി തുടര്‍നടപടിക്കായി പോലീസിന് കൈമാറണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആ വസ്തുത രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. മേല്‍പ്പറഞ്ഞ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അദ്ദേഹം റാഗിംഗിന് പ്രേരകമായ രീതിയില്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കി സെക്ഷന്‍ 4 അനുസരിച്ച് ശിക്ഷിക്കപ്പെടും. റാഗിംഗ് തടയുന്നതിന് പരാജയപ്പെടുന്ന കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുനോ ധനസഹായം നിറുത്തി വയ്ക്കാനോ യു.ജി.സി ക്കധികാരുമുണ്ട്. (സെക്ഷന്‍ 12 B of the Act) #{red->n->n->പരാതിപ്പെടേണ്ട സ്ഥാപനങ്ങള്‍:}# വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയാന്‍ യു.ജി.സിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്ലും എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ഇന്ത്യാ ലിമിറ്റഡും ചേര്‍ന്ന് ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോണ്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിപ്പെടാം. ഇ-മെയിലിലും പരാതി അയക്കാം. പരാതി ലഭിച്ചാലുടന്‍ 15 മിനിറ്റിനകം സഹായ നടപടി ഉണ്ടാകും. വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ 1800-180-55 22 ആണ്. ഇ-മെയില്‍ helpline@antiragging.net ആണ്. ഇന്ത്യാതലത്തില്‍ 155222 എന്ന നമ്പറിലും കേരളാതലത്തില്‍ 9846700100 എന്ന നമ്പറിലും വിളിക്കാം. യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ www.ugc.ac.in അല്ലെങ്കില്‍ www.education.nic.in എന്നതില്‍ ലഭ്യമാണ്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോരിറ്റിയുടെ സേവനവും ലഭ്യമാണ്. #{red->n->n->വിലാസം:}# കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോരിറ്റി, നിയമ സഹായഭവന്‍, ഹൈക്കോര്‍ട്ട് കോമ്പൗണ്ട്, കൊച്ചി-31 ഫോണ്‍ 0484-2396717, E-mail :kelsa@nic.in, Website : www.kelsa.gov.in, #{blue->n->n->24 hour helpline : 9846700100 }# റാഗിംഗ് ഒഴിവാക്കപ്പെടേണ്ട ക്രൂരവും മാരകവുമായ സാമൂഹിക വിപത്താണ്. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായ എല്ലാവിധ മൃഗീയതയും നിസ്സാഹായനായ മറ്റൊരാളുടെ മേല്‍ പ്രയോഗിക്കുന്നത് കാടത്തമാണ്. റാഗിംഗ് നടത്തുന്നവരെയും റാഗിംഗ് വിധേയരായവരെയും മാനസികാരോഗ്യ പരിപാടികള്‍ക്ക് വിധേയരാക്കണം. ശക്തമായ ബോധവത്ക്കരണവും ക്രിയാത്മകമായ നടപടികളും ഈ കിരാതത്വത്തിനെതിരെ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഇത്തരം പ്രാകൃതമായ അക്രമങ്ങള്‍ ഒരുപരിഷ്‌കൃത സമൂഹത്തിനും അനുവദിക്കാനാവില്ല. കലാലയ അധികൃതരുടെയും സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയ്‌ക്കൊപ്പം റാഗ് ചെയ്താല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന സ്ഥിതിയും വന്നാല്‍ മാത്രമേ ഈ കലാലയ വൈകൃതത്തിന്റെ വേരറക്കാനാകൂ.
Image: /content_image/India/India-2016-07-08-14:46:01.jpg
Keywords:
Content: 1903
Category: 9
Sub Category:
Heading: 16നും 28നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി SOE ധ്യാനം ആഗസ്റ്റ്19 മുതൽ 23 വരെ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
Content: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 16 നും 28 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കായി SOE (School of Evengelisation) ധ്യാനം നടത്തപ്പെടുന്നു. ആഗസ്റ്റ് 19 മുതല്‍ 23 വരെ നടക്കുന്ന ധ്യാനം ഫാ.കുര്യാകോസ് പുന്നോലിലും സെഹിയോന്‍ യു‌കെ ടീമും സംയുക്തമായി നയിക്കും. ആഗസ്റ്റ് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സമാപിക്കും. SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# റെജി പോള്‍: 07723035457. റെജി മാത്യു : 07552619237.
Image: /content_image/Events/Events-2016-07-08-15:22:08.jpg
Keywords:
Content: 1904
Category: 18
Sub Category:
Heading: സമൂഹത്തെ മുഴുവന്‍ കരുണാര്‍ദ്ര സ്നേഹം കൊണ്ട് നിറക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമാണെന്ന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
Content: ബംഗളൂരു: സമൂഹത്തെ മുഴുവന്‍ കരുണാര്‍ദ്ര സ്നേഹം കൊണ്ട് നിറക്കാനുള്ള കരുത്ത് ദൈവശാസ്ത്രത്തിന് ആവശ്യമാണെന്ന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബാംഗളൂരു എന്‍ബിസിഎല്‍സിയില്‍ അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. "ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വയ്ക്കുന്ന കരുണയുടെ മാതൃകയെ ആഴത്തില്‍ മനസിലാക്കാന്‍ ശരിയായ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. പുതിയ വീഞ്ഞിനെ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചു സൂക്ഷിക്കാനുള്ള ശ്രമമാണു തെറ്റിദ്ധാരണകള്‍ക്കു കാരണമാകുന്നത്" കര്‍ദിനാള്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. പൊതുചര്‍ച്ചകള്‍ക്കു ദൈവശാസ്ത്ര കമ്മീഷന്‍ അംഗമായ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് നേതൃത്വം നല്കി. കഴിഞ്ഞ 2 ദിവസമായി നടന്ന സമ്മേളനത്തില്‍ പൂന ബിഷപ്പ് ഡോ. തോമസ് ദാബ്രെ, റവ.ഡോ.ജോസഫ് പാംബ്ലാനി, ഡോ.സിസ്റ്റര്‍ രേഖാ ചേന്നാട്ട്, റവ. ഡോ.സൂരജ് പിട്ടാപ്പിള്ളി, റവ.ഡോ.ജോര്‍ജ് തേറുകാട്ടില്‍, റവ.ഡോ.തോമസ് കൊല്ലംപറമ്പില്‍, റവ.ഡോ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ.ഡോ.എറല്‍ ദ്‌ലിമാ, റവ.ഡോ.പോളച്ചന്‍ കോച്ചാപ്പിള്ളി എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ധര്‍മപുരി ബിഷപ്പ് ഡോ.ലോറന്‍സ് പയസ്, റവ.ഡോ.ജേക്കബ് പറപ്പിള്ളി, റവ. ഡോ.ടോണി നീലങ്കാവില്‍, റവ.ഡോ.സ്‌കറിയ കല്ലൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്കി. സമാപന സമ്മേളനത്തില്‍ സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസഫ് പാംബ്ലാനി കൃതജ്ഞത അര്‍പ്പിച്ചു.
Image: /content_image/India/India-2016-07-08-15:39:50.jpg
Keywords:
Content: 1905
Category: 1
Sub Category:
Heading: ക്രൈസ്തവരെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന് ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണം: പീറ്റര്‍ താച്ചല്‍
Content: ലണ്ടന്‍: ക്രൈസ്തവര്‍ക്കെതിരെ വിവധ തരം പീഡനങ്ങള്‍ ആസൂത്രിതമായി നടത്തുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന് ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ താച്ചല്‍ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്ന നിരവധി നിയമങ്ങളാണ് പാക്കിസ്ഥാന്‍ ഭരണകൂടം ദിനംപ്രതി പ്രാബല്യത്തില്‍ വരുത്തുന്നത്. സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഖുറാനിലെ വാക്യങ്ങള്‍ മനഃപാഠമായി പഠിക്കണമെന്ന്‍ പാക്കിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബാലിക്ഹുര്‍ റഹ്മാന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരിന്നു. പുതിയ ഉത്തരവ് പ്രകാരം ക്രൈസ്തവരായ കുട്ടികളും മറ്റു മതവിശ്വാസികളും ഇനി മുതല്‍ ഖുറാന്‍ വാക്യങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ടി വരും. "പാക്കിസ്ഥാന്‍ ഭരണകൂടം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യങ്ങള്‍ക്കു നേരെ കടന്നു കയറ്റം നടത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സ്‌കൂളുകളിലെ നിര്‍ബന്ധപൂര്‍വ്വമുള്ള ഖുറാന്‍ പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ പാക്കിസ്ഥാന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ഭീമമായ തുക നിര്‍ത്തലാക്കണം. ആളുകളെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിച്ച് കാണാത്ത പാക്കിസ്ഥാനിലെ തന്നെ സന്നദ്ധ സംഘടനകള്‍ക്ക് ഈ പണം ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറണം". പീറ്റര്‍ താച്ചര്‍ പറയുന്നു. നേരത്തെ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ (ബി‌പി‌സി‌എ) എന്ന സംഘടന പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു പഠനം തയ്യാറാക്കിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ നിരന്തരം കേസുകള്‍ ചുമത്തുകയും അവരെ വിചാരണ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണ്. ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും തുടര്‍ച്ചയായി പാക്കിസ്ഥാനില്‍ നടക്കുന്നു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ കണക്ക് പ്രകാരം പാക്കിസ്ഥാനില്‍ ക്രൈസ്തവരായി ജീവിക്കുന്ന 86 ശതമാനം ആളുകളും തൂപ്പുകാരും വീട്ടുജോലിക്കാരും മാലിന്യം ശേഖരിക്കുന്ന ജീവനക്കാരുമാണ്. മറ്റൊരു ശതമാനം ആളുകള്‍ ബോണ്ട് വ്യവസ്ഥതയില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നു. ഹിന്ദു, സിഖ് വിഭാഗങ്ങളിലെ ആളുകള്‍ക്കും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. കോമണ്‍വെല്‍ത്ത് അംഗത്വമുള്ള രാജ്യത്തു മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളും സിവില്‍ നിയമങ്ങളും മുസ്ലീങ്ങള്‍ അല്ലാത്ത വ്യക്തികള്‍ക്ക് ലഭിക്കുന്നില്ലെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍. എന്നാല്‍ മതത്തെ അപമാനിക്കുന്ന കുറ്റം ചുമത്തപ്പെടുന്നവരില്‍ 15 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. പലകുറ്റകൃത്യങ്ങളിലും അധികാരികള്‍ മനപൂര്‍വ്വം ക്രൈസ്തവരെ പ്രതിചേര്‍ക്കുകയാണ്. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചുമതല വഹിക്കുന്ന വില്‍സണ്‍ ചൗധരി പാക്കിസ്ഥാനിലെ ക്രൈസ്തവ ജീവിതം നരകതുല്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറണമെന്ന ആവശ്യം രാഷ്ട്രീയ തലത്തില്‍ ബ്രിട്ടന്‍ ശക്തമാക്കണമെന്നും പീഡനം നേരിടുന്ന ക്രൈസ്തവര്‍ ആവശ്യപ്പെടുന്നു.
Image: /content_image/News/News-2016-07-09-00:35:53.jpg
Keywords: christians,pakistan,government,prosecution,britain,aid,stop
Content: 1906
Category: 18
Sub Category:
Heading: തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് ഇനി മുതല്‍ നിരണത്ത്
Content: ചങ്ങനാശേരി: തോമാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ അസ്സല്‍പ്പകര്‍പ്പ് ഇനി നിരണത്ത്. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കു ശേഷമാണു ഗോവയിലുള്ള 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്തു സ്ഥാപിക്കാനായി ലഭ്യമായത്. ചരിത്രസ്മാരകമായ ഈ സ്തംഭത്തിന്റെ അസല്‍ പകര്‍പ്പ് നിരണത്തു നാളെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കും. തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മധ്യകേരളത്തിലെ നിരണത്ത് ശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മാരക സ്തംഭം സ്ഥാപിക്കണമെന്ന ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഗ്രഹമാണ് ഇപ്പോള്‍ ഫലസമാപ്തിയില്‍ എത്തിയത്. 2013ല്‍ അദ്ദേഹം ഗോവയിലെ 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ അധികാരികളുമായി ബന്ധപ്പെട്ടിരിന്നു. അവരുടെ നിര്‍ദേശാനുസരണം ഡല്‍ഹിയിലുള്ള 'ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ ഡയറക്ടര്‍ ജനറലായ പ്രവീണ്‍ ശ്രീവാസ്തവയെ പത്തനംതിട്ട എം‌പി ആന്റോ ആന്റണി വഴി ബന്ധപ്പെട്ടു ശ്രമങ്ങള്‍ തുടര്‍ന്നു. 2015 സെപ്റ്റംബര്‍ ഒന്നിനു പ്രവീണ്‍ ശ്രീവാസ്തവയുടെ പിന്‍ഗാമി ഡോ. രാകേഷ് തിവാരിയാണ് മാതൃക തയാറാക്കാന്‍ അനുവാദം നല്‍കിയത്. സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ജൂലൈ ഒന്നിനാണ് ചങ്ങനാശേരിയില്‍ എത്തിച്ചത്. തെക്കന്‍ മേഖലയില്‍നിന്നുള്ള തീര്‍ഥാടകര്‍ ഇന്നു രാവിലെ പത്തിന് എത്തിച്ചേരും. അതിരൂപത വികാരി ജനറാള്‍ മോണ്‍.മാണി പുതിയിടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തെക്കന്‍ മേഖലയിലെ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സ്തംഭത്തിന്റെ അസല്‍ മാതൃക നിരണം മാര്‍ തോമാശ്ലീഹാ തീര്‍ഥാടനകേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനു സഹായ സഹകരണങ്ങള്‍ ചെയ്ത ഡോ.രാജേഷ് തിവാരി (ഡയറക്ടര്‍ ജനറല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), പ്രവീണ്‍ ശ്രീവാസ്തവ ഐഎഎസ്, ഗുരുഭാജി (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗോവ), ജോസ് ഫിലിപ്പ് (മുന്‍ കളക്ടര്‍, ഗോവ), ആന്റോ ആന്റണി എംപി, റവ.ഡോ.ജേക്കബ് കൂരോത്ത് എന്നിവരും പിന്നില്‍ പ്രവര്‍ത്തിച്ച റവ.ഡോ.ജോസഫ് കൊല്ലറയ്ക്കും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നന്ദി അറിയിച്ചു.
Image: /content_image/India/India-2016-07-09-00:42:44.jpg
Keywords:
Content: 1907
Category: 6
Sub Category:
Heading: ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം.
Content: ''ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 9}# വ്യക്തിപരവും ആഴവുമായ വിശ്വാസത്തിന്റേയും ദൈവീകമായ പ്രചോദനത്തിന്റേയുമായ ഈ വാക്കുകളാണ് പത്രോസിന്റെ ദൗത്യത്തിനു തുടക്കം കുറിക്കുന്നത്. രക്ഷയുടെ ചരിത്രത്തില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതും അടയാളപ്പെടുത്തുന്നതും ഈ വാക്കുകളാണ്. ''നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും'' കേസറിയാഫിലിപ്പി പ്രദേശത്ത് വച്ച് ഉച്ചരിക്കപ്പെട്ട അവിടുത്തെ ഈ വാക്കുകള്‍ തന്റെ സഭയെ കുറിച്ചാണു അവിടുന്ന് പറഞ്ഞതെന്ന് നമ്മുക്ക് അറിയാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഈ അവസാന ഘട്ടത്തില്‍, ''പത്രോസിന്റെ പിന്‍ഗാമി'' എന്ന നിലയ്ക്കുള്ള എന്റെ ദൗത്യത്തെ കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് കര്‍ത്താവിന്റെ വാക്കുകള്‍. ഈ പ്രപഞ്ചം മുഴുവന്റെയും കേന്ദ്രം യേശുക്രിസ്തുവാണ്. ഓരോ മനുഷ്യജീവിയുടേയും കേന്ദ്രം അവന്‍ മാത്രമാണ്. ദൈവത്തിന്റെ നിഗൂഢമായ പദ്ധതികളാല്‍ പത്രോസിന്റെ ദൗത്യത്തിന്റെ തുടര്‍ച്ചയ്ക്കായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു; ആയതിനാല്‍ പത്രോസിന്റെ അതേ വിശ്വാസം ഞാന്‍ ആവര്‍ത്തിക്കട്ടെ. ''നീ ക്രിസ്തുവാണ് - ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍.'' സകല രാഷ്ട്രങ്ങളോടും ക്രിസ്തുവിനെ പ്രഘോഷിക്കുക, അവന്റെ അത്ഭുതകരമായ നന്മയെ പ്രസംഗിക്കുക, രക്ഷിക്കാനുള്ള അവന്റെ ശക്തിയെക്കുറിച്ച് സംസാരിക്കുക, അവനില്‍ വിശ്വസിക്കുന്ന ഓരോരുത്തരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കും എന്ന് ഉറപ്പ് നല്‍കുക.... ഇങ്ങനെ നീളുന്ന ദൗത്യത്തേക്കാള്‍ മുന്‍ഗണനയുള്ള യാതൊന്നും എന്റെ ജീവിതത്തിലോ ശുശ്രൂഷയിലോ ഇല്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.2.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-09-02:19:09.jpg
Keywords: പത്രോസ്
Content: 1908
Category: 1
Sub Category:
Heading: ഇറാഖിലെ യുദ്ധങ്ങള്‍ക്കിടയില്‍ നിസ്സഹായരായ ജനങ്ങളുടെ കണ്ണീരൊപ്പിയ മദര്‍ ഒല്‍ഗ യാക്കൂബ് ഇന്ന്‍ ബോസ്റ്റണിന്റെ മുറിവുണക്കുന്നു
Content: ബോസ്റ്റണ്‍: ഇറാഖിലെ ഭീകരമായ നാലു യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വ്യക്തിയാണ് മദര്‍ ഒല്‍ഗ യാക്കൂബ്. അമ്പതാം വയസിലേക്ക് പ്രവേശിക്കുന്ന മദര്‍ ഒല്‍ഗ യാക്കൂബ്, തന്റെ രാജ്യം നേരിട്ട ഭീകരമായ നാലു യുദ്ധങ്ങള്‍ക്ക് ശേഷവും താന്‍ ജീവനോടെയിരിക്കുന്നത് അത്ഭുതമാണെന്നു പറയുന്നു. ഇന്ന്‍ യുഎസിലെ ബോസ്റ്റണില്‍ താന്‍ സ്ഥാപിച്ച 'ദ ഡോട്ടേഴ്‌സ് ഓഫ് മേരി ഓഫ് നസറേത്ത്' എന്ന കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനത്തില്‍ വ്യാപൃതയാണ് മദര്‍ ഒല്‍ഗ. യുഎസില്‍ പലരീതികളിലൂടെ എത്തുകയും ആരും ആശ്രയമില്ലാതെ അലയുകയും ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ ചുമതലയാണ് മദര്‍ ഒല്‍ഗ ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത്. മദര്‍ ഒല്‍ഗക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ പിടിപ്പെട്ടിരിന്നു. ഇതിന്റെ ചികിത്സയും തന്റെ സേവനങ്ങള്‍ക്കൊപ്പം മുന്നോട്ട് മദര്‍ നടത്തിക്കൊണ്ടു പോകുന്നു. ഇപ്പോള്‍ തന്റെ കോണ്‍ഗ്രിഗേഷനില്‍ എട്ടു പേരാണ് സേവനം ചെയ്യുവാന്‍ ഉള്ളത്. കൂടിപ്പോയാല്‍ ഇനി ഒരു പത്ത് വര്‍ഷം കൂടി താന്‍ ജീവിച്ചേക്കാം. എങ്കിലും തന്റെ കോണ്‍ഗ്രിഗേനില്‍ ആ കാലത്തും എട്ടു പേര്‍ തന്നെ കാണുമെന്ന് മദര്‍ വിശ്വസിക്കുന്നു. താന്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷനെ ദൈവം വളര്‍ത്തുമെന്ന് മദര്‍ അടിയുറച്ചു പറയുന്നു. കത്തോലിക്ക ഓണ്‍ലൈന്‍ ന്യൂസ് സൈറ്റായ അലീറ്റിയായ്ക്ക് നല്കിയ അഭിമുഖത്തിലാണ് മദര്‍ ഒല്‍ഗ യാക്കൂബ് ഹൃദയം തുറന്നത്. ഇറാഖിലെ കിര്‍കുക്കിലാണ് മദര്‍ ഒല്‍ഗ യാക്കൂബ് ജനിച്ചത്. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ സ്‌നേഹ ബന്ധത്തില്‍ കഴിഞ്ഞിരുന്ന ഒരു നാടായിരുന്നു അന്ന് ഇറാഖ്. 1980-ല്‍ മദര്‍ ഒല്‍ഗയ്ക്ക് 13 വയസുള്ള സമയത്താണ് ഇറാഖിനു നേരെ ഇറാന്‍ ആദ്യത്തെ യുദ്ധം നടത്തുന്നത്. സദാം ഹുസൈന്‍ മാരകമായ ആയുധങ്ങള്‍ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. മദര്‍ പഠനം നടത്തിയിരുന്ന സ്‌കൂള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. തന്റെ സഹപാഠികളും അധ്യാപകരും തനിക്ക് ചുറ്റും മരിച്ചു വീഴുന്ന കാഴ്ച 13-ാം വയസില്‍ മദര്‍ ഒല്‍ഗയ്ക്ക് കാണേണ്ടി വന്നു. "എനിക്ക് 13 വയസുള്ളപ്പോള്‍ എന്റെ സ്വന്തം അസ്‌റിയന്‍ പള്ളിയില്‍ ഞാന്‍ സേവനത്തിനായി പോയിട്ടുണ്ട്. എല്ലാ ദിവസവും യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അഞ്ചോ ആറോ പേരുടെ മൃതശരീരം പള്ളിയിലേക്ക് സംസ്‌കരിക്കുവാന്‍ കൊണ്ടുവരും. ഹൃദയം പൊട്ടുന്ന കാഴ്ച്ചകള്‍ക്ക് ഞാന്‍ ഈ ദിനങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കത്തികരിഞ്ഞ മൃതശരീരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതാണോ എന്ന് നോക്കുവാന്‍ അടുത്ത ബന്ധുക്കള്‍ വരും. ശരീരത്തിന്റെ ചില അടയാളങ്ങള്‍ വച്ച് മരിച്ചവരെ അവര്‍ തിരിച്ചറിയും. ഒരിക്കല്‍ വിവാഹം കഴിഞ്ഞ് അധികമാവാത്ത ഒരു പെണ്‍കുട്ടി തന്റെ ഭര്‍ത്താവിന്റെ മൃതശരീരം തിരിച്ചറിയാന്‍ പള്ളിയില്‍ വന്നു. കുറച്ചു നാളുകള്‍ മാത്രമാണ് അവര്‍ സന്തോഷത്തോടെ ഒരുമിച്ച് താമസിച്ചത്. ആ പെണ്‍കുട്ടി അപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയുമായിരുന്നു. തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. അവളുടെ നിലവിളി ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു". മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ അനുഭവം വിവരിക്കുന്നു. 1990-ല്‍ നടന്ന ഗള്‍ഫ് യുദ്ധം ഇറാഖിനെ 200 വര്‍ഷം പിന്നോട്ട് നയിച്ചതായി മദര്‍ ഒല്‍ഗ പറയുന്നു. കുവൈറ്റിനെ കടന്നാക്രമിച്ച സദാം ഹുസൈന്‍ വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ഒരു കുടം വെള്ളത്തിനു വേണ്ടി ഇറാഖികള്‍ക്ക് അന്ന് മൈലുകള്‍ നടക്കേണ്ടി വന്നു. ആശുപത്രികള്‍ എല്ലാം തകര്‍ക്കപ്പെട്ടു. നവജാതശിശുക്കള്‍ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മരിച്ചുകൊണ്ടേ ഇരുന്നതായും മദര്‍ ഒല്‍ഗ പറയുന്നു. ജനസഖ്യയുടെ 60 ശതമാനത്തിനും എഴുതുവാനോ വായിക്കുവാനോ അറിയാത്ത രാജ്യമായി ഇറാഖ് മാറി. ഇത്തരത്തില്‍ തകര്‍ന്നു പോയ ഒരു രാജ്യത്തെ എപ്രകാരമാണ് പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയെന്നും മദര്‍ ഒല്‍ഗ ചോദിക്കുന്നു. ഈ സമയത്താണ് മദര്‍ ഒല്‍ഗ ഒരു പുതിയ പ്രസ്ത്ഥാനത്തിനു തുടക്കം കുറിച്ചത്. Love Your Neighbor (അയല്‍ക്കാരനെ സ്‌നേഹിക്കുക) എന്ന പേരാണ് അവര്‍ ഈ പദ്ധതിക്കായി നല്‍കിയത്. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്കായി മുസ്ലീങ്ങളും ക്രൈസ്തവരും ചേര്‍ന്ന് വീടുകള്‍ തോറും കയറി സാധനങ്ങള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രവും ഭക്ഷണവും അവര്‍ യുദ്ധത്തില്‍ ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് എത്തിച്ചു നല്‍കും. മുസ്ലീങ്ങളോടു ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഖുറാനിലെ വാക്യങ്ങളും അവരുടെ വിശ്വാസവും എന്താണെന്ന് വ്യക്തമായി പഠിച്ചുവെന്നും മദര്‍ ഒല്‍ഗ വെളിപ്പെടുത്തി. സഹോദര്യത്തില്‍ തന്നെയാണ് ക്രൈസ്തവരും മുസ്ലീങ്ങളും ഇറാഖില്‍ കഴിഞ്ഞിരുന്നതെന്നും മദര്‍ പറയുന്നു. 1995-ല്‍ 'മേരി മറിയം സിസ്‌റ്റേഴ്‌സ്- മിഷ്‌നറീസ് ഓഫ് ദ വിര്‍ജിന്‍ മേരി' എന്ന കോണ്‍ഗ്രിഗേഷന് മദര്‍ ഒല്‍ഗ യാക്കൂബ് തുടക്കം കുറിച്ചു. അസ്‌റിയന്‍ സഭയില്‍ വനിതകള്‍ക്കായുള്ള ആദ്യത്തെ കോണ്‍ഗ്രിഗേഷനായിരുന്നു ഇത്. 2001-ല്‍ മദര്‍ ഒല്‍ഗ ഉന്നത പഠനം നടത്തുന്നതിനായി ബോസ്റ്റണിലേക്ക് പോയി. ഇതിനു ശേഷം രണ്ടു തവണയാണ് യുഎസ് ഇറാഖിനു നേരെ ആക്രമണം നടത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ യുഎസ് ഇറാഖിനെ ആക്രമിച്ചിരുന്നു. ഈ രണ്ടു യുദ്ധങ്ങളുടെ സമയത്തും മദര്‍ ഒല്‍ഗ തന്റെ മാതൃരാജ്യത്തിലേക്ക് മടങ്ങി വന്നു. അമേരിക്കന്‍ പട്ടാളക്കാര്‍ക്കും ഇറാഖിലെ സ്വദേശികള്‍ക്കും മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ സേവനം എത്തിച്ചു നല്‍കി. ബോസ്റ്റണില്‍ തിരിച്ചെത്തിയ മദര്‍ ഒല്‍ഗ യാക്കൂബ് തന്റെ പഠനവും ഡോക്ടറേറ്റ് ഗവേഷണവും അവിടെ തന്നെ പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അസ്‌റിയന്‍ വിഭാഗത്തില്‍പ്പെട്ട മദര്‍ ഒല്‍ഗയ്ക്ക് ആരാധനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ബോസ്റ്റണില്‍ ലഭ്യമായിരുന്നില്ല. ഇതിനാല്‍ മദര്‍ ഒല്‍ഗ റോമന്‍ കത്തോലിക്ക സഭയിലേക്ക് ചേര്‍ന്നു. ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ക്യാമ്പസ് മിനിസ്ട്രിയില്‍ നേതൃത്വം വഹിക്കുവാന്‍ മദര്‍ ഒല്‍ഗയെ സഭ തെരഞ്ഞെടുത്തു. തന്റെ പഠനം പൂര്‍ത്തിയാക്കിയ മദര്‍ ഒല്‍ഗ സ്വന്തം രാജ്യത്തേക്ക് മടങ്ങുവാന്‍ ഒരുങ്ങി. എന്നാല്‍ കര്‍ദിനാള്‍ സിയാന്‍ ഓമാലി മദറിനെ പുതിയ ഒരു കോണ്‍ഗ്രിഗേഷന്‍ ബോസ്റ്റണ്‍ ആസ്ഥാനമായി സ്ഥാപിക്കുവാന്‍ ക്ഷണിച്ചു. 2011-ല്‍ മദര്‍ ഒല്‍ഗ 'ദ ഡോട്ടേഴ്‌സ് ഓഫ് മേരി ഓഫ് നസറേത്ത്' എന്ന കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇറാഖിനെ നശിപ്പിച്ചത് അത് ഏര്‍പ്പെട്ട വിവിധ യുദ്ധങ്ങളാണെന്നും രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ മറ്റുള്ളവര്‍ കടന്നു കയറുന്നതും പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുന്നതായും മദര്‍ ഒല്‍ഗ പറയുന്നു. ഇറാഖികളെ മറ്റു രാജ്യത്തു നിന്നുമെത്തുന്ന പലരും തലച്ചോറില്‍ വിഷം കുത്തിവച്ച് മയക്കുകയാണ്. അങ്ങനെയാണ് അവിടെയുള്ള മുസ്ലീങ്ങള്‍ക്ക് ക്രൈസ്തവരെ കൊല്ലുവാന്‍ സാധിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ ക്ഷമയോടെ ഇതിനെ നേരിടണമെന്നും എല്ലാ കാലത്തും സഭയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും മദര്‍ ഒല്‍ഗ യാക്കൂബ് പറയുന്നു.
Image: /content_image/News/News-2016-07-09-03:59:07.jpg
Keywords: iraq,sister,mother,olga,yakub,mission,iraq,war,christian,life
Content: 1909
Category: 1
Sub Category:
Heading: അംഗവൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുവാനുള്ള നിയമഭേദഗതി ബില്‍ അയര്‍ലണ്ട് പാര്‍ലമെന്റ് ലോവര്‍ ഹൗസ് തള്ളി
Content: ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തെ വ്യാപകമാക്കുവാന്‍ സഹായിക്കുന്ന നിയമ ഭേദഗതി ബില്‍ അയര്‍ലണ്ട് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസായ ഡെയില്‍ തള്ളി. ഗര്‍ഭസ്ഥ ശിശുവിന് ശാരീരികമായ എന്തെങ്കിലും വൈകല്യങ്ങള്‍ നേരിടുന്നതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഭേദഗതി അബോര്‍ഷന്‍ നിയമത്തില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ജൂലൈ ഏഴാം തീയതി നടന്ന നിയമഭേദഗതി വോട്ടിംഗില്‍ നിയമം പാസാക്കണമെന്ന് 45 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ജീവന്‍ നശിപ്പിക്കുന്ന ഒരു നിയമത്തിനും കൂട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന് 85 അംഗങ്ങള്‍ വോട്ടിലൂടെ പ്രതികരിച്ചു. ജീവന്റെ സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ആയിരങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ് പുതിയ വിധി. ആരോഗ്യമന്ത്രിയായ സൈമണ്‍ ഹാരിസ് പാര്‍ലമെന്റ് അംഗങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു." വൈകല്യങ്ങളോടു കൂടിയ ഒരു ഗര്‍ഭസ്ഥ ശിശു ജീവിച്ചിരിക്കില്ല എന്ന് ഒരിക്കലും വിധിയെഴുതുവാന്‍ സാധിക്കില്ല. ഒരു മിനിറ്റെങ്കിലും ഗര്‍ഭസ്ഥശിശു ജീവനോടെ ഇരുന്നാല്‍ അയര്‍ലന്‍ഡ് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കുവാനുള്ള അവകാശം ആ കുഞ്ഞിനും അര്‍ഹതപ്പെട്ടതാണ്. വൈകല്യങ്ങളോടെ ജനിക്കുന്ന പലരും പിന്നീടുള്ള ചികിത്സയുടെ ഫലമായി ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്". സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ വിധി പ്രായോഗികമായ ഒന്നല്ലയെന്ന്‍ അയര്‍ലെന്‍ഡ് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു. ഭരണകക്ഷിയിലെ തന്നെ ചിലര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനിക്കുവാനിരിക്കുന്ന കുഞ്ഞിനും ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അയര്‍ലെന്‍ഡ് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ ഒരു പോലെ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. 2013-ല്‍ ആണ് അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള നിയമം അയര്‍ലണ്ടില്‍ പാസാക്കിയത്.
Image: /content_image/News/News-2016-07-09-08:26:12.jpg
Keywords: Ireland,parliament,new,law,abortion,failed,pro,life
Content: 1910
Category: 1
Sub Category:
Heading: ക്രിസ്തുവും സാത്താനും തമ്മിലുള്ള അന്ത്യയുദ്ധം വിവാഹത്തിന്റെയും കുടുംബത്തിന്റെയും പേരിലായിരിക്കുമെന്ന് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന്റെ കത്തില്‍ പരാമര്‍ശം
Content: വത്തിക്കാന്‍: സാത്താനും ക്രിസ്തുവും തമ്മിലുള്ള അവസാന യുദ്ധം വിവാഹ ജീവിതവും കുടുംബവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് പറഞ്ഞിരുന്നതായി കര്‍ദിനാള്‍ കാര്‍ളോ കഫാരയുടെ വെളിപ്പെടുത്തല്‍. ഫാത്തിമയില്‍ മാതാവ് ദര്‍ശനം നല്‍കിയ മൂന്നു കുട്ടികളില്‍ ഒരാളായിരുന്നു 2005-ല്‍ അന്തരിച്ച സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ്. താന്‍ ഇറ്റലിയിലെ ബൊളോഗ്നായുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്യുന്ന കാലത്ത് തനിക്ക് അയച്ച കത്തില്‍ സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് കര്‍ദിനാള്‍ പറയുന്നു. 2008-ല്‍ കര്‍ദിനാള്‍ ഇതു സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തല്‍ മെക്‌സിക്കന്‍ അതിരൂപതയുടെ മാസികയിലാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക്ക പിനാ നിറ്റോ അടുത്തിടെ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കൂടിയാണ് മാസികയില്‍ പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടുംബവും വിവാഹവും സംബന്ധിച്ച പ്രത്യേക പഠനശാഖ സഭയായി രൂപീകരിക്കേണ്ട ഉത്തരവാദിത്വം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ ഏല്‍പ്പിച്ച സമയത്തു സിസ്റ്റര്‍ ഉള്‍പ്പെടുന്ന രൂപതയുടെ അധ്യക്ഷനായ ബിഷപ്പു വഴിയായാണ് താന്‍ സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന് ഒരു കത്ത് അയച്ചതെന്ന് കര്‍ദിനാള്‍ 2008-ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ പുതിയ ദൗത്യത്തിനു വേണ്ടി സിസ്റ്ററുടെ പ്രാര്‍ത്ഥന അപേക്ഷിക്കുന്നതിനായിട്ടായിരിന്നു കത്ത് എഴുതിയത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് തനിക്ക് വിശദമായ ഒരു കത്ത് അവരുടെ കൈയോപ്പൊടെ എഴുതിയതായി കര്‍ദിനാള്‍ കാര്‍ളോ കഫാരി അഭിമുഖത്തില്‍ പറയുന്നു. കത്തില്‍ സിസ്റ്റര്‍ പറയുന്നത് ഇപ്രകാരമാണ്."സാത്താനും ക്രിസ്തുവും തമ്മില്‍ അവസാനം നടക്കുന്ന യുദ്ധം കുടുംബത്തെയും വിവാഹത്തെയും സംബന്ധിച്ചുള്ളതായിരിക്കും. വിവാഹം എന്ന പവിത്രമായ ബന്ധത്തില്‍ കളങ്കം നിറയ്ക്കുവാന്‍ അവന്‍ ശ്രമിക്കും. വിവാഹത്തിനു വേണ്ടി നിലകൊള്ളുന്നവരെ സാത്താന്‍ ശക്തമായി ഉപദ്രവിക്കും. എങ്കിലും നാം പതറാതെ പിടിച്ചു നില്‍ക്കണം. നമ്മുടെ അമ്മ സാത്താന്റെ തലയെ മെതിച്ചു കളയുന്ന സ്ത്രീയാണ്". വിവാഹമെന്ന അടിസ്ഥാന ശില തകര്‍ന്നാല്‍ എല്ലാം തകരുമെന്ന് സാത്താന് അറിയാമെന്നും സിസ്റ്റര്‍ തന്റെ കത്തില്‍ സൂചിപ്പിച്ചതായി കര്‍ദിനാള്‍ കാര്‍ളോ കഫാര പറയുന്നു. ഈ കത്ത് ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന നിലപാട് തികച്ചും തെറ്റാണെന്ന സഭയുടെ പ്രബോധനങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുകയാണ് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന്റെ കത്ത്.
Image: /content_image/News/News-2016-07-09-06:15:30.jpg
Keywords: marriage,last,war,Christ,Satan,gay,marriage
Content: 1911
Category: 14
Sub Category:
Heading: മെക്‌സിക്കോയിലെ ലേഡി ഓഫ് ലൈറ്റ് എന്ന ദേവാലയത്തിലെ അത്ഭുത ഗോവണി നിര്‍മ്മിച്ച തച്ചനെ കണ്ടവരുണ്ടോ?
Content: സാന്റാഫീ: ന്യൂ മെക്‌സികോയിലെ ലൊറീറ്റി ചാപ്പലില്‍ ഒരു കോണിപ്പടിയുണ്ട്. ശാസ്ത്ര കൗതുകമായി മാത്രമേ ഈ കോണിപ്പടിയെ വിളിക്കുവാന്‍ സാധിക്കൂ. എന്നാല്‍ എന്താണ് ഈ ശാസ്ത്രമെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടുമില്ല. രണ്ടു ചുറ്റലോടെ നിര്‍മ്മിക്കപ്പെട്ട ആറു മീറ്ററോളം പൊക്കമുള്ള ഈ കോണിപടി എങ്ങനെയാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. 1852-ല്‍ സാന്റാഫീയുടെ ബിഷപ്പിന്റെ കല്‍പ്പന പ്രകാരമാണ് ഔര്‍ ലേഡി ഓഫ് ലൈറ്റ് എന്ന ഈ ചാപ്പല്‍ നിര്‍മ്മിച്ചത്. സമീപത്തു തന്നെ ഉള്ള മഠത്തിന്റെ ആരാധനയ്ക്കു വേണ്ടിയാണ് ഈ ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടത്. മഠത്തിലെ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂളും ഇവിടെ നടത്തുന്നുണ്ടായിരുന്നു. ചാപ്പലിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് പണിക്കാര്‍ ആ പോരായ്മ ശ്രദ്ധിച്ചത്. ഗാനാലാപന സംഘത്തിനു വേണ്ടി തയ്യാറാക്കിയ ബാല്‍ക്കണിയിലേക്ക് കയറുവാന്‍ ഗോവണി നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ചാപ്പലിന്റെ ഡിസൈന്‍ വരച്ച ആന്റോണിയോ മൗലിയോട് ഇതിനെ കുറിച്ച് ചോദിക്കുവാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം മരിച്ചു പോയിരുന്നു. ആകെ കുഴപ്പത്തിലായ കന്യാസ്ത്രീകള്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചു. പാരമ്പര്യമായി പറയുന്നതനുസരിച്ച്, പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ചാപ്പലിന്റെ വാതിലില്‍ ഒരു മനുഷ്യന്‍ നില്‍ക്കുന്നത് കന്യാസ്ത്രീകള്‍ കണ്ടു. ആരും അടുത്ത മൂന്നു മാസത്തേക്ക് ചാപ്പലിലേക്കു കടന്നുവരാതെ നോക്കാമെങ്കില്‍ താന്‍ ബാല്‍ക്കണിയിലേക്ക് കയറുവാനുള്ള ഗോവണി നിര്‍മ്മിച്ചു നല്‍കാമെന്ന് അപരിചിതനായ ആ മനുഷ്യന്‍ പറഞ്ഞു. അയാളുടെ നിബന്ധന കന്യാസ്ത്രീകള്‍ അംഗീകരിച്ചു. ചാപ്പലിന്റെ വാതിലുകള്‍ എല്ലാം പൂട്ടി. അപരിചിതനായ മനുഷ്യന്‍ മാത്രം ചാപ്പലിനുള്ളില്‍ താമസിച്ചു പണികള്‍ നടത്തി. ചില ദിവസങ്ങളില്‍ അദ്ദേഹം ചെറിയ ചില ആയുധങ്ങള്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടു. അവര്‍ അത് എത്തിച്ചു നല്‍കി. അങ്ങനെ മൂന്നു മാസം കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ ചാപ്പലില്‍ വന്നു നോക്കി. മനോഹരമായ ഒരു ഗോവണി ബാല്‍ക്കണിയിലേക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ തറയില്‍ നിന്നും ആറു മീറ്ററില്‍ അധികം ഉയരത്തില്‍ പണിതിരിക്കുന്ന ഗോവണിക്ക് താങ്ങുകള്‍ ഒന്നും തന്നെയില്ല. ചുരുക്കി പറഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഒരു ഗോവണി നില്‍ക്കുന്ന പ്രതീതി. സാധാരണ ഇത്തരം ഗോവണികള്‍ക്ക് നടുഭാഗത്ത് ഒരു താങ്ങ് നല്‍കാറുള്ളതാണ്. നിര്‍മ്മാതാവായ അപരിചിതനെ തിരക്കിയ കന്യാസ്ത്രീകള്‍ അദ്ദേഹത്തെ അവിടെ കാണാനില്ലെന്ന കാര്യവും പിന്നീട് മനസിലാക്കി. ഗോവണിക്കായി ഉപയോഗിച്ചിരിക്കുന്ന തടി ഈ പ്രദേശത്ത് കാണാത്ത ഒരു തരം മരത്തിന്റേതാണ്. ആണികളോ പശയോ ഗോവണിയുടെ നിര്‍മ്മാണത്തിനായി തച്ചന്‍ ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. അത്ഭുത ഗോവണിയുടെ പണിക്കാരനെ കണ്ടു പിടിക്കുവാന്‍ കന്യാസ്ത്രീമാര്‍ പല വഴിയും ശ്രമങ്ങള്‍ നടത്തി. പണിക്കൂലി വാങ്ങാതെ പോയ ആ തച്ചനെ ഓര്‍ത്ത് അവര്‍ ഏറെ നാള്‍ വ്യാകുലപ്പെട്ടു. പിന്നീട് ചാപ്പലിലെ ഈ അത്ഭുത ഗോവണി അവര്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ സമര്‍പ്പിച്ചു. ഇന്നും അനേകരുടെ കണ്ണുകളുടെ അതിശയിപ്പിച്ച് കൊണ്ട് ഔര്‍ ലേഡി ഓഫ് ലൈറ്റ് ചാപ്പലിലെ കോവണി നിലനില്‍ക്കുന്നു. ഈ ചെറുചാപ്പലിലേക്ക് അനുദിനം നിരവധി ആളുകള്‍ എത്തുന്നുണ്ട്. <Originally Published On 09/07/2016>
Image: /content_image/News/News-2016-07-09-06:33:35.jpg
Keywords: യൗസേ