category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൈസ്തവരെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാരിന് ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണം: പീറ്റര്‍ താച്ചല്‍ |
Content | ലണ്ടന്‍: ക്രൈസ്തവര്‍ക്കെതിരെ വിവധ തരം പീഡനങ്ങള്‍ ആസൂത്രിതമായി നടത്തുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന് ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ താച്ചല്‍ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്ന നിരവധി നിയമങ്ങളാണ് പാക്കിസ്ഥാന്‍ ഭരണകൂടം ദിനംപ്രതി പ്രാബല്യത്തില്‍ വരുത്തുന്നത്. സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഖുറാനിലെ വാക്യങ്ങള്‍ മനഃപാഠമായി പഠിക്കണമെന്ന്‍ പാക്കിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബാലിക്ഹുര്‍ റഹ്മാന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരിന്നു. പുതിയ ഉത്തരവ് പ്രകാരം ക്രൈസ്തവരായ കുട്ടികളും മറ്റു മതവിശ്വാസികളും ഇനി മുതല്‍ ഖുറാന്‍ വാക്യങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ടി വരും.
"പാക്കിസ്ഥാന്‍ ഭരണകൂടം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യങ്ങള്‍ക്കു നേരെ കടന്നു കയറ്റം നടത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സ്‌കൂളുകളിലെ നിര്‍ബന്ധപൂര്‍വ്വമുള്ള ഖുറാന്‍ പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ പാക്കിസ്ഥാന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുന്ന ഭീമമായ തുക നിര്‍ത്തലാക്കണം. ആളുകളെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിച്ച് കാണാത്ത പാക്കിസ്ഥാനിലെ തന്നെ സന്നദ്ധ സംഘടനകള്‍ക്ക് ഈ പണം ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറണം". പീറ്റര്‍ താച്ചര്‍ പറയുന്നു.
നേരത്തെ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ (ബിപിസിഎ) എന്ന സംഘടന പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരു പഠനം തയ്യാറാക്കിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ നിരന്തരം കേസുകള്‍ ചുമത്തുകയും അവരെ വിചാരണ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണ്. ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും തുടര്‍ച്ചയായി പാക്കിസ്ഥാനില്‍ നടക്കുന്നു.
ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ കണക്ക് പ്രകാരം പാക്കിസ്ഥാനില്‍ ക്രൈസ്തവരായി ജീവിക്കുന്ന 86 ശതമാനം ആളുകളും തൂപ്പുകാരും വീട്ടുജോലിക്കാരും മാലിന്യം ശേഖരിക്കുന്ന ജീവനക്കാരുമാണ്. മറ്റൊരു ശതമാനം ആളുകള്‍ ബോണ്ട് വ്യവസ്ഥതയില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നു. ഹിന്ദു, സിഖ് വിഭാഗങ്ങളിലെ ആളുകള്‍ക്കും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. കോമണ്‍വെല്‍ത്ത് അംഗത്വമുള്ള രാജ്യത്തു മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളും സിവില്‍ നിയമങ്ങളും മുസ്ലീങ്ങള്‍ അല്ലാത്ത വ്യക്തികള്‍ക്ക് ലഭിക്കുന്നില്ലെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു.
പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍. എന്നാല്‍ മതത്തെ അപമാനിക്കുന്ന കുറ്റം ചുമത്തപ്പെടുന്നവരില്‍ 15 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. പലകുറ്റകൃത്യങ്ങളിലും അധികാരികള്‍ മനപൂര്‍വ്വം ക്രൈസ്തവരെ പ്രതിചേര്‍ക്കുകയാണ്. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചുമതല വഹിക്കുന്ന വില്‍സണ്‍ ചൗധരി പാക്കിസ്ഥാനിലെ ക്രൈസ്തവ ജീവിതം നരകതുല്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറണമെന്ന ആവശ്യം രാഷ്ട്രീയ തലത്തില്‍ ബ്രിട്ടന്‍ ശക്തമാക്കണമെന്നും പീഡനം നേരിടുന്ന ക്രൈസ്തവര്‍ ആവശ്യപ്പെടുന്നു. |
Image |  |
Second Image |  |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-07-09 00:00:00 |
Keywords | christians,pakistan,government,prosecution,britain,aid,stop |
Created Date | 2016-07-09 10:05:53 |