Contents

Displaying 1771-1780 of 24974 results.
Content: 1943
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതു സംബന്ധിച്ച് മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ്
Content: വത്തിക്കാന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ വൈദികര്‍ കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞു നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി. ഇതു സംബന്ധിച്ച് വത്തിക്കാന്‍ ആരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ നടത്തിയ ചില പ്രസ്താവനകള്‍ ആശയകുഴപ്പത്തിലാക്കിയ സാഹചര്യത്തിലാണ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി വത്തിക്കാന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ലണ്ടനില്‍ നടന്ന ആരാധന സമിതിയുടെ സെമിനാറില്‍, ആഗമനകാലത്തെ ആദ്യ ഞായറാഴ്ച മുതല്‍ വൈദികര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് കുര്‍ബാന അര്‍പ്പിക്കണമെന്നാണ് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ വൈദികരോടും ബിഷപ്പുമാരോടും പറഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച് കര്‍ദിനാളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ചകള്‍ നടത്തിയെന്നും പുതിയ ഒരു മാറ്റവും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. "കര്‍ദിനാള്‍ റോബര്‍ട്ട് സാറാ, വിശുദ്ധ കുര്‍ബാനയും ആരാധന രീതികളും സംബന്ധിച്ച വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെ മാത്രം പ്രതികരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ആളുകളുടെ ഇടയില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുവാന്‍ ഇടയായിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഉദ്ദേശിച്ച വിഷയം കൃത്യമായി മനസിലാക്കാതെയാണ് ഇതില്‍ ചില കോണുകളില്‍ നിന്നും പ്രതികരണം വരുന്നത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ച് റോമന്‍ കത്തോലിക്ക വിശ്വാസപ്രമാണങ്ങള്‍ അനുശാസിക്കുന്ന ഒരു കാര്യങ്ങള്‍ക്കും മാറ്റം വന്നിട്ടില്ലെന്ന് ഈ സമയം ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു". ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു. ആരാധന സമിതിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് പാപ്പ, പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്ത് പ്രാബല്യത്തില്‍ വന്ന കുര്‍ബാന രീതികളാണ് പിന്‍തുടരേണ്ടതെന്ന കാര്യം പ്രത്യേകം പരാമര്‍ശിച്ചതായും വത്തിക്കാന്‍ വക്താവ് തന്റെ പ്രതികരണത്തില്‍ അറിയിച്ചു. കര്‍ദിനാള്‍ സാറായുടെ പുതിയ പ്രതികരണങ്ങളെ "പരിഷ്‌കാരം" എന്ന വാക്കിനാല്‍ പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ഒരു പുതിയ പരിഷ്‌കാരങ്ങളും കുര്‍ബാനയില്‍ കൊണ്ടുവരണമെന്ന് കര്‍ദിനാള്‍ സാറാ പറഞ്ഞിട്ടില്ലെന്നും ഫാദര്‍ ലൊംബാര്‍ഡി അറിയിച്ചു. കര്‍ദിനാള്‍ റോബര്‍ട്ട് സാറായുടെ വാക്കുകള്‍ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ഇപ്പോഴത്തെ തെറ്റിധാരണകള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരാധന രീതികള്‍ സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎസ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അസോസിയേറ്റ് ഡയറക്ടറും സഭയുടെ ആരാധന രീതികളെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഫാദര്‍ ആന്‍ഡ്രൂ മെന്‍കി പ്രതികരിച്ചത് ഇങ്ങനെയാണ്, "കര്‍ദിനാള്‍ സാറാ പുതിയതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവിനെ സഭ വിലക്കിയിട്ടില്ല. അതേ സമയം നിര്‍ബന്ധമായും അങ്ങനെ ചെയ്യണമെന്നു സഭ നിഷ്‌കര്‍ഷിക്കുന്നുമില്ല. കര്‍ദിനാള്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്". പുരോഹിതര്‍ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടുമായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് നേരത്തെ രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2016-07-12-23:59:30.jpg
Keywords: no,changes, in,direction,Mass,east,cardinal,robert,sarah
Content: 1944
Category: 18
Sub Category:
Heading: പ്രശസ്ത ദൈവശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ തിമോത്തി എം. ഡോളന്‍ കേരളത്തില്‍ എത്തി
Content: കൊച്ചി: കത്തോലിക്ക സഭയിലെ പ്രശസ്ത ദൈവശാസ്ത്രജ്ഞനും ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍ കേരളത്തിലെത്തി. മൂന്നു ദിവസത്തെ കേരളസഭാ സന്ദര്‍ശനത്തിനെത്തിയ കര്‍ദ്ദിനാള്‍ കൊച്ചിയിലും തിരുവനന്തപുരത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ കര്‍ദ്ദിനാള്‍ ഡോളനു ഇന്നു സ്വീകരണം നല്‍കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തീര്‍ത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍ അവിടെ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം വല്ലാര്‍പാടം ബസലിക്കയിലും സന്ദര്‍ശനം നടത്തും. സീറോ മലങ്കരസഭയുടെ നേതൃത്വത്തില്‍ നാളെ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തുന്ന മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണമാണു കര്‍ദ്ദിനാള്‍ ഡോളന്‍ പങ്കെടുക്കുന്ന പ്രധാന പരിപാടി. നാളെ വൈകിട്ട് നടക്കുന്ന മെഴുകുതിരി പ്രദക്ഷിണത്തിലും വെള്ളിയാഴ്ച നടക്കുന്ന പ്രധാന ആഘോഷങ്ങളിലും കര്‍ദിനാള്‍ പങ്കെടുക്കും. 15-ന് വൈകിട്ട് ഏഴിന് അദ്ദേഹത്തിന് പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ പ്രത്യേക സ്വീകരണം നല്‍കും. 2009- മുതല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. അമേരിക്കയിലെ ലോസാഞ്ചലസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രൂപതയായ യൂയോര്‍ക്കില്‍ 25 ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. കര്‍ദിനാള്‍ ഡോളന്‍ 2012 മുതല്‍ 2013 വരെ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായിരുന്നു. റോമിലെ വിവിധ പൊന്തിഫിക്കല്‍ കൗണ്‍സിലുകളില്‍ അംഗം കൂടിയാണ് തിമോത്തി എം. ഡോളന്‍. വരുന്ന ഞായറാഴ്ച കര്‍ദിനാള്‍ മടങ്ങും.
Image: /content_image/India/India-2016-07-13-00:45:54.jpg
Keywords:
Content: 1945
Category: 1
Sub Category:
Heading: ചൈനയിലെ ക്രൈസ്തവ പീഡനങ്ങള്‍ക്കു നടുവിലും ബൈബിള്‍ അച്ചടിയില്‍ രാജ്യം കുതിക്കുന്നു
Content: ബെയ്ജിംഗ്: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈന, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ഗ്രന്ഥത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി പ്രിന്റിംഗ് കമ്പനി ജൂണ്‍ ഒന്നാം തീയതി വരെയുള്ള കണക്കു പ്രകാരം 148 മില്യണ്‍ ബൈബിളുകള്‍ അച്ചടിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ അച്ചടിച്ചു തീര്‍ക്കുന്ന ബൈബിളുകളുടെ എണ്ണം 150 മില്യണ്‍ കഴിയും. ഈ നേട്ടത്തെ പറ്റി വടക്ക് കിഴക്കന്‍ ചൈനയിലെ അമിറ്റി ഗ്രൂപ്പിന്റെ വക്താവായ പിയോ പ്രതികരിച്ചത് ഇങ്ങനെയാണ്, "ചൈനയിലെ സഭ പീഡനങ്ങള്‍ക്ക് ഇരയാകുമ്പോഴും വിശുദ്ധ ഗ്രന്ഥം അച്ചടിക്കുന്നതില്‍ കൈവരിച്ചിരിക്കുന്ന ഈ അമൂല്യ നേട്ടം, ദൈവകൃപ ചൈനയിലെ സഭയുടെ മേല്‍ വര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഞാന്‍ ഇതിനെ കരുതുന്നു, വളരെ കൌതുകകരമായ ഒരു കണക്ക് കൂട്ടല്‍ ഞാന്‍ നടത്തി. ഒരു ബൈബിളിന്റെ ശരാശരി ഘനം അഞ്ച് സെന്റീമീറ്ററായി കൂട്ടിയാല്‍ തന്നെ 8,848 മീറ്റര്‍ നീളമുള്ള മൗണ്ട് എവറസ്റ്റിന്റെ നേര്‍ക്ക് 150 മില്യണ്‍ ബൈബിളുകള്‍ 848 തവണ ഉയര്‍ത്തിവയ്ക്കാന്‍ കഴിയും". ചൈന ക്രിസ്റ്റ്യന്‍ ഡെയിലിക്ക് നല്കിയ അഭിമുഖത്തിലാണ് പിയോ പ്രതികരിച്ചത്. പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഭയുടെ നേതാക്കന്‍മാര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ് പുതിയ റെക്കോര്‍ഡ്. യൂണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയും അമിറ്റി ഫൗണ്ടേഷനും ചേര്‍ന്ന് രൂപം കൊടുത്ത അച്ചടി കമ്പനിയാണ് അമിറ്റി പ്രിന്റിംഗ്. 70 രാജ്യങ്ങളിലേക്ക് 90 ഭാഷകളില്‍ ഇവിടെ നിന്നും ബൈബിള്‍ അച്ചടിക്കുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുവിശേഷം എത്തിക്കുന്നതിനായും ഇവിടെ നിന്നും ബൈബിള്‍ അച്ചടിക്കുന്നു. അന്ധര്‍ക്കുള്ള ബ്രെയിലി ലിപിയിലെ ബൈബിളും ഇവിടെ നിര്‍മ്മിക്കപ്പെടുന്നു. 20 മില്യണ്‍ ബുക്കുകള്‍ ഓരോ വര്‍ഷവും അച്ചടിക്കുവാന്‍ കഴിയുന്ന പ്രസാണ് അമിറ്റി പ്രിന്റിംഗ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. എതോപ്യയിലും തങ്ങളുടെ പുതിയ ശാഖ അമിറ്റി പ്രിന്റിംഗ് പ്രസ് ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-07-13-01:41:00.jpg
Keywords: china,set,new,record,printing,bible,reach,mount,Everest
Content: 1946
Category: 6
Sub Category:
Heading: സഭയോടും അതിലെ ഓരോ അംഗങ്ങളോടും നാം കാണിക്കേണ്ട കാരുണ്യം
Content: ''പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അത് തന്നെയാണ് എന്റെ തീവ്രമായ താല്പര്യം'' (ഗലാത്തിയാ 2:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 13}# വ്യത്യസ്ഥ സാഹചര്യങ്ങളുള്ള സമൂഹങ്ങളടങ്ങിയ ഒരു വലിയ കൂട്ടായ്മയാണ് കത്തോലിക്ക സഭ. അതില്‍ അടിച്ചമര്‍ത്തലും പീഢനവും അനുഭവിക്കുന്നവര്‍ ഒട്ടും കുറവല്ല. കത്തോലിക്ക സഭയിലുള്ള വിശ്വാസത്തെ പ്രതി പീഡനമനുഭവിക്കുന്ന ഓരോരുത്തരേയും സ്മരിച്ചു നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അതുപോലെ സാമ്പത്തിക സുസ്ഥിതിയുള്ള ദേവാലയങ്ങള്‍ ക്ലേശകരമായ വിധത്തില്‍ ശുശ്രൂഷ നടത്തുന്ന ദേവാലയങ്ങളോട് ഭാരിച്ച ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു. സഹാനുഭാവത്തിന്റെ പ്രാധാന്യത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സഹായം നല്കുന്ന ആളിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച്, സഹായം ലഭിക്കുന്ന ആളിന്റെ ശരിയായ ആവശ്യങ്ങളേ അടിസ്ഥാനമാക്കി വേണം നാം സഹായിക്കാന്‍. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 5.11.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-13-01:45:02.jpg
Keywords: കത്തോലിക്ക സഭ
Content: 1947
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുക്കായി പ്രാര്‍ത്ഥിക്കുന്നതിനായി.......!
Content: “ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്‍മാര്‍ക്കുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്നഹേം അവരുടെമേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയേപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല” (1 രാജാക്കന്‍മാര്‍ 8:23). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-13}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മാധ്യസ്ഥ ശക്തിയേക്കുറിച്ചും, അവരുടെ മാദ്ധ്യസ്ഥം വഴി നമുക്ക് നേടുവാന്‍ കഴിയുന്ന അനുഗ്രഹങ്ങളേക്കുറിച്ചും ദൈവകൃപയാല്‍ നമുക്കറിയാമായിരുന്നുവെങ്കില്‍ അവര്‍ ഇത്രമാത്രം മറക്കപ്പെട്ട അവസ്ഥയിലായിരിക്കുമായിരുന്നില്ല. അതിനാല്‍, നമുക്ക് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ധാരാളമായി പ്രാര്‍ത്ഥിക്കേണ്ടതിനായി നാം അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു”. (വിശുദ്ധ ജോണ്‍ മരിയ വിയാനി). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഓര്‍മ്മിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന വഴി നിങ്ങളുടെ സായാഹ്നത്തെ അനുഗ്രഹപൂര്‍ണ്ണമാക്കുക. ധന്യരായ ആ ആത്മാക്കള്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-13-03:41:51.jpg
Keywords: ആത്മാക്കള്‍
Content: 1948
Category: 1
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയാന്‍ ഇറാഖില്‍ നിന്ന്‍ 200 അംഗ സംഘം ക്രാക്കോവിലേക്ക്
Content: ബാഗ്ദാദ്: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ ഇരുന്നൂറോളം ഇറാഖി യുവജനങ്ങള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുമ്പില്‍ 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ക്രിസ്തു സംസാരിച്ചിരിന്ന അറമായ ഭാഷയില്‍ ചൊല്ലും. കല്‍ദായന്‍ ബിഷപ്പായ ബേസല്‍ സലീം യല്‍ദോയും ഇര്‍ബില്‍ കല്‍ദയ അതിരൂപതയുടെ മെത്രാനായ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ധായും പോളണ്ടിലേ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് 'എജെന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. "ഇറാഖികളായ ഞങ്ങള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമായി ഇതിനെ ഞങ്ങള്‍ കണക്കാക്കുന്നു. ആഗോള സഭയുടെ ഭാഗമായി ഞങ്ങളും ക്രിസ്തുവിലുള്ള വിശ്വാസത്തെ വേദിയില്‍ പരസ്യമായി പങ്കുവയ്ക്കും. വലിയ അംഗീകാരമാണ് ഇത്". ബിഷപ്പ് ബേസല്‍ സലീം യല്‍ദോ പറഞ്ഞു. ബാഗ്ദാദ്, ഇര്‍ബില്‍, കിര്‍ക്കുക് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളും ഇറാഖി കുര്‍ദിസ്ഥാനില്‍ താമസിക്കുന്ന യുവജനങ്ങളുമാണ് ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടിലേക്ക് പോകുന്നത്. ജൂലൈ 19-ാം തീയതി യാത്രയ്ക്കു മുമ്പ് യുവാക്കള്‍ എല്ലാവരും ഒത്തുകൂടുകയും ലോകയുവജന സമ്മേളനത്തിന്റെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിനായി ഇറാഖില്‍ വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്നു 'എജെന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന ദുഃഖങ്ങളുടേയും ദുരിതങ്ങളുടേയും നടുവിലും ആഴമായ വിശ്വാസത്തില്‍ തുടരുവാന്‍ സഹായിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്ന്‍ ബിഷപ്പ് ബേസല്‍ സലീം പറഞ്ഞു. യുദ്ധത്തിന്റെയും ഭീഷണികളുടെയും നടുവിലും മാതൃരാജ്യം ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാകുവാനോ പലായനം ചെയ്യുവാനോ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും സഹനങ്ങളിലൂടെ മാത്രമേ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി രൂപം കൊള്ളുകയുള്ളുവെന്നും ഇറാഖിലെ യുവജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/News/News-2016-07-13-03:53:09.jpg
Keywords: iraq,youth,world,youth,congress,poland,Aramaic,prayer
Content: 1949
Category: 18
Sub Category:
Heading: ക്യാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കരുതുന്ന കരവുമായി കാരിത്താസ്
Content: കോട്ടയം: കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികളുടെ ശുശ്രൂഷയ്ക്കായി നടത്തിവരുന്ന 'ആശാകിരണം' പദ്ധതിക്ക് വിജയപുരം രൂപതയില്‍ തുടക്കമായി. മുന്‍മന്ത്രിയും നിലവില്‍ കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പദ്ധതിയുടെ രൂപതയിലെ ഉദ്ഘാടനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ ബാധിച്ച് വീടുകളില്‍ കിടപ്പിലായവര്‍ക്ക് ഏറെ സഹായമാകുന്ന ഈ പദ്ധതി കത്തോലിക്ക സഭയുടെ സഹജീവികളോടുള്ള കരുതലും സ്‌നേഹവുമാണ് കാണിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന പദ്ധതി രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിയുടെ കീഴില്‍ നടത്തപ്പെടുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ ഹെല്‍പ്പ്‌ലൈന്‍ സെല്ലിന്റെ ഉദ്ഘാടനം കോട്ടയം നഗരസഭാ ചെയര്‍മാന്‍ ഡോ. പി.ആര്‍. സോന നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗം വന്ന രോഗികള്‍ക്കും അവരെ ചികിത്സിക്കുന്ന ബന്ധുക്കള്‍ക്കു വേണ്ടിയും പ്രത്യേക കൗണ്‍സിലിംഗ് സെല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം കേരള സോഷ്യന്‍ സര്‍വ്വീസ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വെട്ടിക്കാട്ടിലാണ് നിര്‍വഹിച്ചത്. കരുണയുടെ ജൂബിലി വര്‍ഷത്തിലാണ് പുതിയ പദ്ധതി വിജയപുരം രൂപതയുടെ കൂടി ഭാഗമാക്കുവാന്‍ കാരിത്താസ് തീരുമാനിച്ചത്. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും ക്യാന്‍സര്‍ ബാധിതരുടെ പരിചരണത്തിനായി പല പദ്ധതികളും നടത്തുന്നുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദമാണ് സംസ്ഥാനത്ത് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/News/News-2016-07-13-04:08:23.jpg
Keywords: cancer,care,project,carithas,kottayam,vijayapuram,dioceses
Content: 1950
Category: 18
Sub Category:
Heading: മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൃതദേഹം സംസ്കരിച്ചു; പിതാവിനെ ഒരു നോക്കു കാണാന്‍ തടിച്ച് കൂടിയത് വന്‍ജനാവലി
Content: ഇരിങ്ങാലക്കുട:- ഞായറാഴ്ച അന്തരിച്ച ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഭൌതിക ശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കപ്പേളയില്‍ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ സംസ്ക്കരിച്ചു. സഭാമേലധ്യക്ഷരുടെ കാര്‍മ്മികത്വത്തിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ നടന്നത്. പിതാവിനെ ഒരു നോക്കു കാണാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ദേവാലയത്തിനും സമീപത്തുമായി തടിച്ച് കൂടിയിരിന്നു. സെന്റ്‌തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ സജ്ജമാക്കിയ ബലിവേദിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചന സന്ദേശം നല്‍കി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ എഫ്രേം നരികുളം, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ മാത്യു വാരിക്കുഴിയില്‍, മാര്‍ തോമസ് വാഴപ്പിള്ളി, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. ക്രിസ്തുദാസ്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ആന്റണി കരിയില്‍, മാര്‍ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസ് പൊരുന്നേടം, ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഡോ. ജോസഫ് കാരിക്കശേരി, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, ജോസഫ് മാര്‍ തോമസ്, ഏബ്രാഹം മാര്‍ ജൂലിയസ്, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ പോള്‍ ചിറ്റലപ്പിള്ളി, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍പാപ്പയുടേയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടേയും സന്ദേശം മൈസൂര്‍ ബിഷപ് മാര്‍ തോമസ് വാഴപ്പിള്ളിയും പൗരസ്ത്യ തിരുസംഘത്തിന്റെ മേധാവി കര്‍ദിനാള്‍ ഡോ. ലയണാര്‍ദോ സാന്ദ്രിയുടെ സന്ദേശം ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടും വായിച്ചു. ദിവ്യബലിക്കു മധ്യേ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മാര്‍ ആലഞ്ചേരി ബൈബിള്‍ വായിച്ചതിനുശേഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ പഴയാറ്റിലിനെ വേദപുസ്തകം ചുംബിപ്പിച്ചു. പ്രതീകാത്മകമായി അവസാനമായി മെത്രാന്‍ ദൈവവചനം ചുംബിക്കുന്ന കര്‍മമായിരുന്നു അത്. ദിവ്യബലിയും സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും മാര്‍ പോളി കണ്ണൂക്കാടനും ചേര്‍ന്ന് മാര്‍ പഴയാറ്റിലിന്റെ ശിരസില്‍ പുഷ്പമുടി ധരിപ്പിച്ചു. തുടര്‍ന്നു മാര്‍ പഴയാറ്റിലിന്റെ ഭൗതികശരീരവുമായി നടന്ന നഗരികാണിക്കല്‍ യാത്രയായിരുന്നു. ഇതിന് ശേഷം കത്തീഡ്രല്‍ അങ്കണത്തിന്റെ ഇരുവശങ്ങളിലുമായി നിരന്ന ജനങ്ങള്‍ക്കിടയിലൂടെ ആദ്യം കുടുംബാംഗങ്ങളുടെയും പിന്നീട് വൈദികരുടെയും കൈകളിലായി ജെയിംസ് പഴയാറ്റില്‍ മെത്രാന്റെ ഭൗതിക ശരീരം അന്ത്യവിശ്രമത്തിന് ഇടമൊരുക്കിയ ദേവാലയത്തിലേക്ക് എത്തിച്ചു. തിരുക്കര്‍മങ്ങള്‍ക്കൊടുവില്‍ മുഖ്യകാര്‍മികരും പിതാക്കന്മാരും വൈദികരും സന്യസ്തരും ജനങ്ങളും കുന്തിരിക്കവും പുഷ്പ്പവും മൃതദേഹത്തില്‍ അര്‍പ്പിച്ചു. ഏഴുമണിക്കു കത്തീഡ്രല്‍ ദേവാലയത്തിലെ വലതുവശത്തെ കപ്പേളയില്‍ പ്രത്യേകമായി ഒരുക്കിയ കല്ലറയില്‍ ഭൗതിക ശരീരം കബറടക്കി. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, കെ.യു. അരുണന്‍ എംഎല്‍എ, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം അടക്കമുള്ള സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2016-07-13-23:38:49.jpg
Keywords:
Content: 1951
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ജോര്‍ജിയന്‍-അസര്‍ബൈജാന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 30-ന് ആരംഭിക്കും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജോര്‍ജിയയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള സന്ദര്‍ശനം സെപ്റ്റംബര്‍ 30-ാം തീയതി ആരംഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഇരുരാജ്യങ്ങളിലേക്കുമുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളിലേയും മുസ്ലീം- ജൂത ക്രൈസ്തവ മതനേതാക്കളുമായി മാര്‍പാപ്പ പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ കാര്യപരിപാടികള്‍ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ജോര്‍ജിയയില്‍ എത്തുന്ന മാര്‍പാപ്പ ആദ്യം പ്രസിഡന്റുമായാണ് കൂടിക്കാഴ്ച നടത്തുക. പിന്നീട് ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പാത്രീയാര്‍ക്കീസ് ഇലിയ രണ്ടാമനുമായി പാപ്പ ചര്‍ച്ചകള്‍ നടത്തും. വിശ്വാസികളോടൊത്ത് പ്രത്യേകം പ്രാര്‍ത്ഥനകളിലും പാപ്പ പങ്കെടുക്കും. ജനസംഖ്യയുടെ ഭൂരിപക്ഷവും മുസ്ലീം മതവിശ്വാസികളായ അസര്‍ബൈജാനില്‍ ചെറുതെങ്കിലും വിശ്വാസതീഷ്ണതയുള്ള കത്തോലിക്ക വിശ്വാസ സമൂഹം നിലകൊള്ളുന്നുണ്ട്. ഇവരുമൊത്ത് മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കും. മുസ്ലീം നേതാവായ ഇമാം അള്ളാഷുക്കൂര്‍ പഷേദുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുന്ന മാര്‍പാപ്പ, ബാക്കൂവിലുള്ള ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. അസര്‍ബൈജാനിലെ ജൂതമത വിശ്വാസികളുടെ തലവനും മാര്‍പാപ്പയെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തുമെന്ന് വത്തിക്കാന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അസര്‍ബൈജാനില്‍ ഇപ്പോള്‍ 15,000-ല്‍ അധികം ജൂതമത വിശ്വാസികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മാര്‍പാപ്പ ബാക്കൂവില്‍ എത്തുമ്പോള്‍ സ്വീകരിക്കുവാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമാണ് ജൂത സമൂഹത്തിനുള്ളതെന്ന് അവരുടെ തലവന്‍ മോയിസി ബീക്കര്‍ അറിയിച്ചു. അസര്‍ബൈജാന്‍ സന്ദര്‍ശനത്തിനിടെ ഏറെനാളായി പരിഹാരമില്ലാതെ കിടക്കുന്ന നഗോര്‍നോ-കരാബാഗ് പ്രശ്‌നത്തില്‍ മാര്‍പാപ്പ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുമെന്നും കരുതപ്പെടുന്നു. 1994-ല്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍നോ-കരാബാഗ് എന്ന സ്ഥലത്തേക്ക് ജോര്‍ജിയയിലെ ഒരു വിഭാഗം ആളുകള്‍ അവകാശം ഉന്നയിക്കുകയും ഇവിടെ കടന്നുകയറുകയും ചെയ്തതിന്റെ പേരില്‍ ആക്രമങ്ങള്‍ തുടര്‍കഥയായിരിന്നു. ഈ വിഷയത്തില്‍ സമാധാനപൂര്‍ണ്ണമായ പരിഹാരം ഉണ്ടാകണമെന്ന് തന്റെ അര്‍മേനിയന്‍ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു.
Image: /content_image/News/News-2016-07-14-00:03:39.jpg
Keywords: mar papa,visiting,Georgia,Azerbaijan,September,30
Content: 1952
Category: 1
Sub Category:
Heading: ഇസ്‌ലാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യാനിയുടെ ഇരുകൈകളും വെട്ടിമാറ്റി
Content: ലാഹോര്‍: ഇസ്‌ലാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ലാഹോര്‍ സ്വദേശിയായ ക്രിസ്ത്യന്‍ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. അക്കീല്‍ മാശിഹ് എന്ന യുവാവിനാണ് മുസ്ലിം തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ലാഹോറിലെ എല്‍‌ഡി‌എ ക്വാട്ടേഴ്സിന് സമീപം പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരിന്ന അക്കീല്‍ മാശിഹിനെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ട് പോകുകയായിരിന്നുവെന്നും മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിനാല്‍ കൈകള്‍ വെട്ടിമാറ്റുകയായിരിന്നുവെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഒരിക്കല്‍ കൂടി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നും അക്കീല്‍, ഘലീബ് മാര്‍ക്കറ്റ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അക്കീലിന്റെ പരാതി രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലീം ഇക്ബാല്‍ ആരോപിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെ പാകിസ്താനില്‍ അനുദിനം പീഡനങ്ങള്‍ തുടരുകയാണ്. പക്ഷേ ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ട് വിശ്വാസ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന പാക്കിസ്താനി ക്രൈസ്തവര്‍ ലോകത്തിന് വലിയൊരു സാക്ഷ്യമാണ് നല്‍കുന്നത്.
Image: /content_image/News/News-2016-07-14-00:54:56.jpg
Keywords: