Contents

Displaying 1811-1820 of 24975 results.
Content: 1983
Category: 5
Sub Category:
Heading: രക്തസാക്ഷികളായ വിശുദ്ധ സിംഫോറോസയും ഏഴ് മക്കളും
Content: ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായിരുന്ന മതപീഡനം അഡ്രിയാന്റെ ഭരണത്തിന്റെ ആദ്യകാലങ്ങള്‍ വരെ തുടര്‍ന്നിരിന്നു. ഏതാണ്ട് 124-ഓട് കൂടി മതപീഡനത്തിനൊരു വിരാമമായി. വിശുദ്ധ പോളിനൂസ് രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച് കര്‍ത്താവായ യേശു ഉയര്‍ത്തെഴുന്നേറ്റ സ്ഥലത്ത് വിജാതീയ ദേവനായ ജൂപ്പീറ്ററിന്റെ പ്രതിമയും, യേശു കുരിശുമരണം വരിച്ച സ്ഥലത്ത് വീനസ് ദേവിയുടെ ഒരു മാര്‍ബിള്‍ പ്രതിമയും, ബെത്ലഹേമില്‍ അഡോണിസ് വേണ്ടി ഒരു ഗ്രോട്ടോയും നിര്‍മ്മിക്കുവാന്‍ അഡ്രിയാന്‍ തീരുമാനിച്ചു, കൂടാതെ യേശു ജനിച്ച ഗുഹ ഇതേ ദേവനായി സമര്‍പ്പിക്കുവാനും തീരുമാനിച്ചു. അഡ്രിയാന്‍ ചക്രവര്‍ത്തി തന്റെ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും കൂടുതല്‍ ക്രൂരനായി മാറികൊണ്ടിരുന്നു. അന്ധവിശ്വാസങ്ങളാല്‍ നയിക്കപ്പെട്ട ഈ ഭരണാധികാരി നിഷ്കളങ്കരായ ക്രിസ്ത്യാനികള്‍ക്ക് നേരെ തന്റെ ക്രൂരത വീണ്ടും പ്രകടിപ്പിക്കുവാന്‍ തുടങ്ങി. റോമില്‍ നിന്നും 16 മൈല്‍ അകലെയുള്ള ടിബൂറില്‍ നദിയുടെ കരയില്‍ ഒരു മനോഹരമായ കൊട്ടാരം അദ്ദേഹം പണികഴിപ്പിച്ചു. എല്ലാ പ്രവിശ്യകളില്‍ നിന്നും ശേഖരിച്ച അമൂല്യമായ വസ്തുക്കള്‍ ഇവിടെ വെക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആ കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അവിടെ അവിശ്വാസികളുടെ പ്രാകൃതമായ ആചാരങ്ങള്‍ കൊണ്ടാടുവാന്‍ തുടങ്ങി. അവിടെയുള്ള വിഗ്രഹങ്ങള്‍ക്കുള്ള ബലികളോടെയായിരുന്നു ആ ആചാരങ്ങളുടെ തുടക്കം. ആ ദുര്‍ദ്ദേവതകള്‍ നല്കിയ വെളിപാടുകള്‍ ഇപ്രകാരമായിരുന്നു : “വിധവയായ സിംഫോറോസായും, അവളുടെ മക്കളും അവരുടെ ദൈവത്തെ വിളിച്ചുകൊണ്ട് നിത്യവും ഞങ്ങളെ പീഡിപ്പിക്കുന്നു; അവരെ ബലികഴിക്കുകയാണെങ്കില്‍, ഞങ്ങള്‍ നിന്റെ ആഗ്രഹം സഫലമാക്കാം.” ഭക്തയായ ആ മഹതി തന്റെ ഏഴ് മക്കളുമൊത്ത് ടിവോളിയിലുള്ള തങ്ങളുടെ തോട്ടത്തില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. അവള്‍ തന്റെ സമ്പത്ത് പാവപ്പെട്ടവര്‍ക്കും, മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയായിരുന്നു വിനിയോഗിച്ചിരുന്നത്. തന്റെ സഹോദരനായിരുന്ന അമാന്റിയൂസിനൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജെടുലിയൂസിന്റെ വിധവയായിരുന്നു ആ മഹതി. മക്കളോടൊത്ത് നിത്യാനന്ദം അനുഭവിക്കുവാനായി അവള്‍ അതിയായി ആഗ്രഹിച്ചിരുന്നു. നന്മപ്രവര്‍ത്തികളിലൂടെയും, ഭക്തിമാര്‍ഗ്ഗത്തിലൂടെയും അതിനായുള്ള തയ്യാറെടുപ്പുകള്‍ വരെ അവള്‍ നടത്തിയിരുന്നു. ദുര്‍ദേവതകളുടെയും പുരോഹിതരുടെയും വെളിപാട് കേട്ട് അന്ധവിശ്വാസിയായിരുന്ന അഡ്രിയാന്‍ അമ്പരക്കുകയും, സിംഫോറോസായേയും, അവളുടെ മക്കളേയും പിടികൂടി തന്റെ മുന്‍പില്‍ ഹാജരാക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. തന്റെ മക്കള്‍ക്കും തനിക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വളരെ സന്തോഷപൂര്‍വ്വമായിരുന്നു അവള്‍ വന്നത്. ആദ്യം ചക്രവര്‍ത്തി വളരെ മയത്തോട് കൂടി തങ്ങളുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക്‌ ബലിയര്‍പ്പിക്കുവാന്‍ അവളെ പ്രേരിപ്പിച്ചു, അപ്പോള്‍ ഇപ്രകാരമായിരുന്നു ധീരയായ സിംഫോറോസായുടെ മറുപടി: “എന്റെ ഭര്‍ത്താവ് ജെടുലിയൂസും അദ്ദേഹത്തിന്റെ സഹോദരനും അങ്ങയുടെ ന്യായാധിപന്‍മാരായിരുന്നിട്ടു പോലും, വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുന്നതിലും ഭേദം യേശുവിന് വേണ്ടി പീഡനങ്ങള്‍ സഹിക്കുവാനായിരുന്നു ആഗ്രഹിച്ചിരിന്നത്. തങ്ങളുടെ മരണം കൊണ്ട് അവര്‍ നിങ്ങളുടെ ദൈവങ്ങളെ പരാജിതരാക്കി. അവര്‍ വരിച്ച മരണം മനുഷ്യര്‍ക്ക് മാനഹാനിയും, മാലാഖമാര്‍ക്ക് സന്തോഷകരവുമായിരുന്നു. ഇപ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ തങ്ങളുടെ അനശ്വരമായ ജീവിതം ആസ്വദിക്കുന്നു.” ഇതുകേട്ട ചക്രവര്‍ത്തി തന്റെ സ്വരം മാറ്റി വളരെയേറെ ദേഷ്യത്തോട് കൂടി അവളോടു പറഞ്ഞു: “ഒന്നുകില്‍ നിന്റെ മക്കള്‍ക്കൊപ്പം ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കുക, അല്ലാത്തപക്ഷം നിങ്ങളെ എല്ലാവരേയും ഒരുമിച്ച് ഞങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കും.” സിംഫോറോസ മറുപടി കൊടുത്തു: “നിങ്ങളുടെ ദൈവങ്ങള്‍ക്ക് എന്നെ ഒരു ബലിയായി സ്വീകരിക്കുവാന്‍ കഴിയുകയില്ല; പക്ഷേ യേശുവിന്റെ നാമത്തില്‍ ഞാന്‍ അഗ്നിയില്‍ ദഹിക്കുകയാണെങ്കില്‍, എന്റെ മരണം നിങ്ങളുടെ ചെകുത്താന്‍മാരുടെ അഗ്നിയിലെ സഹനങ്ങളെ വര്‍ദ്ധിപ്പിക്കും. ജീവിക്കുന്ന യഥാര്‍ത്ഥ ദൈവത്തിനു വേണ്ടി ബലിയായി തീരുവാനുള്ള ഭാഗ്യം എനിക്കും എന്റെ മക്കള്‍ക്കും ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?” അഡ്രിയാന്‍ പറഞ്ഞു: “ഞങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുക അല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും വളരെ ക്രൂരമായി വധിക്കപ്പെടും.” സിംഫോറോസ പ്രതിവചിച്ചു: “ഭയം എന്നെ കീഴ്പ്പെടുത്തുമെന്ന് ഒരിക്കലും വിചാരിക്കരുത്; യേശുവിനോടുള്ള വിശ്വാസം മൂലം നീ കൊലപ്പെടുത്തിയ എന്റെ ഭര്‍ത്താവിനോടൊപ്പം ചേരുവാന്‍ എനിക്ക് ആഗ്രഹമുണ്ട്.” അതേതുടര്‍ന്ന്‍ ചക്രവര്‍ത്തി അവളെ ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുവാന്‍ ഉത്തരവിട്ടു. ആദ്യം അവളുടെ കവിളില്‍ അടിക്കുകയും പിന്നീട് അവളെ അവളുടെ സ്വന്തം തലമുടികൊണ്ട് കെട്ടിത്തൂക്കുകയും ചെയ്തു. എന്നാല്‍ യാതൊരുവിധ പീഡനങ്ങളും അവളില്‍ ഏല്‍ക്കാതെ വന്നപ്പോള്‍ ചക്രവര്‍ത്തി അവളുടെ കഴുത്തില്‍ ഭാരമുള്ള കല്ല്‌ കെട്ടി നദിയില്‍ എറിയുവാന്‍ ഉത്തരവിട്ടു. അവളുടെ സഹോദരനും, ടിബൂര്‍ സമിതിയുടെ മുഖ്യനുമായിരുന്ന ഇയൂജെനിയൂസാണ് വിശുദ്ധ സിംഫോറാസിന്റെ മൃതദേഹം ആ പട്ടണത്തിനടുത്തുള്ള റോഡില്‍ അടക്കം ചെയ്തത്. അടുത്തദിവസം ചക്രവര്‍ത്തി അവളുടെ ഏഴ് മക്കളേയും ഒരുമിച്ച് വിളിപ്പിക്കുകയും, തങ്ങളുടെ അമ്മയെപ്പോലെ കടുംപിടിത്തം പിടിക്കാതെ തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിച്ചു. അത് പരാജയപ്പെട്ടപ്പോള്‍ പലതരത്തിലുള്ള പീഡനമുറകളും പ്രയോഗിച്ചു. ഒന്നിലും വിജയിക്കാതെ വന്നപ്പോള്‍ ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തിനു ചുറ്റും അവരുടെ ശരീരത്തിലെ ഓരോ അംഗങ്ങളിലേയും എല്ലുകള്‍ വേര്‍പെടുത്തുവാനുള്ള ഏഴ് പീഡന ഉപകരങ്ങള്‍ സ്ഥാപിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ ഭക്തരും ധീരരുമായ ആ യുവാക്കള്‍ ആ ക്രൂരമായ പീഡനത്തെ ഭയക്കുന്നതിനു പകരം പരസ്പരം ധൈര്യം നല്‍കുകയാണ്‌ ചെയ്തത്. അവസാനം അവരെ വധിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അവര്‍ നിന്നിരുന്ന അതേ സ്ഥലത്ത് വെച്ച് തന്നെ വിവിധ രീതിയിലായിരുന്നു മതമര്‍ദ്ധകര്‍ അവരെ വധിച്ചത്. ഏറ്റവും മൂത്തവനായിരുന്ന ക്രസെന്‍സിനെ കഴുത്തറത്ത് കൊല്ലുകയും, രണ്ടാമത്തവനായ ജൂലിയനെ നെഞ്ചില്‍ കുത്തികൊലപ്പെടുത്തുകയും ചെയ്തു. മൂന്നാമത്തവനായിരുന്ന നെമെസിയൂസിനെ കുന്തത്താല്‍ കുത്തി കൊലപ്പെടുത്തി, പ്രിമാറ്റിവൂസിനെ വയറ് കീറിയാണ്‌ കൊലപ്പെടുത്തിയത്, ജസ്റ്റിനെ പുറകിലും, സ്റ്റാക്റ്റിയൂസിനെ പാര്‍ശ്വത്തിലും മുറിപ്പെടുത്തിയാണ്‌ വധിച്ചത്. ഏറ്റവും ഇളയവനായിരുന്ന ഇയൂജെനിയൂസിനെ നെഞ്ചിന് നടുവിലൂടെ കത്തി ഇറക്കി കഷണമാക്കിയാണ് കൊലപ്പെടുത്തിയത്. അടുത്ത ദിവസം ചക്രവര്‍ത്തി ഹെര്‍ക്കൂലീസിന്റെ ക്ഷേത്രത്തില്‍ വരികയും, അവിടെ ഒരു വലിയ കുഴിയെടുത്ത് ആ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിടുവാനും ഉത്തരവിട്ടു. ‘സെവന്‍ ബയോത്തനാറ്റി’ എന്നായിരുന്നു വിജാതീയ പുരോഹിതര്‍ ആ സ്ഥലത്തെ വിളിച്ചിരുന്നത്. ഇതിനു ശേഷം മതപീഡനങ്ങള്‍ക്ക് ഏതാണ്ട് പതിനെട്ട് മാസത്തെ ഇടവേള നല്‍കി. ഇക്കാലയളവില്‍ ക്രൈസ്തവര്‍ ഈ രക്തസാക്ഷികളുടെ ഭൗതീക ശരീരങ്ങള്‍ റോമിനും ടിവോളിക്കും ഇടയിലുള്ള തിബുര്‍ട്ടിന്‍ റോഡില്‍ അടക്കം ചെയ്തു. പിന്നീട് മാര്‍പാപ്പയായിരുന്ന സ്റ്റീഫന്‍ അവരുടെ ഭൗതീകാവശിഷ്ടങ്ങള്‍ റോമിലെ ‘ഹോളി ഏഞ്ചല്‍ ഇന്‍ ദി ഫിഷ്‌ മാര്‍ക്കറ്റ്’ എന്ന ദേവാലയത്തിലേക്ക് മാറ്റി. പിയൂസ് നാലാമന്റെ കാലത്താണ് ഒരു ശിലാലിഖിതത്തോട്കൂടി അവ കണ്ടെടുത്തത്. അവരുടെ പിതാവിന്റെ സമ്പന്നതയോ, ഉന്നതകുലത്തിലുള്ള ജനനമോ, ഉയര്‍ന്ന ജോലിയുടെ നേട്ടങ്ങളോ ആയിരുന്നില്ല വിശുദ്ധ സിംഫോറ അവളുടെ മക്കള്‍ക്ക് പ്രചോദനമായി കാണിച്ചിരുന്നത്. മറിച്ച്, അവരുടെ ഭക്തിയും രക്തസാക്ഷിത്വവുമായിരുന്നു അവള്‍ തന്റെ മക്കളെ മാതൃകയാക്കാന്‍ പ്രേരിപ്പിച്ചത്. അവള്‍ എപ്പോഴും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തേക്കുറിച്ച് വര്‍ണ്ണിക്കുകയും, എളിമയിലൂടേയും, കാരുണ്യം, വിനയം, ക്ഷമ, എളിമ തുടങ്ങിയ നന്മകളിലൂടെ രക്ഷകന്റെ പാത പിന്തുടരുവാന്‍ അവള്‍ തന്റെ മക്കളെ പഠിപ്പിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സെഞ്ഞിയിലെ ബ്രൂണോ 2. വിശുദ്ധയായ ട്വിന്‍വെന്‍ 3. അയില്‍ സുബറി മഠത്തിലെ എഡ്ബുര്‍ഗായും എഡിത്തും 4. യൂട്രെക്ട് ബിഷപ്പായിരുന്ന ഫ്രെഡറിക് 5. ബ്രിട്ടനിലെ ഗൊണെറി ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-17-13:25:48.jpg
Keywords: രക്തസാക്ഷി
Content: 1984
Category: 1
Sub Category:
Heading: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ ആവേശമാകാന്‍ ജീസസ് യൂത്തിന്റെ നാലു ബാന്റുകളും
Content: വത്തിക്കാന്‍: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ ജീസസ് യൂത്തിന്റെ നാലു ബാന്റുകള്‍ തങ്ങളുടെ സംഗീത പ്രകടനം കാഴ്ചവയ്ക്കും. ഇതിനായുള്ള ക്ഷണം സംഘാടകരുടെ ഭാഗത്തു നിന്നും ജീസസ് യൂത്തിന് ലഭിച്ചു. ഭാരതത്തിലും യുഎഇയിലുമുള്ള നാലു ബാന്റുകള്‍ക്കാണ് ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. ഭാരതത്തിലെ കത്തോലിക്ക യുവജനങ്ങളുടെ ആദ്യത്തെ സംഗീത കൂട്ടായ്മയായ 'റെക്‌സ്ബാന്റ്' ആണ് ജൂലൈ 30-ന് നടക്കുന്ന രാത്രി ജാഗരണ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് തങ്ങളുടെ പരിപാടി അവതരിപ്പിക്കുക. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന 'മാസ്റ്റര്‍ പ്ലാന്‍, ഇന്‍സൈഡ് ഔട്ട്' ഭാരതത്തിലും മറ്റു രാജ്യങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന 'ആക്ട് ഓഫ് അപ്പോസ്‌ത്തോല്‍' എന്നീ ബാന്‍റുകളും വിവിധ സമയങ്ങളില്‍ തങ്ങളുടെ സംഗീത പ്രകടനങ്ങള്‍ ലോക യുവജന സമ്മേളനത്തില്‍ കാഴ്ചവയ്ക്കും. ലോകയുവജന സംഗമത്തില്‍ ബാന്റുകള്‍ക്ക് സംഗീതം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജീസസ് യൂത്തിന്റെ കോര്‍ഡിനേറ്ററായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ജീസസ് യൂത്തിന്റെ നാലു ബാന്റുകളേയും ലോകയുവജന സമ്മേളനത്തില്‍ പരിപാടി അവതരിപ്പിക്കുവാന്‍ ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഞങ്ങളുടെ ബാന്റുകള്‍ 14 പരിപാടികള്‍ അവതരിപ്പിക്കും". മനോജ് സണ്ണി പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്ന രണ്ടാമത്തെ സംഗീത കൂട്ടായ്മയാണു റെക്‌സ്ബാന്റ്. 2002-ല്‍ ടൊറണ്ടോയില്‍ നടന്ന പരിപാടിയിലാണ് ഇവര്‍ ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് വിവിധ സ്ഥലങ്ങളിലായി നടന്ന എല്ലാ ലോകയുവജന സമ്മേളനങ്ങളിലും റെക്‌സ്ബാന്റ് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2013-ലെ ലോകയുവജന ദിനത്തില്‍ മാര്‍പാപ്പ സന്ദേശം നല്‍കുന്നതിനു തൊട്ടുമുമ്പാണ് റെക്‌സ്ബാന്റ് തങ്ങളുടെ പരിപാടി അവതരിപ്പിച്ചത്. 'ഓണ്‍ മൈ നീസ്' (on my knees) എന്ന പുതിയ സംഗീത ആല്‍ബം ഉടന്‍ പുറത്തിറക്കുവാനിരിക്കുകയാണ് റെക്‌സ്ബാന്റ്. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷത്തെ പ്രതിപാദിക്കുന്ന പാട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീസസ് യൂത്ത് എന്ന സംഘടനയിലൂടെയാണ് എല്ലാ ബാന്റുകളും രംഗത്ത് വന്നത്. കേരളത്തില്‍ ആരംഭം കുറിച്ച കത്തോലിക്ക യുവജനങ്ങളുടെ കൂട്ടായ്മയായ ജീസസ് യൂത്ത് ഇന്ന്‍ 35 രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നേരത്തെ ജീസസ് യൂത്ത് മൂവ്‌മെന്റിനു വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു.
Image: /content_image/News/News-2016-07-18-03:42:43.jpg
Keywords: rexband,jesus,youth,world,youth,day,poland
Content: 1985
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പ്രത്യേകം സ്മരിച്ചു
Content: വത്തിക്കാന്‍: ഫ്രാന്‍സിലെ നീസില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും അവരുടെ ബന്ധുക്കള്‍, സുഹൃത്തുകള്‍ എന്നിവര്‍ക്കു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. "ഫ്രാന്‍സിലെ കൂട്ടക്കൊലയുടെ വേദന ഇപ്പോഴും നമ്മുടെ മനസില്‍ ഉണ്ട്. നിരപരാധികളായ കുട്ടികളുള്‍പ്പെടെയുള്ളവര്‍ അന്ന്‍ മരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നു. അവരുടെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്നു. സഹോദരന്റെ രക്തം നിലത്തുവീഴ്ത്തണം എന്ന ഉദ്ദേശത്തോടെ നടത്തുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും എന്തു വിലകൊടുത്തും നാം തടയേണ്ടതുണ്ട്". പരിശുദ്ധ പിതാവ് പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തില്‍ ബഥാനിയയിലെ ലാസറിന്റെ സഹോദരിമാരായ മാര്‍ത്തയും മറിയയും യേശുവിനെ വീട്ടിലേക്ക് സ്വീകരിക്കുന്ന ഭാഗമാണ് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. "യേശുവിനെ സല്‍ക്കരിക്കുവാന്‍ വേണ്ടി മാര്‍ത്ത ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുമ്പോള്‍ മറിയം കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടു മനസിലാക്കുകയായിരുന്നു. തന്നെ ജോലിയില്‍ സഹായിക്കുവാന്‍ മറിയയെ കൂടി വിടണമെന്ന് മാര്‍ത്ത ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്തു അവളോടു മറുപടിയായി പറയുന്നത്, മറിയം ശരിയായ മേഖല തെരഞ്ഞെടുത്തു എന്നാണ്". പരിശുദ്ധ പിതാവ് പറഞ്ഞു. "വിരുന്ന് ഒരുക്കുവാന്‍ ശ്രദ്ധാലുവായിരുന്ന മര്‍ത്ത, തങ്ങളുടെ വീട്ടിലെ വിരുന്നുകാരന്‍ ക്രിസ്തുവാണെന്നും അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ് വിരുന്ന് ഒരുക്കുന്നതിലും പ്രാധാന്യമുള്ള കാര്യമെന്നും മറന്നുപോയി. എല്ലാവര്‍ക്കും പറ്റുന്ന ഒരു തെറ്റാണിത്. കാരണം നാം ക്രിസ്തുവിനു വേണ്ടി പലരീതികളിലും വിരുന്ന് ഒരുക്കുന്നവരാണ്. എന്നാല്‍ നാം ക്രിസ്തുവിന്റെ വാക്ക് കേള്‍ക്കുന്നില്ല. അവന്റെ ഉപദേശങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ചെവികൊടുക്കുന്നില്ല". ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. അതിഥിയായി വീട്ടില്‍ എത്തുന്നത് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക എന്നത് നമ്മുടെ കടമയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. "ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തിനു മുന്നില്‍ നാം മുട്ടുകുത്തി നമ്മുടെ ആവശ്യങ്ങള്‍ അങ്ങോട്ട് മാത്രം പറയും. എന്നാല്‍, ക്രിസ്തുവിനു പറയുവാനുള്ളത് എന്താണെന്ന് നാം കേള്‍ക്കാറുണ്ടോ? ജീവിതപങ്കാളിക്ക് നമ്മോട് പറയുവാനുള്ള വാക്കുകള്‍ നാം ശ്രദ്ധിക്കാറുണ്ടോ? മക്കള്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും നമ്മോടു പറയുവാനുള്ളത് നാം ശ്രദ്ധിക്കാറുണ്ടോ? ഇവരും വീട്ടിലെ അതിഥികളാണ്". പരിശുദ്ധ പിതാവ് കൂട്ടിചേര്‍ത്തു. ഒരാളെ കേള്‍ക്കുവാനും ശ്രദ്ധിക്കുവാനുമുള്ള ശ്രമങ്ങള്‍ തന്നെ സമാധാനം സൃഷ്ടിക്കുന്നതാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-07-18-02:55:08.jpg
Keywords: pope,Francis,France,attack,Sunday,message,Martha,Mary
Content: 1986
Category: 1
Sub Category:
Heading: അത്ഭുതങ്ങളുടെ ദൈവീക-ശാസ്ത്രീയ വശങ്ങളെ എടുത്തുകാണിക്കുന്ന ചിത്രം 'മിറാക്കിള്‍സ്' പുറത്തിറങ്ങി
Content: സ്വാന്‍സിയ: അത്ഭുതങ്ങളെ കുറിച്ചൊരു ലഘു സിനിമ. അതാണ് സെന്റ് ആന്റണീസ് കമ്മൂണിക്കേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന പുതിയ ലഘു ചിത്രം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അത്ഭുതങ്ങളുടെ സിനിമയുടെ പേര് തന്നെ 'മിറാക്കിള്‍സ്' എന്നാണ്. നാലു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന ഡോക്യൂമെന്ററിയുടെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മിറാക്കിള്‍സ് എന്ന ലഘുചിത്രം. ക്രൈസ്തവ വിശ്വാസവും ജീവിതവും ഉള്‍ക്കൊള്ളിക്കുന്ന നിരവധി ചിത്രങ്ങള്‍ സെന്റ ആന്റണീസ് കമ്മ്യൂണിക്കേഷന്‍സ് ഇതിനു മുമ്പും നിര്‍മ്മിച്ചിട്ടുണ്ട്. വൈദികരായ ആന്‍ഡ്രൂ പിന്‍സെന്റും, മാര്‍ക്കസ് ഹോള്‍ഡനുമാണ് സെന്റ് ആന്റണീസ് കമ്മ്യൂണിക്കേഷന്‍സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍. എന്താണ് അത്ഭുതങ്ങളെന്നും എങ്ങനെയാണ് ഇവയെ തിരിച്ചറിയാന്‍ കഴിയുന്നതെന്നും വിവരിക്കുന്ന ചിത്രമാണ് മിറാക്കിള്‍സ് എന്ന് സെന്റ് ആന്റണീസ് കമ്മ്യൂണിക്കേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റന്‍ ഹോള്‍ഡര്‍ പറഞ്ഞു. "ക്രൈസ്തവ ജീവിതം തന്നെ അത്ഭുതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്. മരണത്തെ ജയിച്ച് ഉയര്‍ത്ത ക്രിസ്തു കാണിച്ച വലിയ അത്ഭുതത്തില്‍ അടിസ്ഥാനപ്പെട്ടതാണ് ഇത്. ഈ ചിത്രത്തില്‍ സഭയില്‍ നടന്നിട്ടുള്ള വിവിധ അത്ഭുതങ്ങളെയാണ് കാണിക്കുന്നത്. ബൈബിളിലെ വിവിധ അത്ഭുതങ്ങളെ കുറിച്ചും ചിത്രം ലഘു വിവരണം നല്‍കുന്നുണ്ട്". ഹോള്‍ഡര്‍ പറയുന്നു. "ഫാത്തിമയിലും മറ്റു പലസ്ഥലങ്ങളിലും ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സംഭവവും, ദിവ്യകാരുണ്യ അത്ഭുതങ്ങളും 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. അത്ഭുതങ്ങളുടെ ശാസ്ത്രീയവശങ്ങളേയും ദൈവ ശാസ്ത്ര വശങ്ങളേയും ചിത്രം എടുത്ത് പറയുന്നു. ദൈവജനത്തെ അത്ഭുതങ്ങളെ കുറിച്ച് പഠിപ്പിക്കുകയും അതിലൂടെ രക്ഷയുടെ മാര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയുമാണ് ചിത്രം ചെയ്യുന്നത്. സഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചിത്രം ഉപകാരപ്രദമായിരിക്കും". ക്രിസ്റ്റന്‍ ഹോള്‍ഡര്‍ പറഞ്ഞു. കുടുംബങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ വിവിധ അത്ഭുതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിനും എല്ലാറ്റിനുമപരി സുവിശേഷവത്കരണത്തിനും പുതിയ ചിത്രം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "അത്ഭുതങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് അധികം പേരും. എന്നാല്‍ തങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന അത്ഭുതങ്ങള്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയുന്നില്ല. പുതിയ ചിത്രം അതിനു ഉപകരിക്കും". ഹോള്‍ഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-07-17-23:39:18.jpg
Keywords: miracle,new,movie,catholic,church,st,Antony,communication
Content: 1987
Category: 18
Sub Category:
Heading: ഡോക്ടര്‍മാര്‍ ജീവന്റെ ശുശ്രൂഷകരാകണമെന്ന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം
Content: കല്‍പ്പറ്റ: ജീവന്റെ സംരക്ഷകരാകാനാണ് ഓരോ ഡോക്ടറും വിളിക്കപ്പെട്ടിരിക്കുന്നതെന്നും ജീവനെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിലനില്‍ക്കാന്‍ ഓരോ ഡോക്ടര്‍മാര്‍ക്കും കടമയുണ്ടെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. ഉപകരണ നിര്‍മാതാക്കളുടെയും മരുന്ന് കമ്പനികളുടെയും സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നുവെന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. സഭ നടത്തുന്ന ആതുര ശുശ്രൂഷ സ്ഥാപനങ്ങള്‍ ജീവനെപ്പറ്റിയുള്ള കത്തോലിക്ക സഭയുടെ നിലപാടുകളെ പ്രതിഫലിപ്പിക്കാനുള്ളതാണെന്നും ജീവനെ അതിന്റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപതാ കാത്തലിക്ക് ഡോക്‌ടേഴ്‌സ് ഫോര്‍ ലൈഫിന്റെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പൊരുന്നേടം. ഫാ. ജോഷി ചെരിയപുറം അധ്യക്ഷത വഹിച്ചു. ഫാ. മനോജ്, ഫാ. റോജി, സാലു ഏബ്രഹാം, ഡോ. മേരി ജോസ്, ഡോ. ടിന്റു എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഏബ്രഹാം ജേക്കബ്, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന അവാര്‍ഡ് നേടിയ സിസ്റ്റര്‍ ഡോ. ബെറ്റിയെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു.
Image: /content_image/India/India-2016-07-17-23:40:59.jpg
Keywords:
Content: 1988
Category: 8
Sub Category:
Heading: വില്ല്യം ഷേക്സ്പിയര്‍ വരച്ചുകാട്ടുന്ന ശുദ്ധീകരണസ്ഥലം
Content: “മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവര്‍ത്തി കണ്ടു വിവേകിയാവുക. മേലാളനോ, കാര്യസ്ഥനോ, രാജാവോ ഇല്ലാതെ അത് വേനല്‍ക്കാലത്ത് കലവറയൊരുക്കി, കൊയ്ത്തുകാലത്ത് ശേഖരിച്ചു വെക്കുന്നു” (സുഭാഷിതങ്ങള്‍ 6:6-8). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-18}# “വിശ്വവിഖ്യാതമായ ‘ഹാംലെറ്റ്‌’ എന്ന നാടകത്തിൽ വില്ല്യം ഷേക്സ്പിയര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദയനീയതയേയും, സഹനങ്ങളേയും പറ്റിയുള്ള തന്റെ ബോധ്യം വരച്ച് കാട്ടുന്നു. ഈ അവസ്ഥയെക്കുറിച്ച് ‘ഭയാനകം! ഏറ്റവും ഭയാനകം’ എന്നാണ് ഷേക്സ്പിയര്‍ വിവരിക്കുന്നത്". (ഫാദര്‍ സ്കോട്ട് ഹെയിന്‍സ്, S.J.C., ഗ്രന്ഥരചിയിതാവ്). #{red->n->n->വിചിന്തനം:}# സന്തോഷകരമായ ഒരു മരണത്തിന് നാം ഇപ്പോള്‍ ജീവിക്കുന്ന അവസ്ഥയില്‍ മരിച്ചാല്‍ പോരാ, മറിച്ച് “അനുഗ്രഹീതമായ” അവസ്ഥയില്‍ മരിക്കണം. ആ അവസ്ഥ നമ്മുടെ ജീവിതത്തിലുടനീളം ഉണ്ടാകുവാന്‍ നാം ദൈവത്തോട് അപേക്ഷിക്കണം. അതിനായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-18-11:17:28.jpg
Keywords: വില്ല്യം ഷേക്സ്പിയര്‍
Content: 1989
Category: 1
Sub Category:
Heading: നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ച് കൊണ്ട് ബിഷപ്പ് റോബര്‍ട്ട് ബാരന്‍
Content: ലോസാഞ്ചലസ്: സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും പുസ്തക രചനയിലൂടെയും കത്തോലിക്ക വിശ്വാസത്തിന്റെ പ്രാധാന്യത്തെ പറ്റി ലോകമെമ്പാടും സന്ദേശങ്ങള്‍ എത്തിക്കുവാന്‍ കഠിന പ്രയത്നം നടത്തി കൊണ്ട് സാന്താ ബാര്‍ബറയുടെ ഓക്‌സിലറി ബിഷപ്പ് റോബര്‍ട്ട് ബാരന്‍. സോഷ്യല്‍ മീഡിയായിലൂടെയും ഇന്‍റര്‍നെറ്റിന്റെ എല്ലാവിധ സേവനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കത്തോലിക്ക വിശ്വാസം അനേകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ബിഷപ്പ് റോബര്‍ട്ട് ബാരന് ഫേസ്ബുക്കില്‍ 8 ലക്ഷത്തിന് മുകളിലും ട്വിറ്ററില്‍ 90000 ത്തിന് മുകളിലും ഫോളോവേഴ്സുണ്ട്. ബിഷപ്പ് റോബര്‍ട്ട് ബാരന്‍ ആരംഭിച്ച 'വേഡ് ഓണ്‍ ഫയര്‍' എന്ന കത്തോലിക്ക സുവിശേഷ പ്രസ്ഥാനം ഇന്നു വളരെ അധികം വ്യക്തികളെ സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ബിഷപ്പ് എന്ന ഉത്തരവാദിത്വങ്ങള്‍ക്കിടയിലും വേഡ് ഓണ്‍ ഫയറിന്റെ പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുവാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നു അദ്ദേഹം 'ദ നാഷണല്‍ കാത്തലിക് രജിസ്റ്റര്‍' എന്ന ഓണ്‍ലൈന്‍ കത്തോലിക്ക മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ, തന്റെ മിഷന്റെ ഭാഗമായി രണ്ടു വലിയ പരിപാടികള്‍ നടത്തുവാന്‍ തയ്യാറെടുക്കുകയാണെന്നും ലോകം മുഴുവനും 'വേഡ് ഓണ്‍ ഫയറിന്റെ' സന്ദേശം വഴി കത്തോലിക്ക വിശ്വാസം അനേകരിലേക്ക് എത്തിക്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബിഷപ്പ് വെളിപ്പെടുത്തുന്നു. യൂട്യൂബിലൂടെയും വെബ്സൈറ്റുകളിലൂടെയുമുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയിലെ സമൂഹത്തെ സുവിശേഷവത്ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണെന്നും ബിഷപ്പ് പറയുന്നു. 56-കാരനായ ബിഷപ്പ് റോബര്‍ട്ട് ബാരന്‍ ഇതിനു മുമ്പ്, പ്രശസ്തമായ മുണ്ടലീന്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു വരികയായിരിന്നു. യുഎസില്‍ അടുത്തിടെ നടന്ന വിവിധ സംഘര്‍ഷങ്ങളും ഇതിനെ തുടര്‍ന്ന് പോലീസുകാരും സാധാരണക്കാരായ ജനങ്ങളും മരിക്കുവാനിടയായ സംഭവവും തികച്ചും ദുഃഖകരമാണെന്നും ദൈവസ്‌നേഹം എല്ലാത്തിലും വലുതാണെന്ന തിരിച്ചറിവ് ഇല്ലാത്തവരാണ് അക്രമ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. "അക്രമരഹിതമായ ഒരു സമൂഹം വളര്‍ന്നു വരേണ്ടത് ആവശ്യമാണ്. അഹിംസയുടെ പാത നമുക്കും സാധ്യമാകണം. ഈ ലോകത്ത് ജീവിതം ധന്യമാക്കിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വാഴ്ത്തപ്പെട്ട മദര്‍തെരേസയും അഹിംസ എന്താണെന്ന് നമുക്ക് വ്യക്തമായി കാണിച്ചു തന്നു." ബിഷപ്പ് പറഞ്ഞു. വിദ്യാഭ്യാസ പാഠ്യപദ്ധതിയെ പറ്റിയുള്ള ചോദ്യത്തിനും ബിഷപ്പ് റോബര്‍ട്ട് ബാരന്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. "പുതിയ സമൂഹത്തില്‍ മൂല്യബോധമുള്ള കുട്ടികള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. വിശ്വാസത്തില്‍ വളരുന്ന കുട്ടികള്‍ ദേവാലയങ്ങളില്‍ ആരാധനയിലും മറ്റും നേതൃത്വം വഹിക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസത്തിന്റെ പഠനം, മറ്റു വിഷയങ്ങള്‍ പോലെ ഏറെ പ്രാധാന്യമുള്ളതാണ്". ബിഷപ്പ് തന്റെ വിദ്യാഭ്യാസ കാഴ്ചപാട് വിശദീകരിച്ചു. ലോസാഞ്ചലസ് അതിരൂപതയുടെ ഏറ്റവും വലിയ ഘടകമായ സാന്താ ബാര്‍ബറ യുഎസില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ്.
Image: /content_image/News/News-2016-07-18-01:12:08.jpg
Keywords: Robert,Barron,new,bishop,interview,catholic,usa
Content: 1990
Category: 18
Sub Category:
Heading: ബഥാനിയയില്‍ അഖണ്ഡ ജപമാല സമര്‍പ്പണം 21 മുതല്‍
Content: പുല്ലൂരാംമ്പാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നൂറ്റൊന്നു ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും വ്യാഴാഴ്ച്ച തുടക്കമാകും. 21-നു രാവിലെ 10.30നു താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭമാകും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ദിവ്യകാരുണ്യ ആരാധനയില്‍ ആയിരങ്ങള്‍ സംബന്ധിക്കും. തുടര്‍ന്നു ജപമാലയത്നത്തിന് തുടക്കമാകും. 101 ദിവസത്തെ അഖണ്ഡ ജപമാല ഒക്ടോബര്‍ 29നു സമാപിക്കും. 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവ്യബലിയും ഉണ്ടായിരിക്കും. കൗണ്‍സലിങ്ങിനും കുമ്പസാരത്തിനും പ്രത്യേക സൌകര്യമുണ്ടാകും.
Image: /content_image/India/India-2016-07-18-01:34:49.jpg
Keywords:
Content: 1991
Category: 6
Sub Category:
Heading: ജീവിതത്തില്‍ പരിപൂര്‍ണ്ണരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള യേശുവിന്റെ നിര്‍ദ്ദേശം
Content: ''ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?'' (മത്തായി 19:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 18}# കല്പനകളെല്ലാം അനുസരിക്കുന്നുണ്ടെന്ന് പറഞ്ഞശേഷം, "നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?" എന്ന് ചോദിക്കുന്ന യുവാവിനെയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. പക്ഷേ യേശുവിന്റെ മറുപടി അവനെ തികച്ചും അസ്വസ്ഥനാക്കി. ''യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.'' (മത്തായി 19:21). ഇന്ന്‍ ധനത്തോടുള്ള ആസക്തി അനേകരെ വലിയ തെറ്റുകളിലേക്ക് നയിക്കുന്നു. ജീവിതത്തില്‍ പൂര്‍ണ്ണരാണെന്ന് സ്വയം ചിന്തിക്കുന്നവര്‍ക്ക് കര്‍ത്താവ് പുതിയ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു; ഈ ലോക ജീവിതത്തില്‍ ഒട്ടും മിച്ചം വയ്ക്കാതെ, ദൈവസ്‌നേഹത്തിനു വേണ്ടി തന്നെ സമര്‍പ്പിക്കണമെന്നുള്ള ആഹ്വാനമാണ് അവിടുന്ന് നല്‍കുന്നത്. സ്‌നേഹം നിറഞ്ഞ ഹൃദയം കണക്ക് കൂട്ടുന്നില്ല. അത് അളവ് കൂടാതെ സ്വയം കൊടുത്തു തീര്‍ക്കുന്നു. അപരന് വേണ്ടി നാം നമ്മുടെ ജീവിതം മാറ്റി വെക്കുമ്പോള്‍ ക്രിസ്തു നമ്മെ കൂടുതലായി കടാക്ഷിക്കുന്നുണ്ടെന്നും, അവിടുത്തെ കരുണ നമ്മുടെ ജീവിതത്തില്‍ അനുഗ്രഹമായി തീരുമെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ, 18.5.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-18-06:50:27.jpg
Keywords: സ്നേഹം
Content: 1992
Category: 18
Sub Category:
Heading: സിസ്റ്റര്‍ മെല്‍വിനയ്ക്ക് ഒന്നാം റാങ്ക്
Content: കൊച്ചി: എം.ജി. സര്‍വകലാശാലയുടെ ബിഎസ്‌സി സൈക്കോളജി പരീക്ഷയില്‍ സിഎസ്എന്‍ സന്യസ്തസഭാഗം സിസ്റ്റര്‍ മെല്‍വിനയ്ക്ക് ഒന്നാം റാങ്ക്. കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ ശുശ്രൂഷ ചെയ്യുകയാണ് സിസ്റ്റര്‍ മെല്‍വീന. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റാങ്ക് ജേതാവിനെ അനുമോദിച്ചു.
Image: /content_image/India/India-2016-07-18-23:25:11.JPG
Keywords: