Contents
Displaying 1841-1850 of 24975 results.
Content:
2013
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- മൂന്നാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ,
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട് ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n->മൂന്നാം ദിവസം: ദൈവസ്നേഹം}# ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു എന്ന് അരുള്‍ ചെയ്തിട്ടുണ്ടല്ലോ. ആ തിരുവചനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് അനുഗ്രഹം നല്‍കിയതിനെക്കുറിച്ച് നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങേയ്ക്കു ഞങ്ങള്‍ ആരാധനാസ്തുതികള്‍ അര്‍പ്പിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളില്‍ ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുകയും ഞങ്ങള്‍ യാചിക്കുന്ന (.......) അനുഗ്രഹം അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ
ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..). ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/ChristianPrayer/ChristianPrayer-2016-07-20-23:11:13.jpg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള

2014
Category: 1
Sub Category:
Heading: പോളണ്ടില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തിനു മുന്നോടിയായി ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം
Content: വത്തിക്കാന്‍: ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് എത്തുന്ന മാര്‍പാപ്പ, തന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി വീഡിയോ സന്ദേശത്തിലൂടെ പോളണ്ടിനേയും, പരിപാടിയില്‍ പങ്കെടുക്കുന്നവരേയും അഭിസംബോധന ചെയ്തു. ജൂലൈ 27 മുതല്‍ 31 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ സന്ദര്‍ശനം നടത്തുകയും ലോകയുവജന ദിനത്തില്‍ പങ്കെടുക്കുകയും ചെയ്യും. വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റേയും ഒരു സമ്മേളനമായി ലോകയുവജന ദിനം മാറട്ടെ എന്നു അദ്ദേഹം ആശംസിച്ചു. "പോളണ്ടിലെ എന്റെ പ്രിയപ്പെട്ട യുവജനങ്ങളെ, നിങ്ങള്‍ ഏറെനാളുകളായി ലോകയുവജനദിനത്തിന്റെ ഒരുക്കത്തിനായി കഠിനാധ്വാനം ചെയ്യുന്നുവെന്ന് എനിക്ക് അറിയാം. ഇതിന് നിങ്ങളോടുള്ള എന്റെ നന്ദി അറിയിക്കട്ടെ. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അതു പോലെ തന്നെ യൂറോപ്പില്‍ നിന്നും ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓഷിയാന എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നും വരുന്ന പ്രിയ യുവാക്കളെ നിങ്ങളേയും ഞാന്‍ അനുഗ്രഹിക്കുന്നു. ദൈവം നിങ്ങളുടെ രാജ്യങ്ങളെ അനുഗ്രഹിക്കട്ടെ. പോളണ്ടിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ അവിടുത്തെ സാന്നിധ്യം നിങ്ങളുടെ ഒപ്പമുണ്ടാകട്ടെ. നിങ്ങളുടെ ഈ തീര്‍ത്ഥാടനം വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയാക്കി മാറ്റുക". പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. പോളണ്ടിലേക്ക് തനിക്ക് സന്ദര്‍ശനം നടത്തുവാന്‍ കഴിയുന്നത് ദൈവത്തിന്റെ വലിയ കൃപ ഒന്നുകൊണ്ട് മാത്രമാണെന്നും പാപ്പ അനുസ്മരിച്ചു. നിരവധി പരീക്ഷകളിലൂടെയും പ്രതികൂലങ്ങളിലൂടെയും കടന്നു പോയ ജനതയാണ് പോളണ്ടിലുള്ളതെന്നും ഈ കഷ്ടപാടുകളുടെ നടുവിലും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് മുന്നോട്ട് പോയ ജനതയെ ദൈവം താങ്ങിനടത്തിയെന്ന കാര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. പോളണ്ടില്‍ എത്തുന്ന മാര്‍പാപ്പ സെസ്സ്റ്റോചോവിലുള്ള പരിശുദ്ധ അമ്മയുടെ പ്രശസ്തമായ ദേവാലയം സന്ദര്‍ശിക്കും. ബ്രിസേഗിയില്‍ മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുന്നുണ്ട്. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പ്രത്യേകം സ്മരിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ലോകയുവജന ദിനം എന്ന ആശയം തുടങ്ങിവച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ്. {{വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://youtu.be/u0sV8vPXXxM }}
Image: /content_image/News/News-2016-07-21-02:07:36.jpg
Keywords: world,youth,day,Poland,Francis,papa,wishes,message

2015
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്ര സമ്മേളനം ഇന്ന്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്രസമ്മേളനം ഇന്ന്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പാ വിഭാവനം ചെയ്യുന്ന നവീന സഭാദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളോടു സംവദിക്കാന്‍ സഭയെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണു സമ്മേളനം. രാവിലെ 9.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത അധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിക്കും. കമ്മീഷന്‍ അംഗങ്ങളായ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഭദ്രാവതി രൂപത ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കും. സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്‍റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ സഭയിലെ മെത്രാന്മാരും വിവിധ ദൈവശാസ്ത്ര ദാര്‍ശനിക മേഖലകളില്‍ ഡോക്ടറേറ്റോ ലൈസന്‍ഷിയേറ്റോ നേടിയിട്ടുള്ള വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും. നാനൂറോളം ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനം സഭയുടെ ദൈവശാസ്ത്ര ചുവടുകള്‍ക്കു പുതിയ കരുത്തും ഉള്‍ക്കാഴ്ചയും പകരുമെന്നാണു പ്രതീക്ഷയെന്നു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്കു പുറമേ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂര്‍, സാഗര്‍, ഉജ്ജയിന്‍, സത്ന, ജഗദല്‍പൂര്‍, കല്യാണ്‍, ഫരീദാബാദ്, മെല്‍ബണ്‍, ചിക്കാഗോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്രസമ്മേളനത്തിനെത്തുന്നുണ്ട്.
Image: /content_image/India/India-2016-07-20-23:46:33.jpg
Keywords:

2016
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളോടുള്ള സ്നേഹം- പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന ഒരു സമ്മാനം
Content: “കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും” (യോഹന്നാന്‍ 3:8) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-21}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്തെ പ്രതി, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും ദിവ്യബലിയും അര്‍പ്പിക്കുവാന്‍ നാം തയാറാകുന്നുണ്ടെങ്കില്‍ ആ ബോധ്യം പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന ഒരു സമ്മാനമാണ്. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ഈ ബോധ്യത്തെ പരിശുദ്ധാത്മാവ് തന്റെ സ്നേഹം കൊണ്ട് ഉജ്ജ്വലിപ്പിക്കുന്നു. സ്നേഹത്തിന്റെ ഈ സന്നിവേശിപ്പിക്കല്‍ എപ്പോഴും പ്രത്യേകതയുള്ളതാണ്. ശുദ്ധീകരണസ്ഥലത്ത് കഠിനമായ വേദനയനുഭവിക്കുന്ന ആത്മാക്കളോടു കരുണ കാണിക്കുന്നുവന്‍, ദൈവീക സ്നേഹം അനുഭവിച്ചറിയുന്നു”. (ഫാദര്‍ ഹ്യൂബെര്‍ട്ട്, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ആത്മാക്കളുടെ രക്ഷയ്ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മില്‍ പരിശുദ്ധാത്മാവിന്റെ സ്നേഹം നിറയുമെന്ന് മനസ്സിലാക്കുക. ശുദ്ധീകരണസ്ഥലത്ത് കഠിനമായ വേദനയനുഭവിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥന കൂടുതല്‍ ശക്തമാക്കുവാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-21-00:48:11.jpg
Keywords: ശുദ്ധീകരണസ്ഥല

2017
Category: 1
Sub Category:
Heading: ആര്‍ത്തിരമ്പുന്ന കടലിന് നടുവില്‍ കുഞ്ഞ് 'ഇക്‌പോമോസ' ജ്ഞാനസ്നാനം സ്വീകരിച്ച് തിരുസഭയോട് ചേര്‍ന്നു
Content: മ്യൂണിച്ച്: "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഇക്‌പോമോസയെ ജ്ഞാനസ്നാനപ്പെടുത്തുന്നു". ഈ വചനങ്ങള്‍ ഉരുവിട്ട ശേഷം പട്ടാളക്കാരുടെ ചാപ്ലിനായ ഫാദര്‍ ജോച്ചന്‍ ഫൊള്‍സ് കുഞ്ഞു ഇക്‌പോമോസയുടെ ശിരസ്സില്‍ മൂന്നു പ്രാവശ്യം വെള്ളം ഒഴിച്ചു. സാധാരണ മാമോദീസകള്‍ പള്ളിയില്‍, ബന്ധുക്കളുടെയും മിത്രങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും നടുവില്‍ നടക്കുമ്പോള്‍ നൈജീരിയക്കാരിയായ വിവിയന്‍ എന്ന യുവതിയുടെ കുഞ്ഞിന്റെ മാമോദീസ നടുക്കടലിലെ കപ്പലിലാണ് നടന്നത്. കലാപത്തെ ഭയന്ന് നൈജീരിയായില്‍ നിന്നും ഒരു സംഘം യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടക്കുവാന്‍ ശ്രമിക്കുമ്പോഴാണ് മേല്‍പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നത്. സ്വന്തം രാജ്യത്തെ ബുദ്ധിമുട്ടുകളുടെ നടുവില്‍ നിന്നും പുതിയ ഒരു ജീവിതം കെട്ടിപടുക്കാമെന്ന പ്രതീക്ഷയോടെ യൂറോപ്പിലേക്ക് തിരിച്ച 654 നൈജീരിയക്കാരുടെ സംഘത്തില്‍ വിവിയ എന്ന യുവതി പൂര്‍ണ്ണ ഗര്‍ഭിണിയായിരിന്നു. ഒരു ചെറു ബോട്ടില്‍ ആര്‍ത്തലറുന്ന കടലിലൂടെ ലിബിയന്‍ തീരത്തു നിന്നും യൂറോപ്പിനെ ലക്ഷ്യമാക്കി അവര്‍ നീങ്ങി. ഇവരുടെ ചെറുബോട്ട് കടലില്‍ തകരുമെന്ന് മനസിലാക്കിയ ജര്‍മ്മന്‍ നാവിക സൈന്യം അവരെ രക്ഷിക്കുകയും തങ്ങളുടെ കപ്പലിന്റെ സുരക്ഷിതത്വത്തിലേക്ക് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു. നാവികസേനയുടെ കപ്പലില്‍ വച്ച് വിവിയ തന്റെ മകനെ പ്രസവിച്ചു. തന്റെ പ്രസവശുശ്രൂകള്‍ക്കായി അടുത്തു നിന്നിരുന്ന സ്ത്രീകളോട് ആദ്യം തന്നെ വിവിയ പറഞ്ഞത് കപ്പലിലെ സൈനികരുടെ ചാപ്ലിനെ കാണണമെന്നാണ്. ഇതുപ്രകാരം അവിടേക്ക് എത്തിയ ഫാദര്‍ ജോച്ചന്‍ ഫൊള്‍സിനോട് വിവിയ തന്റെ മകനെ ഉടന്‍ മാമോദീസ മുക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഒരു കത്തോലിക്ക വിശ്വാസി ആണെന്നും അവര്‍ പട്ടാളക്കാരുടെ ചാപ്ലിനോട് പറഞ്ഞു. വിവിയയുടെ ആഗ്രഹം സാധിച്ചു നല്‍കുവാന്‍ കപ്പലിലെ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. മാമോദിസായ്ക്കു വേണ്ട സൗകര്യങ്ങള്‍ എല്ലാം വേഗം തന്നെ നടുക്കടലില്‍ കപ്പലിനുള്ളില്‍ ഒരുക്കി. ഭക്ഷണങ്ങള്‍ വിളമ്പുന്ന പ്രത്യേകതരം പാത്രത്തില്‍ സൈനികരില്‍ ചിലര്‍ വെള്ളം എത്തിച്ചു. കപ്പലില്‍ സൂക്ഷിച്ചിരുന്ന മെഴുകുതിരിയുമായി ചിലര്‍ വന്നു. കപ്പലിന്റെ വയര്‍ലെസ് ഓപ്പറേറ്റര്‍ ഫാദര്‍ ജോച്ചന്‍ ഫൊള്‍സിന് മാമോദിസായുടെ സമയം ചൊല്ലേണ്ട പ്രാര്‍ത്ഥനകള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന്‍ ലഭ്യമാക്കി. കുഞ്ഞിനു വിവിയ, ഇക്‌പോമോസ എന്ന പേരാണ് നല്കിയത്. കപ്പലിലുണ്ടായിരുന്ന കത്തോലിക്ക വനിതയായ മാര്‍ട്ടീന ആണ് കുഞ്ഞ് ഇക്‌പോമോസയുടെ തലതൊട്ടമ്മ. കുഞ്ഞ് ഇക്‌പോമോസയ്ക്ക് മാമോദീസായ്ക്കു ശേഷം ഇടുവാന്‍ വെള്ള ഉടുപ്പില്ലായിരുന്നു എന്നതാണ് ഏക പോരായ്മയായി വന്നത്. എന്നാല്‍, തന്റെ ളോഹയുടെ വെള്ളനിറവും അതിന്റെ വിശുദ്ധിയും കൊണ്ട് ഫാദര്‍ ജോച്ചന്‍ ഫൊള്‍സ്, ഇക്‌പോമോസയെ ആ പോരായ്മയില്‍ നിന്നും പൊതിഞ്ഞു പിടിച്ചു. കണ്ണെത്താ ദൂരം ഇരുട്ട് വ്യാപിച്ചു കിടന്ന ഒരു കടലിലെ രാത്രിയില്‍ ജര്‍മ്മന്‍ നേവിയുടെ ആ കപ്പലില്‍ ഇക്‌പോമോസ മാമോദീസ വഴി തിരുസഭയിലേക്ക് ചേര്‍ന്നു.
Image: /content_image/News/News-2016-07-21-00:54:38.jpg
Keywords: Baptism,at,sea,refugee,child,born,on,ship,catholic,faith

2018
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ മഹത്വവല്‍ക്കരണം
Content: ''അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍'' (ലൂക്കാ 9:35). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 21}# ക്രിസ്തുവിന്റെ പ്രിയപ്പെട്ട അപ്പസ്‌തോലന്മാരായ പത്രോസും, യോഹന്നാനും, യാക്കോബും, താബോര്‍ മലയിലായിരുന്നപ്പോള്‍ രൂപാന്തരവേളയില്‍ കേട്ട വാക്കുകളാണ് ഇവ. ഇത് ഒരപൂര്‍വ്വ നിമിഷമാണ്. തെരഞ്ഞെടുക്കപ്പെട്ട അപ്പസ്‌തോലന്മാരോട് തന്നെക്കുറിച്ചും തന്റെ ദൗത്യത്തെക്കുറിച്ചു കൂടുതല്‍ പറയാന്‍ ക്രിസ്തു ആഗ്രഹിച്ച നിമിഷം! ഇതേ മൂന്ന് അപ്പസ്‌തോലന്മാരെയാണ്, ഗദ്‌സെമന്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുന്നതെന്നത് നമുക്ക് മറക്കാതിരിക്കാം. തീവ്രവേദനയ്ക്ക് പാത്രമായിത്തീരുകയും രക്തം വിയര്‍പ്പായി അവന്റെ മുഖത്ത് കാണപ്പെടുകയും ചെയ്യുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ അവന്റെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചു. ഭൂമിയില്‍ വച്ചു കണ്ട മനുഷ്യരൂപത്തിലുള്ള ക്രിസ്തുവിന്റെ മഹത്വവല്‍ക്കരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ അപ്പസ്‌തോലന്മാര്‍ താബോര്‍മലയില്‍ ദര്‍ശിച്ചു. ''ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്ക് ശ്രവിക്കുവിന്‍.'' ഈ വചനം ഇത് രണ്ടാം തവണയാണ് അവര്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യത്തെ സാക്ഷ്യം ക്രിസ്തുവിന്റെ മിശിഹാദൗത്യത്തിന്റെ ആരംഭത്തില്‍ യോര്‍ദ്ദാനിലെ സ്‌നാനസമയത്താണ് സംഭവിക്കുന്നത്. ദൈവത്തില്‍നിന്നുള്ള ദൈവവും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, നമ്മളോരുത്തരെപ്പോലെ മനുഷ്യനായിത്തീര്‍ന്നവനുമായ തന്റെ പുത്രനെപ്പറ്റിയാണ് പിതാവ് ശബ്ദിച്ചത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-21-01:34:13.jpg
Keywords: ക്രിസ്തു

2019
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; വിവിധ രാജ്യങ്ങളിലെ സംഘങ്ങള്‍ പുറപ്പെടുവാന്‍ തയ്യാറെടുക്കുന്നു
Content: വാഷിംഗ്ടണ്‍/ലാഹോര്‍: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു യുവജനങ്ങള്‍ അന്തിമ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഇത്തവണ യുഎസില്‍ നിന്നും 40,000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് പോകുന്നത്. ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരു കേട്ട ഇറാഖില്‍ നിന്ന്‍ 200 പേരും പാക്കിസ്ഥാനില്‍ നിന്നും 11 പേരും പോളണ്ടിലെ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള തയാറെടുപ്പുകള്‍ മിക്ക രാജ്യങ്ങളിലും പൂര്‍ത്തിയായികഴിഞ്ഞു. യുഎസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്കു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ പോളണ്ടില്‍ ഒരുക്കുവാനും അവരെ നയിക്കുവാനുമായി 13 ബിഷപ്പുമാരാണ് യാത്ര തിരിച്ചിരിക്കുന്നത്. ആരാധനയ്ക്കും പഠനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. നൂറില്‍ അധികം ബിഷപ്പുമാര്‍ സമ്മേളനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തും. ജൂലൈ 24-നു പോളണ്ടിലേക്ക് പോകുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം യാത്ര തിരിക്കുന്നതിനു മുമ്പ് പാക്കിസ്ഥാന്‍ സഭയുടെ വാര്‍ഷിക യുവജനസമ്മേളനത്തില്‍ പങ്കെടുത്തു. അഞ്ചു ദിനങ്ങള്‍ നീണ്ടു നിന്ന വാര്‍ഷിക യുവജനസമ്മേളനം ജൂലൈ 17നാണ് അവസാനിച്ചത്. പാക്കിസ്ഥാന്‍ സംഘത്തെ ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റിന്‍ ഷായാണ് നയിക്കുന്നത്. സംഘത്തിലെ ഹാരൂണ്‍ താരിഖ് എന്ന 19-കാരന് ഇതു രണ്ടാം തവണയാണ് മാര്‍പാപ്പയെ കാണുവാനുള്ള അവസരം ലഭിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ ശ്രീലങ്കയില്‍ വന്നപ്പോള്‍ താരിഖ് അവിടെ പോയി മാര്‍പാപ്പയെ കണ്ടിരുന്നു. പോളണ്ടിലെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈലില്‍ പ്രത്യേക ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. വിര്‍ച്വല്‍ പില്‍ഗ്രിമേജ് എന്ന രീതിയിലാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. പോളണ്ടിലെ പരിപാടികളുടെ 360 ഡ്രിഗ്രിയില്‍ വീക്ഷിക്കാവുന്ന ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. അനുദിനം വായിക്കേണ്ട വചനഭാഗങ്ങളും പോളണ്ടില്‍ നടക്കുന്ന വിവിധ പ്രസംഗങ്ങളും ധ്യാന ചിന്തകളും പരിപാടികളുടെ റിപ്പോര്‍ട്ടുകളും അടങ്ങുന്ന വിവരങ്ങള്‍ പുതിയ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. യുഎസില്‍ നിന്നും വരുന്നവര്‍ ഒരുമിച്ച് പോളണ്ടില്‍ പ്രത്യേക വിശുദ്ധ ബലിയും അര്‍പ്പിക്കുന്നുണ്ട്.
Image: /content_image/News/News-2016-07-21-06:02:01.jpg
Keywords: world,youth,day,Pakistan,usa,participation

2020
Category: 1
Sub Category:
Heading: ക്രൈസ്തവ ചിഹ്നങ്ങളും ബൈബിള്‍ വചനങ്ങളും കരീബിയന്‍ ഗുഹകളില്‍ നിന്നും കണ്ടെത്തി
Content: വാഷിംഗ്ടണ്‍: 16-ാം നൂറ്റാണ്ടില്‍ വരച്ചതെന്നു കരുതപ്പെടുന്ന ക്രൈസ്തവ ചിഹ്നങ്ങളും വിവിധ ലിപികളിലായി എഴുതിയ വചനങ്ങളും കരീബിയന്‍ ഗുഹകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മൊണ' എന്ന പേരില്‍ അറിയപ്പെടുന്ന ചെറു ദ്വീപിലെ ഗുഹകളിലാണ് ചിഹ്നങ്ങളും വചനങ്ങളും കണ്ടെത്തിയത്. ഡോമ്നിക്കന്‍ റിപ്ലബ്ലിക്കിന്റെയും പ്ലൂര്‍ട്ടോ റിക്കോയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന മലകളും ഗുഹകളുമുള്ള ചെറു ദ്വീപാണ് മൊണ. 1494-ല്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് ഇവിടെ എത്തിയതായി രേഖകള്‍ പറയുന്നു. നിരവധി ഗുഹകളുള്ള മൊണയില്‍ അര മൈലോളം നീളമുള്ള 18-ാം നമ്പര്‍ ഗുഹയിലാണ് പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞ്ജരും പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 250-ല്‍ അധികം ചിത്രങ്ങളും എഴുത്തുകളും ഈ ഗുഹയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ യൂറോപ്യന്‍ മിഷ്ണറിമാര്‍ നടത്തിയ വരകളാണ് ഇവയെന്നു ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ലാറ്റിന്‍ ഭാഷയിലും സ്പാനിഷ് ഭാഷയിലും ബൈബിളിലെ പല വചനങ്ങളും ഇവിടെ വ്യക്തമായും, അവ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. 'ദൈവം പല കാര്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നു' എന്നതാണ് ഒരു ചിത്രത്തിന്റെ ലിപിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ ഭാഷാപണ്ഡിതരുടെ സഹായത്തോടെ വായിച്ചെടുത്തത്. 'ദൈവം നിന്നോട് ക്ഷമിക്കട്ടെ' എന്നും ചില സ്ഥലങ്ങളില്‍ എഴുതിയിരിക്കുന്നു. ബൈബിളിലെ വചനം അതേ പടിയും ഇവിടെ എഴുതപ്പെട്ടിട്ടുണ്ട്. 'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു' എന്ന വാക്യം ചുമരില്‍ എഴുതിയിരിക്കുന്നതു ലാറ്റിന്‍ ഭാഷയിലാണ്. ഗുഹയുടെ ഏറ്റവും വലിയ പ്രത്യേകത പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന കുരിശിന്റെ അടയാളമാണ്. തന്റെ വലതു കരം ഉപയോഗിച്ച് വൈദികര്‍ ആശീര്‍വദിക്കുന്ന അതേ രീതിയിലാണ് കുരിശ് രൂപം വരച്ചിരിക്കുന്നത്. കാല്‍വരിയിലെ ക്രൂശീകരണത്തെ അതേ പടി രേഖപ്പെടുത്തുന്ന വരകളും ഗുഹയിലുണ്ട്. മൂന്നു കുരിശുകളുള്ള ഈ ചിത്രത്തില്‍, നടുക്ക് സ്ഥിതി ചെയ്യുന്ന കുരിശിന്റെ താഴെ ലാറ്റിന്‍ ഭാഷയില്‍ യേശുക്രിസ്തു എന്നും എഴുതിയിരിക്കുന്നു. ബ്രിട്ടീഷ് മ്യൂസിയം, പ്ലൂര്‍ട്ടോറിക്കോ പ്രകൃതി സംരക്ഷണ വകുപ്പ്, ലിസെറ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പുതിയ പഠനങ്ങള്‍ ശാസ്ത്രജ്ഞര്‍ 'ആന്റിക്വുറ്റി' എന്ന ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2016-07-21-04:48:15.jpg
Keywords: 16th,century,Christian,symbols,caribbean,cave

2021
Category: 1
Sub Category:
Heading: ക്രൈസ്തവരെ പീഡിപ്പിക്കുന്ന കമ്യൂണിസ്റ്റ് ചൈന 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പഠനം
Content: ബെയ്ജിംഗ്: 2030-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്ന് പഠനങ്ങള്‍. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനത്തിലെ റോഡ്‌നി പെന്നിംഗ്ടണ്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് കമ്യൂണിസ്റ്റ് ചൈന 2030-ല്‍ ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പറയുന്നത്. ക്രിസ്ത്യന്‍ പോസ്റ്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഡ്‌നി പെന്നിംഗ്ടണ്‍ ഇതിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. "ഇത്തരത്തിലെ ഒരു പഠനം ചൈനീസ് വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്. ദൈവം ഇത്രയും നാള്‍ ചെയ്തു തന്ന കൃപകള്‍ക്കായി ചൈനീസ് വിശ്വാസികള്‍ നന്ദി കരേറ്റുന്നു. ആഗോളതലത്തില്‍ ചൈന ഒരു ക്രൈസ്തവ രാജ്യമായി മാറുന്നതില്‍ അതിയായ സന്തോഷമുണ്ട്". റോഡ്‌നി പെന്നിംഗ്ടണ്‍ പറയുന്നു. എന്നാല്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നതിലൂടെ മാത്രം അവസാനിക്കുന്നതല്ല ചൈനയിലെ സുവിശേഷ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചൈനയ്ക്ക് ആത്മായ നേതൃത്വത്തിലേക്കും സഭയുടെ നേതൃത്വത്തിലേക്കും ഉയര്‍ന്നു വരുന്ന നേതാക്കളെ ആവശ്യമാണ്. ക്രൂശിന്റെ വഴിയെ സഞ്ചരിച്ച് ക്ഷമയോടെ ത്യാഗങ്ങള്‍ സഹിക്കുന്ന ജനതയെ ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സുവിശേഷം അറിയിച്ചു നല്‍കുന്ന നേതാക്കളും ചൈനീസ് സഭയില്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചൈനീസ് ക്രൈസ്തവനും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനുമായ യൂവ് ജി ചൈനയിലെ പുതിയ മാറ്റങ്ങളെ സംബന്ധിച്ച് 'ഫസ്റ്റ് തിംഗ്' എന്ന മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ലേഖനത്തില്‍ അദ്ദേഹം ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നു. ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും വിചാരണകളും മുമ്പത്തേക്കാളും ചൈനയില്‍ കൂടുതലാണ്. എന്നാല്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ക്രൈസ്തവ സമൂഹം ഇന്ന് ചൈനയില്‍ ഉയര്‍ന്നു വന്നിരിക്കുന്നതായും അദ്ദേഹം തന്റെ ലേഖനത്തില്‍ പറയുന്നു. 1966-ല്‍ മാവോ സെയ്തൂംഗിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക വിപ്ലവവും 1989-ല്‍ നടന്ന ചിയാന്‍മിന്‍ സ്വകയര്‍ കൂട്ടക്കൊലയുമെല്ലാം ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചു. ഇതിനാല്‍ തന്നെ ആളുകള്‍ മനുഷ്യരെ കൊന്നുതള്ളുന്ന ഇത്തരം ആശയങ്ങളെ വെറുക്കുകയാണ്. ഒരു തരത്തില്‍ ക്രൈസ്തവ മതം ചൈനയില്‍ ഇത്രയും വളരാന്‍ കാരണം തന്നെ ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികളാണെന്നും യൂവ് ജി നിരീക്ഷിക്കുന്നു. പുര്‍ഡിയൂ സര്‍വ്വകലാശാലയിലെ മതപരമായ കാര്യങ്ങള്‍ പഠിക്കുന്ന സെന്ററിന്റെ ഡയറക്ടര്‍ ഫേങ്കയാംഗ് യാംഗ് ശാസ്ത്രീയമായ കണക്കുകള്‍ നിരത്തി മേല്‍പറഞ്ഞ വസ്തുതകള്‍ ശരിയാണെന്ന് തെളിയിക്കുന്നു. ക്രൈസ്തവിശ്വാസത്തില്‍ ഒരോ വര്‍ഷവും ചൈനയില്‍ 10 ശതമാനം വര്‍ധനയാണ് ഉണ്ടാകുന്നത്. 1980-ല്‍ മൂന്നു മില്യണ്‍ ക്രൈസ്തവരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2010-ല്‍ ഇത് 58 മില്യണായി കുത്തനെ ഉയര്‍ന്നു. 2025-ല്‍ ഇത് 255 മില്യണാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ക്രൈസ്തവരുടെ എണ്ണത്തില്‍ ഇത്രയും വലിയ വര്‍ധന ഉണ്ടാകുന്നുണ്ടെങ്കിലും അവര്‍ക്കു നേരെയുള്ള ആക്രമണവും ചൈനയില്‍ കൂടിവരികയാണ്. നിയമപരമായിട്ടല്ല പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പറഞ്ഞ് 200-ല്‍ അധികം പള്ളികള്‍ 2014 മുതലുള്ള കാലയളവില്‍ ഇവിടെ തകര്‍ക്കപ്പെട്ടു. രണ്ടായിരത്തില്‍ അധികം ക്രൂശുകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭരണകൂടം തന്നെ തകര്‍ത്തു കളഞ്ഞു. ഇത്തരം പീഡനങ്ങളുടെ നടുവിലും വളരുകയാണ് ചൈനയിലെ സഭ. കണക്കുകള്‍ ശരിയാണെങ്കില്‍ 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവരാജ്യം എന്ന ലക്ഷ്യത്തിലേക്ക്.
Image: /content_image/News/News-2016-07-21-21:11:37.jpg
Keywords: christian,china,increasing,largest,christian,country,2030

2022
Category: 1
Sub Category:
Heading: പോളണ്ടില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ നാസികളുടെ കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍: ലോകയുവജന സമ്മേളനത്തോടനുബന്ധിച്ച് പോളണ്ട് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ നാസികളുടെ ജൂത കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട 10 പേരെ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ഔഷ്വിറ്റ്‌സില്‍ എത്തുന്ന മാര്‍പാപ്പ അവിടെ നിന്നും 'ബ്ലോക്ക്-11' ലേക്ക് പോകും. അവിടെ എത്തുന്ന മാര്‍പാപ്പയെ പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ് സിഡ്‌ലോയും ജൂത കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ട 10 അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. വത്തിക്കാന്‍ മാധ്യമ വിഭാഗം തലവന്‍ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡിയാണ് നാസി കൂട്ടക്കുരുതിയില്‍ നിന്നം രക്ഷപ്പെട്ട പത്ത് പേരെ പാപ്പ കാണുമെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. നാസി ഭരണകാലത്ത് സ്വേച്ഛാധിപതിയായിരിന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ സൈന്യം 'ബ്ലോക്ക്-11'-ല്‍ വച്ചാണ് ഒരു മില്യണ്‍ ജൂതന്‍മാരെ കൊലപ്പെടുത്തിയത്. ജൂതന്‍മാരെ തിരഞ്ഞ് പിടിച്ച് വധിച്ച ഹിറ്റ്‌ലറുടെ കൈയില്‍ നിന്നും അവരെ സംരക്ഷിക്കുവാനും ചിലര്‍ ജീവന്‍ പണയപ്പെടുത്തി തയ്യാറായി. ഇത്തരത്തില്‍ ജൂതന്‍മാരെ രക്ഷിച്ച 25 പേരേയും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ബ്ലോക്ക് -11 ല്‍ മാര്‍പാപ്പ പരസ്യമായി കുര്‍ബാന അര്‍പ്പിക്കുകയില്ലയെന്നും സ്വകാര്യമായിട്ടായിരിക്കും അദ്ദേഹം ബലിയര്‍പ്പിക്കുകയെന്നും ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി സൂചിപ്പിച്ചു. തന്റെ എല്ലാ പ്രതികരണവും അവിടെ സൂക്ഷിച്ചിട്ടുള്ള സന്ദര്‍ശകരുടെ ബുക്കില്‍ പാപ്പ എഴുതും. നാസികളുടെ കൊടും ക്രൂരതയ്ക്ക് നടുവില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ കത്തോലിക്ക സഭയിലെ രണ്ട് വിശുദ്ധരും ഉള്‍പ്പെടുന്നു. മാക്‌സിമിലിയന്‍ കൊള്‍ബേ, തെരേസ ബനഡിക്ടാ എന്നിവരാണ് ഈ വിശുദ്ധര്‍. വിശുദ്ധ മാക്‌സിമില്യന്‍ കൊള്‍ബേ മറ്റൊരാള്‍ക്കു വേണ്ടി വിധിച്ച വധശിക്ഷയ്ക്ക് പകരം തന്നെ കൊല്ലുവാന്‍ ആവശ്യപ്പെട്ട വ്യക്തിയാണ്. ഇത്തരത്തില്‍ രക്തസാക്ഷിയായ മാക്‌സിമിലിയന്‍ കൊള്‍ബേയുടെ 75-ാം ചരമവാര്‍ഷികം കൂടിയാണ് ജൂലൈ 29. ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തുന്ന പാപ്പ സെസ്സ്‌റ്റോചോവിലുള്ള പരിശുദ്ധ അമ്മയുടെ ദേവാലയം സന്ദര്‍ശിക്കുകയും ബ്രിസേഗിയായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.
Image: /content_image/News/News-2016-07-22-06:36:40.jpg
Keywords: Pope,Francis,meet,Holocaust,survivors,poland,visit