Contents
Displaying 1821-1830 of 24975 results.
Content:
1993
Category: 1
Sub Category:
Heading: നൈജീരിയായിലും ഇന്തോനേഷ്യയിലും കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ഇസ്ലാം മത വിശ്വാസികളുടെ ആക്രമണം
Content: അബൂജ/ജക്കാര്‍ത്ത: നൈജീരിയായിലും ഇന്തോനേഷ്യയിലും കത്തോലിക്ക വിശ്വാസികള്‍ക്കും പള്ളികള്‍ക്കും നേരെ ഇസ്ലാം മത വിശ്വാസികളുടെ ആക്രമണം. നൈജീരിയായിലെ കത്തോലിക്ക ദേവാലയം തകര്‍ത്ത മുസ്ലീം വിശ്വാസികള്‍ ഇന്തോനേഷ്യയില്‍ പണിതുകൊണ്ടിരുന്ന മാതാവിന്റെ ദേവാലയ നിര്‍മ്മാണം തടഞ്ഞു. നൈജര്‍ സംസ്ഥാനത്തിലെ സുമാ റോക്കിനു സമീപം സ്ഥിതി ചെയ്യുന്ന സെന്റ് ഫിലിപ്പ്‌സ് കത്തോലിക്ക ദേവാലയത്തിനു നേരെയാണ് 200-ല്‍ അധികം വരുന്ന മുസ്ലീങ്ങള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ക്രൈസ്തവര്‍ക്ക് ആരാധന നടത്തുവാന്‍ അവകാശമില്ലെന്ന് പറഞ്ഞാണ് ഇവര്‍ പള്ളി തകര്‍ത്തത്. സമീപത്തുള്ള ഒരു ജുമാമസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് വന്ന മുസ്ലീങ്ങള്‍ ആസൂത്രിതമായി പള്ളിയിലേക്ക് കടന്നു കയറുകയായിരുന്നു. ദേവാലയത്തില്‍ വനിതകളുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുമ്പോഴാണ് ആക്രമണം നടന്നത്. പള്ളിയുടെ മുന്നില്‍ കാവല്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി. പള്ളിയിലെ അള്‍ത്താരയും വിശുദ്ധ വസ്തുക്കളും ഫര്‍ണിച്ചറുകളുമെല്ലാം അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തിന്റെ ഭീകരതയെ കുറിച്ച് വികാരി ജനറല്‍ ഫാദര്‍ ഗോപപ്പ് ലൂക്കാ സില്‍വസ്റ്റാ 'ദിസ് ഡേ' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് പുറം ലോകം സംഭവം അറിയുന്നത്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നൈജീരിയായില്‍ അനുദിനം വര്‍ധിച്ച് വരുകയാണ്. നേരത്തെ 'റെഡീമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡി'ലെ സുവിശേഷ പ്രവര്‍ത്തകയായ ഇയൂനിസ് ഒലാവാലെ എന്ന വനിതയെ കുബ്വാ എന്ന സ്ഥലത്തെ ഒരു സംഘം മുസ്ലീങ്ങള്‍ തൂക്കികൊന്നിരുന്നു. ഈ സംഭവം നടന്നിട്ട് ഒരാഴ്ച തികയും മുമ്പാണ് കത്തോലിക്ക ദേവാലയത്തിനു നേരെ ആക്രമണം നടന്നതെന്ന് ഫാദര്‍ ഗോപപ്പ് ലൂക്കാ പറഞ്ഞു. ജൂലൈ ഒന്‍പതാം തീയതിയും ഇതേ സഭയിലെ ഒരു പാസ്റ്ററെ സമാന രീതിയില്‍ മുസ്ലീങ്ങള്‍ തൂക്കികൊന്നിരുന്നു. 2012-ലെ ക്രിസ്തുമസ് ദിനത്തില്‍ സെന്റ് തെരേസ കത്തോലിക്ക ദേവാലയത്തില്‍ ചാവേറായി എത്തിയ തീവ്രവാദി ബോംബ് സ്‌ഫോടനം നടത്തി നിരവധി വിശ്വാസികളെ കൊലപ്പെടുത്തിയിരുന്നു. ക്രൈസ്തവര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. നൈജീരിയന്‍ ഭരണാധികാരി മുഹമ്മദ് ബുഹാരിയുടെ കീഴില്‍ തങ്ങള്‍ സുരക്ഷിതരല്ലയെന്ന്‍ ഇവര്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഇന്തോനേഷ്യയിലെ യൊഗിയകാര്‍ട്ട പ്രവിശ്യയിലെ കത്തോലിക്കര്‍ക്ക് നേരെ മുസ്ലീം വിശ്വാസികളുടെ ആക്രമണം പതിവായിരിക്കുകയാണ്. കത്തോലിക്ക വിശ്വാസികളായ കുടുംബം തങ്ങളുടെ സ്വകാര്യ സ്ഥലത്ത് മാതാവിന്റെ നാമത്തില്‍ ഒരു ചെറുദേവാലയം സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഏറെ ശ്രമകരമായ ദൗത്യങ്ങള്‍ക്ക് ശേഷമാണ് അധികാരികളില്‍ നിന്നും ഇതിനുള്ള അനുമതി 2009 സെപ്റ്റംബര്‍ മാസം ഇവര്‍ക്ക് ലഭിച്ചത്. ദേവാലയത്തിന്റെ പണികള്‍ തുടങ്ങിയതോടെ സ്ഥലം ഏറെ പ്രസിദ്ധമായി. എന്നാല്‍ 2012-ല്‍ ദേവാലയം മുസ്ലീങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീണ്ടും ദേവാലയത്തിന്റെ പണികള്‍ ആരംഭിക്കുവാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. എന്നാല്‍, ഈ സമയം കത്തോലിക്ക നേതാവും പള്ളിയുടെ പണികള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന ചൈയോ ബിനോക്കോയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് പ്രദേശവാസികളായ മുസ്ലീങ്ങള്‍. ഇന്തോനേഷ്യയില്‍ അമുസ്ലീമായ ഒരു ദേവാലയ നിര്‍മ്മിതിയും ഇനി അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ രേഖകളും അധികാരികളില്‍ നിന്നും ലഭിച്ചിട്ടും മുസ്ലിം വിശ്വാസികള്‍ ദേവാലയ നിര്‍മ്മാണത്തെ എതിര്‍ക്കുകയും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-07-18-23:52:17.jpg
Keywords: catholic,attacked,Nigeria,Indonesia,church,destroy

1994
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തുന്ന മാലാഖമാര്‍
Content: “ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-19}# “ഒരു പക്ഷേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നമ്മളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന ഉറവിടങ്ങളായിരിക്കാം പരിശുദ്ധരായ മാലാഖമാര്‍. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ സമീപത്ത് തന്നെയുണ്ടെന്നും അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമാണെന്നുമുള്ള ഓര്‍മ്മ മാലാഖമാര്‍ നമ്മളില്‍ ഉണ്ടാക്കുന്നു”. (വിശുദ്ധ ഗ്രിഗറി). #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തിനു വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തരുന്ന ഒരു പരിശീലകനെപോലെ നമുക്കോരോരുത്തര്‍ക്കും ഒരു മാലാഖയുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളെ അവഗണിക്കാതിരിക്കുക. “പരിശുദ്ധ മാലാഖയെ, എന്റെ പ്രകാശമേ, എന്നെ നയിക്കണമേ” എന്ന് ഈ ദിവസം മുഴുവനും പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-19-00:03:38.jpg
Keywords: ശുദ്ധീകരണസ്ഥല

1995
Category: 6
Sub Category:
Heading: അന്യര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതില്‍ നിങ്ങളുടെ ജീവിതം മാറ്റിവെക്കുവിന്‍
Content: "ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു" (മത്തായി 19: 22). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 19}# ധനികനായ യുവാവിനെ പറ്റിയുള്ള സംഭവത്തിന്റെ അവസാന ഭാഗം പറയുന്നത് ഇങ്ങനെയാണ്:- "ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു". സങ്കടപ്പെട്ട് തിരിച്ചുപോയ ധനികനായ യുവാവിന്റെ അവസ്ഥയെ, ഇന്നത്തെ ധാരാളം പേരുടെ വ്യക്തിപരമായ ജീവിതത്തോടാണ് വി. മത്തായി ബന്ധപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ദൈവത്തോട് 'ഇല്ല' എന്ന് പറയുമ്പോഴോ, കല്പനകള്‍ പാലിക്കാതിരിക്കുമ്പോഴോ, അല്ലെങ്കില്‍ അവന്റെ വിളിക്ക് ഉത്തരം നല്‍കാതിരിക്കുമ്പോഴോ, ആണ് ഒരാള്‍ ദുഃഖമനുഭവിക്കുന്നത്. നിങ്ങളുടെ സഹോദരി -സഹോദരിമാര്‍ക്ക് ദാനം നല്‍കുന്നതില്‍ ഉദാര മനസ്‌ക്കരായിരിപ്പിന്‍! അന്യര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതില്‍ നമ്മുടെ ജീവിതം മാറ്റിവെക്കുവാനും അങ്ങനെ സ്‌നേഹത്തിന്റെ സംസ്‌ക്കാരം കെട്ടിപ്പടുക്കുവാനും നാം സദാ പ്രയത്നിക്കേണ്ടിയിരിക്കുന്നു. എല്ലാറ്റിനുമുപരിയായി അപ്പസ്‌തോലന്മാരായ യോഹന്നാനെയും പൗലോസിനേയും പോലെ ക്രിസ്തുവിനെ കൂടുതല്‍ അടുത്തായി പിന്‍തുടരുവാനും പൂര്‍ണ്ണ ഹൃദയം അവനായി സമര്‍പ്പിക്കുവാനുള്ള വിളി നാം നേടേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികള്‍ എന്തു തന്നെ ആയാലും പതറാതെ മുന്നോട്ട് പോകുക. കാരണം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലം ദൈവത്തെ തന്നെയാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ, 18.5.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-19-01:27:48.jpg
Keywords: ത്യാഗം

1996
Category: 1
Sub Category:
Heading: ബുദ്ധമതക്കാരിയായ സുഷ്മയെ ബൈബിള്‍ പഠിപ്പിച്ചത് ക്ഷമയുടെ പാഠങ്ങള്‍
Content: നാഗ്പൂര്‍: "എന്നോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുവാനുള്ള കൃപ മാത്രമല്ല ബൈബിള്‍ എനിക്ക് നല്‍കിയത്. അനുദിനം എന്നെ മുന്നോട്ടു നടത്തുവാനുള്ള ശക്തിയും ബൈബിള്‍ വചനങ്ങള്‍ എനിക്ക് നല്‍കുന്നു". ഒരു ക്രൈസ്തവ വിശ്വസിയുടെ സാക്ഷ്യമല്ല ഇത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ബൈബിള്‍ വായിച്ച ഒരു ബുദ്ധമതവിശ്വാസിനി, ദൈവവചനത്തിന്റെ അത്ഭുത ശക്തിയെ സാക്ഷ്യപ്പെടുത്തുന്ന വാക്കുകളാണ്. നാഗ്പൂര്‍ സ്വദേശിയായ സുഷ്മ സൂര്യവന്‍ഷിയെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഒരു വര്‍ഷം മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് സുഷ്മയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാള്‍. സുഷ്മയാണ് ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരിയെന്ന അടിസ്ഥാന രഹിതമായ ആരോപണം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഉന്നയിച്ചു. ഓരോ ആരോപണവും സുഷമയെ മാനസികമായി ഏറെ തളര്‍ത്തി. ഈ സമയത്താണ് നാഗ്പൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ബൈബിള്‍ പഠന ക്ലാസിനെ കുറിച്ച് അവള്‍ അറിഞ്ഞത്. ബൈബിള്‍ പഠിക്കുവാനുള്ള സൗജന്യ കോഴ്‌സിന് സുഷ്മയും ചേര്‍ന്നു. ബൈബിള്‍ പഠനം അവളെ ആകെപ്പാടെ മാറ്റി മറിച്ചു. സുഷ്മ, പുതിയ നിയമം പല തവണ ആവര്‍ത്തിച്ച് വായിച്ചു. ക്രിസ്തുവിന്റെ വാക്കുകളും അപ്പോസ്‌ത്തോലന്‍മാരുടെ ഉപദേശങ്ങളും സുഷ്മയെ പുതിയ വനിതയാക്കി മാറ്റി. തന്നോട് തെറ്റു ചെയ്ത സകലരോടും ക്ഷമിക്കുവാനുള്ള മാനസിക നില ബൈബിള്‍ പഠനത്തിലൂടെ ലഭിച്ചുവെന്നും സമാധാനപൂര്‍വ്വവും സന്തോഷകരവുമായ ഒരു മനോഭാവം വിശുദ്ധ ഗ്രന്ഥം തനിക്ക് പ്രദാനം ചെയ്തുവെന്നും കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷിക യോഗത്തില്‍ വെച്ചു സുഷ്മ സാക്ഷ്യപ്പെടുത്തി. വിശുദ്ധ ഗ്രന്ഥം നല്കുന്ന പ്രത്യാശയിലാണ് സുഷ്മയും രണ്ടു മക്കളും ഇന്ന്‍ ജീവിക്കുന്നത്. നാഗ്പൂര്‍ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുതകുളങ്ങരയുടെ ആശയത്തില്‍ നിന്നുമാണ് കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപമെടുത്തത്. ബൈബിള്‍ പഠിക്കുവാന്‍ ഓരോ വ്യക്തികളെയും സഹായിക്കുന്നതിനുള്ള പ്രത്യേക കോഴ്‌സാണ് ഇവിടെ നടത്തുന്ന മുഖ്യപരിപാടി. ഇന്ന്‍ ഇതര മത വിശ്വാസികളടക്കമുള്ള അനേകര്‍ക്ക് കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ദൈവവചനം പകര്‍ന്ന് നല്‍കുന്നു.
Image: /content_image/News/News-2016-07-19-01:49:16.jpg
Keywords: bible,study,Buddhist,women,forgiven,neighbors

1997
Category: 18
Sub Category:
Heading: വിദ്യാഭ്യാസ ഉന്നതിക്കായി ക്രൈസ്തവ മിഷ്‌ണറിമാര്‍ നല്‍കിയ സംഭാവന അതുല്യമാണെന്ന് കര്‍ണ്ണാടക യുവജനക്ഷേമ മന്ത്രി
Content: ഉടുപ്പി: ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ ഉന്നതിക്കായി ക്രൈസ്തവ മിഷ്‌ണറിമാര്‍ നല്‍കിയ സംഭാവന അതുല്യമാണെന്ന് കര്‍ണ്ണാടക മന്ത്രി. ഫിഷറീസ്, യുവജന, കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി പ്രമോദ് മധ്വരാജാണ് ക്രൈസ്തവ മിഷ്ണറിമാരുടെ സംഭാവന കര്‍ണ്ണാടകയ്ക്ക് ചെയ്ത ഗുണങ്ങളെ എടുത്ത് പറഞ്ഞത്. ഉടുപ്പിയിലെ കല്യാണ്‍പൂരില്‍ സ്ഥിതി ചെയ്യുന്ന മിലാഗ്രീസ് കോളജിന്റെ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. "ക്രൈസ്തവ മിഷ്ണറിമാരുടെ ശക്തമായ പ്രവര്‍ത്തനത്തിന്റെ മാത്രം ഫലമായിട്ടാണ് അന്ന് അവികസിതമായ ഈ സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കപ്പെട്ടത്. കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ മക്കള്‍ക്ക് പാടങ്ങളിലെ പണികളുടെ ഇടയില്‍ നിന്നും വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലേക്ക് ചുവടുകള്‍ എടുത്തുവയ്ക്കുവാന്‍ മിലാഗ്രീസ് കോളജിന്റെ പ്രവര്‍ത്തനം സഹായം ചെയ്തു. കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഉന്നതിയില്‍ എത്താന്‍ കഴിയണമെന്ന ദീര്‍ഘദര്‍ശനത്തോടെയാണ് അന്ന് ഈ കോളജ് ഇവിടെ സ്ഥാപിതമായത്. ക്രൈസ്തവ മിഷ്ണറിമാരുടെ ആ പ്രവര്‍ത്തി ഇന്ന് അനേകായിരങ്ങള്‍ക്ക് വെളിച്ചവും വഴിയുമായി നിലകൊള്ളുന്നു". മന്ത്രി പ്രമോദ് മധ്വരാജ് പറഞ്ഞു. 1967-ല്‍ ആണ് കര്‍ണ്ണാടകയുടെ ഏറ്റവും ഉള്‍പ്രദേശവുമായ കല്യാണ്‍പൂരില്‍ ക്രൈസ്തവ മിഷ്ണറിമാരുടെ നേതൃത്വത്തില്‍ മിലാഗ്രീസ് കോളജ് സ്ഥാപിച്ചത്. മോണ്‍സിഞ്ചോര്‍ ഡെന്നീസ് ജറോം ഡിസൂസയാണ് 350-ല്‍ അധികം വര്‍ഷം പഴക്കമുള്ള കല്യാണ്‍പൂരിലെ പള്ളിയുടെ സഹകരണത്തോടെ കോളജ് സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്. കോളജ് സ്ഥാപിക്കുവാന്‍ നേതൃത്വം വഹിച്ച സമയത്ത് വൈദികനായ ഡെന്നീസ് ജറോം ഡിസൂസയ്ക്ക് 83 വയസുണ്ടായിരുന്നു. യൂറോപ്പിനേയും യുഎസിനേയും വെല്ലുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് ക്രൈസ്തവ മിഷ്‌ണറിമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെന്ന് പറഞ്ഞ മന്ത്രി, കര്‍ണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട വികസിത ജില്ലയായി ദക്ഷിണ കന്നഡയെ മാറ്റുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് പകരം വയ്ക്കുവാന്‍ കഴിയാത്തതാണെന്നു കൂട്ടിചേര്‍ത്തു. സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഉഡുപ്പി ബിഷപ്പ് ജെറാള്‍ഡ് ഐകസ് ലോബോയും നിരവധി വൈദികരും കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രമുഖരും പങ്കെടുത്തു.
Image: /content_image/News/News-2016-07-19-05:52:48.jpg
Keywords: Karnataka,minister,appreciate,missionary,education,college

1998
Category: 1
Sub Category:
Heading: വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജീവനെ നശിപ്പിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുത്: ഫാദര്‍ കരോളസ്
Content: ജക്കാര്‍ത്ത: വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഏറ്റവും വലിയ കടമ ജീവന്‍ സംരക്ഷിക്കുകയാണെന്നും അത് നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലെന്നും ഫാദര്‍ കരോളസ് ബറോമിയസ്. കത്തോലിക്ക വിശ്വാസികളായ ഡോക്ടറുമാരുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജക്കാര്‍ത്ത അതിരൂപതയുടെ നേതൃത്വത്തിലാണ് 'നവലോകത്തില്‍ കത്തോലിക്ക ഡോക്ടറുമാര്‍ നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. "കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കടമ ജീവന്‍ സംരക്ഷിക്കുക എന്നതാണ്. മനുഷ്യജീവനു ഹാനികരമായ ഒന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പ്രത്യേകിച്ച് ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് നേര്‍ക്ക്. തങ്ങള്‍ക്കു നേരെ നടക്കുന്ന ഒരാക്രമണത്തേയും ചെറുക്കുവാന്‍ സാധിക്കാത്ത ഗര്‍ഭസ്ഥ ശിശുക്കളേ കൊലപ്പെടുത്തുന്നത് മാരകമായ പാപമാണ്". ഫാദര്‍ കരോളസ് കൂട്ടിച്ചേര്‍ത്തു. യൊഗിയകാര്‍ട്ടയില്‍ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് ഫാദര്‍ കരോളസ് ബറോമിയസ്. കത്തോലിക്ക വിശ്വാസപ്രകാരം മനുഷ്യജീവന്‍ ഗര്‍ഭധാരണം നടക്കുന്ന സമയം മുതല്‍ തന്നെ ആരംഭിക്കുന്നതാണെന്നും വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ സാങ്കേതിക വിദ്യകള്‍ മനുഷ്യജീവന്റെ സംരക്ഷണത്തിനായി വേണം ഉപയോഗപ്പെടുത്തുവാനെന്നും ഫാദര്‍ കരോളസ് സെമിനാറില്‍ പറഞ്ഞു. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മേലധികാരികളുടെ നിര്‍ദ്ദേശം കര്‍ശനമായി അനുസരിക്കേണ്ടി വരുന്നതായും ഇതിന് വഴങ്ങി പലപ്പോഴും ഗര്‍ഭഛിദ്രം ചെയ്യേണ്ടി വരുന്നതായും ദമ്പതികള്‍ തങ്ങള്‍ക്ക് കുട്ടികള്‍ ആവശ്യമില്ലെന്ന നിലപാടു സ്വീകരിക്കുന്നത് വെല്ലുവിളിയാകുന്നുവെന്നും ഡോക്ടറുമാര്‍ സെമിനാറില്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ സന്തോഷത്തോടും ബഹുമതിയോടും തന്നെ വേണം അതിനെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടതെന്നും ഫാദര്‍ കരോളസ് ഓര്‍മ്മിപ്പിച്ചു. കൃത്രിമ ഗര്‍ഭധാരണത്തേയും ദയാവധത്തേയും തുടങ്ങി ഡോക്ടറുമാര്‍ ശ്രദ്ധിക്കേണ്ട എല്ലാ വിഷയങ്ങളെയും സംബന്ധിച്ചു സഭയുടെ കാഴ്ച്ചപാട് സെമിനാറില്‍ ഫാദര്‍ കരോളസ് ബറോമിയസ് വിശദീകരിച്ചു. ഇന്തോനേഷ്യയില്‍ ഓരോ മിനിറ്റിലും അഞ്ചു ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുന്നുണ്ടെന്നു ഗൈനക്കോളജിസ്റ്റ് ഇവ റോരിയ പറഞ്ഞു.
Image: /content_image/News/News-2016-07-19-05:37:38.jpg
Keywords: catholic,doctors,pro,life,seminar,Indonesia

1999
Category: 1
Sub Category:
Heading: ആഫ്രിക്കക്കാരെ സ്വീകരിക്കുവാന്‍ ബംഗളൂരു രൂപത തയ്യാറാണ്: ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസ്
Content: ബംഗളൂരു: ആഫ്രിക്കയില്‍ നിന്നും അഭയാര്‍ത്ഥികളായി വരുന്നവരെ സ്വീകരിക്കുവാന്‍ ബംഗളൂരു രൂപത തയ്യാറാണെന്ന് രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറാസ്. ആഫ്രിക്കയില്‍ നിന്നും വിവിധ കാരണങ്ങളാല്‍ നാടുവിട്ട് ഇന്ത്യയില്‍ എത്തിയവര്‍ക്കായി രൂപതയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ബോയ്സ് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ബിഷപ്പ് ഇങ്ങനെ പറഞ്ഞത്. വിവിധ കാരണങ്ങളാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുവാക്കള്‍ നാടുവിടുകയാണ്. ബംഗളൂരു പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരക്കാര്‍ ധാരാളമായി എത്തിച്ചേരുന്നുണ്ട്. "ആഫ്രിക്കയില്‍ നിന്നുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. നമുക്ക് എല്ലാവര്‍ക്കും അതെ പോലെ തന്നെ അവരോടു വലിയ ബഹുമാനവും സ്‌നേഹവും ഉണ്ട്. വിവിധങ്ങളായ പ്രശ്‌നങ്ങള്‍ മൂലം അവരുടെ രാജ്യങ്ങളില്‍ ഇപ്പോള്‍ ജീവിതം ദുസ്സഹമാണ്. ഇവരുടെ പ്രതിസന്ധിയില്‍ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ട്". ബിഷപ്പ് പറഞ്ഞു. ആഫ്രിക്കയില്‍ നിന്നും എത്തുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രാദേശിക സഭ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് ഭാഷയാണ് ഇവര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഫ്രഞ്ച് ഭാഷയിലെ ആരാധനയും ഇവര്‍ക്കായി സഭ സംഘടിപ്പിക്കുമെന്ന്‍ രൂപതാവൃത്തങ്ങള്‍ ഏഷ്യ ന്യൂസിനോട് സൂചിപ്പിച്ചു. "ഇന്ത്യയില്‍ എത്തിയ തങ്ങളെ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും സ്വീകരിക്കുന്നതെന്ന് അഭയാര്‍ത്ഥികളായി എത്തിയ പലരും പറയുന്നു. ബാംഗ്ലൂര്‍ രൂപതാ നല്‍കുന്ന സ്നേഹത്തിനും പരിഗണനക്കും ഏറെ സന്തോഷമുണ്ടെന്ന് നൈജീരിയന്‍ സ്വദേശിയായ ഒഡോ ആമോസ് പറഞ്ഞു. വിശ്വാസ സമൂഹവും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്നതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അഭയാര്‍ത്ഥികളോട് കരുണയുള്ളവരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ആഹ്വാനം ചെയ്യാറുണ്ട്. ഇതിന്റെ ദൃശ്യമായ പ്രതികരണമാണ് ഭാരത സഭയിലെ ഇത്തരം നടപടികള്‍.
Image: /content_image/News/News-2016-07-19-05:44:14.jpg
Keywords: african,migrants,india,bengaloru,diocese,welcome

2000
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും പുതിയ സന്ദേശം; അദ്ദേഹത്തെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു
Content: ഫാദര്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും പുതിയ സന്ദേശം പുറത്തുവന്നു. ഉടന്‍ തന്നെ ഫേസ്ബുക്കിലൂടെ ഫാദര്‍ ടോം സഹായാഭ്യര്‍ത്ഥന നടത്തുമെന്ന് പോസ്റ്റില്‍ പറയുന്നു. മീശയും താടിയും മുടിയും നീട്ടി വളര്‍ത്തിയ ഫോട്ടോ പോസ്റ്റിനൊപ്പമുണ്ട്. ഇതിനിടെ ഫാദര്‍ ടോമിനെ കണ്‍കെട്ടി പ്രഹരിക്കുന്നതായുള്ള വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിടുണ്ട്. ടാജിനോന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നുമാണ് പുതിയ വീഡിയോ ദൃശ്യം പുറത്തു വന്നിരിക്കുന്നത്. വാട്ട്സ്അപ്പീല്‍ നിന്ന്‍ ലഭിച്ച ഫാദര്‍ ടോമിന്റെ വീഡിയോ എന്ന ഉള്ളടക്കത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ടുമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇന്ന്‍ ബന്ധപ്പെട്ടപ്പോള്‍ പ്രസ്തുത വീഡിയോയുടെ ട്വിറ്റര്‍ ലിങ്ക് മറുപടിയായി അയച്ചിരിന്നു. ഇന്ന് 3.30pm നു അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്നും പുതിയ ചിത്രം പോസ്റ്റ് ചെയ്യുകയായിരിന്നു. 2016 മാര്‍ച്ച് 4ാം തിയതിയാണ് ഭീകരർ യെമനിലെ ഏഡൻ നഗരത്തിൽ പ്രവർത്തിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനം ആക്രമിച്ച് നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിക്കുകയും ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഏവരെയും വീണ്ടും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. {{ഫാദര്‍ ടോമിനെ പ്രഹരിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.facebook.com/pravachakasabdam/videos/641116992710279/ }}
Image: /content_image/News/News-2016-07-19-09:18:17.jpg
Keywords:

2001
Category: 1
Sub Category:
Heading: #SAVE_Fr_TOM
Content: ക്രിസ്തുവിന്റെ സന്ദേശം പ്രവര്‍ത്തികളിലൂടെ പ്രഘോഷിക്കുവാനായി ഇറങ്ങി തിരിച്ച ഒരു വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് നാലു മാസം പിന്നിടുന്നു. ഈ വൈദികന്‍ മറ്റാരുമല്ല. നമ്മുടെ സ്വന്തം ഫാദര്‍ ടോം ഉഴുന്നാലില്‍. ഈ വൈദികനെ കാണാതായി നാലു മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങൾ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു- ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഭയും ഗവണ്‍മെന്റും എന്തു ചെയ്തു? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറും 'പ്രസ്താവനകള്‍' മാത്രമായിരിന്നോ? സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി? ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും. തീര്‍ച്ച. കാരണം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ ഇപ്പോഴും തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്ന്‍ കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ ഫേസ്ബുക്ക് എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു ഈ ഫേസ്ബുക്ക് പേജു തന്നെ കുറ്റപെടുത്തുന്നു. ഏറ്റവും ഒടുവിലായി ഫാദര്‍ ടോമിന്‍റേതെന്നു തോന്നിക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നിരിക്കുന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്‍റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയവും സൂചന നല്‍കി. ഇതിനിടെ ഇന്നലെ വൈകുന്നേരത്തോടെ ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി..! ഇനിയും നമ്മള്‍ മൗനം പാലിക്കണമോ? ഇത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഫാദര്‍ ടോമിന്റെ മോചനത്തിനായി ഓരോ മനുഷ്യ സ്നേഹിയും കൈകോര്‍ക്കുക. നമ്മുടെ മനസാക്ഷി മരവിച്ച് പോയിട്ടില്ലെങ്കില്‍, നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അംശം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പങ്ക് ചേരുക. ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി ഒരു മിനിറ്റ് ചിലവഴിക്കുക. നിങ്ങള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി #SAVE_Fr_TOM എന്ന ഹാഷ് ടാഗ് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക. അതോടൊപ്പം ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കുമുള്ള നിവേദനത്തിൽ ഒപ്പു വക്കുകയും ചെയ്യുക. ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുകയും ചെയ്യുക.
Image: /content_image/News/News-2016-07-19-11:08:19.jpg

2002
Category: 18
Sub Category:
Heading: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്തെ തീർഥാടന കേന്ദ്രത്തിൽ കൊടിയേറി. പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റിയതോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കമായി. കാനഡ ആർച്ച് ബിഷപ് മൈക്കിൾ മെൾഹൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, രൂപതാ വികാരി ജനറൽ മോൺ ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പാറയ്ക്കൽ, ഫാ. കുര്യൻ വരിക്കമാക്കൽ തുടങ്ങിയവർ സന്നിദ്ധരായിരിന്നു. ആഘോഷങ്ങള്‍ ഒഴിവാക്കി പ്രാർഥനാപൂർവം ആഘോഷിക്കുന്ന തിരുനാളിൽ പങ്കെടുക്കാൻ രാജ്യത്തിന് അകത്തു നിന്നും പുറത്തുനിന്നും അനേകരാണെത്തുന്നത്. ദൈവം സ്വർഗത്തിൽനിന്നയച്ച മാലാഖയാണ് വിശുദ്ധ അൽഫോൻസാമ്മയെന്നു മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിന്റെ സാമീപ്യം, പരിശുദ്ധി എന്നിവയെല്ലാം നമുക്കു പകർന്നു നൽകുന്നവരാണ് വിശുദ്ധർ. ദൈവ കാരുണ്യത്തിന്റെ ആത്മീയത പഠിപ്പിക്കുന്ന ഇടമാണിത്. കരുണയും വിശുദ്ധിയും ജീവിതത്തിൽ കൊണ്ടുനടക്കാൻ നമുക്കു കഴിയണമെന്നു ബിഷപ് പറഞ്ഞു. രാവിലെ കൊടിയേറ്റിനെ തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്കു പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോൺ പാളിത്തോട്ടം, ഫാ. ജോസഫ് നരിതൂക്കിൽ തുടങ്ങിയവർ സഹകാർമികരായി. നൂറുകണക്കിനു വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു. ഇന്നലെ രാവിലെമുതൽ വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിലേക്കു വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം തുടരുകയാണ്. ഫാ. ഏബ്രഹാം കണിയാംപടിക്കൽ, ഫാ. മാത്യു പുല്ലുകാലാ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഫാ. മാത്യു തടത്തിൽ, ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിൽ, റവ. ഡോ. ജോർജ് ഓലിയപ്പുറം എന്നിവർ ഇന്നലെ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു. വൈകിട്ട് 6.30നു ജപമാല–മെഴുകുതിരി പ്രദക്ഷിണം ആരംഭിച്ചു. കത്തിച്ച മെഴുകുതിരികളുമായി ഒട്ടേറെ വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഫാ. ജോസഫ് തെങ്ങുംപള്ളി നേതൃത്വം നൽകി. 24ന് രാവിലെ 11ന് സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. താമരശ്ശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ്, മാര്‍ എഫ്രേം നരികുളം, ബിഷപ് റവ. ഡോ. ജോര്‍ജ് അന്തോണിസ്വാമി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 27നു വൈകുന്നേരം 6.30നു പ്രധാന ദേവാലയത്തില്‍ നിന്നും അല്‍ഫോന്‍സാമ്മ സന്യാസജീവിതം നയിച്ചു മരിച്ച മഠം ചാപ്പലിലേക്ക് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. അന്ന്‍ പുലര്‍ച്ചെ നാലു മുതല്‍ രാത്രി 8.30 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അന്നേ ദിവസം രാവിലെ 7.30 മുതല്‍ എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് തിരുനാള്‍ ജപമാല പ്രദക്ഷിണവും നടക്കും. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി 24 മണിക്കൂറും തീര്‍ത്ഥാടന ദേവാലയം പ്രാര്‍ത്ഥനയ്ക്കായി തുറന്നിരിക്കുകയാണ്. തീര്‍ത്ഥാടന ദേവാലയത്തിലെ കരുണയുടെ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.
Image: /content_image/India/India-2016-07-20-00:02:46.jpg