Contents
Displaying 1791-1800 of 24974 results.
Content:
1963
Category: 1
Sub Category:
Heading: ലാറ്റിന്‍ അമേരിക്കന്‍ പൊന്തിഫിക്കന്‍ കമ്മീഷന്റെ ഓഫീസിലെ സാധാരണദിനത്തെ അസാധാരണമാക്കിയ അപ്രതീക്ഷിത സന്ദര്‍ശകന്‍
Content: വത്തിക്കാന്‍: ഒരു സാധാരണ ബുധനാഴ്ച ദിനം. വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസ്. ഓഫീസില്‍ കാര്യങ്ങള്‍ പതിവ് പോലെ നടക്കുന്നു. ഓരോരുത്തരും വിവിധ ജോലികളില്‍ മുഴുകാന്‍ തുടങ്ങിയിരിക്കുന്നു. സമയം 9.10. ഓഫീസിലെ കോളിംഗ് ബെല്‍ മുഴങ്ങുന്നത് കേട്ട് ആരാണെന്നു നോക്കുവാന്‍ വേണ്ടി വാതില്‍ തുറന്ന ജീവനക്കാരന്‍ ഞെട്ടി പോയി. തന്നെ കണ്ട് അന്താളിച്ചു നില്‍ക്കുന്ന ജീവനക്കാരനോട് ചെറു പുഞ്ചിരിയോടെ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു. "ഗുഡ്‌മോര്‍ണിംഗ്, ഞാന്‍ അകത്തോട്ട് വന്നോട്ടെ". ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ തുടക്കം ഇങ്ങനെയായിരിന്നു. ബൊഗോട്ടായില്‍ ജൂബിലി വര്‍ഷത്തിന്റെ ആഘോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നടക്കുകയായിരുന്ന യോഗത്തിലുള്ള ഉദ്യോഗസ്ഥര്‍ മാര്‍പാപ്പ താഴെ ഓഫീസില്‍ എത്തിയ വിവരമറിഞ്ഞ് അവിടേക്ക് ഓടിയെത്തി. തന്നെ കണ്ട് അത്ഭുതത്തോടെ നിന്നവരെ നോക്കി മാര്‍പാപ്പ ഓഫീസിലേക്ക് പ്രവേശിച്ചു. കമ്മീഷന്‍ സെക്രട്ടറിയായിരിക്കുന്ന ഗുസ്മാന്‍ കാരിക്യുറി പോപ്പിനെ ഓഫീസിലേക്ക് സ്വാഗതം ചെയ്ത ശേഷം മീറ്റിങ്ങിനെ ഒന്നു അഭിസംബോധന ചെയ്യാമോ എന്ന് അപേക്ഷിച്ചു. ചെറിയ രീതിയില്‍ മീറ്റിംഗില്‍ സംസാരിച്ച പാപ്പ, ഗുസ്മാന്‍ കാരിക്യൂറിയുമായും ചെറിയ ചര്‍ച്ചകള്‍ നടത്തി. വത്തിക്കാന്‍ കൊട്ടാരത്തില്‍ നിന്നും അല്പ ദൂരം മാറിയാണ് ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ ദന്തഡോക്ടറെ കാണുവാന്‍ പോയ മാര്‍പാപ്പ തിരികെ വരുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഓഫീസിലേക്ക് സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാര്‍പാപ്പയെ അറിയിച്ചു. "ഭയക്കരുത്. നാം എല്ലാം ദൈവകരങ്ങളില്‍ എപ്പോഴും സുരക്ഷിതരാണ്". ആശങ്ക പങ്കുവച്ച സുരക്ഷാ ഉദ്യോഗസ്ഥരോട് പാപ്പ പറഞ്ഞ മറുപടി ഇതായിരുന്നു. ഓഫീസില്‍ വന്ന പാപ്പയോട് കൂടെ നിന്ന് ഫോട്ടോ എടുക്കുവാന്‍ ജീവനക്കാര്‍ മത്സരിച്ചു. എല്ലാവര്‍ക്കും അതിനുള്ള അവസരവും പിതാവ് നല്‍കി. സാധാരണ വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേക്ക് മാര്‍പാപ്പ എത്തുന്നതിനു മുമ്പ് ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കുന്നതാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി വന്ന പാപ്പയെ സ്വീകരിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍.
Image: /content_image/News/News-2016-07-15-03:24:01.jpg
Keywords: fransis,papa,unexpected,visit,office,Latin,america,Vatican

1964
Category: 1
Sub Category:
Heading: തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു പാകിസ്ഥാനിലെ ക്രൈസ്തവ കുടുംബം ഫിലിപ്പീന്‍സിലേക്ക് പലായനം ചെയ്തു
Content: മനില: ഐഎസ് അനുഭാവികളായ തീവ്രവാദികളുടെ ഭീഷണി ഭയന്ന് പാക്കിസ്ഥാനില്‍ നിന്നും ക്രൈസ്തവ കുടുംബം ഫിലിപ്പിന്‍സിലേക്ക് പലായനം ചെയ്തു. ഫിലിപ്പിന്‍സിലെ കത്തോലിക്ക കന്യാസ്ത്രീമഠത്തില്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മൂന്നു കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം. സ്വന്തം രാജ്യത്തു നിന്നു ഒരു മാസം മുമ്പാണ് ഇവര്‍ പലായനം ചെയ്തത്. സുരക്ഷാ പ്രശ്‌നങ്ങളാല്‍ കുടുംബാംഗങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ സാധിക്കില്ലെന്ന് ഫിലിപ്പീന്‍സ് വൈദികന്‍ ഫാദര്‍ ജേസണ്‍ ലഗ്വേര്‍ട്ട അറിയിച്ചു. "ഫിലിപ്പിന്‍സില്‍ വന്ന് ഇറങ്ങിയ ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ചു പേരടങ്ങുന്ന കുടുംബം ടാക്‌സി വിളിച്ചു. ഈ രാജ്യത്ത് പരിചയക്കാരോ ബന്ധുക്കളോ അവര്‍ക്ക് ഇല്ലായിരുന്നു. അവസാനം അവര്‍ ഒരു കന്യാസ്ത്രീ മഠത്തില്‍ എത്തിപ്പെട്ടു. സ്വന്തം രാജ്യത്ത് നേരിടുന്ന ഭീഷണികളെ കുറിച്ച് അവര്‍ കന്യാസ്ത്രീകളോട് പറഞ്ഞു. കുടുംബാംഗങ്ങളെ മഠത്തില്‍ തന്നെ ഒരു മാസമായി താമസിപ്പിച്ചിരിക്കുകയാണ്. കന്യാസ്ത്രീ മഠമാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഫിലിപ്പിന്‍സില്‍ ഇവര്‍ക്ക് ജോലി ലഭിക്കുന്നതിനും വിസ ലഭിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുകയാണ്". ഫാദര്‍ ജേസണ്‍ ലഗ്വേര്‍ട്ട് യുസിഎ ന്യൂസിനോട് പറഞ്ഞു. പാക്കിസ്ഥാനി കുടുംബത്തെ പാര്‍പ്പിച്ചിരിക്കുന്ന കന്യാസ്ത്രീ മഠത്തിന്റെ വിവരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ പുറത്തു പറയുവാന്‍ സാധിക്കില്ലെന്ന് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക വികാരി കൂടിയായ ഫാദര്‍ ജേസണ്‍ പറയുന്നു. കത്തോലിക്ക സഭ ഫിലിപ്പിന്‍സ് സര്‍ക്കാരുമായി പാക്കിസ്ഥാനി കുടുംബത്തെ സംബന്ധിച്ച് ആശയ വിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ സാന്റോ തോമാസ് സര്‍വ്വകലാശാലയില്‍ നടക്കുന്ന യോഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട ദുരന്തം പാക്കിസ്ഥാനി കുടുംബം വിശ്വാസികളായ ഫിലിപ്പിയന്‍സ് ജനതയോട് വിവരിക്കും. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഫിലിപ്പിന്‍സ് സര്‍ക്കാര്‍ തുറന്ന സമീപനമാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. വിയറ്റ്‌നാമില്‍ നിന്നും റഷ്യയില്‍ നിന്നും പ്രശ്‌നങ്ങള്‍ മൂലം ജീവഭയത്താല്‍ ഓടിവന്ന പലരേയും ഫിലിപ്പിന്‍സ്, അഭയാര്‍ത്ഥികളായി സ്വീകരിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നിന്നും രാഷ്ട്രീയകാരണങ്ങളാല്‍ പുറത്താക്കപ്പെട്ട റോഹിക്യാ മുസ്ലീങ്ങളേയും തങ്ങളുടെ രാജ്യത്തേക്ക് ഫിലിപ്പിന്‍സ് സ്വീകരിച്ചിരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യമാണ് ഫിലിപ്പിന്‍സ്.
Image: /content_image/News/News-2016-07-15-04:20:44.jpg
Keywords: Catholic,refugee,escaped,persecution,Pakistan,safe,Philippians

1965
Category: 1
Sub Category:
Heading: കത്തോലിക്ക സര്‍വകലാശാലകളില്‍ കത്തോലിക്കരായ ജീവനക്കാര്‍ തന്നെ അനിവാര്യം: അമേരിക്കന്‍ കാത്തലിക് സര്‍വകലാശാല പ്രസിഡന്റ് ജോണ്‍ ഗാര്‍വേ
Content: വാഷിംഗ്ടണ്‍: കത്തോലിക്ക സര്‍വകലാശാല പൂര്‍ണ്ണമായും അതിന്റെ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തുന്നത് അവിടെ സേവനം ചെയ്യുന്നവര്‍ കത്തോലിക്കരാകുമ്പോള്‍ മാത്രമാണെന്ന് അമേരിക്കന്‍ കത്തോലിക്ക സര്‍വകലാശാലയുടെ പ്രസിഡന്റ് ജോണ്‍ ഗാര്‍വേ അഭിപ്രായപ്പെട്ടു. നാപ്പാ ഇന്‍സ്റ്റിട്യൂട്ടിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജോണ്‍ ഗാര്‍വേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 1990-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രചിച്ച അപ്പസ്‌ത്തോലിക പ്രബോധനമായ 'എക്‌സ് കോര്‍ഡി എക്ലേഷിയ' (Ex corde Ecclesiae) യിലെ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് ജോണ്‍ ഗാര്‍വേ തന്റെ നിലപാട് വിശദീകരിച്ചത്. കത്തോലിക്ക സര്‍വകലാശാലയില്‍ അധ്യാപകര്‍ കത്തോലിക്കര്‍ തന്നെയായിരിക്കണം എന്ന ആവശ്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ നിര്‍ദേശത്തില്‍ പറഞ്ഞിരിന്നു. "ബിഷപ്പുമാര്‍ കത്തോലിക്ക സര്‍വകലാശാലകള്‍ സ്ഥാപിക്കണം എന്ന ആവശ്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്നോട്ട് വച്ചിട്ടില്ല. കത്തോലിക്ക സര്‍വകലാശാല അതിന്റെ പൂര്‍ണമായ ഉദ്ദേശ ലക്ഷ്യത്തിലേക്ക് എത്തുന്നത് അവിടെ കത്തോലിക്കരായ വ്യക്തികള്‍ അധ്യാപകരും ജീവനക്കാരുമായി സേവനം ചെയ്യുമ്പോള്‍ മാത്രമാണെന്ന കാര്യം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു" ജോണ്‍ ഗാര്‍വേ പറഞ്ഞു. ചിന്താശേഷിയും അക്കാദമിക മികവും വിശ്വാസവുമുള്ള കത്തോലിക്കരെ വളര്‍ത്തിയെടുക്കുക എന്നതാണ് കത്തോലിക്ക സര്‍വകാലാശാലകളുടെ ഉദ്ദേശം. അദ്ദേഹം കൂട്ടിചേര്‍ത്തു. യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഏക പൊന്തിഫിക്കല്‍ സര്‍വകലാശാലയാണ് 'ദ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക'. മൂന്നു മാര്‍പാപ്പമാര്‍ ഈ മഹത്തായ സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2008-ല്‍ ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പോപ് ഫ്രാന്‍സിസും ഇവിടം സന്ദര്‍ശിച്ചിരുന്നു. സ്റ്റീപ് ബുഷ്, ടിം എന്നിവരാണ് നാപ്പാ ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകര്‍. കത്തോലിക്ക സര്‍വകലാശാലയില്‍ നിന്നും പഠിച്ച് പുറത്തിറങ്ങിയവരാണ് ഇവര്‍. കത്തോലിക്കര്‍ക്ക് യുഎസില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുവാനും അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദം സമൂഹ മധ്യത്തില്‍ എത്തിക്കുന്നതിനും വേണ്ടിയാണ് നാപ്പ നിലകൊള്ളുന്നത്.
Image: /content_image/News/News-2016-07-15-04:33:51.jpg
Keywords: Catholic,universities,need,cathoilc,staff,napa

1966
Category: 1
Sub Category:
Heading: കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ നാളെ ഉച്ചക്ക് 12 മണിക്ക് അമേരിക്കയില്‍ 5000 ജപമാല പ്രാര്‍ത്ഥനകള്‍ ഉയരും.
Content: ഹാനോവര്‍: അമേരിക്കയില്‍ സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി 5,000 സംഘങ്ങള്‍ പരസ്യമായി ജപമാല ചൊല്ലി നാളെ പ്രാര്‍ത്ഥന നടത്തും. 'അമേരിക്ക നീഡ്‌സ് ഫാത്തിമ' എന്ന പ്രാര്‍ത്ഥനാ സംഘമാണ് പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ നാളെ ഉച്ചക്ക് 12 മണിക്കാണ് 5000 ജപമാലകള്‍ ചൊല്ലി പോലീസുകാര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടക്കുന്നത്. യുഎസിന്റെ എല്ലാ ഭാഗങ്ങളിലും പ്രാര്‍ത്ഥന നടത്തുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍ ഇതിനായി ചെയ്തു വരുന്നത്. യുഎസില്‍ അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സദാസമയം സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കു വേണ്ടിയും കൂടുതല്‍ കാര്യക്ഷമതയോടെ പൗരസംരക്ഷണത്തില്‍ പോലീസുകാര്‍ ഏര്‍പ്പെടുന്നതിനു വേണ്ടിയുമാണ് ഇത്തരത്തില്‍ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്. വിവാഹം, കുടുംബം, ജീവന്റെ സംരക്ഷണം എന്നിവയില്‍ സഭയുടെ നിലപാട് പ്രചരിപ്പിക്കപെടുവാനും നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയും ജപമാലയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കും. 'അമേരിക്ക നീഡ്‌സ് ഫാത്തിമ' എന്ന സംഘം എല്ലാ വര്‍ഷവും രാജ്യത്ത് മുഴുവനും ഇത്തരത്തില്‍ ജപമാല പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഓരോ വര്‍ഷവും ഓരോ പ്രത്യേക ആവശ്യം മുന്‍നിര്‍ത്തിയുള്ള പ്രാര്‍ത്ഥനകളാണ് നടത്തുന്നത്. ഫ്രാങ്ക് സ്ലൊബോഡ്‌നിക്കാണ് ജപമാല പ്രാര്‍ത്ഥനയുടെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുന്നത്. "ഞങ്ങള്‍ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇത്തവണ പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആക്രമങ്ങളും മറ്റു പ്രശ്‌നങ്ങളും നേരിടാന്‍ വേണ്ടി അവര്‍ സദാ പ്രവര്‍ത്തന സജ്ജരാണ്. പോലീസുകാര്‍ക്കു നേരെ കമ്യൂണിസ്റ്റ് രീതിയിലുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പ്രയോജനം ചെയ്യില്ല. പ്രശ്‌നബാധിത മേഖലകളില്‍ സദാസമയം ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍. അവര്‍ക്കു വേണ്ടി ഈ വര്‍ഷം ഞങ്ങള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു". ഫ്രാങ്ക് സ്ലൊബോഡ്‌നിക്ക് പറഞ്ഞു.
Image: /content_image/News/News-2016-07-15-07:28:58.jpg
Keywords: America,Needs,Fatima,Organize,5,000,Public,Rosaries,Police

1967
Category: 18
Sub Category:
Heading: കര്‍ണ്ണാടകയില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം
Content: ബംഗളൂരു: കര്‍ണാടകയില്‍ വ്യത്യസ്ഥമായ ആക്രമണങ്ങളില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിക്കുവാന്‍ ശ്രമിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് രണ്ടു സംഭവങ്ങളും നടന്നത്. ബംഗളൂരുവിലെ ദേവാലയത്തിലേക്ക് ഒരു സംഘം യുവാക്കളാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിചിതറിയ ബോംബില്‍ നിന്നും ദേവാലയത്തിലേക്ക് തീപടര്‍ന്നു പിടിച്ചു. കൂടുതല്‍ നാശം സൃഷ്ടിക്കുന്നതിനു മുമ്പേ പ്രദേശവാസികള്‍ തീ അണച്ചു. അക്രമികളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദേവാലയത്തിന് സുരക്ഷയ്ക്കായി പൊലീസുകാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദേവാലയ ഭാരവാഹികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരാതി നല്‍കി. തെക്കന്‍ കര്‍ണാടകയിലെ തുംകൂറിലെ ദേവാലയത്തിനു നേരേയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. അക്രമികള്‍ ദേവാലയത്തിന്റെ തടികൊണ്ടു നിര്‍മ്മിച്ച ഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ അഗ്നി വലിയ തോതില്‍ പടര്‍ന്നു പിടിക്കാതിരുന്നതിനാല്‍ ദേവാലയത്തിനു കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല. തുംകൂര്‍ ജില്ലയുടെ ആസ്ഥാനമാണ് തുംകൂര്‍ നഗരം. ഇത്തരമൊരു സ്ഥലത്ത് ദേവാലയം ആക്രമിക്കപ്പെട്ടതില്‍ വിശ്വാസികള്‍ ആശങ്കയിലാണ്.
Image: /content_image/News/News-2016-07-15-05:32:51.jpg
Keywords: christian,church,attached,Karnataka

1968
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്ത് നിന്നും ഉടന്‍ മോചിപ്പിക്കപ്പെടുവാനുള്ള മാര്‍ഗ്ഗം കാര്‍മ്മല്‍ മാതാവ് വെളിപ്പെടുത്തിയപ്പോള്‍
Content: “ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിനായി, അവിടുന്നു എന്റെ ജീവനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 56:13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-16}# പരിശുദ്ധ മാതാവിന്റെ നിര്‍മ്മല ഹൃദയത്തെ ദര്‍ശിക്കുവാനുള്ള ഭാഗ്യം ലഭിച്ച പെരേ ലാമി ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ശുദ്ധീകരണസ്ഥലത്ത് പതിച്ച ഒരാത്മാവിനു വേണ്ടി അമ്മയെ വിളിച്ച് അപേക്ഷിക്കുകയാണെങ്കില്‍ ആ ആത്മാവ് രക്ഷിക്കപ്പെടും. കാര്‍മ്മല്‍ മാതാവ് ഒരുദിവസം എന്നോടു പറഞ്ഞു: താന്‍ നല്‍കിയ, കാര്‍മ്മല്‍ മലയിലെ 'ഉത്തരീയം' ധരിക്കുകയും, തങ്ങളുടെ ജീവിതാവസ്ഥക്ക് ചേര്‍ന്ന വിശുദ്ധി കാത്ത് സൂക്ഷിക്കുകയും, ദിവസേന ജപമാല ചൊല്ലുകയും ചെയ്യുന്നവർ മരണപ്പെടുമ്പോൾ അവരുടെ മരണത്തിനു ശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ച തന്നെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരാകും" (ഇന്റര്‍നാഷണല്‍ പില്‍ഗ്രിം വര്‍ജിന്‍ സ്റ്റാച്ച്യു ഫൌണ്ടേഷന്‍). #{red->n->n->വിചിന്തനം:}# ഉത്തരീയം ധരിക്കുകയും, അതിനായി ആളുകളെ പ്രേരിപ്പിക്കുകയും അതിന്റെ മഹത്വം പ്രചരിപ്പിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-15-14:05:37.jpg
Keywords: ശുദ്ധീകരണസ്ഥല

1969
Category: 6
Sub Category:
Heading: ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍
Content: ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്'' (മത്തായി 5:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 16}# ദരിദ്രരായവരോട് സഭയ്ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. ദരിദ്രരോട് അനുകമ്പ പുലര്‍ത്തുവാന്‍ സഭ പഠിപ്പിക്കുന്നു. അതേ സമയം സാധുക്കളെ ഉദ്ധരിക്കുവാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും, ധനത്തിന്റെ ഇരട്ടസ്വഭാവങ്ങളായ ഗുണത്തെപ്പറ്റിയും ദോഷത്തെപ്പറ്റിയും സഭയ്ക്ക് അറിവുണ്ട്. ധനസമ്പാദനമാണ് പരമമായ മേന്മയെന്ന് ചിന്തിച്ച് ജീവിക്കുന്ന അനേകരുണ്ട്. സത്യത്തില്‍ കഠിന ഹൃദയം കൊണ്ട് മനസ്സിനെ കൊട്ടിയടച്ചവരാണ് ഇക്കൂട്ടര്‍. ദരിദ്രരുടെ ദുരിതങ്ങള്‍ ദുരീകരിക്കുന്നതിനോടൊപ്പം തന്നെ, ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരേ കൂടി സഭ പരിഗണിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടെക്‌സാസ്, 13.10.87) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-16-00:57:03.jpg
Keywords: ദാരിദ്ര്യം

1970
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഫ്രാന്‍സിലെ നീസ് നഗരത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിട്രോ പരോളിനാണ് തീവ്രവാദി ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിക്കുന്നതായും, ദുഃഖത്തിലായിരിക്കുന്നവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിക്കുന്ന പ്രത്യേക കുറിപ്പ് പുറത്തിറക്കിയത്. "പരിശുദ്ധ പിതാവ്, ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ സമാധാനം ഫ്രഞ്ച് ജനതയിലേക്ക് വേഗത്തില്‍ വന്ന് വസിക്കുമാറാകട്ടെ എന്നും പിതാവ് ആശംസിക്കുന്നു". അനുശോചന സന്ദേശത്തില്‍ പറയുന്നു. വത്തിക്കാന്‍ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയും ആക്രമണത്തെ അപലപിച്ചു. വിദ്വേഷത്തിന്റെ ഉള്ളില്‍ നിന്നും ജനിച്ച, കൂട്ടക്കുരുതി എന്ന തീവ്രവാദി ആശയത്തെ ശക്തിമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളായിട്ടാണ് ഇത്തരം സംഭവങ്ങള്‍ മാറുകയെന്നും ഫാദര്‍ ലൊംബോര്‍ഡി അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ജനത ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന അവരുടെ സ്വാതന്ത്ര്യദിനത്തെ ദുരന്തദിനമാക്കിയ സംഭവത്തില്‍ വത്തിക്കാന്റെ പ്രതിഷേധം അറിയിക്കുന്നതായും ഔദ്യോഗിക വക്താവിന്റെ പ്രതികരണത്തില്‍ രേഖപ്പെടുത്തുന്നു. തെക്കന്‍ ഫ്രാന്‍സിലെ നഗരമായ നീസിയിലാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് തീവ്രവാദി ട്രക്ക് ഇടിച്ചു കയറ്റി ആക്രണം നടത്തിയത്. സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര്‍ കുട്ടികളാണ്. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. ട്രക്ക് ഓടിച്ച ചാവേര്‍ അക്രമി ടുണേഷ്യക്കാരനാണെന്ന് പോലീസ് അറിയിച്ചു. ട്രക്കില്‍ നിന്നും നിരവധി ഗ്രനേഡുകളും ബോംബുകളും കണ്ടെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇസ്ലാം തീവ്രവാദികള്‍ക്കെതിരെ സ്വീകരിക്കുവാന്‍ സാധ്യമാകുന്ന എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2015 നവംബറില്‍ തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂലൈ 26-ന് അവസാനിക്കുവാനിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പുതിയ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ മൂന്നു മാസം കൂടി ദീര്‍ഘിപ്പിച്ചു.
Image: /content_image/News/News-2016-07-16-00:47:46.jpg
Keywords: France,terrorist,attack,pope,pray,victims

1971
Category: 1
Sub Category:
Heading: ദേവാലയങ്ങളില്‍ പോകുന്ന കൗമാരക്കാരിലും യുവാക്കളിലും നീലചിത്രങ്ങള്‍ സ്വാധീനം ചെലുത്തുന്നില്ലെന്ന് പഠനം
Content: കാല്‍ഗരി: ദേവാലയങ്ങളില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കൗമാരക്കാരും യുവാക്കളും നീലചിത്രങ്ങള്‍ കാണുന്നത് തീരെ കുറവെന്ന് പഠനം. അഞ്ചു വര്‍ഷം നീണ്ട ദീര്‍ഘമായ പഠനത്തില്‍ നിന്നുമാണ് ശാസ്ത്രീയമായ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. 'ജേര്‍ണല്‍ ഓഫ് അഡോള്‍സന്‍സ്' എന്ന പ്രസിദ്ധീകരണമാണ് ഇതു സംബന്ധിക്കുന്ന പഠനത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാല്‍ഗരി സര്‍വകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ കൈലര്‍ റസ്മൂസീം നേതൃത്വത്തിലുള്ള സംഘമാണ് 13 വയസ് മുതല്‍ 24 വയസുവരെയുള്ള ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പഠനം നടത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്. "മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും നീലചിത്രങ്ങള്‍ കാണുവാനുള്ള താല്‍പര്യം വളരെ കുറവാണെന്ന് കാണിക്കുന്നു. പ്രത്യേകിച്ച് ദേവാലയങ്ങളില്‍ സ്ഥിരമായി പോകുന്ന ആണ്‍കുട്ടികളില്‍ ഇത്തരത്തിലുള്ള താല്‍പര്യം തീരെ കുറവാണ്". ദേവാലയ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന കൗമാരക്കാരായ കുട്ടികള്‍ യുവാക്കളാകുന്നതോടെ അവരുടെ മനസില്‍ നിന്നും മ്ലേഛമായ ഇത്തരം ചിന്തകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാകുന്നതായും പഠനം തെളിയിക്കുന്നു. "തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസത്തിന് ഇത്തരം പ്രവര്‍ത്തികള്‍ ചേര്‍ന്നതല്ല എന്ന ശക്തമായ ബോധ്യം കൊണ്ടാണ് ദൈവവിശ്വാസികളായ യുവാക്കള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വലിയ ഒരു പാപമായി അവര്‍ കരുതുന്നു. ദൈവ വിശ്വാസത്തിന്റെ ഗുണപരമായ ഒരു ഇടപെടലിനെയാണ് ഇവിടെ നമുക്ക് കാണുവാന്‍ സാധിക്കുന്നത്". പഠനം നടത്തിയ കൈലര്‍ റസ്മൂസീം പറയുന്നു. 3,290 ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-07-16-01:29:10.jpg
Keywords: port,film,blue,film,watching,rate,christian,adolescence,low

1972
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ വണക്കത്തിനായി വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി
Content: ചിക്കാഗോ: സെപ്റ്റംബര്‍ നാലാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനിരിക്കുന്ന മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വണക്കത്തിനായി പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ചിക്കാഗോയിലെ സൗത്ത് ഷോറില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ബ്രൈഡ് കാത്തലിക് ചര്‍ച്ചില്‍ മദറിന്റെ തിരുശേഷിപ്പുകള്‍ എത്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം തിരുശേഷിപ്പ് സെന്റ് ഇറ്റാ കത്തോലിക്ക ദേവാലയത്തിലേക്ക് മാറ്റും. സ്ഥിരമായി വെടിവയ്പ്പു നടക്കുന്ന യുഎസിലെ ഒരു സ്ഥലമാണ് സൗത്ത് ഷോര്‍. ഇവിടേക്ക് മദറിന്റെ തിരുശേഷിപ്പ് എത്തുന്ന ദിനത്തിലും ദേവാലയത്തിന് പുറത്ത് വെടിവയ്പ്പ് നടന്നിരുന്നതായി വികാരി ഫാദര്‍ ബോബ് റോള്‍ പറഞ്ഞു. അക്രമങ്ങള്‍ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലത്ത് മദറിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുവാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നു ഫാദര്‍ ബോബ് റോള്‍ കൂട്ടിചേര്‍ത്തു. മദര്‍ തെരേസ അന്തരിച്ച് 19 വര്‍ഷം കഴിയുന്ന വേളയിലാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അന്ത്യമ അനുമതി വത്തിക്കാനില്‍ നിന്നും ഉണ്ടായത്. മദര്‍തെരേസ തന്റെ സമര്‍പ്പിത ജീവിതം ആരംഭിച്ചത് 'സിസ്റ്റേഴ്‌സ് ഓഫ് ലൊറിറ്റോ' എന്ന സന്യാസ സമൂഹത്തിലായിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ എത്തിയ മദര്‍, മിഷ്‌ണറീസ് ഓഫ് ചാരിറ്റി എന്ന കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുകയായിരുന്നു. ഭാരത മണ്ണില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 850-ല്‍ അധികം മിഷന്‍ സ്ഥാപനങ്ങള്‍ ഉണ്ട്. മദര്‍ തെരേസയുടെ വ്യക്തിജീവിതം നേരിട്ട് അറിയുന്ന വ്യക്തികള്‍ക്ക് തിരുശേഷിപ്പിന്റെ പ്രാധാന്യം അത് കാണുമ്പോള്‍ തന്നെ മനസിലാകുമെന്ന് കാത്തലിക് തിയോളജി യൂണിയന്‍ പ്രൊഫസര്‍ ഫാദര്‍ റിച്ചാര്‍ഡ് ഫ്രാഗോമെനി പറഞ്ഞു. 'ഔര്‍ ലേഡി ഓഫ് പോംപി' ദേവാലയത്തിലും മദര്‍തെരേസയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട്. ഇവിടെയും നിരവധി പേരാണ് തിരുശേഷിപ്പ് വണങ്ങുവാനായി എത്തുന്നത്.
Image: /content_image/News/News-2016-07-16-03:30:57.jpg
Keywords: mother,teresa,relics,blood,canonization