Content | ''ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്'' (മത്തായി 5:3).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 16}#
ദരിദ്രരായവരോട് സഭയ്ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. ദരിദ്രരോട് അനുകമ്പ പുലര്‍ത്തുവാന്‍ സഭ പഠിപ്പിക്കുന്നു. അതേ സമയം സാധുക്കളെ ഉദ്ധരിക്കുവാനുള്ള എല്ലാ ശ്രമങ്ങള്‍ക്കിടയിലും, ധനത്തിന്റെ ഇരട്ടസ്വഭാവങ്ങളായ ഗുണത്തെപ്പറ്റിയും ദോഷത്തെപ്പറ്റിയും സഭയ്ക്ക് അറിവുണ്ട്. ധനസമ്പാദനമാണ് പരമമായ മേന്മയെന്ന് ചിന്തിച്ച് ജീവിക്കുന്ന അനേകരുണ്ട്. സത്യത്തില്‍ കഠിന ഹൃദയം കൊണ്ട് മനസ്സിനെ കൊട്ടിയടച്ചവരാണ് ഇക്കൂട്ടര്‍. ദരിദ്രരുടെ ദുരിതങ്ങള്‍ ദുരീകരിക്കുന്നതിനോടൊപ്പം തന്നെ, ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരേ കൂടി സഭ പരിഗണിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടെക്‌സാസ്, 13.10.87)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} |