Content | “ഞാന്‍ ദൈവസന്നിധിയില്‍ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിനായി, അവിടുന്നു എന്റെ ജീവനെ മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 56:13).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-16}#
പരിശുദ്ധ മാതാവിന്റെ നിര്‍മ്മല ഹൃദയത്തെ ദര്‍ശിക്കുവാനുള്ള ഭാഗ്യം ലഭിച്ച പെരേ ലാമി ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ശുദ്ധീകരണസ്ഥലത്ത് പതിച്ച ഒരാത്മാവിനു വേണ്ടി അമ്മയെ വിളിച്ച് അപേക്ഷിക്കുകയാണെങ്കില്‍ ആ ആത്മാവ് രക്ഷിക്കപ്പെടും. കാര്‍മ്മല്‍ മാതാവ് ഒരുദിവസം എന്നോടു പറഞ്ഞു: താന്‍ നല്‍കിയ, കാര്‍മ്മല്‍ മലയിലെ 'ഉത്തരീയം' ധരിക്കുകയും, തങ്ങളുടെ ജീവിതാവസ്ഥക്ക് ചേര്‍ന്ന വിശുദ്ധി കാത്ത് സൂക്ഷിക്കുകയും, ദിവസേന ജപമാല ചൊല്ലുകയും ചെയ്യുന്നവർ മരണപ്പെടുമ്പോൾ അവരുടെ മരണത്തിനു ശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ച തന്നെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതരാകും"
(ഇന്റര്‍നാഷണല്‍ പില്‍ഗ്രിം വര്‍ജിന്‍ സ്റ്റാച്ച്യു ഫൌണ്ടേഷന്‍).
#{red->n->n->വിചിന്തനം:}#
ഉത്തരീയം ധരിക്കുകയും, അതിനായി ആളുകളെ പ്രേരിപ്പിക്കുകയും അതിന്റെ മഹത്വം പ്രചരിപ്പിക്കുകയും ചെയ്യുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |