Contents

Displaying 1781-1790 of 24974 results.
Content: 1953
Category: 1
Sub Category:
Heading: ആണവായുധ അന്തര്‍വാഹിനി പുനര്‍കമ്മീഷന്‍ ചെയ്യുന്ന നടപടികളില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറണമെന്ന് സ്‌കോര്‍ട്ട്‌ലാന്റ് കത്തോലിക്ക ബിഷപ്പുമാര്‍
Content: ലണ്ടന്‍: ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുവാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറാകണമെന്ന് സ്‌കോര്‍ട്ട്‌ലാന്റ് ബിഷപ്പുമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജൂലൈ 18-ാം തീയതി പാര്‍ലമെന്റില്‍ ഇതുസംബന്ധിക്കുന്ന വോട്ടിംഗ് നടക്കുവാനിരിക്കെയാണ് ബിഷപ്പുമാര്‍ തങ്ങളുടെ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. സ്‌കോര്‍ട്ട്‌ലാന്റ് തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന മുങ്ങികപ്പലായ 'വാന്‍ഗാര്‍ഡി'ലെ ആണവായുധ സംവിധാനങ്ങള്‍ പഴക്കം ചെന്നതു മൂലം നീര്‍വീര്യമാക്കിയ ശേഷം പുതിയ സംവിധാനം സ്ഥാപിക്കണോ എന്ന വിഷയത്തിലാണ് പാര്‍ലമെന്റില്‍ വോട്ടിംഗ് നടക്കുന്നത്. സ്‌കോര്‍ട്ട്‌ലാന്റിന്റെ പടിഞ്ഞാറേ കടലില്‍ നങ്കൂരമിട്ട് കിടക്കുന്ന 'വാന്‍ഗാര്‍ഡ്' മുങ്ങിക്കപ്പലില്‍ ഉഗ്രപ്രഹരശേഷിയുള്ള നാല് ആണവ മിസൈലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 1980-ല്‍ ആണ് ഇത്തരത്തില്‍ ഒരു മുങ്ങിക്കപ്പല്‍ സ്‌കോര്‍ട്ട്‌ലാന്റ് തീരത്ത് ബ്രിട്ടന്‍ നങ്കൂരമിട്ടു നിര്‍ത്തുന്ന പതിവ് തുടങ്ങിയത്. യുഎസ് സൈന്യം ജപ്പാനില്‍ അണുബോംബ് പ്രയോഗിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ലോകത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള ഇത്തരം ആയുധങ്ങള്‍ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു. ആണവായുധങ്ങള്‍ക്ക് വേണ്ടി സമ്പത്തിന്റെ ഭൂരിപക്ഷവും നീക്കിവയ്ക്കുന്ന രാജ്യങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളായി ഭാവിയില്‍ മാറുമെന്നും പിതാവ് അന്ന്‍ ഓര്‍മ്മിപ്പിച്ചിരിന്നു. സ്‌കോര്‍ട്ട്‌ലാന്റ് കത്തോലിക്ക ബിഷപ്പുമാരും പിതാവിന്റെ പ്രസ്താവനയ്ക്കു സമാനമായ ആവശ്യമാണ് ഉന്നയിക്കുന്നത്. പുതിയ കപ്പല്‍ നിര്‍മ്മിക്കുന്നതിനും പഴക്കം ചെന്ന ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും വേണ്ടി 272 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും ഇത്തരം ഒരു വലിയ തുക ആയുധങ്ങളുടെ ശേഖരണത്തിനായി മാറ്റിവയ്ക്കാതെ മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള പദ്ധതിക്കു വേണ്ടി നീക്കിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പുതിയ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് കക്ഷി, അന്തര്‍വാഹിനി പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയും സ്‌കോര്‍ട്ട്‌ലാന്റില്‍ പ്രബലമായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരാണ്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും ആണവായുധങ്ങള്‍ രാജ്യങ്ങള്‍ ഉപേക്ഷിക്കണം എന്ന നിലപാടുള്ള വ്യക്തിയാണ്. ഭരണത്തിന്റെ അവസാന ആറു മാസം ലോകത്തിലെ ആണവായുധങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒബാമ ഏര്‍പ്പെടുമെന്നാണ് 'വാഷിംഗ്ടണ്‍ പോസ്റ്റ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള തലത്തില്‍ ഒബാമ ഇതിനുള്ള ശ്രമങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുമെന്നും കരുതപ്പെടുന്നു.
Image: /content_image/News/News-2016-07-14-01:00:09.jpg
Keywords: nuclear,weapons,catholic,bishops,Scotland,opinion
Content: 1954
Category: 8
Sub Category:
Heading: ടൊളെന്റിനോയിലെ വിശുദ്ധ നിക്കോളാസിന് ശുദ്ധീകരണാത്മാക്കളുടെ ദര്‍ശനം ലഭിച്ചപ്പോള്‍...!
Content: “ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങി വരണ്ട നിലംപോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 143:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-14}# ടൊളെന്റിനോയിലെ വിശുദ്ധ നിക്കോളാസ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ഏറെ പ്രാര്‍ത്ഥിക്കുന്ന ഒരു വിശുദ്ധനായിരിന്നു. ഒരിക്കല്‍ ഒരു വയലില്‍ വെച്ച് വിശുദ്ധന് ഒരു ദര്‍ശനമുണ്ടായി. വിവിധ പ്രായത്തിലും, പല അവസ്ഥയിലുമുള്ള നിരവധി ആത്മാക്കള്‍ തങ്ങള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുവാന്‍ യാചിക്കുന്നതായി വിശുദ്ധന്‍ കണ്ടു. ആ കാഴ്ച കണ്ട ആ ദിവ്യ പുരോഹിതന്‍ തേങ്ങി കരഞ്ഞു. അവര്‍ക്ക് വേണ്ടി എട്ടു ദിവസങ്ങളോളം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അവരെല്ലാവരും മോചിതരായതായി വിശുദ്ധന്‍ കണ്ടു. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഒരു വിമോചകനാവാന്‍ പരിശ്രമിക്കുക. ഒരു മനുഷ്യന് തന്റെ ദിവ്യബലികളും പ്രാര്‍ത്ഥനകളും വഴി അനേകം ആത്മാക്കളെ മോചിപ്പിക്കുവാന്‍ കഴിയുകയാണെങ്കില്‍, ആയിരകണക്കിന് ആത്മാക്കളെ നമ്മുക്ക് സ്വര്‍ഗ്ഗത്തിലേക്ക് അയക്കുവാന്‍ കഴിയുമെന്ന്‍ മനസ്സിലാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-14-02:02:54.jpg
Keywords: വിശുദ്ധ നിക്കോളാസ്
Content: 1955
Category: 18
Sub Category:
Heading: കന്ധമാലിലെ ക്രൈസ്തവ പീഡനങ്ങളുടെ നേര്‍ചിത്രമായി പുതിയ ഡോക്യുമെന്ററി; കേരളത്തിലെ പ്രദര്‍ശനം ജൂലൈ 17 മുതല്‍
Content: തിരുവനന്തപുരം: ഒഡീഷയിലെ കന്ധമാലില്‍ ആക്രമണത്തിന് ഇരകളായ ക്രൈസ്തവരെ പറ്റിയുള്ള ഡോക്യൂമെന്ററി 'വോയിസ് ഫ്രേം ദ റൂയിന്‍സ്- കന്ധമാൽ ഇന്‍ സെര്‍ച്ച് ഓഫ് ജസ്റ്റീസ്' (Voice from the ruins - Kandhamal in search of justice) പ്രദര്‍ശനത്തിന് തയ്യാറായി. ജൂലൈ 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. ജൂലൈ 17നു വൈകിട്ട് 5:30നു തൃശ്ശൂര്‍ ജവഹര്‍ബാലഭവനിലും 18നു കോഴിക്കോട് കെ‌പി കേശവ മേനോന്‍ മെമ്മോറിയല്‍ ഹാളിലും 19നു തിരുവനന്തപുരം പ്രസ്സ് ക്ലബിലുമാണ് പ്രദര്‍ശനം നടക്കുക. തലസ്ഥാന നഗരിയിലെ പ്രദര്‍ശനം ശ്രീ. വി‌എസ് അച്ചുദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ യാതനകള്‍ മാത്രമല്ല ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നീതിക്കായുള്ള അവരുടെ അന്വേഷണവും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ അജയ്കുമാര്‍ സിംഗ് പറഞ്ഞു. കലാപത്തിന് വഴിവച്ച മൂലകാരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നു. ആദിവാസി ദളിത് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ക്രൈസ്തവരാണ് കന്ധമാലില്‍ ആക്രമണത്തിന് ഇരയായവരില്‍ അധികവും. 1980, 1990, 2000 എന്നീ വര്‍ഷങ്ങളിലും ക്രൈസ്തവര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ സമാനമായ ആക്രമണം പ്രദേശത്ത് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 2008-ലും ആക്രമണം നടന്നതെന്ന് ഡോക്യുമെന്ററിയില്‍ എടുത്ത് കാട്ടുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട ഒരു വിഭാഗം ജനങ്ങള്‍ ക്രൈസ്തവരുടെ നേര്‍ക്ക് തിരിയുകയുമായിരുന്നു. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്. നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, പള്ളികളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ഇതില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. ഇതിന്റെയെല്ലാം നേര്‍കാഴ്ചയായാണ് പുതിയ ഡോക്യുമെന്ററി എത്തുന്നത്. കെ. പി. ശശിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ കലാപത്തെ അതീജീവിച്ചവരുടെ ജീവിത ദുരിതങ്ങളും നീതിക്കായുള്ള പോരാട്ടവും ചിത്രീകരിച്ചിട്ടുണ്ടെന്നു സംവിധായകന്‍ പറഞ്ഞു.
Image: /content_image/News/News-2016-07-14-02:54:53.jpg
Keywords: Kandhamal,killings,christian,attacked,new,documentary,kerala,release
Content: 1956
Category: 1
Sub Category:
Heading: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏഷ്യയില്‍ നിന്നും മുന്‍വര്‍ഷത്തേക്കാളും അധികം യുവജനങ്ങള്‍
Content: ക്രാക്കോവ്: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏഷ്യയില്‍ നിന്നും മുന്‍വര്‍ഷത്തേക്കാളും അധികം യുവജനങ്ങളെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ റിയോ ഡീ ജനീറോയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തതിലും അധികം പേര്‍ പോളണ്ടിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പറയുന്നു. വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് എത്തുന്ന യുവാക്കളുടെ കൃത്യമായ എണ്ണം ലഭ്യമല്ല. കത്തോലിക്ക വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ഫിലിപ്പിന്‍സില്‍ നിന്നുമാണ് ഏറ്റവും കൂടുല്‍ പേര്‍ സമ്മേളനത്തിനായി എത്തുക. 1500-ല്‍ അധികം യുവാക്കള്‍ ഇവിടെ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തും. ദക്ഷിണ കൊറിയയില്‍ നിന്നും 800 പേരും ഇറാഖില്‍ നിന്നും 200 പേരും ഇന്തോനേഷ്യയില്‍ നിന്നും 170 പേരും യുവജന ദിനത്തിന്റെ ഭാഗമാകുവാന്‍ എത്തും. ഇറാഖ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ സമ്മേളനത്തിനായി എത്തിച്ചേരുന്ന ഏഷ്യന്‍ രാജ്യം ഭാരതമാണ്. ഭാരതത്തില്‍ നിന്നും 150 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തായ്‌വാനില്‍ നിന്നും 140 പേരും ജപ്പാനില്‍ നിന്നും 120 പേരും സമ്മേളനത്തിനായി എത്തും. ചൈനയില്‍ നിന്നും പങ്കെടുക്കുന്ന യുവജനങ്ങളുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അഞ്ചു ദിവസങ്ങളിലായിട്ടാണ് ലോക യുവജന സമ്മേളനം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനസമ്മേളനത്തിനെത്തുന്നുണ്ട്. യുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തുന്നവര്‍ പോളണ്ടിലും സമീപ രാജ്യങ്ങളിലുമുള്ള പല സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം മടങ്ങാനാണ് സാധ്യതയെന്ന് ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2016-07-14-04:07:13.jpg
Keywords: world,youth,day,poland,asia,participation,higher
Content: 1957
Category: 18
Sub Category:
Heading: ആറ്റൂര്‍ സെന്റ് ലോറന്‍സ് ദേവാലയം ഇനി മൈനര്‍ ബസലിക്ക; ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് ഒന്നിന്
Content: മംഗലൂരു: ആറ്റൂരിലെ സെന്റ് ലോറന്‍സ് ദേവാലയത്തെ മൈനര്‍ ബസലിക്കയായി പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കി. ആഗസ്റ്റ് ഒന്നാം തീയതി നടക്കുന്ന ആഘോഷപൂര്‍വ്വമായ ചടങ്ങുകള്‍ക്കിടയിലായിരിക്കും പ്രഖ്യാപനം നടക്കുക. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവാ ലത്തീന്‍ ഭാഷയിലും ബിഷപ്പ് ജറാള്‍ഡ് ഐസക് ലോബോ കൊങ്കിണി ഭാഷയിലും ദേവാലയത്തെ മൈനര്‍ ബസലിക്കയാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തും. ആഗസ്റ്റ് ഒന്നാം തീയതി രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്കു തുടക്കം കുറിക്കുക. 11.45-ന് മൈനര്‍ ബസലിക്ക പ്രഖ്യാപനത്തോട് അനുബന്ധിച്ച് പ്രത്യേക പൊതുസമ്മേളനവും നടത്തും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മൊറാസ്, റാഞ്ചി മെത്രാന്‍ കര്‍ദിനാള്‍ ടെലസ്‌കോ ടോപ്പോ, മംഗലാപുരം ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എത്തും. ഭാരതത്തില്‍ 21 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസലിക്കാ പദവി ലഭിച്ചിട്ടുള്ളത്. 1759-ല്‍ സ്ഥാപിതമായ ദേവാലയമാണ് ആറ്റൂരിലെ സെന്റ് ലോറന്‍സ് ദേവാലയം. ഇന്ന്‍ കര്‍ണ്ണാടകത്തിലെ പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്ന ദേവാലയം 1900-ലാണ് പുനര്‍നിര്‍മ്മിച്ചത്. ഫാദര്‍ ഫ്രാങ്ക് പെരേരയാണ് ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി നേതൃത്വം വഹിച്ചത്. ആയിരക്കണക്കിനു വിശ്വാസികളാണ് അനുദിനം ദേവാലയത്തിലേക്ക് എത്തുന്നത്.
Image: /content_image/India/India-2016-07-14-07:16:42.jpg
Keywords: attur,st,Laurence,minor,basilica,declaration
Content: 1958
Category: 1
Sub Category:
Heading: കര്‍ദിനാള്‍ സില്‍വാനോ പിയോവാനെല്ലി അന്തരിച്ചു
Content: വത്തിക്കാന്‍: വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരിന്ന ഫ്‌ളോറിഡയിലെ മുന്‍ കര്‍ദിനാള്‍ സില്‍വാനോ പിയോവാനെല്ലി (92) അന്തരിച്ചു. 1982ല്‍ ഫ്ലോറന്‍സ് സഹായമെത്രാനായ ഇദ്ദേഹം 1983ല്‍ ആര്‍ച്ച് ബിഷപ്പായി. 1985 മുതല്‍ കര്‍ദിനാളായിരുന്നു. 18 വര്‍ഷത്തെ നിസ്തുല സേവനത്തിന് ശേഷം 2001 മാര്‍ച്ച് 21-നാണ് അദ്ദേഹം വിരമിക്കുന്നത്. നിലവില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് സംഘത്തില്‍ അംഗമായിരിന്നു. കര്‍ദിനാള്‍ സില്‍വാനോയുടെ മരണത്തോടെ കോണ്‍ക്ലേവ് സംഘത്തിലെ അംഗങ്ങളുടെ എണ്ണം 212 ആയി കുറഞ്ഞു. സഭയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സേവനം ചെയ്ത കര്‍ദിനാള്‍ സില്‍വാനോയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്നുവെന്നും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു.
Image: /content_image/News/News-2016-07-14-05:12:01.jpg
Keywords:
Content: 1959
Category: 6
Sub Category:
Heading: സഭയുടെ പരിഗണന എന്നും ആലംബഹീനര്‍ക്ക്
Content: ''എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?'' (യാക്കോബ് 2:5). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 14}# സഭയുടെ എക്കാലത്തെയും പ്രഥമ പരിഗണന നല്കിയിരിക്കുന്നത് ദരിദ്രര്‍ക്കാണ്. പട്ടിണിയും ദുരിതവും അനുഭവിക്കുന്നവരെ പറ്റി ഒരു ഇടുങ്ങിയ ധാരണയും സഭ കൈക്കൊണ്ടിട്ടില്ല. സാധുക്കളെ സ്നേഹിക്കുകയും അവരുടെ വേദനകളില്‍ പങ്ക് ചേരാനും സഭ പരമാവധി ശ്രമിക്കാറുണ്ട്. ക്രിസ്തുവിനെ പ്രതി ദുഃഖിതരേയും പീഡിതരെയും ആശ്വസിപ്പിക്കുവാനും അവരെ സഹായിക്കുവാനുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഒരു മനുഷ്യവ്യക്തി അധഃപതിച്ച് ദാരിദ്ര്യത്തിന്റേയോ, അപമാനത്തിന്റേയോ ഏത് സാഹചര്യത്തിലേക്ക് ചുരുക്കപ്പെട്ടാലും അവന്‍ തകര്‍ന്ന് പോകാതെ അവന് സന്തോഷം പകരാനാണ് സഭ ആഗ്രഹിക്കുന്നത്. ജീവന്റെ വിലയറിയാത്ത മനുഷ്യന്‍ ശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയമാക്കിയും, വയോധികരെ ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സഭ പരിശ്രമിക്കുന്നു. എന്നിരിന്നാലും ദാരിദ്ര്യത്തിന് മറ്റൊരു മുഖം കൂടിയുണ്ട്, സ്വാര്‍ത്ഥത എന്ന ദാരിദ്ര്യം; എത്രമാത്രം കൈവശം ഉണ്ടെങ്കിലും തനിക്ക് ഒന്നുമില്ലയെന്ന് കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്സാസ് 13.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-14-06:54:48.jpg
Keywords: ക്രിസ്തീയ ഐക്യം, തിരുസഭ, love, love\,saint john paul 2, importance of prayer, january 23, rome, malayalam, റോം,pravachaka sabdam, latest malayalam updates
Content: 1960
Category: 6
Sub Category:
Heading: ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?
Content: "കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു'' (ലൂക്കാ 4:18-19) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 15}# പുതിയ നിയമത്തില്‍ ദൈവസ്നേഹത്തിന്റെ രഹസ്യം വെളിവാക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ''തന്റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.'' ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ നിറവ് അവിടുത്തെ സാന്നിധ്യത്താല്‍ ലോകത്തില്‍ വെളിവാക്കപ്പെട്ടു. രോഗികളെയും പീഡിതരെയും പരിഗണിക്കുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനും ലോകത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് ഭൂമിയില്‍ മനുഷ്യാവതാരം ധരിച്ചു. ദരിദ്രര്‍ക്ക് വേണ്ടി നാം എന്ത് ചെയ്യുന്നുവോ അത് തനിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നതെന്ന് യേശു പഠിപ്പിച്ചു. സുവിശേഷത്തിലെ ധനവാന്റേയും ദരിദ്രനായ ലാസറിന്റേയും ഉപമയിലൂടെ പുനരവതരിക്കപ്പെടുന്നത് രാഷ്ട്രങ്ങളുടേയും, സാമൂഹ്യഗണങ്ങളുടേയും, വ്യക്തികളുടേയും ഇടയിലുള്ള സാമ്പത്തിക അരക്ഷിതരാവസ്ഥയെ പറ്റിയാണ്. ''അബ്രഹാം പറഞ്ഞു: മകനേ, നീ ഓര്‍മ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖ സൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന് ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.'' (ലൂക്കാ 16:25). ഈ വാക്കുകള്‍ നമ്മുക്ക് ഒരു മുന്നറിയിപ്പാണ്. നമ്മുടെ ജീവിതത്തില്‍ ആഡംബരത്തിന്റെയും സുഖലോലുപതയുടെയും പിറകെ പോകുമ്പോള്‍ നമ്മുടെ അയല്‍ക്കാരനായ ദരിദ്രനെ നാം പരിഗണിക്കാറുണ്ടോ? ക്രിസ്തു നമ്മുക്ക് കാണിച്ചു തന്ന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നാം നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറുണ്ടോ? (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്സാസ് 13.10.87). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-15-00:44:34.jpg
Keywords: കാരുണ്യം
Content: 1961
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ വിശുദ്ധ കൊച്ചു ത്രേസ്യയ്ക്കു നല്കിയ സഹായം
Content: “സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ” (1 തെസലോനിക്ക 5:23). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ 15}# ഒരിക്കല്‍ ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ മനസാക്ഷിയുടെ കഠിനമായ പീഡനത്തിന് വിധേയയായി. മാനസികമായി ഏറെ തളര്‍ന്ന തെരേസ, തന്റെയിടയില്‍ നിന്നും വേര്‍പ്പെട്ട സഹോദരി-സഹോദരന്മാരോട് തനിക്ക് വേണ്ട മനശാന്തി ദൈവത്തില്‍ നിന്നും നേടിതരുവാനായി ആവശ്യപ്പെട്ടു. അതിന്റെ മറുപടിക്കായി വിശുദ്ധയ്ക്ക് ഒരുപാട് കാത്തിരിക്കേണ്ടതായി വന്നില്ല. ഉടനെ തന്നെ സന്തോഷത്തിന്റെതായ തിരകളടിച്ചു കൊണ്ട് സമാധാനം അവളിലൂടെ ആത്മാവിലൂടെ പ്രവഹിക്കുവാന്‍ തുടങ്ങി. ആ നിമിഷം മുതല്‍ ശുദ്ധീകരണസ്ഥലത്തിലെ സഹോദരി-സഹോദരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന അവള്‍ വര്‍ദ്ധിപ്പിക്കുകയും അവരുമായി നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുവാനാണോ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുന്നത് അവയെല്ലാം നിര്‍വഹിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-15-01:10:13.jpg
Keywords: കൊച്ചു ത്രേസ്യ
Content: 1962
Category: 18
Sub Category:
Heading: ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും ഭക്തിയും പുലര്‍ത്തുന്ന അമേരിക്കന്‍ മലയാളികള്‍ നല്‍കുന്നത് പുത്തന്‍ ഉണര്‍വ്വ്: കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍
Content: ആലുവ: കുടുംബബന്ധങ്ങളും അയല്‍പ്പക്കബന്ധങ്ങളും വിശ്വാസവും പ്രാര്‍ത്ഥനയും ഭക്തിയും പുലര്‍ത്തുന്ന മലയാളികള്‍ ഈ മൂല്യങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ സന്നിവേശിപ്പിക്കുന്നതിലൂടെ വലിയ സേവനമാണു ചെയ്യുന്നതെന്ന്‍ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍. ആലുവ മംഗലപ്പുഴ സെമിനാരിയിലെത്തിയ കര്‍ദിനാള്‍ വൈദിക വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ അമേരിക്കന്‍ സംസ്‌കാരത്തെ അതീവ സമ്പന്നമാക്കുന്ന പുളിമാവുപോലെയാണെന്നു കര്‍ദിനാള്‍ കൂട്ടിചേര്‍ത്തു. "ആഗോള ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊന്നും ബോംബോ കത്തിയോ വിദേശ ഇടപെടലുകളോ മറ്റെന്തങ്കിലുമോ കൊണ്ടു പരിഹരിക്കാനാകില്ല. മനുഷ്യന്‍ ഇന്നു പ്രശ്‌നപരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുന്ന കാഴ്ച എല്ലായിടത്തും പ്രകടമാണ്". കര്‍ദിനാള്‍ ഡോളന്‍ അഭിപ്രായപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, വൈസ് റെക്ടര്‍ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-07-15-01:32:43.jpg
Keywords: