Content | ''എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെരഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?'' (യാക്കോബ് 2:5).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 14}#
സഭയുടെ എക്കാലത്തെയും പ്രഥമ പരിഗണന നല്കിയിരിക്കുന്നത് ദരിദ്രര്‍ക്കാണ്. പട്ടിണിയും ദുരിതവും അനുഭവിക്കുന്നവരെ പറ്റി ഒരു ഇടുങ്ങിയ ധാരണയും സഭ കൈക്കൊണ്ടിട്ടില്ല. സാധുക്കളെ സ്നേഹിക്കുകയും അവരുടെ വേദനകളില്‍ പങ്ക് ചേരാനും സഭ പരമാവധി ശ്രമിക്കാറുണ്ട്. ക്രിസ്തുവിനെ പ്രതി ദുഃഖിതരേയും പീഡിതരെയും ആശ്വസിപ്പിക്കുവാനും അവരെ സഹായിക്കുവാനുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. ഒരു മനുഷ്യവ്യക്തി അധഃപതിച്ച് ദാരിദ്ര്യത്തിന്റേയോ, അപമാനത്തിന്റേയോ ഏത് സാഹചര്യത്തിലേക്ക് ചുരുക്കപ്പെട്ടാലും അവന്‍ തകര്‍ന്ന് പോകാതെ അവന് സന്തോഷം പകരാനാണ് സഭ ആഗ്രഹിക്കുന്നത്.
ജീവന്റെ വിലയറിയാത്ത മനുഷ്യന്‍ ശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയമാക്കിയും, വയോധികരെ ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സഭ പരിശ്രമിക്കുന്നു. എന്നിരിന്നാലും ദാരിദ്ര്യത്തിന് മറ്റൊരു മുഖം കൂടിയുണ്ട്, സ്വാര്‍ത്ഥത എന്ന ദാരിദ്ര്യം; എത്രമാത്രം കൈവശം ഉണ്ടെങ്കിലും തനിക്ക് ഒന്നുമില്ലയെന്ന് കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്സാസ് 13.10.87).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} |
Keywords | ക്രിസ്തീയ ഐക്യം, തിരുസഭ, love, love\,saint john paul 2, importance of prayer, january 23, rome, malayalam, റോം,pravachaka sabdam, latest malayalam updates |