Content | “സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ” (1 തെസലോനിക്ക 5:23).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ 15}#
ഒരിക്കല്‍ ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ മനസാക്ഷിയുടെ കഠിനമായ പീഡനത്തിന് വിധേയയായി. മാനസികമായി ഏറെ തളര്‍ന്ന തെരേസ, തന്റെയിടയില്‍ നിന്നും വേര്‍പ്പെട്ട സഹോദരി-സഹോദരന്മാരോട് തനിക്ക് വേണ്ട മനശാന്തി ദൈവത്തില്‍ നിന്നും നേടിതരുവാനായി ആവശ്യപ്പെട്ടു. അതിന്റെ മറുപടിക്കായി വിശുദ്ധയ്ക്ക് ഒരുപാട് കാത്തിരിക്കേണ്ടതായി വന്നില്ല. ഉടനെ തന്നെ സന്തോഷത്തിന്റെതായ തിരകളടിച്ചു കൊണ്ട് സമാധാനം അവളിലൂടെ ആത്മാവിലൂടെ പ്രവഹിക്കുവാന്‍ തുടങ്ങി. ആ നിമിഷം മുതല്‍ ശുദ്ധീകരണസ്ഥലത്തിലെ സഹോദരി-സഹോദരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന അവള്‍ വര്‍ദ്ധിപ്പിക്കുകയും അവരുമായി നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുവാനാണോ പരിശുദ്ധാത്മാവ് നമ്മെ പ്രചോദിപ്പിക്കുന്നത് അവയെല്ലാം നിര്‍വഹിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |