Contents
Displaying 1761-1770 of 24970 results.
Content:
1933
Category: 1
Sub Category:
Heading: ഇറാഖ് യുദ്ധം: വത്തിക്കാന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു
Content: ലണ്ടന്‍: 2003-ല്‍ നടന്ന ഇറാഖ് യുദ്ധം ഒഴിവാക്കുവാനും സമാധാനം നിലനിർത്തുവാനും ആഗ്രഹിച്ചുകൊണ്ട്, അന്ന് കത്തോലിക്ക സഭയും വത്തിക്കാനും സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാഖ് യുദ്ധം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സമ്മതിച്ചു. യുദ്ധം ഒഴിവാക്കണമെന്ന് സഭ ആവശ്യപ്പെട്ടതാണെങ്കിലും അമേരിക്കയും, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും അതിനു തയ്യാറായില്ല. അതേ സമയം കത്തോലിക്ക സഭയും വത്തിക്കാനും ഇതു സംബന്ധിച്ച് സ്വീകരിച്ച നിലപാട് ശരിയാണെന്നും കാലം തെളിയിച്ചു. ഇറാഖ് യുദ്ധത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ചില്‌കോട്ട് സമിതി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. ലോകത്തെ നശിപ്പിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ആയുധ ശേഖരം ഇറാഖിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന സദാം ഹുസൈന്റെ കൈവശം ഉണ്ടെന്നും ഇതിനെ നേരിട്ടില്ലെങ്കില്‍ സര്‍വ്വനാശം ഉറപ്പാണെന്നും വാദിച്ചായിരുന്നു അമേരിക്കയും ബ്രിട്ടനും യുദ്ധത്തിന് മുന്നിട്ടിറങ്ങിയത്. അമേരിക്കയും ബ്രിട്ടണു ചേര്‍ന്ന് ഇറാഖ് അധിനിവേശം നടത്തുന്ന സമയം, അന്നത്തെ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അതിനെ ശക്തമായി എതിർത്തിരുന്നു. പരിശുദ്ധ പിതാവിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന കര്‍ദിനാള്‍ ജീന്‍ ലോയിസ് ടുറാന്‍ സഭയുടെ പ്രതികരണം അന്ന് ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു, "സദാം ഹൂസൈന്റെ കൈവശം ലോകത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള മാരകമായ ആയുധങ്ങള്‍ ഉണ്ടെന്നു കരുതുവാന്‍ തക്കതായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇത്തരം ആക്ഷേപം ഉള്ളവര്‍, ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുവാന്‍ തയ്യാറാകട്ടെ" സര്‍ ജോണ്‍ ചില്‌കോട്ട് സമിതി കണ്ടെത്തിയ പ്രധാനമായ കണ്ടെത്തലുകളില്‍ യുദ്ധം പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്നുവെന്ന് പറയുന്നു. വത്തിക്കാന്റെ പ്രതികരണത്തില്‍ പറയുന്നതു പോലെയുള്ള സമാധാനപരമായ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അമേരിക്കയും ബ്രിട്ടനും വേഗത്തില്‍ യുദ്ധം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. യുകെയിലെ കത്തോലിക്ക മെത്രാന്‍മാര്‍ ബ്രിട്ടന്‍ ഇറാഖിനെ ആക്രമിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാനുഷിക പരിഗണനയും സമാധാന ശ്രമങ്ങളും മുന്‍നിര്‍ത്തി അതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപെട്ടിരുന്നു. സദാം ഹുസൈന്റെ വെല്ലുവിളികളെ തെറ്റായ രീതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്ടതിനാലാണ് ഇത്തരം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയതെന്നും ചില്‌കോട്ട് സമിതി കണ്ടെത്തിയിട്ടുണ്ട്. യുദ്ധം എന്നത് അവസാനം കൈക്കൊള്ളേണ്ട തീരുമാനം മാത്രമായിരുന്നു. മറ്റ് നിരവധി പരിഹാരങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നിട്ടും ടോണി ബ്ലെയറിന് തെറ്റിയതായും സമിതി കണ്ടെത്തി. 2007-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ച ടോണി ബ്ലെയര്‍ പിന്നീട് കത്തോലിക്ക സഭാ വിശ്വാസിയായി തീര്‍ന്നിരുന്നു. ഇറാഖിലേക്ക് സൈന്യത്തെ അയക്കുവാന്‍ തീരുമാനിച്ച തെറ്റായ നടപടിയെ ഓര്‍ത്ത് ദുഃഖിക്കാത്ത ഒരു ദിവസവും ഇപ്പോൾ തന്റെ ജീവിതത്തില്‍ ഇല്ലന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം തന്റെ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ലോകനേതാക്കൾക്ക് വഴി തെറ്റുമ്പോൾ പലപ്പോഴും സഭ അതിനെ തിരുത്താൻ ശ്രമിക്കാറുണ്ട്; എന്നാൽ രാഷ്ട്ര നേതാക്കന്മാർ അതിന് ചെവികൊടുക്കാതെ വരുമ്പോൾ അത് ചരിത്രപരമായ അബദ്ധങ്ങളിലേക്ക് ലോകത്തെ നയിക്കുന്നു.
Image: /content_image/News/News-2016-07-12-02:50:53.jpg
Keywords:

1934
Category: 1
Sub Category:
Heading: വത്തിക്കാന്റെ മാധ്യമവിഭാഗത്തിന് ഇനി പുതിയ സാരഥികള്‍
Content: വത്തിക്കാന്‍: വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്റെ തലവനായി മുന്‍ ഫോക്സ് ന്യൂസ് ലേഖകന്‍ ഗ്രെഗ് ബെര്‍കിനെ നിയമിച്ചു. 10 വര്‍ഷത്തെ സേവനത്തിന് ശേഷം ജെസ്യൂട്ട് വൈദികന്‍ ഫാ.ഫ്രെഡറിക്കോ ലൊംബാര്‍ഡി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 74 കാരനായ ലൊംബാര്‍ഡി ആഗസ്റ്റ് ഒന്നിന് സ്ഥാനമൊഴിയും. ഗ്രെഗ് ബെര്‍കിന്‍റെ നിയമനം കൂടാതെ വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്ററായി പലോമോ ഗാര്‍ഷ്യയെയും പുതിയതായി നിയമിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു വനിതയെ ഈ തസ്തികയില്‍ നിയമിക്കുന്നത്. കൊളംബിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രെഗ് ബെര്‍ഗ് നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍, ഫോക്സ് ന്യൂസ് എന്നീ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ സ്ഥാനമൊഴിയുന്ന ഫാ.ഫ്രെഡറിക്കോ ലൊംബാര്‍ഡി 1990-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്റ്ററായാണ് ചുമതലയേറ്റത്. 2006-ല്‍ മുന്‍ പോപ്പ് ബനഡിക്ട് 16-ാമന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്റ്ററായി നിയമിക്കുകയായിരിന്നു. വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ അസിസ്റ്റന്‍റ് ഡയറക്റ്ററായി നിയമിക്കപ്പെട്ട പലോമോ ഗാര്‍ഷ്യ സ്പെയിനില്‍ നിന്ന്‍ മാധ്യമ വിഭാഗത്തില്‍ ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സ്പാനിഷ് റേഡിയോക്കു വേണ്ടി വത്തിക്കാന്‍ ലേഖകയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു.
Image: /content_image/News/News-2016-07-12-00:46:28.png

1935
Category: 1
Sub Category:
Heading: ബാഗ്ദാദില്‍ ആക്രമണം നടത്തിയവരോട് ക്ഷമിക്കുവാന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോന്റെ ആഹ്വാനം
Content: ബാഗ്ദാദ്: കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തവരോട് ക്ഷമിക്കുവാന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോന്റെ ആഹ്വാനം. ജൂലൈ മൂന്നാം തീയതി ബാഗ്ദാദില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും, 200-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ അനുസ്മരിക്കുവാന്‍ വേണ്ടി നടത്തിയ പ്രാര്‍ത്ഥനയിലാണ് പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോ അക്രമികളോട് എല്ലാവരും ക്ഷമിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. "നമ്മള്‍ ഇന്ന് നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ആത്മീയ തലത്തിലും രാജ്യസ്‌നേഹ തലത്തിലും സാമൂഹിക തലത്തിലും പ്രാധാന്യമുണ്ട്. ബാഗ്ദാദിലെ തീവ്രവാദി ആക്രമണം ഇറാഖിലെ ഈദ് ആഘോഷങ്ങളെ ദുഃഖപൂര്‍ണ്ണമാക്കി. ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഈ വേളയെ കരച്ചിലിനായി മാറ്റിവയ്‌ക്കേണ്ടി വന്ന മുസ്ലീം സഹോദരങ്ങളെ ഓര്‍ക്കുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദൈവം അവരെ ആശ്വസിപ്പിക്കട്ടെ" പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇത്തരം ക്രൂരതകള്‍ മതവിശ്വാസികളായ സാധാരണ മുസ്ലീങ്ങളേയും ക്രൈസ്തവരേയും യസീദികളേയും കൊലപ്പെടുത്തുകയാണെന്നും പാത്രീയാക്കീസ് ആരോപിച്ചു. നിരപരാധികളെ കൊല്ലുന്നതു മൂലം ആര്‍ക്കും സ്വര്‍ഗം ലഭിക്കുകയില്ലെന്നും ഇത്തരക്കാര്‍ക്ക് നരകം മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രാര്‍ത്ഥിക്കാം. സര്‍ക്കാരും രാഷ്ട്രീയനേതാക്കളും ഒരുമിച്ച് ഒരു മനസോടെ പ്രവര്‍ത്തിച്ചാല്‍ ഐഎസ് തീവ്രവാദികളുടെ ക്രൂരതയില്‍ നിന്നും രാജ്യത്തെ നിഷ് പ്രയാസം മോചിപ്പിക്കുവാന്‍ സാധിക്കും. ഇറാഖികള്‍ക്ക് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും മുന്നോട്ട് ജീവിക്കുവാന്‍ വഴിതെളിക്കുന്ന പരിഹാരങ്ങള്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കണ്ടെത്തുവാന്‍ കഴിയണം". പാത്രീയാര്‍ക്കീസ് ലൂയി സാക്കോസ് പറഞ്ഞു.
Image: /content_image/News/News-2016-07-12-00:58:51.jpg
Keywords: iraq,attack,Chaldean,patriarch,tolerance,forgive

1936
Category: 18
Sub Category:
Heading: മാര്‍ ജെയിംസ് പഴയാറ്റില്‍ ലാളിത്യത്തിന്റേയും വിശുദ്ധിയുടെയും പ്രതിബിംബം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപമായിരുന്നു ദിവംഗതനായ മാര്‍ ജയിംസ് പഴയാറ്റിലെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. 82 വര്‍ഷത്തെ ഈലോകജീവിതത്തില്‍ 55 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയിലും 38 വര്‍ഷത്തെ മേല്‍പട്ട ശുശ്രൂഷയിലും ഒരേ ലാളിത്യവും വിശുദ്ധിയും കാത്തു സൂക്ഷിക്കാനായി എന്നത് ആ വലിയ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. ഇരിങ്ങാലക്കുട രൂപതയുടെ ആരംഭ ഘട്ടം മുതല്‍ 33 വര്‍ഷം രൂപതയെ നയിച്ച ക്രാന്തദര്‍ശിയും, പ്രഗത്ഭനുമായ ഒരു ഇടയനെയാണ് നമുക്ക് നഷ്ടമായത്. 1955 ല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അജപാലനകാര്യങ്ങളില്‍ സഹായിക്കുന്നതിനായി സുപ്രധാന ദൗത്യം പരിശുദ്ധസിംഹാസനം മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിനെ നിയമിച്ചത് ഈ പ്രാഗത്ഭ്യത്തിന്‍ അംഗീകാരമായിരുന്നല്ലോ. ഇരിങ്ങാലക്കുട രൂപതക്കും ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ മിഷനും രൂപവും ഭാവവും നല്‍കിയ പിതാവിന്റെ ദീര്‍ഘവീക്ഷണം സഭയ്ക്കു മുഴുവനും വലിയ ചാലകശക്തി ആയിരുന്നു എന്നതില്‍ രണ്ടു പക്ഷമില്ല എന്ന് കര്‍ദ്ദിനാള്‍ വിലയിരുത്തി. അഭിവന്ദ്യ പിതാവിന്റ വേര്‍പാടില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ വിശ്വാസികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.
Image: /content_image/India/India-2016-07-12-01:32:46.jpg

1937
Category: 1
Sub Category:
Heading: അധാര്‍മ്മികമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും സഭ ശക്തമായി പ്രതികരിക്കും: ഫിലിപ്പിന്‍സ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
Content: മനില: ധാര്‍മ്മികമല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കെതിരേയും സഭ ശബ്ദം ഉയര്‍ത്തുമെന്ന് ഫിലിപ്പിന്‍ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് സോക്രട്ടീസ് വില്ലിഗാസ്. ഫിലിപ്പിന്‍സിലെ സഭയുടെ നേതാക്കന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ശക്തമായ നിലപാടുകളുമായി രംഗത്ത് വന്നിട്ടുള്ളത്. മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടവരേയോ സംശയിക്കുന്നവരേയോ വെടിവച്ച് കൊലപ്പെടുത്തണമെന്ന പുതിയ പ്രസിഡന്റിന്റെ നിര്‍ദേശം മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത തീരുമാനമാണെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. ആളുകളുടെ ജീവനും അന്തസും സംരക്ഷിക്കുവാന്‍ സഭ അവസാനം വരെ നിലകൊള്ളുമെന്നും അപകട സാഹചര്യങ്ങളില്‍ നിന്നും ദുര്‍ബലരെ സംരക്ഷിക്കേണ്ട ചുമതല സഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ വ്യാജ പ്രചാരണങ്ങളും കെട്ടുകഥകളും ഫിലിപ്പിയന്‍സ് ജനതയെ സത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നു പറഞ്ഞ ബിഷപ്പ് വിശ്വാസികളില്‍ തന്നെ ഇത്തരം പ്രവണതകള്‍ കാണുന്നതായും നിരീക്ഷിച്ചു. "എന്തു പ്രചാരണം തന്നെ നടത്തിയാലും സത്യം സത്യമായും അസത്യങ്ങള്‍ അങ്ങനെ തന്നെയും തുടരും. ചെറിയ കാലത്തേക്ക് ആളുകളുടെ കണ്ണിനെ മൂടിക്കെട്ടുവാന്‍ കഴിയും. എന്നാല്‍ എല്ലായ്‌പ്പോഴും ഇങ്ങനെ ചെയ്യുവാന്‍ സാധിക്കില്ല. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 2012-ല്‍ പ്രത്യേക നിയമം കൊണ്ടുവന്നതു മുതല്‍ സഭയുടെ പ്രബോധനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തിരിയുകയായിരുന്നു. ഇത്തരം ഒരു നിയമം വന്നതിനു ശേഷം ഇടയലേഖനങ്ങള്‍ വിശ്വാസികള്‍ പലരും മാനിക്കാത്ത സ്ഥിതിയിലേക്ക് എത്തുകയാണ് ചെയ്തത്. സഭ ധാര്‍മീക കാര്യങ്ങളെ കുറിച്ചു പറയുമ്പോള്‍ ജനം അധാര്‍മ്മിക കാര്യങ്ങളിലേക്ക് വേരൂന്നുകയാണ്". ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കുടുംബ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സഭയുടെ പ്രബോധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒരു വിഭാഗം സഭയുടെ നേതാക്കളെ കളിയാക്കുകയാണ്. വിവാഹിതരാകാത്തവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നതാണ് ഇത്തരക്കാരുടെ ചോദ്യം. സഭയുടെ നേതാക്കള്‍ സ്വേഛാധിപതികളാണെന്നും വേശ്യകളുടെ മക്കളാണ് സഭയെ നയിക്കുന്നതെന്നു വരെയുള്ള പരാമര്‍ശങ്ങളും ഉണ്ടായി". അടുത്തിടെ പ്രസിഡന്റ് ഡ്യൂട്ട്യേര്‍ട്ട് നടത്തിയ പരാമര്‍ശം ഓര്‍മ്മപ്പെടുത്തി ആര്‍ച്ച് ബിഷപ്പ് ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം വെളിവാക്കി. ഫിലിപ്പിന്‍സില്‍ സഭയ്ക്ക് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടുന്ന സമയമാണ് വരുന്നതെന്ന് ഓര്‍മ്മിച്ച ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് പരീക്ഷണ സമയത്താണ് രക്തസാക്ഷികളാകുവാന്‍ നാം തയ്യാറായി ഇരിക്കേണ്ടതെന്നും പറഞ്ഞു. ദൈവത്തിന്റെ ശുശ്രൂഷകളില്‍ നിന്നും ഒരു കാരണത്താലും പിന്നോട്ട് പോകരുതെന്ന് ബിഷപ്പ് നേതാക്കന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഫിലിപ്പിന്‍സില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ട്യേര്‍ട്ട് കത്തോലിക്ക സഭയ്ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും എതിരെ നിരവധി തവണ പരസ്യമായി രംഗത്തു വന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പ് സഭയുടെ നേതാക്കന്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തത്.
Image: /content_image/News/News-2016-07-12-05:53:22.jpg
Keywords: Philippians,catholic,church,against,new,law,president

1938
Category: 1
Sub Category:
Heading: വിശുദ്ധ ബലി ജനങ്ങളുടെ നേരെ തിരഞ്ഞു വേണം അര്‍പ്പിക്കുവാന്‍: കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്
Content: ലണ്ടന്‍: പുരോഹിതര്‍ കിഴക്കോട്ട് തിരഞ്ഞ് നിന്ന് കുര്‍ബാന അര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടുമായി കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് രംഗത്ത്. വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ കീഴിലുള്ള വൈദികര്‍ക്കെല്ലാം കര്‍ദിനാള്‍ ഇതു സംബന്ധിക്കുന്ന പ്രത്യേക നിര്‍ദേശം എഴുത്തിലൂടെ കൈമാറി. വത്തിക്കാന്‍ ദിവ്യാരാധന സമിയുടെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കിഴക്കോട്ട് തിരിഞ്ഞ് നിന്നു കുര്‍ബാന അര്‍പ്പിക്കുന്നതിനെ സ്വാഗതം ചെയ്യണമെന്ന് മുമ്പ് പ്രതികരിച്ചിരുന്നു. ആരാധനയെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കിഴക്കോട്ട് തിരഞ്ഞ് നിന്നു പുരോഹിതര്‍ ബലിയര്‍പ്പിക്കണമെന്നും ഇത്തരത്തില്‍ ചെയ്യുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന പഠിപ്പിക്കലുകള്‍ ശരിയല്ലെന്നും പറഞ്ഞത്. എന്നാല്‍, റോമന്‍ കത്തോലിക്ക വിശ്വാസ പ്രമാണങ്ങള്‍ പ്രകാരം അള്‍ത്താര ഭിത്തിയില്‍ നിന്നും നീക്കി വേണം നിര്‍മ്മിക്കുവാനെന്നും ഇതിനു ചുറ്റും വൈദികര്‍ക്കും ശുശ്രൂഷകര്‍ക്കും നടക്കുവാന്‍ സാധിക്കണമെന്നും പറയുന്നുണ്ടെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് വൈദികര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരത്തില്‍ ബലിപീഠം നിര്‍മ്മിച്ചിരിക്കുന്നത് ജനങ്ങള്‍ക്ക് നേരെ സാധ്യമാകുന്ന എല്ലാ സമയങ്ങളിലും മുഖാമുഖം കണ്ട് വിശുദ്ധി ബലി വൈദികന്‍ അര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് കത്തില്‍ വിശദീകരിക്കുന്നു. 2009-ല്‍ കൂടിയ വത്തിക്കാന്റെ ദിവ്യാരാധന സമിതി കിഴക്കോട്ട് തിരിഞ്ഞ് കുര്‍ബാന അര്‍പ്പിക്കുന്നതിനെ വിലക്കുന്നില്ലെന്ന കാര്യവും കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് തന്റെ വൈദികര്‍ക്കുള്ള കത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളുമായി വൈദികന്‍ മുഖാമുഖം നിന്ന് ആരാധിക്കുമ്പോള്‍ ഉണ്ടാകുന്ന അടുപ്പത്തെ മുന്‍നിര്‍ത്തി വേണം വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ എന്ന താല്‍പര്യമാണ് തന്റെ കത്തിലൂടെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് വെളിവാക്കുന്നത്. വൈദികര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും സംരക്ഷിക്കുവാനുള്ള വേദിയല്ല വിശുദ്ധ ബലി അര്‍പ്പിക്കുന്ന സമയത്ത് ലഭിക്കുന്നതെന്ന കാര്യം കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് പ്രത്യേകം വൈദികരുടെ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. സഭയുടെ പഠിപ്പിക്കലുകളില്‍ തന്നെ അടിയുറച്ചു വേണം കൂദാശകള്‍ നടത്തുവാനെന്നും കര്‍ദിനാള്‍ നിഷ്‌കര്‍ഷിക്കുന്നു. വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ റോബര്‍ട്ട് സാറാഹ് കഴിഞ്ഞയാഴ്ച കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Image: /content_image/News/News-2016-07-12-04:00:00.jpg
Keywords: holy,mass,east,direction,discouraging,cardinal,Nichols

1939
Category: 18
Sub Category:
Heading: സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: കാലടി: ഭാവിയുടെ വാഗ്ദാനങ്ങളെന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കാഞ്ഞൂര്‍ ഫൊറോന മഹായുവജന കണ്‍വന്‍ഷനായ സ്പന്ദന്‍ 2K16-ന്‍റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. "ആധുനികസംസ്കാരത്തിന്‍റെ സ്വാധീനങ്ങളെ വിവേചനത്തോടെ സമീപിക്കാന്‍ ജാഗ്രത ആവശ്യമാണ്. ഭാവിയുടെ വാഗ്ദാനങ്ങളെന്ന നിലയില്‍ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ശക്തമായി നിലകൊള്ളാന്‍ യുവജനങ്ങള്‍ തയാറാകണം. സഭയുടെ ശുശ്രൂഷകള്‍ക്കു ഊര്‍ജ്ജം പകരാന്‍ യുവാക്കളുടെ സാന്നിധ്യവും സഹകരണവും ഗുണകരമാകും". മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു. സമ്മേളനം കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഡോ.വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജോഷി കളപ്പറമ്പത്ത്, കാലടി സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോസഫ് താമരവെളി എന്നിവര്‍ പ്രസംഗിച്ചു. ആധുനിക യുവത്വം നേരിടുന്ന വെല്ലുവിളികള്‍, യുവജനങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്നീ വിഷയങ്ങളില്‍ ഫാ.റോയി വടക്കന്‍, അഡ്വ. ഫിജോ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Image: /content_image/India/India-2016-07-12-04:32:56.jpg

1940
Category: 1
Sub Category:
Heading: കന്ധമാലില്‍ ആക്രമണങ്ങള്‍ തുടര്‍കഥയാകുന്നു; ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ
Content: ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമാലില്‍ ഗ്രാമീണരെ മാവോയിസ്റ്റുകളാണെന്ന് കരുതി പട്ടാളം വെടിവച്ച് കൊലപ്പെട്ടുത്തിയ സംഭവം അപലപനീയമെന്ന് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ. സംഭവിക്കാന്‍ പാടില്ലാത്തതാണ് കന്ധമാലില്‍ നടന്നതെന്ന് 'മാറ്റേഴ്‌സ് ഇന്ത്യ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. നിഷ്‌കളങ്കരായ ഗ്രാമീണര്‍ക്ക് നീതി നടത്തികൊടുക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡീഷ കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ അധ്യക്ഷനാണ് കുട്ടക്-ഭുവനേശ്വര്‍ രൂപതയുടെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ. കന്ധമാൽ ജില്ലയിലെ പരംഗ്പരാംഗ് എന്ന ഗ്രാമത്തിലെ 11 പേര്‍ ബല്ലിഗുഡുവാ എന്ന സ്ഥലത്ത് നിന്നും മടങ്ങി വന്നപ്പോഴാണ് പട്ടാളം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായ ബല്ലിഗുഡുവായില്‍ നിന്നും തൊഴിലുറപ്പ് വേതനം കൈപ്പറ്റിയ ശേഷം ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് ഓട്ടോറിക്ഷായില്‍ മടങ്ങുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിലുള്ള യാത്ര ദുഷ്‌കരമാകുകയും ഗ്രാമീണര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വീടുകളിലേക്ക് നടക്കുകയും ചെയ്തു. എന്നാല്‍, ഇരുട്ടില്‍ നടക്കുന്ന 11 പേരും മാവോയിസ്റ്റുകളാണെന്ന് കരുതി പട്ടാളം ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട അഞ്ചു പേരില്‍ രണ്ടു വയസുള്ള ഗ്രേസി ഡിഗല്‍ എന്ന പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ ആചരിച്ചു. മേഖലയില്‍ പലയിടത്തും സംഘര്‍ഷം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ അന്തരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായ ജില്ലയാണ് ഒഡീഷയിലെ കന്ധമാൽ. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6500-ല്‍ അധികം ഭവനങ്ങള്‍ തകര്‍ക്കപ്പെട്ട കന്ധമാൽ ജില്ലയിലെ, 350-ല്‍ അധികം വരുന്ന ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും 2008-ല്‍ ആക്രമണം നടന്നിരുന്നു. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആസൂത്രിതമായി നടന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ അജയ് കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പിഴവ് മൂലം ഇത്തരത്തില്‍ തെറ്റായ ആക്രമണങ്ങള്‍ സംഭവിക്കാം. വര്‍ഗീയമായ കലാപങ്ങള്‍ ആളികത്തിക്കുവാന്‍ ചില ഭരണകേന്ദ്രങ്ങളില്‍ നിന്നുള്ള മനപൂര്‍വ്വമായ ഇടപെടലായും ഇതിനെ കാണാം. ഇത്തരം കലാപങ്ങളിലൂടെ ആദിവാസികളേയും ക്രൈസ്തവരേയും മേഖലയില്‍ നിന്നും തുടച്ചു നീക്കുവാനാണ് പലരും ശ്രമിക്കുന്നതെന്നും ഫാദര്‍ അജയ് കുമാര്‍ സിംഗ് പറഞ്ഞു.
Image: /content_image/News/News-2016-07-12-07:19:47.jpg
Keywords: Kandhamal,killings,bishop,response,christian,attacked

1941
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മാദ്ധ്യസ്ഥം വഴി എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടും; ബൊളോഗ്നയിലെ വിശുദ്ധ കാതറിന്റെ ജീവിതത്തില്‍ നിന്ന്‍
Content: “അങ്ങയുടെ മുന്‍പില്‍ കൊണ്ട് വന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു” (ഉല്‍പ്പത്തി 33:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-12}# ബൊളോഗ്നയിലെ വിശുദ്ധ കാതറീന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് വലിയ സ്നേഹമായിരുന്നു. അതിയായ ഭക്തിയോടു കൂടി അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു. അവള്‍ അവര്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ഇപ്രകാരം പറഞ്ഞുകൊണ്ട് വിശുദ്ധ മറ്റുള്ളവരേയും അതിന് വേണ്ടി പ്രേരിപ്പിച്ചു, “സ്വര്‍ഗ്ഗീയ പിതാവില്‍ നിന്നും എന്തെങ്കിലും സഹായം സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷമാണ്. ദൈവത്തിന്റെ തിരുമുമ്പില്‍ അവര്‍ക്ക് വേണ്ടിയുള്ള എന്റെ അപേക്ഷകള്‍ അവതരിപ്പിക്കുമ്പോള്‍ അത് അനുഗ്രഹമായി മാറുമെന്ന്‍ എനിക്കു ഉറപ്പുണ്ട്. കാരണം ശുദ്ധീകരണാത്മാക്കളുടെ മാദ്ധ്യസ്ഥം വഴി എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടും എന്ന് എനിക്ക് അറിയാം.” #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തേക്ക് എറിയപ്പെടാതിരിക്കുവാനായി, ആത്മാക്കളുടെ മോക്ഷത്തിനായി നമ്മെ തന്നെ സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2016-07-12-06:44:22.jpg
Keywords: വിശുദ്ധ കാത

1942
Category: 18
Sub Category:
Heading: പഴയാറ്റില്‍ പിതാവിന് യാത്രാമൊഴി; മൃതസംസ്കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു 2 മണിക്ക്
Content: തൃശ്ശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്‌കാര ശുശ്രൂഷകൾ ഇന്ന്‍ നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്കാണ് ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. സീറോ മലബാർ സഭാ മേലദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സിബിസിഐ, കെ.സി.ബി.സി. പ്രസിഡന്റ് മാർ ബസേലിയൂസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുക്കും. ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിന്ന മൃതദേഹം ഇന്നലെ രാവിലെ പ്രാർത്ഥനകൾക്കുശേഷം രാവിലെ ഈസ്റ്റ് പുത്തൻചിറയിലെ പഴയാറ്റിൽ ചാക്കുണ്ണി മകൻ ഡോ. സണ്ണിയുടെ ഭവനത്തിലും 11 മുതൽ 12 മണി വരെ പുത്തൻചിറ ഈസ്റ്റ് പള്ളിയിലും പൊതുദർശനത്തിന് വച്ചു. ഇരിങ്ങാലക്കുടയിൽ ഒരുമണി മുതൽ 1.30 വരെ രൂപതാഭവനത്തിലും രണ്ട് മുതൽ 3.30 വരെ പിതാവ് വാർദ്ധക്യ കാലത്ത് താമസിച്ച മൈനർ സെമിനാരിയിലും തുടർന്ന് നാലു മുതൽ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയത്തിലും അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിന്നു. ഇന്ന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ ദൈവാലയത്തിൽ മൃതസംസ്‌കാര ശുശ്രൂഷയും വിശുദ്ധ ബലിയും നഗരി കാണിക്കലും നടത്തും. ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ പ്രത്യേകമായി തയാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും. രൂപതയുടെ പ്രഥമ മെത്രാനായതുകൊണ്ട് ദൈവാലയത്തിനകത്ത് സ്ഥിതിചെയ്യുന്ന കപ്പേളയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് പ്രത്യേക പ്രാർത്ഥനകൾക്കും അനുരഞ്ജന കൂദാശയ്ക്കുമായി ഒരുക്കിയ ഇടമാണ് ഈ കപ്പേള. മൃതസംസ്‌കാര ശുശ്രൂഷകൾക്കുശേഷം വൈകുന്നേരം ആറിനായിരിക്കും കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം. രൂപതയിലെ ഇടവക ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും ഇടവകപള്ളി കൊടിമരത്തിൽ കറുത്ത പതാക പകുതി താഴ്ത്തികെട്ടി ഒരാഴ്ച ദുഃഖാചരണം നടത്തണമെന്നും രണ്ട്, മൂന്ന് എന്ന ക്രമത്തിൽ ദൈവാലയമണി മുഴക്കണമെന്നും രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നേരത്തെ അറിയിച്ചിരിന്നു. മൃതസംസ്‌കാര ദിനമായ ഇന്ന്‍ രൂപതയിലെ എല്ലാ ക്രൈസ്തവ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2016-07-12-23:54:53.jpg