Content | “അങ്ങയുടെ മുന്‍പില്‍ കൊണ്ട് വന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു” (ഉല്‍പ്പത്തി 33:11).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-12}#
ബൊളോഗ്നയിലെ വിശുദ്ധ കാതറീന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് വലിയ സ്നേഹമായിരുന്നു. അതിയായ ഭക്തിയോടു കൂടി അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു. അവള്‍ അവര്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ഇപ്രകാരം പറഞ്ഞുകൊണ്ട് വിശുദ്ധ മറ്റുള്ളവരേയും അതിന് വേണ്ടി പ്രേരിപ്പിച്ചു, “സ്വര്‍ഗ്ഗീയ പിതാവില്‍ നിന്നും എന്തെങ്കിലും സഹായം സ്വീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷമാണ്. ദൈവത്തിന്റെ തിരുമുമ്പില്‍ അവര്‍ക്ക് വേണ്ടിയുള്ള എന്റെ അപേക്ഷകള്‍ അവതരിപ്പിക്കുമ്പോള്‍ അത് അനുഗ്രഹമായി മാറുമെന്ന്‍ എനിക്കു ഉറപ്പുണ്ട്. കാരണം ശുദ്ധീകരണാത്മാക്കളുടെ മാദ്ധ്യസ്ഥം വഴി എന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടും എന്ന് എനിക്ക് അറിയാം.”
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തേക്ക് എറിയപ്പെടാതിരിക്കുവാനായി, ആത്മാക്കളുടെ മോക്ഷത്തിനായി നമ്മെ തന്നെ സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |