category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്ധമാലില്‍ ആക്രമണങ്ങള്‍ തുടര്‍കഥയാകുന്നു; ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ
Content ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമാലില്‍ ഗ്രാമീണരെ മാവോയിസ്റ്റുകളാണെന്ന് കരുതി പട്ടാളം വെടിവച്ച് കൊലപ്പെട്ടുത്തിയ സംഭവം അപലപനീയമെന്ന് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ. സംഭവിക്കാന്‍ പാടില്ലാത്തതാണ് കന്ധമാലില്‍ നടന്നതെന്ന് 'മാറ്റേഴ്‌സ് ഇന്ത്യ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. നിഷ്‌കളങ്കരായ ഗ്രാമീണര്‍ക്ക് നീതി നടത്തികൊടുക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡീഷ കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ അധ്യക്ഷനാണ് കുട്ടക്-ഭുവനേശ്വര്‍ രൂപതയുടെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ. കന്ധമാൽ ജില്ലയിലെ പരംഗ്പരാംഗ് എന്ന ഗ്രാമത്തിലെ 11 പേര്‍ ബല്ലിഗുഡുവാ എന്ന സ്ഥലത്ത് നിന്നും മടങ്ങി വന്നപ്പോഴാണ് പട്ടാളം ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലയിലെ തന്നെ പ്രധാന കേന്ദ്രമായ ബല്ലിഗുഡുവായില്‍ നിന്നും തൊഴിലുറപ്പ് വേതനം കൈപ്പറ്റിയ ശേഷം ഇവര്‍ സ്വന്തം ഗ്രാമത്തിലേക്ക് ഓട്ടോറിക്ഷായില്‍ മടങ്ങുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിലുള്ള യാത്ര ദുഷ്‌കരമാകുകയും ഗ്രാമീണര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വീടുകളിലേക്ക് നടക്കുകയും ചെയ്തു. എന്നാല്‍, ഇരുട്ടില്‍ നടക്കുന്ന 11 പേരും മാവോയിസ്റ്റുകളാണെന്ന് കരുതി പട്ടാളം ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട അഞ്ചു പേരില്‍ രണ്ടു വയസുള്ള ഗ്രേസി ഡിഗല്‍ എന്ന പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ ആചരിച്ചു. മേഖലയില്‍ പലയിടത്തും സംഘര്‍ഷം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ അന്തരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായ ജില്ലയാണ് ഒഡീഷയിലെ കന്ധമാൽ. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6500-ല്‍ അധികം ഭവനങ്ങള്‍ തകര്‍ക്കപ്പെട്ട കന്ധമാൽ ജില്ലയിലെ, 350-ല്‍ അധികം വരുന്ന ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും 2008-ല്‍ ആക്രമണം നടന്നിരുന്നു. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആസൂത്രിതമായി നടന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ അജയ് കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പിഴവ് മൂലം ഇത്തരത്തില്‍ തെറ്റായ ആക്രമണങ്ങള്‍ സംഭവിക്കാം. വര്‍ഗീയമായ കലാപങ്ങള്‍ ആളികത്തിക്കുവാന്‍ ചില ഭരണകേന്ദ്രങ്ങളില്‍ നിന്നുള്ള മനപൂര്‍വ്വമായ ഇടപെടലായും ഇതിനെ കാണാം. ഇത്തരം കലാപങ്ങളിലൂടെ ആദിവാസികളേയും ക്രൈസ്തവരേയും മേഖലയില്‍ നിന്നും തുടച്ചു നീക്കുവാനാണ് പലരും ശ്രമിക്കുന്നതെന്നും ഫാദര്‍ അജയ് കുമാര്‍ സിംഗ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2016-07-12 00:00:00
KeywordsKandhamal,killings,bishop,response,christian,attacked
Created Date2016-07-12 15:08:38