Contents

Displaying 1721-1730 of 24970 results.
Content: 1892
Category: 1
Sub Category:
Heading: മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന്‍ ആയിരങ്ങള്‍ വത്തിക്കാനിലേക്ക്
Content: കൊല്‍ക്കത്ത: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങിനു സാക്ഷികളാകുവാന്‍ ഇന്ത്യയില്‍ നിന്നും ആയിരങ്ങള്‍ വത്തിക്കാനിലേക്ക്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത്. കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ, മദര്‍തെരേസ സ്ഥാപിച്ച മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയല്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ തുടങ്ങിയവരും വത്തിക്കാനിലേക്ക് സെപ്റ്റംബര്‍ ഒന്നാം തീയതി തന്നെ പുറപ്പെടും. 350 പേരടങ്ങുന്ന സംഘത്തെ ആയിരിക്കും ഇവര്‍ മൂവരും ചേര്‍ന്നു നയിക്കുകയെന്ന്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരിക്കും നയിക്കുക. കൊല്‍ക്കത്ത അതിരൂപതയുടെ കീഴിലുള്ള ആറു സംഘങ്ങളാണ് ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസയുടെ നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നത്. സിസ്റ്റര്‍ മേരി പ്രേമയുടെ കൂടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലെ അഞ്ചു സിസ്റ്ററുമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ സംഘവും ഉണ്ടാകും. മൂന്നു സംഘങ്ങള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി തന്നെ പരിപാടികളില്‍ പങ്കെടുക്കുവാനായി വത്തിക്കാനിലേക്ക് തിരിക്കും. ഇവരെ കൂടാതെ മദറിന്റെ കൂടെ പ്രവര്‍ത്തിച്ച 200-ല്‍ അധികം പേര്‍ വത്തിക്കാനിലേക്ക് പോകുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ സ്ഥാപനം നടത്തുന്ന റുമിലാ മുഖര്‍ജിയാണ് ഇത്തരത്തില്‍ വത്തിക്കാനിലേക്കു പോകുന്ന ഒരു വ്യക്തി. മദര്‍തെരേസയുടെ ആശ്രമത്തിന്റെ അരികിലായി താമസിച്ചിരുന്ന ഇവര്‍ മദറിനെ കുറിച്ച് വര്‍ണിച്ചത് ഇങ്ങനെയാണ്, "കൊല്‍ക്കത്തക്കാര്‍ക്ക് മദര്‍ പണ്ടേ ഒരു വിശുദ്ധ തന്നെയാണ്. ദയയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണ് അവര്‍. മദറിനെ ഔദ്യോഗികമായി വിശുദ്ധയാക്കുന്ന ചടങ്ങിനു സാക്ഷിയാകാതിരിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല". വിശുദ്ധ പ്രഖ്യാപന ചടങ്ങിനായി വത്തിക്കാനിലേക്ക് പോകുന്നവര്‍ ഇറ്റലിയിലെ വിവിധ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. പല സ്വകാര്യ ടൂര്‍ കമ്പനികളും ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. ഗോവയില്‍ നിന്നും നിരവധി വിശ്വാസികള്‍ വത്തിക്കാനിലേക്ക് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നതായും ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്നവര്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലേക്കുള്ള ടിക്കറ്റുകള്‍ എല്ലാം തന്നെ ഇതിനോടകം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. മദര്‍തെരേസയുടെ കൂടെ ദീര്‍ഘകാലം സേവനം ചെയ്ത ചിത്രകാരിയായ സുനിത കുമാര്‍ ഇത്തവണ വത്തിക്കാനിലേക്ക് പോകുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. മദറിനെ വാഴ്ത്തപ്പെട്ടവളാക്കിയ സമയം താന്‍ വത്തിക്കാനിലായിരുന്നുവെന്നും ഈ തവണ കൊല്‍ക്കത്തയില്‍ ആഘോഷപൂര്‍വ്വം നടക്കുന്ന പലപരിപാടികളിലും നേതൃത്വം വഹിക്കേണ്ടതിനാലാണ് യാത്ര ഒഴിവാക്കുന്നതെന്നും അവര്‍ അറിയിച്ചു. ഇതിനിടെ മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ദിവസം അള്‍ത്താരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പും ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ബിഷപ്പിന്റെ പ്രതികരണം ഇങ്ങനെയാണ്. "മദറിനെ വിശുദ്ധയാക്കുന്ന ദിനത്തിലെ ചടങ്ങുകളെ സംബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ റിപ്പോര്‍ട്ട് ഇതുവരെയും എനിക്ക് ലഭ്യമായിട്ടില്ല. ഇതിനാല്‍ തന്നെ പരിശുദ്ധ പിതാവിന്റെ കൂടെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും ഉറപ്പ് ഒന്നും ഇപ്പോള്‍ പറയുവാന്‍ പറ്റില്ല. ഇത്തരം ഒരു അവസരം ലഭിച്ചാല്‍ അതിനെ വലിയ ദൈവകൃപയായി കാണും" ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ പറഞ്ഞു. ആഗസ്റ്റ് 26 മുതല്‍ 29 വരെ നന്ദനില്‍ മദര്‍തെരേസ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. മദറിനെ വിശുദ്ധയാക്കുന്നതിന്റെ ആഘോഷങ്ങള്‍ നഗരത്തില്‍ തുടങ്ങുക ചലച്ചിത്ര പ്രദര്‍ശനത്തോടെയാണ്. മദര്‍തെരേസയെ സംബന്ധിക്കുന്ന 20-ല്‍ അധികം ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകനായ സുനില്‍ ലൂക്കാസ് അറിയിച്ചു.
Image: /content_image/News/News-2016-07-07-03:42:31.jpg
Keywords: mother,teresa,canonization,mamatha,Banerjee
Content: 1893
Category: 1
Sub Category:
Heading: കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യനാഥനേ സന്ദര്‍ശിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സാധ്യമാകുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ജെനീവയില്‍ നടക്കുന്ന ദിവ്യകാരുണ്യ സമ്മേളനത്തിനു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ആഗ്നിലോ ബഗ്നാസ്‌കോയ്ക്കാണ് മാര്‍പാപ്പ സമ്മേളനത്തിനു മുന്നോടിയായി തന്റെ സന്ദേശം അയച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ദൈവാരാധനയെ സംബന്ധിച്ച 'Sacrosantum Concilium' എന്ന പ്രമാണരേഖയുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ തന്റെ സന്ദേശം തയ്യാറാക്കിയത്. "പാവനമായ സ്‌നേഹത്തിന്റെയും ഒരുമയുടേയും കരുണയുടേയും സന്ദേശമാണ് ദിവ്യകാരുണ്യത്തിലൂടെ നല്‍കപ്പെടുന്നത്. പരസ്പരം ഐക്യപ്പെടുവാനും ലോകത്തോടും സഭയോടും ഐക്യപ്പെടുവാനും ദിവ്യകാരുണ്യത്തിലൂടെ സാധിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. "കഴിയുമെങ്കില്‍ എല്ലാ ദിവസവും ദിവ്യകാരുണ്യ ഈശോയേ ദര്‍ശിക്കുവാന്‍ ഏവരും ശ്രമിക്കണം. വിശേഷിച്ച് നമ്മുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍. ക്രിസ്തുവിന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും നമുക്ക് ഇവിടെ നിന്നും ലഭിക്കും. മക്കളായ നമ്മോടുള്ള അവിടുത്തെ കാരുണ്യം ദിവ്യകാരുണ്യ നാഥനിലൂടെ ദര്‍ശിക്കാം". പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറയുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 18 വരെയാണ് ഇറ്റലിയില്‍ ദിവ്യകാരുണ്യ സമ്മേളനം നടക്കുന്നത്.
Image: /content_image/News/News-2016-07-07-04:49:53.jpg
Keywords: Blessed,Sacrament,visiteveryday,pope,Eucharistic,Congress
Content: 1894
Category: 18
Sub Category:
Heading: അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തിനു ബാംഗ്ലൂരില്‍ തുടക്കം; കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു
Content: ബംഗളൂരു: ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍സമിതിയുടെ (സി‌ബി‌സി‌ഐ) ദൈവശാസ്ത്ര കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനം ബംഗളൂരു എന്‍ബിസിഎല്‍സിയില്‍ ആരംഭിച്ചു. ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കാരുണ്യവര്‍ഷത്തിന്റെ ദൈവശാസ്ത്രപരമായ തലങ്ങള്‍ ഭാരതത്തില്‍ എപ്രകാരം പ്രായോഗികമാക്കാം എന്നതിനെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുന്നത്. സി‌ബി‌സി‌ഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിച്ചു. മനുഷ്യനോടു കാരുണ്യം കാണിക്കാത്ത മതവിശ്വാസം നിരീശ്വരവാദത്തിനു സമാനമാണെന്നു ക്ലീമീസ് കത്തോലിക്ക ബാവ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കരുണയുടെ പ്രഘോഷണത്താല്‍ മാത്രമേ ദൈവശാസ്ത്രത്തിനു പൂര്‍ണ്ണത കൈവരുകയുള്ളൂവെന്ന് കര്‍ദിനാള്‍ ആലേഞ്ചേരി സദസിനെ ഓര്‍മ്മിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ദൈവശാസ്ത്ര കമ്മീഷനില്‍ അംഗമായ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചു. പൂന ബിഷപ് ഡോ. തോമസ് ദാബ്രെ, റവ. ഡോ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ. ഡോ. സൂരജ് പിട്ടാപ്പിള്ളി, റവ.ഡോ.ജോസഫ് പാംബ്ലാനി, ഡോ.സിസ്റ്റര്‍ രേഖാ ചേന്നാട്ട്, റവ.ഡോ. ജോര്‍ജ് തേറുകാട്ടില്‍, റവ.ഡോ. എറല്‍ ദലിമാ, റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍, റവ. ഡോ. പോളച്ചന്‍ കോച്ചാപ്പിള്ളി എന്നിവര്‍ സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം ഇന്ന് അഞ്ചോടെ സമാപിക്കും.
Image: /content_image/India/India-2016-07-07-23:46:13.jpg
Keywords:
Content: 1895
Category: 1
Sub Category:
Heading: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തങ്ങളുടെ താല്‍പര്യങ്ങളും അഭിപ്രായവും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കന്യാസ്ത്രീമാര്‍ രംഗത്ത്
Content: വാഷിംഗ്ടണ്‍: അടുത്ത് നടക്കുവാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തങ്ങളുടെ ആശയങ്ങളും താല്‍പര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കന്യാസ്ത്രീമാര്‍ രംഗത്ത് ഇറങ്ങുന്നു. സിസ്റ്റര്‍ സിമോണി ക്യാംപ്‌ബെല്ലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം കന്യാസ്ത്രീകള്‍ ബസില്‍ യുഎസിന്റെ പലഭാഗത്തും പര്യടനം നടത്തുന്നത്. ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പിന്റെ പല പ്രചാരണങ്ങളും വംശീയമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതായിരുന്നു. ആളുകളെ പലതട്ടുകളായി കാണുകയും വിജയത്തിനു വേണ്ടി പല സ്ഥാനാര്‍ത്ഥികളും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം എതിരെയുള്ള ആശയങ്ങള്‍ തന്നെയാകും കന്യാസ്ത്രീമാര്‍ തങ്ങളുടെ പ്രചാരണ യാത്രയിലൂടെ ഉന്നയിക്കുകയെന്നു റിലിജ്യന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്ക എന്നതായിരിക്കും കന്യാസ്ത്രീമാരുടെ ബസ് പ്രചാരണത്തില്‍ മുന്‍തൂക്കം നല്‍കുന്ന സന്ദേശം. സാമൂഹിക പ്രവര്‍ത്തകയായ സിസ്റ്റര്‍ സിമോണി ക്യാംപ്‌ബെല്ലിനൊപ്പം 18 കന്യാസ്ത്രീകള്‍ കൂടി പ്രചാരണങ്ങളില്‍ പങ്കെടുക്കും. ജൂലൈ 11-ാം തീയതി ജാനസ്‌വില്ലില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുക. റിപ്പബ്ലിക്കന്‍ നേതാവും കത്തോലിക്ക വിശ്വാസിയുമായ പോള്‍ റിയാന്റെ തട്ടകമാണ് ജാനസ്‌വില്ല. എന്നാല്‍ റിയാന്റെ പല നടപടികളേയും സിസ്റ്റര്‍ സിമോണി നേരത്തെ വിമര്‍ശിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടിയുള്ള പ്രചാരണ പരിപാടിയല്ല ഇതെന്ന്‍ നേരത്തെ തന്നെ സി.സിമോണി ക്യാംപ്‌ബെല്ലി വ്യക്തമാക്കിയിരിന്നു. മത്സരരംഗത്തുള്ള രണ്ടു പാര്‍ട്ടികളുടെ യോഗങ്ങളിലും കന്യാസ്ത്രീമാര്‍ പങ്കെടുക്കും. 13 സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കന്യാസ്ത്രീമാര്‍ യാത്ര ചെയ്യും. 2012-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇത്തരമൊരു ബസ് ടൂര്‍ കന്യാസ്ത്രീമാര്‍ സംഘടിപ്പിച്ചത്. 'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം തന്നെ എല്ലാവരും ഒത്തൊരുമയോടെ, എല്ലാവരേയും ഉള്‍ക്കൊണ്ട് ജീവിക്കണം എന്നതാണ്. 2016-ലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന പലവിഷയങ്ങളെ കുറിച്ചും ഞങ്ങള്‍ വോട്ടറുമാരുടെ ഇടയില്‍ പ്രചാരണം നടത്തും'. സിസ്റ്റര്‍ ക്യാംപ്‌ബെല്‍ പറഞ്ഞു. ദിനംപ്രതി കൂടിവരുന്ന വംശീയ ചിന്തകളിലും കുടിയേറ്റക്കാരും മറ്റും നേരിടുന്ന പ്രശ്‌നങ്ങളിലും തങ്ങള്‍ ഏറെ ദുഃഖിതരാണെന്നു കന്യാസ്ത്രീകള്‍ പറയുന്നു. മുസ്ലീം സഹോദരങ്ങളേയും മറ്റുചില വിഭാഗക്കാരേയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രമ്പ് നടത്തുന്ന പ്രസ്താവനകളിലും ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ജീവിക്കുവാന്‍ സാധിക്കുന്ന സമാധാനം നിലകൊള്ളുന്ന ഒരു അമേരിക്ക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രചാരണം നടത്തുന്നതെന്നും അവര്‍ പറയുന്നു. കുടുംബ ബന്ധങ്ങളെ ബാധിക്കാത്ത തരത്തില്‍ ജോലി സ്ഥലങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമുള്ള ഇടങ്ങളായി മാറ്റണമെന്നും നികുതി ഭാരം ജനങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതാകണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു.
Image: /content_image/News/News-2016-07-08-00:06:53.jpg
Keywords: nun,on,bus,usa,president,election,campaign
Content: 1896
Category: 6
Sub Category:
Heading: ദൈവം ഭരമേല്പിച്ച പത്രോസിന്റെ പിന്‍ഗാമിയുടെ ദൗത്യം
Content: ''അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തിയെന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:36). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 8}# 'നീ പത്രോസ്സാകുന്നു' എന്ന വാക്കുകള്‍, ഈ രണ്ടായിരം വര്‍ഷത്തെ കാലയളവിനുള്ളില്‍, ദുര്‍ബ്ബലനും പാപിയുമായ മനുഷ്യന്റെ കാതുകളിലും മനസാക്ഷിയിലും 264 പ്രാവശ്യം ചൊല്ലപ്പെട്ടിരിക്കുന്നു. ദൈവേഷ്ട്ട പ്രകാരം പത്രോസിന്റെ പിന്‍ഗാമിയായി ഞാനടക്കം 264 പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇത്തവണ കേസറിയ ഫിലിപ്പിയിലെ വാഗ്ദാനം ആവര്‍ത്തിക്കപ്പെട്ടത് എനിക്കായിരുന്നു; ദൈവേഷ്ട്ട പ്രകാരം പത്രോസിന്റെ ഒദ്യോഗിക പദവിയിലിരുന്നുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുന്നത്. പത്രോസിനോട് അവിടുന്ന് പ്രഖ്യാപിച്ച അതേ സന്ദേശവുമായി നിലകൊള്ളാന്‍ അവിടുന്ന് എന്നെയും ക്ഷണിച്ചിരിക്കുന്നു. പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ എന്റെ അവസാനത്തെ കുമ്പസാരം വരെ പറയാന്‍ പോകുന്നത് ഒരു വാചകത്തില്‍ ചുരുക്കാം. "എവിടെയൊക്കെ പോയാലും, ക്രിസ്തുവിന്റെ സദ്‌വാര്‍ത്ത ഉത്‌ഘോഷിച്ച പത്രോസിന്റെ വീറോടും ശക്തിയോടും കൂടി യേശുവിനെ പ്രഖ്യാപിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ നിര്‍വഹിച്ചിരിക്കും". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.7.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-08-00:55:57.jpg
Keywords: പത്രോസ്
Content: 1897
Category: 1
Sub Category:
Heading: മാതാപിതാക്കളുടെ ശ്രദ്ധകുറവ് മക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നു: ബംഗ്ലാദേശ് ബിഷപ്പ് ഗിര്‍വാസ് റോസാരിയോ
Content: ധാക്ക: കുടുംബങ്ങളില്‍ മക്കളെ ശരിയായ രീതിയില്‍ ശ്രദ്ധിക്കാത്തതിനാലാണ് യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി പോകുന്നതെന്ന് ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയുടെ ബിഷപ്പ് ഗിര്‍വാസ് റോസാരിയോ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക അവസ്ഥയെ കുറിച്ചോ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ചോ മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തതും പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നു. പണം മാത്രം കുട്ടികള്‍ക്കു നല്‍കുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം തെറ്റിധാരണകളാണ് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ധാക്കയില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. "പണം മാത്രം നാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നാം നിറവേറ്റുന്നു. എന്നാല്‍ അവരുടെ പ്രശ്‌നങ്ങളിലേക്ക് നാം കടന്നു ചെല്ലുന്നില്ല. കുട്ടികളുടെ മേലുള്ള നമ്മുടെ ശ്രദ്ധകുറവ് മറ്റുള്ളവര്‍ അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നു. ഇത് അവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു. അക്രമങ്ങള്‍ തങ്ങളെ സ്വര്‍ഗത്തില്‍ എത്തിക്കുമെന്ന തെറ്റായ ചിന്ത അവര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇതിനെ ദേശീയമായ ഒരു പ്രശ്‌നമായി കാണുവാന്‍ നമ്മള്‍ തയ്യാറാകണം". ബിഷപ്പ് ഗിര്‍വാസ് റോസാരിയോ പറഞ്ഞു. ജൂലൈ ഒന്നാം തീയതി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഏഴു തീവ്രവാദികളുടെയും പ്രായം 20-നും 22-നും ഇടയിലായിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രധാന നേതാവിന്റെ മകനും തീവ്രവാദികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത ജനങ്ങളില്‍ അമ്പരപ്പുളവാക്കിയിരിന്നു. കൊല്ലപ്പെട്ട എല്ലാ തീവ്രവാദികളും ധനിക കുടുംബങ്ങളിലെ അംഗങ്ങളാണ്. മികച്ച സ്വകാര്യ സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസം ലഭിച്ചവരാണ് ഇവര്‍. ആക്രമണത്തെ അപലപിച്ച മുസ്ലീം ബംഗ്ലാദേശി നേതാക്കളുടെ കൂടെ തീവ്രവാദത്തെ എതിര്‍ക്കുവാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.
Image: /content_image/News/News-2016-07-08-02:23:40.jpg
Keywords: Bangladesh,bishop,statement,terrorism,dhaka,attack
Content: 1898
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഭാരതത്തില്‍ നിന്നും 151 പേരുടെ സംഘം
Content: ന്യൂഡല്‍ഹി: പോളണ്ടില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ ഭാരതത്തില്‍ നിന്നുള്ള 151 പേര്‍ പങ്കെടുക്കും. ജൂലൈ 25 മുതല്‍ 31 വരെയാണ് സമ്മേളനം നടക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കത്തോലിക്ക വിശ്വാസികളായ യുവാക്കള്‍ പങ്കെടുക്കുന്ന സമ്മേളനമാണിത്. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം ഇതിനു മുന്നോടിയായി നടക്കുന്നുണ്ട്. ഇന്ത്യന്‍ സംഘം ഇതിലും പങ്കെടുക്കുകയും സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാംസ്‌കാരിക പരിപാടികള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശാരദ കുംജൂര്‍ യുസിഎ ന്യൂസിനോട് പറഞ്ഞു."വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ യുവാക്കളേയും സഭാ നേതാക്കളേയും നേരില്‍ കാണുവാനുള്ള അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും വിവിധ രീതികളില്‍ ക്രൈസ്തവ സഭ നടത്തുന്ന ആരാധനകളെ സംബന്ധിച്ചുമാണ് സാംസ്‌കാരിക സമ്മേളനത്തിലെ പരിപാടി അവതരിപ്പിക്കുക. രാജ്യത്ത് ക്രൈസ്തവ വിശ്വാസം എങ്ങനെയാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നതെന്നും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതെങ്ങനെയാണെന്നും പരിപാടിയിലൂടെ പ്രദര്‍ശിപ്പിക്കും". ശാരദ കുംജൂര്‍ പറഞ്ഞു. 151 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 യുവാക്കളും 50 കോര്‍ഡിനേറ്ററുമാരും ഒരു ബിഷപ്പും ഉള്‍ക്കൊള്ളുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുവാനായി പോളണ്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ വിസാ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കിയതായി നേരത്തെ ന്യൂഡല്‍ഹിയിലെ പോളിഷ് എംബസി അറിയിച്ചിരുന്നു. യൂത്ത് കൗണ്‍സില്‍ സെക്രട്ടറിയായി സേവനം ചെയ്യുന്ന ഫാദര്‍ ദീപക് തോമസ്, ഭാരതത്തിലും സമാന സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെടുന്നു.സഭയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ ഇത് സാധ്യമാണ്. മതപരമായ ഒരു പരിപാടിയായി യുവജന സമ്മേളനത്തെ കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക തലങ്ങളിലെ പങ്കാളിത്തം ഏറെയുള്ള ഒരു ചടങ്ങാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കളില്‍ വിശ്വാസം രൂപീകൃതമാക്കുവാനും സമ്മേളനത്തിലൂടെ സാധിക്കുമെന്നും, വിശ്വാസമില്ലാത്ത യുവാക്കളിലൂടെ സഭയുടെ പ്രവര്‍ത്തനം സാധ്യമാകില്ലെന്നും ഫാദര്‍ ദീപക് തോമസ് കൂട്ടിച്ചേര്‍ത്തു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ ലോകത്തില്‍ നിന്നും യുവാക്കളെ മോചിപ്പിക്കുവാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് സാധിക്കുമെന്ന് പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററായ ജൂലിയ ജോസഫ് അഭിപ്രായപ്പെട്ടു. 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് യുവജന സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന യുവാക്കളുടെ ഈ വിശ്വാസോത്സവം മൂന്നു വര്‍ഷം കൂടുമ്പോഴാണ് നടക്കുക. പ്രാര്‍ത്ഥനയും ഗാനങ്ങളും അനുഭവ സാക്ഷ്യവും സമ്മേളനത്തിന്റെ മാറ്റ് കൂട്ടും.
Image: /content_image/News/News-2016-07-08-04:10:32.jpg
Keywords: world,youth,congress,poland,indian,delegates
Content: 1899
Category: 1
Sub Category:
Heading: പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍
Content: വത്തിക്കാന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് മാര്‍പാപ്പ ആയിരുന്ന പയസ് പന്ത്രണ്ടാമനെ തട്ടിക്കൊണ്ടു പോകുവാന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. വത്തിക്കാന്‍ മ്യൂസിയം സൂക്ഷിപ്പുകാരന്റെ മകന്‍ എഴുതിയ രേഖകളില്‍ നിന്നുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. വത്തിക്കാന്‍ ദിനപത്രമായ 'ഒസര്‍വേറ്ററി റോമാനോയാണ്' വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍പാപ്പയെ സുരക്ഷിതനായി പാര്‍പ്പിക്കുവാനായി ആക്രമിക്കപ്പെടുവാന്‍ കഴിയാത്ത ഒരു നഗരത്തിലേക്ക് മാറ്റി താമസിപ്പിക്കുക എന്നതാണ് ഹിറ്റ്‌ലര്‍ ഇതുകൊണ്ട് ലക്ഷ്യം വച്ചിരുന്നത്. ബര്‍ത്തലോമിയോ നൊഗാര എന്ന വത്തിക്കാന്‍ മ്യൂസിയം സൂക്ഷിപ്പുകാരന്റെ മകന്‍ അന്റോണിയോ നൊഗാരയുടെ കുറിപ്പുകളില്‍ നിന്നുമാണ് മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ ഹിറ്റ്‌ലര്‍ പദ്ധതിയിട്ടിരുന്നതായി വെളിവാക്കുന്ന രേഖകള്‍ കണ്ടെത്തിയത്. 1944-ല്‍ ജിയോവാനി ബാറ്റിസ്റ്റാ മോണ്‍ടിനി എന്ന വൈദികന്‍ (പിന്നീട് മാര്‍പാപ്പയായി മാറിയ പോള്‍ ആറാമന്‍) തന്റെ പിതാവിന്റെ അടുക്കല്‍ വന്ന ശേഷം മാര്‍പാപ്പയായ പയസ് പന്ത്രണ്ടാമനെ ഹിറ്റ്‌ലര്‍ തട്ടിക്കൊണ്ടു പോകുവാന്‍ പദ്ധതിയിടുന്നതായി പറഞ്ഞുവെന്ന് അന്റോണിയോ രേഖകളില്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ സാധ്യതയുണ്ടെന്നു ബ്രിട്ടണില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സൈന്യം അറിയിച്ചിട്ടുണ്ടെന്നും പയസ് പന്ത്രണ്ടാമന്‍ സുരക്ഷിതനല്ലെന്നും വൈദികന്‍ തന്റെ പിതാവായ ബര്‍ത്തലോമിയോ നൊഗാരയോടു പറഞ്ഞതായി അന്റോണിയോ കുറിക്കുന്നു. ഇതു മൂലം രണ്ട് ദിവസം വത്തിക്കാന്‍ മ്യൂസിയത്തിന്റെ ഉയരംകൂടിയ ഒരു ഭാഗത്ത് പയസ് പന്ത്രണ്ടാമന്‍ ഒളിച്ചു താമസിച്ചതായും അന്റോണിയോ വെളിപ്പെടുത്തുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സൈന്യം റോമിനു സമീപം ആകാശമാര്‍ഗം എത്തിയപ്പോഴാണ് പയസ് പന്ത്രണ്ടാമന്‍ വീണ്ടും വത്തിക്കാന്‍ കൊട്ടാരത്തിലേക്ക് മടങ്ങിയതെന്നും അന്റോണിയ നൊഗാരയുടെ വെളിപ്പെടുത്തലില്‍ പറയുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്റോണിയ നൊഗാര 2014-ല്‍ അന്തരിച്ചിരുന്നു. 1970-ല്‍ ഹിറ്റ്‌ലറുടെ വിശ്വസ്തനായിരുന്ന ജനറല്‍ കാള്‍ വൂള്‍ഫ് മാര്‍പാപ്പയെ തട്ടിക്കൊണ്ടു പോകുവാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു. താങ്കള്‍ക്കു വേണ്ടി മാത്രമായി ഞാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മറ്റാരും അത് അറിയരുതെന്നും ഹിറ്റ്‌ലര്‍ തന്നോട് പറഞ്ഞിരുന്നതായി കാള്‍ വൂള്‍ഫ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഹിറ്റ്‌ലര്‍ തന്നെ ജനറല്‍ കാരള്‍ വൂള്‍ഫിനോട് പോപ്പ് സുരക്ഷിതനല്ലെന്നും അദ്ദേഹത്തെ വത്തിക്കാനില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ജൂതന്‍മാരെ കൊല്ലുന്ന തന്റെ നയത്തോട് ക്രൈസ്തവര്‍ യോജിക്കുന്നുണ്ടെന്ന തെറ്റായ ധാരണയാണ് മാര്‍പാപ്പയെ തട്ടികൊണ്ടു പോകുവാന്‍ പദ്ധതി തയ്യാറാക്കുവാന്‍ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചത്. ക്രൈസ്തവ സഭയുടെ തലവനെന്ന നിലയില്‍ ജൂതന്‍മാരാലോ, അവരുടെ സൌഹൃദ സഖ്യങ്ങളാലോ മാര്‍പാപ്പ ആക്രമിക്കപ്പെടുമെന്ന് ഹിറ്റ്‌ലര്‍ ഭയന്നിരുന്നു.
Image: /content_image/News/News-2016-07-08-05:26:12.jpg
Keywords: Hitler,tried,to,kidnap,pope,pious,XII,new,document
Content: 1900
Category: 1
Sub Category:
Heading: ഇറാഖ് യുദ്ധം: വത്തിക്കാന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു
Content: ലണ്ടന്‍: 2003-ല്‍ നടന്ന ഇറാഖ് യുദ്ധം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സമ്മതിച്ചു. അതെ സമയം കത്തോലിക്ക സഭയും വത്തിക്കാനും ഇതു സംബന്ധിച്ച് സ്വീകരിച്ച നിലപാട് ശരിയാണെന്നും കാലം തെളിയിച്ചു. ഇറാഖ് യുദ്ധത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ചില്‌കോട്ട് സമിതി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. ലോകത്തെ നശിപ്പിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ആയുധ ശേഖരം ഇറാഖിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന സദാം ഹുസൈന്റെ കൈവശം ഉണ്ടെന്നും ഇതിനെ നേരിട്ടില്ലെങ്കില്‍ സര്‍വ്വനാശം ഉറപ്പാണെന്നും വാദിച്ചായിരുന്നു യുഎസും യുകെയും മുന്നിട്ട് ഇറാഖ് യുദ്ധം നടത്തിയത്. യുദ്ധം സംബന്ധിച്ച് സഭയുടെ നിലപാട് സെന്റ് അഗസ്റ്റിന്‍ രൂപപ്പെടുത്തിയ തത്വത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. പ്രധാനമായും ഇതില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്. യുദ്ധം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം നിലനിന്നാല്‍ കൃത്യമായ രേഖയുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരി മാത്രമേ അത് പ്രഖ്യാപിക്കുവാന്‍ പാടുള്ളു. സാധാരണക്കാരായ പൗരന്‍മാര്‍ ഒരു കാരണത്താലും യുദ്ധത്തില്‍ കൊല്ലപ്പെടുവാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ ഒഴിഞ്ഞു നില്‍ക്കണം. അമേരിക്കയും ബ്രിട്ടണു ചേര്‍ന്ന് ഇറാഖ് അധിനിവേശം നടത്തുന്ന സമയം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കത്തോലിക്ക സഭയെ നയിച്ചിരുന്നത്. പരിശുദ്ധ പിതാവിന്റെ വിദേശകാര്യ മന്ത്രിയായിരുന്ന കര്‍ദിനാള്‍ ജീന്‍ ലോയിസ് ടുറാന്‍ സഭയുടെ പ്രതികരണം അന്ന് ശക്തമായി രേഖപ്പെടുത്തിയിരുന്നതുമാണ്. "സദാം ഹൂസൈന്റെ കൈവശം ലോകത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള മാരകമായ ആയുധങ്ങള്‍ ഉണ്ടെന്നു കരുതുവാന്‍ തക്കതായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇത്തരം ആക്ഷേപം ഉള്ളവര്‍, ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുവാന്‍ തയ്യാറാകട്ടെ. അവര്‍ സമാനമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രം അവസാന ശ്രമമായി യുദ്ധത്തെ കണ്ടാല്‍ മതി". യുദ്ധം ഒഴിവാക്കണമെന്ന് സഭ ആവശ്യപ്പെട്ടതാണെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും യുഎസും ഇതിനു തയ്യാറായില്ല. സര്‍ ജോണ്‍ ചില്‌കോട്ട് സമിതി കണ്ടെത്തിയ പ്രധാനമായ കണ്ടെത്തലുകളില്‍ യുദ്ധം പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്നുവെന്ന് പറയുന്നു. വത്തിക്കാന്റെ പ്രതികരണത്തില്‍ പറയുന്നതു പോലെയുള്ള സമാധാനപരമായ ശ്രമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ബ്രിട്ടന്‍ വേഗത്തില്‍ യുദ്ധം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സദാമിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു. യുകെയിലെ കത്തോലിക്ക മെത്രാന്‍മാര്‍ ബ്രിട്ടന്‍ ഇറാഖിനെ ആക്രമിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മാനുഷിക പരിഗണനയും സമാധാന ശ്രമങ്ങളും മുന്‍നിര്‍ത്തി അതില്‍ നിന്നും പിന്മാറണമെന്ന് പ്രസ്താവിച്ചിരുന്നു. സദാം ഹുസൈന്റെ വെല്ലുവിളികളെ തെറ്റായ രീതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കണ്ടതിനാലാണ് ഇത്തരം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയതെന്നും ചില്‌കോട്ട് സമിതി കണ്ടെത്തിയിട്ടുണ്ട്. യുദ്ധം എന്നത് അവസാനം കൈക്കൊള്ളേണ്ട തീരുമാനം മാത്രമായിരുന്നു. മറ്റ് നിരവധി പരിഹാരങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നിട്ടും ടോണി ബ്ലെയറിന് തെറ്റിയതായും സമിതി കണ്ടെത്തി. 2007-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ച ടോണി ബ്ലെയര്‍ പിന്നീട് കത്തോലിക്ക സഭാ വിശ്വാസിയായി തീര്‍ന്നിരുന്നു. ഇറാഖിലേക്ക് സൈന്യത്തെ അയിക്കുവാന്‍ തീരുമാനിച്ച തെറ്റായ നടപടിയെ ഓര്‍ത്ത് ദുഃഖിക്കാത്ത ഒരു ദിവസവും തന്റെ ജീവിതത്തില്‍ ഈ തീരുമാനം കൈക്കൊണ്ട ശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം തന്റെ തെറ്റ് ഏറ്റുപറഞ്ഞിരുന്നു.
Image: /content_image/News/News-2016-07-08-07:34:36.jpg
Keywords: iraq,war,2003,catholic,church,opinion,tony,blayer
Content: 1901
Category: 9
Sub Category:
Heading: ബഥേൽ ഒരുങ്ങി. രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ
Content: ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയോട് ചേർന്ന് നിന്നുകൊണ്ടെന്ന തിരിച്ചറിവിന്റെ യഥാർത്ഥ സുവിശേഷവുമായി പാസ്റ്റർമാരുടെ പാസ്റ്റർ ആയിരുന്ന ഉൾഫ് ഇക്മാനും, മോൺസിഞ്ഞോർ വിൻസെന്റ് ഹാർവിയും യൂറോപ്യൻ നവ സുവിശേഷവത്കരണത്തിന്റെ നായകൻ സോജിയച്ചനോടൊപ്പം ഒന്നിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂലൈ 9ന് നാളെ രാവിലെ 8 മണിക്ക് മരിയൻ റാലിയോടെ ആരംഭിക്കും. ചെറുപ്പകാലത്ത് സ്വീഡിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ച ഉൾഫ് ഇക്മാൻ വിശ്വാസിയായപ്പോൾ സ്വന്തം സഭ സ്ഥാപിച്ച് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളെ നിരന്തരം വിമർശിച്ചുകൊണ്ട് പാസ്റ്റർമാരുടെ പാസ്റ്ററും അവരുടെ ആത്മീയ ഗുരുവുമായി മാറിയിരുന്നു. റഷ്യ അടക്കമുള്ള സോവിയറ്റ് യൂണിയൻ രാജ്യങ്ങളിലും യൂറോപ്പിലും വളരെ സ്വാധീനം ചെലുത്തിയ വേർഡ് ഓഫ് ഫെയിത്ത് എന്ന കരിസ്മാറ്റിക് ഓർഗനൈസേഷന്റെ സ്ഥാപകൻ കൂടിയായ ഇക്മാൻ 2014 ൽ ഫ്രാൻസിസ് പാപ്പയുടെ പ്രബോധനങ്ങളെ ആവേശപൂർവ്വം സ്വീകരിച്ച്, സർവ്വവും വിട്ടെറിഞ്ഞ് ഭാര്യയോടും തന്റെ നാലു മക്കളോടുമൊപ്പം കത്തോലിക്കാ സഭയിൽ ചേർന്നു. ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞ തീരുമാനവുമായി പരിശുദ്ധ അമ്മയോട് ചേർന്നു നിന്നുകൊണ്ട്, അതിന്റെ യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇക്മാന്റെ ജീവിതസാക്ഷ്യം ഇത്തവണത്തെ കൺവെൻഷനിൽ ഏതൊരാളുടെയും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകതന്നെ ചെയ്യും. ബർമിംങ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ പതിവുപോലെ ഉണ്ടായിരിക്കും. ടീനേജുകാർക്കും യുവജനങ്ങൾക്കുമായും പ്രത്യേക ധ്യാനം നടക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ യു കെ ഓരോരുത്തരെയും വീണ്ടും ക്ഷണിക്കുന്നു.. കൂടുതൽ വിവരങ്ങൾക്ക്. ഷാജി.07878149670 അനീഷ്. 07760254700. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോച്ചുകളെപ്പറ്റിയുള്ള പൊതുവിവരങ്ങൾക്ക്. ടോമി.07737935424.
Image: /content_image/Events/Events-2016-07-08-09:25:17.jpg
Keywords: