Contents
Displaying 1691-1700 of 24970 results.
Content:
1861
Category: 5
Sub Category:
Heading: വിശുദ്ധ അന്തോണി സക്കറിയ
Content: ലൊംബാര്‍ഡിയിലെ ക്രെമോണയിലുള്ള ഒരു ഉന്നതകുലത്തിലാണ് വിശുദ്ധ അന്തോണി മേരി സക്കറിയ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അന്തോണി ദൈവീകതയുടെ അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിരുന്നു. അന്തോണിയുടെ നന്മ നിറഞ്ഞ ജീവിതവും ദൈവഭക്തിയും, കന്യകാമാതാവിനോടുള്ള ഭക്തിയും കാരണം ചെറുപ്പത്തില്‍ തന്നെ അവന്‍ സകലരുടേയും സവിശേഷ ശ്രദ്ധക്ക് പാത്രമായി. പാവങ്ങളോട് അളവറ്റ കരുണയുള്ളവനായിരുന്നു വിശുദ്ധന്‍. തന്റെ വസതിയില്‍ വെച്ച് തന്നെ മാനവിക വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അന്തോണി പാവിയായില്‍ നിന്നും തത്വശാസ്ത്രവും, പാദുവായില്‍ നിന്നും വൈദ്യശാസ്ത്രവും പഠിച്ചു. ബുദ്ധിയിലും, ജീവിത വിശുദ്ധിയിലും തന്റെ സമകാലികരെ അന്തോണി അനായാസം പിന്നിലാക്കി. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അന്തോണി റോമിലേക്ക് തിരികെ വന്നു. അവിടെയെത്തിയ അന്തോണി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ശരീരങ്ങളെ സുഖപ്പെടുത്തുവാനല്ല മറിച്ച് ആത്മാക്കളെ സുഖപ്പെടുത്തുവാനാണ് എന്ന സത്യം മനസ്സിലാക്കി. ഒട്ടും തന്നെ സമയം പാഴാക്കാതെ അന്തോണി വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു. ഇതിനിടയിലും വിശുദ്ധന്‍ രോഗികളെ സന്ദര്‍ശിക്കുവാനും, കുട്ടികള്‍ക്ക് ക്രിസ്തീയ പ്രമാണങ്ങള്‍ പറഞ്ഞുകൊടുക്കുവാനും സമയം കണ്ടെത്തി. കൂടാതെ യുവജനങ്ങളോടു ദൈവഭക്തിയില്‍ ജീവിക്കുവാനും, പ്രായമായവരോട് തങ്ങളുടെ ജീവിതം നവീകരണത്തിനു വിധേയമാക്കുവാനും അന്തോണി ഉപദേശിച്ചു. പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷമുള്ള തന്റെ പ്രഥമ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനിടക്ക്, സ്വര്‍ഗ്ഗീയ പ്രകാശത്തിന്റെ ജ്വാലയില്‍ മാലാഖമാരുടെ നടുക്ക് നില്‍ക്കുന്ന വിശുദ്ധനെ അവിടെ കൂടിയിരുന്ന ജനങ്ങള്‍ കണ്ടതായി പറയപ്പെടുന്നു. ആത്മാക്കളുടെ മോക്ഷത്തിനും, ജനങ്ങളുടെ ജീവിത നവീകരണത്തിലുമാണ് വിശുദ്ധന്‍ പ്രധാനമായും ശ്രദ്ധിച്ചത്. പിതൃസഹജമായ കാരുണ്യത്തോടു കൂടി വിശുദ്ധന്‍ അപരിചിതരേയും, പാവങ്ങളെയും, കഷ്ടതയനുഭവിക്കുന്നവരേയും സ്വീകരിക്കുകയും, ദൈവീക വചനങ്ങള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കുകയും മാതൃസഹജമായ സ്നേഹത്താല്‍ അവരെ സഹായിക്കുകയും ചെയ്തു. തന്മൂലം വിശുദ്ധന്റെ ഭവനത്തെ ദുരിതമനുഭവിക്കുന്നവരുടെ അഭയസ്ഥാനമെന്നാണ് വിളിക്കപ്പെട്ടിരുന്നത്. കൂടാതെ വിശുദ്ധനെ ‘മാലാഖ’ എന്നും തങ്ങളുടെ രാജ്യത്തിന്റെ ‘പിതാവ്’ എന്നാണ് പ്രദേശവാസികള്‍ വിളിച്ചിരുന്നത്. ദൈവത്തിന്റെ മുന്തിരിതോപ്പില്‍ ജോലി ചെയ്യുവാന്‍ തനിക്ക് പറ്റിയ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നാല്‍ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കാന്‍ വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യുവാന്‍ തനിക്ക് കഴിയും എന്ന ബോധ്യത്താല്‍ വിശുദ്ധന്‍ തന്റെ ആശയങ്ങള്‍ രണ്ട് ദൈവീക മനുഷ്യരോട് പങ്ക് വെച്ചു. ബാര്‍ത്തൊലോമിയോ ഫെറാരിയും, ജെയിംസ് മോറിഗിയായുമായിരുന്നു ആ പുണ്യവാന്‍മാര്‍. അവര്‍ ഒരുമിച്ചു മിലാനില്‍ ക്ലര്‍ക്സ് റെഗുലര്‍ സൊസൈറ്റി എന്ന പൗരോഹിത്യ സഭക്ക് ആരംഭം കുറിച്ചു. വിജാതീയരുടെ അപ്പസ്തോലനായിരുന്ന വിശുദ്ധ പൗലോശ്ലീഹായോടുള്ള വിശുദ്ധന്റെ അഗാധമായ സ്നേഹം കാരണം അദ്ദേഹത്തെ വിശുദ്ധ പൗലോസ് എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്. വിശുദ്ധന്റെ സഭയെ ക്ലമന്റ് ഏഴാമന്‍ അംഗീകരിക്കുകയും, പോള്‍ മൂന്നാമന്‍ അതിനെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്റെ സഭ നിരവധി പ്രദേശങ്ങളില്‍ വ്യാപിച്ചു. എയിഞ്ചലിക്ക് സിസ്റ്റേഴ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ആത്മീയ പിതാവുമായിരുന്നു വിശുദ്ധന്‍. പക്ഷേ ഒരിക്കല്‍ പോലും തന്റെ സഭയുടെ മേലധികാരിയാകുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നില്ല, അത്രമാത്രം എളിമനിറഞ്ഞവനായിരുന്നു വിശുദ്ധന്‍. തന്റെ സഭകള്‍ക്ക് നേരെയുള്ള കഠിനമായ എതിര്‍പ്പുകളെ പോലും വിശുദ്ധന്‍ വളരെ ക്ഷമാപൂര്‍വ്വം നേരിട്ടു. ആത്മീയ ജീവിതം നയിക്കുന്നവരോട് ദൈവത്തെ സ്നേഹിക്കുവാനും, പുരോഹിതന്‍മാരോട് അപ്പസ്തോലന്‍മാരുടെ ജീവിതത്തെ പിന്തുടരുവാനും ഉപദേശിക്കുന്നതില്‍ വിശുദ്ധന്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. കൂടാതെ വിവാഹിതരായ ആളുകള്‍ക്ക് വേണ്ടി നിരവധി സാഹോദര്യ-കൂട്ടായ്മകളും വിശുദ്ധന്‍ സംഘടിപ്പിച്ചു. പലപ്പോഴും വിശുദ്ധന്‍ തന്റെ സന്യാസിമാര്‍ക്കൊപ്പം തെരുവുകളിലും, പൊതു സ്ഥലങ്ങളിലും കുരിശും വഹിച്ചുകൊണ്ട് പ്രദിക്ഷിണങ്ങള്‍ നടത്തി. വിശുദ്ധന്റെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകളും, ഉപദേശവും വഴി നിരവധി ദുഷ്ടരായ മനുഷ്യര്‍ വരെ മോക്ഷത്തിന്റെ പാതയിലേക്ക് വന്നു. ക്രൂശിതനായ യേശുവിനോടുള്ള സ്നേഹത്താല്‍ കുരിശിന്റെ വഴിയുടെ രഹസ്യം ജനങ്ങളുടെ മനസ്സില്‍ ഓര്‍മ്മിപ്പിക്കുവാനായി വിശുദ്ധന്‍ എല്ലാ വെള്ളിയാഴ്ചകളിലും സന്ധ്യാപ്രാര്‍ത്ഥന സമയത്ത് ഒരു മണി മുഴക്കാറുണ്ടായിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. യേശുവിന്റെ ദിവ്യനാമം എപ്പോഴും വിശുദ്ധന്റെ ചുണ്ടുകളില്‍ ഉണ്ടായിരുന്നു. പരിശുദ്ധ കുര്‍ബ്ബാനയോട് അന്തോണിയ്ക്കു ഒരു പ്രത്യേക ഭക്തി തന്നെയുണ്ടായിരുന്നു. അതിനാല്‍ തന്നെ വിശുദ്ധന്‍ ദിവസേന ദിവ്യകാരുണ്യം സ്വീകരിക്കുന്ന പതിവ് വിശ്വാസികള്‍ക്കിടയില്‍ പുനരുജ്ജീവിപ്പിച്ചു. പൊതുവായ നാല്‍പ്പത് മണിക്കൂര്‍ ആരാധന വിശുദ്ധനാണ് തുടങ്ങിവെച്ചതെന്നു പറയപ്പെടുന്നു. പ്രവചന വരവും, മറ്റുള്ളവരുടെ ചിന്തകളെ മനസ്സിലാക്കാനുള്ള കഴിവും, കൂടാതെ മനുഷ്യവംശത്തിന്റെ ശത്രുവിന്റെ മേലുള്ള ശക്തി തുടങ്ങിയ നിരവധി വരദാനങ്ങളാല്‍ അനുഗൃഹീതനായിരുന്നു വിശുദ്ധന്‍. നിരന്തരമായ കഠിന പ്രയത്നങ്ങള്‍ക്ക് ശേഷം ഗുവാസ്റ്റാല്ലായില്‍ വെച്ച് വിശുദ്ധന്‍ രോഗബാധിതനായി. തുടര്‍ന്ന് വിശുദ്ധനെ ക്രെമോണയിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് ദുഖാര്‍ത്തരായ തന്റെ പുരോഹിതന്‍മാരുടെ നടുവില്‍ ഭക്തയായ തന്റെ മാതാവിന്റെ ആശ്ലേഷത്തില്‍ കിടന്നുകൊണ്ട് വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചു. തന്റെ മാതാവിന്റെ മരണവും വിശുദ്ധന്‍ മുന്‍കൂട്ടി പ്രവചിച്ചതായി പറയപ്പെടുന്നു. അന്തോണിയുടെ മരണസമയത്ത് അപ്പസ്തോലന്‍മാരുടെ ദര്‍ശനത്താല്‍ വിശുദ്ധന്‍ ആശ്വസിക്കപ്പെടുകയും തന്റെ സൊസൈറ്റിയുടെ ഭാവികാല വളര്‍ച്ചയെപ്പറ്റി മുന്‍കൂട്ടി പ്രവചിക്കുകയും ചെയ്തു. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി നടന്ന അത്ഭുതങ്ങള്‍ കാരണം വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ വിശുദ്ധനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ലിയോ എട്ടാമന്‍ വിശുദ്ധനോടുള്ള ഭക്തിയെ അംഗീകരിക്കുകയും 1897-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസത്തില്‍ അന്തോണി മേരി സക്കറിയായെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അഥോണൈറ്റായ അത്തനെഷ്യസ് 2. സൈറീനിലെ സിറില്ല 3. ഫ്രീജിയന്‍ സന്യാസിയായിരുന്ന ഡോമീഷ്യസ് 4. അയര്‍ലന്‍റിലെ എദാനാ 5. ഒരു ബ്രിട്ടീഷ് കന്യകയായിരുന്ന എര്‍ഫില്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-07-03-14:06:50.jpg
Keywords: വിശുദ്ധ അന്തോ

1862
Category: 5
Sub Category:
Heading: മെത്രാനായിരുന്ന വിശുദ്ധ ഉള്‍റിക്ക്
Content: 893-ല്‍ ജര്‍മ്മനിയിലെ ഒരു ഉന്നത പ്രഭുവായിരുന്ന ബുര്‍ച്ചാര്‍ഡിന്റെ മകളായിരുന്ന തിറ്റ്ബെര്‍ഗായുടേയും ഹക്ക്ബാള്‍റഡ് പ്രഭുവിന്റേയും, മകനായിട്ടാണ് വിശുദ്ധ ഉള്‍റിക്ക് ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സ് മുതല്‍ തന്നെ ഉള്‍റിക്ക് സെന്റ് ഗാല്‍ ഗ്വിബോറേറ്റ് ആശ്രമത്തില്‍ ചേര്‍ന്ന് പഠനമാരംഭിച്ചിരുന്നു. ആ ആശ്രമത്തിനു സമീപം ഏകാന്തവാസം നയിച്ചിരുന്ന പുണ്യവതിയായിരുന്ന ഒരു കന്യക, ഉള്‍റിക്ക് ഭാവിയില്‍ ഒരു മെത്രാനായി തീരുമെന്നും, ഇതിനായി നിരവധി യാതനകളും, കഷ്ടതകളും നേരിടേണ്ടി വരുമെന്നും മുന്‍കൂട്ടി പ്രവചിക്കുകയും, അവയെ നേരിടുവാനുള്ള ധൈര്യം സംഭരിക്കുവാന്‍ അവനെ ഉപദേശിക്കുകയും ചെയ്തു. വളരെയേറെ ദുര്‍ബ്ബലമായിരുന്ന ശരീരപ്രകൃതിയോട് കൂടിയിരുന്ന ഒരു യുവാവായിരുന്നു ഉള്‍റിക്ക്, അതിനാല്‍ അവനെ അറിയുന്നവരെല്ലാം ഉള്‍റിക്ക് അധികകാലം ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതി. വിശുദ്ധന്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭയും, നിഷ്കളങ്കതയും, ആത്മാര്‍ത്ഥമായ ഭക്തിയും, ക്ഷമയും, മാന്യമായ പെരുമാറ്റവും മറ്റുള്ള സന്യാസിമാരുടെ സ്നേഹാദരങ്ങള്‍ക്ക് വിശുദ്ധനെ പാത്രമാക്കി. ഇതിനോടകംതന്നെ തന്റെ വിദ്യാഭ്യാസത്തില്‍ എടുത്ത് പറയാവുന്ന പുരോഗതി ഉള്‍റിക്ക് കൈവരിച്ചിരുന്നു. അധികം താമസിയാതെ ഉള്‍റിക്കിന്റെ പിതാവ് അവനെ ആ ആശ്രമത്തില്‍ നിന്നും ഓസ്‌ബെര്‍ഗിലേക്ക് നഗരത്തിലേക്ക് മാറ്റുകയും അവിടത്തെ മെത്രാനായിരുന്ന അഡാല്‍ബറോണിന്റെ ശിക്ഷ്യത്വത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ഉള്‍റിക്കിനെ പ്രാരംഭ സഭാപദവിയിലേക്കുയര്‍ത്തുകയും തന്റെ ബസലിക്കയിലെ ശുശ്രൂഷകനായി നിയമിക്കുകയും ചെയ്തു. ഉള്‍റിക്ക് അവിടത്തെ തന്റെ കര്‍ത്തവ്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനെ സമയത്തിന്റെ നല്ലൊരുഭാഗം പ്രാര്‍ത്ഥനക്കും, പഠനത്തിനുമായിട്ടായിരുന്നു വിനിയോഗിച്ചിരുന്നത്. വിശുദ്ധന്റെ വരുമാനത്തിന്റെ നല്ലൊരുഭാഗം പാവങ്ങള്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഉള്‍റിക്ക് റോമിലേക്കൊരു തീര്‍ത്ഥയാത്ര പോയി. ഈ തീര്‍ത്ഥാടനത്തിനിടക്ക് മെത്രാനായിരുന്ന അഡാല്‍ബറോണ്‍ മരണപ്പെടുകയും ഹില്‍റ്റിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുകയും ചെയ്തു. തിരിച്ചുവന്നതിനു ശേഷം വിശുദ്ധന്‍ തന്റെ പഴയ ജീവിതമാരംഭിച്ചു. പ്രലോഭനങ്ങളില്‍, പ്രത്യേകിച്ച് തന്റെ വിശുദ്ധിക്ക് ഭീഷണിയാകാവുന്ന പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാന്‍ വിശുദ്ധന്‍ തന്റെ പരമാവധി ശ്രമിച്ചു. ഇതിനേക്കുറിച്ച് മറ്റുള്ളവരോട് വിശുദ്ധന്‍ ഇപ്രകാരം ഉപദേശിക്കുമായിരുന്നു “ഇന്ധനം എടുത്ത് മാറ്റുക, അതിനൊപ്പം അഗ്നിയേ തന്നെയാണ് നിങ്ങള്‍ മാറ്റുന്നത്.” 924-ല്‍ മെത്രാനായിരുന്ന ഹില്‍റ്റിന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മനിയിലെ രാജാവായിരുന്ന ഹെന്രി ഫൗളര്‍ വിശുദ്ധനെ അടുത്ത മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. അപ്രകാരം തന്റെ 31-മത്തെ വയസ്സില്‍ ഉള്‍റിക്ക് ഓസ്‌ബര്‍ഗിലെ മെത്രാനായി അഭിഷിക്തനായി. അധികം താമസിയാതെ ഹംഗറിക്കാരും, സ്ക്ലാവോണിയന്‍സും രാജ്യം ആക്രമിച്ചു കൊള്ളയടിച്ചു. അവര്‍ ഓസ്‌ബെര്‍ഗ് നഗരവും കൊള്ളയടിച്ച് അവിടത്തെ ബസലിക്ക അഗ്നിക്കിരയാക്കുകയും ചെയ്തു. പുതിയ മെത്രാന്‍ ഒട്ടുംതന്നെ സമയം നഷ്ടപ്പെടുത്താതെ ഒരു താല്‍ക്കാലിക ദേവാലയം പണികഴിപ്പിക്കുകയും ആക്രമണത്തിന്റെ യാതനകളും മറ്റും അനുഭവിച്ചുകൊണ്ടിരിക്കുന്ന തന്റെ കുഞ്ഞാടുകളെ വിളിച്ചു കൂട്ടി അവര്‍ക്ക് വേണ്ടവിധത്തിലുള്ള ആശ്വാസവും ഉപദേശങ്ങളും നല്‍കുകയും ചെയ്തു. തങ്ങള്‍ അനുഭവിച്ച കഷ്ടപ്പടുകള്‍ക്ക് പകരമായി നല്ലൊരു ഇടയനെ ദൈവം നല്‍കിയിരിക്കുന്നതായി കണ്ട് അവിടത്തെ ജനങ്ങള്‍ വളരെയേറെ സന്തോഷിച്ചു. തന്റെ ജനങ്ങള്‍ക്ക് തന്റെ സാന്നിധ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് വളരെ നല്ലപോലെ അറിയാമായിരുന്ന വിശുദ്ധന്‍ കൊട്ടാരത്തില്‍ പോലും പോവാതെ തന്‍റെ കുഞ്ഞാടുകള്‍ക്കിടയില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന്‍ മണിക്കെഴുന്നേറ്റ് മാറ്റിന്‍സിലും, ലോഡ്സിലും വിശുദ്ധന്‍ തന്റെ ശുശ്രൂഷകള്‍ നടത്തിയതിനു ശേഷം സങ്കീര്‍ത്തനങ്ങളും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലും. പ്രഭാതത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, വിശുദ്ധ കുര്‍ബ്ബാനയും നിര്‍വഹിക്കും. അതിനു ശേഷം തന്റെ സ്വകാര്യ പ്രാര്‍ത്ഥനകള്‍. പിന്നീട് വിശുദ്ധ കുര്‍ബ്ബാനയും കഴിഞ്ഞ് ദേവാലയം വിട്ട് ആശുപത്രികളില്‍ പോയി രോഗികളെ ആശ്വസിപ്പിക്കുക വിശുദ്ധന്റെ പതിവായിരുന്നു. കൂടാതെ എല്ലാ ദിവസവും ദരിദ്രരായ പന്ത്രണ്ട് ആളുകളുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്ക് അകമഴിഞ്ഞ് ദാനധര്‍മ്മങ്ങള്‍ നല്‍കുകയും ചെയ്യും. ബാക്കിയുള്ള ദിവസം മുഴുവനും ജനങ്ങള്‍ക്ക് പ്രബോധനം നല്‍കുകയും രോഗികളെ സന്ദര്‍ശിക്കുകയും ചെയ്തുകൊണ്ട് ഒരു നല്ല ഇടയന്റെ ചുമതലകള്‍ വിശുദ്ധന്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു. സായാഹ്നത്തിലായിരുന്നു വിശുദ്ധന്‍ തന്റെ ലളിതമായ ഭക്ഷണം കഴിച്ചിരുന്നത്. തന്റെ ഭക്ഷണവും വിശുദ്ധന്‍ പാവപ്പെട്ടവരുമായി പങ്ക് വെക്കുകയും ചെയ്തു വന്നു. ഉപവാസ ദിവസങ്ങളിലൊഴികെ പാവപ്പെട്ടവര്‍ക്കും അപരിചിതര്‍ക്കും മാംസം വിളമ്പിയിരുന്നുവെങ്കിലും വിശുദ്ധന്‍ അതിന്റെ സ്വാദ് പോലും നോക്കാറില്ല. വളരെ കുറച്ചു സമയം മാത്രമായിരുന്നു വിശുദ്ധന്‍ ഉറങ്ങിയിരുന്നത്. നോമ്പ് ദിവസങ്ങളില്‍ വിശുദ്ധന്‍ തന്റെ ജീവിതത്തിന്റെ കാഠിന്യവും, ഭക്തിയും ഇരട്ടിയാക്കും. വര്‍ഷത്തിലൊരിക്കല്‍ വിശുദ്ധന്‍ തന്റെ രൂപത മുഴുവന്‍ സന്ദര്‍ശിക്കുകയും, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം തന്റെ പുരോഹിതരുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. ഹെന്രി ഒന്നാമന്റെ മരണത്തോടെ ഒത്തോ ഒന്നാമന്‍ ജെര്‍മ്മനിയില്‍ അധികാരത്തിലെത്തി, അദ്ദേഹവും അദ്ദേഹത്തിന്റെ നിയമപ്രകാരമല്ലാത്ത മകനായ ല്യുട്ടോള്‍ഫും തമ്മില്‍ ഒരു ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടു. വിശുദ്ധ ഉള്‍റിക്ക് കലാപകാരികള്‍ക്കെതിരായി കടുത്ത നിലപാടെടുത്തതിനാല്‍ കലാപകാരികള്‍ വിശുദ്ധന്റെ രൂപതയെ കൊള്ളയടിച്ചു. എന്നാല്‍ പാലാറ്റിനിലെ നാടുവാഴിയായിരുന്ന അര്‍നോള്‍ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിശുദ്ധന്‍ രാജാവില്‍ നിന്നും ല്യുട്ടോള്‍ഫിനും മറ്റുള്ള കലാപകാരികള്‍ക്കും പൊതുമാപ്പ് നേടികൊടുത്തു. വിശുദ്ധ ഉള്‍റിക്ക് ഓസ്‌ബെര്‍ഗ് നഗരത്തിനു ചുറ്റും കനത്ത മതിലുകള്‍ പണിതു. കൊള്ളക്കാരില്‍ നിന്നും, ആക്രമകാരികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുവാനായി കോട്ടകള്‍ പണിയുകയും ചെയ്തു. അക്രമികളായ ഹംഗറിക്കാര്‍ രണ്ടാമതും ആക്രമണമഴിച്ചുവിടുകയും ഓസ്‌ബെര്‍ഗ് നഗരത്തെ ഉപരോധിക്കുകയും ചെയ്തു. അതേതുടര്‍ന്ന് ദൈവത്തിന്റെ ആ നല്ല ഇടയന്‍ മലമുകളില്‍ മോശ പ്രാര്‍ത്ഥിച്ചതു പോലെ തന്റെ കുഞ്ഞാടുകള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും അവരെ വിളിച്ചു കൂട്ടി ഭക്തിപരമായ പ്രദിക്ഷിണങ്ങള്‍ നടത്തുകയും ചെയ്തു. വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു, ആക്രമണകാരികള്‍ പെട്ടെന്നുണ്ടായ ഭയത്തില്‍ തങ്ങളുടെ ഉപരോധം മതിയാക്കി വിറളിപൂണ്ട് ഓടിപ്പോയി. വഴിമദ്ധ്യേ ഒത്തോ അവരെ തടയുകയും ഒന്നൊഴിയാതെ എല്ലാവരേയും വധിക്കുകയും ചെയ്തു. 962-ല്‍ മാര്‍പാപ്പാ ഒത്തോയെ ചക്രവര്‍ത്തിയായി വാഴിക്കുകയുണ്ടായി. വിശുദ്ധ ഉള്‍റിക്ക് തന്റെ കത്രീഡല്‍ പുനര്‍നിര്‍മ്മിക്കുകയും ഓസ്‌ബെര്‍ഗിന്റെ മാധ്യസ്ഥയായിരുന്ന വിശുദ്ധ അഫ്രായുടെ ആദരണാര്‍ത്ഥം ആ ദേവാലയം ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു. തന്റെ മരണത്തിനു മുന്‍പ് മെത്രാന്‍ പദവിയില്‍ നിന്നും വിരമിച്ച് സന്യാസപരമായ ജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചുവെങ്കിലും ജനങ്ങളുടെ ഭയങ്കരമായ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ തീരുമാനം മാറ്റി. വിശുദ്ധന്‍ റോമിലേക്ക് രണ്ടാമതൊരു തീര്‍ത്ഥയാത്ര കൂടി നടത്തി. ഈ യാത്രയില്‍ മാര്‍പാപ്പായില്‍ നിന്നും വിശുദ്ധന് ബഹുമാനത്തിന്റേയും, ആദരവിന്റെയും വിശേഷ അടയാളങ്ങളായി നിരവധി മുദ്രകള്‍ ലഭിച്ചു, കൂടാതെ രാവെന്നായില്‍ വെച്ച് ഒത്തോ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഭക്തയായ പത്നിയും വിശുദ്ധനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു ആദരിക്കുകയും ചെയ്തു. 973 മെയ് മാസത്തില്‍ ഒത്തോ ഒന്നാമന്‍ ചക്രവര്‍ത്തി മരിച്ചു. അതിനു ശേഷം വിശുദ്ധന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. തന്റെ അവസാന രോഗാവസ്ഥയില്‍ വിശുദ്ധന്‍ തന്റെ ഭക്തി ഇരട്ടിപ്പിച്ചു. തന്റെ കഠിന യാതനകള്‍ക്കിടയില്‍ വിശുദ്ധന്‍ അനുഗ്രഹിച്ച ചാരം കുരിശു രൂപത്തില്‍ നിലത്ത് വിരിക്കുകയും അവിടെ കിടക്കുകയും ചെയ്തു. ആ സ്ഥിതിയില്‍ കിടന്നുകൊണ്ട് തന്റെ പുരോഹിതരുടെ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ 973 ജൂലൈ 4-ന് തന്റെ 80-മത്തെ വയസ്സില്‍ വിശുദ്ധ ഉള്‍റിക്ക് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അമ്പത് വര്‍ഷത്തോളം വിശുദ്ധന്‍ മെത്രാന്‍ പദവിയിലിരുന്നു. സെന്റ് എഫ്രാ ദേവാലയത്തിലായിരുന്നു വിശുദ്ധനെ അടക്കം ചെയ്തത്. ആ ദേവാലയത്തിന് ഇപ്പോള്‍ വിശുദ്ധന്റെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഉള്‍റിക്കിന്റെ വിശുദ്ധിക്ക് നിരവധി അത്ഭുതങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. 993-ല്‍ ജോണ്‍ പതിനഞ്ചാമന്‍ പാപ്പാ ഉള്‍റിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലോഡി ബിഷപ്പായിരുന്ന ആള്‍ബെര്‍ട്ട് ക്വാട്രെല്ലി 2. ക്രീറ്റിലെ ആന്‍ഡ്രൂ 3. ലിയോണ്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ഔറെലിയന്‍ 4. ആര്‍ത്വ ബ്ലാഞ്ചിയിലെ ബര്‍ത്താ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/7?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-07-03-14:10:09.jpg
Keywords: വിശുദ്ധ

1863
Category: 18
Sub Category:
Heading: ഏക സിവില്‍കോഡിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ
Content: കൊച്ചി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍ എല്ലാ ജനവിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പരമ്പരാഗത നിയമങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാകണം സിവില്‍ കോഡെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ രാജ്യത്തെ സിവില്‍ നിയമങ്ങളെല്ലാം ഒറ്റനിയമാവലിക്ക് കീഴില്‍ കൊണ്ടുവരികയാണ് ഏകീകൃത സിവില്‍കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
Image: /content_image/India/India-2016-07-04-00:02:21.jpg
Keywords:

1864
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി പുതിയ ദേവാലയം; നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശ ചെയ്തു
Content: ഇര്‍ബില്‍: ഇറാഖിലെ ഇര്‍ബിലില്‍ പുതിയ ക്രൈസ്തവ ദേവാലയം സ്ഥാപിതമായി. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്നും പലായനം ചെയ്യപ്പെട്ട ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന ഇര്‍ബിലിലാണ് നിത്യസഹായ മാതാവിന്റെ നാമത്തിലാണ് ദേവാലയം സമര്‍പ്പിതമായിരിക്കുന്നത്. ജൂണ്‍ 27-ന് ഇറാഖിന്റെയും ജോര്‍ദാന്റെയും ചുമതല വഹിക്കുന്ന അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് അല്‍ബര്‍ട്ടോ ഒറിഗ മാര്‍ട്ടിന്‍, ഇര്‍ബില്‍ കല്‍ദയന്‍ ആര്‍ച്ച് ബിഷപ്പ് ബഷ്ഹാര്‍ വാര്‍ദ, കല്‍ദയാ സഭയിലെ പാട്രിക് ലൂയിസ് റാഫേല്‍ സാകോ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് തുടങ്ങിയവര്‍ ദേവാലയ കൂദാശയ്ക്കും ആരാധനകള്‍ക്കും നേതൃത്വം നല്‍കി. രണ്ട് വര്‍ഷം മുമ്പ് ഐഎസ് തീവ്രവാദികളുടെ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് ഇറാഖിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന ഇര്‍ബിലിലേക്ക് മൊസൂളിലെ ക്രൈസ്തവര്‍ പലായനം ചെയ്തത്. വിശ്വാസികള്‍ക്ക് ഇവിടെ ഒരു ദേവാലയം വേണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവന സ്വീകരിച്ചാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തങ്ങളുടെ പിതാക്കന്‍മാരുടെ ദേശത്തെ ഇറാഖിലെ ക്രൈസ്തവരുമായി ബന്ധിപ്പിക്കുന്നതിന്റെ സാക്ഷ്യമായി പുതിയ ദേവാലയം നിലകൊള്ളുമെന്ന് വിശുദ്ധ കുര്‍ബാന മധ്യേ കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ പാത്രിയാര്‍ക്കീസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വന്തം രാജ്യത്ത് നിന്നുള്ള പലായനം ശാശ്വതമായ പരിഹാരമാര്‍ഗ്ഗമാകില്ലെന്നും, സ്വന്തം ദേശത്ത് തന്നെ ക്രിസ്തു സാക്ഷികളായി ജീവിക്കുക എന്നതാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരുന്ന മൊസൂള്‍ നഗരം ഐഎസ് തീവ്രവാദികളുടെ കൈയില്‍ നിന്നും സര്‍ക്കാര്‍ സൈന്യത്തിനു ഉടന്‍ മോചിപ്പിക്കുവാന്‍ കഴിയുമെന്നാണ് നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാലം ഐഎസ് തീവ്രവാദികളുടെ പിടിയിലായിരുന്ന ഫലൂജ നഗരം അടുത്തിടെ സൈന്യം തിരികെ പിടിച്ചിരുന്നു. ഇതുമൂലം മൊസൂളിലേക്കുള്ള സൈന്യത്തിന്റെ പ്രവേശനം കൂടുതല്‍ വേഗത്തിലായിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ സൈന്യത്തിന്റെ കൈവശം തീവ്രവാദികളെ നേരിടുന്നതിനുള്ള ആയുധങ്ങള്‍ ആവശ്യത്തിന് ഇല്ലെന്ന് 'ദ ന്യൂയോര്‍ക്ക് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു മൂലം മൊസൂളിലേക്കുള്ള പ്രവേശനം വൈകുവാനാണ് സാധ്യത. ഫലൂജ നഗരം സൈന്യം തിരിച്ചുപിടിച്ച വാര്‍ത്ത അറിഞ്ഞ് മടങ്ങി എത്തിയ ആയിരങ്ങള്‍ക്ക് നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2016-07-04-04:47:12.jpg
Keywords: iraq,christian,new,church,dedicated,isis

1865
Category: 18
Sub Category:
Heading: ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കള്‍: മാര്‍ ആലഞ്ചേരി
Content: കാക്കനാട്: ഭാരതത്തിനു ക്രിസ്തുവിനെ പകര്‍ന്നുനല്‍കിയ മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയോടെ സഭയോടു കൂടുതല്‍ ചേര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നു ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. ഇന്‍ഡോറിലെ സിസ്റ്റര്‍ റാണി മരിയയെപ്പോലെ സാക്ഷ്യത്തിനായി ജീവന്‍ നല്‍കിയവരിലൂടെ വളര്‍ന്ന സഭയാണിത്. സഭയുടെ എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെയും ഹൃദയൈക്യത്തിന്റെയും നന്മ പ്രതിഫലിപ്പിക്കപ്പെടണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. രാവിലെ 9.45നു സഭയുടെ പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ആഘോഷമായ റാസ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍. ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി, കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, എന്നിവര്‍ കാരുണ്യ വര്‍ഷ സന്ദേശം നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ.ജോസ് തച്ചില്‍, ഫാ.സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം ബഹുമതി നല്‍കി ആദരിച്ചു. പി.ടി.തോമസ് എംഎല്‍എ, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു പുളിമൂട്ടില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, റവ.ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-07-04-00:30:21.jpeg

1866
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിലെ നിത്യസഹായ മാതാവിന്റെ ദേവാലയം; മരിയ ഭക്തരുടെ ആശ്രയ കേന്ദ്രം
Content: മനില: കത്തോലിക്ക സഭാ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സ് ജനതയെ കുറിച്ച് ആഗോള ക്രൈസ്തവരുടെ ഇടയില്‍ ഒരു പ്രയോഗം തന്നെ നിലനില്‍ക്കുന്നുണ്ട്. 'ദൈവമാതാവുമായി സദാസമയം സ്‌നേഹ ബന്ധത്തിലുള്ള ജനം.' ഈ പ്രയോഗത്തെ ശരിവയ്ക്കുന്ന നിരവധി ദേവാലയങ്ങള്‍ ഫിലിപ്പിയന്‍സില്‍ കാണാം. മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഫിലിപ്പിയന്‍സിലെ ഏറ്റവും വലിയ ദേവാലയമാണ് ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളി. മെട്രോ മനിലയുടെ ഭാഗമായ പ്രദേശത്താണ് ഈ പള്ളി നിലകൊള്ളുന്നത്. എല്ലാ ബുധനാഴ്ച ദിവസവും ഒരു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരാണ് ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളിയിലേക്ക് എത്തുന്നത്. ഞായറാഴ്ചകളില്‍ മുക്കാല്‍ ലക്ഷത്തില്‍ അധികം ആളുകള്‍ പള്ളിയില്‍ എത്തിചേരുന്നു. നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിത്യസഹായമാതാവിന്റെ രൂപമാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്നത്. 1886-ല്‍ വാഴ്ത്തപ്പെട്ട പയസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് നിത്യസഹായ മാതാവിന്റെ രൂപം റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ വൈദികര്‍ക്ക് നല്‍കിയത്. പരിശുദ്ധ അമ്മയെ കുറിച്ചുള്ള അറിവ് ലോകത്ത് എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്നതായിരുന്നു പാപ്പ ഇതുകൊണ്ട് ലക്ഷ്യമാക്കിയത്. 1906-ല്‍ ഫിലിപ്പീന്‍സില്‍ എത്തിയ റിഡംപ്റ്ററിസ്റ്റ് വൈദികര്‍ പോപ് നല്‍കിയ നിത്യസഹായ മാതാവിന്റെ സാദൃശ്യത്തിലുള്ള ഒരു രൂപവും ഫിലിപ്പിന്‍സില്‍ എത്തിച്ചു. മത്സ്യതൊഴിലാളികള്‍ തിങ്ങി പാര്‍ത്തിരുന്ന ഒരു പ്രദേശത്ത് തടികൊണ്ടു നിര്‍മ്മിച്ച ചെറു ദേവാലയത്തില്‍ പ്രസ്തുത രൂപം വൈദികര്‍ സ്ഥാപിച്ചു. 70 പേരടങ്ങുന്ന ഒരു ചെറു സമൂഹം മാത്രമായിരുന്നു ആദ്യമായി ഇവിടെ നൊവേനകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ ആക്രമണത്തില്‍ പ്രദേശത്തെ പല കെട്ടിടങ്ങളും ദേവാലയങ്ങളും തകര്‍ന്നു. എന്നാല്‍ മാതാവിന്റെ രൂപത്തിനു മാത്രം ഒരു കേടും സംഭവിച്ചില്ല. 1958-ല്‍ പുതിയതായി പണിത ദേവാലയത്തിലേക്ക് മാതാവിന്റെ രൂപം മാറ്റി സ്ഥാപിച്ചു. പുതിയ ദേവാലയം പണിത ശേഷം ഇന്നു വരെയും അതിന്റെ വാതിലുകള്‍ അടച്ചിട്ടില്ല എന്ന പ്രത്യേകതയും ഈ പള്ളിക്ക് ഉണ്ട്. ഫിലിപ്പിയന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍ക്ക്‌സ് പ്രഖ്യാപിച്ച കര്‍ഫ്യൂവിന്റെ സമയത്തു പോലും ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നു കിടന്നു. മൂന്നു ഷിഫ്റ്റുകളിലായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേവാലയത്തിന്റെ വാതിലില്‍ കാവല്‍ നിന്ന് വാതില്‍ അടക്കാതെ തന്നെ നിലനിര്‍ത്തി. വൈദികനായ ജോസഫ് എച്ചാനോയാണ് ദേവാലയത്തിന്റെ ഇപ്പോഴത്തെ റെക്ടര്‍. "ദൈവത്തിന്റെ സ്‌നേഹവും മാതാവിന്റെ മധ്യസ്ഥതയും ഇവിടെ വരുന്ന വിശ്വാസികള്‍ക്ക് തെളിവായി ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. ഇവിടെ എത്തുന്നവര്‍ അവരുടെ ജീവിതത്തിലെ സങ്കടങ്ങളും ഭാരങ്ങളും ഇറക്കി വച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നു. മനോഹരമായ ദൈവമാതാവിന്റെ രൂപത്തില്‍ നിന്നു തന്നെ ആത്മീയ ചൈതന്യം ഒഴുകുന്നതായി ഇവിടെ വരുന്ന വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു" ഫാദര്‍ ജോസഫ് എച്ചാനോ പറയുന്നു. 1981-ല്‍ തന്റെ ഫിലിപ്പിന്‍സിലേക്കുള്ള അപ്പോസ്‌തോലിക സന്ദര്‍ശനത്തിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ 27-നു വാര്‍ഷിക തിരുനാള്‍ ആഘോഷിച്ച ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ ദേവാലയം, നിത്യസഹായ മാതാവിന്റെ രൂപം നല്‍ക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികവും ആചരിച്ചു. ഭാവനാപൂര്‍ണ്ണമായ നിരവധി പദ്ധതികളും ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്ഥാടകരായി എത്തുന്ന ഈ ദേവാലയത്തില്‍ നടത്തിവരുന്നു. രണ്ടു ലക്ഷത്തോളം ഡോളര്‍ ചെലവഴിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി സോളാര്‍ പാനലുകള്‍ ദേവാലയത്തില്‍ സ്ഥാപിച്ചുവരികയാണ്. ദേവാലയത്തിലെ ആവശ്യത്തിനു ശേഷം അധികം വരുന്ന വൈദ്യുതി പൊതുവിതരണത്തിനായി നല്‍കുവാനും പദ്ധതിയുണ്ട്. തീര്‍ത്ഥാടകര്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ച് അതില്‍ മണ്ണ് നിറച്ച് പൂന്തോട്ടവും പച്ചക്കറി കൃഷിയും നടത്തപ്പെടുന്നു. വിശ്വാസികള്‍ക്ക് ആശ്രയമായിരിക്കുന്ന ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രം, സമൂഹിക പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഉത്തമ മാതൃക കൂടിയായി മാറുകയാണ് ഫിലിപ്പിന്‍സിലെ ബക്ലാരനിലെ നിത്യസഹായ മാതാവിന്റെ പള്ളി.
Image: /content_image/News/News-2016-07-04-03:00:17.jpg
Keywords: our,lady,philipians,devotees,mother,mary

1867
Category: 6
Sub Category:
Heading: ജീവിതത്തില്‍ ദൈവം എന്തു കൊണ്ട് ദുരിതങ്ങള്‍ അനുവദിക്കുന്നു?
Content: ''നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദര്‍ശിച്ചത് എപ്പോള്‍? '' (മത്തായി 25:39). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 4}# പ്രശ്‌നങ്ങളും പ്രയാസങ്ങളും നിങ്ങളുടെ മേല്‍ താങ്ങാനാവാത്ത ഭാരമായി മിക്കപ്പോഴും ഭവിക്കാറുണ്ടല്ലോ. ഇങ്ങനെ ജീവിതപ്രയാസങ്ങളും വേദനകളും നിങ്ങളെ കീഴ്‌പ്പെടുത്തുമ്പോള്‍, ഇതിനൊക്കെ എന്തെങ്കിലും പ്രതിഫലം ലഭിക്കുമോ എന്ന് ഇതിനോടകം തന്നെ ചിന്തിക്കാത്ത എത്ര പേര്‍ നിങ്ങളുടെയിടയിലുണ്ട്? എന്നാല്‍ വാസ്തവത്തില്‍, ജീവിതത്തിലുണ്ടാകുന്ന കഷ്ട്ടത ദൈവത്തിലേക്കുള്ള ഒരു പ്രത്യേക പാത കൂടിയാണ് തുറന്ന് തരുന്നത്. കാറും കോളും തീരെയില്ലാത്ത ഒരു സുഖസഞ്ചാരമാണ് ജീവിതമെങ്കില്‍, അത് നമ്മെ സ്വയം സംതൃപ്തിയിലേക്ക് നയിക്കുകയേയുള്ളൂ. അതേ സമയം ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങളുമായി കഷ്ടത നമ്മെ അലോസരപ്പെടുത്തുമ്പോള്‍, പ്രശ്ന പരിഹാരത്തിനായുള്ള കാത്തിരിപ്പ് നമ്മളില്‍ ഉണരുന്നു. അപ്പോഴാണ് നമ്മളുടെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് നാം ദൈവത്തിങ്കലേക്ക് നോക്കുവാന്‍ തുടങ്ങുന്നത്. കഷ്ടതയില്‍ ആശ്വാസവും സഹായവും ലഭിക്കുന്നതിന്, ദൈവത്തോടുള്ള ആഴമായ ബന്ധം ആവശ്യമാണ്. സന്തോഷത്തിലും സന്താപത്തിലും ദൈവവുമായുള്ള ബന്ധത്തില്‍ നിന്ന്‍ വ്യതിചലിക്കാതിരിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. സഭയുടെ ഏറ്റവും മഹത്തായ ദൗത്യങ്ങളിലൊന്ന്, സഹോദരനുമായി പങ്ക് വയ്ക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുക എന്നതാണ്. ''എവിടെയാണോ ദാനവും സ്‌നേഹവുമുള്ളത്, അവിടെയാണ് ദൈവം ഉള്ളതെന്ന്‍" നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബര്‍ഗ്, 26.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-04-03:52:51.jpg
Keywords: ദുഃഖം

1868
Category: 1
Sub Category:
Heading: ധാക്കയിലും ബാഗ്ദാദിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ബംഗ്ലാദേശിലും ഇറാഖിലുമായി നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തു കൂടിയ ആയിരങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികളോടുള്ള തന്റെ അനുശോചനം പാപ്പ രേഖപ്പെടുത്തിയത്. "ധാക്കയിലും ബാഗ്ദാദിലും കൊല്ലപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു. പ്രിയപ്പെട്ടവരുടെ അകാല വിയോഗത്തില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. വെറുപ്പും വിദ്വേഷവും മൂലം ഹൃദയത്തില്‍ ഇരുട്ട് ബാധിച്ചവരുടെ മാനസാന്തരത്തിന് വേണ്ടിയും നമുക്ക് ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കാം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു പ്രമുഖ റസ്റ്റോറന്‍ഡ് കേന്ദ്രീകരിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി തീവ്രവാദികള്‍ റസ്‌റ്റോറന്‍ഡിലുള്ളവരെ ബന്ധികളാക്കുകയായിരുന്നു. ധാക്കയില്‍ 20 ആളുകളെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ച അതിരാവിലെയാണ് ചാവേര്‍ സ്ഫോടനം ഉണ്ടായത്. ഇതില്‍ 150-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Image: /content_image/News/News-2016-07-04-05:32:22.jpg
Keywords: dhaka,bagdah,terrorist,attack,fransis,papa,condolences

1869
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ നൊവേന സമ്പ്രദായത്തിലൂടെ പ്രാര്‍ത്ഥനക്ക് അതിവേഗത്തിൽ ഉത്തരം ലഭിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തല്‍
Content: വേഗത്തില്‍ നടക്കേണ്ട ഒരു അത്ഭുതം. അത് പല മേഖലകളിലായിരിക്കാം. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, സംഭവിക്കുവാന്‍ സാധ്യതകള്‍ ഒന്നുമില്ലെന്ന് നാം കരുതുന്ന ഒരു സംഭവം പ്രായോഗിക തലത്തില്‍ വരണം. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്? പ്രാര്‍ത്ഥനയില്‍ അഭയം തേടുന്നു. കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ചിടത്തോളം നൊവേനകള്‍ പ്രാര്‍ത്ഥനയുടെ അവിഭാജ്യ ഘടകമാണ്. അടിയന്തിരമായി നടക്കേണ്ട ഒരു കാര്യത്തിനു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കും? ഇത്തരം സമയങ്ങളില്‍ മദര്‍തെരേസ പിന്തുടര്‍ന്ന 'നൊവേന സമ്പ്രദായം' ഫലവത്താണെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഴ്ത്തപ്പെട്ട മദര്‍തെരേസ മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കേണ്ട അത്ഭുതങ്ങള്‍ക്കു വേണ്ടി ഒരു ദിവസം തന്നെ ഒന്‍പതു തവണ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. മരിയ ഗരാബിസ് ഡേവിഡ് എന്ന വനിത ഇതു സംബന്ധിക്കുന്ന തന്റെ സാക്ഷ്യം അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. കത്തോലിക്ക വിശ്വാസിയായ മരിയ ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയാണ്. മദര്‍തെരേസയുടെ ഇത്തരം നൊവേനകള്‍ തന്റെ ജീവിതത്തിലും സുഹൃത്തുകളുടെ ജീവിതത്തിലും പ്രയോജനകരമായി മാറിയ സംഭവമാണ് മരിയ ഗാരബിസ് ഡേവിഡ് പറയുന്നത്. ഒരിക്കല്‍ മരിയയുടെ ഒരു സുഹൃത്ത് അവരുടെ മകന് സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ സെലക്ഷന്‍ കിട്ടുന്നതിനു വേണ്ടി വേഗത്തില്‍ ഒരു അത്ഭുതം നടക്കുവാന്‍ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ട് കൊണ്ട് വിളിച്ചു. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന കുട്ടിയാണ് തന്റെ മകനെന്നും അവന് ഇത്തവണ സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ മാനസികമായി അത് അവനെ തളര്‍ത്തുമെന്നും സുഹൃത്ത് മരിയ ഗരാബിസിനോട് പറഞ്ഞു. ഈ സമയം തന്നെ കോച്ചിന്റെ ഇ-മെയില്‍ സന്ദേശം സുഹൃത്തിനു ലഭിച്ചു. മകനു സെലക്ഷന്‍ ലഭിച്ചിട്ടില്ല എന്ന വിവരമായിരിന്നു ആ മെയിലില്‍ ഉണ്ടായിരിന്നത്. ദുഃഖത്തിലായ സുഹൃത്തിനോട് മദര്‍തെരേസയുടെ വേഗത്തില്‍ ചെല്ലുവാന്‍ കഴിയുന്ന നൊവേന ഒന്‍പതു തവണ ചൊല്ലുവാന്‍ മരിയ ആവശ്യപ്പെട്ടു. അവര്‍ ഉടന്‍ തന്നെ പ്രാര്‍ത്ഥന ആരംഭിച്ചു. തെല്ലും വൈകാതെ അവര്‍ക്ക് കോച്ചിന്റെ ഫോണ്‍ വന്നു. സുഹൃത്തിന്റെ മകന്‍ ടീം സെലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടെന്നും മുമ്പേ അയച്ച ഇ-മെയില്‍ സന്ദേശം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും മരിയക്ക് ഇത്തരം ഒരനുഭവം ഉണ്ടായി. തങ്ങള്‍ കയറിയ ട്രെയിന്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടികൊണ്ടിരുന്നത്. ഇതിനാല്‍ കണക്ഷന്‍ ട്രെയിന്‍ ലഭിക്കില്ല എന്ന ഭയം മരിയയേയും സംഘത്തേയും വല്ലാതെ ബാധിച്ചു. ഇനി എത്ര വേഗം ചെന്നാലും ട്രെയിന്‍ ലഭിക്കില്ലെന്നു മരിയയും സുഹൃത്തുകളും കരുതി. പെട്ടെന്നാണ് മദര്‍തെരേസയുടെ നൊവേന സംമ്പ്രദായ രീതിയില്‍ പ്രാര്‍ത്ഥിക്കാമെന്ന ചിന്ത അവരുടെ മനസില്‍ വന്നത്. ഇത്തരത്തില്‍ അവര്‍ ഭക്തിപൂര്‍വ്വം നൊവേന ചൊല്ലി. ഉദ്ദേശിച്ചതിലും മണിക്കൂറുകള്‍ വൈകി കണക്ഷന്‍ ട്രെയിന്‍ ലഭിക്കേണ്ട സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ക്ക് മുന്നോട്ടുള്ള യാത്ര നടക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാല്‍ യന്ത്രതകരാര്‍ മൂലം ട്രെയിന്‍ അവിടെ നിന്നും പുറപ്പെട്ടിരുന്നില്ല. ഒരിക്കലും യാത്ര തുടരുവാന്‍ സാധിക്കില്ലെന്നു വിചാരിച്ച സ്ഥലത്ത് അത്ഭുതകരമായി അവര്‍ യാത്ര പുനരാരംഭിച്ചു. മദര്‍തെരേസയുടെ നൊവേന വളരെ വേഗത്തില്‍ ചൊല്ലാവുന്ന ഒന്നാണെന്നു മരിയ പറയുന്നു. ആരുടെ നൊവേനയാണോ ചൊല്ലുവാന്‍ ഉദ്ദേശിക്കുന്നത് ആ വിശുദ്ധരെ ഓര്‍ത്ത് പ്രസ്തുത നൊവേന ഒന്‍പതു തവണ ചൊല്ലി പ്രാര്‍ത്ഥിക്കുക. എന്തു കാര്യമാണോ നടക്കണമെന്ന് നാം പ്രതീക്ഷിക്കുന്നുതു അതു സമര്‍പ്പിക്കുക. മദര്‍തെരേസ ഒന്‍പതു തവണ നൊവേന ചൊല്ലിയ ശേഷം പത്താമതായി നന്ദി സൂചകമായ പ്രാര്‍ത്ഥനയും നടത്തിയിരുന്നതായി മരിയ ഗരാബിയ ഡേവിഡ് രേഖപ്പെടുത്തുന്നു. താന്‍ മനസില്‍ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് മദറിന് അത്രയ്ക്കും ഉറപ്പായിരുന്നു. മദര്‍തെരേസയുടെ നൊവേന ചൊല്ലുന്ന ഈ രീതി ഫലം കാണുന്നതായുള്ള സാക്ഷ്യം അനേകര്‍ ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിയതും, രോഗസൗഖ്യം ലഭിച്ചതും തുടങ്ങി നിരവധി സാക്ഷ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പലരും രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊളംബസ് നിവാസിയായ മരിയ ഗരാബിയ ഡേവിഡ് സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/News/News-2016-07-04-08:51:31.jpg
Keywords: novena,mother,teresa,immediate,miracle

1870
Category: 18
Sub Category:
Heading: സിഎംഐ സഭയുടെ മുൻ വികാരി ജനറാളും ഇപ്പോഴത്തെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ അന്തരിച്ചു
Content: കൊച്ചി: സിഎംഐ സഭയുടെ മുൻ വികാരി ജനറാളും നിലവിലെ ജനറൽ കൗൺസിലറുമായ റവ. ഡോ. ജോർജ് താഞ്ചൻ (59) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ കഴിഞ്ഞു ഉച്ചയ്ക്കു രണ്ടിന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ബഥേൽ ആശ്രമത്തിനു സമീപം സാഗർ ഭവനിൽ വെച്ചു നടക്കും. ആറു വർഷം സിഎംഐ സഭയുടെ വികാരി ജനറാളായി സേവനമനുഷ്ട്ടിച്ചിരിന്നു. നിലവില്‍ മാന്നാനം വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തീർഥാടനകേന്ദ്രത്തിന്റെ ഡയറക്ടര്‍ പദവി വഹിച്ചു വരികയായിരിന്നു. ഇന്നലെ കാക്കനാട്ടുള്ള ജനറലേറ്റിൽ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരിന്നു. കാനൻലോയിൽ ഡോക്ടറേറ്റു നേടിയ റവ.ഡോ. താഞ്ചൻ ഭോപ്പാൽ സെന്റ് പോൾ പ്രൊവിൻസ് അംഗമായിരിന്നു.
Image: /content_image/India/India-2016-07-05-00:10:37.jpg