Contents

Displaying 1661-1670 of 24970 results.
Content: 1831
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30
Content: #{red->n->n->നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു}# ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ "കന്യാസ്ത്രീ മറിയം നിത്യവചനത്തിന്‍റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ മേല്‍ അധികാരത്തിനും ലോകപരിപാലനയ്ക്കും സമസ്ത സൃഷ്ടികളുടെയും മേല്‍ ഭരണത്തിനും യോഗ്യയായിത്തീര്‍ന്നു. ഈശോ മിശിഹായുടെയും മറിയത്തിന്‍റെയും മാംസം ഒന്നായിരിക്കയില്‍ പുത്രന്‍റെ ഭരണത്തില്‍ നിന്ന്‍ അമ്മയെ വേര്‍തിരിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ രാജമഹിമ പുത്രനും അമ്മയ്ക്കും പൊതുവായി ഞാന്‍ വിചാരിക്കുന്നു. അത് ഒന്നുതന്നെയാണെന്നാണ് എന്‍റെ അഭിപ്രായം." ബര്‍ണ്ണദീനോ ദെസ്യേന എന്ന പുണ്യവാന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു, "ദൈവത്തെ ശുശ്രൂഷിക്കുന്ന സൃഷ്ടികള്‍ എത്രയായിരിക്കുന്നുവോ അവയൊക്കെയും കന്യാസ്ത്രീ ദൈവമാതാവിനെയും ശുശ്രൂഷിക്കുന്നു. എന്നും അപ്രകാരം തന്നെ മാലാഖമാരും മനുഷ്യരും ആകാശത്തിലും ഭൂമിയിലും ഉള്ള സമസ്ത വസ്തുക്കളും ദൈവാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നത് പോലെ കന്യാസ്ത്രീ ദൈവമാതാവിനും അധീനങ്ങളായിരിക്കുന്നു". പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യകയായ അമലോത്ഭവ മറിയത്തില്‍ നിന്നു പിറന്ന ക്ഷണം മുതല്‍ ഈശോ തന്‍റെ മാതാവിന് ഇടവിടാതെ കീഴ്വഴങ്ങി അവിടുത്തെ കല്‍പനകളെ കൃത്യമായി നിറവേറ്റുന്നു. കാനായിലെ കല്യാണ വിരുന്നില്‍ അത്ഭുതത്തിനുള്ള സമയം വന്നില്ലായെന്നു പറയുന്നെങ്കിലും ഈശോ തന്‍റെ അമ്മയുടെ നേരെയുള്ള സ്നേഹത്തെപ്രതിയും ആ രാജ്ഞിയെ ബഹുമാനിക്കുന്നതിനായിട്ടും മറിയത്തിന്‍റെ അപേക്ഷ പ്രകാരം അത്ഭുതം ചെയ്ത് വെള്ളം വീഞ്ഞാക്കുന്നു. ഈ സംഭവത്തില്‍ നിന്ന്‍ മതദ്വേഷികളുടെ അഭിപ്രായപ്രകാരം ഈശോ തന്‍റെ മാതാവിന്‍റെ അപേക്ഷയേയും ആഗ്രഹത്തെയും നിവൃത്തിക്കാതെയിരിക്കയില്ല. പ്രത്യുത ഈ നാഥയുടെ നേരെ ഭക്തിയും സ്നേഹവും കാണിച്ചു സകല സന്തതികളെക്കൊണ്ടും അവളെ ഭാഗ്യവതിയെന്ന് വിളിക്കുവാന്‍ ഇടയാക്കി എന്നതാണ് വിശദമാകുന്നത്. ദിവ്യരക്ഷകനായ ഈശോ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആഹാരമായി തന്നശേഷം കുരിശിന്‍ ചുവട്ടില്‍ വച്ച് തന്‍റെ മാതാവിനെ ത്തന്നെ നമുക്കു മദ്ധ്യസ്ഥയും നാഥയുമായി തരുന്നു. കുരിശില്‍ തൂങ്ങിക്കിടക്കയില്‍ വിശുദ്ധ യോഹന്നാനെ നോക്കി പരിശുദ്ധ കന്യകയെ കാണിച്ചുകൊണ്ട് "ഇതാ നിന്‍റെ അമ്മ" എന്നും തന്‍റെ അമ്മയെ നോക്കി "സ്ത്രീയെ! ഇതാ നിന്‍റെ പുത്രന്‍" എന്നു അവിടുന്നു അരുളിച്ചെയ്തു. തല്‍ക്ഷണം മുതല്‍ മനുഷ്യവര്‍ഗ്ഗം മുഴുവനേയും ഉദ്ദേശിച്ച് യോഹന്നാനെ ചൂണ്ടിക്കാണിച്ചതു കൊണ്ട് സകല മനുഷ്യനും ഈ പരിശുദ്ധ കന്യകയുടെ പുത്രന്മാരും അവിടുന്ന്‍ സകല ജനങ്ങളുടെയും മാതാവും മദ്ധ്യസ്ഥയുമായിത്തീര്‍ന്നു. ഇവയില്‍ നിന്ന്‍ ദിവ്യരക്ഷകനായ ഈശോമിശിഹായ്ക്കു തന്‍റെ പരിശുദ്ധ മാതാവിന്‍റെ നേരെയുള്ള സ്നേഹവും ഭക്തിയും അവര്‍ണ്ണനീയമെന്ന് തെളിയുന്നില്ലയോ? മിശിഹാ കഴിഞ്ഞാല്‍ അവിടുത്തെ മാതാവിനെ സകല‍ സൃഷ്ടികളെയുംകാള്‍‍ അധികമായി ഏവരും സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നും ഈശോയുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നില്ലയോ? പരിശുദ്ധ ജനനിയെ സകല ജനങ്ങളുടെയും മദ്ധ്യസ്ഥയും നാഥയുമായി നമുക്കു തന്നിരിക്കയില്‍ നമ്മുടെ ആശ്രയവും ശരണവും ഈ അമ്മയായിരിക്കുന്നുവെന്നറിയേണ്ടത് ആവശ്യമാണ്‌. മിശിഹായുടെ ദിവ്യഹൃദയത്തിലെ അനുഗ്രഹങ്ങളെയും നിക്ഷേപങ്ങളെയും ലഭിക്കുവാന്‍ പരിശുദ്ധ അമ്മ വഴിയായി അപേക്ഷിക്കുന്നത് ഈ ദിവ്യഹൃദയത്തിനു ഏറ്റം പ്രസാദിക്കുന്ന ഒരു കാര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ സകലതും മറിയം വഴിയായി അപേക്ഷിക്കുന്നുവെങ്കില്‍ ലഭിക്കാതെ വരികയില്ലായെന്നു ബര്‍ണ്ണാദു പുണ്യവാന്‍ പഠിപ്പിക്കുന്നു. ആയതിനാല്‍ മിശിഹായുടെ ദിവ്യഹൃദയാനുഗ്രഹങ്ങളെ ധാരാളമായി കൈക്കൊള്ളുവാനും അവിടുത്തെ പ്രീതി സമ്പാദിക്കുവാനും പരിശുദ്ധ മറിയത്തെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും ചെയ്യുവാന്‍ നമുക്കു ആത്മാര്‍ദ്ധമായി പരിശ്രമിക്കാം. #{red->n->n->ജപം}# ഈശോയുടെ കൃപ നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങേ മാധുര്യം നിറഞ്ഞ ഹൃദയം അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയത്തെ സ്നേഹിക്കുന്നതുപോലെ, ഈ അമ്മയെ ബഹുമാനിക്കുന്ന ആത്മാക്കളെയും അതിവാത്സല്യത്തോടെ സ്നേഹിക്കുന്നുവെന്ന് അറിയുന്നതില്‍ മഹാപാപിയായ ഞാന്‍ അത്യന്തം സന്തോഷിക്കുന്നു. അങ്ങേ പരിശുദ്ധ അമ്മയുടെ അപേക്ഷയെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കായില്ലായെന്ന് അങ്ങുതന്നെ എന്നെ പഠിപ്പിച്ചിരിക്കയില്‍ എന്‍റെ ശരണം മുഴുവനും ഈ അമ്മയില്‍ വയ്ക്കാതെയിരിക്കുന്നതെങ്ങനെ? സ്നേഹം നിറഞ്ഞ ഈശോയെ! എന്‍റെ ജീവിതകാലത്തില്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ ജനനിയുടെയും സ്നേഹത്തില്‍ നിലനില്പ്പാനും അങ്ങേ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പ് നിങ്ങളുടെ തൃക്കരങ്ങളില്‍ തന്‍റെ പരിശുദ്ധാത്മാവിനെ കയ്യേല്‍പ്പിച്ചതുപോലെ "ഈശോ മറിയം യൗസേപ്പേ! നിങ്ങളുടെ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ കയ്യേല്‍പ്പിക്കുന്നു" വെന്ന് ചൊല്ലി നിങ്ങളുടെ തിരുനാമങ്ങള്‍ മനസ്താപത്തോടും സ്നേഹത്തോടും കൂടെ ഉദ്ധരിച്ച് എന്‍റെ ഈ ലോകജീവിതം അവസാനിപ്പിക്കുന്നതിനും കര്‍ത്താവേ എനിക്കു ഇടവരുത്തിയരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# തിരുഹൃദയത്തിന്‍ നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഈശോയുടെ ദിവ്യഹൃദയത്തോട് അപേക്ഷിക്കുന്നതും തന്നില്‍ നിന്ന്‍ ആഗ്രഹിക്കുന്നതുമായ സകല‍ നന്മകളും തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയം വഴിയായി അപേക്ഷിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്യുക. #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തിനു സ്വയം കാഴ്ച വയ്ക്കുന്ന ജപം}# എത്രയും മാധുര്യമുള്ള ഈശോയേ! മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷിതാവേ! അങ്ങേ തിരുപീഠത്തിന്‍ മുമ്പാകെ മഹാ എളിമയോടും വണക്കത്തോടും കൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഞങ്ങളെ തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങള്‍ അങ്ങയുടേതാകുന്നു. സദാകാലവും അങ്ങേ സ്വന്തമായിരിക്കുന്നതിന് ഞങ്ങള്‍ മനസ്സായിരിക്കുകയും ചെയ്യുന്നു. എന്നാലും കര്‍ത്താവേ! ഉറപ്പായിട്ട് അങ്ങയോടു ഞങ്ങളെ ചേര്‍ത്തൊന്നിപ്പിക്കുന്നതിനായി ഇതാ ഇന്നെ ദിവസം ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളെ മുഴുവനായി അങ്ങേ പരിശുദ്ധ ഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. ഹാ! കര്‍ത്താവേ! അനവധി ആളുകള്‍ ഇപ്പോഴും അങ്ങയെ അറിയാതെയിരിക്കുന്നു. മറ്റുപലരോ എന്നാല്‍ അങ്ങേ ഉപദേശങ്ങളെ നിന്ദിക്കുകയും അങ്ങയെ തള്ളിക്കളയുകയും ചെയ്യുന്നു. അനുഗ്രഹം നിറഞ്ഞ ഈശോയേ! ഇവരെല്ലാവരുടെമേലും കൃപയായിരിക്കണമേ. അങ്ങേ തിരുഹൃദയത്തിലേക്ക് അവരെ ചേര്‍ത്തരുളേണമേ. കര്‍ത്താവേ! അങ്ങേ ഒരിക്കലും പിരിഞ്ഞുപോകാതെ അങ്ങേ വിശ്വാസികളുടെ മാത്രം രാജാവായിരിക്കാതെ അങ്ങയെ വിട്ടകന്നുപോയ ധൂര്‍ത്തരായ മക്കളുടെയും രാജാവായിരിക്കണമേ. കഷ്ടാനുഭവവും വിശപ്പും കൊണ്ട് മരിച്ചുപോകാതെ ഞങ്ങളുടെ പിതാവിന്‍റെ ഭവനത്തിലേക്ക് ശീഘ്രം പിന്തിരിയുന്നതിന് അവര്‍ക്ക് അനുഗ്രഹം നല്‍കണമേ. തെറ്റുകളാല്‍ വഞ്ചിക്കപ്പെട്ട് അങ്ങേ തിരുസ്നേഹത്തില്‍ നിന്നും അകന്നുപോയിരിക്കുന്നവരുടെ മേലും അങ്ങേ ആധിപത്യം സ്ഥാപിക്കുക. സത്യത്തിന്‍റെ തുറമുഖത്തിലേക്കും അവരെ തിരികെ വിളിച്ചരുളുക. ഇപ്രകാരം വേഗത്തില്‍ ഏക ആട്ടിന്‍കൂട്ടവും ഏക ഇടയനും മാത്രമായിത്തീരട്ടെ. കര്‍ത്താവേ! അങ്ങേ തിരുസ്സഭയ്ക്കു സ്വാതന്ത്ര്യം കൊടുത്തരുളുക. ഉപദ്രവങ്ങളൊക്കെയില്‍ നിന്നും അതിനെ കാത്തു കൊള്‍ക. എല്ലാ ജാതി ജനങ്ങളുടെയും ഇടയില്‍ സമാധാനം സ്ഥാപിച്ചരുളുക. "ഞങ്ങളുടെ രക്ഷകനായ പരിശുദ്ധ ഹൃദയം വാഴ്ത്തപ്പെട്ടതാകട്ടെ. സദാകാലവും അതിനു സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ." എന്നിങ്ങനെ ലോകത്തില്‍ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ നിത്യവും മുഴങ്ങിക്കൊണ്ടിരിക്കുന്നതിനു കൃപ ചെയ്തരുളണമേ. ആമ്മേന്‍. #{blue->n->n-> വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരജപം}# ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങള്‍ ഏറ്റവും വലിയ പാപികളായിരുന്നാലും അങ്ങേ സന്നിധിയില്‍ ഭയഭക്തിവണക്കത്തോടുകൂടെ സാഷ്ടാംഗമായി വീണു അങ്ങുന്ന് ഞങ്ങളുടെമേല്‍ അലിവായിരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളെയും നന്ദികേടിനെയും വിചാരിച്ച് ഏറ്റവും മനസ്താപപ്പെടുന്നു. അവ എല്ലാം എന്നന്നേക്കും തള്ളിനീക്കുന്നതിനും ഞങ്ങളാല്‍ കഴിയുംവണ്ണം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും ഞങ്ങള്‍ തുനിയുന്നു. അടിയങ്ങള്‍ അങ്ങേയ്ക്ക് ചെയ്ത ദ്രോഹങ്ങള്‍ക്കായിട്ടും അജ്ഞാനികള്‍, പതിതര്‍, ദുഷ്ടക്രിസ്ത്യാനികള്‍ മുതലായവര്‍ അങ്ങേയ്ക്കു ചെയ്ത നിന്ദാപമാനങ്ങള്‍ക്കായിട്ടും ഏറ്റവും ദുഃഖിച്ചു മനസ്താപപ്പെട്ടു അവയെ അങ്ങു പൊറുക്കുകയും സകലരേയും നല്‍‍വഴിയില്‍ തിരിച്ച് രക്ഷിക്കുകയും ചെയ്യണമെന്നു അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തിനു ചെയ്യപ്പെടുന്ന നിന്ദാപമാന ദ്രോഹങ്ങളൊക്കെയ്ക്കും, പരിഹാരമായിട്ട് അല്‍പമായ ഞങ്ങളുടെ ആരാധനാ സ്തോത്രങ്ങളെയും മോക്ഷത്തില്‍ വാഴുന്ന സകല മാലാഖമാരുടെയും പുണ്യാത്മക്കളുടെയും ആരാധനാ പുകഴ്ചകളെയും ഭൂലോകത്തുള്ള സകല പുണ്യാത്മാക്കളുടെ സ്തുതിനമസ്കാരങ്ങളെയും ഏറ്റം എളിമ വിനയത്തോടുകൂടെ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴവനും ഇപ്പോഴും എന്നേയ്ക്കുമായിട്ട് അങ്ങേ തിരുഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. നാഥാ! ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങേ കൈവശമാക്കി ശുദ്ധീകരിച്ച് പരിശുദ്ധ ഹൃദയങ്ങളാക്കിയരുളണമേ. ഞങ്ങള്‍ ജീവനോടു കൂടെയിരിക്കുംവരെയും ഞങ്ങളെ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചരുളണമേ. അങ്ങ് സകല മനുഷ്യര്‍ക്കായിട്ടു സ്ലീവാമരത്തിനുമേല്‍ ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഈ അപേക്ഷകളെല്ലാം കര്‍ത്താവേ! ഞങ്ങള്‍ക്കു തന്നരുളണമേ! ആമ്മേന്‍. #{red->n->n->തിരുഹൃദയ ജപമാല }# മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധികരിച്ചരുളണമേ. മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കണമേ. മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടിപ്പിക്കണമേ. മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകണമേ. മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ. നല്ല ഈശോയെ! എന്‍റെ അപേക്ഷ കേള്‍ക്കണമേ. അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചു കൊള്ളണമേ. അങ്ങില്‍ നിന്നു പിരിഞ്ഞുപോകാന്‍ എന്നെ അനുവദിക്കല്ലേ. ദുഷ്ടശത്രുവില്‍ നിന്ന്‍ എന്നെ കാത്തുകൊള്ളണമേ. എന്‍റെ മരണ നേരത്തില്‍ എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ. അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്‍പ്പിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ. ഈശോയുടെ മധുരമായ തിരുഹൃദയമേ! എന്‍റെ സ്നേഹമായിരിക്കണമേ (ഓരോ ചെറിയ കൊന്തമണിക്ക്) ഓരോ ദശകത്തിന്‍റെയും അവസാനം; മറിയത്തിന്‍റെ മധുരമായ തിരുഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ. ഇപ്രകാരം 10 മണി ജപമാല 5 രഹസ്യങ്ങളായി ചൊല്ലിക്കഴിഞ്ഞാല്‍ കാഴ്ചവെപ്പ്. 1. ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ. 2. അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 3. തിരുഹൃദയത്തിന്‍ നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. 4. ഈശോയുടെ തിരുഹൃദയം എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ. 5. മരണപീഡ അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ! ഇന്നു മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ. #{red->n->n-> സുകൃതജപം}# ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ! ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-29-14:21:59.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1832
Category: 1
Sub Category:
Heading: ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മത വിഭാഗം ക്രൈസ്തവരെന്ന് പഠനം
Content: പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പഠനത്തിൽ 108 രാജ്യങ്ങളിൽ ക്രൈസ്തവർ പീഡനമേൽക്കേണ്ടി വരുന്നുണ്ട് എന്ന് കണ്ടെത്തി. 2013-ൽ 102 രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം നടന്നിരുന്നു എന്നതായിരിന്നു കണക്ക്. അതാത് സർക്കാരിന്റെയും സമൂഹത്തിന്റെയും ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ സംഖ്യ 2014-ല്‍ ആയപ്പോഴേക്കും 108 ആയി ഉയർന്നു. ക്രൈസ്തവർ ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളിൽ അവർ ഭാഷപരമായും ശാരീരികമായും സമൂഹത്തിൻറെ പീഡനമേൽക്കേണ്ടി വരുന്നതായി പഠനത്തിൽ കണ്ടെത്തി. ക്രൈസ്തവരുടെ ആരാധനാലയങ്ങളും മറ്റു വിശുദ്ധ സ്ഥലങ്ങളും വസ്തുക്കളും മലിനപ്പെടുത്തുക, പൊതുസ്ഥലങ്ങളിൽ അവഹേളിക്കുക എന്നിവയെല്ലാം ഭരണാധികാരികളുടെ മൗനാനുവാദത്തോടെ നടക്കുന്നു. സർക്കാരുകളുടെ നയപരമായ പീഡനങ്ങൾക്കും ക്രൈസ്തവർ ഇരയായി കൊണ്ടിരിക്കുന്നു. അനാവശ്യമായ അറസ്റ്റ്, തടവ്, വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള വിവേചനം, വീടു വാങ്ങുന്നതിനും മറ്റുമുള്ള നിബന്ധനകളിലെ വിവേചനം എന്നിവയെല്ലാം ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സഹിക്കേണ്ടി വരുന്നു. പഠനത്തില്‍ പറയുന്നു. 2014-ലെ കണക്കനുസരിച്ച് ലോകത്തിലെ ക്രൈസ്തവ ജനസംഖ്യ 2.3 ബില്ല്യനാണ്. ഏകദേശം 8000 -ത്തിലധികം ക്രൈസ്തവർ ഓരോ വർഷവും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിക്കുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു. അതായത്, ഓരോ മണിക്കൂറിലും ലോകത്തിലെ ഏതെങ്കിലും കോണിൽ ഒരു ക്രൈസ്തവൻ രക്തസാക്ഷിയാക്കപ്പെടുന്നു. 85 രാജ്യങ്ങളിൽ അതാത് സ്ഥലത്തെ സമൂഹമാണ് ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 79 രാജ്യങ്ങളിൽ മതമര്‍ദ്ധക വേഷത്തിൽ സർക്കാരുകൾ തന്നെ പ്രത്യക്ഷപ്പെടുന്നുവെന്ന്‍ പ്യൂ റിസേര്‍ച്ചിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നു. 2014-ല്‍ 82 രാജ്യങ്ങളിൽ ക്രൈസ്തവർക്കു നേരെ ഭീകരാക്രമണങ്ങൾ നടക്കുകയുണ്ടായി. ക്രൈസ്തവർ ന്യൂനപക്ഷമായ 60 രാജ്യങ്ങളിൽ പ്രസ്തുത ഭീകരാക്രമണങ്ങൾ മൂലം അനേകം ക്രൈസ്തവർ മരണപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ എടുത്ത് കാണിക്കുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലും ആതുര സേവനത്തിലൂടെയും വിദ്യാഭ്യാസ അനുബന്ധ സേവനങ്ങളിലൂടെയും ക്രൈസ്തവ സഭകൾ ഈ രാജ്യങ്ങളിൽ പ്രവർത്തനനിരതരാണ്.
Image: /content_image/News/News-2016-06-30-00:46:16.jpg
Keywords: പ്യൂ റിസർച്ച് സെന്റർ,പീഠന
Content: 1833
Category: 1
Sub Category:
Heading: യേശുവിന്റെ ദൂതുമായി ദമ്പതികള്‍ ഹോങ്കോങ്ങിൽ നിന്നും കംബോഡിയയിലേക്ക്
Content: ഹോങ്കോങ്ങ്: ഹോങ്കോങ്ങ് കാത്തലിക് അല്‍മായ മിഷണറി അസോസിയേഷനിൽ ( Hong Kong Catholic Lay Missionary Association) നിന്നും ദമ്പതികളായ രണ്ടംഗങ്ങളെ ഹോങ്കോങ്ങ് മെത്രാൻ കർദ്ദിനാൾ ജോൺ ടോങ്ങ് ഹോൻ മിഷണറി പ്രവർത്തനങ്ങൾക്കായി കംബോഡിയായിലേക്ക് അയക്കുന്നു. ജോനാഥാൻ കിംചിംഗായ് - കാതറീൻ ചിയൂഗ്യു എന്ന ദമ്പതികൾക്കാണ് ഈ ഭാഗ്യം കൈവന്നത്. മൂന്നു വർഷത്തെ സേവനത്തിനാണ് അസോസിയേഷൻ ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹം, കുടുംബം എന്നീ അവസ്ഥകളുടെ ഏറ്റവും നല്ല സാക്ഷ്യമായി അവർക്ക് കംബോഡിയോയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കർദ്ദിനാൾ ടോംങ്ങ് ആശംസിച്ചു. ദമ്പതികളുടെ ഇടവകയായ അനൻസിയേഷൻ ദേവാലയത്തിലെ വിശുദ്ധ ബലിയ്ക്കു നേതൃത്വം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാ ക്രൈസ്തവർക്കും ദൈവത്തെ സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ബാധ്യതയുണ്ട്. ദൈവവിളി സന്തോഷത്തോടെ ഏറ്റെടുത്ത ദമ്പതികൾ നമുക്കെല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ജോനാഥാൻ കിംചിംഗായ് - കാതറീൻ ചിയൂഗ്യു ദമ്പതികളുടെ ദൈവവിളി തിരിച്ചറിഞ്ഞ 'കാത്തലിക് അല്‍മായ മിഷണറി അസോസിയേഷൻ' ചെയർപേഴ്സണ്‍ ജസീക്ക ഹോയ്ച്ചുവാണ് അവരെ കംബോഡിയൻ മിഷണറി പ്രവർത്തനത്തിനയക്കാൻ കർദ്ദിനാൾ ടോങ്ങിനോട് ശുപാർശ ചെയ്തത്. കംബോഡിയായിൽ അൽമായർക്ക് മിഷണറി പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് ഒമ്പത് വർഷം മുമ്പ് താൻ അവിടം സന്ദർശിച്ചപ്പോൾ മനസിലാക്കിയിരുന്നതായി യീം പറഞ്ഞു. അന്നു മുതൽ കംബോഡിയയിലെ മിഷ്ണറി പ്രവർത്തനം തങ്ങളുടെ സ്വപ്നമായിരുന്നു. കുട്ടികൾക്ക് വേദപാഠ ക്ലാസ് എടുക്കുന്നതു മാത്രമല്ല മിഷ്ണറി പ്രവർത്തനമെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഇടകലർന്ന് ജീവിക്കുകയും ദൈവത്തിന്റെ ഇടപെടലുകൾ അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടത് ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന് യിം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ 9-ാം തീയതി അവർ കംബോഡിയയിലേക്ക് യാത്ര തിരിക്കും. അവിടെയുള്ള കാത്തലിക് അസോസിയേഷൻ സെന്ററിലെ പരിശീലനത്തിനു ശേഷം പ്രാദേശിക മെത്രാന്റെ തീരുമാനമനുസരിച്ച് അവരെ ഏതെങ്കിലും ഇടവകയിലോ സഭയുടെ പ്രസ്ഥാനങ്ങളിലോ നിയോഗിക്കും. ഇതോടെ ഹോങ്കോങ്ങ് അസോസിയേഷൻ മിഷ്ണറി പ്രവർത്തനത്തിന് മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന അൽമായരുടെ എണ്ണം 15 തികയും. കൽക്കട്ടയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ ഇപ്പോൾ സേവനം ചെയ്യുന്ന സ്റ്റെഫാനിയ ലിങ്ങ് ക്വാൻ വി, കംബോഡിയായിൽ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി സഭ നടത്തുന്ന സ്ഥാപനത്തിൽ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുന്ന മാർഗരറ്റ് പാങ്ങ് കീ എന്നിവരെല്ലാം ഹോങ്കോംങ്ങ് കാത്തലിക് അസോസിയേഷന്റെ അംഗങ്ങളാണ്.
Image: /content_image/News/News-2016-06-30-03:00:20.JPG
Keywords: ഹോങ്കോങ്ങ്,മിഷിണറി ,
Content: 1834
Category: 6
Sub Category:
Heading: പൗലോസ് അപ്പസ്തോലന്റെ സുവിശേഷ ദൗത്യത്തിന്റെ പൂര്‍ത്തീകരണം
Content: ''കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍'' (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 9:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 30}# പാലസ്തീനായിലെ ശിക്ഷാവിധിയ്‌ക്കെതിരായി കൈസറിന് പുനര്‍വിചാരണാഹര്‍ജി സമര്‍പ്പിക്കുവാന്‍ ഒരു തടവുപുള്ളിയായിട്ടാണ് പൗലോസ് റോമില്‍ എത്തിയത്. ഒരു റോമന്‍ പൗരനായിരുന്നതിനാല്‍, ചക്രവര്‍ത്തിയോട് സഹായാഭ്യര്‍ത്ഥന നടത്താനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയായിരിക്കണം നീറോയുടെ ഭരണത്തിന്‍ കീഴിലുള്ള റോമില്‍, അപ്പസ്തോലന്‍ തന്റെ അന്ത്യകാലത്തെ രണ്ടുവര്‍ഷങ്ങള്‍ ചിലവിടാന്‍ ഇടയായത്. ലേഖനങ്ങള്‍ വഴിയായി അദ്ദേഹം വചനോപദേശം തുടര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ പട്ടണം വിട്ടുപോകുവാന്‍ അപ്പസ്തോലന് അനുവാദമില്ലായിരുന്നു. എന്നിരിന്നാലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ പ്രധാനപട്ടണങ്ങളിലേക്കുള്ള തന്റെ സുവിശേഷയാത്രകളെല്ലാം അപ്പസ്തോലന്‍ പൂര്‍ത്തിയാക്കിയിരിന്നു. ഇപ്രകാരം കര്‍ത്താവിന്റെ പ്രവചനമായ ''വിജാതീയരുടെ മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രം'' എന്ന വാക്കുകള്‍ നിറവേറ്റപ്പെട്ടു. ക്രിസ്തുവിന്റെ മരണം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം എന്നിവയ്ക്ക് ശേഷമുള്ള കേവലം മുപ്പതു വര്‍ഷകാലയളവിനുള്ളില്‍, മെഡിറ്ററേനിയന്‍ കടലിന് ചുറ്റുമുള്ള ദേശങ്ങളിലും റോമാസാമ്രാജ്യത്തിലും സാവധാനം ആദിമ ക്രൈസ്തവരാല്‍ ജനനിബിഡമായിത്തീര്‍ന്നു. ഇത്, ഒരു പരിധിവരെ, പൗലോസ് അപ്പസ്തോലന്റെ സുവിശേഷ ദൗത്യത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. ഇക്കാലമെല്ലാം, ''മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കുക'' (ഫിലിപ്പി 1:23) എന്ന ആഗ്രഹം അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ല; റോമില്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ ആഗ്രഹം സഫലീകരിച്ചതും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-30-03:23:47.jpg
Keywords: വിശുദ്ധ പൗലോസ്
Content: 1835
Category: 1
Sub Category:
Heading: പ്രാർത്ഥന അടഞ്ഞ ഹൃദയങ്ങൾ തുറക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍: വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ ദിനമായിരിന്ന ഇന്നലെ പരിശുദ്ധ പിതാവ് സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യബലി വേളയിൽ സുവിശേഷ ഭാഗത്തെ പരാമർശിച്ചു കൊണ്ട്, പ്രാർത്ഥനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ജീവിതങ്ങളെ ഉദ്ദാഹരിച്ചു കൊണ്ട്, തുറന്ന ഹൃദയങ്ങളിലേക്ക് ദൈവവരപ്രസാദം പ്രവഹിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. വിശുദ്ധ പത്രോസ് തടവിലാക്കപ്പെട്ടപ്പോളും തളരാതെ തന്റെ ദൗത്യത്തിൽ തുടരാൻ അദ്ദേഹത്തിന് ശക്തി നൽകിയത് പ്രാർത്ഥനയാണ്. വ്യക്തികളെ പോലെ തന്നെ സമൂഹത്തിനും തുറന്ന ഹൃദയത്തോടെയുള്ള പ്രാർത്ഥനയാണ് പ്രശ്നങ്ങളിൽ നിന്നുള്ള മോചനമാർഗ്ഗം എന്ന് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. "പ്രാർത്ഥന എന്നാൽ നാം പൂർണ്ണമായും സ്വയം ദൈവത്തെ ഏൽപ്പിച്ചു കൊടുക്കലാണ്. വ്യക്തികൾക്കും സമൂഹത്തിനും പ്രാർത്ഥനയിലൂടെയുള്ള സ്വയം സമർപ്പണം സാദ്ധ്യമാണ്. വിശുദ്ധ പൗലോസിന്റെ ലിഖിതങ്ങളിലെല്ലാം തുറന്ന ഹൃദയത്തോടെയുള്ള പ്രാർത്ഥനയും പ്രവർത്തിയും നമ്മെ ദൈവത്തിലേക്ക് നയിക്കുന്നതിനെ പറ്റി പറയുന്നുണ്ട്. "പൗലോസിന്റെ ജീവിതം യേശുവിനെ അറിയാത്ത നാടുകളിലേക്കുള്ള ഒരു കുതിച്ചോട്ടമായിരുന്നു. അത് അദ്ദേഹത്തെ എന്നും നയിച്ചത് യേശുവിന്റെ കരങ്ങളിലേക്കായിരുന്നു." വിശുദ്ധ പത്രോസിന്റെ ഹൃദയം തുറന്ന സാഹചര്യം ഫ്രാന്‍സിസ് പാപ്പ വിവരിച്ചു. അഹന്തതയും ഭയവും കൂടി ഹൃദയത്തിൽ ഇരുട്ടു നിറഞ്ഞപ്പോൾ മൂന്നു തവണ യേശുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം, പത്രോസ് യേശുവിനെ കാണുന്നു. ആ പ്രകാശ പ്രവാഹത്തിൽ ഹൃദയം തുറന്ന്, പത്രോസ് യേശുവിനെ അനുഗമിക്കുന്നു. "പ്രാർത്ഥന ഹൃദയങ്ങൾ തുറക്കുന്നു. അവിടെ ഭയമകലുന്നു: ധൈര്യം നിറയുന്നു. ദു:ഖമകലുന്നു, സന്തോഷം നിറയുന്നു. വിഭാഗീയത അപ്രത്യക്ഷമാകുന്നു." ഹൃദയം തുറക്കുക; പ്രാർത്ഥനയുടെ പ്രകാശം ഹൃദയത്തിൽ നിറയാൻ അനുവദിക്കുക എന്ന ആശംസയോടെ പിതാവ് പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2016-06-30-06:37:06.jpg
Keywords: പ്രാർത്ഥന,
Content: 1836
Category: 1
Sub Category:
Heading: ദൈവസ്നേഹം അനുഭവിച്ചറിയുന്ന ടിബറ്റ്: 62 ബുദ്ധ സന്യാസികളുൾപ്പടെ 2 ലക്ഷം ടിബറ്റുകാർ വിശ്വാസത്തിലേക്ക്
Content: ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ മൗണ്ട് എവറസ്റ്റിനടുത്ത ടിബറ്റിൽ ഒരു അത്ഭുതം നടക്കുകയാണ്. ബുദ്ധ സന്യാസികളുൾപ്പടെ 2 ലക്ഷത്തോളം ടിബറ്റുകാർ യേശുവിൽ വിശ്വാസിച്ച് കത്തോലിക്കരായി തീർന്നിരിക്കുന്നു. ബുദ്ധമത സമൂഹത്തിൽ ന്യൂനപക്ഷമായ ക്രൈസ്തവ സഹോദരർ മാതൃകാ ജീവിതമാണ് നയിക്കുന്നത്. കഴിഞ്ഞ വർഷം വലിയൊരു ഭൂകമ്പമുണ്ടായപ്പോൾ എല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാനായി പരക്കം പാഞ്ഞുകൊണ്ടിരുന്നപ്പോൾ ക്രൈസ്തവ സഹോദരർ സ്വന്തം രക്ഷയ്ക്ക് ശ്രമിക്കാതെ ഭൂകമ്പത്തിൽ പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിച്ചുകൊണ്ടിരുന്നത് ( ബുദ്ധമത ) സമൂഹം ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്. രക്ഷാപ്രവർത്തനങ്ങൾക്കായി നാമമാത്രമായ സർക്കാർ സന്നാഹങ്ങളും ഈ ക്രൈസ്തവ സഹോദരങ്ങളും മാത്രമേ അവിടെ കണ്ടുള്ളു എന്ന് ദേശവാശികൾ സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റെ സ്നേഹം പ്രവർത്തികളിലൂടെ കണ്ട ഒരു ബുദ്ധമത സന്യാസി, യഥാർത്ഥ പ്രവർത്തിമാർഗ്ഗം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയിൽ ചേരുകയായിരുന്നു. Asian Access എന്ന ക്രൈസ്തവ മിഷിനറി സംഘടനയുടെ പ്രസിഡന്റ് ജോ ഹാഡ് ലിയാണ് മാദ്ധ്യമങ്ങളോട് ഈ കഥ പറഞ്ഞത്. പിന്നീട് 62 ബുദ്ധ സന്യാസികൾ കൂടി കൃസ്തുമതത്തിൽ ചേർന്നതായി ഹാഡ് ലി വെളിപ്പെടുത്തി.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ യേശുവിൽ വിശ്വാസമ്മർപ്പിച്ചു കൊണ്ട് 200000-ത്തോളം ആളുകൾ ബുദ്ധമതം വിട്ട് ക്രൈസ്തവരായി തീർന്നിട്ടുണ്ട് എന്ന് സഭാ നേതൃത്വം പറയുന്നു. കഴിഞ്ഞ വർഷത്തെ ഭൂമികുലുക്കത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് ടിബറ്റുകാരെ കൃസ്തുമതത്തിലേക്ക് ആകർഷിച്ചതെന്ന് ഹഡ് ലി വിലയിരുത്തുന്നു. ഭൂകമ്പത്തിനു ശേഷം, മറ്റൊരു വിഭാഗത്തിലെയും ജനങ്ങളെ ദുരിതബാധിത പ്രദേശത്ത് കണ്ടിരുന്നില്ല. എന്നാൽ ക്രൈസ്തവ സഹോദരർ സ്വന്തം രക്ഷയെ അവഗണിച്ചു കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാഴ്ച്ചയാണ് അവർ കണ്ടത്. കൃസ്തുവിന്റെ അനുയായികളുടെ, ആഴ്ച്ചകളോളം നീണ്ടു നിന്ന ഈ നിസ്വാർത്ഥ പ്രവർത്തനം കണ്ടതിനാലാണ് ഒരു വലിയ വിഭാഗം ബുദ്ധമതക്കാർ കൃസ്തുമതത്തിൽ ചേരുവാൻ തീരുമാനിച്ചത്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ യേശുവിന്റെ നാമത്തിൽ ജനങ്ങൾക്കു വേണ്ടി ആശ്വാസ പദ്ധതികൾ നടത്തി കൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ സംഘടനയാണ് Asian Access. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥനയും സഹായവും സംഘടനയുടെ ഏഷ്യയിലെ പ്രവർത്തനങ്ങൾക്കു ആവശ്യമുണ്ടെന്ന് ഹാഡ് ലി അറിയിച്ചു.
Image: /content_image/News/News-2016-06-30-08:00:13.jpg
Keywords: Asian Access,ടിബറ്റ'
Content: 1837
Category: 6
Sub Category:
Heading: ഓരോ മനുഷ്യന്റെയും ജീവിതത്തോട് പൂര്‍ണ്ണ ആദരവു കാണിക്കേണ്ടിയിരിക്കുന്നു
Content: ''സീസറിന്‍േറത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക'' (മത്തായി 22:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 1}# സൈനിക ശക്തികൊണ്ട് പാലസ്തീന്‍ കീഴ്‌പ്പെടുത്തി ഭരിച്ചുകൊണ്ടിരുന്ന സീസറിന് നികുതി കൊടുക്കുന്നതിന്റെ നിയമപരമായ ന്യായത്തെപ്പറ്റി ഒരു പ്രസ്താവന നടത്താന്‍ യേശുവിനെ കുറെ ഫരിസേയര്‍ പ്രലോഭിപ്പിച്ചത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അതിന് യേശു നല്‍കുന്ന മറുപടി എക്കാലത്തും നിലനില്‍ക്കുന്നതാണ്. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ലോകങ്ങള്‍ വെവ്വേറെയാണെന്നും, ഓരോന്നിനും അതിന്റേതായ ഉദ്ദേശങ്ങളുണ്ടെന്നും, എന്നാല്‍ അത് മനുഷ്യ മനഃസാക്ഷിയോട് ബാദ്ധ്യതയുള്ളതാകണമെന്നുമാണ് യേശു യഥാര്‍ത്ഥത്തില്‍ പ്രസ്താവിച്ചത്. മതവും രാഷ്ട്രീയവും വേറിട്ട് നില്‍ക്കണം. ഓരോ വ്യക്തിയും അയാളുടെ മതപരവും, സാമൂഹ്യപരവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ചുമതലകളെപ്പറ്റി ബോധമുള്ളയാളായിരിക്കണം. ചുരുക്കത്തില്‍, ഓരോ മനുഷ്യജീവിയുടേയും ജീവിതത്തോട് പൂര്‍ണ്ണ ആദരവു പ്രകടിപ്പിക്കുന്ന പൊതു നന്മയായിരിക്കണം നമ്മുടെ ലക്ഷ്യം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.10.93) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-06-30-13:28:35.jpg
Keywords: ജീവിത
Content: 1838
Category: 18
Sub Category:
Heading: കാരുണ്യ ജീവിത ദര്‍ശനം കുടുംബങ്ങളില്‍ നിന്നു ലഭിക്കണം: ഡോ. ജോസഫ് കാരിക്കശ്ശേരി
Content: കൊച്ചി: കാരുണ്യ ജീവിത ദര്‍ശനം കുടുംബങ്ങളില്‍ നിന്ന് ലഭിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലും, അയല്‍ക്കാര്‍, സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍, ആലംബഹീനര്‍ എന്നിവരുമായുളള സ്‌നേഹബന്ധം, സഹായ സഹകരണങ്ങള്‍ എന്നിവ ചെറുപ്പത്തിലെ കുട്ടികള്‍ക്ക് കണ്ട് വളരുവാന്‍ സാഹചര്യമുണ്ടാകണന്നെും അദ്ദേഹം പറഞ്ഞു. കാരുണ്യ കേരള സന്ദേശവുമായെത്തിയ കൊച്ചി - കോട്ടപ്പുറം യാത്രയോടനുബന്ധിച്ച് നടത്തിയ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. ജോയി, ഫാ. ജോണ്‍സണ്‍ റോച്ച, പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജോയി വഞ്ചിപ്പുര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-06-30-10:51:50.jpg
Keywords:
Content: 1839
Category: 1
Sub Category:
Heading: തെറ്റുകളില്‍ അകപ്പെട്ടവര്‍ക്ക് നിങ്ങളുടെ ദയയും ഉപദേശവും ആവശ്യമുണ്ട്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: "ദയയില്ലായ്മ നമ്മുടെ ജീവിതങ്ങളെ തരിശാക്കി മാറ്റുന്നു. ദയ പാഠപുസ്തകത്തിൽ പഠിക്കാനുള്ള ഒരു ചിന്താവിഷയമല്ല; അതൊരു ജീവിത ശൈലിയാണ്. നമ്മുടെ സ്വന്തം ഭൗതീക - ആത്മീയ ആവശ്യങ്ങൾക്ക് മുകളിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുന്ന ത്യാഗമാണ് ദയ". സെന്റ് പീറ്റേർസ് സ്ക്വയറിൽ ബുധനാഴ്ച്ച നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് മാർപാപ്പ കരുണയുടെ വിവിധ തലങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിച്ചത്. "യഥാർത്ഥത്തിലുള്ള ദയ നമുക്കുണ്ടോയെന്ന് നാം ആത്മ:പരിശോധന നടത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് കാരുണ്യം പുലര്‍ത്തുന്നവർ യഥാർത്ഥ ക്രൈസ്തവ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അവർക്ക് കാണാൻ കണ്ണുകളുണ്ടാകും, കേൾക്കാൻ കാതുകളും ആശ്വസിപ്പിക്കാൻ കൈകളുമുണ്ടാകും. അവസരങ്ങൾ അന്വേഷിച്ച് കണ്ടെത്തുമ്പോളാണ് നമ്മുടെ ജീവിതത്തിൽ കരുണ നിറയുന്നത്. നമ്മുടെ മുമ്പിലുള്ള ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതോടെ നമ്മൾ കാപട്യക്കാരായ ക്രൈസ്തവരായി മാറുന്നു. സുഖസൗകര്യങ്ങൾക്കു നടുവില്‍ നമ്മെ ആത്മീയ ജഡത്വം ബാധിക്കുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "നിങ്ങളുടെ ജീവിതം ദൈവത്തിന്റെ വരദാനമാണ്. നിങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഉചിതമായ സമയങ്ങളിൽ ദൈവം നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ വർഷിക്കുന്നു. അതു കൊണ്ടു തന്നെ, ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്ക് ആശ്വാസം നൽകാൻ ഓരോ ക്രൈസ്തവനും ബാധ്യതയുണ്ട്. സ്വന്തം സുസ്ഥിതി എന്ന ആഗോള സംസ്ക്കാരം മറ്റുള്ളവരോടുള്ള നമ്മുടെ ദയയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. നിങ്ങളുടെ കൂടെയുള്ള യേശുവിനെ നിങ്ങൾ വിസ്മരിക്കരുത്". ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. വിശക്കുന്നവനെ നോക്കുക. അവിടെ നിങ്ങൾ യേശുവിനെ കാണും. തടവുകാരിൽ, രോഗികളിൽ, യാചകരിൽ, സ്വന്തം കുടുംബത്തിന് ഭക്ഷണം നൽകാൻ വകയില്ലാതെ ജോലിക്കു വേണ്ടി അലയുന്ന നിർഭാഗ്യരിൽ - അവിടെയെല്ലാം യേശുവുണ്ട്. അത് നിങ്ങൾ കാണാതിരിക്കരുത്. കുറ്റം ചെയ്തവർ ഉണ്ട്. പക്ഷേ അവരെ ഉപേക്ഷിച്ചു കളയരുത്. അവർക്ക് നിങ്ങളുടെ ദയയും ഉപദേശവും ആവശ്യമുണ്ട്. യേശു നിങ്ങളോട് ഇതാണ് ആവശ്യപ്പെടുന്നത്. " ഞാൻ നിങ്ങളോടു കരുണ കാണിക്കുന്നതുപോലെ, നിങ്ങൾ മറ്റുള്ളവരോടു കരുണയുള്ളവരായിരിക്കുവിൻ". ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
Image: /content_image/News/News-2016-07-01-01:02:42.jpg
Keywords: ദയ, കരുണ,
Content: 1840
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
Content: ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് "തിന്മ" എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം "നന്മ" എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് "സ്വവര്‍ഗ്ഗ വിവാഹം". ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ വിശ്വാസിയും ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ എന്താണ് പഠിപ്പിക്കുന്നത് എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ വിവാഹം"?}# "സ്വവര്‍ഗ്ഗ വിവാഹം" എന്ന പ്രയോഗം തന്നെ അബദ്ധമാണ്. കാരണം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ഒരു ബന്ധത്തെ മാത്രമേ "വിവാഹം" എന്നു വിളിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെ "വിവാഹം" എന്നു വിളിക്കുക സാധ്യമല്ല. #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ ഭോഗം"?}# "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു. അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും "സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്." എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല" (CCC 2357) #{red->n->n->വിവാഹം ദൈവിക പദ്ധതിയില്‍}# വിശുദ്ധ ഗ്രന്ഥം തുടങ്ങുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്ന വിവരണത്തോടെയാണ്; അവസാനിക്കുന്നത് "കുഞ്ഞാടിന്‍റെ വിവാഹസദ്യ"യെപ്പറ്റിയുള്ള ദര്‍ശനത്തോടെയും. വിവാഹവും അതിന്‍റെ "രഹസ്യവും" അതിന്‍റെ സ്ഥാപനവും ദൈവം അതിനു കൊടുത്ത അര്‍ത്ഥവും അതിന്‍റെ ഉത്ഭവവും ലക്ഷ്യവും വി.ഗ്രന്ഥത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഇതു മുഴുവനും "സ്ത്രീയും പുരുഷനും" എന്നുള്ള പ്രകൃതിയില്‍ ആലേഖിതമാണ്. അതിനു വിരുദ്ധമായി അത് പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ ഉള്ള ബന്ധമാകുമ്പോള്‍ അത് മാരകമായ പാപമായി തീരുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ദാമ്പത്യജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ കൂട്ടായ്മ സൃഷ്ടാവു സ്ഥാപിച്ചതും അവിടുന്നു നല്‍കിയ നിയമങ്ങളില്‍ അധിഷ്ഠിതവുമാണ്. അതിനാല്‍ വിവാഹത്തിന്‍റെ കര്‍ത്താവ് ദൈവം തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്ക്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചിരിക്കുന്നതു കൊണ്ട് വിവാഹ ബന്ധത്തിലൂടെയുള്ള അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമായി തീരുന്നു. അതിനാല്‍തന്നെ ഈ ബന്ധത്തെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരുമായി ഒന്നു ചേര്‍ക്കുന്ന ഒരു സംവിധാനമായി തരം താഴ്ത്തുന്നവര്‍ ദൈവ സ്നേഹത്തിന്‍റെ പ്രതീകത്തെ തന്നെയാണ് തരം താഴ്ത്തുന്നത്. അങ്ങനെ അത് ദൈവ സ്നേഹത്തിനെതിരായ പാപമായി തീരുന്നു. കാനയിലെ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നുമുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണ്. ഇത് എപ്രകാരമായിരിക്കുമെന്ന് യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു. യേശുവിന്‍റെ ഈ പഠിപ്പിക്കലുകള്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നു ചേരുന്ന വിവാഹം ദൈവത്തില്‍ നിന്നുള്ളതും അവിഭാജ്യവുമാണെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ ഐക്യം ഉളവാക്കുന്നതും സ്രഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതുമായ ഉടമ്പടിയെ, ക്രിസ്തുവിനോടും, സഭയോടും ബന്ധപ്പെടുത്തിക്കൊണ്ട് "വലിയ രഹസ്യം" എന്നാണ് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത്. #{red->n->n->സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭയും ദൈവവചനവും}# "സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തില്‍ സ്ത്രീയും പുരുഷനും ഒരാള്‍ക്ക് മറ്റേയാളുടെ പരസ്പരപൂരക ഗുണങ്ങള്‍ ആവശ്യമായിരിക്കുകയും കുട്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി അവര്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. അതുകൊണ്ട് സ്വവര്‍ഗരതിപരമായ പ്രവൃത്തികള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ല. ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തില്‍ നിന്ന്‍ ഉത്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണമില്ലാതിരിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവിക ക്രമവുമനുസരിച്ചുള്ള സ്ത്രീപുരുഷ ഐക്യത്തിന്‍റെ ശാരീരിക ഫലപൂര്‍ണത നിര്‍ബന്ധപൂര്‍വ്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് സ്വവര്‍ഗ രതിഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാര്‍ഗത്തിലൂടെ തന്നിലേക്കു നയിക്കുന്നു. ഒരു അഭാവം, ഒരു നഷ്ടം, ഒരു മുറിവ്, അതു സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്‌താല്‍ ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ നൽകാനുള്ള ശക്തികേന്ദ്രമായിത്തീരാന്‍ അതിനു കഴിയും. എല്ലാറ്റില്‍ നിന്നും നന്മകൊണ്ടു വരുന്നവനാണല്ലോ ദൈവം. അവിടത്തെ മഹത്വം സൃഷ്ടികര്‍മ്മത്തിലെന്നതിനെക്കാള്‍ കൂടുതല്‍ വീണ്ടെടുപ്പില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും" (YOUCAT 65). "ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു. അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്കു വിധേയരാകരുത്. അതേസമയം, സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു" (YOUCAT 415). "രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (CCC 2358). "സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" (CCC 2359). സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9). വീണ്ടും പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32). സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ സഭ കലവറയില്ലാതെ സ്നേഹിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്നു. അനാദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല.
Image: /content_image/Editor'sPick/Editor'sPick-2016-07-02-02:39:23.jpg
Keywords: