Content |
ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ മൗണ്ട് എവറസ്റ്റിനടുത്ത ടിബറ്റിൽ ഒരു അത്ഭുതം നടക്കുകയാണ്. ബുദ്ധ സന്യാസികളുൾപ്പടെ 2 ലക്ഷത്തോളം ടിബറ്റുകാർ യേശുവിൽ വിശ്വാസിച്ച് കത്തോലിക്കരായി തീർന്നിരിക്കുന്നു.
ബുദ്ധമത സമൂഹത്തിൽ ന്യൂനപക്ഷമായ ക്രൈസ്തവ സഹോദരർ മാതൃകാ ജീവിതമാണ് നയിക്കുന്നത്. കഴിഞ്ഞ വർഷം വലിയൊരു ഭൂകമ്പമുണ്ടായപ്പോൾ എല്ലാവരും സ്വന്തം ജീവൻ രക്ഷിക്കാനായി പരക്കം പാഞ്ഞുകൊണ്ടിരുന്നപ്പോൾ ക്രൈസ്തവ സഹോദരർ സ്വന്തം രക്ഷയ്ക്ക് ശ്രമിക്കാതെ ഭൂകമ്പത്തിൽ പെട്ട് കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിച്ചുകൊണ്ടിരുന്നത് ( ബുദ്ധമത ) സമൂഹം ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്. രക്ഷാപ്രവർത്തനങ്ങൾക്കായി നാമമാത്രമായ സർക്കാർ സന്നാഹങ്ങളും ഈ ക്രൈസ്തവ സഹോദരങ്ങളും മാത്രമേ അവിടെ കണ്ടുള്ളു എന്ന് ദേശവാശികൾ സാക്ഷ്യപ്പെടുത്തുന്നു.
യേശുവിന്റെ സ്നേഹം പ്രവർത്തികളിലൂടെ കണ്ട ഒരു ബുദ്ധമത സന്യാസി, യഥാർത്ഥ പ്രവർത്തിമാർഗ്ഗം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയിൽ ചേരുകയായിരുന്നു. Asian Access എന്ന ക്രൈസ്തവ മിഷിനറി സംഘടനയുടെ പ്രസിഡന്റ് ജോ ഹാഡ് ലിയാണ് മാദ്ധ്യമങ്ങളോട് ഈ കഥ പറഞ്ഞത്.
പിന്നീട് 62 ബുദ്ധ സന്യാസികൾ കൂടി കൃസ്തുമതത്തിൽ ചേർന്നതായി ഹാഡ് ലി വെളിപ്പെടുത്തി.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ യേശുവിൽ വിശ്വാസമ്മർപ്പിച്ചു കൊണ്ട് 200000-ത്തോളം ആളുകൾ ബുദ്ധമതം വിട്ട് ക്രൈസ്തവരായി തീർന്നിട്ടുണ്ട് എന്ന് സഭാ നേതൃത്വം പറയുന്നു.
കഴിഞ്ഞ വർഷത്തെ ഭൂമികുലുക്കത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് ടിബറ്റുകാരെ കൃസ്തുമതത്തിലേക്ക് ആകർഷിച്ചതെന്ന് ഹഡ് ലി വിലയിരുത്തുന്നു. ഭൂകമ്പത്തിനു ശേഷം, മറ്റൊരു വിഭാഗത്തിലെയും ജനങ്ങളെ ദുരിതബാധിത പ്രദേശത്ത് കണ്ടിരുന്നില്ല. എന്നാൽ ക്രൈസ്തവ സഹോദരർ സ്വന്തം രക്ഷയെ അവഗണിച്ചു കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന കാഴ്ച്ചയാണ് അവർ കണ്ടത്. കൃസ്തുവിന്റെ അനുയായികളുടെ, ആഴ്ച്ചകളോളം നീണ്ടു നിന്ന ഈ നിസ്വാർത്ഥ പ്രവർത്തനം കണ്ടതിനാലാണ് ഒരു വലിയ വിഭാഗം ബുദ്ധമതക്കാർ കൃസ്തുമതത്തിൽ ചേരുവാൻ തീരുമാനിച്ചത്.
സൗത്ത് ഈസ്റ്റ് ഏഷ്യയിൽ യേശുവിന്റെ നാമത്തിൽ ജനങ്ങൾക്കു വേണ്ടി ആശ്വാസ പദ്ധതികൾ നടത്തി കൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ സംഘടനയാണ് Asian Access.
ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാർത്ഥനയും സഹായവും സംഘടനയുടെ ഏഷ്യയിലെ പ്രവർത്തനങ്ങൾക്കു ആവശ്യമുണ്ടെന്ന് ഹാഡ് ലി അറിയിച്ചു. |