category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ ദൂതുമായി ദമ്പതികള്‍ ഹോങ്കോങ്ങിൽ നിന്നും കംബോഡിയയിലേക്ക്
Contentഹോങ്കോങ്ങ്: ഹോങ്കോങ്ങ് കാത്തലിക് അല്‍മായ മിഷണറി അസോസിയേഷനിൽ ( Hong Kong Catholic Lay Missionary Association) നിന്നും ദമ്പതികളായ രണ്ടംഗങ്ങളെ ഹോങ്കോങ്ങ് മെത്രാൻ കർദ്ദിനാൾ ജോൺ ടോങ്ങ് ഹോൻ മിഷണറി പ്രവർത്തനങ്ങൾക്കായി കംബോഡിയായിലേക്ക് അയക്കുന്നു. ജോനാഥാൻ കിംചിംഗായ് - കാതറീൻ ചിയൂഗ്യു എന്ന ദമ്പതികൾക്കാണ് ഈ ഭാഗ്യം കൈവന്നത്. മൂന്നു വർഷത്തെ സേവനത്തിനാണ് അസോസിയേഷൻ ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹം, കുടുംബം എന്നീ അവസ്ഥകളുടെ ഏറ്റവും നല്ല സാക്ഷ്യമായി അവർക്ക് കംബോഡിയോയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് കർദ്ദിനാൾ ടോംങ്ങ് ആശംസിച്ചു. ദമ്പതികളുടെ ഇടവകയായ അനൻസിയേഷൻ ദേവാലയത്തിലെ വിശുദ്ധ ബലിയ്ക്കു നേതൃത്വം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാ ക്രൈസ്തവർക്കും ദൈവത്തെ സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ബാധ്യതയുണ്ട്. ദൈവവിളി സന്തോഷത്തോടെ ഏറ്റെടുത്ത ദമ്പതികൾ നമുക്കെല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ജോനാഥാൻ കിംചിംഗായ് - കാതറീൻ ചിയൂഗ്യു ദമ്പതികളുടെ ദൈവവിളി തിരിച്ചറിഞ്ഞ 'കാത്തലിക് അല്‍മായ മിഷണറി അസോസിയേഷൻ' ചെയർപേഴ്സണ്‍ ജസീക്ക ഹോയ്ച്ചുവാണ് അവരെ കംബോഡിയൻ മിഷണറി പ്രവർത്തനത്തിനയക്കാൻ കർദ്ദിനാൾ ടോങ്ങിനോട് ശുപാർശ ചെയ്തത്. കംബോഡിയായിൽ അൽമായർക്ക് മിഷണറി പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് ഒമ്പത് വർഷം മുമ്പ് താൻ അവിടം സന്ദർശിച്ചപ്പോൾ മനസിലാക്കിയിരുന്നതായി യീം പറഞ്ഞു. അന്നു മുതൽ കംബോഡിയയിലെ മിഷ്ണറി പ്രവർത്തനം തങ്ങളുടെ സ്വപ്നമായിരുന്നു. കുട്ടികൾക്ക് വേദപാഠ ക്ലാസ് എടുക്കുന്നതു മാത്രമല്ല മിഷ്ണറി പ്രവർത്തനമെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഇടകലർന്ന് ജീവിക്കുകയും ദൈവത്തിന്റെ ഇടപെടലുകൾ അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടത് ഓരോ ക്രൈസ്തവന്റെയും കടമയാണെന്ന് യിം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ 9-ാം തീയതി അവർ കംബോഡിയയിലേക്ക് യാത്ര തിരിക്കും. അവിടെയുള്ള കാത്തലിക് അസോസിയേഷൻ സെന്ററിലെ പരിശീലനത്തിനു ശേഷം പ്രാദേശിക മെത്രാന്റെ തീരുമാനമനുസരിച്ച് അവരെ ഏതെങ്കിലും ഇടവകയിലോ സഭയുടെ പ്രസ്ഥാനങ്ങളിലോ നിയോഗിക്കും. ഇതോടെ ഹോങ്കോങ്ങ് അസോസിയേഷൻ മിഷ്ണറി പ്രവർത്തനത്തിന് മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന അൽമായരുടെ എണ്ണം 15 തികയും. കൽക്കട്ടയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ ഇപ്പോൾ സേവനം ചെയ്യുന്ന സ്റ്റെഫാനിയ ലിങ്ങ് ക്വാൻ വി, കംബോഡിയായിൽ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി സഭ നടത്തുന്ന സ്ഥാപനത്തിൽ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുന്ന മാർഗരറ്റ് പാങ്ങ് കീ എന്നിവരെല്ലാം ഹോങ്കോംങ്ങ് കാത്തലിക് അസോസിയേഷന്റെ അംഗങ്ങളാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-30 00:00:00
Keywordsഹോങ്കോങ്ങ്,മിഷിണറി ,
Created Date2016-06-30 12:30:20