Contents

Displaying 1671-1680 of 24970 results.
Content: 1841
Category: 1
Sub Category:
Heading: സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പ് പറയണം എന്ന വാദഗതി ബാലിശമെന്ന് ആഫ്രിക്കൻ കർദ്ദിനാൾ
Content: സഭ സ്വവർഗ്ഗഭോഗ പ്രവണതയുള്ളവരോട് മാപ്പു പറയേണ്ട സമയമാണിതെന്ന് ജർമ്മൻ കർദ്ദിനാൾ റീൻ ഹാഡ് മാർക്സ് ഈയടുത്ത ദിവസം ആഹ്വാനം ചെയ്തതിനെ നിശിതമായി ചോദ്യം ചെയ്തു കൊണ്ട് സൗത്ത് ആഫ്രിക്കയിലെ പ്രമുഖനായ ആത്മീയ നേതാവ് കർദ്ദിനാൾ വിൽഫ്രഡ് ഫോക്സ് നാപ്പിയർ ട്വീറ്റ് ചെയ്തു. കർദ്ദിനാൾ മാർക്സിന്റെ അഭിപ്രായത്തെ ബാലിശമെന്ന് വിശേഷിപ്പിച്ചു കൊണ്ട്, വ്യഭിചാരം പാപമാണെന്ന് പഠിപ്പിക്കുന്നതിനും തിരുസഭ മാപ്പു പറയേണ്ടി വരുമോ എന്ന് ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ സത്യസന്ധത എന്ന പേരിലുള്ള ഇത്തരം നിലപാടുകളാണ് യഥാർത്ഥനാസ്തികത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ pro-life, pro-family പ്രവർത്തകനായ ഒബാനു ജു എക്കോച്ചയുടെ ഒരു ട്വീറ്റിന് മറുപടിയായാണ് കർദ്ദിനാൾ വിൽഫ്രഡ് ഫോക്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പുരുഷന്മാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധം അർത്ഥരഹിതമാണെന്ന് നമുക്ക് വിധിക്കാനാവില്ല എന്ന് ജർമ്മൻ കർദ്ദിനാൾ മാർക്സ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, 2003-ൽ തന്നെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാന്റെ വിശ്വാസസമിതി (Congregation for the Doctrine of the Faith) തയ്യാറാക്കിയ രേഖയിൽ, സ്വവർഗ്ഗ ബന്ധങ്ങൾ ദൈവ പദ്ധതിയിൽ പെട്ടതല്ലെന്നും അതിന് തിരുസഭ പൂർണ്ണമായും എതിരാണെന്നും വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. സ്വവർഗ്ഗവിവാഹം പാപമാണെന്ന് ദൈവ വചനത്തിന്റെ വെളിച്ചത്തിൽ സഭ എക്കാലവും പഠിപ്പിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത, അത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു പരീക്ഷണം തന്നെയാണ് എന്ന് സഭ തിരിച്ചറിയുന്നു. ഇതിന്റെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനിൽക്കുന്നതിനാൽ ഇത്തരം വിഭാഗത്തിൽ പെട്ടവരോട് സഹാനുഭൂതിയോടെയും ആദരവോടെയും നാം പെരുമാറേണ്ടിയിരിക്കുന്നു. സ്വവർഗ്ഗഭോഗ പ്രവണത പാപകരമല്ല പ്രത്യുത, സ്വവർഗ്ഗ രതിക്രിയയാണ് പാപകരം എന്നാണ് സഭ പഠിപ്പിക്കുന്നത്.
Image: /content_image/News/News-2016-07-01-02:18:59.jpg
Keywords: സ്വവർഗ്ഗ സ്നേഹം,കർദ്ദിനാൾ മാർക്സ് കർദ്ദിനാൾ വിൽഫ്രഡ് ഫോക്സ് നാപ്പിയർ,
Content: 1842
Category: 6
Sub Category:
Heading: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ നല്കിയ സന്ദേശം
Content: പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും വാഗ്ദാനവുമായ ഈശോയുടെ തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ജൂലൈ മാസം ഒന്നാം തീയതി പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്യാസ സമൂഹങ്ങളിലും ഭക്ത സംഘടനകളിലും അംഗങ്ങളായ നിങ്ങളെയെല്ലാവരെയും സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഇവിടെ കൂടിയിരിക്കുന്ന സകലരെയും ഞാന്‍ സ്നേഹത്തോടെ ആശീര്‍വ്വദിക്കുകയും നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ കൈകൊണ്ട ആരാധന ക്രമത്തിന്റെ നവീകരണത്തോട് കൂടി കത്തോലിക്ക സഭയുടെ അനുദിന പ്രാര്‍ത്ഥനകളില്‍ ഈശോയുടെ തിരുരക്തത്തിന്റെ രഹസ്യം കൂടുതല്‍ ആഘോഷമായി കൊണ്ടാടുവാന്‍ തുടങ്ങി. എന്റെ മുന്‍ഗാമിയായ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ പാപ്പ ഈശോയുടെ തിരുരക്തത്തിന്റെയും തിരുശരീരത്തിന്റെയും ഭക്തിയില്‍ ഇന്ന്‍ നാം ആഘോഷിക്കുന്ന അവിടുത്തെ തിരുശരീര രക്തങ്ങളുടെ ഓര്‍മ്മയിലൂടെ പങ്ക് കൊണ്ടു. എല്ലാ ദിവ്യബലികളിലും അവിടുത്തെ തിരുശരീരം മാത്രമല്ല സന്നിഹിതമാകുന്നത്, നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ചിന്തപ്പെട്ട പുതിയ ഉടമ്പടിയിലെ രക്തവും കൂടിയാണ്. സ്നേഹിതരെ ഈശോയുടെ തിരുരക്തം എത്രയോ വലിയ ഒരു രഹസ്യമാണ്! ക്രിസ്തീയതയുടെ ഉദയം മുതല്‍ സകലരുടെയും ഹൃദയവും മനസ്സും കവര്‍ന്ന, വിശിഷ്യ നിങ്ങളുടെ സഭാസ്ഥാപകരുടെയും നേതൃത്വനിരയുടെയും ജീവിതത്തിനു ആധാരമായി തീര്‍ന്ന സത്യമാണ് അവിടുത്തെ തിരുരക്തം. ജൂബിലി വര്‍ഷം ഈ ഭക്തിക്ക് കൂടുതല്‍ ഓജസ്സ് നല്കുന്നു. കാരണം ഈ ജൂബിലി വര്‍ഷത്തില്‍ വചനമായ ഈശോ ദൈവമായിരിന്നിട്ടും പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത് മനുഷ്യനായി അവതരിച്ചതിനെയും ദൈവമായി യോഗാത്മകമായി ഐക്യപ്പെട്ടതിനെയും നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷയ്ക്ക് വേണ്ടി മാംസമായി തീര്‍ന്ന ക്രിസ്തുവിന്റെ രക്തമായതിനാല്‍ തന്നെ അവിടുത്തെ തിരുരക്തം സകല ജനതകളുടെയും രക്ഷയുടെ ഉറവിടമാണ്. ഉദാത്തമായ സ്നേഹത്തിന്റെയും മനുഷ്യരുടെ ജീവിതത്തിലേക്ക് ദൈവം ആഴമായി ഇറങ്ങി വന്നതിന്റെയും അടയാളമാണ് അവിടുത്തെ തിരുശരീരത്തില്‍ നിന്ന്‍ രക്തം പുറത്തേക്ക് ഒഴുകിയതിന്റെ ചിത്രം. സര്‍വ്വശക്തനായ ദൈവം രക്തത്തിന്റെ അടയാളം തന്നെ മനുഷ്യരക്ഷക്കായി ഉപയോഗിക്കുവാന്‍ കാരണം അത്രമേല്‍ ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ സഹവര്‍ത്തിത്വം കാണിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല എന്നത് കൊണ്ടാണ്. സ്വയം ശൂന്യവത്കരിക്കുന്ന ഈ രഹസ്യത്തിന്റെ ഉറവിടം പിതാവായ ദൈവത്തിന്റെ രക്ഷണീയ പദ്ധതിയിലാണ് അടങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ദൈവവും മനുഷ്യനുമായിരിന്ന പുത്രനായ ഈശോ തന്റെ അനുസരണത്തിലൂടെയും പരിശുദ്ധാത്മാവായ ദൈവം തന്റെ പ്രവര്‍ത്തനത്തിലൂടെയും ഈ പദ്ധതിയെ പൂര്‍ത്തിയാക്കി. അങ്ങനെ നമ്മുടെ രക്ഷാകര ചരിത്രത്തില്‍ ത്രീത്വൈക ദൈവം തന്റെ സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു. ഇത്തരത്തിലുള്ള ആ മഹനീയ പദ്ധതിയുടെ സാന്നിധ്യത്തില്‍ നിങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള സകല വിശ്വാസികളും ക്രിസ്തുവിന്റെ വിലയേറിയ തിരു രക്തത്തിന്റെ അടയാളത്തില്‍ ത്രീയേക ദൈവത്തിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു. ജീവിത സാക്ഷ്യങ്ങള്‍ വാക്കുകളിലും പ്രകടിപ്പിക്കപ്പെടേണ്ടതാണ്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; "എന്റെ സഹോദരരേ, യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമ്മുക്ക് മനോധൈര്യം ഉണ്ട്..സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമ്മുക്ക് പര്യലോചിക്കാം" (ഹെബ്രായാര്‍ 10:19,24). ഈശോയുടെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനം നമ്മുടെ ഹൃദയങ്ങളില്‍ പല നല്ല പ്രവര്‍ത്തികള്‍ക്കും പ്രചോദനം നല്കും. പല രക്ത സാക്ഷികളും ചെയ്തത് പോലെ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി നമ്മുടെ ജീവിതം തന്നെ സമര്‍പ്പിക്കുവാന്‍ ഇത് നമ്മെ പ്രാപ്തരാക്കും. ആരെയും ഒഴിവാക്കാതെ സകലര്‍ക്കും വേണ്ടി ഈശോ തന്റെ തിരുരക്തം ഒഴുക്കിയത് കൊണ്ട് ഒരു വ്യക്തിയുടെ പോലും മൂല്യം മനസിലാക്കുന്നതില്‍ നാം പരാജയപ്പെടരുത്. ഈ രഹസ്യത്തെ കുറിച്ചുള്ള ധ്യാനം ധാരാളിത്തത്തിലും അതേ സമയം പങ്ക് വെക്കുവാന്‍ സന്‍മനസ്സ് കാണിക്കാത്തവരുമായ ഒരു സമൂഹത്തിന്റെ ഇടയില്‍പ്പെട്ട് പോയ ജനങ്ങളുടെ ശാരീരികവും ധാര്‍മ്മികവുമായ വേദനകളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമ്മെ പ്രേരിപ്പിക്കും. ഇത്തരം ഒരു വീക്ഷണത്തിലാണ് നിങ്ങളുടെ സേവനം സകല ശ്രേഷ്ടതയോടും കൂടി ഉയര്‍ന്ന് നില്‍ക്കുന്നത്. നിങ്ങള്‍ക്കുള്ളത് പങ്ക് വെക്കുന്നത് കൊണ്ട് മാത്രം നിങ്ങള്‍ തൃപ്തരാകുന്നില്ല. മറിച്ച് നിങ്ങളെ തന്നെ നിങ്ങള്‍ പങ്ക് വെക്കുന്നു. ഒരാള്‍ക്ക് സ്വന്തം രക്തത്തെക്കാള്‍ വ്യക്തിപരമായി എന്താണുള്ളത്? ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹോദരനും സഹോദരിക്കും നാം സമ്മാനിക്കുന്ന ഈ ജീവന്റെ ഭാഗം മാനുഷിക ചക്രവാളങ്ങളെ അതിലംഘിക്കുന്നു. സുഹൃത്തുക്കളേ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിയാഘോഷം നിങ്ങളെ വിശ്വാസത്തില്‍ ജാഗ്രതയുള്ളവരും പ്രത്യാശയില്‍ സ്ഥിരചിത്തരും ഉപവിയില്‍ തീക്ഷ്ണതയുള്ളവരുമായി കണ്ടത്തെട്ടെ. ദൈവത്തിന്റെ അളവിലാത്ത കരുണയുമായി ഇന്നും ക്രിസ്തു ഓരോരുത്തരേയും സമീപിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ് കരുണാസമ്പന്നനായിരിക്കുന്നത് പോലെ നിങ്ങളും കരുണയില്‍ സമ്പന്നരായി തീരട്ടെ. ഇത്തരത്തിലുള്ള വികാരങ്ങളോടെയും സ്വന്തം രക്തത്താല്‍ നമ്മെ അഭിഷേകം ചെയ്യുന്നവന്റെ (1 പത്രോസ് 1:2) സ്നേഹത്തിലും ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു. (ഇറ്റലിയിലെ രക്തദാന സംഘടനകളുടെയും മറ്റ് തീര്‍ഥാടക സമൂഹങ്ങളുടെയും അംഗങ്ങളായ, തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട സന്യാസസമൂഹങ്ങളെയും കത്തോലിക്ക സംഘടനകളെയും സ്വാഗതം ചെയ്തു കൊണ്ട് 2000 ജൂലൈ 1ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ പാപ്പ രണ്ടാമന്‍ നല്കിയ സന്ദേശം). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2016-07-01-09:55:22.jpg
Keywords: തിരു
Content: 1843
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം.
Content: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കലിന്റെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം ആഗസ്റ്റ് 5,6,7 തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സമാപിക്കും. അനേകം വ്യക്തികളില്‍ മാനസാന്തരവും അനേകം കുടുംബങ്ങളില്‍ ദൈവീക സമാധാനവും ശാന്തിയും കൈവരുത്താന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്ത ഫാ.ജോര്‍ജ്ജ് പനയ്ക്കലിനൊപ്പം ഫാ.കുര്യാകോസ് പുന്നോലില്‍ വി‌സിയും ശുശ്രൂഷകള്‍ക്ക് സഹ കാര്‍മ്മികത്വം വഹിക്കും. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# ഫാ.കുര്യാകോസ് പുന്നോലില്‍: 07483375070. റെജി പോള്‍: 07723035457 റെജി മാത്യു: 07552619237
Image: /content_image/Events/Events-2016-07-01-05:45:36.jpg
Keywords:
Content: 1844
Category: 1
Sub Category:
Heading: ചൈനയിലെ പീഡിത സഭ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു നിറയുന്നു
Content: പുതിയ നിയമത്തിൽ പറയുന്നതുപോലുള്ള അത്ഭുതങ്ങളും അടയാളങ്ങളും ചൈനയിലെ പീഡിത സഭയിൽ നിത്യവും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബൈബിൾ പണ്ഡിതനായ ജറേമിയ ജോൺസ്റ്റൺ വെളിപ്പെടുത്തുന്നു. അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിച്ചിട്ടുള്ള ഭൂഗർഭ അറകളിലെ ക്രിസ്ത്യൻ സഭയ്ക്ക് തുല്യമാണ് ചൈനയിലെ ഇപ്പോഴത്തെ ക്രിസ്തുമതത്തിന്റെ അവസ്ഥ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളുടെയും നിയമങ്ങളുടെയും ഇടയിൽ, ഒളിവിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്ന ചൈനീസ് സഭ, പുരാതന കൃസ്ത്യൻ സഭകൾക്ക് തുല്യമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒളിവിൽ പ്രവർത്തിക്കുന്ന അനേകം മിഷിനറി സംഘങ്ങൾ ചൈനയിലുണ്ട്. 5000-ത്തിലധികം അംഗങ്ങളുള്ള മിഷ്ണറി സംഘത്തിലെ ഒരു മിഷിനറി പ്രവർത്തകനെ കണ്ടുമുട്ടിയ കഥ ജറേമിയ വിവരിക്കുന്നുണ്ട്. അദ്ദേഹം ജറേമിയോടും ഭാര്യ ആ ഡ്രേയോടും ഇങ്ങനെ പറഞ്ഞു: "അപ്പസ്തോല പ്രവർത്തനങ്ങളിൽ നിങ്ങൾ വായിക്കുന്നതെല്ലാം ഇപ്പോൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുകയാണ്! അതിൽ വിവരിക്കുന്ന ദൈവത്തിന്റെ ഇടപെടലുകൾ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്!" ഔദ്യോഗികമായി ചൈനയിൽ മത സ്വതന്ത്ര്യം അനുവദിച്ചിട്ടുണ്ടെങ്കിലും അധികൃതർ ക്രൈസ്തവ സഭയുടെ വളർച്ച ഭീതിയോടെയാണ് നോക്കി കാണുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചൈനയിൽ 8.6 കോടി അംഗബലമുള്ളപ്പോൾ ക്രൈസ്തവ സഭകൾക്ക് 6.7 കോടി അംഗങ്ങളുണ്ടെന്നാണ് P.R.C. (Pew Research Center)- ന്റെ കണക്ക്. ക്രിസ്തീയ സഭകളുടെ വളർച്ച തടയാനായി പല മാർഗ്ഗങ്ങളും ഭരണ കേന്ദ്രം സ്വീകരിച്ചു വരുന്നു. 2014 മുതൽ ഇതിനകം 1200 കുരിശുകൾ അനധികൃത നിർമ്മാണം എന്ന പേരിൽ അധികൃതര്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇത്തരം വിവേചനപരമായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിന് അഭിഭാഷകരും സഭാപ്രവർത്തകരും ഉൾപ്പടെ 500-ലധികം പേർ ഇപ്പോഴും ജയിലിലാണ്. 'Religion in China: Survival and Revival under Communist Rule' എന്ന പുസ്തകത്തിന്റെ എഴുത്തുകാരനും പർഡ്യു യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രഫസറുമായ ഫെൻങ്കാങ്ങ് യാങ്ങിന്റെ അഭിപ്രായത്തിൽ 2030- നുള്ളിൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമായി തീർന്നിരിക്കും. "ഇത് ഈ തലമുറയിൽ തന്നെ നടക്കാൻ പോകുന്ന കാര്യമാണ്" അദ്ദേഹംThe Telegraph -നോടു പറഞ്ഞു. ലോകമെമ്പാടുമുള്ള പീഡിത സഭകളിൽ ദൈവ ചൈതന്യം നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാശ്ചാത്യ സഭകൾ ഉറങ്ങിപ്പോയിരിക്കുന്നു എന്ന് ജറേമിയ ജോൺസ്റ്റൺ അഭിപ്രായപ്പെട്ടു. "പീഡിത സഭകളുടെ തീവ്രമായ ആത്മീയാനുഭവം പാശ്ചാത്യ സഭകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിലുള്ള ദൈവാനുഭവം പാശ്ചാത്യ സഭകളിൽ ലഭ്യമാകാൻ സഭകൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു" ജോൺസ്റ്റൺ പറഞ്ഞു.
Image: /content_image/News/News-2016-07-01-06:07:13.jpg
Keywords: ചൈന
Content: 1845
Category: 15
Sub Category:
Heading: ഈശോയുടെ തിരുരക്ത ജപമാല
Content: #{red->n->n->ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍}# ** ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും ഞാന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ** ഞാന്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും. ** ഞാന്‍ അവനെ പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും. ** അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് എന്‍റെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും. ** മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി എന്‍റെ അഞ്ചു തിരുമുറിവുകളെയും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും. ** ഇതുപയോഗിച്ച് നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും. ** ഇതുവഴിയായി അനേകം അത്ഭുതങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും. ** ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും ഞാന്‍ തകര്‍ക്കുകയും എന്‍റെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ** ഇത് വഴിയായി അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് ഞാന്‍ മോചിപ്പിക്കും. ** ഈ ജപമാലയിലൂടെ എന്‍റെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്‍റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്‍റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതാണ്. #{blue->n->n-> നമ്മുക്കും ഈശോയുടെ തിരുരക്ത ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം}# കുരിശടയാളം വരക്കുക. #{red->n->n->സ്തുതിഗീതം}# ഈശോയുടെ വിലയേറിയ തിരുരക്തമേ, ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ (ലോകത്തെ രക്ഷിക്കണമേയെന്ന്‍ പ്രത്യുത്തരം നല്കുക) #{green->n->n->പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന}# പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്നേഹാഗ്നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ. #{blue->n->n->ലീഡര്‍:}# നമുക്ക് പ്രാര്‍ത്ഥിക്കാം, ഓ, പരിശുദ്ധാത്മാവിന്‍റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍. (തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക..) (ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ. #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*..... നന്മനിറഞ്ഞ മറിയമേ*.... പിതാവിനും പുത്രനും*....(3 പ്രാവശ്യം). ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം എപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->ഒന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*....നന്മനിറഞ്ഞ മറിയമേ*... (രണ്ടും വെളുത്ത ജപമാല മണികളില്‍) #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം). ** ത്രീത്വസ്തുതി. ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->രണ്ടാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ ഇടതുകൈയിലേറ്റ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുകയും മരണാസന്നരായവരെ പൈശാചികമായ ആക്രമണങ്ങളില്‍ നിന്ന്‍ രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->മൂന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം കത്തോലിക്കാ സഭയുടെ അടിസ്ഥാനത്തെ അന്ധകാര ലോകത്തിന്‍റെയും ദുഷ്ട മനുഷ്യരുടെയും പദ്ധതികളില്‍ നിന്നും സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n-> ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n-> മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> നാലാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക). അങ്ങയുടെ ഇടതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ഞങ്ങളെ പൈശാചിക ശക്തികളുടെയും അവരുടെ പ്രതിനിധികളുടെയും ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> അഞ്ചാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുവിലാവ് കുത്തിത്തുറക്കപ്പെടുന്നു. (അല്‍പ സമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ തിരുവിലാവിലെ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ കുന്തത്തിന്‍റെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തവും ജലവും രോഗികളെ സുഖപ്പെടുത്തുകയും ക്ലേശിതരെ ആശ്വസിപ്പിക്കുകയും നിത്യമഹത്വത്തിനായി ഞങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. (3 പ്രാവശ്യം) പരിശുദ്ധ രാജ്ഞി...... #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം.}# ഈശോയുടെ വിലയേറിയ തിരുരക്തമേ, മനുഷ്യകുലത്തിന് സമാധാനം കൈവരുത്തുന്ന അങ്ങയുടെ നിത്യഉടമ്പടിയെ ഓര്‍ത്ത് അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈശോയുടെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കുക. സര്‍വശക്തനായ പിതാവിനെ അവിടുത്തെ സിംഹാസനത്തില്‍ സമാശ്വസിപ്പിക്കുകയും ലോകം മുഴുവന്‍റെയും പാപങ്ങളെ കഴുകുകയും ചെയ്യണമേ. എല്ലാവരും അങ്ങയെ ആദരിക്കട്ടെ. ഓ, വിലയേറിയ തിരുരക്തമേ കരുണയുണ്ടാകണമേ, ആമ്മേന്‍. ഈശോയുടെ തിരുഹൃദയമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ഉണ്ണീശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ പത്രോസേ, പൗലോസേ - ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. കുരിശിന്‍റെ വിശുദ്ധ യോഹന്നാനെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ മഗ്ദലേന മറിയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സ്വര്‍ഗ്ഗത്തിലെ സകല മദ്ധ്യസ്ഥരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. നമ്മുടെ നാഥന്‍റെ ശ്രേഷ്ഠരായ സകല വിശുദ്ധരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സകല സ്വര്‍ഗ്ഗീയദൂത ഗണങ്ങളെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ ജപമാല ഭക്തരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{green->n->n->ഈശോയുടെ വിലയേറിയ തിരുരക്തത്തിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ - മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. പരിശുദ്ധാത്മാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഏകദൈവമായ പരിശുദ്ധ ത്രീത്വമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. #{blue->n->n->ലീഡര്‍:}# ഓ, പരിത്രാണത്തിന്‍റെ കാരണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഞങ്ങളെയും ലോകം മുഴുവനേയും പൊതിയണമേ. സമുദ്ര സമാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. വിശുദ്ധിയും അനുകമ്പയും നിറഞ്ഞ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ഞങ്ങളുടെ ഊര്‍ജ്ജവും ശക്തിയുമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. നിത്യ ഉടമ്പടിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ -ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവത്തിന്‍റെ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവിക ഉപവിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പിശാചുക്കളെ അടിച്ചോടിക്കുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. അടിമത്തത്തിലായിരിക്കുന്നവരുടെ സഹായമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പരിശുദ്ധ വീഞ്ഞായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. തിരുസഭയുടെ സംരക്ഷണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ സത്യവിശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. സൗഖ്യദായകമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. അഭിഷേകം ചെയ്യുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവമക്കളുടെ ധൈര്യമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ക്രൈസ്തവ പോരാളികളുടെ സര്‍വ്വസൈന്യാധിപനായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഉത്ഥാനത്തിന്‍റെ തിരുനിണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പാനീയമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ സമാശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. പരിശുദ്ധാത്മാവിന്‍റെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. വിജാതീയരുടെ പരിഛേദനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ സമാധാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിലെ മഴവില്ലായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. നിഷ്ക്കളങ്കരായ കുഞ്ഞുപൈതങ്ങളുടെ പ്രത്യാശയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളിലെ ദൈവവചനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ജ്ഞാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ കരുണയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തിന്‍റെ പാപങ്ങളെ കഴുകണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തെ ശുദ്ധീകരിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഈശോയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കണമേ. #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം:}# ഓ, ഞങ്ങളുടെ രക്ഷനായ ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങള്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും അങ്ങയില്‍ ശരണപ്പെടുകയും ചെയ്യുന്നു. പൈശാചികാത്മാക്കളുടെ പിടിയിലായിരിക്കുന്ന സകലരേയും മോചിപ്പിക്കണമേ എന്ന്‍ ഞങ്ങള്‍ യാചിക്കുന്നു. മരണാസന്നരായിരിക്കുന്നവരുടെ ദുഷ്ടാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരെ അങ്ങയുടെ നിത്യമഹത്വത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യണമേ. ലോകം മുഴുവന്‍റെ മേലും കരുണയുണ്ടാവുകയും തിരുഹൃദയത്തെ ആരാധിക്കുവാനും ആശ്വസിപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കുകയും ചെയ്യണമേ. കരുണയുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ (3 പ്രാവശ്യം) #{blue->n->n->സ്തുതിഗീതം:}# ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ, ഞങ്ങളെ പൊതിയണമേ. (3 പ്രാവശ്യം) ഈശോയുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോയുടെ അമൂല്യ തിരുരക്തമേ, ഞങ്ങളെ അങ്ങയെ ആരാധിക്കുന്നു ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. #{red->n->n-> ഈശോമിശിഹായുടെ വിലയേറിയ തിരുരക്തത്തിനുള്ള സമര്‍പ്പണം}# ഓ, കരുതലുള്ളവനും കാരുണ്യപൂര്‍ണനുമായ രക്ഷകാ, എന്‍റെ നിസ്സരതയാലും അവിടുത്തെ മഹനീയതയാലും ഞാന്‍ എന്നെത്തന്നെ അവിടുത്തെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ നന്ദിഹീനമായ ഈ സൃഷ്ടിക്ക് കാണിച്ചുതന്ന അവിടുത്തെ കൃപയുടെ നിരവധിയായ അടയാളങ്ങളെയോര്‍ത്ത് അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്‍റെ നശീകരണശക്തിയില്‍ നിന്ന്‍ അങ്ങയുടെ തിരുരക്തത്താല്‍ എന്നെ മോചിപ്പിച്ചതിന് ഞാന്‍ അങ്ങേക്ക് വിശിഷ്യാ നന്ദി പറയുന്നു. ഓ, നല്ല ഈശോയെ, എന്‍റെ സ്നേഹമുള്ള അമ്മയായ മറിയത്തിന്‍റെയും കാവല്‍മാലാഖയുടെയും നാമഹേതുക വിശുദ്ധന്‍റെയും സ്വര്‍ഗ്ഗത്തിലെ സകല വൃന്ദങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രമനസ്സോടും സത്യസന്ധമായ ഒരു ഹൃദയത്തോടും കൂടി, ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിച്ച അങ്ങയുടെ വിലയേറിയ തിരുരക്തത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുത്തെ കൃപയുടെ സഹായത്തോടും എന്‍റെ സര്‍വശക്തിയോടും കൂടി ഞങ്ങളുടെ രക്ഷയുടെ വിലയായ അങ്ങയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തി വളര്‍ത്തുകയും അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആരാധ്യമായ അങ്ങയുടെ തിരുരക്തം സകലരാലും ബഹുമാനിക്കപ്പെടുന്നതിനും മഹത്വീകരിക്കപ്പെടുന്നതിനും ഇടയാകട്ടെ. ഇതുവഴി അങ്ങയുടെ സ്നേഹത്തിന്‍റെ വിലതീരാത്ത രക്തത്തോടുള്ള എന്‍റെ അവിശ്വസ്തതയുടെ കേടുപോക്കാനും ലോകം മുഴുവനും തങ്ങളുടെ രക്ഷയുടെ അനന്യമായ വിലയ്ക്കെതിരായി ചെയ്യുന്ന നിന്ദനങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ഓ, പരിശുദ്ധവും വിലതീരാത്തതുമായ തിരുരക്തമേ, അങ്ങേയ്ക്കെതിരായി ചെയ്യപ്പെട്ട എന്‍റെ തന്നെ പാപങ്ങളും മന്ദതയും സകല ധിക്കാരപ്രവൃത്തികളും ഒരിക്കലും ചെയ്യപ്പെടാതിരുന്നെങ്കില്‍! സ്നേഹനിധിയായ ഈശോയെ, അവിടുത്തെ പരിശുദ്ധ മാതാവും വിശ്വസ്തരായ ശ്ലീഹന്മാരും സകല വിശുദ്ധരും അങ്ങയുടെ വിലയേറിയ തിരുരക്തത്തിനു നല്‍കിയ സ്നേഹവും ബഹുമാനവും ആരാധനയും ഇതാ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കഴിഞ്ഞ കാലത്തെ അവിശ്വസ്തതകളെയും മന്ദതയെയും മറക്കുകയും അങ്ങയെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും ചെയ്യേണമെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓ ദിവ്യരക്ഷക, എന്നെയും സകല ജനങ്ങളെയും അവിടുത്തെ വിലയേറിയ തിരുരക്തത്താല്‍ തളിക്കുക. അങ്ങനെ, ഓ ക്രൂശിക്കപ്പെട്ട സ്നേഹമേ, ഞങ്ങള്‍ ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും ഉചിതമായി ഞങ്ങളുടെ രക്ഷയുടെ വിലയെ ആദരിക്കുകയും ചെയ്യട്ടെ. ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സഹായത്തിനായി ഞങ്ങള്‍ ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. പ്രത്യുത, സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2016-07-01-08:53:24.jpg
Keywords:
Content: 1846
Category: 15
Sub Category:
Heading: ഈശോയുടെ തിരുരക്ത ജപമാല
Content: ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്കി കൊണ്ട് നമ്മോടുള്ള തന്റെ സ്നേഹത്തിന്റെ വലിപ്പം കാണിച്ചു തന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത ജപമാല. #{red->n->n->ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍ ചുവടെ നല്കുന്നു}# ** ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും ഞാന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ** ഞാന്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും. ** ഞാന്‍ അവനെ പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും. ** അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് എന്‍റെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും. ** മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി എന്‍റെ അഞ്ചു തിരുമുറിവുകളെയും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും. ** ഇതുപയോഗിച്ച് നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും. ** ഇതുവഴിയായി അനേകം അത്ഭുതങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും. ** ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും ഞാന്‍ തകര്‍ക്കുകയും എന്‍റെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ** ഇത് വഴിയായി അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് ഞാന്‍ മോചിപ്പിക്കും. ** ഈ ജപമാലയിലൂടെ എന്‍റെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്‍റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്‍റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതാണ്. #{blue->n->n-> നമ്മുക്കും ഈശോയുടെ തിരുരക്ത ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം}# കുരിശടയാളം വരക്കുക. #{red->n->n->സ്തുതിഗീതം}# ഈശോയുടെ വിലയേറിയ തിരുരക്തമേ, ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ (ലോകത്തെ രക്ഷിക്കണമേയെന്ന്‍ പ്രത്യുത്തരം നല്കുക) #{green->n->n->പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന}# പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്നേഹാഗ്നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ. #{blue->n->n->ലീഡര്‍:}# നമുക്ക് പ്രാര്‍ത്ഥിക്കാം, ഓ, പരിശുദ്ധാത്മാവിന്‍റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍. (തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക..) (ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ. #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*..... നന്മനിറഞ്ഞ മറിയമേ*.... പിതാവിനും പുത്രനും*....(3 പ്രാവശ്യം). ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം എപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->ഒന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*....നന്മനിറഞ്ഞ മറിയമേ*... (രണ്ടും വെളുത്ത ജപമാല മണികളില്‍) #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം). ** ത്രീത്വസ്തുതി. ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->രണ്ടാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ ഇടതുകൈയിലേറ്റ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുകയും മരണാസന്നരായവരെ പൈശാചികമായ ആക്രമണങ്ങളില്‍ നിന്ന്‍ രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->മൂന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം കത്തോലിക്കാ സഭയുടെ അടിസ്ഥാനത്തെ അന്ധകാര ലോകത്തിന്‍റെയും ദുഷ്ട മനുഷ്യരുടെയും പദ്ധതികളില്‍ നിന്നും സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n-> ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n-> മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> നാലാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക). അങ്ങയുടെ ഇടതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ഞങ്ങളെ പൈശാചിക ശക്തികളുടെയും അവരുടെ പ്രതിനിധികളുടെയും ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> അഞ്ചാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുവിലാവ് കുത്തിത്തുറക്കപ്പെടുന്നു. (അല്‍പ സമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ തിരുവിലാവിലെ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ കുന്തത്തിന്‍റെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തവും ജലവും രോഗികളെ സുഖപ്പെടുത്തുകയും ക്ലേശിതരെ ആശ്വസിപ്പിക്കുകയും നിത്യമഹത്വത്തിനായി ഞങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. (3 പ്രാവശ്യം) പരിശുദ്ധ രാജ്ഞി...... #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം.}# ഈശോയുടെ വിലയേറിയ തിരുരക്തമേ, മനുഷ്യകുലത്തിന് സമാധാനം കൈവരുത്തുന്ന അങ്ങയുടെ നിത്യഉടമ്പടിയെ ഓര്‍ത്ത് അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈശോയുടെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കുക. സര്‍വശക്തനായ പിതാവിനെ അവിടുത്തെ സിംഹാസനത്തില്‍ സമാശ്വസിപ്പിക്കുകയും ലോകം മുഴുവന്‍റെയും പാപങ്ങളെ കഴുകുകയും ചെയ്യണമേ. എല്ലാവരും അങ്ങയെ ആദരിക്കട്ടെ. ഓ, വിലയേറിയ തിരുരക്തമേ കരുണയുണ്ടാകണമേ, ആമ്മേന്‍. ഈശോയുടെ തിരുഹൃദയമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ഉണ്ണീശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ പത്രോസേ, പൗലോസേ - ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. കുരിശിന്‍റെ വിശുദ്ധ യോഹന്നാനെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ മഗ്ദലേന മറിയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സ്വര്‍ഗ്ഗത്തിലെ സകല മദ്ധ്യസ്ഥരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. നമ്മുടെ നാഥന്‍റെ ശ്രേഷ്ഠരായ സകല വിശുദ്ധരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സകല സ്വര്‍ഗ്ഗീയദൂത ഗണങ്ങളെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ ജപമാല ഭക്തരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{green->n->n->ഈശോയുടെ വിലയേറിയ തിരുരക്തത്തിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ - മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. പരിശുദ്ധാത്മാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഏകദൈവമായ പരിശുദ്ധ ത്രീത്വമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. #{blue->n->n->ലീഡര്‍:}# ഓ, പരിത്രാണത്തിന്‍റെ കാരണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഞങ്ങളെയും ലോകം മുഴുവനേയും പൊതിയണമേ. സമുദ്ര സമാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. വിശുദ്ധിയും അനുകമ്പയും നിറഞ്ഞ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ഞങ്ങളുടെ ഊര്‍ജ്ജവും ശക്തിയുമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. നിത്യ ഉടമ്പടിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ -ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവത്തിന്‍റെ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവിക ഉപവിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പിശാചുക്കളെ അടിച്ചോടിക്കുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. അടിമത്തത്തിലായിരിക്കുന്നവരുടെ സഹായമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പരിശുദ്ധ വീഞ്ഞായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. തിരുസഭയുടെ സംരക്ഷണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ സത്യവിശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. സൗഖ്യദായകമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. അഭിഷേകം ചെയ്യുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവമക്കളുടെ ധൈര്യമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ക്രൈസ്തവ പോരാളികളുടെ സര്‍വ്വസൈന്യാധിപനായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഉത്ഥാനത്തിന്‍റെ തിരുനിണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പാനീയമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ സമാശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. പരിശുദ്ധാത്മാവിന്‍റെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. വിജാതീയരുടെ പരിഛേദനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ സമാധാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിലെ മഴവില്ലായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. നിഷ്ക്കളങ്കരായ കുഞ്ഞുപൈതങ്ങളുടെ പ്രത്യാശയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളിലെ ദൈവവചനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ജ്ഞാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ കരുണയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തിന്‍റെ പാപങ്ങളെ കഴുകണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തെ ശുദ്ധീകരിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഈശോയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കണമേ. #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം:}# ഓ, ഞങ്ങളുടെ രക്ഷനായ ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങള്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും അങ്ങയില്‍ ശരണപ്പെടുകയും ചെയ്യുന്നു. പൈശാചികാത്മാക്കളുടെ പിടിയിലായിരിക്കുന്ന സകലരേയും മോചിപ്പിക്കണമേ എന്ന്‍ ഞങ്ങള്‍ യാചിക്കുന്നു. മരണാസന്നരായിരിക്കുന്നവരുടെ ദുഷ്ടാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരെ അങ്ങയുടെ നിത്യമഹത്വത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യണമേ. ലോകം മുഴുവന്‍റെ മേലും കരുണയുണ്ടാവുകയും തിരുഹൃദയത്തെ ആരാധിക്കുവാനും ആശ്വസിപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കുകയും ചെയ്യണമേ. കരുണയുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ (3 പ്രാവശ്യം) #{blue->n->n->സ്തുതിഗീതം:}# ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ, ഞങ്ങളെ പൊതിയണമേ. (3 പ്രാവശ്യം) ഈശോയുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോയുടെ അമൂല്യ തിരുരക്തമേ, ഞങ്ങളെ അങ്ങയെ ആരാധിക്കുന്നു ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. #{red->n->n-> ഈശോമിശിഹായുടെ വിലയേറിയ തിരുരക്തത്തിനുള്ള സമര്‍പ്പണം}# ഓ, കരുതലുള്ളവനും കാരുണ്യപൂര്‍ണനുമായ രക്ഷകാ, എന്‍റെ നിസ്സരതയാലും അവിടുത്തെ മഹനീയതയാലും ഞാന്‍ എന്നെത്തന്നെ അവിടുത്തെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ നന്ദിഹീനമായ ഈ സൃഷ്ടിക്ക് കാണിച്ചുതന്ന അവിടുത്തെ കൃപയുടെ നിരവധിയായ അടയാളങ്ങളെയോര്‍ത്ത് അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്‍റെ നശീകരണശക്തിയില്‍ നിന്ന്‍ അങ്ങയുടെ തിരുരക്തത്താല്‍ എന്നെ മോചിപ്പിച്ചതിന് ഞാന്‍ അങ്ങേക്ക് വിശിഷ്യാ നന്ദി പറയുന്നു. ഓ, നല്ല ഈശോയെ, എന്‍റെ സ്നേഹമുള്ള അമ്മയായ മറിയത്തിന്‍റെയും കാവല്‍മാലാഖയുടെയും നാമഹേതുക വിശുദ്ധന്‍റെയും സ്വര്‍ഗ്ഗത്തിലെ സകല വൃന്ദങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രമനസ്സോടും സത്യസന്ധമായ ഒരു ഹൃദയത്തോടും കൂടി, ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിച്ച അങ്ങയുടെ വിലയേറിയ തിരുരക്തത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുത്തെ കൃപയുടെ സഹായത്തോടും എന്‍റെ സര്‍വശക്തിയോടും കൂടി ഞങ്ങളുടെ രക്ഷയുടെ വിലയായ അങ്ങയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തി വളര്‍ത്തുകയും അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആരാധ്യമായ അങ്ങയുടെ തിരുരക്തം സകലരാലും ബഹുമാനിക്കപ്പെടുന്നതിനും മഹത്വീകരിക്കപ്പെടുന്നതിനും ഇടയാകട്ടെ. ഇതുവഴി അങ്ങയുടെ സ്നേഹത്തിന്‍റെ വിലതീരാത്ത രക്തത്തോടുള്ള എന്‍റെ അവിശ്വസ്തതയുടെ കേടുപോക്കാനും ലോകം മുഴുവനും തങ്ങളുടെ രക്ഷയുടെ അനന്യമായ വിലയ്ക്കെതിരായി ചെയ്യുന്ന നിന്ദനങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ഓ, പരിശുദ്ധവും വിലതീരാത്തതുമായ തിരുരക്തമേ, അങ്ങേയ്ക്കെതിരായി ചെയ്യപ്പെട്ട എന്‍റെ തന്നെ പാപങ്ങളും മന്ദതയും സകല ധിക്കാരപ്രവൃത്തികളും ഒരിക്കലും ചെയ്യപ്പെടാതിരുന്നെങ്കില്‍! സ്നേഹനിധിയായ ഈശോയെ, അവിടുത്തെ പരിശുദ്ധ മാതാവും വിശ്വസ്തരായ ശ്ലീഹന്മാരും സകല വിശുദ്ധരും അങ്ങയുടെ വിലയേറിയ തിരുരക്തത്തിനു നല്‍കിയ സ്നേഹവും ബഹുമാനവും ആരാധനയും ഇതാ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കഴിഞ്ഞ കാലത്തെ അവിശ്വസ്തതകളെയും മന്ദതയെയും മറക്കുകയും അങ്ങയെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും ചെയ്യേണമെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓ ദിവ്യരക്ഷക, എന്നെയും സകല ജനങ്ങളെയും അവിടുത്തെ വിലയേറിയ തിരുരക്തത്താല്‍ തളിക്കുക. അങ്ങനെ, ഓ ക്രൂശിക്കപ്പെട്ട സ്നേഹമേ, ഞങ്ങള്‍ ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും ഉചിതമായി ഞങ്ങളുടെ രക്ഷയുടെ വിലയെ ആദരിക്കുകയും ചെയ്യട്ടെ. ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സഹായത്തിനായി ഞങ്ങള്‍ ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. പ്രത്യുത, സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2016-07-01-10:06:03.jpg
Keywords: തിരുരക്ത
Content: 1847
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാദിനാഘോഷം നാളെ; മൗണ്ട് സെന്‍റ് തോമസ് ഒരുങ്ങി.
Content: കൊച്ചി: സീറോ മലബാര്‍ സഭാദിനാഘോഷം ദുക്റാന തിരുനാള്‍ ദിനമായ നാളെ കാക്കനാട് മൗണ്ട് സെന്‍റ്തോമസില്‍ നടക്കും. രാവിലെ 9.45നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സെന്‍റ് തോമസ് ദിനത്തിന്‍റെ സന്ദേശം നല്‍കുന്ന മേജര്‍ ആര്‍ച്ച് ബിഷപ് വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തും. റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ മോഡറേറ്റര്‍ ചുമതല വഹിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, സാമൂഹ്യപ്രവര്‍ത്തക ദയാബായി എന്നിവര്‍ കാരുണ്യവര്‍ഷ സന്ദേശം നല്‍കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ. ജോസ് തച്ചില്‍, ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ മലബാര്‍ സഭയുടെ വൈദികരത്നം ബഹുമതി നല്‍കി ആദരിക്കും. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. മാത്യു പുളിമൂട്ടില്‍, റവ. ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികളും ഉണ്ടാകും.
Image: /content_image/India/India-2016-07-02-01:07:56.jpg
Keywords: mount st.thomas, ernakulam
Content: 1848
Category: 6
Sub Category:
Heading: സൃഷ്ടികളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്നു.
Content: ''കടലിലെ മത്സ്യങ്ങളുടേയും ആകാശത്തിലെ പറവകളുടേയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടേയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ'' (ഉത്പത്തി 1:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 3}# ''സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?'' (ഉത്പത്തി 4:9) എന്ന എതിര്‍ ചോദ്യമുയര്‍ത്തി, തന്റെ ചുമതല തള്ളിക്കളയുന്ന കായേന്‍ എന്ന മനുഷ്യന്റെ പരിതാപകരമായ ചിത്രമാണ് ഈ വാക്യങ്ങള്‍ കൈമാറുന്നത്. അതേ സമയം പുതിയ നിയമത്തില്‍ സഹോദരന്റെ കാവല്‍ക്കാരനും, സൃഷ്ടിയുടെ സംരക്ഷകനുമെന്ന ഏല്പിക്കപ്പെട്ട ചുമതലയുള്ള മനുഷ്യവ്യക്തിയുടെ നല്ല ഗുണം സമരിയക്കാരന്റെ ഉപമയിലൂടെ അവിടുന്ന് കാണിച്ചുതരുന്നുണ്ട്. ഇക്കാല ഘട്ടങ്ങളില്‍ ''ഭൂമിയുടെ സംരക്ഷകരായിരിക്കുക'' എന്ന ആഹ്വാനം എല്ലായിടത്തും മുഴങ്ങി കേള്‍ക്കുന്നതായി എനിക്കു തോന്നുന്നു. സാമൂഹ്യ, പാരിസ്ഥിതിക മേഖലകള്‍ അത്യധികം നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍, ഭൂമിയുടെ സംരക്ഷകര്‍ എന്ന തലത്തിലേക്ക് തിരിച്ചുവരുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ആ ലക്ഷ്യത്തിന് വേണ്ടി നമ്മുക്ക് ഒരൊത്തൊരുമ ഇല്ലായെന്നത് യാഥാര്‍ഥ്യമാണ്. ഓരോ പ്രകൃതിനാശത്തില്‍ നിന്നും നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? പ്രകൃതിയെ സംരക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുക്കുവാന്‍ തക്കവണ്ണം ഈ പ്രശ്‌നങ്ങള്‍ ഭാവിതലമുറകള്‍ക്ക് നാം വേണ്ടവിധം ചൂണ്ടിക്കാണിക്കുന്നുണ്ടോ? ഭൂമിയുടെയും തന്റെ സഹജീവികളുടെയും സംരക്ഷകര്‍ നാം തന്നെയാണെന്ന ബോധ്യം ശരിയായി മനസ്സിലാക്കുവാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്‍സ്ബെര്‍ഗ്, 26.6.88).
Image: /content_image/Meditation/Meditation-2016-07-02-03:13:28.jpg
Keywords: സൃഷ്ടി
Content: 1849
Category: 19
Sub Category:
Heading: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
Content: ഇന്ന് ലോകം വളരെയേറെ പുരോഗമിച്ചിരിക്കുന്നു; അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് "തിന്മ" എന്ന് ലോകം വിളിച്ചിരുന്ന പല പ്രവര്‍ത്തികളെയും ആധുനിക ലോകം "നന്മ" എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു. ചില പ്രത്യേക മതവിഭാഗങ്ങളും സംസ്ക്കാരങ്ങളും ഇത്തരം പ്രവൃത്തികളെ മനുഷ്യജീവിതത്തിന്‍റെ അവിഭാജ്യ ഘടകം എന്നു പോലും വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു തിന്മയ്ക്ക് ആധുനിക ലോകം നല്‍കിയിരിക്കുന്ന പേരാണ് "സ്വവര്‍ഗ്ഗ വിവാഹം". ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ചില മേലധ്യക്ഷന്മാര്‍ പോലും ഇതിനെ അനുകൂലിച്ച് പ്രസ്താവനകള്‍‍ ഇറക്കുമ്പോള്‍ അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ വിശ്വാസിയും ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ എന്താണ് പഠിപ്പിക്കുന്നത് എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ വിവാഹം"?}# "സ്വവര്‍ഗ്ഗ വിവാഹം" എന്ന പ്രയോഗം തന്നെ അബദ്ധമാണ്. കാരണം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതും സന്താനോത്പാദനത്തിലേക്ക് നയിക്കുന്നതുമായ ഒരു ബന്ധത്തെ മാത്രമേ "വിവാഹം" എന്നു വിളിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കുന്ന സമ്പ്രദായത്തെ "വിവാഹം" എന്നു വിളിക്കുക സാധ്യമല്ല. #{red->n->n->എന്താണ് "സ്വവര്‍ഗ്ഗ ഭോഗം"?}# "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു. അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും "സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്." എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല" (CCC 2357) #{red->n->n->വിവാഹം ദൈവിക പദ്ധതിയില്‍}# വിശുദ്ധ ഗ്രന്ഥം തുടങ്ങുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും പുരുഷനെയും സ്ത്രീയെയും സൃഷ്ടിക്കുന്ന വിവരണത്തോടെയാണ്; അവസാനിക്കുന്നത് "കുഞ്ഞാടിന്‍റെ വിവാഹസദ്യ"യെപ്പറ്റിയുള്ള ദര്‍ശനത്തോടെയും. വിവാഹവും അതിന്‍റെ "രഹസ്യവും" അതിന്‍റെ സ്ഥാപനവും ദൈവം അതിനു കൊടുത്ത അര്‍ത്ഥവും അതിന്‍റെ ഉത്ഭവവും ലക്ഷ്യവും വി.ഗ്രന്ഥത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഇതു മുഴുവനും "സ്ത്രീയും പുരുഷനും" എന്നുള്ള പ്രകൃതിയില്‍ ആലേഖിതമാണ്. അതിനു വിരുദ്ധമായി അത് പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ ഉള്ള ബന്ധമാകുമ്പോള്‍ അത് മാരകമായ പാപമായി തീരുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ദാമ്പത്യജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ കൂട്ടായ്മ സൃഷ്ടാവു സ്ഥാപിച്ചതും അവിടുന്നു നല്‍കിയ നിയമങ്ങളില്‍ അധിഷ്ഠിതവുമാണ്. അതിനാല്‍ വിവാഹത്തിന്‍റെ കര്‍ത്താവ് ദൈവം തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വിവിധ സംസ്ക്കാരങ്ങളിലും സാമൂഹിക സംവിധാനങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചിരിക്കുന്നതു കൊണ്ട് വിവാഹ ബന്ധത്തിലൂടെയുള്ള അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമായി തീരുന്നു. അതിനാല്‍തന്നെ ഈ ബന്ധത്തെ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ളവരുമായി ഒന്നു ചേര്‍ക്കുന്ന ഒരു സംവിധാനമായി തരം താഴ്ത്തുന്നവര്‍ ദൈവ സ്നേഹത്തിന്‍റെ പ്രതീകത്തെ തന്നെയാണ് തരം താഴ്ത്തുന്നത്. അങ്ങനെ അത് ദൈവ സ്നേഹത്തിനെതിരായ പാപമായി തീരുന്നു. കാനയിലെ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നുമുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണ്. ഇത് എപ്രകാരമായിരിക്കുമെന്ന് യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു. യേശുവിന്‍റെ ഈ പഠിപ്പിക്കലുകള്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നു ചേരുന്ന വിവാഹം ദൈവത്തില്‍ നിന്നുള്ളതും അവിഭാജ്യവുമാണെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ ജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും ഗാഢമായ ഐക്യം ഉളവാക്കുന്നതും സ്രഷ്ടാവ് സ്ഥാപിച്ചിട്ടുള്ളതുമായ ഉടമ്പടിയെ, ക്രിസ്തുവിനോടും, സഭയോടും ബന്ധപ്പെടുത്തിക്കൊണ്ട് "വലിയ രഹസ്യം" എന്നാണ് പൗലോസ് അപ്പസ്തോലന്‍ വിശേഷിപ്പിക്കുന്നത്. #{red->n->n->സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭയും ദൈവവചനവും}# "സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തില്‍ സ്ത്രീയും പുരുഷനും ഒരാള്‍ക്ക് മറ്റേയാളുടെ പരസ്പരപൂരക ഗുണങ്ങള്‍ ആവശ്യമായിരിക്കുകയും കുട്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ വേണ്ടി അവര്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. അതുകൊണ്ട് സ്വവര്‍ഗരതിപരമായ പ്രവൃത്തികള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ല. ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തില്‍ നിന്ന്‍ ഉത്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികാകര്‍ഷണമില്ലാതിരിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവിക ക്രമവുമനുസരിച്ചുള്ള സ്ത്രീപുരുഷ ഐക്യത്തിന്‍റെ ശാരീരിക ഫലപൂര്‍ണത നിര്‍ബന്ധപൂര്‍വ്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് സ്വവര്‍ഗ രതിഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാര്‍ഗത്തിലൂടെ തന്നിലേക്കു നയിക്കുന്നു. ഒരു അഭാവം, ഒരു നഷ്ടം, ഒരു മുറിവ്, അതു സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്‌താല്‍ ദൈവകരങ്ങളിലേക്ക് തന്നെത്തന്നെ നൽകാനുള്ള ശക്തികേന്ദ്രമായിത്തീരാന്‍ അതിനു കഴിയും. എല്ലാറ്റില്‍ നിന്നും നന്മകൊണ്ടു വരുന്നവനാണല്ലോ ദൈവം. അവിടത്തെ മഹത്വം സൃഷ്ടികര്‍മ്മത്തിലെന്നതിനെക്കാള്‍ കൂടുതല്‍ വീണ്ടെടുപ്പില്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും" (YOUCAT 65). "ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. ശാരീരികമായി ഒരാളെ മറ്റേയാള്‍ക്കു വേണ്ടി നിശ്ചയിച്ചു. സ്വവര്‍ഗഭോഗപരമായ വികാരങ്ങള്‍ അനുഭവിക്കുന്നവരെ സഭ കലവറയില്ലാതെ സ്വീകരിക്കുന്നു. അവര്‍ ആ അനുഭവങ്ങള്‍ മൂലം വിവേചനയ്ക്കു വിധേയരാകരുത്. അതേസമയം, സ്വവര്‍ഗഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, സൃഷ്ടിയുടെ ക്രമത്തിനു വിരുദ്ധമാണെന്ന് സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു" (YOUCAT 415). "രൂഢമൂലമായ സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരില്‍ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണം. അവര്‍ക്കെതിരെ അന്യായമായ വിവേചനത്തിന്‍റെ സൂചനകള്‍ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കില്‍, തങ്ങളുടെ അവസ്ഥയില്‍ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കര്‍ത്താവിന്‍റെ കുരിശിലെ ബലിയോടു ചേര്‍ക്കുവാനും അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു" (CCC 2358). "സ്വവര്‍ഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികള്‍ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോള്‍ സ്വാര്‍ത്ഥരഹിതമായ സുഹൃദ്ബന്ധത്തിന്‍റെ സഹായത്താലും പ്രാര്‍ത്ഥനയുടെയും കൗദാശിക കൃപാവരത്തിന്‍റെയും ശക്തിയാലും അവര്‍ക്കു ക്രമേണയായും തീര്‍ച്ചയായും ക്രിസ്തീയ പൂര്‍ണത പ്രാപിക്കാന്‍ സാധിക്കുന്നതാണ്" (CCC 2359). സ്വവര്‍ഗ്ഗഭോഗം മ്ലേച്ഛമായ പ്രവൃത്തിയാണെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. "സ്ത്രീയോടെന്ന പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അത് മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18:22). ഇത്തരം പ്രവൃത്തികളെ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പഴയനിയമം കണക്കാക്കിയിരുന്നു. "ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ്‌ ചെയ്യുന്നത്; അവരെ വധിക്കണം" (ലേവ്യര്‍ 20:13). ദൈവത്തിന്റെ ശിക്ഷാവിധിക്ക് സൊദോം ഗൊമോറോ ഇരയാകാന്‍ കാരണങ്ങളില്‍ ഒന്ന്‍ ഈ മ്ളേച്തയായിരിന്നുവെന്ന്‍ ഉത്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തില്‍ പൗലോസ് അപ്പസ്തോലന്‍, സ്വവര്‍ഗ്ഗ ഭോഗികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു. (cf: 1 കൊറി 6:9). പൗലോസ് ശ്ലീഹാ, റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇത്തരം തിന്മകളെ വളരെ ഗൗരവമായി തന്നെ കാണുന്നു. "...അവരുടെ സ്ത്രീകള്‍ സ്വാഭാവിക ബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു." (റോമാ. 1:26-27). ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണന്ന് ദൈവകല്‍പനയുടെ അടിസ്ഥാനത്തിൽ പൗലോസ് ശ്ലീഹാ വിശ്വാസികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. (cf:റോമാ:1:32). സ്വവര്‍ഗ്ഗഭോഗ വാസനയുള്ളവരെ കത്തോലിക്കാ സഭ കലവറയില്ലാതെ സ്നേഹിക്കുന്നു. ആദരവോടും, സഹാനുഭൂതിയോടും, പരിഗണനയോടുംകൂടി അവരെ സ്വീകരിക്കുമ്പോഴും സ്വവര്‍ഗ്ഗ ഭോഗപരമായ എല്ലാ ബന്ധങ്ങളും, അവ ഏതു രൂപത്തിലുള്ളവയായാലും, മാരകമായ പാപമാണെന്നു സഭ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തെ മാറ്റാന്‍ ഈ ലോകത്തിലെ നിയമങ്ങള്‍‍ക്കോ സഭയ്ക്കു പോലുമോ അധികാരമില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2016-07-02-06:11:21.jpg
Keywords:
Content: 1850
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- അഗ്നികൊണ്ടുള്ള ഒരു കൂദാശ
Content: “കാരണം എല്ലാവരും അഗ്നിയാല്‍ ഉറകൂട്ടപ്പെടും” (മര്‍ക്കോസ് 9:49). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-3}# “ഫാദര്‍ ഫ്രെഡറിക്ക് ഫാബറിന്റെ അഭിപ്രായത്തില്‍, ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കപ്പെട്ട എണ്ണമറ്റ ആത്മാക്കളില്‍ നമ്മള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ശുദ്ധീകരണസ്ഥലത്തിന്റെ അത്യുഗ്രമായ കാഠിന്യത്തെക്കുറിച്ചു നമുക്ക്‌ ഊഹിക്കുവാന്‍ പോലും കഴിയുകയില്ല. ശുദ്ധീകരണസ്ഥലത്തിലൂടെയുള്ള പാപവിമോചനത്തെ നമുക്ക്‌ എട്ടാമത്തെ കൂദാശ എന്ന് വേണമെങ്കില്‍ വിളിക്കുവാന്‍ കഴിയും. മരണ സമയത്തു പരിപൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള അഗ്നിയുടേതായ എട്ടാമത്തെ കൂദാശ. മരണപ്പെട്ട ആത്മാക്കളുടെ ക്ഷേമത്തിനായി ദൈവം സ്ഥാപിച്ചതാണിത്. തീര്‍ച്ചയായും ദൈവത്തിന്റെ കാരുണ്യത്തിന്റേയും, നമ്മുടെ സ്വന്തം ഭീരുത്വത്തിന്റേയും ഒരു തെളിവാണ് ശുദ്ധീകരണസ്ഥലം നമുക്ക്‌ നല്‍കുന്നത്. അതിനാലാണ് അവിടത്തെ അഗ്നിജ്വാലകളില്‍ നിന്നും തങ്ങള്‍ക്കില്ലാത്ത മനോഹാരിതതയെ സ്വീകരിക്കുവാനായി ആയിരകണക്കിന് ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തേക്ക്‌ അയക്കപ്പെടുന്നത്.” (ഫാദര്‍ ഹെന്റി ഫോരെ S.M., ഫ്രഞ്ച് ഗ്രന്ഥരചിയിതാവ്‌). #{red->n->n->വിചിന്തനം:}# ദൈവ വചനത്തിനുസൃതമായി നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ട മേഖലകളെക്കുറിച്ചു ചിന്തിക്കുക. ഒട്ടുംതന്നെ താമസം വരുത്താതെ, മനസ്സിനെ പരിവര്‍ത്തനത്തിനു വിധേയമാക്കികൊണ്ട്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-03-01:29:10.jpg
Keywords: ശുദ്ധീകരണസ്ഥലം