Content | “കാരണം എല്ലാവരും അഗ്നിയാല്‍ ഉറകൂട്ടപ്പെടും” (മര്‍ക്കോസ് 9:49).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-3}#
“ഫാദര്‍ ഫ്രെഡറിക്ക് ഫാബറിന്റെ അഭിപ്രായത്തില്‍, ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കപ്പെട്ട എണ്ണമറ്റ ആത്മാക്കളില്‍ നമ്മള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ശുദ്ധീകരണസ്ഥലത്തിന്റെ അത്യുഗ്രമായ കാഠിന്യത്തെക്കുറിച്ചു നമുക്ക് ഊഹിക്കുവാന്‍ പോലും കഴിയുകയില്ല. ശുദ്ധീകരണസ്ഥലത്തിലൂടെയുള്ള പാപവിമോചനത്തെ നമുക്ക് എട്ടാമത്തെ കൂദാശ എന്ന് വേണമെങ്കില്‍ വിളിക്കുവാന്‍ കഴിയും. മരണ സമയത്തു പരിപൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അഗ്നിയുടേതായ എട്ടാമത്തെ കൂദാശ. മരണപ്പെട്ട ആത്മാക്കളുടെ ക്ഷേമത്തിനായി ദൈവം സ്ഥാപിച്ചതാണിത്. തീര്‍ച്ചയായും ദൈവത്തിന്റെ കാരുണ്യത്തിന്റേയും, നമ്മുടെ സ്വന്തം ഭീരുത്വത്തിന്റേയും ഒരു തെളിവാണ് ശുദ്ധീകരണസ്ഥലം നമുക്ക് നല്‍കുന്നത്. അതിനാലാണ് അവിടത്തെ അഗ്നിജ്വാലകളില്‍ നിന്നും തങ്ങള്‍ക്കില്ലാത്ത മനോഹാരിതതയെ സ്വീകരിക്കുവാനായി ആയിരകണക്കിന് ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തേക്ക് അയക്കപ്പെടുന്നത്.”
(ഫാദര്‍ ഹെന്റി ഫോരെ S.M., ഫ്രഞ്ച് ഗ്രന്ഥരചിയിതാവ്).
#{red->n->n->വിചിന്തനം:}#
ദൈവ വചനത്തിനുസൃതമായി നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ട മേഖലകളെക്കുറിച്ചു ചിന്തിക്കുക. ഒട്ടുംതന്നെ താമസം വരുത്താതെ, മനസ്സിനെ പരിവര്‍ത്തനത്തിനു വിധേയമാക്കികൊണ്ട്, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഉപവസിക്കുകയും ചെയ്യുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |