Contents

Displaying 1641-1650 of 24970 results.
Content: 1811
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ രാജ്ഞിയായ പരിശുദ്ധ മറിയം
Content: “...ഇതാ, നിന്റെ അമ്മ!...” (യോഹന്നാന്‍ 19:27) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-28}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് ഇഷ്ടമാണ്. ശുദ്ധീകരണസ്ഥലത്തെ രാജ്ഞിയായ പരിശുദ്ധ മറിയമാവട്ടെ ഞാന്‍ അവിടത്തെ ആത്മാക്കള്‍ക്ക് വേണ്ടി വേണ്ടത്ര രീതിയില്‍ അപേക്ഷിച്ചില്ല എന്ന് പറഞ്ഞ് എന്നെ ശാസിക്കുകയും ചെയ്യുന്നു. അവള്‍ പറഞ്ഞിരിക്കുന്നു: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ട അനുഗ്രഹങ്ങള്‍ക്കായി, ഞാന്‍ ഒരിക്കലും ചോദിക്കുവാന്‍ മടിച്ചിട്ടില്ലാത്ത ആ അനുഗ്രഹങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.” (പീരെ ജീന്‍ എഡ്വാര്‍ഡ് ലാമി, ആത്മജ്ഞാനി, ‘സെര്‍വന്റ്സ് ഓഫ് ജീസസ് ആന്‍റ് മേരി’ എന്ന ആത്മീയ സഭയുടെ സ്ഥാപകന്‍, ഗ്രന്ഥകാരന്‍) #{red->n->n->വിചിന്തനം:}# എല്ലാക്കാര്യങ്ങളും പരിശുദ്ധ മാതാവിന് ഭരമേൽപ്പിക്കുക. എങ്ങിനെയൊക്കെയാണെങ്കിലും അമ്മയെക്കാള്‍ കൂടുതലായി ആര്‍ക്കാണറിയാവുന്നത്? #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-27-20:48:03.jpg
Keywords: രാജ്ഞി
Content: 1812
Category: 1
Sub Category:
Heading: അമേരിക്കയിൽ ഗര്‍ഭഛിദ്രത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം യുഎസ് സുപ്രീം കോടതി റദ്ദാക്കി
Content: വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്രം സംബന്ധിച്ച് അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനം നടപ്പിലാക്കിയ ചില നിയമങ്ങള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. മൂന്നു ന്യായാധിപര്‍ ടെക്‌സാസ് സംസ്ഥാനത്തിന്റെ നിയമത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ അഞ്ചു പേര്‍ അതിനെ എതിര്‍ത്തു രംഗത്ത് വന്നു. ജനസംഖ്യയുടെ കാര്യത്തില്‍ യുഎസിലെ രണ്ടാമത്തെ സംസ്ഥാനമാണ് ടെക്‌സാസ്. ടെക്‌സാസിലെ പുതിയ നിയമങ്ങള്‍ സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് നിയമത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് 2013-ല്‍ ടെക്‌സാസ് സംസ്ഥാനം ഗര്‍ഭഛിദ്രത്തിനു കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ നിയമം കൊണ്ടുവന്നത്. ചെറു ക്ലിനിക്കുകളില്‍ ഔട്ട് പേഷ്യന്റായി വരുന്നവരെ ഗര്‍ഭഛിദ്രത്തിനു വിധേയരാക്കണമെങ്കില്‍ നിയമത്തില്‍ പറയുന്ന ഗുണനിലവാരമുള്ള ആശുപത്രി സജ്ജീകരണങ്ങള്‍ ക്ലിനിക്കുകളില്‍ ലഭ്യമായിരിക്കണമെന്നും വ്യവസ്ഥ നിലനിന്നിരുന്നു. ഗര്‍ഭഛിദ്രത്തിനു വേണ്ടി മാത്രം ടെക്‌സാസില്‍ പ്രവര്‍ത്തിച്ചിരുന്ന പല ചെറു ക്ലിനിക്കുകളും നിയമം കര്‍ശനമായതോടെ പൂട്ടിപോയി. "ഗര്‍ഭഛിദ്രത്തിനെ കുറയ്ക്കുവാന്‍ എന്തെങ്കിലും ഒരു മാര്‍ഗം തേടുമ്പോള്‍ അതിനെതിരെ എതിര്‍ത്ത് വാദങ്ങള്‍ ഉന്നയിക്കുന്നത് പതിവായിരിക്കുകയാണ്. ഫെബ്രുവരിയില്‍ നിയമത്തിന്റെ പരിരക്ഷയോടെ തന്നെ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീ മരിച്ച സംഭവം ആരും മറക്കരുത്". ജസ്റ്റീസ് ക്ലാരന്‍സ് തോമസ് പറഞ്ഞു. 2013 ടെക്‌സാസ് ഗവര്‍ണറായിരുന്ന റിക്കി പെറിയാണ് ഗര്‍ഭഛിദ്രത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ ബില്ലില്‍ ഒപ്പിട്ടത്. നിയന്ത്രണം എന്നതു കൊണ്ട് ഗര്‍ഭഛിദ്രം നടത്തുവാന്‍ പാടില്ല എന്നു ബില്‍ വ്യവ്യസ്ഥ ചെയ്യുന്നില്ല. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് പല ക്ലിനിക്കുകളും ടെക്‌സാസില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശക്തമായ നിയമത്തിലൂടെ ഗുണനിലവാരമില്ലാത്ത ക്ലിനിക്കുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണതയ്ക്ക് വന്‍ തോതില്‍ കുറവ് വന്നിരുന്നു. 40 ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന നഗരത്തില്‍ നിയമം ശക്തമായതോടെ 20-ല്‍ അധികം ക്ലിനിക്കുകള്‍ പൂട്ടിപോയി. ബില്ലിലെ മറ്റു വ്യവസ്ഥകള്‍ കൂടി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ക്ക് താഴുവീഴുമായിരുന്നു.
Image: /content_image/News/News-2016-06-28-01:23:52.jpg
Keywords: us,supreme,court,allow,abortion,texas,law,cancelled
Content: 1813
Category: 1
Sub Category:
Heading: ഗര്‍ഭനിരോധനവും, വധശിക്ഷയും ശക്തമായി നടപ്പിലാക്കുമെന്ന് ഫിലിപ്പിയന്‍സിന്റെ നിയുക്ത പ്രസിഡന്റ്
Content: മാനില: ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേയും ജനന നിയന്ത്രണം ഏര്‍പ്പെടുന്നതിനേയും തന്റെ സര്‍ക്കാര്‍ ശക്തമായി പിന്തുണയ്ക്കുമെന്ന് ഫിലിപ്പിയന്‍സ് നിയുക്ത പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഒരു ദമ്പതിമാര്‍ക്ക് പരമാവധി മൂന്നു കുട്ടികള്‍ മാത്രം മതിയെന്നും ഡ്യുട്ടേര്‍ട്ട് പറഞ്ഞു. ഡാവോസ് സിറ്റിയിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം നടന്ന പ്രസംഗത്തിലാണ് ദൈവത്തിന്റെ കല്പനകളെയും, കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകളേയും എതിർക്കുവാൻ ലക്ഷ്യംവച്ചുള്ള ഡ്യൂട്ടേര്‍ട്ടിന്റെ പ്രസംഗം നടന്നത്. "അധികാരത്തില്‍ വന്നാല്‍ കുടുംബാസൂത്രണ പദ്ധതി പുനര്‍സ്ഥാപിക്കും. ദമ്പതിമാര്‍ക്ക് മൂന്നു കുട്ടികളില്‍ കൂടുതല്‍ ആവശ്യമില്ല. വന്ധീകരണത്തിനു വിധേയരാകുന്ന പുരുഷന്‍മാര്‍ക്ക് പണം നല്‍കി അതിനെ പ്രോത്സാഹിപ്പിക്കുമെന്നും ഡ്യൂട്ടേര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ കുടുംബാസൂത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ താന്‍ ഒരു തീരുമാനവും ആരേയും അടിച്ചേര്‍പ്പിക്കില്ലെന്ന് ഡ്യൂട്ടേര്‍ട്ട് ഒരു മാസം മുമ്പ് പറഞ്ഞിരുന്നു. ഇതിനെല്ലാം വിരുദ്ധമാണ് അധികാരമേല്‍ക്കുവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ഡ്യുട്ടേര്‍ട്ട് നടത്തിയിരിക്കുന്ന പുതിയ പ്രസ്താവന. കുറ്റവാളികളെ തൂക്കിലേറ്റുമെന്ന ഡ്യൂട്ടേര്‍ട്ടിന്റെ പ്രസ്താവനയോട് സഭയ്ക്ക് കടുത്ത വിയോജിപ്പാണുള്ളത്. കുറ്റകൃത്യം ആസൂത്രിതമായി ആരെങ്കിലും നടത്തുന്നത് കണ്ടാല്‍ അവരെ വെടിവയ്ക്കണമെന്ന ഉത്തരവ് ഡ്യൂട്ടേര്‍ട്ട് പോലീസിന് നല്‍കി കഴിഞ്ഞു. കുറ്റവാളികളെ കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവച്ച് കൊലപ്പെടുത്തുവാനുള്ള നിര്‍ദേശം ശക്തമായ ഭാഷയിലാണ് ഡ്യൂട്ടേര്‍ട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മിഷനറിയെ ജയിലില്‍ അടയ്ക്കുകയും പിന്നീട് അവരെ സഹതടവുകാര്‍ ഡാവോ ജയിലില്‍ നടന്ന കലാപത്തിനിടെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തെ ഡ്യൂട്ടേര്‍ട്ട് പരിഹാസപൂര്‍വ്വം കളിയാക്കി. 1989-ലാണ് ഓസ്‌ട്രേലിയന്‍ മിഷ്‌നറി സഹതടവുകാരാല്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലിംഗായാന്‍ അതിരൂപതയുടെ വക്താവ് ഫാദര്‍ ഒലിവര്‍ മെന്‍ഡോസ ഡ്യൂട്ടേര്‍ട്ടിന്റെ നടപടികള്‍ക്കെതിരെ സഭ ശക്തമായി രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പോലീസുകാര്‍ക്ക് കുറ്റവാളികളെ വെടിവയ്ക്കുവാന്‍ ഡ്യൂട്ടേര്‍ട്ട് നല്‍കിയിരിക്കുന്ന നിര്‍ദേശം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ' ഇത്തരം അന്യായങ്ങള്‍ക്കെതിരെ നമ്മള്‍ കണ്ണുകള്‍ അടച്ചാല്‍, നമ്മുടെ ചുണ്ടുകള്‍ ചലിപ്പിക്കാതെ ഇരുന്നാല്‍, കാതുകള്‍ പൊത്തിപിടിച്ചാല്‍, പിന്നെ എന്തിനാണ് ഇവിടെ ഒരു സാക്ഷികളുടെ സഭ നിലകൊള്ളുന്നത്'. ഫാദര്‍ ഒലിവര്‍ മെന്‍ഡോസ ചോദിച്ചു.
Image: /content_image/News/News-2016-06-28-03:28:44.jpg
Keywords: philipians,catholic church,president,capital punishment,contraceptives,birth,control
Content: 1814
Category: 1
Sub Category:
Heading: യൂറോപ്യന്‍ യൂണിയന്‍ പുനസംഘടിപ്പിക്കുകയും അംഗങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും വേണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പുതിയ പരിഷ്‌കാര നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അംഗ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന തരത്തിലേക്ക് യൂറോപ്യന്‍ യൂണിയന്‍ മാറണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തു പോയ സംഭവത്തോട് അര്‍മേനിയന്‍ യാത്രക്കു ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തിയ മാര്‍പാപ്പ പ്രതികരിച്ചു. എന്തോ ഒന്ന് യൂറോപ്യന്‍ യൂണിയനില്‍ കൃത്യമായി പ്രവര്‍ത്തിക്കാതതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ബ്രിട്ടന്‍ എന്തിനാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോയതെന്ന വിഷയം ഞാന്‍ കൂടുതലായി പഠിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വേരുകള്‍ വരെ ഇറങ്ങി ചെന്നശേഷം അതിനുള്ളില്‍ തന്നെ അടങ്ങിയിരിക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കണം. യൂണിയനില്‍ അംഗങ്ങളായിരിക്കുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം". ഫ്രാന്‍സിസ് പാപ്പ വിഷയത്തിലെ തന്റെ പ്രതികരണം വ്യക്തമാക്കി. ഭാവനാപൂര്‍ണ്ണമായ പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചാല്‍ നിലവിലെ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "കുഞ്ഞിനെ കുളിപ്പിച്ച ശേഷം വെള്ളം ദൂരേക്ക് കളയുമ്പോള്‍ ആരും അതിന്റെ കൂടെ കുഞ്ഞിനേയും കളയുകയില്ല. ആവശ്യം മനസിലാക്കിയുള്ള ക്രിയാത്മകമായ നടപടിയാണ് സ്വീകരിക്കേണ്ടത്". യൂറോപ്യന്‍ യൂണിയനിലെ തൊഴിലില്ലായ്മയേ കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും മാര്‍പാപ്പ പറഞ്ഞു. സാഹോദര്യം നിലകൊള്ളുന്ന ഒരു അന്തരീക്ഷമാണ് എപ്പോഴും ദൂരത്തേക്കാളും, ശത്രൂതയെക്കാളും നല്ലതെന്നും ആളുകളെ വേര്‍ത്തിരിക്കുന്ന മതിലുകളിലും നല്ലത് കൂട്ടിച്ചേര്‍ക്കുന്ന പാലങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2016-06-28-06:39:20.jpg
Keywords: European,union,reorganize,marpapa,brexit
Content: 1815
Category: 1
Sub Category:
Heading: പോളിയോ ബാധിച്ച ഗൗതത്തെ പൈലറ്റാക്കിയ മാറ്റിയ മദര്‍തെരേസയുടെ കരുതല്‍
Content: കൊല്‍ക്കത്ത: പോളിയോ ബാധിച്ച് ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന ഗൗതം ലെവിസ്. എന്നാല്‍ പാവങ്ങളുടെ അമ്മ ഗൗതത്തെ കണ്ടെത്തിയപ്പോള്‍ അവന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. നടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ഗൗതം ഇന്ന് സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പഠിപ്പിക്കുന്ന ജോലി ചെയ്യുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച അമ്മ ഉടന്‍ വിശുദ്ധയാകുവാന്‍ പോകുകയാണെന്ന വാര്‍ത്ത, അവരുടെ കാരുണ്യം ഏറ്റുവാങ്ങിയ ലക്ഷങ്ങളെ പോലെ തന്നെ ഗൗതമിനും സന്തോഷം നല്‍കുന്നു. കൊല്‍ക്കത്തയില്‍ മദര്‍തെരേസ ആരംഭിച്ച ശിശുഭവനത്തിനു സമീപം ഒരു ഫോട്ടോ പ്രദര്‍ശനം ഗൗതം ഒരുക്കിയിരിക്കുകയാണ്. ഉയരങ്ങള്‍ കീഴ്‌പ്പെടുത്തുവാന്‍ തന്റെ ജീവിതത്തിനു, ആവശ്യമായ കരുതലും സ്‌നേഹവും നല്‍കിയ തന്റെ മദറിനെ ഓര്‍മ്മിക്കുന്നതിനായി. മൂന്നു വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച ഗൗതത്തെ മദര്‍തെരേസ തന്റെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആ കാലഘട്ടത്തില്‍ പോളിയോ ബാധിച്ചവര്‍ക്ക് നടക്കുന്നതിനായി ഇന്നത്തെ പോലെ മികച്ച ക്രച്ചസുകള്‍ ലഭ്യമല്ലായിരുന്നു. കുഞ്ഞ് ഗൗതം ഏറെ നേരവും നിലത്തുകൂടി ഇഴഞ്ഞാണ് നടന്നിരുന്നത്. തറയില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും തന്നെക്കാര്‍ ഉയരം തോനിയിരുന്നതായി ഗൗതം പറയുന്നു. എന്നാല്‍ മദര്‍തെരേസയ്ക്ക് അത്ര ഉയരും ഇല്ലായിരുന്നതായി ഗൗതം ഓര്‍ക്കുന്നു. പോളിയോ ബാധിച്ച തന്നെ സ്വന്തം അമ്മ വളര്‍ത്തുവാന്‍ ബുദ്ധിമുട്ടായതിനാലാണ് അനാഥാലയത്തില്‍ ഏല്‍പ്പിച്ചത്. മൂന്നു വയസു മുതല്‍ ഏഴു വയസുവരെ ഗൗതമിനെ നോക്കിയതും പരിചരിച്ചതുമെല്ലാം മദര്‍തെരേസയായിരുന്നു. തറയില്‍ ഇഴഞ്ഞു നീങ്ങിയ തന്റെ ദിവസങ്ങള്‍ക്ക് മാറ്റം വന്നത് ബ്രിട്ടീഷുകാരിയായ ഒരു വനിത മദറിന്റെ അനാഥാലയത്തിലേക്ക് വന്നതുകൊണ്ടാണ്. ഡോ. പെട്രീഷിയ ലെവിസ് എന്ന വനിത ന്യൂക്ലിയാര്‍ ഫിസിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ലോ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം സമ്പാദിച്ച വ്യക്തിയായിരുന്നു. അവര്‍ കൊല്‍ക്കത്തയിലെ മദറിന്റെ ആശ്രമം സന്ദര്‍ശിക്കുവാനുള്ള അനുവാദം ചോദിച്ച് ആശ്രമത്തിലേക്ക് കത്ത് എഴുതി. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ് ഇവരെന്ന് മഠം കരുതുകയും സേവന പ്രവര്‍ത്തനത്തിനു വേണ്ടിയാകാം മഠത്തിലേക്ക് എത്തുവാന്‍ താല്‍പര്യപ്പെടുന്നതെന്നും അധികാരികള്‍ കരുതി. ഇതിനാല്‍ തന്നെ നടപടി ക്രമങ്ങള്‍ എല്ലാം വേഗത്തില്‍ തീരുകയും ഡോ. പെട്രീഷിയ ലെവിസ് കൊല്‍ക്കത്തയില്‍ എത്തുകയും ചെയ്തു. കുഞ്ഞു ഗൗതമിനെ പെട്രീഷയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഗൗതമിന്റെ പഠനത്തിന് ആവശ്യമായ എല്ലാ സഹായവും താന്‍ ചെയ്തു നല്‍കാമെന്ന് പെട്രീഷിയ മദര്‍ തെരേസയോട് പറഞ്ഞു. എന്നാല്‍ ഗൗതമിന് ഒരു അമ്മയെ കൂടി ആവശ്യമുണ്ടെന്ന് മദര്‍തെരേസ പെട്രീഷയോട് പറഞ്ഞു. ഈ വാക്കുകള്‍ പെട്രീഷയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു. അവര്‍ ഗൗതമിനെ ദത്തെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ നീണ്ട നിയമപോരാട്ടം തന്നെ ഇതിനായി അവര്‍ നടത്തേണ്ടി വന്നു. തന്നോടൊപ്പം ഗൗതമിനെ പെട്രീഷിയ ബ്രിട്ടണിലേക്ക് കൊണ്ടുപോയി. പോളിയോ ബാധിച്ച ഗൗതമിന് മികച്ച വിദ്യാഭ്യാസം നല്‍കുവാന്‍ പെട്രീഷിയ പ്രത്യേകം ശ്രദ്ധിച്ചു. ചാള്‍സ് രാജകുമാരന്‍ പഠിച്ച ഹാംഷൈറിലെ പ്രശസ്തമായ സ്‌കൂളിലാണ് ഗൗതം പഠനം നടത്തിയത്. രാജകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ പ്രശസ്തരായ പലരുടേയും കുട്ടികള്‍ ഗൗതമിന്റെ തോളില്‍ കൈയിട്ട് നടന്നു. സോളന്റ് സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടിയാണ് ഗൗതം തന്റെ വിദ്യാഭ്യാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചത്. താന്തോണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പീറ്റ് ഡോഹര്‍ട്ടിയുടെ പ്രശസ്ത മ്യൂസിക് ബാന്റില്‍ ആണ് ഗൗതം മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നത്. ചിട്ടയോടെ ബാറ്റിനെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഗൗതമിനായി. 27-ാം വയസില്‍ തന്നെ മകനാക്കിയ പ്രെട്രീഷിയ ലെവിസ് എന്ന വളര്‍ത്തമ്മയ്ക്ക് ഇപ്പോള്‍ 59 വയസായതായി ഗൗതം പറയുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ഗൗതം എത്തിയിരിക്കുന്നത് മദര്‍തെരേസയുമൊത്ത് എടുത്ത ചില വിലപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു വേണ്ടിയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീയായിരിക്കുകയാണ്. മദര്‍തെരേസയുടെ കരുതലിന്റെ കര തലോടല്‍ ലഭിച്ച് ജീവിതത്തില്‍ വന്‍ വിജയം നേടിയ ആയിരങ്ങളില്‍ ഒരാളാണ് ഗൗതം ലെവിസ്.
Image: /content_image/News/News-2016-06-28-06:24:00.jpg
Keywords: mother,teresa,gautham,pilot,brought,up,polio
Content: 1816
Category: 4
Sub Category:
Heading: പോളിയോ ബാധിച്ച ഗൗതത്തെ പൈലറ്റാക്കി മാറ്റിയ ദൈവീക പദ്ധതി നിറവേറിയത് മദര്‍തെരേസയിലൂടെ.
Content: കൊല്‍ക്കത്ത: പോളിയോ ബാധിച്ച് ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന ഗൗതം ലെവിസ്. എന്നാല്‍ പാവങ്ങളുടെ അമ്മ ഗൗതത്തെ കണ്ടെത്തിയപ്പോള്‍ അവന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. നടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ഗൗതം ഇന്ന് സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പഠിപ്പിക്കുന്ന ജോലി ചെയ്യുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച അമ്മ ഉടന്‍ വിശുദ്ധയാകുവാന്‍ പോകുകയാണെന്ന വാര്‍ത്ത, അവരുടെ കാരുണ്യം ഏറ്റുവാങ്ങിയ ലക്ഷങ്ങളെ പോലെ തന്നെ ഗൗതമിനും സന്തോഷം നല്‍കുന്നു. കൊല്‍ക്കത്തയില്‍ മദര്‍തെരേസ ആരംഭിച്ച ശിശുഭവനത്തിനു സമീപം ഗൗതം ഒരു ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ്. ഉയരങ്ങള്‍ കീഴ്‌പ്പെടുത്തുവാന്‍ തന്റെ ജീവിതത്തിനു, ആവശ്യമായ കരുതലും സ്‌നേഹവും ദൈവം മദറിലൂടെ നല്‍കിയതിനെ ഓര്‍മ്മിക്കുന്നതിനായിട്ടാണ് ഇത്. മൂന്നു വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച ഗൗതത്തെ മദര്‍തെരേസ തന്റെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആ കാലഘട്ടത്തില്‍ പോളിയോ ബാധിച്ചവര്‍ക്ക് നടക്കുന്നതിനായി ഇന്നത്തെ പോലെ മികച്ച ക്രച്ചസുകള്‍ ലഭ്യമല്ലായിരുന്നു. കുഞ്ഞ് ഗൗതം ഏറെ നേരവും നിലത്തുകൂടി ഇഴഞ്ഞാണ് നടന്നിരുന്നത്. തറയില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും തന്നെക്കാര്‍ ഉയരം തോനിയിരുന്നതായി ഗൗതം പറയുന്നു. എന്നാല്‍ മദര്‍തെരേസയ്ക്ക് അത്ര ഉയരും ഇല്ലായിരുന്നതായി ഗൗതം ഓര്‍ക്കുന്നു. പോളിയോ ബാധിച്ച തന്നെ സ്വന്തം അമ്മ വളര്‍ത്തുവാന്‍ ബുദ്ധിമുട്ടായതിനാലാണ് അനാഥാലയത്തില്‍ ഏല്‍പ്പിച്ചത്. മൂന്നു വയസു മുതല്‍ ഏഴു വയസുവരെ ഗൗതമിനെ നോക്കിയതും പരിചരിച്ചതുമെല്ലാം മദര്‍തെരേസയായിരുന്നു. തറയില്‍ ഇഴഞ്ഞു നീങ്ങിയ തന്റെ ദിവസങ്ങള്‍ക്ക് മാറ്റം വന്നത് ബ്രിട്ടീഷുകാരിയായ ഒരു വനിത മദറിന്റെ അനാഥാലയത്തിലേക്ക് വന്നതുകൊണ്ടാണ്. ഡോ. പെട്രീഷിയ ലെവിസ് എന്ന വനിത ന്യൂക്ലിയാര്‍ ഫിസിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ലോ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം സമ്പാദിച്ച വ്യക്തിയായിരുന്നു. അവര്‍ കൊല്‍ക്കത്തയിലെ മദറിന്റെ ആശ്രമം സന്ദര്‍ശിക്കുവാനുള്ള അനുവാദം ചോദിച്ച് ആശ്രമത്തിലേക്ക് കത്ത് എഴുതി. ഇന്ത്യയിലേക്ക് വരുന്നതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം വേഗത്തില്‍ തീരുകയും ഡോ. പെട്രീഷിയ ലെവിസ് കൊല്‍ക്കത്തയില്‍ എത്തുകയും ചെയ്തു. കുഞ്ഞു ഗൗതമിനെ പെട്രീഷയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഗൗതമിന്റെ പഠനത്തിന് ആവശ്യമായ എല്ലാ സഹായവും താന്‍ ചെയ്തു നല്‍കാമെന്ന് പെട്രീഷിയ മദര്‍ തെരേസയോട് പറഞ്ഞു. എന്നാല്‍ ഗൗതമിന് ഒരു അമ്മയെ കൂടി ആവശ്യമുണ്ടെന്ന് മദര്‍തെരേസ പെട്രീഷയോട് പറഞ്ഞു. ഈ വാക്കുകള്‍ പെട്രീഷയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിച്ചു. അവര്‍ ഗൗതമിനെ ദത്തെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ നീണ്ട നിയമപോരാട്ടം തന്നെ ഇതിനായി അവര്‍ നടത്തേണ്ടി വന്നു. തന്നോടൊപ്പം ഗൗതമിനെ പെട്രീഷിയ ബ്രിട്ടണിലേക്ക് കൊണ്ടുപോയി. പോളിയോ ബാധിച്ച ഗൗതമിന് മികച്ച വിദ്യാഭ്യാസം നല്‍കുവാന്‍ പെട്രീഷിയ പ്രത്യേകം ശ്രദ്ധിച്ചു. ചാള്‍സ് രാജകുമാരന്‍ പഠിച്ച ഹാംഷൈറിലെ പ്രശസ്തമായ സ്‌കൂളിലാണ് ഗൗതം പഠനം നടത്തിയത്. രാജകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ പ്രശസ്തരായ പലരുടേയും കുട്ടികള്‍ ഗൗതമിന്റെ തോളില്‍ കൈയിട്ട് നടന്നു. സോളന്റ് സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടിയാണ് ഗൗതം തന്റെ വിദ്യാഭ്യാസം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചത്. ഇന്ന് ഗൗതം, സമാനമായ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പഠിപ്പിക്കുന്ന ജോലി ചെയ്യുന്നു. 27-ാം വയസില്‍ തന്നെ മകനായി സ്വീകരിച്ച പ്രെട്രീഷിയ ലെവിസ് എന്ന വളര്‍ത്തമ്മയ്ക്ക് ഇപ്പോള്‍ 59 വയസായതായി ഗൗതം പറയുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ഗൗതം എത്തിയിരിക്കുന്നത് മദര്‍തെരേസയുമൊത്ത് എടുത്ത ചില വിലപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനത്തിനു വേണ്ടിയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീയായിരിക്കുകയാണ്. മദര്‍തെരേസയുടെ കരുതലിന്റെ കര തലോടല്‍ ലഭിച്ച് ജീവിതത്തില്‍ വന്‍ വിജയം നേടിയ ആയിരങ്ങളില്‍ ഒരാളാണ് ഗൗതം ലെവിസ്.
Image: /content_image/Mirror/Mirror-2016-06-28-07:33:59.jpg
Keywords:
Content: 1817
Category: 6
Sub Category:
Heading: ശിമയോന്‍ പത്രോസിലൂടെ വെളിവാക്കപ്പെട്ട ദൈവനിയോഗം
Content: ''അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക'' (യോഹന്നാന്‍ 21: 15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 27}# ഒരേ ചോദ്യത്തിന് മൂന്ന് പ്രാവശ്യവും പത്രോസ് മറുപടി പറഞ്ഞത് ഇപ്രകാരമാണ് - ''ഉവ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ''. ജീവിതാവസാനം വരെ തന്റേതായിത്തീരാന്‍ പോകുന്ന വഴിയിലുടനീളം ഈ മറുപടി പാലിക്കുന്ന ഉത്തരവാദിത്വമാണ് പത്രോസ് ഏറ്റെടുത്തത്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും 'എന്റെ ആടുകളെ മേയിക്കുക' എന്ന യേശുവിന്റെ വാക്കുകള്‍ പത്രോസ് വിശ്വസ്തതാപൂര്‍വ്വം നിറവേറ്റി. ജെറുസലേമിലെ തടവറയില്‍ അടക്കപ്പെട്ടപ്പോഴും, യേശുവിന്റെ മറുപടിയിലടങ്ങിയ സ്‌നേഹം പത്രോസിന്റെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നു. പുറത്തുവരിക സാധ്യമല്ലാത്ത വിധമുള്ള തടവറയായിരുന്നു അത്; പക്ഷെ, അവന്‍ പുറത്തുവന്നു. ജെറുസലേം വിട്ട് വടക്കോട്ട് നീങ്ങി അന്ത്യോക്യയിലും, റോമിലും ജീവിതാന്ത്യം വരെയും, തന്നെ ദൈവം ഏല്‍പ്പിച്ച ദൌത്യത്തില്‍ പത്രോസ് നീതി പുലര്‍ത്തി. ചുരുക്കി പറഞ്ഞാല്‍ ''മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോകുകയും ചെയ്യും'' (യോഹ. 21:18) എന്ന യേശുവിന്റെ പ്രവചനത്തിന്റെ ശക്തി അവന്‍ അനുഭവിച്ചറിഞ്ഞു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 30.5.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-28-09:40:17.jpg
Keywords: പത്രോസ
Content: 1818
Category: 6
Sub Category:
Heading: നീ എന്നെ സ്നേഹിക്കുന്നുവോ? നാമോരോരുത്തരോടും യേശു ചോദിക്കുന്നു
Content: ''അതിനാല്‍, സജീവശിലയായ അവനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവന്‍'' (1 പത്രോസ് 2:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 28}# ഇന്നും ജീവിച്ചിരിക്കുന്ന സ്നേഹത്തിന്റെ മൂലകല്ലാണ് ക്രിസ്തു. ''നീ എന്നെ സ്‌നേഹിക്കുന്നുവോ?'' എന്ന് കര്‍ത്താവ് മൂന്ന് തവണ ചോദിച്ച പത്രോസിന് ഇത് അറിയാമായിരുന്നു. നമ്മുക്കറിയാവുന്നത് പോലെ പത്രോസ് മറുപടി നല്കിയത് ഇപ്രകാരമാണ്, ''ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ''. ഇവിടെ വിഷയപ്രസക്തിയുള്ള ഒരു കാര്യമുണ്ട്. 'നീ എന്നെ നിരാശപ്പെടുത്തകയാണല്ലോ' എന്നല്ല അവന്‍ മറുപടി പറഞ്ഞത്. പകരം, ''കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ'' എന്നാണ്. എല്ലാ മാനുഷിക ബലഹീനതകളുമുണ്ടെങ്കിലും, തന്നില്‍ സ്‌നേഹത്തിന്റെ നിര്‍മ്മാണം പടുത്തുയര്‍ത്തുന്ന മൂലക്കല്ല് ക്രിസ്തുവാണെന്ന് പത്രോസ് നേരത്തെ മനസ്സിലാക്കിയതു കൊണ്ടാണ് അവന്‍ ഇപ്രകാരം മറുപടി പറഞ്ഞത്. ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു, അവിടുത്തെ അനന്തമായ സ്നേഹം തന്നെയാണ് അന്ധകാരത്തില്‍ നിന്നും മാറി പ്രകാശത്തിന്റെ പാതയില്‍ നമ്മെ ചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും. ''നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?" എന്ന്‍ ദൈവം നാം ഓരോരുത്തരോടും ചോദിക്കുന്നു. ഈ ചോദ്യത്തിന് നാം ആത്മാര്‍ഥമായി ഉത്തരം പറയേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരിസ്, 30.5.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-28-11:15:21.jpg
Keywords: സ്നേഹ
Content: 1819
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 29
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും}# ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്‍റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്‍റെ ശരീരമാകുന്നു," അപ്രകാരം തന്നെ കാസയെടുത്ത് ഉപകാരസ്മരണ ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറയുന്നത്, "ഇതില്‍ നിന്ന്‍ നിങ്ങള്‍ എല്ലാവരും കുടിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ നിയമത്തിന്‍റെ രക്തം ഇതാകുന്നു." ദിവ്യഹൃദയ ഭക്തരായ ആത്മാക്കളെ, മാധുര്യം നിറഞ്ഞ ഈശോയുടെ വചനങ്ങളെ കേള്‍ക്കുന്നില്ലയോ? ഈ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങള്‍ ഈ ദിവ്യവചനങ്ങളില്‍ നിന്നും അറിയുന്നില്ലയോ? നാം ഈശോയുടെ പക്കല്‍ ഇടവിടാതെ ചൊല്ലുന്നതിനും തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനുമത്രേ ഈ ദിവ്യകൂദാശയില്‍ അവിടുന്ന് എഴുന്നള്ളിയിരിക്കുന്നത്. മാത്രമല്ല, തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവര്‍ക്കു നിത്യായുസ്സ് വാഗ്ദാനം ചെയ്യുകയും അപ്രകാരം ചെയ്യാത്തവരെ നിത്യഭാഗ്യത്തില്‍ നിന്ന്‍ ഒഴിവാക്കുകയും ചെയ്യുന്നു. മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളില്‍ ആയുസ്സുണ്ടാകയില്ല. എന്‍റെ മാംസം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ടാകും." എന്ന്‍ ദിവ്യരക്ഷകന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നു. മിശിഹായുടെ അനന്തമായ ആഗ്രഹത്തെ ത്രെന്തോസ് സൂനഹദോസില്‍ കൂടിയിരുന്ന പിതാക്കന്മാര്‍ ഗ്രഹിച്ച്, വിശ്വാസികള്‍ ദിനംപ്രതി വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കുന്നു. വി.മറിയം മര്‍ഗ്ഗരീത്താമ്മ പറയുന്നത് - വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളുവാന്‍ ഞാന്‍ അത്യന്തം ആഗ്രഹിക്കുന്നു. മിശിഹായുടെ തിരുശരീരത്തെ കൈക്കൊള്ളുവാന്‍ തീയില്‍ക്കൂടെ കടക്കണമെന്നായിരുന്നാലും നല്ലമനസ്സോടെ അങ്ങനെ ചെയ്യുമായിരുന്നു. ഈ അനന്തമായ നന്മ എനിക്കു പോയ്പ്പോകുന്നതിനേക്കാള്‍ സകല സങ്കടങ്ങളും അനുഭവിക്കുന്നതിന് തയ്യാറായിരിക്കുന്നു. മഹാത്മാവായ വി.ഫ്രാന്‍സിസ് സാലസ് തല്‍സംബന്ധമായി പറഞ്ഞിട്ടുള്ളതാണ് താഴെക്കാണുന്നത്: "നല്ലവര്‍ നശിച്ചുപോകാതിരിക്കുന്നതിനും പാപികള്‍ മനസ്സു തിരിയുന്നതിനും വൈദികവൃത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഇതില്‍ ഉത്സാഹമുള്ളവരായിരിക്കുന്നതിനും, സന്യാസികള്‍ അവരുടെ അന്തസ്സില്‍ നിലനില്‍ക്കുന്നതിനും രോഗികള്‍ ആരോഗ്യം പ്രാപിക്കുന്നതിനും വിവാഹം കഴിച്ചിട്ടുള്ളവര്‍ക്ക് അവരുടെ കടമകളെ ശരിയായി നിറവേറ്റുന്നതിനും വി.കുര്‍ബ്ബാനയുടെ സ്വീകരണം ഉത്തമമായ പോംവഴിയായിരിക്കുന്നു." മിശിഹാ ഏഴു കൂദാശകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറു കൂദാശകളിലും തന്‍റെ അനുഗ്രഹങ്ങള്‍ ഭാഗികമായിട്ടേ കൊടുക്കുന്നുള്ളൂ.‍ വി.കുര്‍ബ്ബാനയിലാകട്ടെ തന്നെ മുഴുവനായി കൊടുക്കുന്നു. ഇവയില്‍ നിന്നു പഠിക്കേണ്ടത് നമ്മുടെ നേരെയുള്ള അനന്തമായ സ്നേഹത്തെ കാണിക്കുവാനാണ് മിശിഹാ പരിശുദ്ധ കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്നതെന്നും ഈ ദിവ്യകൂദാശ വഴിയായി തന്നെ മുഴുവനും നമുക്ക് തന്ന് തന്നില്‍ ഇടവിടാതെ വസിച്ചു അവസാനം നിത്യഭാഗ്യത്തില്‍ നമ്മെ ചേര്‍ക്കണമെന്നാണ് അവിടുന്ന്‍ ആഗ്രഹിക്കുന്നതെന്നുമാകുന്നു. അതിനാല്‍ ഭക്തിയുള്ള ആത്മാക്കളെ! ദിവ്യരക്ഷിതാവായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിവുപോലെ അടുത്തടുത്ത് നിത്യായുസ്സിന്‍റെ അപ്പമായിരിക്കുന്ന ഈശോയുടെ തിരുശരീരത്തെ ഭക്തിയോടും വിശ്വാസത്തോടും എളിമയോടുംകൂടെ ഉള്‍ക്കൊള്ളുന്നതിനു താല്‍പര്യപ്പെട്ടു കൊള്ളു‍വിന്‍. വ്യാകുലതകളാലും വ്യാധി മുതലായവയാലും നിങ്ങള്‍ വലയുമ്പോള്‍ സമാധാനവും ആശ്വാസവും നിങ്ങള്‍ക്കു ലഭിക്കുന്നതിനായി വി.കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തില്‍ അഭയം തേടുവിന്‍. #{red->n->n->ജപം}# പരിശുദ്ധ കുര്‍ബ്ബാനയില്‍ എന്നോടുള്ള സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ! മാലാഖമാരുടെ ദിവ്യഭോജനമേ! മോക്ഷവാസികളുടെ സന്തോഷമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കും. ഈ ദിവ്യകൂദാശയില്‍ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടു കൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും? പരമപിതാവായ ഈശോയെ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടു കൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങ് തന്നെ എനിക്ക് ഇടവരുത്തിയരുളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! എന്‍റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്‍റെയും തിരുനാമങ്ങള്‍ ആയിരിക്കട്ടെ. എന്‍റെ അന്ത്യഭോജനം ആയുസ്സിന്‍റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കര്‍ത്താവേ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ. #{red->n->n-> സല്‍ക്രിയ}# പരിശുദ്ധ കുര്‍ബ്ബാനയില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയം അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി കുമ്പസാരിച്ചു കുര്‍ബ്ബാന ഉള്‍ക്കൊള്ളുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-06-28-12:56:14.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1820
Category: 1
Sub Category:
Heading: ബ്രെക്സിറ്റ് (Britain Exit) വോട്ടിന് ശേഷം തുടങ്ങിയതും ഇപ്പോള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നതുമായ വംശീയ സംഘർഷങ്ങൾ തടയണമെന്ന് കർദ്ദിനാൾ നിക്കോൾസ്
Content: യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകാൻ ബ്രിട്ടൻ തീരുമാനമെടുത്തതിനു ശേഷം സംജാതമായിട്ടുള്ള ഗുരുതരമായ പ്രതിസന്ധിയിൽ കർദ്ദിനാൾ നിക്കോൾസ് ഉത്ക്കണ്ട രേഖപ്പെടുത്തി. ബ്രിട്ടനിൽ പലയിടങ്ങളിലും വംശീയ സംഘർഷം ഉയരന്നു വരുന്നത് കർശനമായി നേരിടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലണ്ടനിലെ പോളീഷ് സാംസ്ക്കാരിക കേന്ദ്രത്തിൽ അപലപനീയമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും, കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ന്യൂകാസിലിൽ നാഷണൽ ഫ്രണ്ടിന്റെ പ്രവർത്തകർ ബാനർ പ്രദർശിപ്പിച്ചതും, വളർന്നു വരുന്ന അസഹിഷ്ണുതയുടെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലേയും ബിഷപ്‌സ് കോൺഫ്രൻസിന്റെ പ്രസിഡന്റായ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് ചൊവ്വാഴ്ച്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബ്രിട്ടനിൽ രൂപമെടുത്ത പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ, സമാധാനപരമായ ഒരു മാർഗ്ഗത്തിനായി നാമെല്ലാം ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. ഹാമ്മർ സ്മിത്തിൽ പോളീഷ് സമുദായത്തിനുണ്ടായ ദുരനുഭവവും ന്യൂകാസിലിൽ തങ്ങൾക്കെതിരായ ബാനർ അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയും നമ്മൾ കാണാതിരിക്കരുത് എന്ന് അദ്ദേഹം പ്രസ്താവനയിൽ സൂചിപ്പിച്ചു. വംശീയവിദ്വേഷം നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല, അത് ബ്രിട്ടൻ വെച്ചുപൊറുപ്പിക്കുകയില്ല, അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർഭാഗ്യ സംഭവങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നമ്മുടെ ജീവിതം കുരിശിന്റെ കാലടിയിൽ സമർപ്പിക്കപ്പെട്ടതാണ്. യേശുവിന്റെ കരങ്ങളാണ് നമ്മെ നയിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പരിധി നിശ്ചയിക്കുന്നത് പക്ഷേ നമ്മൾ തന്നെയാണ്. ആ പരിധിയിൽ ജീവിത മൂല്യങ്ങൾ നിറയ്ക്കേണ്ടതും നമ്മുടെ കടമയാണ്. ദൈവ സമക്ഷം ജീവിക്കുന്നവർക്ക് ആ മൂല്യങ്ങൾ ഉണ്ടായിരിക്കും." സമൂഹത്തിലും ഭരണ കേന്ദ്രത്തിലും തങ്ങളുടെ ശബ്ദം എത്തിക്കാൻ കഴിയാത്ത ഒരു വിഭാഗം ഇവിടെ ജീവിക്കുന്നുണ്ട്. അവരുടെ ശബ്ദം ശ്രവിക്കാൻ സാമൂഹ്യ - രാഷ്ട്രീയ ഭരണാധികൾ തയ്യാറാകണം എന്ന് അദ്ദേഹം നേതാക്കളെ ഓർമിപ്പിച്ചു. രാജ്യത്തിന്റെ നന്മയിൽ നിന്നും ആരെയും ഒഴിവാക്കാനാവില്ല. എല്ലാവർക്കും വേണ്ടി സംസാരിക്കുക എന്നതാണ് മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ,അദ്ദേഹം പറഞ്ഞു. ഒരു ജനഹിതപരിശോധനാഫലം രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നു എങ്കിൽ, അന്താരാഷട്ര സമൂഹത്തിൽ നാം ബലഹീനരായി തീരും; അന്താരാഷ്ട്ര പ്രശ്നങ്ങളിലെ നമ്മുടെ രാജ്യത്തിന്റെ നിലപാടുകൾക്ക് ധാർമ്മികതയുടെ അടിത്തറ ഇല്ലാതാകും; സംസ്ക്കാരവും ധാർമ്മികതയും നഷ്ട്ടപ്പെട്ട ഒരു ചെറിയ രാജ്യമായി ബ്രിട്ടൻ അധ:പ്പതിക്കും. അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ബ്രിട്ടൻ വിഭാഗീയ ചിന്തകൾ ഉപേക്ഷിച്ച് മുന്നേറണമെന്ന് കർദ്ദിനാൾ വിൻസന്റ് നിക്കോൾ സ് തന്റെ പ്രസ്താവനയിൽ ജനങ്ങളോട് ഉത്ബോധിപ്പിച്ചു.
Image:
Keywords: ബ്രെക്സിറ്റ്,കർദ്ദിനാൾ നിക്കോൾസ്