Contents
Displaying 1851-1860 of 24975 results.
Content:
2023
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുന്ന ഡോക്ടറുമാര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്
Content: ലണ്ടന്‍: ഗര്‍ഭഛിദ്രം നടത്തുവാന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാരുടെ നേര്‍ക്ക് മറ്റുള്ള സഹപ്രവര്‍ത്തകര്‍ വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പാര്‍ലമെന്റ് എംപിമാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഇതു സംബന്ധിച്ച പരാതി ഇതിനോടകം തന്നെ പലവട്ടം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് മുന്നില്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1967-ലെ ഗര്‍ഭഛിദ്ര നിയമത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുവാന്‍ പാര്‍ലമെന്റ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ്, ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാര്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ചത്. സ്വന്തം ഇഷ്ട പ്രകാരം ഡോക്ടറുമാര്‍ക്ക് ഗര്‍ഭഛിദ്രത്തില്‍ നിന്നും പിന്‍മാറുവാനുള്ള അവകാശം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടറുമാരോട് വിവേചനപരമായ നിലപാടുകള്‍ കൈക്കൊള്ളരുതെന്നും ഇത്തരം നടപടികളെ തടയണമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കണ്‍സര്‍വേറ്ററി പാര്‍ട്ടി എംപിയായ ഫിയോണ ബ്രൂസ്, ഗര്‍ഭഛിദ്രം ചെയ്യുവാന്‍ വിസമ്മതിക്കുന്ന ഡോക്ടറുമാരോടു വിവേചനപരമായി പെരുമാറുന്ന നടപടി അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ശക്തമായ നടപടി പാര്‍ലമെന്റില്‍ സ്വീകരിക്കുവാന്‍ സര്‍വ്വകക്ഷി സംഘത്തില്‍ താന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഫിയോണ പറഞ്ഞു. അമ്പതു വര്‍ഷമായി നിലനില്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ ഡോക്ടറുമാരുടെ താല്‍പര്യത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗര്‍ഭഛിദ്രം ചെയ്യുവാന്‍ താല്‍പര്യമില്ലാത്ത ഡോക്ടറുമാരെ അതിനു നിര്‍ബന്ധിക്കുവാന്‍ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അവകാശമില്ലയെന്ന നിയമം നിലനില്‍ക്കേയാണ് ഈ വേര്‍തിരിവ് പ്രകടമാകുന്നത്. തങ്ങളുടെ മെഡിക്കല്‍ പ്രഫഷന് ഒരു ഭീഷണിയായി പല ഡോക്ടറുമാരും ഇതിനെ കരുതുന്നു.
Image: /content_image/News/News-2016-07-22-07:38:04.jpg
Keywords: Pro-life,medics,face,harassment,British,parliament,report

2024
Category: 1
Sub Category:
Heading: പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുവാനുള്ള ദക്ഷിണ കൊറിയന്‍ ശ്രമത്തിനെതിരെ കത്തോലിക്ക സഭ രംഗത്ത്
Content: സിയോള്‍: അമേരിക്കയുടെ സഹായത്തോടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുവാനുള്ള ദക്ഷിണ കൊറിയയുടെ നടപടിയെ കാത്തലിക് അസോസിഷേയന്‍ ശക്തമായി അപലപിച്ചു. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയര്‍ത്തുമെന്നും സഭ സൂചന നല്‍കി. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളിലുള്ള എതിര്‍പ്പ് അറിയിച്ച് മൂന്നു രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. വടക്കന്‍ കൊറിയയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ആളികത്തിക്കുവാന്‍ മാത്രമേ ഇത്തരം ഒരു നടപടി കൊണ്ട് സാധിക്കുകയുള്ളുവെന്നു കത്തോലിക്ക സഭ വ്യക്തമാക്കി. 'താഡ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ടെര്‍മിനല്‍ ഹൈ ആള്‍റ്റിട്യൂഡ് ഏരിയ ഡിഫന്‍സ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം' എന്ന സംവിധാനം രൂപകല്‍പ്പന ചെയ്യുവാനാണ് ദക്ഷിണ കൊറിയ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന അറിയിപ്പ് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയിരുന്നു. പുതിയ ഒരു ശീതയുദ്ധത്തിനാകും ഇതു വഴി തെളിക്കുകയെന്നു കൊറിയന്‍ ബിഷപ്പ് കമ്മിറ്റി ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് പ്രസ്താവിച്ചു. ലോകനേതാക്കള്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് സമിതി അഭിപ്രായപ്പെട്ടു. വടക്കന്‍ കൊറിയയില്‍ നിന്നുള്ള മിസൈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ദക്ഷിണ കൊറിയ, അയല്‍രാജ്യത്തെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന പുതിയ നടപടി സ്വീകരിക്കുന്നത്.
Image: /content_image/News/News-2016-07-22-00:08:21.jpg
Keywords: korea,catholic,protest,developing,missile,defense,system

2025
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്
ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ,
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട് ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n->നാലാം ദിവസം: ഹൃദയവിശുദ്ധി}# "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെകാണും" എന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ഹൃദയശുദ്ധിയോടെ ജീവിതകാലം മുഴുവനും എല്ലാ രംഗങ്ങളിലും വ്യാപരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അങ്ങേ അനുവദിച്ചതിനേയോര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അല്‍ഫോന്‍സാമ്മയെപ്പോലെ ജീവിതാന്ത്യം വരെ ഹൃദയശുദ്ധിയോടെ വ്യാപരിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ
ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)
Image: /content_image/ChristianPrayer/ChristianPrayer-2016-07-22-02:32:17.jpg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള

2026
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈന 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന് പഠനം
Content: ബെയ്ജിംഗ്: 2030-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്ന് പഠനം. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനത്തിലെ റോഡ്‌നി പെന്നിംഗ്ടണ്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തിലാണ് 2030-ല്‍ ചൈന ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന്‍ കണ്ടെത്തിയിരിക്കുന്നത്. "ഇത്തരത്തിലെ ഒരു പഠനം ചൈനീസ് വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന ഒന്നാണ്. ആഗോളതലത്തില്‍ ചൈന ഒരു ക്രൈസ്തവ രാജ്യമായി മാറുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നതിലൂടെ മാത്രം അവസാനിക്കുന്നതല്ല ചൈനയിലെ സുവിശേഷ ദൗത്യം". ക്രിസ്ത്യന്‍ പോസ്റ്റ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഡ്‌നി പെന്നിംഗ്ടണ്‍ പറയുന്നു. ചൈനയ്ക്ക് അത്മായ നേതൃത്വത്തിലേക്കും സഭയുടെ നേതൃത്വത്തിലേക്കും ഉയര്‍ന്നു വരുന്ന നേതാക്കളെ ആവശ്യമാണ്. ക്രൂശിന്റെ വഴിയെ സഞ്ചരിച്ച് ക്ഷമയോടെ ത്യാഗങ്ങള്‍ സഹിക്കുന്ന ജനതയെ ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ റിലീജിയസ് സെന്ററിന്റെ ഡയറക്ടര്‍ ഫേങ്കയാംഗ് യാംഗ്, ശാസ്ത്രീയമായ കണക്കുകള്‍ നിരത്തി വിശ്വാസികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ശരിയാണെന്ന് തെളിയിക്കുന്നു. ചൈനയില്‍ ക്രൈസ്ത വിശ്വാസികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനയാണ് ഉണ്ടാകുന്നത്. 1980-ല്‍ മൂന്നു മില്യണ്‍ ക്രൈസ്തവരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. 2010-ല്‍ ഇത് 58 മില്യണായി കുത്തനെ ഉയര്‍ന്നു. 2025-ല്‍ ഇത് 255 മില്യണാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വളരെ അധികം വര്‍ദ്ധിക്കുന്നുവെന്നും വിശ്വാസികളില്‍ ഏറെയും വിദ്യാസമ്പന്നരാണെന്നും വിദഗ്ദ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി 'The Telegraph' നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ചൈനയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകനായ യൂവ് ജി ചൈനയിലെ പുതിയ മാറ്റങ്ങളെ സംബന്ധിച്ച് 'ഫസ്റ്റ് തിംഗ്' എന്ന മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു. ചൈനയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളും വിചാരണകളും മുമ്പത്തേക്കാളും കൂടുതലാണെന്നും എന്നാല്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിടുന്ന ഒരു ക്രൈസ്തവ സമൂഹം ഇന്ന് ചൈനയില്‍ ഉയര്‍ന്നു വന്നിരിക്കുന്നതായും അദ്ദേഹം തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിരിന്നു. ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ ഇത്രയും വലിയ വര്‍ധന ഉണ്ടാകുന്നുണ്ടെങ്കിലും വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണവും ചൈനയില്‍ കൂടിവരികയാണ്. നിയമപരമായിട്ടല്ല പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് പറഞ്ഞ് 200-ല്‍ അധികം പള്ളികള്‍ 2014 മുതലുള്ള കാലയളവില്‍ ഇവിടെ തകര്‍ക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തില്‍ അധികം കുരിശുകള്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭരണകൂടം നശിപ്പിച്ച് കളഞ്ഞു. ഇത്തരം പീഡനങ്ങളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുകയാണ്.
Image: /content_image/News/News-2016-07-22-04:34:08.jpg
Keywords:

2027
Category: 18
Sub Category:
Heading: ദൈവശാസ്ത്രകാഴ്ചപ്പാടുകളില്‍ സഭയുടെ തനതായ സംഭാവനകള്‍ പ്രതിഫലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: സഭയിലെ ദൈവശാസ്ത്രകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ തനിമ പ്രതിഫലിപ്പിക്കാന്‍ ദൈവശാസ്ത്രപണ്ഡിതര്‍ക്കു സാധിക്കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി തനതായ സംഭാവനകള്‍ നല്‍കാന്‍ സീറോ മലബാര്‍ സഭയ്ക്കും സഭയിലെ ദൈവശാസ്ത്രജ്ഞര്‍ക്കും കഴിയും. അതുവഴി സീറോ മലബാര്‍ ദൈവശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രീകസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതില്‍ വ്യക്തതയാര്‍ന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്തിസഭ എന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ ശുശ്രൂഷകള്‍ ദൈവവചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാര്‍ഥനയിലും രൂപീകരിക്കപ്പെടണം. പ്രാര്‍ഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാള്‍ ആഘോഷങ്ങള്‍, നോമ്പാചരണം തുടങ്ങിയവയും നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാര്‍ സഭ ആഗോളസഭയ്ക്കായി നല്‍കേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മോണ്‍.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ. ഡോ. ജോയ് അയിനിയാടന്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ.ഡോ. സിസ്റ്റര്‍ പ്രസന്ന, റവ.ഡോ. തോമസ് ഐക്കര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയും ഉണ്ടായിരുന്നു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനി, എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം സഭയുടെ ദൈവശാസ്ത്ര കമ്മീഷനാണ് സംഘടിപ്പിച്ചത്. കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്കു പുറമേ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂര്‍, സാഗര്‍, ഉജ്ജയിന്‍, സത്‌ന, ജഗദല്‍പൂര്‍, കല്യാണ്‍, ഫരീദാബാദ്, മെല്‍ബണ്‍, ചിക്കാഗോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറു ദൈവശാസ്ത്ര പണ്ഡിതര്‍ സമ്മേളനത്തിനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2016-07-22-06:50:31.JPG

2028
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലമില്ലയെന്ന് പറഞ്ഞ് നമ്മളെ പരിഹസിക്കുന്നവരെയും, കളിയാക്കുന്നവരെയും നാം ശ്രദ്ധിക്കേണ്ടതില്ല
Content: “നാം ദൈവത്തിന്റെ കരവേലയാണ്. ദൈവം മുന്‍കൂട്ടി ഒരുക്കിയ നല്ല പ്രവര്‍ത്തികള്‍ ചെയ്യുവാനായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ് നമ്മള്‍” (എഫേസോസ് 2:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-22}# നമ്മില്‍ നിന്നും മരണംമൂലം വേർപിരിഞ്ഞ പ്രിയപ്പെട്ടവരെ, നമ്മുടെ പ്രാര്‍ത്ഥനയിലൂടെയും, ത്യാഗപ്രവര്‍ത്തികളിലൂടേയും എപ്പോഴും ഓര്‍മ്മിക്കുക. ശുദ്ധീകരണസ്ഥലമില്ലയെന്ന് പറഞ്ഞ് നമ്മളെ പരിഹസിക്കുന്നവരെയും, കളിയാക്കുന്നവരെയും നാം ശ്രദ്ധിക്കേണ്ടതില്ല. ഒരു പക്ഷേ, ശുദ്ധീകരണസ്ഥലം നമ്മുടെ വെറും ഭാവന മാത്രമാണെന്ന് പറയുവാന്‍വരെ അവര്‍ ധൈര്യപ്പെട്ടേക്കാം. എന്നാൽ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള ദർശനങ്ങളും സാക്ഷ്യങ്ങളും അവശേഷിപ്പിച്ചിട്ട് പോയ അനേകം വിശുദ്ധർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന സത്യം മറക്കാതിരിക്കുക. (തോമസ് എ. കെമ്പിസ്, ജെര്‍മന്‍ കാനന്‍ റെഗുലര്‍, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# നമ്മുടെ നല്ല പ്രവര്‍ത്തികളെ മറ്റുള്ളവര്‍ വിമര്‍ശിക്കുകയാണെകില്‍ ഒരിക്കലും അസ്വസ്ഥരാകരുത്. ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള ഒരു സഹനമായിട്ട് അതിനെ കണക്കാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-22-11:33:56.jpg
Keywords: ശുദ്ധീകരണസ്ഥല

2029
Category: 6
Sub Category:
Heading: സ്വര്‍ഗ്ഗീയ പിതാവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ തയാറാകുക
Content: ''അവന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍" (മത്തായി 17:5). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 22}# എന്താണ് ക്രിസ്തുവിനെ ശ്രവിക്കുക എന്നതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം ക്രിസ്തീയ വിശ്വാസത്തിന് അനുസൃതമായ ഒന്നാണോ? ഇത് സത്യസന്ധവും ആത്മാര്‍ത്ഥതയുള്ളതുമാണോ? മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എക്കാലത്തും ഈ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. ഓരോ മാതാപിതാക്കളുടെയും മക്കളുടെയും രോഗികളുടെയും ദരിദ്രരുടെയും സമ്പന്നരുടെയും ഉത്തരം വ്യത്യസ്ഥമായിരിക്കും. നമ്മുടെ ഉത്തരങ്ങള്‍ എന്തു തന്നെയായാലും സ്വര്‍ഗ്ഗീയ പിതാവിന് ചെവി കൊടുക്കാന്‍ നാം തയാറാകുന്നുണ്ടെങ്കില്‍ മാത്രമാണു ആ ഉത്തരങ്ങള്‍ പൂര്‍ണ്ണമാകുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-22-09:56:30.jpg
Keywords: പിതാവ്

2030
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനം പുറത്തിറങ്ങി
Content: വത്തിക്കാന്‍: ധ്യാനാത്മക ജീവിതം നയിക്കുന്ന സിസ്റ്റേഴ്സിന് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനം പുറത്തിറങ്ങി. 'വാള്‍ടം ഡേ ക്വറെറേ' (ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍) എന്നതാണ് പുതിയ പ്രബോധനത്തിന്റെ പേര്. എല്ലാ മനുഷ്യര്‍ക്കുമായി പ്രാര്‍ത്ഥനയിലൂടെ ജീവിതം പ്രസരിപ്പിക്കുന്നവരാണ് ഏകാന്തതയിലും നിശ്ശബ്ദതയിലും കന്യകാലയത്തിനുള്ളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്ന സന്ന്യാസിനിമാരെന്ന് 'വാള്‍ടം ഡേ ക്വറെറേ'യുടെ ആമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പരാമര്‍ശിക്കുന്നു. "നിങ്ങളെ കൂടാതെയുള്ള സഭയെ കുറിച്ച് ആലോചിക്കാന്‍ പറ്റുന്നില്ല. സുവിശേഷത്തിന്റെ പാതയിലേക്ക് ഇന്ന്‍ അനേകരെ കൊണ്ടുവരാനുള്ള നിങ്ങളുടെ പ്രയത്‌നങ്ങളെയും പ്രാര്‍ത്ഥനയെയും സഭ വിലമതിക്കുന്നു. സഭയുടെ ജീവനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കന്യാസ്ത്രീകളുടെ പങ്കിനെ അപ്പസ്തോലിക പ്രബോധനത്തില്‍ എടുത്ത് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, സന്യസ്ഥരുടെ പ്രാര്‍ത്ഥന സഭയുടെ കരുത്താണെന്നും കൂട്ടിചേര്‍ത്തു. പതിനാല് ഭാഗങ്ങളുള്ള ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പ്രബോധനത്തില്‍ കന്യാസ്ത്രീ മഠങ്ങളിലെ അധികാര സ്ഥാനങ്ങളെ കുറിച്ചും, മറ്റ് സന്യസ്ഥ സമൂഹങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും, സഭയുടെ സേവനത്തിലെ അവരുടെ പങ്കാളിത്തത്തെ കുറിച്ചുമാണ് പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്.
Image: /content_image/News/News-2016-07-23-07:38:26.jpg
Keywords: New,Apostolic,Constitution,nuns,Vultum,Dei,quaerere

2031
Category: 1
Sub Category:
Heading: മിഷ്‌നറീസ് ഓഫ് ആഫ്രിക്കയുടെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ സാംബിയ ഒരുങ്ങി
Content: സാംബിയ: കത്തോലിക്ക വൈദിക സമൂഹമായ 'മിഷ്‌ണറീസ് ഓഫ് ആഫ്രിക്ക' സാംബിയയിലെ തങ്ങളുടെ ദൗത്യം ആരംഭിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ആഗസ്റ്റ് ആറാം തീയതി കസാമ രൂപതയില്‍ സ്ഥിതി ചെയ്യുന്ന മാംബേ മ്വീലയിലെ ദേവാലയത്തിലാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുക. മംപോഡയില്‍ നിന്നും ടന്‍സാനിയയിലേക്കുള്ള തങ്ങളുടെ യാത്രാ മധ്യേയാണ് വൈദിക സമൂഹം ഇവിടെ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 1895-ല്‍ വൈദികനായ അച്ചിലി വാന്‍ ഔസ്റ്റ് ആണ് സാംബിയയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഴയ ദേവാലയത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെ കാണുവാന്‍ കഴിയും. 46 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തീര്‍ത്ഥാടകര്‍ പഴയ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിലേക്ക് എത്തുന്നത്. വൈറ്റ് ഫാദേഴ്‌സ് എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. മാംബേയില്‍ ആദ്യമായി സ്ഥാപിതമായ ദേവാലയത്തിലേക്ക് നടത്തുന്ന കാല്‍നട തീര്‍ത്ഥാടന യാത്രയാണ് ആഘോഷങ്ങളുടെ പ്രധാന പരിപാടി. സുവിശേഷ പ്രവര്‍ത്തനം ദുഷ്‌കരമായ ഒരു പ്രദേശത്തേക്ക് ആദ്യമായി കടന്നു വന്ന വൈദികരെ ആഘോഷ പരിപാടികളില്‍ പ്രത്യേകം സ്മരിക്കും. അവര്‍ പാകിയ സുവിശേഷത്തിന്റെ വിത്തുകള്‍ മുളച്ചാണ് ഇന്ന് കാണുന്ന ക്രൈസ്തവ സഭ സാംബിയയില്‍ വളര്‍ന്നു വന്നത്. മിഷ്‌നറീസ് ഓഫ് ആഫ്രിക്കയിലെ സഭാംഗങ്ങളായ നിരവധി വൈദികര്‍ തീര്‍ത്ഥാടന ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും". കസാമ രൂപത നടത്തുന്ന 'ലുത്താന എഫ്എം' റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാദര്‍ സ്റ്റാന്‍ലി പറയുന്നു.
Image: /content_image/News/News-2016-07-23-07:22:11.jpg
Keywords: Zambia,catholic,missionaries,125th,anniversary

2032
Category: 1
Sub Category:
Heading: ഹൈവേ മിനിസ്ട്രീസ് കരുണയുടെ വര്‍ഷത്തില്‍ പ്രത്യേക റോഡ് ബോധവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നു
Content: മാന്‍ഡ്രിഡ്: റോഡുകളില്‍ നടക്കുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കുവാന്‍ വേണ്ടി തന്റെ സേവനം മാറ്റിവച്ചിരിക്കുന്ന ഒരു വൈദികനുണ്ട് സ്‌പെയിനില്‍. ഫാദര്‍ ജോസ് ഒമെന്റി. തന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് 'ഹൈവേ മിനിസ്ട്രി' എന്ന സ്പാനിഷ് ബിഷപ്പുമാര്‍ നേതൃത്വം വഹിക്കുന്ന റോഡ് സുരക്ഷാ പദ്ധതിയെ ഫാദര്‍ ജോസ് ഒമെന്റി കണക്കാക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍ വാഹനമോടിക്കുന്നവരും കരുണയുള്ളവരായിരിക്കണമെന്നതാണ് ഈ വൈദികന് ഡ്രൈവറുംമാരോട് പറയുവാനുള്ളത്. റോഡ് സുരക്ഷയുടെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കരുണയുടെ വര്‍ഷത്തില്‍ ഹൈവേ മിനിസ്ട്രി നടത്തുന്നുണ്ട്. ഹൈവേ മിനിസ്ട്രി എന്ന പദ്ധതി തുടങ്ങുവാന്‍ ഇടയായത് തന്നെ ഒരു വൈദികനിലൂടെയാണ്. 1962-ലെ ക്രിസ്തുമസ് രാത്രിയില്‍ തന്റെ നഗരത്തില്‍ നിന്നും മറ്റോരു നഗരത്തിലേക്ക് യാത്ര ചെയ്യുവാന്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു വൈദികന്‍. എന്നാല്‍, ഏറെ നേരം കാത്തു നിന്നിട്ടും അദ്ദേഹത്തിന് ഒരു കാര്‍ ലഭിച്ചില്ല. പിന്നീട് അതു വഴി വന്ന ഒരു ട്രക്കുകാരനാണ് വൈദികനെ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ സഹായിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുവാന്‍ സാധിക്കാത്തതില്‍ ട്രക്കുകാരന്‍ ഏറെ ദുഃഖിച്ചിരുന്നു. വഴിമധ്യേ നടന്ന അപകടം മൂലമാണ് കൃത്യസമയത്ത് അദ്ദേഹത്തിന് തന്റെ കുടുംബത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാതെയിരുന്നത്. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ആരും ഒന്നും ചെയ്യുന്നില്ലെന്ന ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ നിന്നുമാണ് ഹൈവേ മിനിസ്ട്രി രൂപപ്പെടുത്തുവാനുള്ള താല്‍പര്യം യാത്രക്കാരനായ ആ വൈദികന് ലഭിച്ചത്. ക്രിസ്തുമസ് ദിനത്തിലെ ട്രക്ക് യാത്രക്കാരനായ വൈദികന്‍ തുടങ്ങിയ ഹൈവേ മിനിസ്ട്രി പിന്നീട് സ്പാനിഷ് ബിഷപ്പുമാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ അതിന്റെ ചുമതല സഹിക്കുന്നത് ഫാദര്‍ ജോസ് ഒമെന്റിയാണ്."കരുണയുള്ളവര്‍ അനുഗ്രഹീതരാകും" എന്ന പ്രത്യേക പ്രചാരണം കരുണയുടെ വര്‍ഷത്തില്‍ ഹൈവേ മിനിസ്ട്രീസ് നടത്തുന്നുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വാഹനം ഓടിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്. ട്രക്ക് ഡ്രൈവറുമാരാണ് ഇതില്‍ കൂടുതലും പങ്കെടുക്കുന്നത്. ആംബുലന്‍സ്, ബസ് തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്നവരും ടാക്‌സി ഡ്രൈവറുമാരും കാല്‍നടയാത്രക്കാരുമെല്ലാം ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ട്രക്ക് ഡ്രൈവറുമാരുടെ കുടുംബത്തെ പ്രത്യേക വാഹനങ്ങളില്‍ എത്തിക്കുകയും അവരോടൊപ്പം പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. ഫാദര്‍ ജോസ് ഒമെന്റിയയുടെ നേതൃത്വത്തില്‍ പിന്നീട് വിശുദ്ധ ജലം തളിച്ച് ട്രക്കുകള്‍ അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധ ക്രിസ്റ്റഫറിന്റെ പ്രാര്‍ത്ഥന അച്ചടിച്ച പ്രത്യേക കാര്‍ഡുകളും വാഹനങ്ങളില്‍ സൂക്ഷിക്കുവാന്‍ നല്‍കുന്നു. വാഹനം ഓടിക്കുന്നവര്‍ക്കായുള്ള പ്രാര്‍ത്ഥനയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനും പദ്ധതി മുന്‍തൂക്കം നല്‍കുന്നു. നവംബര്‍ മാസം റോഡപകടങ്ങളില്‍ മരിച്ചവരെ ഓര്‍ത്ത് പ്രത്യേക കുര്‍ബാനയും ഹൈവേ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു. റോഡില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുള്ള സ്വാന്തന വചനങ്ങള്‍ ഒരു ദിവസം നടത്തുന്ന പ്രത്യേക ക്ലാസില്‍ നല്‍കുകയും ചെയ്യുന്നു. യാത്രകള്‍ നടത്തുന്നത് നല്ലതാണെന്നും അത് സുരക്ഷിതമാകണമെന്നും പറയുന്ന ഫാദര്‍ ജോസ് ഒമെന്റിന്‍ പുണ്യസ്ഥലങ്ങളും യാത്രകളുടെ ഭാഗമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു."റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ അതിനെ ആസ്വദിക്കുക. യാത്രയില്‍ ഒരു പള്ളിമണിയുടെ മുഴക്കം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ആത്മാവിനെ ദൈവത്തിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തുക".വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകളും ഡ്രൈവറുമാരോട് ജോസ് അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.
Image: /content_image/News/News-2016-07-23-09:39:02.jpg
Keywords: highway,ministry,spain,bishop,catholic,church