CALENDAR

22 / July

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വര്‍ഗ്ഗീയ പിതാവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ തയാറാകുക
Content''അവന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍" (മത്തായി 17:5). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 22}# എന്താണ് ക്രിസ്തുവിനെ ശ്രവിക്കുക എന്നതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം ക്രിസ്തീയ വിശ്വാസത്തിന് അനുസൃതമായ ഒന്നാണോ? ഇത് സത്യസന്ധവും ആത്മാര്‍ത്ഥതയുള്ളതുമാണോ? മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എക്കാലത്തും ഈ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. ഓരോ മാതാപിതാക്കളുടെയും മക്കളുടെയും രോഗികളുടെയും ദരിദ്രരുടെയും സമ്പന്നരുടെയും ഉത്തരം വ്യത്യസ്ഥമായിരിക്കും. നമ്മുടെ ഉത്തരങ്ങള്‍ എന്തു തന്നെയായാലും സ്വര്‍ഗ്ഗീയ പിതാവിന് ചെവി കൊടുക്കാന്‍ നാം തയാറാകുന്നുണ്ടെങ്കില്‍ മാത്രമാണു ആ ഉത്തരങ്ങള്‍ പൂര്‍ണ്ണമാകുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-07-22 00:00:00
Keywordsപിതാവ്
Created Date2016-07-22 19:19:01