Contents

Displaying 1881-1890 of 24975 results.
Content: 2055
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- എട്ടാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌
ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ,
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n->എട്ടാം ദിവസം: പ്രാര്‍ത്ഥന}# "നിങ്ങള്‍ പരിക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ ഉണ്ണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ " എന്നരുളി ചെയ്തു കൊണ്ട് പ്രാര്‍ത്ഥനയുടെ മഹാത്മ്യം ഞങ്ങളെ പഠിപ്പിച്ച ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അങ്ങേയോടുകൂടെ ആയിരിക്കുവാന്‍, പ്രാര്‍ത്ഥനയില്‍ സദാ അങ്ങയെ കണ്ടുമുട്ടുവാന്‍ അല്‍ഫോന്‍സാമ്മയേ അനുഗ്രഹിച്ച നല്ല ദൈവമേ, അങ്ങയ്ക്ക്‌ നന്ദി പറയുന്നു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും പ്രാര്‍ത്ഥന വഴി അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ
ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു..)

Image: /content_image/ChristianPrayer/ChristianPrayer-2016-07-26-07:33:18.jpg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള
Content: 2056
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ ദിവ്യബലി മദ്ധ്യേ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തി
Content: റൗവൻ: വടക്കന്‍ ഫ്രാൻസിലെ ദൈവാലയത്തിൽ നടത്തിയ ആക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. ദിവ്യബലിയ്ക്കിടെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ പുരോഹിതന്‍, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ജാക്വസ് ഹാമെല്‍ എന്ന വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമികൾ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോദ് സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നീസിലുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണമുണ്ടായത്. -- #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-26-09:28:42.jpg
Keywords:
Content: 2057
Category: 18
Sub Category:
Heading: ക്നനായ സമുദായം സാര്‍വത്രിക സഭയ്ക്കു നല്‍കിയ വലിയ സംഭാവനയാണു മാര്‍ കുര്യന്‍ വയലുങ്കലിന്‍റെ സ്ഥാനലബ്ദിയെന്ന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കോട്ടയം: ക്നാനായ സമുദായം സീറോ മലബാര്‍ സഭയിലൂടെ സാര്‍വത്രിക സഭയ്ക്കു നല്‍കിയ വലിയ സംഭാവനയാണു മാര്‍ കുര്യന്‍ വയലുങ്കലിന്‍റെ സ്ഥാനലബ്ദിയെന്നും സഭയുടെ കൂട്ടായ്മ പരിപോഷിപ്പിക്കുന്ന അജപാലന ശുശ്രൂഷയുടെ വളര്‍ച്ചയാണ് ഇതിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ കുര്യന്‍ വയലുങ്കലിന്‍റെ മെത്രാഭിഷേക ചടങ്ങില്‍ ആശംസയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ കാര്യങ്ങള്‍ സംബന്ധിച്ചു വിശദാംശങ്ങളില്‍ ചെന്നെത്തുന്ന പാണ്ഡിത്യം മാര്‍ കുര്യന്‍ വയലുങ്കലിനുണ്ട്. തദ്ദേശിയരും വിദേശിയരും തിങ്ങി പാര്‍ക്കുന്ന പ്രദേശമാണു പപ്പുവാ ന്യുഗിനി വളരെയേറെ ദാരിദ്ര്യവും പിന്നോക്കവസ്ഥയുമുള്ള പ്രദേശം. ഒപ്പം വിശ്വാസം ഇനിയും ആഴപ്പെടേണ്ടതുമായ ഒരു സമൂഹവും. ഈ സമൂഹത്തെ സാര്‍വത്രിക സഭയുടെ മുഖ്യധാരയിലേക്ക് ആനയിക്കാന്‍ മാര്‍ കരുന്‍ വയലുങ്കലിനു കഴിയുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ഓരോ മെത്രാന്‍റെയും പ്രഥമ കടമ സഭയെ മാര്‍പാപ്പയോടു ബന്ധിപ്പിക്കുക എന്നതാണ്. അതായത് സഭയെ ദൈവത്തോടും മനുഷ്യരോടുമുള്ള കൂട്ടായ്മയില്‍ വളര്‍ത്തുക എന്നര്‍ഥം. ഇതിനുള്ള പ്രാധാന മാര്‍ഗം പ്രാര്‍ഥനയാണ്. കര്‍ത്താവായ ദൈവം സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് ഓരോ മെത്രാന്‍മാരെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-26-10:40:45.jpg
Keywords:
Content: 2058
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി മാര്‍പാപ്പ
Content: വത്തിക്കാന്‍: ഫ്രാന്‍സില്‍ തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി പുരോഹിതന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി അപലപിച്ചു. വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയാണ് വൈദികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാര്‍പാപ്പയുടെ പ്രതികരണം അറിയിച്ചത്. വേദനയും ഭീതിയും ഉളവാക്കുന്ന ആക്രമണമാണ് ഫ്രാന്‍സില്‍ ഉണ്ടായതെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പരിശുദ്ധ പിതാവ് പറഞ്ഞതായി ഫാദര്‍ ഫെഡറിക്കോ അറിയിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നതായി പറഞ്ഞ പിതാവ്, ദുഃഖത്തിലായിരിക്കുന്ന വൈദികന്റെ പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നതായും പറഞ്ഞു. ദൈവസ്നേഹത്തെ പറ്റി സദാ പ്രസംഗിക്കപ്പെടുന്ന ദേവാലയത്തില്‍ ആക്രമണം നടന്നത് ഏറെ മുറിവേല്‍പ്പിക്കുന്നതാണെന്നും വത്തിക്കാന്റെ പ്രതികരണത്തില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു ഭയത്തിലും ദുഃഖത്തിലുമായിരിക്കുന്ന ഫ്രാന്‍സിലെ സഭയോടുള്ള ഐക്യദാര്‍ഢ്യം വത്തിക്കാന്‍ അറിയിച്ചു. പോളണ്ടില്‍ നടക്കുന്ന ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി എത്തിയ റൊയിനിലെ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യു ലെബ്‌റണ്‍ തന്റെ രൂപതയിലെ ദേവാലയത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിരികെ മടങ്ങി. "ദൈവസന്നിധിയില്‍ ഞാന്‍ ഉറക്കെ നിലവിളിക്കുന്നു. വിശ്വാസികളും അവിശ്വാസികളുമായ ഫ്രാന്‍സിലെ സഹോദരങ്ങളെല്ലാം ഈ ദുഃഖത്തില്‍ പങ്കു ചേരണമെന്നും അപേക്ഷിക്കുന്നു. സാഹോദര്യം വളര്‍ത്തുവാനും ദൈവവചനം പ്രഘോഷിക്കുവാനും സ്‌നേഹത്തിന്റെ വാക്കുകള്‍ മാത്രം പറയുവാനും വേണ്ടി നിലനില്‍ക്കുന്ന സഭയ്ക്ക് അക്രമികളോട് അതേ നാണയത്തില്‍ തിരിച്ചടിക്കുവാന്‍ ഒരിക്കലും സാധിക്കില്ല. യുവാക്കളെ, നിങ്ങള്‍ മാനവീകതയുടെ പുതിയ സാക്ഷികളാകൂ. അക്രമത്തിന്റെ വഴി ഒരിക്കലും സ്വീകരിക്കാതെ സ്‌നേഹത്തിന്റെ പാതയിലൂടെ മാത്രം ചലിക്കൂ". പോളണ്ടില്‍ നിന്നും മടങ്ങുന്നതിന് മുമ്പ് ആര്‍ച്ച് ബിഷപ്പ് ലെബ്‌റണ്‍ ലോകയുവജന ദിനത്തില്‍ പങ്കെടുക്കുവാനായി എത്തിയ യുവാക്കളോടായി പറഞ്ഞു. 'അള്ളാഹു അക്ബര്‍' എന്ന് ദേവാലയത്തിനുള്ളില്‍ അലറിവിളിച്ചാണ് ആയുധധാരികള്‍ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ മോളിന്‍സ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വൈദികനെ കൊലപ്പെടുത്തിയത് പത്തൊന്‍പതു വയസുള്ള എദല്‍ കെര്‍മിച്ചി എന്ന ചെറുപ്പക്കാരനാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, പ്രധാനമന്ത്രി മാനുവേല്‍ വല്ലാസ്, കര്‍ദിനാള്‍ റോബെര്‍ട്ട് സാറാ തുടങ്ങിയ നിരവധി പേര്‍ സംഭവത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-26-23:08:05.jpg
Keywords: France,terrorist,attack,priest,killed,isis,pope,condolences
Content: 2059
Category: 1
Sub Category:
Heading: ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക്
Content: ലണ്ടന്‍: രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന കത്തോലിക്ക സഭയിലേക്ക് ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ചേരുന്നതായി ട്വിറ്റര്‍ വഴിയാണ് സൊഹ്‌റാബ് അഹ്മാരി അറിയിച്ചത്. ഇന്നലെ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വൈദികനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് താന്‍ റോമന്‍ കത്തോലിക്ക സഭയില്‍ അംഗമാകുന്നതെന്ന് സൊഹ്‌റാബ് അഹ്മാരി ട്വിറ്ററില്‍ കുറിച്ചു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൊഹ്‌റാബ് അഹ്മാരി. ബിബിസി, സിഎന്‍എന്‍ പോലുള്ള ലോകപ്രശസ്ത മാധ്യമങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മാധ്യമമാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. "ഞാന്‍ ജാക്വസ് ഹാമല്‍" എന്ന ഹാഷ് ടാഗിലൂടെയാണ് തന്റെ വിശ്വാസ പ്രഖ്യാപനവും കത്തോലിക്ക സഭയിലേക്കുള്ള പ്രവേശനവും സൊഹ്‌റാബ് അഹ്മാരി പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ വൈദികനാണ് ഫാദര്‍ ജാക്വസ് ഹാമല്‍. അദ്ദേഹത്തിനോടുള്ള ഐക്യദാര്‍ഢ്യാര്‍ത്ഥമാണ് ഇത്തരമൊരു ഹാഷ് ടാഗ് രൂപപ്പെടുത്തിയിരിക്കുന്നത്. ലണ്ടന്‍ ഓര്‍ട്ടറി എന്ന സ്ഥാപനത്തിന്റെ കീഴിലാണ് താന്‍ കത്തോലിക്ക വിശ്വാസം അഭ്യസിക്കുന്നതെന്നും സൊഹാറാബ് അഹ്മാരി ട്വിറ്ററിലൂടെ അറിയിച്ചു. ഷിയാ മുസ്ലീം വിശ്വാസികളുടെ കേന്ദ്രമായ ഇറാനിലെ ടെഹ്‌റാനിലാണ് സൊഹ്‌റാബ് അഹ്മാരി ജനിച്ചത്. 13 വയസു വരെ അവിടെ പഠിക്കുകയും ഇസ്ലാം മതാചാരങ്ങള്‍ കര്‍ശനമായി പിന്‍തുടരുകയും ചെയ്ത സൊഹ്‌റാബ് പിന്നീട് യുഎസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 2009-ല്‍ ഇറാനില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് സൊഹ്‌റാബ് അഹ്മാരിയെ മാധ്യമ പ്രവര്‍ത്തക മേഖലയിലേക്ക് വഴിതിരിച്ച് വിട്ടത്. ഫ്രാന്‍സില്‍ ഒരു വൈദികനെ ഇസ്ലാം വിശ്വാസികള്‍ തീവ്രവാദത്തിന്റെ പേരില്‍ കൊലപ്പെടുത്തുമ്പോള്‍ മറ്റൊരു സ്ഥലത്ത് പ്രശസ്തനായ മുസ്ലീം വിശ്വാസി ക്രൈസ്തവ ജീവിതത്തിലേക്ക് കാല്‍ചുവടുകള്‍ എടുത്തുവയ്ക്കുകയാണ്. കൊല്ലപ്പെട്ട വൈദികനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഹാഷ് ടാഗ് #{red->n->n-> #IAmJacquesHamel}# ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.
Image: /content_image/News/News-2016-07-27-01:51:08.jpg
Keywords: WSJ,Editorial,Writer,Sohrab,Ahmari,Converting,Catholicism
Content: 2060
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ സന്ദേശം ലോകത്തിലേക്ക് എത്തിക്കുവാന്‍ യുവജനങ്ങള്‍ പരമാവധി പരിശ്രമിക്കുക: ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ
Content: ക്രാക്കോവ്: ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട വലിയ ഉത്തരവാദിത്വമുള്ളവരാണ് യുവജനങ്ങളെന്ന് ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ. "വിശ്വാസത്തിന്റെ അഗ്നിയെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാന്‍ യുവാക്കള്‍ക്ക് കഴിയണം. സ്‌നേഹത്തിന്റെ അഗ്നി പകയുടെയും, വൈരാഗ്യത്തിന്റെയും, യുദ്ധത്തിന്റെയും, അക്രമത്തിന്റെയും ശക്തികളെ നിശേഷം ഇല്ലതാക്കുന്നതാണ്. സമാധാനവും, സന്തോഷവും, അനുരഞ്ജനവും നേടുന്നതു അവിടുത്തെ സ്‌നേഹത്തിലൂടെയാണ്". കര്‍ദിനാള്‍ സ്റ്റാനിസ്ലോ തന്റെ പ്രസംഗത്തിലൂടെ ആയിരക്കണക്കിനു യുവജനങ്ങളോട് പറഞ്ഞു. ഇന്നലെ നടന്ന വിശുദ്ധ ബലിയര്‍പ്പണത്തോടെയാണ് 6 ദിവസം നീണ്ടു നില്‍ക്കുന്ന ലോകയുവജന സമ്മേളനത്തിന് ക്രാക്കോവില്‍ തുടക്കമായത്. ക്രിസ്തുവിന്റെ ഹിതപ്രകാരമാണ് യുവജനങ്ങളെല്ലാം ഇവിടെ വന്ന്‍ കൂടിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഓര്‍മ്മിപ്പിച്ചു. "സന്തോഷവും സമാധാനവും അനുഭവിക്കുന്ന യുവജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്. എന്നാല്‍, യുദ്ധവും തീവ്രവാദികളുടെ ആക്രമണവും മൂലം നരക തുല്യമായ ജീവിതം നയിക്കുന്ന സ്ഥലങ്ങളില്‍ നിന്നുമുള്ള യുവജനങ്ങളും ഇവിടെയുണ്ട്. പട്ടിണിയും ദാരിദ്രവും അവര്‍ക്ക് നല്ലതു പോലെ അറിയാം. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ പ്രതി ദുരിതം അനുഭവിക്കുന്ന അനേകം യുവാക്കളും ഇവിടെയുണ്ട്. എല്ലാവരേയും സ്വാഗതം ചെയ്യുന്നു". കര്‍ദിനാള്‍ തന്റെ പ്രസംഗം തുടര്‍ന്നു. വിശ്വാസികളായ യുവജനങ്ങള്‍ പത്രോസിന്റെ മാതൃക പിന്‍തുടരുന്നവരാകണമെന്നും യുവജനങ്ങളുടെ വിശ്വാസവും സാക്ഷ്യവും അനുഭവങ്ങളും പങ്കിടുന്ന വലിയ സമ്മേളനമായി ലോകയുവജന സമ്മേളനം മാറട്ടെയെന്നും തന്റെ പ്രസംഗത്തില്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലോവ് ആശംസിച്ചു. "ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങളാല്‍ സമ്പന്നമായ നഗരമാണ് ക്രാക്കോവ്. വിശുദ്ധ ഫൗസ്റ്റീനയെ പോലെയുള്ളവരുടെ മധ്യസ്ഥതയില്‍ സഭ ഇവിടെ ശക്തമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സഭയുടെ ശക്തമായ പാരമ്പര്യവും വലിയ സാധ്യതകളും യുവജനങ്ങള്‍ തിരിച്ചറിയണമെന്നു പറഞ്ഞ കര്‍ദിനാള്‍, ക്രിസ്തുവിന്റെ സുവിശേഷം ലോകത്തിലേക്ക് എത്തിക്കുവാന്‍ പരമാവധി പരിശ്രമിക്കുക എന്ന ആഹ്വാനത്തോടെയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-27-02:47:36.jpg
Keywords: world,youth,day,inauguration,poland,fransis,pope
Content: 2061
Category: 18
Sub Category:
Heading: തിരുനാൾ പ്രഭയിൽ ഭരണങ്ങാനം; പ്രധാന തിരുനാള്‍ നാളെ
Content: ഭരണങ്ങാനം: ജപമാല പ്രാര്‍ത്ഥനയാല്‍ മുഖരിതമായ ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടവും പട്ടണവും പ്രധാന തിരുനാളിന് ഒരുങ്ങി. സഹനത്തിന്റെ അമ്മയ്ക്ക് നേർച്ചകാഴ്ചകളുമായി രാപകൽ ഭേദമില്ലാതെ ജനങ്ങൾ ഒഴുകിയെത്തുകയാണ്. അൽഫോൻസാമ്മ വിശുദ്ധയായ ശേഷമുള്ള ഏഴാമത് തിരുനാൾ ആഘോഷത്തിനാണ് നാട് ആതിഥ്യമരുളുന്നത്. വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമായ ജപമാല മെഴുകുതിരി പ്രദക്ഷിണത്തിൽ പതിനായിരങ്ങളാണ് അണിചേരുന്നത്. തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 5.15നും 6.30നും 8.30നും വിശുദ്ധ കുർബാന നടന്നു. ഉച്ചകഴിഞ്ഞ് 2.30നും നാലിനും വി. കുർബാന ഉണ്ടാകും. വൈകിട്ട് 5ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. വൈകിട്ട് 6.30ന് ഇടവക ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന ജപമാല–മെഴുകുതിരി പ്രദക്ഷിണം അൽഫോൻസാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലെത്തും. അൽഫോൻസാമ്മയുടെ സംസ്‌കാര ശുശ്രൂഷയിലും വിലാപയാത്രയിലും ചുരുക്കം ആളുകളാണ് എത്തിയിരുന്നതെങ്കിൽ ഇന്ന് ജപമാല പ്രദക്ഷിണത്തിൽ അണിചേരാൻ ജനസാഗരം ഒഴുകിയെത്തും. പ്രധാന തിരുനാൾ ദിവസമായ നാളെ രാവിലെ 4.45 ന് ഫാ. ഫ്രാൻസീസ് വടക്കേലും, 6ന് ഫാ. ബക്കുമാൻസ് കുന്നുംപുറവും വിശുദ്ധ കുർബാനയർപ്പിക്കും. 7.15 ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30ന് ഇടവകദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കുർബാനയർപ്പിക്കും. 8.15 നും 9.15നും കുർബാന. 10 മണിക്ക് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ തിരുനാൾ റാസയും സന്ദേശവും നടക്കും. റവ.ഡോ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം എന്നിവർ സഹകാർമ്മികരാവും. 12ന് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം. ഫാ.തോമസ് ഓലിക്കൽ്, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ.അലക്‌സ് പൈകട എന്നിവർ സഹകാർമ്മികത്വം വഹിക്കും. 2.30നും 3.30നും, 4.30 നും 5.30 നും ഫാ. മാത്യു കോരക്കുഴ, ഫാ. എബ്രഹാം വെട്ടുവയലിൽ, റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഡോ. ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ കുർബാനയിൽ കാർമികത്വം വഹിക്കും. തീര്‍ത്ഥാടകരുടെ ക്രമാതീതമായ ഒഴുക്കിനെ തുടര്‍ന്നു ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-27-04:04:51.jpg
Keywords:
Content: 2062
Category: 18
Sub Category:
Heading: ദൈവവിളിയില്‍ വലുതും ചെറുതുമെന്ന വ്യത്യാസം ഇല്ലെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ദൈവവിളിയില്‍ വലുതും ചെറുതുമെന്ന വ്യത്യാസം ഇല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവിളി രംഗത്തെ വളര്‍ച്ചയ്ക്കു നിരന്തരമായ പ്രോത്സാഹനവും പ്രാര്‍ത്ഥനയും ആവശ്യമാണ്. രൂപതകളിലേക്കും സന്യസ്തസഭകളിലേക്കുമുളള ദൈവവിളികളെ കൃത്യതയോടെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ക്കു കഴിയണം. ജീവിതസാക്ഷ്യത്തിലൂടെയാണു ദൈവവിളിയുടെ പ്രോത്സാഹനം അര്‍ഥപൂര്‍ണമാകുന്നത്. മിഷന്‍ മേഖലകളില്‍നിന്നു കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനും ബല്‍ത്തങ്ങാടി മെത്രാനുമായ മാര്‍ ലോറന്‍സ് മുക്കുഴി, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഷാജി കൊച്ചുപുരയില്‍, ഫാ. ജെയിംസ് കൂന്തറ, ഫാ. ആന്‍റോ പുതുവ, സിസ്റ്റര്‍ പ്രവീണ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. മാത്യു തെക്കേമുറി, ഫാ. ജോബി മാപ്രക്കാവില്‍, ഫാ. ജിജി കലവനാല്‍, ഫാ. പോള്‍സണ്‍ തളിയത്ത്, ബ്രദര്‍ ജോയി തടത്തില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും എണ്‍പതോളം വൊക്കേഷന്‍ പ്രമോട്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-27-04:57:51.jpg
Keywords:
Content: 2063
Category: 15
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ഒന്‍പതാം ദിവസം
Content: #{red->n->n->പ്രാരംഭ ഗാനം}# ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌
ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ,
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. #{red->n->n->പ്രാരംഭ പ്രാര്‍ത്ഥന}# സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. #{blue->n->n-> ഒന്‍പതാം ദിവസം: അനുസരണം}# അനുസരണം ബലിയെക്കാള്‍ ശ്രേഷ്ടമാണെന്ന് തിരുവചനത്തിലൂടെ പഠിപ്പിക്കുന്ന നല്ല ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. മേലധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാനും അവരെ അനുസരിക്കുവാനും അല്‍ഫോന്‍സാമ്മയ്ക്ക്‌ അങ്ങു നല്‍കിയ കൃപാവരത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. ഞങ്ങളും അല്‍ഫോന്‍സാമ്മയെപ്പോലെ അനുസരണയുള്ളവരായി ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (.......) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന പ്രാര്‍ത്ഥന}# "ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ. ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (........) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍ #{red->n->n->സമാപന ഗാനം}# മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ... (മാലാഖമാരൊത്തു..) സുരലോക ഗോളമേ വരജാലഭാണ്ഡമേ ക്ലാരസഭാരമ മലരേ, മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ (മാലാഖമാരൊത്തു.. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/ChristianPrayer/ChristianPrayer-2016-07-27-05:22:17.jpeg
Keywords: വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള
Content: 2064
Category: 6
Sub Category:
Heading: ഭൂമിയിലേയും നിത്യതയിലേയും മനുഷ്യന്റെ പരമമായ നിയോഗം
Content: "സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും" (ഫിലിപ്പി 3:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 26}# പില്‍ക്കാലത്ത് നമ്മുടെ വിശ്വാസത്തിന്റെ പിതാവായ അബ്രഹാമുമായി ദൈവം ഉടമ്പടിയിലേര്‍പ്പെട്ടു. ഇത് 'പഴയ ഉടമ്പടി'യുടെ തുടക്കമായിരുന്നു. ഇതിനും മുമ്പേ ആദാമുമായി അവിടുന്ന് ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിന്നു. പിതാവായ ദൈവം ഉടമ്പടി ചെയ്യുന്നത് മനുഷ്യനുമായാണ്. മനുഷ്യവംശം പുത്രനായ ദൈവത്തിലൂടെ, അവിടുത്തെ മക്കളായിത്തീരട്ടെ എന്നതിന് വേണ്ടിയാണ് അവിടുന്ന് ഉടമ്പടിയിലേര്‍പ്പെട്ടത്. വംശമോ, ഭാഷയോ ദേശമോ ലിംഗമോ കണക്കാക്കാതെ, ''ദൈവമക്കളാകുവാന്‍ അവിടുന്ന് നമ്മുക്ക് കഴിവു നല്‍കി'' (യോഹ 1:12). പിതാവായ ദൈവം തന്റെ മകനായ ക്രിസ്തുവിന് നല്കിയ അതേ പരിഗണന ഓരോ മനുഷ്യനോടും അവിടുന്ന് കാണിക്കുന്നു. ഭൂമിയിലേയും നിത്യതയിലേയും മനുഷ്യന്റെ പരമമായ നിയോഗം, അവിടുത്തോട് വിധേയപ്പെട്ട് ജീവിക്കുകയെന്നതാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-27-08:04:44.jpg
Keywords: ഭൂമി