Content | റൗവൻ: വടക്കന്‍ ഫ്രാൻസിലെ ദൈവാലയത്തിൽ നടത്തിയ ആക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. ദിവ്യബലിയ്ക്കിടെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ പുരോഹിതന്‍, കന്യാസ്ത്രീകള്‍, വിശ്വാസികള്‍ എന്നിവരടക്കമുള്ളവരെ ബന്ദികളാക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ജാക്വസ് ഹാമെല്‍ എന്ന വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമികൾ കൊല്ലപ്പെട്ടുവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോദ് സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നീസിലുണ്ടായ ആക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണമുണ്ടായത്.
--
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |