Contents

Displaying 1921-1930 of 24975 results.
Content: 2096
Category: 18
Sub Category:
Heading: ക്യാമ്പസ്‌ മിനിസ്‌ട്രി സമ്മേളനം ഓഗസ്റ്റ് മൂന്നിന്‌
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ ക്യാമ്പസ്‌ മിനിസ്‌ട്രി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു ഡയറക്ടര്‍മാരുടെയും കോളജുകളിലെ സിഎസ്‌എമ്മുമാരുടെയും ഐക്കഫ്‌, ജീസസ്‌ യൂത്ത്‌ അഡൈ്വസര്‍മാരുടെയും ചാപ്ലെയിന്‍മാരുടെയും സമ്മേളനം ഓഗസ്‌റ്റ്‌ മൂന്നിനു കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടക്കും. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. ഫാ. ബോബി ജോസ്‌ കട്ടിക്കാട്‌ കാമ്പസിലെ ആത്മീയനവീകരണം എന്ന വിഷയത്തില്‍ ക്ലാസ്‌ നയിക്കും. റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-31-02:40:04.jpg
Keywords:
Content: 2097
Category: 18
Sub Category:
Heading: വിശ്വാസപരിശീലന ശുശ്രൂഷയില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്റിംഗ് റിസോഴ്‌സ് ടീം അംഗങ്ങള്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നു നിന്നു കൊണ്ടു അവരുടെ നന്മകളും കുറവുകളും മനസിലാക്കി കുട്ടികള്‍ക്കു പരിശീലനം നല്‍കാനാണു മതാധ്യാപകര്‍ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കു തന്നെയാണ്. മാറുന്ന കാലഘട്ടത്തില്‍ തങ്ങള്‍ അഭിമൂഖീകരിക്കുന്ന സങ്കീര്‍ണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കുന്ന തരത്തില്‍ വിശ്വാസ പരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാവണം. പ്രധാന വിശ്വാസപരിശീലകര്‍ എന്ന നിലയില്‍ മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. മതബോധന കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ.ഡോ. പോള്‍ കരേടന്‍, മരിയ ജെറോം, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. വിപിന്‍ വി. റോള്‍ഡന്റ്, സോണി തോമസ് ഓലിക്കന്‍, ഭാഗ്യമേരി ബി. മാനുവല്‍, അലീന ജെയിംസ്, നയന മാത്യു എന്നിവരാണു വിവിധ സെഷനുകള്‍ നയിക്കുന്നത്. ഇന്നു രാവിലെ 11.30ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള റിസോഴ്‌സ് ടീം അംഗങ്ങള്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2016-07-31-04:33:00.jpg
Keywords:
Content: 2098
Category: 6
Sub Category:
Heading: ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിന് നമ്മെ തന്നെ പൂര്‍ണ്ണമായി വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.
Content: ''ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്'' (മത്തായി 16:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 31}# ഇന്ന്‍ ഭൂരിഭാഗം കൗമാരക്കാരും പ്രായപൂര്‍ത്തിയായവരും നവീകരണത്തിലേക്ക് വരാനുള്ള പ്രധാന കാരണം യേശുവിന്റെ സ്പര്‍ശനമാണ്. അവരില്‍ ഭൂരിഭാഗവും വിശ്വാസം സ്വീകരിക്കുന്നത് നന്നേ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെയാണ്; എന്നാല്‍ പിന്നീട് അവര്‍ ഈ വിശ്വാസത്തെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങളറിയാന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയോ, അതിനെ ചിലപ്പോള്‍ സംശയിക്കുക പോലുമോ ചെയ്യുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അവസാനം, അവര്‍ തന്നെ ഈ സംശയങ്ങളെയെല്ലാം ദൂരീകരിക്കുന്നു. വിശ്വാസത്തിന്റെ ഒരന്തരീക്ഷത്തിലാണ് ഒരു കുട്ടിയായും കൗമാരക്കാരനായും ഞാന്‍ വളര്‍ന്ന് വന്നത്; പിന്നീടൊരിക്കലും അതില്‍ നിന്നു വേര്‍പെട്ടിട്ടില്ല. ദൈവം ഉണ്ട് എന്ന അടിസ്ഥാനബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, തിരുവചനത്തിനും തിരുസഭയ്ക്കുമൊപ്പം, ഞാനെന്റെ യേശുവിലുള്ള വിശ്വാസം ആഴപ്പെടുത്തി. ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു'' എന്ന പത്രോസിന്റെ മനോഹരമായ പ്രഖ്യാപനം പോലെ യേശുക്രിസ്തു, പിതാവിനെ അറിയുന്നതിലേക്കും പരിശുദ്ധാത്മാവിനോടൊത്ത് വസിക്കുന്നതിലേക്കും അവിടുന്ന് എന്നെ നയിച്ചു. ഒരു കാര്യം എല്ലാവരും തിരിച്ചറിയുക, വിശ്വാസം ദൈവത്തിന്റെ ദാനമാണ്; പക്ഷേ, അതിന് പൂര്‍ണ്ണമായ വിട്ടുകൊടുക്കല്‍ ആവശ്യമാണ്; ക്രിസ്തുവിലുള്ള വിശ്വാസം കൈവരിക്കുന്നത് അവിടുത്തെ സ്നേഹം നാം തിരിച്ചറിയുമ്പോള്‍ മാത്രമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-31-08:43:50.jpg
Keywords: വിശ്വാസം
Content: 2099
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലമെന്ന അവസ്ഥ എന്തിന്?
Content: “കര്‍ത്താവ് അവരുടെ പ്രാര്‍ത്ഥന കേട്ടു; അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു. യൂദയായിലും ജെറുസലേമിലുമുള്ള ജനം സര്‍വ്വശക്തനായ കര്‍ത്താവിന്റെ വിശുദ്ധ മന്ദിരത്തിനു മുന്നില്‍ അനേക ദിവസം ഉപവസിച്ചു” (യൂദിത്ത് 4:13). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-31}# "ശുദ്ധീകരണസ്ഥലം ഒരു ശിക്ഷയാണ് എന്ന് തറപ്പിച്ചു പറയുന്നവര്‍ ഒരുപക്ഷേ ശുദ്ധീകരണസ്ഥലത്തെ തെറ്റായി വീക്ഷിക്കുന്നത് കൊണ്ടാവാം. ദൈവം ആരോടും പകരം വീട്ടുവാന്‍ ശ്രമിക്കുകയില്ല; ആത്മാക്കളുടെ അഭിവൃദ്ധിയെ കുറക്കുവാനുള്ള സ്ഥലമല്ല ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലമെന്ന അവസ്ഥയുടെ ഉദ്ദേശം ആഴത്തില്‍ ചിന്തിക്കുകകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ആനന്ദം അനുഭവിക്കുന്നതിനായി ഒട്ടും തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലാത്ത ആത്മാക്കളെ കാരുണ്യപൂര്‍വ്വം തയ്യാറാക്കുക എന്നതാണ്"'. "ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ സ്വര്‍ഗ്ഗത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാനായി ദൈവം മനുഷ്യരെ സുവിശേഷങ്ങളാല്‍ സജ്ജരാക്കിയിരുന്നു. സ്വര്‍ഗ്ഗീയ ആനന്ദം നുകരുവാനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ വേണ്ടി എണ്ണമില്ലാത്തത്ര അവസരങ്ങള്‍ ദൈവം ഭൂമിയിലെ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ദൈവത്തെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുകയും, അലസമായ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍, അതുമൂലം അവര്‍ക്ക് അസ്ഥിരവും, ഒട്ടും തന്നെ സുരക്ഷിതമല്ലാത്തതുമായ അവസ്ഥയെ നേരിടേണ്ടതായി വരില്ലേ?" (ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J, ഗ്രന്ഥരചിയിതാവ്). {{എന്താണു ശുദ്ധീകരണ സ്ഥലമെന്ന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# നിത്യ ജീവിതത്തിനായി ഏറ്റവും നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുക #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-31-09:52:44.jpg
Keywords: അവസ്ഥ
Content: 2100
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ് പനയ്ക്കല്‍ വി സി നയിക്കുന്ന പ്രേഷിത വളര്‍ച്ചാ ധ്യാനം ആഗസ്റ്റ് 26, 27, 28 തിയതികളില്‍
Content: ഫാ. ജോര്‍ജ് പനയ്ക്കലിന്റെ നേതൃത്വത്തില്‍ ഫാ. കുര്യാക്കോസ് പുന്നോലിലും ഡിവൈന്‍ ടീമും നയിക്കുന്ന പ്രേഷിത വളര്‍ച്ചാ ധ്യാനം ആഗസ്റ്റ് 26, 27, 28 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വൈദികര്‍, സന്യസ്ഥര്‍, വചനപ്രഘോഷകര്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പ് ലീഡേര്‍സ്, നൈറ്റ് വിജില്‍ കോഡിനേറ്റേഴ്സ്, യൂക്കാരിസ്റ്റിക് മിനിസ്റ്റേഴ്സ് എന്നിവരെ ഉദ്ദേശിച്ചുള്ള ധ്യാനമാണ് നടത്തപ്പെടുന്നത്. ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായാറാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# റെജി പോള്‍: 07723035457. റെജി മാത്യു : 07552619237.
Image: /content_image/Events/Events-2016-07-31-11:12:10.jpg
Keywords:
Content: 2101
Category: 5
Sub Category:
Heading: വിശുദ്ധ കജേറ്റന്‍
Content: 1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ജൂലിയസ് രണ്ടാമന്‍ പാപ്പായില്‍ നിന്നും റോമില്‍ സുപ്രധാനമായൊരു പദവി ലഭിച്ചു. എന്നാല്‍ 1516-ല്‍ പൗരോഹിത്യ പട്ടം ലഭിച്ചതിനേ തുടര്‍ന്ന് വിശുദ്ധന്‍ പാപ്പാ നല്‍കിയ പദവിയില്‍ നിന്നും വിരമിച്ച് ദൈവസേവനത്തിനായി തന്നെത്തന്നെ സ്വയം സമര്‍പ്പിച്ചു. അത്യുത്സാഹത്തോടെ തന്നെ വിശുദ്ധന്‍ ദൈവമക്കള്‍ക്കിടയില്‍ സേവനം ചെയ്തു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളാല്‍ അനേകം രോഗികളെ പരിചരിക്കുക വരെയുണ്ടായി. ഇതേ ഉത്സാഹം തന്നെ വിശുദ്ധന്‍ ആത്മാക്കളുടെ മോക്ഷത്തിനും വേണ്ടിയും കാണിച്ചു. സഭയിലെ പുരോഹിതവൃന്ദങ്ങളിലുള്ള അച്ചടക്കത്തിന്റെ നിലവാരം ഉയര്‍ത്തുവാനായി 1524-ലാണ് വിശുദ്ധന്‍, ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭ സ്ഥാപിക്കുന്നത്. ഭൗതീകമായ കാര്യങ്ങളില്‍ ഈ സഭാംഗങ്ങള്‍ക്ക് ഒട്ടും തന്നെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. വിശ്വാസികളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഫലങ്ങളും സ്വീകരിക്കാതെ, ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എന്തു നല്‍കുന്നോ അത് കൊണ്ട് വേണമായിരിന്നു അവര്‍ക്ക് ജീവിക്കുവാന്‍. അതിനാല്‍ തന്നെ ദൈവകാരുണ്യത്തില്‍ അവര്‍ അമിതമായി ആശ്രയിച്ചിരുന്നു. അതിയായ ദൈവഭക്തിയുണ്ടായിരുന്ന വിശുദ്ധ കജേറ്റന്‍ പലപ്പോഴും ദിവസം എട്ട് മണിക്കൂറോളം പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു. ക്ലമന്റ് ഏഴാമന്‍ പാപ്പായുടെ കീഴില്‍ നടന്ന്‍ വന്നിരുന്ന ആരാധനക്രമപരമായ നവീകരണങ്ങളില്‍ വിശുദ്ധ കജേടന്‍ ഒരു സജീവ പങ്കാളിയായിരുന്നു. ‘സെന്റ്‌ മേരി ഓഫ് ദി ക്രിബ്’ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. 1527-ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ചു കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് അടിയറവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു. ദുഃഖവും സങ്കടവും കൊണ്ട് പ്രക്ഷുബ്ദനായ വിശുദ്ധന് ക്രമേണ അസുഖം ബാധിച്ചു. 1547 ഓഗസ്റ്റ് 7ന് നേപ്പിള്‍സില്‍ വെച്ചാണ് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സിസിലിയിലെ ത്രപാനിയിലെ ആള്‍ബെര്‍ട്ട് 2. ഇറ്റലിയിലെ കാര്‍പ്പൊഫോറസ്, എക്സാന്തൂസ്, കാസിയൂസ്, സെവെരിനൂസ്, സെക്കുന്തൂസ്, ലിസിനിയൂസു 3. ക്ലാവുദിയാ 4. നിസിബിസിലെ ദൊമീഷിയൂസും കൂട്ടുകാരും 5. ദൊണാറ്റ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-08-06-14:26:34.jpg
Keywords: വിശുദ്ധ
Content: 2102
Category: 5
Sub Category:
Heading: യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍
Content: പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു. ദൈവത്തിന്റെ അവര്‍ണ്ണനീയമായ കരുണയാല്‍ അനശ്വര ജീവിതമെന്ന ദൈവത്തിന്റെ വാഗ്ദാനത്തില്‍ നമ്മളും ഉള്‍പ്പെടുന്നു. ഗാഗുല്‍ത്തായിലെ തന്റെ സഹനങ്ങള്‍ക്ക് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് യേശു ഗലീലിയിലായിരിക്കുമ്പോള്‍, ഒരിക്കല്‍ വിശുദ്ധ പത്രോസിനേയും, സെബദിയുടെ മക്കളായ വിശുദ്ധ യാക്കോബിനേയും, വിശുദ്ധ യോഹന്നാനേയും കൂട്ടികൊണ്ട് മലമുകളിലേക്ക് പോയി. ഐതീഹ്യമനുസരിച്ച്, വളരെ മനോഹരവും, മരങ്ങള്‍ കൊണ്ട് പച്ചപ്പ്‌ നിറഞ്ഞിരുന്ന താബോര്‍ മലയായിരിന്നു അത്. ഗലീലി സമതലത്തിനു നടുക്ക് ഏറെ മനോഹരമായ ഒന്നായിരിന്നു താബോര്‍ മല. ഇവിടെ വെച്ചാണ് മനുഷ്യനായ ദൈവം തന്റെ പൂര്‍ണ്ണ മഹത്വത്തോട് കൂടി പ്രത്യക്ഷപ്പെട്ടത്. യേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ദിവ്യപ്രകാശം യേശുവിന്റെ ശരീരത്തെ മുഴുവന്‍ വലയം ചെയ്തു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുകയും, അവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെളുത്ത് കാണപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ മോശയും, ഏലിയാ പ്രവാചകനും യേശുവിന്റെ വശങ്ങളില്‍ നില്‍ക്കുന്നതായി ആ മൂന്ന്‍ അപ്പസ്തോലന്‍മാര്‍ക്കുംദര്‍ശിക്കുവാന്‍ കഴിഞ്ഞു. ജെറുസലേമില്‍ സഹനങ്ങള്‍ അനുഭവിച്ചുകൊണ്ടുള്ള യേശുവിന്റെ മരണത്തേക്കുറിച്ച് മോശയും, ഏലിയായും യേശുവിനോടു വിവരിക്കുന്നതായും അപ്പസ്തോലന്‍മാര്‍ കേട്ടു. ഈ അതിശയകരമായ ദര്‍ശനം കണ്ട അപ്പസ്തോലന്‍മാര്‍ വിവരിക്കാനാവാത്തവിധം സന്തോഷവാന്‍മാരായി. “കര്‍ത്താവേ, നമുക്കിവിടെ മൂന്ന്‍ കൂടാരങ്ങള്‍ പണിയാം, ഒന്ന്‍ ദൈവത്തിനും, ഒരെണ്ണം മോശക്കും മറ്റേത് ഏലിയാക്കും” എന്ന് പത്രോസ് വിളിച്ചു പറഞ്ഞു. പത്രോസ് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന്‍ വെളുത്ത് തിളക്കമുള്ള ഒരു മേഘം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വരുകയും ഇപ്രകാരമൊരു സ്വരം തങ്ങളോടു പറയുന്നതായും അവര്‍ കേട്ടു “ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു; ഇവന്‍ പറയുന്നത് കേള്‍ക്കുക.” ഈ സ്വരം കേട്ടപ്പോള്‍ പെട്ടെന്നൊരു ഭയം അപ്പസ്തോലന്‍മാരെ പിടികൂടി. അവര്‍ നിലത്തു വീണു; എന്നാല്‍ യേശു അവരുടെ അടുത്ത് ചെന്ന് അവരെ സ്പര്‍ശിച്ചുകൊണ്ട് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞു. അവര്‍ ഉടനടി തന്നെ എഴുന്നേറ്റു. അപ്പോള്‍ സാധാരണ കാണുന്ന യേശുവിനെയാണ് അവര്‍ക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. ഈ ദര്‍ശനം സംഭവിച്ചത് രാത്രിയിലായിരുന്നു. അടുത്ത ദിവസം അതിരാവിലെ അവര്‍ മലയിറങ്ങി, താന്‍ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ ഇക്കാര്യം ആരോടും പറയരുതെന്ന്‍ യേശു അവരെ വിലക്കി. ഈ രൂപാന്തരീകരണത്തിലൂടെ പുനരുത്ഥാന ഞായറാഴ്ചക്ക് ശേഷം താന്‍ സ്ഥിരമായി ആയിരിക്കുവാന്‍ പോകുന്ന മഹത്വമാര്‍ന്ന അവസ്ഥയിലേക്ക് യേശു അല്പ സമയത്തേക്ക് പോവുകയായിരുന്നു. യേശുവിന്റെ ആന്തരിക ദിവ്യത്വത്തിന്റെ ശോഭയും, യേശുവിന്റെ ആത്മാവിന്റെ ധന്യതയും അവന്റെ ശരീരത്തിലൂടെ കവിഞ്ഞൊഴുകുകയും, അത് അവന്റെ വസ്ത്രങ്ങളെ മഞ്ഞിന് സമം തൂവെള്ള നിറത്തില്‍ തിളക്കമാര്‍ന്നതാക്കുകയും ചെയ്തു. തന്റെ സഹനങ്ങളേയും മരണത്തേയും കുറിച്ച് പ്രവചിച്ചപ്പോള്‍ അസ്വസ്ഥരായ ശിഷ്യന്‍മാരെ ധൈര്യപ്പെടുത്തുക എന്നതായിരുന്നു അവിടുത്തെ രൂപാന്തരീകരണത്തിന്റെ ലക്ഷ്യം. യേശുവിന്റെ രക്ഷാകര ദൗത്യത്തിനു കുരിശ്, മഹത്വം എന്നീ രണ്ട് വശങ്ങള്‍ ഉണ്ടെന്ന വസ്തുത അപ്പസ്തോലന്‍മാര്‍ മനസ്സിലാക്കുകയായിരുന്നു. യേശുവിനോടൊപ്പം സഹനങ്ങള്‍ അനുഭവിച്ചാല്‍ മാത്രമേ നമുക്കെല്ലാവര്‍ക്കും അവനോടൊപ്പം മഹത്വത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂയെന്ന്‍ അവിടുത്തെ രൂപാന്തരീകരണ തിരുനാള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സിക്സ്റ്റസു ദ്വിതീയന്‍ പാപ്പാ, അഗാപിറ്റസ്, ഫെലിച്ചീസിമൂസ്, ജാനുവാരിയൂസ്, മഞ്ഞൂസ്, വിന്‍സെന്‍റ്, സ്റ്റീഫന്‍ 2. കൊളോണിലെ ജസെലിന്‍ 3. ഹോര്‍മിസ്‌ദാസ് പാപ്പാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-08-05-11:30:49.jpg
Keywords: യേശു
Content: 2104
Category: 5
Sub Category:
Heading: രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ്
Content: നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം വാളിനിരയാക്കുകയും ചെയ്തു. അതേ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് തന്നാല്‍ കഴിയുന്ന സൈന്യത്തെ ഒരുമിച്ചു കൂട്ടുകയും, യേശുവില്‍ ആശ്രയിച്ച് ശക്തനായ ശത്രുവിനെ നേരിടുന്നതിനായി ഇറങ്ങി തിരിക്കുകയും ചെയ്തു. ഡെനിസ്-ബേണ്‍ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം തന്റെ ശത്രുക്കളെ നേരിട്ടത്. ശത്രുപാളയത്തോട് അടുത്തപ്പോള്‍ ഭക്തനായ ആ രാജാവ് വളരെ ധൃതിയില്‍ മരം കൊണ്ട് ഒരു കുരിശുണ്ടാക്കി. അത് യുദ്ധഭൂമിയില്‍ സ്ഥാപിച്ചതിനു ശേഷം തന്റെ സൈനീകരോട് പറഞ്ഞു: “നമുക്കെല്ലാവര്‍ക്കും മുട്ടുകുത്തിനിന്ന് ഒരുമിച്ച് ശക്തനായ നമ്മുടെ ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാം, നാം നമ്മുടെ ജീവനേയും രാജ്യത്തേയും രക്ഷിക്കുവാന്‍ വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം.” അദ്ദേഹത്തിന്റെ നിര്‍ദേശം കേട്ടപാടെ എല്ലാ പടയാളികളും പ്രാര്‍ത്ഥനാനിരതരായി. കാരുണ്യവാനായ ദൈവം കാഡ്വല്ലായുടെ വലിയ സൈന്യത്തിന് മേല്‍ അത്ഭുതകരമായ രീതിയില്‍ വിശുദ്ധന്റെ സൈന്യത്തിന് വിജയം നേടികൊടുക്കുകയും, ആ യുദ്ധത്തില്‍ കാഡ്വല്ലാ കൊല്ലപ്പെടുകയും ചെയ്തു. വിശുദ്ധന്‍ കുരിശ് നാട്ടിയ ആ സ്ഥലം പിന്നീട് ഹെവന്‍ ഫീല്‍ഡ് (Heaven’s field) എന്ന പേരിലാണ് അറിയപ്പെട്ടത്. ബെഡെയുടെ അഭിപ്രായത്തില്‍ അതിനു മുന്‍പ് ബെര്‍ണീസിയന്‍ രാജ്യത്ത് ഒരു ദേവാലയമോ കുരിശോ ഉള്ളതായി അറിവില്ലായിരുന്നു. ഈ കുരിശ് പില്‍ക്കാലത്ത് വളരെയേറെ പ്രസിദ്ധമായി, ഈ കുരിശിനെ ചുറ്റിപ്പറ്റി നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. ബെഡെ വിശുദ്ധന്റെ ജീവചരിത്രമെഴുതുന്നതിനും മുമ്പ് തന്നെ അവിടെ ഒരു ദേവാലയം ഉയര്‍ന്നിരുന്നു. ആ വിജയത്തെ തുടര്‍ന്ന്‍ വിശുദ്ധ ഓസ്‌വാള്‍ഡ് ദൈവത്തിനു നന്ദിപറയുകയും തന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളില്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. കൂടാതെ ക്രിസ്തുവിനോടുള്ള ഭക്തി ആ പ്രദേശങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അതിനായി തന്റെ സ്ഥാനപതികള്‍ മുഖാന്തിരം വിശുദ്ധന്‍ തന്റെ രാജ്യത്തേക്ക് ഒരു മെത്രാനേയും, സഹായികളെയും അയക്കുവാന്‍ സ്കോട്ട്ലാന്‍ഡിലെ രാജാവിനോടും മെത്രാന്‍മാരോടും ആവശ്യപ്പെട്ടു. ഹിജിലെ പ്രസിദ്ധമായ ആശ്രമത്തില്‍ നിന്നും എത്തിയ സന്യാസിയായിരുന്ന ഐഡാന്‍ ആണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഡാന്റെ സഭാകേന്ദ്രമായി ലിന്‍ഡിസ്ഫാര്‍ണെ ദ്വീപ്‌ വിശുദ്ധ ഓസ്‌വാള്‍ഡ് വിട്ടുനല്‍കി. അയര്‍ലണ്ടുകാരനായിരുന്ന ഐലാന്‍ഡേയുടെ ശുശ്രൂഷകളും, പ്രബോധനങ്ങളും വിശുദ്ധ ഓസ്‌വാള്‍ഡ് തന്നെയായിരുന്നു മറ്റുള്ളവര്‍ക്ക് തര്‍ജ്ജമ ചെയ്ത് വിവരിച്ചു കൊടുത്തിരുന്നത്. വിശുദ്ധന്‍ തന്റെ ഭരണപ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും പണികഴിപ്പിച്ചു. നശ്വരമായ തന്റെ രാജ്യം ഭരിക്കുന്നതിനൊപ്പം തന്നെ അനശ്വരമായ രാജ്യത്തിന് വേണ്ട ആന്തരികമായ തയ്യാറെടുപ്പുകളും വിശുദ്ധന്‍ നടത്തുന്നുണ്ടായിരുന്നു. വളരെ വിശാലമായൊരു സാമ്രാജ്യത്തിനധിപതിയായിരുന്നു വിശുദ്ധനെന്ന് ബെഡെ രേഖപ്പെടുത്തിയിരിക്കുന്നു. ഹിജിലെ ആശ്രമാധിപന്‍ വിശുദ്ധനെ ബ്രിട്ടണിലെ ചക്രവര്‍ത്തിയായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്‌. അത്ര വലിയ രാജാവായിരുന്നിട്ട് പോലും വിശുദ്ധന്‍ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരിക്കല്‍ വിശുദ്ധന്‍ ഭക്ഷണം കഴിക്കുവാന്‍ തന്റെ തീന്‍മേശയിലിരിക്കുമ്പോള്‍ ദാനധര്‍മ്മങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ കൊട്ടാരത്തിന്റെ കവാടത്തില്‍ നിരവധിപേര്‍ ഭിക്ഷക്കായി നില്‍ക്കുന്നു എന്നറിയിച്ചു. ഉടനേ തന്നെ വിശുദ്ധന്‍ ഒരു വലിയ വെള്ളിപാത്രത്തില്‍ നിറയെ ഭക്ഷണമെടുത്ത് കൊടുത്തിട്ട് അതവര്‍ക്ക് വീതിച്ചു കൊടുക്കുവാന്‍ പറഞ്ഞു. ഏതാണ്ട് എട്ടുവര്‍ഷത്തോളം വളരെ നല്ല രീതിയില്‍ വിശുദ്ധന്‍ തന്റെ രാജ്യം ഭരിച്ചു കഴിഞ്ഞപ്പോള്‍ മെര്‍സിയായിലെ വിജാതീയ രാജാവായിരുന്ന പെന്‍ഡാ വിശുദ്ധന്റെ പ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. വിശുദ്ധന്റെ അമ്മാവനും, ദൈവ ഭക്തനുമായിരുന്ന എഡ്വിന്‍ രാജാവിനെ വധിച്ചതും പെന്‍ഡാ തന്നെയായിരുന്നു. വിശുദ്ധ ഓസ്‌വാള്‍ഡ് ഒരു ചെറിയ സൈന്യവുമായി പെന്‍ഡായെ നേരിടുകയും ആ യുദ്ധത്തില്‍ വിശുദ്ധന്‍ കൊല്ലപ്പെടുകയും ചെയ്തു. 642 ഓഗസ്റ്റ് 5-നു തന്റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് വെച്ചു വിശുദ്ധന്‍ വധിക്കപ്പെട്ടത്. ലങ്കാഷയറിലെ മിന്‍വിക്കിലാണ് ഈ സ്ഥലമെന്ന് കരുതപ്പെടുന്നു. ശത്രു സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍ വിശുദ്ധന്‍ തന്റെ പടയാളികളുടെ ആത്മാക്കള്‍ക്ക് വേണ്ടി “ഓ ദൈവമേ അവരുടെ ആത്മാക്കളോട് കരുണയുള്ളവനായിരിക്കണമേ” എന്ന് പ്രാര്‍ത്ഥിച്ചത് പില്‍ക്കാലത്ത് പ്രസിദ്ധമായ വാക്യമായി തീര്‍ന്നിട്ടുണ്ട്. ക്രൂരനായ പെന്‍ഡാ വിശുദ്ധനെ കൊലപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സും കൈകളും മുറിച്ച് കോലുകളില്‍ കുത്തിനിര്‍ത്തി. ഓസ്‌വാള്‍ഡിന്റെ പിന്‍ഗാമിയായിരുന്ന വിശുദ്ധന്റെ സഹോദരന്‍ അടുത്ത വര്‍ഷം തന്നെ അവ തന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോവുകയും, ശിരസ്സ് ലിന്‍ഡിസ്ഫാര്‍യിണെയിലേക്ക് അയക്കുകയും, അത് പിന്നീട് വിശുദ്ധ കുത്ബെര്‍ട്ടിന്റെ ഭൗതീകശരീരത്തിന്റെ കൂടെ അടക്കം ചെയ്യുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എദേസായിലെ അഡ്ഡെവിയും മാറിയും 2. ഓഗ്സ്ബാഗ്ഗിലെ അഫ്രാ 3. ഔട്ടൂണിലെ കാസിയന്‍ 4. എമിഗ്ഡിയൂസ് 5. എവുസിഞ്ഞിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-08-04-10:23:08.jpg
Keywords: രക്തസാ
Content: 2105
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ മരിയ വിയാന്നി
Content: 1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്‍മാര്‍ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ ഒരു പ്രതിമയുണ്ടാക്കി. അത് ഒരു പഴക്കമുള്ള വൃക്ഷത്തിന്റെ പൊത്തില്‍ ഒളിച്ചു വെച്ചുകൊണ്ടവന്‍ ഇപ്രകാരം അപേക്ഷിച്ചു: “പ്രിയപ്പെട്ട മറിയമേ, ഞാന്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു; അങ്ങ് യേശുവിനെ അവന്റെ ആലയത്തിലേക്ക് പെട്ടെന്ന്‍ തന്നെ കൊണ്ട് വരണമേ!” എക്കുല്ലിയിലുള്ള തന്റെ അമ്മായിയെ സന്ദര്‍ശിച്ച വേളയില്‍, തന്റെ അമ്മായി അവിടുത്തെ ഇടവക വികാരിയെ പ്രശംസിക്കുന്നത് ജോണ്‍ കേട്ടു. ഒരു പുരോഹിതനാവാനുള്ള തന്റെ ദൈവനിയോഗത്തെപ്പറ്റി ആ പുരോഹിതന്റെ ഉപദേശമാരായണമെന്ന്‍ ജോണ്‍ നിശ്ചയിച്ചു. സംസാരത്തിലും, വിദ്യാഭ്യാസത്തിലും കുറവുകളുമുണ്ടായിരുന്ന ആ യുവാവിനെ ആ പുരോഹിതന്‍ ശരിയായി തന്നെ വിലയിരുത്തി. പക്ഷേ ആ പുരോഹിതന്‍ ചോദിച്ച ശാസ്ത്രപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുവാന്‍ ജോണിന് കഴിഞ്ഞില്ല. എന്നാല്‍ വേദോപദേശപരമായ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ജോണിന്റെ മുഖം ദീപ്തമായി. മതപരമായ എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ പ്രായത്തിലും കവിഞ്ഞ രീതിയില്‍ അവന്‍ ശരിയായ ഉത്തരങ്ങള്‍ നല്‍കി. സന്തോഷവാനായ ആ പുരോഹിതന്‍ ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഒരു അടയാളമായി കണക്കിലെടുത്തു. “നീ ഒരു പുരോഹിതനായി തീരും!" എന്ന് പ്രവചിക്കുകയും ചെയ്തു. കഴിവുകളുടേയും, വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ അപര്യാപ്തതകള്‍ ഉണ്ടായിരുന്നുവെങ്കിലും 1815-ല്‍ ജോണിന് പൗരോഹിത്യ പട്ടം ലഭിച്ചു. മൂന്ന്‍ വര്‍ഷത്തോളം എക്കുല്ലിയില്‍ ചിലവഴിച്ചതിന് ശേഷം വിശുദ്ധന്‍ ആര്‍സിലെ ഇടവക വികാരിയായി നിയമിതനായി. തന്റെ ജീവിതത്തിലെ നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയും, സഹനങ്ങളും, പ്രേഷിതപ്രവര്‍ത്തനങ്ങളുമായി വിശുദ്ധന്‍ ഇവിടെയാണ് ചിലവഴിച്ചത്. നിരവധി ആത്മാക്കളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ വിജയം കൈവരിച്ചതിനാല്‍ ക്രിസ്തീയ ലോകത്തില്‍ പൂര്‍ണ്ണമായും വിശുദ്ധന്‍ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. ഒരു നല്ല അജപാലകനായിരുന്ന ജോണ്‍ വിയാന്നിയുടെ മതപ്രബോധനങ്ങള്‍ കേള്‍ക്കുവാന്‍ നിരവധിപേര്‍ തടിച്ചുകൂടുമായിരുന്നു. തികഞ്ഞ തപോനിഷ്ഠയോടു കൂടിയ ജീവിതമാണ് വിശുദ്ധ ജോണ്‍ വിയാന്നി നയിച്ചത്. ജീവിതത്തിലെ എല്ലാ തുറയില്‍ നിന്നുമുള്ള ആളുകള്‍ വിശുദ്ധന്റെ ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചു. തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തിയെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പാപികള്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ വിശ്രമമില്ലാതെ സേവനം ചെയ്തുകൊണ്ട് ആര്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പയാണ് ജോണ്‍ വിയാന്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. പിയൂസ് പതിനൊന്നാമന്‍ പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1.വെറോണാ ബിഷപ്പായിരുന്ന അഗാബിയൂസ് 2. അരിസ്റ്റാര്‍ക്കൂസ് 3. ടാര്‍സൂസിലെ എലെവ്ത്തേരിയൂസ് ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-08-03-15:22:16.jpg
Keywords: വിശുദ്ധ ജോണ്‍ മരിയ
Content: 2106
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്
Content: 1811 ഫെബ്രുവരി 4നു ഫ്രാൻസിലെ ലാമുറേയിലാണ് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. പീറ്ററിനു അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അവനെ കാണാതായി. പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും അന്വേഷിച്ചു നടന്നു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ യേശുവിനെ ശ്രവിക്കുകയായിരുന്നു” എന്നായിരുന്നു അവരുടെ അന്വേഷണത്തിനുള്ള അവന്റെ ലളിതമായ മറുപടി. ഒരു പുരോഹിതനാവുക എന്നതായിരുന്നു പീറ്ററിന്റെ ജീവിതലക്ഷ്യം. എന്നാല്‍ തന്റെ മറ്റ് മക്കളുടെ മരണത്തേ തുടര്‍ന്ന്‍ അവശേഷിക്കുന്ന മകനായ പീറ്റര്‍ ഒരു വൈദീകനാവുക എന്നത് പീറ്ററിന്റെ പിതാവിന് സഹിക്കുവാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു പുരോഹിതനാവാനുള്ള പീറ്ററിന്റെ ആദ്യം ശ്രമം പരാജയപ്പെട്ടു. രോഗബാധിതനായ പീറ്ററിന് സെമിനാരിയില്‍ നിന്നും മടങ്ങേണ്ടി വന്നു. തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് പീറ്റര്‍ രണ്ടാമതൊരു ശ്രമം കൂടി നടത്തുകയും 1834 ജൂലൈ 20ന് തന്റെ 23-മത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഗ്രനോബിള്‍ രൂപതയിലെ ഒരു പുരോഹിതനായി തീരുകയും ചെയ്തു. സെമിനാരി ജീവിതത്തിലും അതിനു ശേഷവും ആത്മീയതയോട് അടങ്ങാത്ത ആഗ്രഹവും, പരിശുദ്ധ മറിയത്തോട് അപാരമായ ഭക്തിയുമുണ്ടായിരുന്ന പീറ്റര്‍ എമര്‍ഡ് സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. 1839 ഓഗസ്റ്റ് 20-ന് ഫാദര്‍ എമര്‍ഡ് ‘സൊസൈറ്റി ഓഫ് മേരി’ (മാരിസ്റ്റ്) സഭയില്‍ ചേര്‍ന്നു. പരിശുദ്ധ അമ്മയുടെ ദേവാലയങ്ങളിലൂടെയുള്ള നിരന്തരമായ യാത്രയിലായിരുന്നു വിശുദ്ധന്‍. തന്റെ അനാരോഗ്യത്തിനിടയിലും വിശുദ്ധന്‍ തന്റെ സുവിശേഷ പ്രഘോഷണ ദൗത്യങ്ങളും, മറ്റ് ഭരണപരമായ ദൗത്യങ്ങളും വളരെയേറെ ഉത്സാഹത്തോട് കൂടി നിര്‍വഹിച്ചു. ഒരു നല്ല അദ്ധ്യാപകനും, ഉത്സാഹിയായ സുവിശേഷകനുമായിരുന്ന വിശുദ്ധന്‍ നിരവധി അത്മായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തന്റെ സഭയിലും, മേലധികാരികള്‍ക്കുമിടയില്‍ ഒരു പ്രവാചകപരമായ വിശേഷതയോട് കൂടിയ വ്യക്തിത്വമായിരുന്നു വിശുദ്ധന്റേത്. ‘ദിവ്യകാരുണ്യത്തോടുള്ള ഭക്തി’ പ്രചരിപ്പിക്കുന്നതില്‍ ഫാദര്‍ എമര്‍ഡ് വളരെയേറെ വിജയിച്ചു. 1845 മെയ് 25ന് ‘യേശുവിന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും തിരുനാള്‍’ ദിനത്തില്‍ വിശുദ്ധന്റെ ജീവിതത്തേ മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. ല്യോണിലെ സെന്റ്‌ പോള്‍സ് ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിനിടയില്‍ ‘ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന’ യേശുവിനോട് അപാരമായൊരു ആകര്‍ഷണം വിശുദ്ധന് അനുഭവപ്പെട്ടു. തുടര്‍ന്ന്‍ കര്‍ത്താവിനോടുള്ള സ്നേഹം ലോകം മുഴുവന്‍ വ്യാപിപ്പിക്കുവാനും, യേശുവിനേയും ദിവ്യകാരുണ്യത്തേക്കുറിച്ചും പ്രഘോഷിക്കുവാനും വിശുദ്ധന്‍ ഉറച്ച തീരുമാനമെടുത്തു. ഇതിനായി നിരവധി വര്‍ഷങ്ങളോളം അദ്ദേഹം കഠിനമായി പ്രത്നിച്ചു. അദ്ദേഹത്തിന്റെ സുപ്പീരിയറും മാരിസ്റ്റ് സഭയുടെ സ്ഥാപകനുമായിരുന്ന ഫാദര്‍ ജീന്‍ ക്ലോഡ് കോളിന്‍ തങ്ങളുടെ പുതിയ മൂന്നാം സഭക്ക് വേണ്ടി ഒരു നിയമാവലി തയ്യാറാക്കുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടു.‘ദിവ്യകാരുണ്യത്തേ' അടിസ്ഥാനമാക്കിയുള്ള നിയമാവലി തയ്യാറാക്കുവാനുള്ള അനുവാദത്തിനായി വിശുദ്ധന്‍ സുപ്പീരിയറിനോടപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. തുടര്‍ന്ന്‍ 1865-ല്‍ എമര്‍ഡ് ദിവ്യകാരുണ്യത്തിനായി സമര്‍പ്പിതമായ സ്വന്തം സഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി മാരിസ്റ്റ് സഭ ഉപേക്ഷിക്കുവാനുള്ള വേദനാജനകമായ തീരുമാനം കൈകൊണ്ടു. എന്നാല്‍ വിശുദ്ധ കുർബാനയുടെ വൈദികരുടെ സഭ സ്ഥാപിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, വ്യക്തിപരമായ അപമാനങ്ങളും, സാമ്പത്തിക പ്രശ്നങ്ങള്‍, ശാരീരികമായ ക്ഷീണം മുതലായ നിരവധി സഹനങ്ങള്‍ വിശുദ്ധന് നേരിടേണ്ടതായി വന്നു. പുതിയ സഭക്ക് വേണ്ട അംഗീകാരം ലഭിക്കുക എന്നുള്ളതായിരുന്നു ഏറ്റവും ആദ്യത്തെ തടസ്സം. പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് വേണ്ട തയ്യാറെടുപ്പുകളെ സംബന്ധിച്ച വിശുദ്ധന്റെ ദര്‍ശനങ്ങള്‍, പാരീസിലെ മെത്രാപ്പോലീത്തയായിരുന്ന മേരി ഡൊമിനിക്ക് ഓഗസ്റ്റേ സിബോറിന്റെ ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്നുള്ള അവരുടെ കൂടിക്കാഴ്ചയില്‍ വിശുദ്ധന്‍ തന്റെ പദ്ധതി അദ്ദേഹത്തിനു വിവരിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ 1856 മെയ് 13-ന് വിശുദ്ധന്റെ സഭക്ക് അംഗീകാരം ലഭിച്ചു. ഉടനേതന്നെ ഫാദര്‍ എമര്‍ഡ് തന്റെ ദൗത്യങ്ങള്‍, യുവാക്കളില്‍ പ്രത്യേകിച്ച്, ആക്രി പെറുക്കുന്നവരിലും, കൂലിതൊഴിലാളികള്‍ക്കിടയിലേക്കും വ്യാപിപ്പിച്ചു. ഇത്തിരി വൈകിയാണെങ്കിലും ആളുകളെ തന്റെ സഭയില്‍ ചേര്‍ക്കുവാന്‍ വിശുദ്ധന് സാധിച്ചു. ആ കാലഘട്ടങ്ങളില്‍ വിശുദ്ധന്റെ സമൂഹം വളരെയേറെ ദരിദ്രരായിരുന്നു. അടുത്തു തന്നെയുള്ള മഠത്തിലെ സന്യാസിനിമാരായിരുന്നു അദ്ദേഹത്തിന്റെ സമൂഹത്തിന് വേണ്ട ഭക്ഷണങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. തുടർന്ന് പീറ്റർ 'വിശുദ്ധ കുർബാനയുടെ കന്യാസ്ത്രീ'കളുടെ സഭയ്ക്കും തുടക്കമിട്ടു. 57-ആം വയസ്സിൽ റോമിൽ വച്ച് രോഗബാധയേ തുടര്‍ന്നാണ്‌ വിശുദ്ധന്‍ മരണപ്പെടുന്നത്. 1962-ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അബിബാസ് 2. നേപ്പിള്‍സ് ബിഷപ്പായിരുന്ന അസ്പ്രേന്‍ 3. സിറിയയില്‍ മറാനയും സൈറയും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-02-14:44:41.jpg
Keywords: വിശുദ്ധ