Content | ''ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്'' (മത്തായി 16:16).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 31}#
ഇന്ന്‍ ഭൂരിഭാഗം കൗമാരക്കാരും പ്രായപൂര്‍ത്തിയായവരും നവീകരണത്തിലേക്ക് വരാനുള്ള പ്രധാന കാരണം യേശുവിന്റെ സ്പര്‍ശനമാണ്. അവരില്‍ ഭൂരിഭാഗവും വിശ്വാസം സ്വീകരിക്കുന്നത് നന്നേ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെയാണ്; എന്നാല്‍ പിന്നീട് അവര്‍ ഈ വിശ്വാസത്തെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങളറിയാന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയോ, അതിനെ ചിലപ്പോള്‍ സംശയിക്കുക പോലുമോ ചെയ്യുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അവസാനം, അവര്‍ തന്നെ ഈ സംശയങ്ങളെയെല്ലാം ദൂരീകരിക്കുന്നു.
വിശ്വാസത്തിന്റെ ഒരന്തരീക്ഷത്തിലാണ് ഒരു കുട്ടിയായും കൗമാരക്കാരനായും ഞാന്‍ വളര്‍ന്ന് വന്നത്; പിന്നീടൊരിക്കലും അതില്‍ നിന്നു വേര്‍പെട്ടിട്ടില്ല. ദൈവം ഉണ്ട് എന്ന അടിസ്ഥാനബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, തിരുവചനത്തിനും തിരുസഭയ്ക്കുമൊപ്പം, ഞാനെന്റെ യേശുവിലുള്ള വിശ്വാസം ആഴപ്പെടുത്തി. ''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു'' എന്ന പത്രോസിന്റെ മനോഹരമായ പ്രഖ്യാപനം പോലെ യേശുക്രിസ്തു, പിതാവിനെ അറിയുന്നതിലേക്കും പരിശുദ്ധാത്മാവിനോടൊത്ത് വസിക്കുന്നതിലേക്കും അവിടുന്ന് എന്നെ നയിച്ചു. ഒരു കാര്യം എല്ലാവരും തിരിച്ചറിയുക, വിശ്വാസം ദൈവത്തിന്റെ ദാനമാണ്; പക്ഷേ, അതിന് പൂര്‍ണ്ണമായ വിട്ടുകൊടുക്കല്‍ ആവശ്യമാണ്; ക്രിസ്തുവിലുള്ള വിശ്വാസം കൈവരിക്കുന്നത് അവിടുത്തെ സ്നേഹം നാം തിരിച്ചറിയുമ്പോള്‍ മാത്രമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
|