Contents

Displaying 1961-1970 of 24975 results.
Content: 2137
Category: 1
Sub Category:
Heading: ബധിരയും മൂകയുമായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു; കുടുംബത്തിന് വധഭീഷണി
Content: ലാഹോര്‍: ബധിരയും മൂകയുമായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന പാക്കിസ്ഥാനിലെ സിയാല്‍കൊട്ടിലാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഘത്തിന്റെ താവളത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്കു വധഭീഷണി ലഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസിയായ ഗുല്‍സാര്‍ മസിഹിന്‍റെ മകളായ അസ്മയെയാണ്, അയല്‍വാസിയായ ഗുലാം ഹുസൈന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റിയത്. രാഷ്ട്രീയക്കാരുമായും പോലീസുകാരുമായും വഴിവിട്ട ബന്ധമുള്ള വ്യക്തിയാണ് ഗുലാം ഹുസൈന്‍. നാലു മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തങ്ങളുടെ ബധിരയും മൂകയുമായ മകളെ തട്ടിക്കൊണ്ടു പോയതെന്നും അസ്മ എന്ന മകളുടെ പേര് ഗുലാം ഹുസൈന്‍ അയ്ഷാ എന്നാക്കി മാറ്റി വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തെന്ന്‍ പെണ്‍കുട്ടിയുടെ പിതാവ് ഗുല്‍സാര്‍ മസിഹ് പറയുന്നു. ഗുലാം ഹുസൈന്റെ താവളത്തില്‍ നിന്നും രക്ഷപെട്ട അസ്മ വീട്ടില്‍ മടങ്ങിയെത്തി. എന്നാല്‍ മതം മാറി ഇസ്ലാമായ പെണ്‍കുട്ടിക്ക് ക്രൈസ്തവ മാതാപിതാക്കളോടൊപ്പം ഇനി ജീവിക്കുവാന്‍ കഴിയുകയില്ലെന്ന നിലപാടുമായി ഗുലാം ഹുസൈന്‍ ഭീഷണിപ്പെടുത്തുകയാണ്. അസ്മയെ തങ്ങള്‍ക്കൊപ്പം വിട്ടുനല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണി ഗുലാം ഹുസൈന്‍ പലവട്ടം മുഴക്കി. ഇത് സംബന്ധിച്ച പരാതി പെണ്‍കുട്ടിയുടെ പിതാവ് ഗുല്‍സാര്‍ മസിഹ് പോലീസില്‍ നല്‍കിയെങ്കിലും പെണ്‍കുട്ടിയെ പ്രതിക്കൊപ്പം തന്നെ വിട്ടുനല്‍കണമെന്ന വിചിത്രമായ വാദമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്. മുസ്ലീം പുരോഹിതരുടെ സഹായത്തോടെയാണ് ക്രൈസ്തവരായ പെണ്‍കുട്ടികളെ വീടുകളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടു പോയശേഷം, മതം മാറ്റിയതായി വ്യാജ രേഖകള്‍ ചമയ്ക്കുന്നതെന്ന്‍ പി‌സി‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമണങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. അസ്മ എന്ന ബധിരയും മൂകയുമായ പെണ്‍കുട്ടിയുടെ സംഭവത്തില്‍ നീതി ന്യായപാലകരും മനുഷ്യാവകാശ സംഘടനകളും ഒരുപോലെ കണ്ണുകള്‍ അടയ്ക്കുകയാണ്. ദൈവത്തില്‍ മാത്രം പ്രത്യാശ വച്ച് മുന്നോട്ട് നീങ്ങുകയാണ് അസ്മയുടെ മാതാപിതാക്കള്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-04-07:21:35.jpg
Keywords: pakistani,christian,girl,duff,dumb,forcefully,converted,islam
Content: 2138
Category: 1
Sub Category:
Heading: മ്യാന്‍മറിലെ ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ യുഎന്‍ സെന്‍സെസ് കണക്കുകള്‍
Content: യാങ്കൂണ്‍: മ്യാന്‍മറിലെ ക്രൈസ്തവരുടെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായതായി യുഎന്‍ പഠനം. ആകെ ജനസംഖ്യയുടെ 6.2 ശതമാനവും ക്രൈസ്തവരാണെന്ന് പുതിയ സെന്‍സെസില്‍ വ്യക്തമായി. 1983-ലാണ് ഇതിനു മുമ്പ് ഇത്തരം ഒരു സെന്‍സെസ് നടത്തിയത്. അന്ന് ക്രൈസ്തവരുടെ ജനസംഖ്യ 4.9 ശതമാനം മാത്രമായിരുന്നു. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍സ് ഫണ്ടാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. മ്യാന്‍മറിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. ക്രൈസ്തവരാണ് മ്യാന്‍മറില്‍ രണ്ടാം സ്ഥാനത്തുള്ള ജനവിഭാഗം. കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം ക്രൈസ്തവരാണ് മ്യാന്‍മറില്‍ ഉള്ളത്. മുസ്ലീങ്ങളും ഹൈന്ദവരും ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമേ വരുകയുള്ളു. ഇവരുടെ ജനസംഖ്യയില്‍ ഇത്രയും വര്‍ഷമായിട്ടും കാര്യമായ വ്യത്യാസം വന്നിട്ടില്ലയെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അതിശയിപ്പിക്കുന്ന രീതിയിലാണ്. ബുദ്ധമത വിശ്വാസികളുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തിന്റെയും മുസ്ലീം മതവിശ്വാസികളുടെ ജനസംഖ്യാ വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെയും കുറവാണ് ഈ കാലയളവില്‍ വന്നിരിക്കുന്നത്. ഷാന്‍, കാച്ചിന്‍, ചിന്‍ തുടങ്ങിയ നഗരങ്ങളിലാണ് ക്രൈസ്തവര്‍ കൂടുതലായും വസിക്കുന്നത്. ക്രൈസ്തവരില്‍ 85 ശതമാനവും താമസിക്കുന്നത് ചിന്‍ നഗരത്തിലാണ്. ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷമായി മാറിയ ഒരു പ്രദേശം കൂടിയാണ് ചിന്‍. കച്ചിനില്‍ ജനസംഖ്യയുടെ 34 ശതമാനവും ക്രൈസ്തവരാണ്. സായുധ സംഘര്‍ഷത്തെ തുടര്‍ന്ന് ചില സ്ഥലങ്ങളിലെ കണക്കുകള്‍ ശേഖരിക്കുവാന്‍ സാധിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ക്ക് വിവിധ തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യമാണ് മ്യാന്‍മാര്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-04-08:18:31.jpg
Keywords: christian,population,high,growth,Myanmar
Content: 2139
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് നാം നല്കേണ്ട ആശ്വാസം
Content: "ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും" (1 കൊറി 3:13-15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-4}# "നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്". (CCC 1030- 1032) #{red->n->n->വിചിന്തനം:}# നമ്മുടെ പൂര്‍വ്വികര്‍ പണ്ടൊക്കെ, ശുദ്ധീകരണ സ്ഥലത്തെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ തീക്ഷ്ണത കാണിച്ചിരുന്നു. ഇന്ന്‍ ആത്മാക്കളുടെ മോചനത്തിനായി നാം പ്രാര്‍ത്ഥിക്കാറുണ്ടോ? നിങ്ങള്‍ സംബന്ധിക്കുന്ന ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും ഒരു നിയോഗം ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-04-09:11:03.jpg
Keywords: ആശ്വാസം
Content: 2140
Category: 6
Sub Category:
Heading: ദൈവം നമ്മുക്ക് നല്കിയ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം
Content: "എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്"(എഫേസോസ് 5:30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 4}# വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. ദീപസ്തംഭത്തിലെ പ്രകാശനാളങ്ങള്‍ പോലെ ദൈവജനമാകെ ക്രിസ്തുവിന്റെ പാതയിലുള്ള മുന്നേറ്റത്തിലാണ്. വിശുദ്ധ പൗലോസ് സഭയെ ദൈവത്തിന്റെ ആലയത്തോടും, മനുഷ്യശരീരത്തോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ''നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരമാകുന്നു, ഓരോരുത്തനും അവന്റെ അവയവമാണ്.'' എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മ്മമല്ല. ശരീരത്തിലെ ജീവന് പ്രവര്‍ത്തനശക്തി നല്‍കുന്നത് ഇതാണ്. മാമോദീസാ-സ്ഥൈര്യലേപന കൂദാശകള്‍ സ്വീകരിച്ച നിങ്ങള്‍ ക്രിസ്തുവില്‍ ഒന്നാണ്. ആകമാന അല്‍മായ സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മൂലകോശങ്ങളെന്നു നാമോരോരുത്തരേയും വിശേഷിപ്പിക്കാം. ഇവിടെ സ്ത്രീയോ പുരുഷനോ എന്നുള്ള അടിസ്ഥാനവ്യത്യാസമില്ല. ആത്മാര്‍ത്ഥമായും സഭ നിങ്ങളോരുത്തരേയും വിലമതിക്കുന്നുണ്ട്: ദൈവം നിങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തെ പ്രതി അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിന് സാക്ഷികളായി തീരാന്‍ പരിശ്രമിക്കൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-04-09:50:38.jpg
Keywords: വിശുദ്ധി
Content: 2141
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചു
Content: ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. കാത്തലിക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബിഷപ് തിയോഡർ മസ്ക്രിനാസിനും ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനത്തിനും ഒപ്പമാണ് ഫാദർ ടോം ഉഴുന്നാലിന്‍റെ ബന്ധുക്കൾ സുഷമ സ്വരാജിനെ കണ്ടത്. പാർലമെന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ തുടരുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ചില രാഷ്ട്ര നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും സുഷമ അറിയിച്ചതായി ബിഷപ്പ് തിയോഡർ മസ്ക്രിനാസ് പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാര്‍ച്ച് നാലിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ടോം കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-05-00:48:36.jpg
Keywords:
Content: 2142
Category: 18
Sub Category:
Heading: പ്രേഷിതരംഗത്തെ കര്‍മ്മനിരതനു വിട; ഫാ. ജോഫി പുതുവയുടെ സംസ്കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു രണ്ടിന്
Content: ചങ്ങനാശേരി: എംസി റോഡില്‍ തുരുത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച കുറിച്ചി ഡോണ്‍ ബോസ്‌കോ സെമിനാരി ഡയറക്ടര്‍ ഫാ. ജോഫി പുതുവയുടെ (50) സംസ്‌കാരം ഇന്നു രണ്ടിന് തൃശൂര്‍ മണ്ണുത്തിയിലുള്ള സലേഷ്യന്‍ സഭയുടെ ഡോണ്‍ബോസ്‌കോ ഭവനില്‍ നടക്കും. തുരുത്തി പുന്നമൂടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് അപകടമുണ്ടായത്. ചങ്ങനാശേരിയില്‍നിന്നും പ്രാര്‍ത്ഥനാ പുസ്‌കങ്ങളും ആശ്രമത്തിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങി ബൈക്കില്‍ വരവേയാണ് പുന്നമൂട്ടില്‍വച്ച് നിയന്ത്രണംവിട്ട് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ചുകയറിയത്. മറിഞ്ഞ ടിപ്പറില്‍ നിന്നും പുറത്തേക്കു വീണ പാറപ്പൊടിയുടെ അടിയില്‍നിന്നുമാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. ഫാ. ജോഫി പുതുവയെ പുറത്തെടുത്തത്. ശരീരമാസകലം പരുക്കേറ്റ അദ്ദേഹത്തെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രേഷിതരംഗത്ത് കര്‍മ്മനിരതനായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഫാ. ജോഫി പുതുവ ദൈവസന്നിധിയിലേക്ക് യാത്രയായത്. കുറിച്ചി സചിവോത്തമപുരം ഡോണ്‍ ബോസ്‌കോ സെമിനാരി ആശ്രമത്തില്‍ വൈദികനായും ആശ്രമത്തിന്റെ ഡയറക്ടറും സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷം മുമ്പാണു് കുറിച്ചി സെമിനാരി ആശ്രമത്തില്‍ ഡയറക്ടറായി ഇദ്ദേഹം ചുമതലയേറ്റത്. കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചങ്ങനാശേരി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്നലെ വൈകുന്നേരം കുറിച്ചി ഡോണ്‍ബോസ്‌കോ സെമിനാരിയില്‍ എത്തിച്ചു. ചങ്ങാനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രാര്‍ഥനാ ശുശ്രൂഷകള്‍ നയിച്ചു. തുടര്‍ന്നു സമൂഹബലിയും നടന്നു. വൈദികരും സന്യാസിനികളും വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഫാ. ജോഫിയുടെ മൃതദേഹം കുറിച്ചി ഡോണ്‍ബോസ്‌കോ സെമിനാരിയില്‍ നിന്നും എറണാകുളം വടുതല ഡോണ്‍ബോസ്‌കോ ആശ്രമത്തിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മണ്ണുത്തിയിലുള്ള സലേഷ്യന്‍ സഭയുടെ ഡോണ്‍ബോസ്‌കോ ഭവനില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-05-02:31:55.jpg
Keywords:
Content: 2143
Category: 1
Sub Category:
Heading: ഫാദര്‍ ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിന്ന വൈദികനു നേരെ ഫ്രഞ്ച് പോലീസിന്റെ കൈയേറ്റം
Content: പാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികനു നേരെ പോലീസിന്റെ കടന്നാക്രമണം. ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികനെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് ദേവാലയത്തിന് പുറത്തേക്ക് കൊണ്ടു പോയി. ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കത്തോലിക്ക വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒരു ദേവാലയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കവും, അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമാണ് സംഭവങ്ങള്‍ക്കെല്ലാം വഴിവച്ചത്. വൈദികനെ പോലീസ് വഴിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ള സെന്റ് റീത്ത ദേവാലയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മധ്യകാലഘട്ടത്തിലെ ആരാധനാ സമ്പ്രദായമായ ഗലിക്കന്‍സ് ആരാധന രീതി പിന്‍തുടരുന്ന പരമ്പരാഗത കത്തോലിക്ക വിശ്വാസികളാണ് ദേവാലയത്തില്‍ ആരാധന നടത്തിവന്നിരുന്നത്. 2015 ഏപ്രില്‍ മാസം ദേവാലയം മാറ്റി പുതുക്കി പണിയുവാനും ഇതിനോട് ചേര്‍ന്ന് മറ്റു ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അധികാരികള്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ഒരു സംഘം പ്രതിഷേധത്തിലായിരുന്നു. നൂറു വര്‍ഷം പഴക്കമുള്ള ദേവാലയം അതിന്റെ തനിമയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ഇവര്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിലും മറ്റ് അധികാര സ്ഥാപനങ്ങളിലും പരാതിയും ഉയര്‍ന്നു. ദേവാലയം പൊളിച്ചുപണിയുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ 20 പേരുടെ സംഘം, സെന്റ് റീത്താ ദേവാലയത്തിലേക്ക് എത്തിയിരിന്നു. ഇവരെ നീക്കം ചെയ്യുവാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വിശുദ്ധ ബലി അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികനെ പരിഗണിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാതെ കുറ്റവാളികളെ പോലെ വലിച്ച് ഇഴച്ച് ദേവാലയത്തിനു പുറത്തേക്ക് കൊണ്ടു പോയത്. സംഭവം വിവാദമായതോടെ കത്തോലിക്ക വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണമാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതെന്നും അതിനാല്‍ തന്നെ വൈദികരോടും വിശ്വാസികളോടും പോലീസ് അപക്വമായിട്ടാണ് പെരുമാറുന്നതെന്ന് അനവധിയാളുകള്‍ പറയുന്നു. ഐഎസ് തീവ്രവാദികളില്‍ നിന്നു മാത്രമല്ല, അവരില്‍ നിന്നും തങ്ങളെ രക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും ആക്രമണം നേരിടേണ്ട ദുരവസ്ഥയിലാണ് വിശ്വാസികള്‍. നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-05-03:33:09.jpg
Keywords: france,priest,attacked,police,isis
Content: 2144
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ ആശ്വാസത്തിന് വേണ്ടി സദാ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അനുഗ്രഹീതര്‍
Content: “ഭയവിഹ്വലനായി ഉറ്റുനോക്കി കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതന്‍ പറഞ്ഞു: നിന്റെ പ്രാര്‍ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു” (അപ്പസ്തോലന്‍മാര്‍ 10:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-5}# “ശുദ്ധീകരണസ്ഥലത്തിന്റേതായ നിരവധി അനുഭവങ്ങള്‍ വിശുദ്ധ ബ്രിഡ്ജെറ്റിന് ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഉലയില്‍ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണത്തിന് സമാനമായി, ശുദ്ധീകരണസ്ഥലത്ത്‌ ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാത്മാവിനെ അവള്‍ കണ്ടു. ഒരു മാലാഖ ഇപ്രകാരം പറയുന്നതായി അവള്‍ കേട്ടു: “ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ ആശ്വാസത്തിന് വേണ്ടി സദാ ധൃതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ അനുഗ്രഹീതരാണ്” ദൈവത്തിന്റെ നീതി ആവശ്യപ്പെടുന്നത് ഇതാണ്: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ഒന്നുകില്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിജ്വാലകളില്‍ പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടുകയോ, അല്ലെങ്കില്‍ അവരുടെ സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനകളും, സത്പ്രവര്‍ത്തികളും വഴി മോചിപ്പിക്കുകയോ വേണം.” #{red->n->n->വിചിന്തനം:}# രോഗികള്‍ക്കും പ്രായമാവയവര്‍ക്കും വേണ്ടി ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്യുക. ഈ പ്രവര്‍ത്തികള്‍ ശുദ്ധീകരണസ്ഥലത്തെ അനേകം ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-05-05:13:39.jpg
Keywords: ശുദ്ധീകരണാ
Content: 2145
Category: 1
Sub Category:
Heading: സ്വര്‍ഗ്ഗത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം ക്ഷമയും അനുതാപവും: ഫ്രാന്‍സിസ് പാപ്പ
Content: അസീസി: മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മള്‍ ക്ഷമിക്കുന്നത് തന്നെയാണ് സ്വര്‍ഗ്ഗത്തിലേക്ക് എത്തുവാനുള്ള ഏറ്റവും നല്ല വഴിയെന്നു ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ പട്ടണമായ അസീസിയില്‍, 'പാര്‍ഡന്‍ ഓഫ് അസീസി' എന്ന വിശ്വവിഖ്യാതമായ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ 800-ാമത് വാര്‍ഷികത്തില്‍ സംസാരിക്കുകയായിരിന്നു ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിസ് അസീസിയുടെ ജീവിതവും ഓര്‍മ്മകളും തിങ്ങി നില്‍ക്കുന്ന നഗരത്തിലേക്ക് എത്തിയ മാര്‍പാപ്പ ക്ഷമയുടെ ആവശ്യത്തെ കുറിച്ചാണ് അവിടെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമായും സംസാരിച്ചത്. "ഇന്നത്തെ ലോകത്തില്‍ നിരവധി പേര്‍ക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നം മൂലം പലര്‍ക്കും വിവിധ തരം ബുദ്ധിമുട്ടുകളും കഷ്ടങ്ങളും നേരിടേണ്ടതായി വരുന്നു. ക്ഷമയില്ലാത്ത മനസുകളില്‍ നിന്നും, വെറുപ്പും വിദ്വേഷവും പകയും ജന്മം കൊള്ളുന്നു". പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മള്‍ ക്ഷമിക്കുന്നത് തന്നെയാണ് സ്വര്‍ഗ്ഗത്തിലേക്ക് എത്തുവാനുള്ള ഏറ്റവും നല്ല വഴി. നമ്മള്‍ ആരുടെയെങ്കിലും കൈയില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ കടം തന്നയാള്‍ ഇളവു ചെയ്താല്‍ നന്നായിരിക്കും എന്ന് നാം ആഗ്രഹിക്കും. എന്നാല്‍ നമ്മളുടെ കൈയില്‍ നിന്നും ആരെങ്കിലും പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നാം ഒരു ഇളവും ചെയ്തു നല്‍കുകയില്ല. നമ്മുടെ ഈ മനോഭാവം മാറണം. നാം ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെ സാക്ഷികളായി മാറണം. അങ്ങനെ ദൈവികകാരുണ്യം ലോകത്ത് പങ്കുവയ്ക്കപ്പെടണം". പിതാവ് തന്റെ സന്ദേശം ശ്രവിച്ച് കൊണ്ടിരിന്നവരെ ഉത്ബോധിപ്പിച്ചു. ഫ്രാന്‍സിസ് അസീസി ക്ഷമയുടെ വക്താവായിരുന്നുവെന്ന കാര്യവും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ‘പോര്‍സ്യൂങ്കൊള’ തീര്‍ത്ഥാടനത്തിലൂടെ ദൈവികാരുണ്യത്തിന്‍റെ കവാടമാണ് ലോകത്തിനു വിശുദ്ധ ഫ്രാന്‍സിസ് തുറന്നു തന്നത്. നിങ്ങളെയും എന്നെയും സകലരെയും ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ പാതയിലൂടെ പിതൃഗേഹത്തിലേയ്ക്ക് ആനയിക്കാന്‍ അസ്സീസിയിലെ വിശുദ്ധന്‍ ആഗ്രഹിച്ചു". പിതാവ് പറഞ്ഞു. കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മോടു തെറ്റു ചെയ്തവരോട് ക്ഷമിക്കണമെന്ന ആഹ്വാനത്തോടെയാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ അസീസിയിലെ 'സെന്റ് മേരീസ് ഓഫ് ദ എയ്ഞ്ചല്‍സ്' ദേവാലയത്തില്‍ എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി പ്രാര്‍ത്ഥിച്ചിരുന്ന 'പോര്‍സ്യുങ്കുള' ചാപ്പലില്‍ സന്ദര്‍ശനം നടത്തുകയും മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ ദേവാലയത്തില്‍ ചെലവഴിച്ച മാര്‍പാപ്പ 19 പേരെ കുമ്പസാരിപ്പിക്കുന്നതിനും സമയം കണ്ടെത്തി. പിന്നീട് തദ്ദേശീയ മത സാംസ്‌കാരിക നേതാക്കളെ കണ്ട മാര്‍പാപ്പ പെറുഗ്വയില്‍ നിന്നുള്ള മുസ്ലീം ഇമാമിനേയും പ്രത്യേകം സന്ദര്‍ശിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-05-05:17:29.jpg
Keywords: pope,message,fransis,assisi,forgiveness
Content: 2146
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന്‍ ബൊക്കോ ഹറാം നേതാവ്
Content: ലാങ്‌ഗോസ്: ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന്‍ ഭീഷണി. നൈജീരിയിലെ ബൊക്കോ ഹറാം പുതിയ തലവനായ അൽ ബർനാവിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെറു വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ബൊക്കോ ഹറാമിന്റെ ശ്രമം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഭീകര സംഘടന ക്രിസ്ത്യാനികള്‍ക്കെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഐസിസ് പത്രമായ അല്‍ നബ്ബയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബൊക്കോഹറാമിന് പുതിയ തലവനെ ലഭിച്ച വിവരം ലോകമറിയുന്നത്. "ക്രിസ്ത്യാനികള്‍ യുദ്ധത്തിൽ അകപ്പെടുന്നവർക്ക് ആഹാരവും താമസവും നൽകി അവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുകയാണ്. ബൊക്കോ ഹറാം യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തുകയാണ്. ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നതിനാണ് ഇനി കൂടുതലും ശ്രദ്ധചെലുത്തുക". അൽ ബർനാവി പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-05-06:56:15.jpg
Keywords: