category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാദര്‍ ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിന്ന വൈദികനു നേരെ ഫ്രഞ്ച് പോലീസിന്റെ കൈയേറ്റം
Contentപാരീസ്: ഫ്രാന്‍സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികനു നേരെ പോലീസിന്റെ കടന്നാക്രമണം. ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികനെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് ദേവാലയത്തിന് പുറത്തേക്ക് കൊണ്ടു പോയി. ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കത്തോലിക്ക വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒരു ദേവാലയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കവും, അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധവുമാണ് സംഭവങ്ങള്‍ക്കെല്ലാം വഴിവച്ചത്. വൈദികനെ പോലീസ് വഴിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ള സെന്റ് റീത്ത ദേവാലയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മധ്യകാലഘട്ടത്തിലെ ആരാധനാ സമ്പ്രദായമായ ഗലിക്കന്‍സ് ആരാധന രീതി പിന്‍തുടരുന്ന പരമ്പരാഗത കത്തോലിക്ക വിശ്വാസികളാണ് ദേവാലയത്തില്‍ ആരാധന നടത്തിവന്നിരുന്നത്. 2015 ഏപ്രില്‍ മാസം ദേവാലയം മാറ്റി പുതുക്കി പണിയുവാനും ഇതിനോട് ചേര്‍ന്ന് മറ്റു ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അധികാരികള്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ഒരു സംഘം പ്രതിഷേധത്തിലായിരുന്നു. നൂറു വര്‍ഷം പഴക്കമുള്ള ദേവാലയം അതിന്റെ തനിമയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ഇവര്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയിലും മറ്റ് അധികാര സ്ഥാപനങ്ങളിലും പരാതിയും ഉയര്‍ന്നു. ദേവാലയം പൊളിച്ചുപണിയുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിക്കാനെത്തിയ 20 പേരുടെ സംഘം, സെന്റ് റീത്താ ദേവാലയത്തിലേക്ക് എത്തിയിരിന്നു. ഇവരെ നീക്കം ചെയ്യുവാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വിശുദ്ധ ബലി അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികനെ പരിഗണിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാതെ കുറ്റവാളികളെ പോലെ വലിച്ച് ഇഴച്ച് ദേവാലയത്തിനു പുറത്തേക്ക് കൊണ്ടു പോയത്. സംഭവം വിവാദമായതോടെ കത്തോലിക്ക വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണമാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നിലനില്‍ക്കുന്നതെന്നും അതിനാല്‍ തന്നെ വൈദികരോടും വിശ്വാസികളോടും പോലീസ് അപക്വമായിട്ടാണ് പെരുമാറുന്നതെന്ന് അനവധിയാളുകള്‍ പറയുന്നു. ഐഎസ് തീവ്രവാദികളില്‍ നിന്നു മാത്രമല്ല, അവരില്‍ നിന്നും തങ്ങളെ രക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും ആക്രമണം നേരിടേണ്ട ദുരവസ്ഥയിലാണ് വിശ്വാസികള്‍. നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പോലീസ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-05 00:00:00
Keywordsfrance,priest,attacked,police,isis
Created Date2016-08-05 12:14:18