category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ബധിരയും മൂകയുമായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു; കുടുംബത്തിന് വധഭീഷണി |
Content | ലാഹോര്‍: ബധിരയും മൂകയുമായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന പാക്കിസ്ഥാനിലെ സിയാല്‍കൊട്ടിലാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോയി മതം മാറ്റിയ സംഘത്തിന്റെ താവളത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്കു വധഭീഷണി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ വിശ്വാസിയായ ഗുല്‍സാര്‍ മസിഹിന്‍റെ മകളായ അസ്മയെയാണ്, അയല്‍വാസിയായ ഗുലാം ഹുസൈന്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റിയത്. രാഷ്ട്രീയക്കാരുമായും പോലീസുകാരുമായും വഴിവിട്ട ബന്ധമുള്ള വ്യക്തിയാണ് ഗുലാം ഹുസൈന്‍. നാലു മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തങ്ങളുടെ ബധിരയും മൂകയുമായ മകളെ തട്ടിക്കൊണ്ടു പോയതെന്നും അസ്മ എന്ന മകളുടെ പേര് ഗുലാം ഹുസൈന്‍ അയ്ഷാ എന്നാക്കി മാറ്റി വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തെന്ന്‍ പെണ്‍കുട്ടിയുടെ പിതാവ് ഗുല്‍സാര്‍ മസിഹ് പറയുന്നു.
ഗുലാം ഹുസൈന്റെ താവളത്തില്‍ നിന്നും രക്ഷപെട്ട അസ്മ വീട്ടില്‍ മടങ്ങിയെത്തി. എന്നാല്‍ മതം മാറി ഇസ്ലാമായ പെണ്‍കുട്ടിക്ക് ക്രൈസ്തവ മാതാപിതാക്കളോടൊപ്പം ഇനി ജീവിക്കുവാന്‍ കഴിയുകയില്ലെന്ന നിലപാടുമായി ഗുലാം ഹുസൈന്‍ ഭീഷണിപ്പെടുത്തുകയാണ്. അസ്മയെ തങ്ങള്‍ക്കൊപ്പം വിട്ടുനല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണി ഗുലാം ഹുസൈന്‍ പലവട്ടം മുഴക്കി.
ഇത് സംബന്ധിച്ച പരാതി പെണ്‍കുട്ടിയുടെ പിതാവ് ഗുല്‍സാര്‍ മസിഹ് പോലീസില്‍ നല്‍കിയെങ്കിലും പെണ്‍കുട്ടിയെ പ്രതിക്കൊപ്പം തന്നെ വിട്ടുനല്‍കണമെന്ന വിചിത്രമായ വാദമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്. മുസ്ലീം പുരോഹിതരുടെ സഹായത്തോടെയാണ് ക്രൈസ്തവരായ പെണ്‍കുട്ടികളെ വീടുകളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടു പോയശേഷം, മതം മാറ്റിയതായി വ്യാജ രേഖകള്‍ ചമയ്ക്കുന്നതെന്ന്‍ പിസിപി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമണങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. അസ്മ എന്ന ബധിരയും മൂകയുമായ പെണ്‍കുട്ടിയുടെ സംഭവത്തില്‍ നീതി ന്യായപാലകരും മനുഷ്യാവകാശ സംഘടനകളും ഒരുപോലെ കണ്ണുകള്‍ അടയ്ക്കുകയാണ്. ദൈവത്തില്‍ മാത്രം പ്രത്യാശ വച്ച് മുന്നോട്ട് നീങ്ങുകയാണ് അസ്മയുടെ മാതാപിതാക്കള്‍.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-04 00:00:00 |
Keywords | pakistani,christian,girl,duff,dumb,forcefully,converted,islam |
Created Date | 2016-08-04 12:14:55 |