Content | ലാങ്‌ഗോസ്: ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്ന്‍ ഭീഷണി. നൈജീരിയിലെ ബൊക്കോ ഹറാം പുതിയ തലവനായ അൽ ബർനാവിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചെറു വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ബൊക്കോ ഹറാമിന്റെ ശ്രമം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഭീകര സംഘടന ക്രിസ്ത്യാനികള്‍ക്കെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഐസിസ് പത്രമായ അല്‍ നബ്ബയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബൊക്കോഹറാമിന് പുതിയ തലവനെ ലഭിച്ച വിവരം ലോകമറിയുന്നത്. "ക്രിസ്ത്യാനികള്‍ യുദ്ധത്തിൽ അകപ്പെടുന്നവർക്ക് ആഹാരവും താമസവും നൽകി അവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുകയാണ്. ബൊക്കോ ഹറാം യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തുകയാണ്. ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നതിനാണ് ഇനി കൂടുതലും ശ്രദ്ധചെലുത്തുക". അൽ ബർനാവി പറഞ്ഞു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |