Contents

Displaying 1951-1960 of 24975 results.
Content: 2127
Category: 1
Sub Category:
Heading: വനിതകളുടെ ഡീക്കന്‍ പദവിയെ കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കമ്മീഷനെ നിയോഗിച്ചു
Content: വത്തിക്കാന്‍: സഭയില്‍ വനിതകളുടെ ഡീക്കന്‍ പദവി വിഷയത്തില്‍ പഠനം നടത്തുവാന്‍ 12 പേരടങ്ങുന്ന പ്രത്യേക കമ്മീഷനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കമ്മീഷന്‍ അംഗങ്ങളില്‍ ആറു പുരുഷന്‍മാരും ആറു സ്ത്രീകളും ഉള്‍പ്പെടുന്നു. വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ ഫെരറാണ് കമ്മീഷന്റെ പ്രസിഡന്റ്. ഇതു സംബന്ധിക്കുന്ന ഉത്തരവ് ഇന്നലെയാണ് മാര്‍പാപ്പ പുറത്തിറക്കിയത്. മേയ് മാസം നടന്ന അന്താരാഷ്ട്ര സുപ്പീരിയര്‍ ജനറലുമാരുടെ സമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ്, വനിത ഡീക്കന്‍ വിഷയം പഠിക്കുവാന്‍ താന്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാം എന്ന് മാര്‍പാപ്പ ഉറപ്പ് നല്‍കിയത്. മാര്‍പാപ്പയുടെ ഈ വാക്കാണ് രണ്ടു മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ഭരണതലത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ഡോക്ട്രിന്‍ ഓഫ് കോണ്‍ഗ്രിഗേഷന്‍സിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജറാള്‍ഡ് മുള്ളറിനോടും സൂപ്പീരിയര്‍ ജനറലുമാരുടെ സംഘടനയുടെ പ്രസിഡന്റായ സിസ്റ്റര്‍ കാര്‍മെന്‍ സമ്മൂട്ടിനോടും പുതിയ കമ്മീഷനിലേക്കുള്ള ആളുകളെ നിര്‍ദേശിക്കുവാന്‍ മാര്‍പാപ്പ ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ കമ്മീഷനില്‍ യുഎസില്‍ നിന്നുള്ള ഫൈലിസ് സഗാനോയും, ഫാദര്‍ റോബര്‍ട്ട് ഡോഡാറോയും ഉള്‍പ്പെടുന്നു. നിലവില്‍ വന്നിരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാകും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-03-08:17:03.jpg
Keywords: women,deacon,catholic,church,pope,new,commision
Content: 2128
Category: 1
Sub Category:
Heading: മദര്‍തെരേസയുടെ ഉപദേശത്തിനെ തുടര്‍ന്ന് എയ്ഡ്‌സ് രോഗികളുടെ ആശ്വാസമായി മാറിയ ടോണി
Content: ന്യൂയോര്‍ക്ക്: മദര്‍തെരേസയുടെ ഉപദേശവും സ്‌നേഹവും ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞതിനാല്‍ എയ്ഡ്‌സ് രോഗികളുടെ പരിപാലനയില്‍ ദൈവകൃപ കണ്ടെത്തുവാന്‍ കഴിഞ്ഞ വ്യക്തിയാണ് ടോണി കൊണ്‍ട്രിയോ. ലോക പ്രശസ്തമായ മദ്യനിര്‍മ്മാണ കമ്പനിയുടെ പുതിയ തലമുറയിലെ മുതലാളി കൂടിയായിരുന്ന ടോണി, യുഎസില്‍ അറിയപ്പെടുന്ന ഗായകനുമാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ സ്ഥാപിച്ച 'എ ഗിഫ്റ്റ് ഓഫ് ലൗ' എന്ന ആശുപത്രിയിലാണ് അദ്ദേഹം തന്റെ 12 വര്‍ഷത്തെ ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. മദര്‍ തെരേസ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോടു പറഞ്ഞ കുറച്ചു വാചകങ്ങളാണ് അദ്ദേഹത്തെ മഹത്വകരമായ ഈ ശുശ്രൂഷയില്‍ നിലനിര്‍ത്തുന്നതെന്നു ഒരു അഭിമുഖത്തില്‍ ടോണി കൊണ്‍ട്രിയോ പറയുന്നു. "ടോണി ഈ ഒരോ രോഗികളില്‍ നിന്നും നിനക്ക് പലതും പഠിക്കുവാന്‍ കാണും. അവരുടെ ജീവിത കഥകള്‍ അറിയുമ്പോള്‍ നീ അവരെ ഇഷ്ടപ്പെടുക തന്നെ ചെയ്യും". മദര്‍തെരേസ ടോണിയോട് പറഞ്ഞ വാക്കുകളാണ് ഇത്. "ആദ്യം തന്നെ രോഗികളോട് നമ്മള്‍ സ്‌നേഹപൂര്‍വ്വമാണ് ഇടപഴകുന്നതെന്ന് അവര്‍ക്ക് മനസിലാകണം. ഇതിനായി ഞാന്‍ ആശുപത്രിയില്‍ പലതരം ജോലികള്‍ ചെയ്തു. തറ തുടച്ചു, പാചകം ചെയ്തു, ഫോണ്‍ വിളികള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുവാന്‍ റിസപ്ഷനില്‍ ഇരുന്നു, പ്രായമായ രോഗികളുടെ ഡൈപറുകള്‍ മാറ്റി കെട്ടുവാന്‍ സഹായിച്ചു. അങ്ങനെ പലതും. കാരണം, എയ്ഡ്‌സ് ഒരു സാധാരണ രോഗമല്ല. സ്‌നേഹപൂര്‍വ്വമായ പരിചരണം ആവശ്യമുള്ള ഒന്നാണ് ഇത്". ടോണി കൊണ്‍ട്രിയോ പറയുന്നു. എയ്ഡ്‌സ് ബാധിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ അവരുമായി താന്‍ വലിയ മാനസിക അടുപ്പം കാത്തു സൂക്ഷിച്ചിരുന്നതായും ടോണി പറയുന്നു. രോഗികളും ഇത്തരത്തില്‍ നമ്മേ തിരികെ സ്‌നേഹിക്കുകയും അവരുടെ ജീവിതങ്ങള്‍ നമ്മോടു പറയുവാന്‍ താല്‍പര്യപൂര്‍വ്വം മുന്നോട്ടു വരികയും ചെയ്യുമെന്നും ടോണി തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്ത പല രോഗികളും പിന്നീട് മരണത്തിന് കീഴ്‌പ്പെട്ടപ്പോള്‍ തീവ്രമായ ദുഃഖം ഹൃദയത്തില്‍ ഉണ്ടായതായും ടോണി അനുസ്മരിക്കുന്നു. ഇത്തരത്തില്‍ തന്റെ ഹൃദയത്തെ വേദനിപ്പിച്ച അബ്രഹാം എന്ന യുവാവിന്റെ കഥയും ടോണി തന്റെ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. "അബ്രഹാം മദര്‍തെരേസയുടെ കേന്ദ്രത്തിലേക്ക് എത്തുന്നത് എയ്ഡ്‌സ് രോഗം തീവ്രമായി മൂര്‍ഛിച്ച സമയത്താണ്. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയതിനാല്‍ ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടറുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗത്തിന്റെ സ്ഥിതി തീവ്രമായിരുന്നതിനാല്‍ ഡോക്ടറുമാര്‍ അതില്‍ നിന്നും പിന്‍മാറി. ഈ സമയത്താണ് സിസ്റ്ററുമാര്‍ എന്നോട് അബ്രഹാമിനോട് സംസാരിക്കുവാന്‍ പറഞ്ഞത്. അബ്രഹാം എന്നോട് വളരെ വേഗം അടുത്തു. നീട്ടി വളര്‍ത്തിയ മുടിയുള്ള വ്യക്തിയായിരുന്ന അയാള്‍. തനിക്ക് മരിക്കുവാന്‍ ഭയമില്ലെന്നും വേദന സഹിച്ചു ജീവിക്കുവാനാണ് കഴിയാത്തതെന്നും അയാള്‍ എന്നോട് പറഞ്ഞു". ടോണി തുടര്‍ന്നു. "ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ നീളന്‍ മുടി മുറിച്ച അബ്രഹാമിനെ ആണ് കണ്ടത്. അയാള്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ടോണി എനിക്കൊരു സ്ത്രീയായി മരിക്കണമെന്നതാണ് ആഗ്രഹം. ഞാന്‍ അതിനായി ചില ശസ്ത്രക്രിയകളും നടത്തി. അങ്ങനെയാണ് എനിക്ക് എയ്ഡ്‌സ് പിടിപെട്ടത്. ഈ വിവരം ആര്‍ക്കും അറിയില്ല. എനിക്ക് ഒരു സ്ത്രീയായി മരിക്കുവാന്‍ കഴിയുമോ". ടോണി തന്റെ അനുഭവം പറയുന്നു. പിന്നീട് എല്ലാ ദിവസവും താന്‍ അബ്രഹാമിനെ കാണുവാന്‍ പോയിരുന്നതായി ടോണി പറയുന്നു. പുഞ്ചിരിയോടെ മാത്രം തന്നെ സ്വീകരിച്ച അബ്രഹാം കുറച്ചു നാളുകള്‍ക്ക് ശേഷം മരിച്ചു. ഒരു സ്ത്രീയാകണമെന്ന ആഗ്രഹം അയാള്‍ക്ക് സാധിക്കുവാന്‍ പറ്റിയില്ല. ഇത്തരം ഒരു തെറ്റായ ചിന്ത അയാളെ രോഗിയാക്കിയ സംഭവം തന്റെ ജീവിതത്തിലെ മറക്കുവാന്‍ കഴിയാത്ത സംഭവമാണെന്ന് ടോണി പറയുന്നു. ഹൃദയം തകര്‍ന്ന എയ്ഡ്‌സ് രോഗികളുമായി ചേര്‍ന്നു നില്‍ക്കുവാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും കഴിഞ്ഞത് മദര്‍തെരേസ എന്ന പാവങ്ങളുടെ അമ്മയുടെ ഉപദേശത്തിന്റെ ഫലമാണെന്ന് ടോണി അനുസ്മരിക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-03-04:56:40.jpg
Keywords: Helping,AIDS,patients,under,MOTHER,Teresa,inspiration
Content: 2129
Category: 1
Sub Category:
Heading: കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി കാലം ചെയ്തു; ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി
Content: ക്രാക്കോവ്: ക്രാക്കോവ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി കാലം ചെയ്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി പോളണ്ടിലെ ക്രാക്കോവ് അതിരൂപതയുടെ നേതൃത്വം ഏറ്റെടുത്ത പിതാവായിരിന്നു ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരിന്നു അദ്ദേഹം. 89 വയസുള്ള കര്‍ദിനാളിനെ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. കര്‍ദിനാള്‍ മക്കാര്‍സ്‌കിയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. "ക്രിസ്തുവേ ഞാന്‍ നിന്നില്‍ തീവ്രമായി വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് കര്‍ദിനാളിനെ മുന്നോട്ട് നയിച്ചത്. അന്ത്യനിഷങ്ങളിലെ സഹനത്തിലും അദ്ദേഹം ‘ദൈവികകാരുണ്യത്തിന്‍റെ സാക്ഷി’യായിരുന്നു. ക്രിസ്തുവിന്‍റെ ഇടയ സ്നേഹം സ്വായത്തമാക്കിയ ഈ സഭാശുശ്രൂഷകന്‍റെ ആത്മാവിനെ ദൈവം സ്വര്‍ഗ്ഗീയ മഹത്വത്തില്‍ സ്വീകരിക്കട്ടെ". പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. 1927 മേയ് മാസം 20-നാണ് കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ക് മക്കാര്‍സ്‌കി ജനിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെ തന്നെ സമാന പീഡനങ്ങള്‍ക്ക് വിധേയനായ വ്യക്തി കൂടിയാണ് കര്‍ദിനാള്‍ മക്കാര്‍സ്‌കി. 1978 ലാണ് അദ്ദേഹം ക്രാക്കോ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-03-07:24:04.png
Keywords: cardinal,Franciszek,Macharski,successor,St,John,Paul,II,passed,away
Content: 2130
Category: 8
Sub Category:
Heading: കഴുകപ്പെടേണ്ട പാപത്തിന്റെ മാലിന്യങ്ങള്‍
Content: “അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉïായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി” (വെളിപാട് 21:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-3}# “അവള്‍ മഹത്വമുള്ളവളായിരുന്നു, നേരുള്ള ഒരാത്മാവ്, പ്രകാശമുള്ളത്, അതോടൊപ്പം ഒരു വാളിനേക്കാള്‍ മൂര്‍ച്ചയേറിയവളും. എന്നിരുന്നാലും പൂര്‍ണ്ണതയുള്ള ഒരു വിശുദ്ധയായിരുന്നില്ല. പാപിനിയായ ഒരു സ്ത്രീ പാപിയായ ഒരു പുരുഷനെ വിവാഹം കഴിക്കുന്നു; ദൈവത്തിന്റെ ഇതുവരെ രോഗശമനം ലഭിച്ചിട്ടില്ലാത്ത രണ്ട് രോഗികള്‍. വറ്റുവാനായി അവിടെ കണ്ണുനീര്‍ മാത്രമല്ല ഉള്ളതെന്ന് എനിക്കറിയാം, കഴുകപ്പെടേണ്ട മാലിന്യങ്ങളും ഉണ്ട്. വാള്‍ കൂടുതല്‍ തിളക്കമുള്ളതാക്കപ്പെടും...എന്നിരുന്നാലും ദൈവമേ! മൃദുവായി, മൃദുവായി.” (C.S. ലെവിസ്, അത്മായ ദൈവശാസ്ത്രജ്ഞന്‍, ക്രിസ്തീയ പണ്ഡിതന്‍, കവി, ഗ്രന്ഥരചയിതാവ്, ‘എ ഗ്രീഫ് ഒബ്സെര്‍വ്ഡ്’ എന്ന പുസ്തകത്തില്‍ C.S. ലെവിസ് തന്റെ ഭാര്യയായിരുന്ന ഹെലന്‍ ജോയ് ഡേവിഡ്മാനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ) #{red->n->n->വിചിന്തനം:}# വിവാഹ കുര്‍ബ്ബാനകളിലെ യാചനാ പ്രാര്‍ത്ഥനയില്‍ നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞവരെ കൂടി ഓര്‍മ്മിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-03-08:46:27.jpg
Keywords:
Content: 2131
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള പരിശുദ്ധ അമ്മയുടെ നിരന്തര പരിശ്രമം
Content: "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു" (2 മക്കബായര്‍ 12:44). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-3}# ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അനേകം വിശുദ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ തോമസ്‌ അക്വിനാസ് പറയുന്നു, “പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. #{red->n->n->വിചിന്തനം:}# നമ്മുടെ ഇടയില്‍ നിന്ന്‍ വേര്‍പെട്ടു പോയ സകലരുടെയും ആത്മാക്കളുടെ മോചനത്തിനായി പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-03-12:13:29.jpg
Keywords: പരിശുദ്ധ അമ്മ
Content: 2132
Category: 6
Sub Category:
Heading: രക്തസാക്ഷികളുടെ ചുടുചോരയാല്‍ വളര്‍ച്ച പ്രാപിക്കുന്ന സഭയില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതില്‍ നിങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ടോ?
Content: ''മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായി കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചു ചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും'' (ലൂക്ക 6:22-23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 3}# ദൈവവചനം പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ അത്യധികമായ നിഷേധങ്ങളും, എതിര്‍പ്പുകളും, മറ്റുള്ളവരുടെ നിന്ദയും അനുഭവിക്കും. പ്രവാചകന്മാര്‍ ഈ കഷ്ടത അനുഭവിച്ചിട്ടുണ്ട്. യേശു നമുക്ക് തന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്, "എന്നെ പ്രതി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍". ലജ്ജ കൂടാതെ അവന് സാക്ഷ്യം വഹിക്കുവാനുള്ള ധൈര്യം ഉള്ളവരാകാനാണ് നമ്മളെല്ലാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ പരീക്ഷകളെ അതിജീവിച്ചവനാണ് വിശുദ്ധ പൗലോസ്. തന്റെ ശിഷ്യനായ തിമോത്തിയോസിന് വിശുദ്ധന്‍ നല്‍കിയ മുന്നറിയിപ്പ് കേട്ടിട്ടില്ലേ? ''ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നല്‍കിയത്; ശക്തിയുടേയും സ്‌നേഹത്തിന്റേയും ആത്മനിയന്ത്രണത്തിന്റേയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിന് സാക്ഷ്യം നല്‍കുന്നതില്‍ നീ ലജ്ജിക്കരുത്, അവന്റെ തടവുകാരനായ എന്നെ പ്രതിയും ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍, ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്ക് വഹിക്കുക.'' ലിയോണ്‍സിലെ രക്തസാക്ഷികള്‍ അതിഭയങ്കരമായ ക്രൂരതകള്‍ സഹിച്ചു. ഈ ചരിത്രം ഇന്ന് മറ്റ് സ്ഥലങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ, നിങ്ങളുടെ തലമുറയ്ക്ക് രക്തം ചൊരിയാന്‍ പോലുമുള്ള സാഹചര്യം ഇല്ല. എന്നിട്ടും, സുവിശേഷത്തിന്റെ മാര്‍ഗ്ഗങ്ങളായ സ്‌നേഹവും സത്വാന്വേഷണവും പ്രചരിപ്പിക്കാന്‍ നിങ്ങള്‍ വിമുഖത കാണിച്ചിട്ടുണ്ടോ? സത്യ ദൈവമായ അവിടുത്തോട് അവിശ്വസ്തത കാണിക്കുന്നവരാണോ നമ്മള്‍? (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-03-13:10:29.jpg
Keywords: രക്തസാക്ഷി
Content: 2133
Category: 1
Sub Category:
Heading: 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി..' എന്ന പ്രാര്‍ത്ഥനയോടെ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ കാറ്റി ലെഡിക്കി ഒളിംമ്പിക്‌സിനു തയാറെടുക്കുന്നു
Content: റിയോ ഡി ജനീറോ: 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി.....' എന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് നിരവധി ലോകനീന്തല്‍ റെക്കോര്‍ഡുകളുടെ ഉടമയായ കാറ്റി ലെഡിക്കി. ലണ്ടന്‍ ഒളിംമ്പിക്‌സില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ സ്വര്‍ണ മെഡല്‍ നേടിയ കാറ്റി ലെഡക്വി, റിയോയിലും തന്റെ നേട്ടം ആവര്‍ത്തിക്കുവാന്‍ ഇറങ്ങുകയാണ്. താന്‍ ഓരോ തവണയും നീന്തല്‍ കുളത്തിലേക്ക് മത്സരിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് 'നന്മ നിറഞ്ഞ മറിയമേ...' എന്ന പ്രാര്‍ത്ഥന രണ്ട് തവണയെങ്കിലും ചൊല്ലുമെന്നു കാറ്റി ലെഡിക്കി കാത്തലിക് സ്റ്റാന്‍ഡേര്‍ഡ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മേരിലാന്റിലെ ബെദ്‌സൈദയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സ്‌കൂളിലാണ് കാറ്റി തന്റെ പഠനം പൂര്‍ത്തിയാക്കിയത്. ലണ്ടന്‍ ഒളിംമ്പിക്‌സിന്റെ സമയത്ത് വെറും 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന കാറ്റി ആരേയും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് അന്ന്‍ കൈവരിച്ചത്. നീന്തലിലെ ലോക റെക്കോര്‍ഡുകളില്‍ പലതും ഇതിനോടകം തന്റെ പേരില്‍ കാറ്റി തിരുത്തികുറിച്ചു. കത്തോലിക്ക വിശ്വാസം പകര്‍ന്നു തന്ന അടിത്തറയാണ് തന്റെ ജീവിതത്തിലെ നേട്ടങ്ങളുടെ പിന്നിലെന്ന് കാറ്റി ലെഡിക്കി സാക്ഷ്യപ്പെടുത്തുന്നു. "പഠനകാലത്ത് വിശ്വാസവും അറിവും ഒരേ പോലെ നേടുന്ന തരത്തിലുള്ള പരിശീലനം കത്തോലിക്ക സ്‌കൂളില്‍ നിന്നും എനിക്ക് ലഭിച്ചു. സഹജീവികളെ കരുതുവാനും ലോകത്തെ പുതിയ വീക്ഷണ കോണിലൂടെ നോക്കുവാനുമുള്ള കഴിവ് എനിക്ക് അധ്യാപകര്‍ സ്‌കൂളില്‍ നിന്നും പകര്‍ന്നു തന്നു. കത്തോലിക്ക വിശ്വാസം എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്നോട് കൂടെ അത് എല്ലായ്‌പ്പോഴും ഉണ്ടാകും". കാറ്റി ലെഡിക്കി അഭിമുഖത്തില്‍ പറയുന്നു. അധ്യാപകരോടും ആത്മീയ ഗുരുക്കന്‍മാരോടും തന്നെ സ്‌നേഹിക്കുന്ന ബന്ധുമിത്രങ്ങളോടുമുള്ള നന്ദിയും കാറ്റി തന്റെ അഭിമുഖത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. വിശ്വാസ സമൂഹത്തില്‍ നിന്നും ലഭിച്ച പിന്‍തുണ വളരെ വലിയതാണെന്ന് കാറ്റി ലെഡിക്കി സ്മരിച്ചു. റിയോ ഒളിംമ്പിക്‌സിലും വിജയം ആവര്‍ത്തിക്കുവാന്‍ മരിയ ഭക്തിയെ കൂട്ട് പിടിച്ച് കൊണ്ട് പ്രാര്‍ത്ഥനാപുര്‍വ്വം ഒരുങ്ങുകയാണ് ഈ അമേരിക്കന്‍ കത്തോലിക്ക വനിത. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-03-23:15:00.jpg
Keywords: Katie,Ledecky,hail,Mary,prayer,catholic,lady,Olympics
Content: 2134
Category: 18
Sub Category:
Heading: യുവാക്കള്‍ക്കൊപ്പം കരുണയോടെ അനുയാത്ര ചെയ്യണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കരുണയുള്ള മനസുമായി കാമ്പസുകളിലെ യുവജനങ്ങള്‍ക്കൊപ്പം അനുയാത്ര ചെയ്യാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സഭയുടെ കീഴില്‍ കേരളത്തിലുള്ള അറുപതോളം കോളജുകളിലെ കാമ്പസ് മിനിസ്ട്രി ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണയുള്ള പെരുമാറ്റംകൊണ്ടു യുവാക്കളില്‍ സ്വാധീനം ചെലുത്താനാകും. യുവതലമുറയ്ക്കു മാര്‍ഗദര്‍ശനവും മൂല്യബോധവും പകരാന്‍ അധ്യാപകര്‍ക്കും കോളജ് മാനേജ്‌മെന്റുകള്‍ക്കും കടമയുണ്ടെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് വിഷയാവതരണം നടത്തി. സീറോ മലബാര്‍ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ. ആന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-04-00:49:14.JPG
Keywords:
Content: 2135
Category: 1
Sub Category:
Heading: നൈറ്റ് ഓഫ് കൊളംമ്പസിന്റെ 'ഗൗഡിയം എറ്റ്-സ്പെസ്' അവാര്‍ഡ് 'പാവങ്ങളുടെ സിസ്റ്റേഴ്സിന്'
Content: ടൊറണ്ടോ: സമൂഹത്തിന്റെ സുസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് നൈറ്റ് ഓഫ് കൊളംമ്പസ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് 'ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍' അര്‍ഹരായി. സ്വര്‍ണ മെഡലും ഒരു ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റെ സുസ്ഥിതിക്കും സന്മാര്‍ഗിക നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തികള്‍ക്കാണ് നൈറ്റ് ഓഫ് കൊളംമ്പസ് 'ഗൗഡിയം എറ്-സ്പസ്' അവാര്‍ഡ് നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംഘടനയ്ക്ക് നൈറ്റ് ഓഫ് കൊളംമ്പസിന്റെ ഈ പുരസ്‌കാരം ലഭിക്കുന്നത്. സാധാരണ ഈ പുരസ്‌കാരം വ്യക്തികള്‍ക്കാണ് നല്‍കാറുള്ളത്. യുഎസില്‍ തന്നെ 27 വൃദ്ധ മന്ദിരങ്ങള്‍ 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍' നടത്തുന്നുണ്ട്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി പല പ്രവര്‍ത്തനങ്ങളും ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍ നടത്തുന്നു. തങ്ങളുടെ സേവനത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് ജോലിയും ലിറ്റില്‍ സിസ്‌റ്റേഴ്‌സ് നല്‍കി വരുന്നുണ്ട്. യുഎസില്‍ സാമൂഹ്യ ആരോഗ്യ വകുപ്പുകള്‍ ഗര്‍ഭഛിദ്രത്തിനും വന്ധ്യകരണത്തിനും ഗര്‍ഭ നിരോധനത്തിനും സഹായം ലഭ്യമാക്കുന്ന തരത്തിലുള്ള നയങ്ങള്‍ക്കെതിരെ ശക്തമായ സമീപനം സ്വീകരിച്ചവരാണ് 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍'. സഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരായ പലതും പുതിയ നിയമത്തില്‍ ഉള്ളതിനാല്‍ അതിനെ പിന്‍തുണയ്ക്കുവാന്‍ കഴിയില്ലെന്ന് ലിറ്റില്‍ സിസ്റ്റേഴ്‌സ് കോടതിയില്‍ വാദിച്ചു. വിഷയത്തില്‍ കീഴ്‌കോടതിയെ സമീപിക്കുവാനുള്ള അനുഭാവപൂര്‍വ്വമായ വിധി സുപ്രീം കോടതിയില്‍ നിന്നും ഇവര്‍ നേടിയെടുക്കുകയും ചെയ്തു. അവാര്‍ഡിനായി തങ്ങളെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവും നന്ദിയുമുണ്ടെന്ന് മദര്‍ ലൊറൈന്‍ മരിയ മഗൂരി പ്രതികരിച്ചു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവറിന്റെ ബാള്‍ട്ടിമോണ്‍ പ്രവിശ്യയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് മദര്‍ ലൊറൈന്‍ മരിയ. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-04-00:58:29.jpg
Keywords: little,sisters,of,the,poor,knight,of,Columbus,award
Content: 2136
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍റെ ദളിത് ഫോറം സംസ്ഥാന സമ്മേളനം ആറിന്
Content: കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍റെ ദളിത് ഫോറം സംസ്ഥാന സമ്മേളനം ആറിനു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. വിവിധ സീറോ മലബാര്‍ രൂപതകളിലെ ദളിത് കത്തോലിക്കാ നേതാക്കള്‍ പങ്കെടുക്കും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ജെയിംസ് ഇലവുങ്കല്‍, ജസ്റ്റിന്‍ മാത്യു, ടി.ജെ.ഏബ്രഹാം, പി.സി.കുഞ്ഞുകൊച്ച്, സ്കറിയ ആന്‍റണി, സിനി തോമസ്, ജേക്കബ് മുണ്ടയ്ക്കല്‍, ബിജു പറയന്നിലം, സിജോ പൈനാടത്ത്, ജീനാ പോള്‍, എ.പി.മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-04-01:10:38.jpg
Keywords: