category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈറ്റ് ഓഫ് കൊളംമ്പസിന്റെ 'ഗൗഡിയം എറ്റ്-സ്പെസ്' അവാര്‍ഡ് 'പാവങ്ങളുടെ സിസ്റ്റേഴ്സിന്'
Contentടൊറണ്ടോ: സമൂഹത്തിന്റെ സുസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് നൈറ്റ് ഓഫ് കൊളംമ്പസ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് 'ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍' അര്‍ഹരായി. സ്വര്‍ണ മെഡലും ഒരു ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റെ സുസ്ഥിതിക്കും സന്മാര്‍ഗിക നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തികള്‍ക്കാണ് നൈറ്റ് ഓഫ് കൊളംമ്പസ് 'ഗൗഡിയം എറ്-സ്പസ്' അവാര്‍ഡ് നല്‍കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സംഘടനയ്ക്ക് നൈറ്റ് ഓഫ് കൊളംമ്പസിന്റെ ഈ പുരസ്‌കാരം ലഭിക്കുന്നത്. സാധാരണ ഈ പുരസ്‌കാരം വ്യക്തികള്‍ക്കാണ് നല്‍കാറുള്ളത്. യുഎസില്‍ തന്നെ 27 വൃദ്ധ മന്ദിരങ്ങള്‍ 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍' നടത്തുന്നുണ്ട്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി പല പ്രവര്‍ത്തനങ്ങളും ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍ നടത്തുന്നു. തങ്ങളുടെ സേവനത്തിന്റെ ഭാഗമായി നിരവധി പേര്‍ക്ക് ജോലിയും ലിറ്റില്‍ സിസ്‌റ്റേഴ്‌സ് നല്‍കി വരുന്നുണ്ട്. യുഎസില്‍ സാമൂഹ്യ ആരോഗ്യ വകുപ്പുകള്‍ ഗര്‍ഭഛിദ്രത്തിനും വന്ധ്യകരണത്തിനും ഗര്‍ഭ നിരോധനത്തിനും സഹായം ലഭ്യമാക്കുന്ന തരത്തിലുള്ള നയങ്ങള്‍ക്കെതിരെ ശക്തമായ സമീപനം സ്വീകരിച്ചവരാണ് 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവര്‍'. സഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരായ പലതും പുതിയ നിയമത്തില്‍ ഉള്ളതിനാല്‍ അതിനെ പിന്‍തുണയ്ക്കുവാന്‍ കഴിയില്ലെന്ന് ലിറ്റില്‍ സിസ്റ്റേഴ്‌സ് കോടതിയില്‍ വാദിച്ചു. വിഷയത്തില്‍ കീഴ്‌കോടതിയെ സമീപിക്കുവാനുള്ള അനുഭാവപൂര്‍വ്വമായ വിധി സുപ്രീം കോടതിയില്‍ നിന്നും ഇവര്‍ നേടിയെടുക്കുകയും ചെയ്തു. അവാര്‍ഡിനായി തങ്ങളെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷവും അഭിമാനവും നന്ദിയുമുണ്ടെന്ന് മദര്‍ ലൊറൈന്‍ മരിയ മഗൂരി പ്രതികരിച്ചു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പൂവറിന്റെ ബാള്‍ട്ടിമോണ്‍ പ്രവിശ്യയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് മദര്‍ ലൊറൈന്‍ മരിയ. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-04 00:00:00
Keywordslittle,sisters,of,the,poor,knight,of,Columbus,award
Created Date2016-08-04 10:28:29