Contents

Displaying 1971-1980 of 24975 results.
Content: 2147
Category: 18
Sub Category:
Heading: ദളിതര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Content: ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്ക് നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളിലുള്ള ആശങ്കയും പ്രതിഷേധവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി ഔദ്യോഗികമായി അറിയിച്ചു. സിബിസിഐയ്ക്ക് വേണ്ടി സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മസ്‌കറാന്‍ഹസ് ആണ് വിഷയത്തിലെ, കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍, രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതും അപകടം നിറഞ്ഞതുമാണെന്ന് ബിഷപ്പ് പ്രതികരിച്ചു. ഗുജറാത്തില്‍ കാല്‍ലക്ഷത്തോളം ദളിതര്‍ ബിജെപി സര്‍ക്കാരിന്റെ ദളിത് പീഡന നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ ഒത്തുകൂടിയിരുന്നു. ഇവരോടുള്ള സഭയുടെ ഐക്യവും കൂടിയാണ്, സിബിസിഐ തങ്ങളുടെ പ്രതികരണത്തിലൂടെ അറിയിക്കുന്നത്. അടുത്തിടെ ഗുജറാത്തില്‍ പശുക്കളുടെ തോല്‍ സംസ്‌കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട ദളിതരെ ഗോവധം ആരോപിച്ച് സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരിന്നു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ ദളിത് സംഘടനകള്‍. അഹമ്മദാബാദില്‍നിന്ന് തുടങ്ങി ഉനയില്‍ അവസാനിക്കുന്ന 'ആസാദി കൂന്‍' (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യാത്ര) എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ മാര്‍ച്ച് ഗുജറാത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടാക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-05-07:10:23.jpg
Keywords: dalit,protest,india,catholic,bishop,council,India,response
Content: 2148
Category: 6
Sub Category:
Heading: സമര്‍പ്പിത ജീവിതത്തിന്റെ അതീവ പ്രാധാന്യം
Content: "എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും" (മത്തായി 4:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 5}# ചില ആളുകള്‍ എന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്: "സമര്‍പ്പിത ജീവിതത്തില്‍ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്ക് ഭയമാണ്". തന്റെ സന്തോഷം കൊണ്ടും ശക്തികൊണ്ടും നിങ്ങളെ നിറയ്ക്കുവാനുള്ള കഴിവ് ക്രിസ്തുവിനുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? ജീവിതത്തിന്റേതായ എല്ലാം ഉപേക്ഷിച്ചിട്ട്, ക്രിസ്തുവിനെ പിന്‍തുടരാന്‍ വിളിക്കപ്പെട്ടവരാണ് നാം. ആത്മീയ ജീവിതത്തിന് വേണ്ടി, ദൈവരാജ്യത്തിനു വേണ്ടി നിലകൊള്ളാന്‍ വിശുദ്ധമായ, പരിപൂര്‍ണ്ണ സന്നദ്ധമായ സമര്‍പ്പിത ജീവിതം നാം നയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു മനോഹരമായ ജീവിതവൃത്തിയാണെന്ന്‍ മാത്രമല്ല,സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ക്രിസ്തുവിന്റെ നാമത്തില്‍ ഒരിടയനെപ്പോലെ സഹോദരരെ ഒരുമിച്ച് കൂട്ടുകയും, അവന്റെ സത്യവചനം അവരില്‍ എത്തിച്ചുകൊടുക്കുകയും, അനുരജ്ഞനത്തിന്റെ കൂദാശ വഴി പാപങ്ങള്‍ ക്ഷമിച്ചുകൊടുക്കുകയും, ക്രിസ്തുവിന്റെ ശരീരവും രക്തവും അവരുടെ പരിപോഷണത്തിനായി അര്‍പ്പിക്കുകയും, അവരുടെ സേവനത്തിനായി സദാസന്നദ്ധരായിരിക്കുകയും, അവരെ ഉപദേശം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്യുന്ന ധര്‍മ്മമാണ് പുരോഹിതര്‍ നിറവേറ്റുന്നതെന്ന് നാം മനസ്സിലാക്കണം. ക്രിസ്തുവിന്റെ ശരീരത്തില്‍ പുരോഹിതര്‍ക്ക് ഒരു സവിശേഷ സ്ഥാനമുണ്ട്. ക്രിസ്തുവിനാല്‍ വിളിക്കപ്പെടാതെ പൗരോഹിത്യത്തില്‍ പ്രവേശിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം, മറ്റ് കൂദാശകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് പൌരോഹിത്യം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-05-11:08:26.jpg
Keywords: സമര്‍പ്പിതര്‍
Content: 2149
Category: 1
Sub Category:
Heading: കുമ്പസാരകൂട് സദാ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: ക്രാക്കോവ്: വിശ്വാസികള്‍ക്ക് തങ്ങളുടെ ഭാരം ഇറക്കിവയ്ക്കുവാന്‍ ദേവാലയങ്ങള്‍ എപ്പോഴും തുറന്നിരിക്കുന്നവയാകണമെന്നും കുമ്പസാരകൂട് സദാ പ്രവര്‍ത്തന സജ്ജമാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പോളണ്ടില്‍ 117 ബിഷപ്പുമാര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് ദേവാലയങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാട് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. പോളണ്ട് സന്ദര്‍ശനത്തിനിടെ ബിഷപ്പുമാരുമായി മാര്‍പാപ്പ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഒരു സംവാദം നടത്തിയിരുന്നു. ഇതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. "നഗരങ്ങളിലെ ദേവാലയങ്ങള്‍ എല്ലായ്‌പ്പോഴും തുറന്നു കിടക്കട്ടെ. ഹൈവേയുടെ അരികിലായി സ്ഥിതി ചെയ്യുന്ന പള്ളികളും നമുക്ക് തുറന്നിടാം. നമ്മുടെ പള്ളികള്‍ എപ്പോഴും ആളുകളെ സ്വാഗതം ചെയ്യുന്നതിനായി തുറന്നു തന്നെ കിടക്കണം. അവര്‍ക്ക് തങ്ങളുടെ ഭാരം ഇറക്കിവയ്ക്കുവാന്‍ കുമ്പസാരകൂടുകള്‍ തുറന്നു നല്‍കുമ്പോള്‍ അനേകര്‍ ദേവാലയത്തിലേക്കു കടന്ന്‍ വരും". പാപ്പ ബിഷപ്പുമാരോടായി പറഞ്ഞു. ടര്‍ണോ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ലെസക്ക് ലെസ്‌കിവിസ്, മാര്‍പാപ്പയോട് ചോദിച്ച ഒരു ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ദേവാലയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാട് എന്താണെന്ന് പാപ്പ വിശദീകരിച്ചത്. "സുവിശേഷ ദൗത്യത്തില്‍ കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ദേവാലയങ്ങളില്‍ എന്തു മാറ്റം വരണമെന്നാണ് പിതാവ് കരുതുന്നത്?". ഇതായിരുന്നു ബിഷപ്പിന്റെ ചോദ്യം. "ദേവാലയമൊരു അനുഭവമായി മാറണം. ഭാവനാപൂര്‍ണ്ണമായ ചിന്തകള്‍ ലഭിക്കുന്ന ഒരിടമായും, സംശയം തോന്നുമ്പോള്‍ ഒന്ന് ചെന്ന് മറിച്ചു നോക്കുവാന്‍ കഴിയുന്ന ഒരു പുസ്തകമായും, ഒരു അമ്മയുടെ വാല്‍സല്യം ലഭിക്കുന്ന സ്ഥലമായും പള്ളികള്‍ മാറണം. നമ്മള്‍ ആളുകളെ സ്വീകരിക്കുവാന്‍ എപ്പോഴും ഒരുങ്ങിയിരിക്കണം. ആളുകള്‍ നമ്മിലേക്ക് വരില്ല. നാം അവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം. സുവിശേഷവത്ക്കരണം കൂടുതല്‍ ഫലവത്താകുവാന്‍ ഇതാണ് നാം ചെയ്യേണ്ടത്". പാപ്പ വിശദീകരിച്ചു. തന്റെ നാടായ ബ്യൂണസ് ഐറിസില്‍ നടന്ന സംഭവത്തെ സരസമായി അവതരിപ്പിച്ചാണ് പാപ്പ ഈ വിഷയം അവസാനിപ്പിച്ചത്. "ഒരിക്കല്‍ മനസമ്മതം കഴിഞ്ഞ യുവതിയും യുവാവും തങ്ങളുടെ വിവാഹത്തിന്റെ ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്നു അന്വേഷിക്കുവാന്‍ പള്ളിയുടെ സെക്രട്ടറിയെ ചെന്നു കണ്ടു. അവരെ കണ്ട ഉടന്‍ സെക്രട്ടറി പറഞ്ഞത് വിവാഹത്തിന്റെ എല്ലാ പരിപാടികള്‍ക്കും കൂടി വരുന്ന പണം ഇത്രയുമാണെന്നതാണ്. ഇത്തരം തെറ്റായ നടപടികള്‍ ആളുകളെ ദേവാലയത്തില്‍ നിന്നും അകറ്റി നിര്‍ത്തും. സമ്മര്‍ദ്ദങ്ങളില്ലാത്ത, എന്തു കാര്യവും തുറന്നു പറയുവാന്‍ കഴിയുന്ന സ്ഥലമായി ദേവാലയം മാറണം". പാപ്പ പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-06-04:01:18.jpg
Keywords: marpapa,church,open,all,time,welcome,people
Content: 2150
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി
Content: തിരുവനന്തപുരം: കത്തോലിക്കാസഭയുടെ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ സുരക്ഷാ പദ്ധതി സന്നദ്ധ പ്രവർത്തകസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കാൻസർപോലുളള മാരകരോഗങ്ങളുടെ കടന്നാക്രമണം ഏവരേയും വേദനിപ്പിക്കുകയാണ്. കാൻസർ വൻതോതിൽ വർധിക്കുകയാണ്. ഇതിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി പ്രാധാന്യം നല്കണം. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങൾ കാൻസറിന്റെ വൻതോതിലുള്ള വർധനവിന് കാരണം. ഏതുപ്രായക്കാരേയും കാൻസർ ഇപ്പോൾ കീഴ്‌പ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. വോളന്റിയേഴ്‌സിനുള്ള കൈപ്പുസ്തകത്തിന്റെയും ആശാകിരണം തീംസോങ് സി.ഡി.യുടെയും പ്രകാശനം ചടങ്ങില്‍ നടന്നു. ലാവണ്ടര്‍ റിബണ്‍ ക്യാമ്പയിന്റെയും ചികിത്സാധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം കാതോലിക്കാബാവാ നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നതാണ് ആശാകിരണം പദ്ധതി. തെക്കന്‍ കേരളത്തില്‍ കാരിത്താസ് ഇന്ത്യക്കൊപ്പം പദ്ധതിക്കു നേതൃത്വം നല്‍കുന്നത് സന്നദ്ധസംഘടനകളായ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നെയ്യാറ്റിന്‍കര ഇന്‍ഗ്രല്‍ െഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-06-01:08:57.jpg
Keywords:
Content: 2151
Category: 1
Sub Category:
Heading: തീവ്രവാദികളെ ഭയന്ന് നാടുവിട്ട ഇറാഖി നിവാസികള്‍ തിരികെ മടങ്ങണമെന്ന് കല്‍ദായന്‍ പാത്രീയാര്‍ക്കീസിന്റെ ആഹ്വാനം
Content: ബാഗ്ദാദ്: ഇറാഖിന്റെ പുനരുദ്ധാരണത്തിന് തീവ്രവാദികളെ ഭയന്ന് നാടുവിട്ട ഇറാഖി നിവാസികള്‍ തിരികെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സക്കോയുടെ ആഹ്വാനം. ഐഎസ് തീവ്രവാദികളെ ഭയന്ന് ഓടിപോയവര്‍ തിരികെ മടങ്ങിയാല്‍ മാത്രമേ പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യം കുറയ്ക്കുവാന്‍ കഴിയുകയുള്ളു. ഇതിലൂടെ മാത്രമേ തകര്‍ന്ന മൊസൂളിനേയും നിനവ താഴ്‌വരയേയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളുവെന്നും പാത്രീയാര്‍ക്കീസ് അഭിപ്രായപ്പെടുന്നു. മടങ്ങിയെത്തുന്ന കുടുംബങ്ങള്‍ക്ക് തീവ്രവാദത്തെ തുടച്ചുനീക്കുവാന്‍ കഴിയും. അക്രമമല്ല ശരിയായ മാര്‍ഗമെന്ന് അഹിംസയിലൂടെ കാണിച്ചു കൊടുക്കണം". സമാധാനപൂര്‍വ്വമുള്ള സഹവര്‍ത്തിത്വത്തിനായി ഒരുമയോടെ മറ്റുള്ളവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നേതൃത്വം ക്രൈസ്തവര്‍ ഏറ്റെടുക്കണമെന്നും പാത്രീയാര്‍ക്കീസ് ലൂയിസ് സക്കോ പറയുന്നു. "തീവ്രവാദം ഇപ്പോഴും പലമേഖലകളിലും സജീവമായി നിലനില്‍ക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ പലയിടത്തും നടമാടുന്നു. തീവ്രവാദത്തിനും അഴിമതിക്കും ദാരിദ്രത്തിനും രോഗത്തിനും വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്കുമെല്ലാം നമുക്ക് പരിഹാരം കാണണം. ഇതിനെല്ലാം വേണ്ടി പ്രവര്‍ത്തിക്കാം എന്ന് ഉറപ്പ് നല്‍കിയവര്‍ അതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം". പാത്രീയാര്‍ക്കീസ് പറഞ്ഞു. ഇറാഖി നിവാസികള്‍ മടങ്ങിയെത്തി മേഖലയിലെ സജീവ സാന്നിധ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും ഇല്ലാതെയാകുമെന്നും പാത്രീയാര്‍ക്കീസ് പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-06-06:09:55.jpg
Keywords: isis,iraq,christian,come,back,home,caldean,catholic,bishop
Content: 2152
Category: 6
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയുടെ വ്യത്യസ്ഥമായ ശീലം
Content: "വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം" (സങ്കീര്‍ത്തനങ്ങള്‍ 95:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 6}# 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റല്‍ ഗണ്‍ണ്ടോള്‍ഫൊയില്‍ വച്ച് ചരമമടഞ്ഞ പോള്‍ ആറാമന്റെ വാര്‍ഷികദിനമാണ് ഇന്ന്. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും റോമിന്റെ മെത്രാനുമായ ഈ മഹാനെ പറ്റി സ്മരിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ പോള്‍ ആറാമന്‍ തന്റെ വിശുദ്ധ നാട് തീര്‍ത്ഥാടനവേളയില്‍ ദൈവപുത്രന്റെ പാദങ്ങള്‍ കടന്നുപോയ നഗ്നമായ ഭൂമിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി, കുനിഞ്ഞു മുട്ടുകുത്തി. ഇത് കൂടാതെ തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, വിമാനത്തില്‍ നിന്നിറങ്ങി, എത്തിച്ചേര്‍ന്ന മണ്ണില്‍ ചുംബിച്ചുകൊണ്ട് യാത്രയുടെ തുടക്കം കുറിക്കുന്ന പതിവ് പോപ് പോളിനുണ്ടായിരുന്നു. ഈ ശീലം ഞാന്‍ സ്വീകരിച്ചത് അദ്ദേഹത്തില്‍ നിന്നാണ്; അത് ഞാന്‍ കൃത്യമായി പാലിക്കുന്നുമുണ്ട്. ഈ പെരുമാറ്റം കൃത്യമായി പ്രകടിപ്പിച്ചിട്ടുള്ളത് സങ്കീര്‍ത്തനത്തിലെ പ്രഖ്യാപനത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: "നമുക്ക് കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം". ദൈവത്തിന്റെ മുന്നില്‍ പ്രത്യേകമായി മുട്ടുകുത്തേണ്ടതിന്റെ ആവശ്യം തോന്നുന്ന നിമിഷങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഭൂമിയിലും മനുഷ്യരിലും നിറസാന്നിധ്യമായിരിക്കുന്ന നമ്മുടെ രക്ഷയുടെ ശിലയും ഏക ദൈവവുമായ സൃഷ്ടാവിന്റെ മഹാരാജത്വത്തിന്റെ മുന്നില്‍ വിശേഷകരമായ വണക്കം അര്‍പ്പിക്കുവാനുള്ള നിമിഷങ്ങള്‍ ഉണ്ടാകാറുണ്ട്. ദൈവത്തിന്റെ അനന്തമായ രാജകീയ രഹസ്യത്തെ ഇപ്രകാരം ആരാധിക്കുന്നതും വണങ്ങുന്നതും പോള്‍ ആറാമന്റെ ജീവിതകാലമാകമാനം തുടര്‍ന്നു കൊണ്ടിരിന്നു. അദ്ദേഹം പ്രവര്‍ത്തിച്ചതിന്റേയും പഠിപ്പിച്ചതിന്റേയും വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നാം കാണുന്നത്; അദ്ദേഹത്തിന്റെ ഇഹലോകവാസവും എളിമയും എത്രമാത്രം നമ്മുടെ കാലത്ത് നിന്നും അകന്നകന്ന് പോകുന്നുവോ, അത്രമാത്രം വ്യക്തമായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.8.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/News/News-2016-08-06-02:20:07.jpg
Keywords: പോള്‍ ആറാമന്‍
Content: 2153
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ കണ്ണീരൊപ്പി കൊണ്ട് കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ്
Content: നിയാമീ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടിണിയും രോഗവും ദുഃഖവും അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി കാരിത്താസ്. കാരിത്താസ് സ്‌പെയിനാണ് ജസ്യൂട്ട്, സെലീഷ്യന്‍, കൊംബോണി മിഷ്‌നറിമാര്‍ വഴി തങ്ങളുടെ സേവനം നൈജറിലേക്ക് എത്തിക്കുന്നത്. രണ്ടായിരത്തില്‍ അധികം വീടുകളുടെ ദിനംപ്രതിയുള്ള ആവശ്യം നിര്‍വഹിക്കുവാന്‍ കാരിത്താസ് സ്‌പെയിന് കഴിഞ്ഞ 11 വര്‍ഷമായി സാധിക്കുന്നു. മറാഡി രൂപതയുടെ കീഴിലുള്ള സിന്‍ഡറിലുള്ള ദേവാലയം വഴി 15,000-ല്‍ അധികം വ്യക്തികള്‍ക്കും കാരിത്താസ് സഹായം ചെയ്തു നല്‍കുന്നുണ്ട്. 300-ല്‍ അധികം സുരക്ഷിത വീടുകള്‍ നൈജറില്‍ കാരിത്താസ് നിര്‍മ്മിച്ചു നല്‍കി. ആയിരത്തില്‍ അധികം വീടുകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം കാരിത്താസ് ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും അതിലേക്ക് ആവശ്യമുള്ള സൗകര്യങ്ങളും കാരിത്താസിന്റെ പ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചു നല്‍കിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുള്ള തീവ്രശ്രമങ്ങളും കാരിത്താസ് ചെയ്യുന്നു. നൈജറില്‍ നാലുലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ശരിയായി പോഷക ആഹാരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിളര്‍ച്ച നേരിടുന്നതായി പഠനങ്ങള്‍ പറയുന്നു. ഒന്നരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ബോക്കോ ഹറാം എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയാണ് നൈജറിലെ ജനജീവിതങ്ങളെ തീവ്രദുരിതങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ഇവരുടെ ആക്രമണങ്ങളാല്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം പേര്‍ രാജ്യത്തിനകത്തു തന്നെ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. പലായനം ചെയ്യുന്നവരില്‍ 71 ശതമാനം പേരും കുട്ടികളാണ്. 2015 മുതല്‍ നൈജറില്‍ തീവ്രവാദ പ്രവര്‍ത്തനം മൂലം ചിതറി പോയ ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സഹായവും എത്തിക്കുവാന്‍ ഒന്നേമുക്കാല്‍ ലക്ഷം യുഎസ് ഡോളര്‍ അടിയന്തരമായി കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കാരിത്താസ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-06-07:03:26.JPG
Keywords: Niger,Boko,Haram,caritas,spain,mission,activity
Content: 2154
Category: 1
Sub Category:
Heading: മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം; വത്തിക്കാന്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: അടുത്ത മാസം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍തെരേസയുടെ സ്മരണ സജീവമാക്കി പ്രത്യേകം തപാല്‍ സ്റ്റാമ്പ് പുറത്തുവരുന്നു. വത്തിക്കാനാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മദര്‍തെരേസയെ, മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലാം തീയതിക്ക് രണ്ടു ദിവസം മുമ്പ് സ്റ്റാമ്പ് പുറത്തിറക്കും. വത്തിക്കാന്‍ തപാല്‍, നാണയ ശേഖര വിഭാഗമാണ് മദര്‍തെരേസയുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 95 സെന്റാണ് സ്റ്റാമ്പിന്റെ മൂല്യം. മനോഹരമായി ചിത്രീകരിച്ചിട്ടുള്ള സ്റ്റാമ്പില്‍ മദര്‍തെരേസയുടെ ചിത്രവും മദറിന്റെ പ്രവര്‍ത്തനവും ക്രിയാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ചെറു ചുളിവുകളുള്ള പുഞ്ചിരി തൂകുന്ന മദര്‍തെരേസയുടെ ചിത്രം സ്റ്റാമ്പിന്റെ വലതുഭാഗത്തായി നല്‍കിയിരിക്കുന്നു. ഒരു കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുന്ന മദര്‍തെരസയെ തല ഉയര്‍ത്തി നോക്കുന്ന കുട്ടിയുടെ ചിത്രവും സ്റ്റാമ്പില്‍ ഉണ്ട്. പാട്രീസിയോ ഡനിയേലിയാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റാമ്പിന്റെ മാതൃക കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തു വിട്ടത്. "പാവപ്പെട്ടവരില്‍ ക്രിസ്തുവിനെ ദര്‍ശിച്ച മദര്‍തെരേസ ചെയ്ത സേവനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കുക സാധ്യമല്ല. മാനുഷിക മൂല്യങ്ങളും വിനയവും എളിമയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും മദറില്‍ വിളങ്ങി നിന്നു. മദറിന്റെ പ്രാര്‍ത്ഥന നമുക്കും ശക്തി പകരട്ടെ". സ്റ്റാമ്പിന്റെ മാതൃകയോടൊപ്പം അധികൃതര്‍ പുറത്തു വിട്ട വിവരണത്തില്‍ പറയുന്നു. പത്ത് സ്റ്റാമ്പുകള്‍ അടങ്ങുന്ന ഒന്നരലക്ഷം ഷീറ്റുകളിലാണ് സ്റ്റാമ്പ് അച്ചടിക്കുക. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-06-07:54:58.jpg
Keywords: mother,Teresa,Vatican,publish,new,stamp
Content: 2155
Category: 8
Sub Category:
Heading: അനുരഞ്ജനപ്പെടുവാന്‍ അവസാന മണിക്കൂര്‍ വരെ കാത്തു നില്‍ക്കരുത്; ഒരുപക്ഷേ അടുത്ത വര്‍ഷം നീ ഇവിടെ ഉണ്ടായി എന്നു വരില്ല
Content: “ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും” (അപ്പസ്തോലന്‍മാര്‍ 2:28). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-6}# “സ്വന്തം മോക്ഷത്തിനും മറ്റുള്ളവരുടെ മോക്ഷത്തിനും വേണ്ടിയുള്ള ശക്തമായ ആഗ്രഹത്താല്‍ ജീവിക്കുന്ന ഒരുവന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ തീര്‍ച്ചയായും സഹായിക്കും. ഇത് വളരെ സ്പഷ്ടമായ കാര്യമാണ്: തന്റെ മോക്ഷത്തേയും, ദൈവത്തോടുള്ള തന്റെ ബന്ധത്തേയും അശ്രദ്ധമായി കണക്കിലെടുക്കുന്ന ഒരുവന്‍, ഭൂമിയില്‍ മറ്റുള്ള ആളുകളുടെ വിധിയിലും അത്ര താല്‍പ്പര്യം കാണിക്കാറില്ല. അതുപോലെ തന്നെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ കാര്യത്തിലും”. (ഫാദര്‍ ജാനൂസ്‌ കുമാല, മരിയന്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍). #{red->n->n->വിചിന്തനം:}# ദൈവത്തോടും, നിങ്ങളുടെ അയല്‍ക്കാരോടും അനുരഞ്ജനപ്പെടുവാന്‍ അവസാന മണിക്കൂര്‍ വരെ കാത്തു നില്‍ക്കരുത്. ഒരുപക്ഷേ അടുത്ത വര്‍ഷം നീ ഇവിടെ ഉണ്ടായി എന്നു വരില്ല. ക്ഷമയും, സത്പ്രവര്‍ത്തികളും വഴി നിത്യ ജീവന് വേണ്ടി ദിവസവും തയ്യാറെടുപ്പുകള്‍ നടത്തുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-06-09:03:56.jpg
Keywords: മോക്ഷ
Content: 2156
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ജീവിതമാകുന്ന സന്ദേശം ഇടമുറിയാതെ സംപ്രേഷണം ചെയ്യുന്നവര്‍
Content: ''ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല'' (മത്തായി 16:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 7}# കൈയ്യില്‍ താക്കോലുമായി നില്‍ക്കുന്ന രീതിയിലാണ് വി. പത്രോസിനെ മിക്കപ്പോഴും ചിത്രീകരിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗകവാടം തുറക്കാവുന്ന താക്കോലുകളാണവ; അങ്ങനെ സ്വര്‍ഗീയ പ്രവേശനം സഭയിലൂടെ അനായാസമാക്കപ്പെടുന്നു. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ ഇങ്ങോട്ടു ക്രിസ്തുവിന്റെ ജീവിതമാകുന്ന സന്ദേശം ഇടമുറിയാതെ സംപ്രേഷണം ചെയ്യുന്നവരാണ് സഭാവക്താക്കള്‍. സുവിശേഷമാകുന്ന മൂലധനം സ്വീകരിച്ചവരാണവര്‍. ക്രൈസ്തവരുടെ ഐക്യവും, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉത്സാഹവും, കൂദാശകളുടെ ലഭ്യതയും സഭയുടെ ഉത്തരവാദിത്വമാണ്. സഭ നല്‍കുന്നത് വെറും പൊള്ളയായ ഉപദേശങ്ങളല്ല, മറിച്ച്, ദൈവരാജ്യത്തിന്റെ കല്‍പനകളാണ് വിശ്വാസികളിലേക്ക് എത്തിക്കുന്നത്. മെത്രാന്റെ പൂര്‍ണ്ണ പൗരോഹിത്യത്തില്‍ പങ്ക് വഹിക്കുന്നത് വൈദികരാണ്. ഞാന്‍ റോമിന്റെ മെത്രാനാണ്, അപ്പസ്‌തോലനായ പത്രോസിന്റെ പിന്‍ഗാമിയാണ്. എന്റെ ഭരണകാലത്ത്, ചെമ്മരിയാടുകളേയും കുഞ്ഞാടുകളേയും ആകമാനം പരിപാലിക്കുവാനും, എന്റെ സഹോദരരായ മെത്രാന്മാരോട് ചേര്‍ന്ന്, എല്ലാ ദൈവാലയങ്ങളുടെയും ഐക്യത്തിനും വിശ്വസ്തതയ്ക്കും, പുരോഗതിക്കും വേണ്ടി സേവനം ചെയ്യുവാനും കര്‍ത്താവ് എന്നോട് കല്‍പ്പിച്ചിരിക്കുകയാണ്. എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക. നമുക്ക് അന്യോന്യം പ്രാര്‍ത്ഥിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-07-01:07:53.jpg
Keywords: മെത്രാന്‍മാര്‍