Content | "വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം" (സങ്കീര്‍ത്തനങ്ങള്‍ 95:1).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 6}#
2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസ്റ്റല്‍ ഗണ്‍ണ്ടോള്‍ഫൊയില്‍ വച്ച് ചരമമടഞ്ഞ പോള്‍ ആറാമന്റെ വാര്‍ഷികദിനമാണ് ഇന്ന്. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും റോമിന്റെ മെത്രാനുമായ ഈ മഹാനെ പറ്റി സ്മരിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ പോള്‍ ആറാമന്‍ തന്റെ വിശുദ്ധ നാട് തീര്‍ത്ഥാടനവേളയില്‍ ദൈവപുത്രന്റെ പാദങ്ങള്‍ കടന്നുപോയ നഗ്നമായ ഭൂമിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി, കുനിഞ്ഞു മുട്ടുകുത്തി. ഇത് കൂടാതെ തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, വിമാനത്തില്‍ നിന്നിറങ്ങി, എത്തിച്ചേര്‍ന്ന മണ്ണില്‍ ചുംബിച്ചുകൊണ്ട് യാത്രയുടെ തുടക്കം കുറിക്കുന്ന പതിവ് പോപ് പോളിനുണ്ടായിരുന്നു. ഈ ശീലം ഞാന്‍ സ്വീകരിച്ചത് അദ്ദേഹത്തില്‍ നിന്നാണ്; അത് ഞാന്‍ കൃത്യമായി പാലിക്കുന്നുമുണ്ട്.
ഈ പെരുമാറ്റം കൃത്യമായി പ്രകടിപ്പിച്ചിട്ടുള്ളത് സങ്കീര്‍ത്തനത്തിലെ പ്രഖ്യാപനത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: "നമുക്ക് കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം". ദൈവത്തിന്റെ മുന്നില്‍ പ്രത്യേകമായി മുട്ടുകുത്തേണ്ടതിന്റെ ആവശ്യം തോന്നുന്ന നിമിഷങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഭൂമിയിലും മനുഷ്യരിലും നിറസാന്നിധ്യമായിരിക്കുന്ന നമ്മുടെ രക്ഷയുടെ ശിലയും ഏക ദൈവവുമായ സൃഷ്ടാവിന്റെ മഹാരാജത്വത്തിന്റെ മുന്നില്‍ വിശേഷകരമായ വണക്കം അര്‍പ്പിക്കുവാനുള്ള നിമിഷങ്ങള്‍ ഉണ്ടാകാറുണ്ട്.
ദൈവത്തിന്റെ അനന്തമായ രാജകീയ രഹസ്യത്തെ ഇപ്രകാരം ആരാധിക്കുന്നതും വണങ്ങുന്നതും പോള്‍ ആറാമന്റെ ജീവിതകാലമാകമാനം തുടര്‍ന്നു കൊണ്ടിരിന്നു. അദ്ദേഹം പ്രവര്‍ത്തിച്ചതിന്റേയും പഠിപ്പിച്ചതിന്റേയും വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നാം കാണുന്നത്; അദ്ദേഹത്തിന്റെ ഇഹലോകവാസവും എളിമയും എത്രമാത്രം നമ്മുടെ കാലത്ത് നിന്നും അകന്നകന്ന് പോകുന്നുവോ, അത്രമാത്രം വ്യക്തമായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.8.80)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |