category_id | India |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ദളിതര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി |
Content | ന്യൂഡല്‍ഹി: രാജ്യത്ത് ദളിതര്‍ക്ക് നേരെ നടക്കുന്ന വിവിധ ആക്രമണങ്ങളിലുള്ള ആശങ്കയും പ്രതിഷേധവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി ഔദ്യോഗികമായി അറിയിച്ചു. സിബിസിഐയ്ക്ക് വേണ്ടി സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മസ്‌കറാന്‍ഹസ് ആണ് വിഷയത്തിലെ, കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍, രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതും അപകടം നിറഞ്ഞതുമാണെന്ന് ബിഷപ്പ് പ്രതികരിച്ചു.
ഗുജറാത്തില്‍ കാല്‍ലക്ഷത്തോളം ദളിതര്‍ ബിജെപി സര്‍ക്കാരിന്റെ ദളിത് പീഡന നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ ഒത്തുകൂടിയിരുന്നു. ഇവരോടുള്ള സഭയുടെ ഐക്യവും കൂടിയാണ്, സിബിസിഐ തങ്ങളുടെ പ്രതികരണത്തിലൂടെ അറിയിക്കുന്നത്. അടുത്തിടെ ഗുജറാത്തില്‍ പശുക്കളുടെ തോല്‍ സംസ്‌കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട ദളിതരെ ഗോവധം ആരോപിച്ച് സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരിന്നു.
ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ ദളിത് സംഘടനകള്‍. അഹമ്മദാബാദില്‍നിന്ന് തുടങ്ങി ഉനയില്‍ അവസാനിക്കുന്ന 'ആസാദി കൂന്‍' (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യാത്ര) എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ മാര്‍ച്ച് ഗുജറാത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടാക്കുന്നത്.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-05 00:00:00 |
Keywords | dalit,protest,india,catholic,bishop,council,India,response |
Created Date | 2016-08-05 16:40:23 |