category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി
Contentതിരുവനന്തപുരം: കത്തോലിക്കാസഭയുടെ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ സുരക്ഷാ പദ്ധതി സന്നദ്ധ പ്രവർത്തകസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കാൻസർപോലുളള മാരകരോഗങ്ങളുടെ കടന്നാക്രമണം ഏവരേയും വേദനിപ്പിക്കുകയാണ്. കാൻസർ വൻതോതിൽ വർധിക്കുകയാണ്. ഇതിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരമാവധി പ്രാധാന്യം നല്കണം. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റങ്ങൾ കാൻസറിന്റെ വൻതോതിലുള്ള വർധനവിന് കാരണം. ഏതുപ്രായക്കാരേയും കാൻസർ ഇപ്പോൾ കീഴ്‌പ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അദ്ധ്യക്ഷനായിരുന്നു. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തി. വോളന്റിയേഴ്‌സിനുള്ള കൈപ്പുസ്തകത്തിന്റെയും ആശാകിരണം തീംസോങ് സി.ഡി.യുടെയും പ്രകാശനം ചടങ്ങില്‍ നടന്നു. ലാവണ്ടര്‍ റിബണ്‍ ക്യാമ്പയിന്റെയും ചികിത്സാധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം കാതോലിക്കാബാവാ നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നതാണ് ആശാകിരണം പദ്ധതി. തെക്കന്‍ കേരളത്തില്‍ കാരിത്താസ് ഇന്ത്യക്കൊപ്പം പദ്ധതിക്കു നേതൃത്വം നല്‍കുന്നത് സന്നദ്ധസംഘടനകളായ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊല്ലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നെയ്യാറ്റിന്‍കര ഇന്‍ഗ്രല്‍ െഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-06 00:00:00
Keywords
Created Date2016-08-06 10:38:57