Contents
Displaying 1931-1940 of 24975 results.
Content:
2107
Category: 5
Sub Category:
Heading: വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി
Content: നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്. കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഈ പൗരോഹിത്യ നിയമങ്ങള്‍. അദ്ദേഹത്തിന്റെ മാതൃക പാശ്ചാത്യ ലോകത്ത് മുഴുവന്‍ അനുകരിക്കപ്പെടുകയും അത് പൗരോഹിത്യ വൃന്ദങ്ങളില്‍ നവോത്ഥാനത്തിനു കാരണമാവുകയും ചെയ്തു. 344-ല്‍ യൂസേബിയൂസ് വെര്‍സെല്ലി രൂപതയിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്‍ തന്റെ പുരോഹിതരെ കൂട്ടായ്മയുള്ള ഒരൊറ്റ സമൂഹമാക്കി ഐക്യപ്പെടുത്തി. ടൂറിന്‍, എംബ്രുന്‍ എന്നീ രൂപതകള്‍ സ്ഥാപിച്ചത് വിശുദ്ധനാണ്. 355-ല്‍ ലിബേരിയൂസ് പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ വിശുദ്ധന്‍, മിലാന്‍ സുനഹദോസില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സുനഹദോസാണ് ചക്രവര്‍ത്തിയുടെ ഭീഷണിക്ക് വിധേയനായ വിശുദ്ധ അത്തനാസിയൂസിനെ സംരക്ഷിക്കുവാനുള്ള തീരുമാനമെടുത്തത്. വിശുദ്ധ യൂസേബിയൂസിനോടും മറ്റുള്ള മെത്രാന്‍മാരോടും അത്തനാസിയൂസിനെ നിന്ദിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടപ്പോള്‍, വിശുദ്ധന്‍ ആ ഉത്തരവ് നിരസിച്ചു. അതിന് പകരമായി നിസിനെ വിശ്വാസ പ്രമാണ ഉടമ്പടിയില്‍ ഒപ്പിടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചക്രവര്‍ത്തി വിശുദ്ധനെ ഭീഷണിപ്പെടുത്തി. എന്നാല്‍ വിശുദ്ധന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും, സഭയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടുകയില്ലെന്ന് ധൈര്യസമേതം അറിയിക്കുകയും ചെയ്തു. ഇതില്‍ കുപിതനായ ചക്രവര്‍ത്തി യൂസേബിയൂസിനെ പലസ്തീനായിലേക്ക് നാടുകടത്തി, അവിടെവെച്ച് അരിയന്‍ മതവിരുദ്ധവാദികള്‍ വിശുദ്ധനെ പല രീതിയിലും പീഡിപ്പിച്ചു. പലസ്ഥലങ്ങളിലും മാറി മാറി താമസിച്ച വിശുദ്ധനെ ജൂലിയന്‍ ചക്രവര്‍ത്തി മോചിതനാക്കുകയാണ് ഉണ്ടായത്. പിന്നീട് ഇറ്റലിയില്‍ മടങ്ങിയെത്തിയ വിശുദ്ധന്‍, പോയിട്ടിയേഴ്സിലെ വിശുദ്ധ ഹിലരിയുമായി ചേര്‍ന്ന് മിലാനിലെ അരിയന്‍ സിദ്ധാന്തവാദിയായ മെത്രാനെ എതിര്‍ത്തു. തന്റെ ജനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശുദ്ധന്‍ വെര്‍സെല്ലിയില്‍ മടങ്ങി എത്തി. അത്തനാസിയാന്‍ പ്രമാണങ്ങളുടെ രചയിതാവ് വിശുദ്ധ യൂസേബിയൂസ് ആണെന്ന് നിരവധി പേര്‍ വിശ്വസിച്ച് വരുന്നു. 371 ഓഗസ്റ്റ് 1-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധന്‍ തന്റെ കൈകൊണ്ട് എഴുതിയ സുവിശേഷത്തിന്റെ ഒരു പകര്‍പ്പ് വെര്‍സെല്ലിയിലെ കത്ത്രീഡലില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അരിയന്‍ മതവിരുദ്ധതയെ എതിര്‍ക്കുന്നതില്‍ വിശുദ്ധന്‍ കാണിച്ച ധൈര്യം അനേകര്‍ക്ക് വിശ്വാസവിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള പ്രചോദനമാണ് നല്‍കിയത് #{red->n->n->ഇതര വിശുദ്ധര്‍ }# 1. മെഴ്സിയായിലെ ആല്‍ഫ്രെഡാ 2. ആപ്റ്റിലെ ആദ്യത്തെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ് 3. ചാര്‍ട്ടേഴ്സ് ബിഷപ്പായിരുന്ന ബെത്താരിയൂസ് 4. പാദുവായിലെ മാക്സിമൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-01-14:43:25.jpg
Keywords: വിശുദ്ധ

2108
Category: 5
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി
Content: 1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ ജീവിതം മുഴുവനും ദൈവസേവനത്തിനായി സമര്‍പ്പിച്ചു. തുടര്‍ന്നു 1726-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അല്‍ഫോന്‍സസ്, പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടം പുരോഹിതന്‍മാര്‍ക്കൊപ്പം ചേര്‍ന്നു. വിവിധങ്ങളായ അജപാലന പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്‍ മുഴുകി. നിരവധി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവക്ക് വേണ്ടി ആളുകളെ കണ്ടെത്തുകയും ചെയ്ത വിശുദ്ധന്, ‘അനുതാപത്തിന്റെ സഹോദരി’മാരുടെ സന്യാസിനീ സഭാ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട പങ്കാണുള്ളത്. 1732-ല്‍ അല്‍ഫോന്‍സസ് ‘രക്ഷകന്റെ സഭ’ (Redemptorists) എന്ന സന്യാസീ സഭ സ്ഥാപിച്ചു. ആത്മീയവും, മതപരവുമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കപ്പെടാത്ത ഇറ്റലിയിലെ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സഭയുടെ സ്ഥാപനം. ഇതിനിടെ അദ്ദേഹത്തിന്റെ ആദ്യത്തെ സഹചാരി വിശുദ്ധനെ ഉപേക്ഷിച്ചു പോയി; എന്നാല്‍ അല്‍ഫോന്‍സസ് ഉറച്ചു തന്നെ നിന്നു, അധികം താമസിയാതെ തന്നെ നിരവധി ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേരുകയും വിശുദ്ധന്റെ സഭ വികസിക്കുകയും ചെയ്തു. 1749-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പായാണ് ‘രക്ഷകന്റെ സഭക്ക്’ അംഗീകാരം നല്‍കുന്നത്. അല്‍ഫോന്‍സസ് ലിഗോരിയായിരുന്നു സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജെനറല്‍. 1762-ല്‍ അല്‍ഫോന്‍സസ് നേപ്പിള്‍സിന് സമീപമുള്ള ‘സാന്റ് അഗത ഡി ഗോടിലെ’ലെ മെത്രാനായി അഭിഷിക്തനായി. ഒരു മെത്രാനെന്ന നിലയില്‍ വിശുദ്ധന്‍ തന്റെ രൂപതയിലെ അനാചാരങ്ങളെ തിരുത്തുകയും, ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, സെമിനാരികളെ നവീകരിക്കുകയും, തന്റെ രൂപതയില്‍ മുഴുവനും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. 1763-64ലെ ക്ഷാമകാലത്ത് വിശുദ്ധന്‍ കാണിച്ച കാരുണ്യവും, ഉദാരമനസ്കതയും അതിരുകളില്ലാത്തതാണ്. ആത്മീയ രചനകള്‍ക്കായി ഒരു വന്‍ പ്രചാരണം തന്നെയാണ് വിശുദ്ധന്‍ നടത്തിയത്. 1768-ല്‍ വിശുദ്ധന് വളരെ വേദനാജനകമായ രോഗം പിടിപ്പെടുകയും, അദ്ദേഹം തന്റെ മെത്രാന്‍ പദവി ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ സഭയിലെ ഭിന്നതകള്‍ കാരണം വിശുദ്ധന്‍ അതീവ ദുഃഖിതനായിരുന്നു. 1787 ഓഗസ്റ്റ് 1-ന് സലേണോക്ക് സമീപമുള്ള പഗനിയില്‍ വെച്ച് ഇഗ്നേഷ്യസ് മരണമടയുമ്പോള്‍ അദ്ദേഹം സ്ഥാപിച്ച സഭ ഒരു വിഭജിക്കപ്പെട്ട സഭയായിരുന്നു. പാവങ്ങളുടെ സുവിശേഷകനായിരുന്നു അല്‍ഫോന്‍സസ് ലിഗോരിയെ 1816-ലാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1839-ല്‍ അല്‍ഫോന്‍സസ് ലിഗോരിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ധാര്‍മ്മിക ദൈവശാസ്ത്രത്തിനു വേണ്ടിയുള്ള വിശുദ്ധന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കാരണം 1871-ല്‍ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കുകയുണ്ടായി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പഫീലിയായിലെ ലെയോണ്‍സിയൂസ്, അറ്റിയൂസ്,അലക്സാണ്ടര്‍ 2. അല്‍മേധാ, ബ്രേക്കുനോക്ക് 3. ബുര്‍ജെസു ബിഷപ്പായിരുന്ന ആര്‍കേഡിയൂസ് 4. സിറില്‍, അക്വിലാ, പീറ്റര്‍, ഡോമീഷ്യന്‍, റൂഫസ്, മെനാന്‍റര്‍ 5. ബോനുസു, ഫൗസ്തൂസ്, മൗറൂസ് 6. മക്കബീസ് എലെയാസര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }}
Image: /content_image/DailySaints/DailySaints-2016-07-31-14:20:54.jpg
Keywords: വിശുദ്ധ അല്‍ഫോന്‍സസ്

2109
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു
Content: കോട്ടയം: ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരേയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഇന്നലെ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. സീറോ മലങ്കാരസഭയുടെ വിവിധ രൂപതകളിലും വിജയപുരം രൂപത ഉള്‍പ്പെടെ മിക്ക ലത്തീന്‍ രൂപതകളിലും ഇന്നലെ പ്രത്യേക പ്രാത്ഥനകള്‍ നടത്തപ്പെട്ടു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണു മിക്ക ദേവാലയങ്ങളിലും പ്രാര്‍ഥനകളും കരുണയുടെ ജപമാലയും പരിഹാര പ്രദക്ഷിണവും നടത്തിയത്. ചങ്ങനാശേരി, കോട്ടയം അതിരൂപതകള്‍, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ വിവിധ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തപ്പെട്ടു. വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ നാഗമ്പടം വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് പള്ളിക്കു ചുറ്റും കരുണയുടെ ജപമാലയും പരിഹാര പ്രദക്ഷിണം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി ദിവ്യകാരുണ്യ ആരാധനയും നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളിലെ എകെസിസി, യുവദീപ്തി- കെസിവൈഎം എന്നിവയുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-01-00:23:32.jpg
Keywords:

2110
Category: 1
Sub Category:
Heading: ലോകയുവജന സംഗമത്തിന് സമാപനം; അടുത്ത സമ്മേളനം പനാമയില്‍
Content: ക്രാക്കോ: കരുണയുടെ വര്‍ഷത്തില്‍ പോളണ്ടിലെ ക്രാക്കോവില്‍ നടന്നുവന്ന കത്തോലിക്കാസഭയുടെ ലോക യുവജന സമ്മേളനം സമാപിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി മുപ്പതു ലക്ഷത്തിലധികം യുവജനങ്ങളാണു സമ്മേളനത്തില്‍ ഒത്തുകൂടിയത്. കഴിഞ്ഞ 26നാണ് ആവേശഭരിതമായ സമ്മേളനം ആരംഭിച്ചത്. ശനിയാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന നൈറ്റ് വിജില്‍ യുവജനങ്ങള്‍ക്ക് പുതിയൊരുനുഭവമായി. ഇന്നലെ രാവിലെ ഒമ്പതിന് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിയില്‍ 40 കര്‍ദിനാള്‍മാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും സഹകാര്‍മികരായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷകണക്കിനു യുവജനങ്ങളും പോളണ്ടിലെ വിശ്വാസികളും സംഘാടകരുമടക്കം 30 ലക്ഷത്തോളം പേര്‍ സമാപന ദിവ്യബലിയില്‍ പങ്കെടുത്തെന്നാണു കണക്ക്. 2019ല്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തിന്‍റെ വേദി പനാമയാണെന്നു മാര്‍പാപ്പ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ പനാമയില്‍നിന്നുള്ള 10,000ത്തിലധികം വരുന്ന യുവജനങ്ങള്‍ ആഹ്ലാദാരവത്തോടെയാണു വരവേറ്റത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-01-01:19:57.jpg

2111
Category: 1
Sub Category:
Heading: ക്രിസ്തുവിലേക്ക് എത്തിച്ചേരുവാനുള്ള ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങളെ വിശ്വാസം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: ക്രാക്കോവ്: ക്രിസ്തുവിന്റെ അരികിലേക്ക് എത്തിച്ചേരുവാനുള്ള ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും വിശ്വാസം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകയുവജന സമ്മേളനത്തിന്റെ സമാപന ബലിയില്‍ സന്ദേശം നല്കി സംസാരിക്കുകയായിരിന്നു അദ്ദേഹം. "നാം ആയിരിക്കുന്നത് ഏത് അവസ്ഥയിലാണോ, ആ അവസ്ഥയില്‍ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. നാം പാപത്തിന് അടിമപ്പെട്ടവരാണെങ്കിലും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. ആരും പ്രാധാന്യം അര്‍ഹിക്കാത്ത വ്യക്തികളല്ല. എല്ലാവരേയും അതീവ പ്രാധാന്യത്തോടെയാണ് ദൈവം നോക്കിക്കാണുന്നത്. നിരാശയുടെ ചിന്തകള്‍ നമ്മില്‍ വരുമ്പോള്‍, നമ്മിലേക്ക് അടുക്കുവാന്‍ ആഗ്രഹിക്കുന്ന ദൈവത്തില്‍ നിന്നും നീങ്ങി മാറുകയാണ് നാം ചെയ്യുന്നത്". പരിശുദ്ധ പിതാവ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. സക്കേവൂസിന്റെ വ്യക്തിപരമായ ജീവിതത്തേയും സാമൂഹികമായ ജീവിതത്തേയും പാപ്പ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. ക്രിസ്തുവിനെ നേരില്‍ കാണുവാന്‍ ആഗ്രഹിച്ച സക്കേവൂസിന് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സക്കേവൂസിന്റെ ഉയരകുറവായിരുന്നു ആദ്യത്തെ പ്രശ്‌നം."നമ്മില്‍ പലര്‍ക്കും ഇന്ന് ക്രിസ്തുവിന്റെ അരികിലേക്ക് ചെല്ലുമ്പോള്‍ ഇത്തരം ഒരു തോന്നല്‍ വന്നേക്കാം. നമ്മള്‍ വലിയവരല്ല എന്ന തോന്നല്‍; മറ്റുള്ളവരിലും നമ്മള്‍ ചെറിയവരാണെന്ന തോന്നല്‍. വിശ്വാസത്തിലൂടെ മാത്രമേ ഈ പ്രശ്‌നത്തില്‍ നിന്നും കരകയറുവാന്‍ സാധിക്കുകയുള്ളു". പിതാവ് പറഞ്ഞു. നമ്മള്‍ എത്ര ചെറിയവരായാലും നമ്മുടെ ഏറ്റവും വലിയ സുഹൃത്തും, നമ്മേ സ്വന്ത ജീവന് തുല്യം കരുതുകയും ചെയ്യുന്നത് ക്രിസ്തുവാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "ഒരു ഭാഗത്ത് ക്രിസ്തുവിനെ അറിയുവാനും അവന്റെ അടുത്ത് ചെല്ലുവാനും സക്കേവൂസിന് തീവ്രമായ ആഗ്രഹമുണ്ട്. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള പരിഹാസവും ക്രിസ്തു തന്നെ എങ്ങനെ സ്വീകരിക്കുമെന്നുള്ള ചിന്തയും സക്കേവൂസിനെ ഭരിച്ചിരുന്നു. ഇത്തരം ഒരു ചിന്ത സക്കേവൂസിന്റെ ഉള്ളിലുണ്ടായിരുന്നുവെങ്കിലും അയാള്‍ ക്രിസ്തുവിനെ കാണുവാന്‍ സാഹസികമായി ശ്രമിക്കുന്നു. തന്റെ പാപവും തിന്മകളുമെല്ലാം ഉള്ളപ്പോള്‍ തന്നെ ക്രിസ്തുവിനോടുള്ള താല്‍പര്യം അയാളുടെ ഉള്ളിലുണ്ട്. യുവാക്കളായ നിങ്ങളും ക്രിസ്തുവിങ്കലേക്ക് പൂര്‍ണ്ണമായി തിരിയുവാനുള്ള സാഹസം ഏറ്റെടുക്കുണം". പിതാവ് ആഹ്വാനം ചെയ്തു. ക്രിസ്തുവിലേക്ക് അടുത്ത് ചെല്ലുമ്പോള്‍ തന്റെ തൊഴില്‍ ജനങ്ങളുടെ ഇടയില്‍ ഒരു ചര്‍ച്ചയും പരിഹാസവും ആകുമെന്ന് സക്കേവൂസ്സ് കരുതുന്നു. ക്രിസ്തുവിലേക്ക് അടുത്ത് ചെല്ലുവാന്‍ നാം ശ്രമിക്കുമ്പോള്‍ ആളുകള്‍ പലകാരണങ്ങള്‍ നിരത്തി നമ്മേ അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കും. പക്ഷേ നമ്മുടെ തിരിച്ചുവരവിനായി അവിടുന്ന് ആഗ്രഹിക്കുന്നു. ഈ പ്രതിസന്ധികളെ വിശ്വാസം കൊണ്ട് കീഴ്പ്പെടുത്തണം. ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു. ക്രാക്കോവിലെ ലോകയുവജന ദിനസമ്മേളനം മനോഹരമായി ക്രമീകരിച്ച പോളണ്ടിലെ സഭയോടും ബിഷപ്പുമാരോടുമുള്ള നന്ദിയും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. സമാപന ബലിയില്‍ 30 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-01-05:59:06.jpg
Keywords: WYD,End,next,venue,panama,pope,greetings,message

2112
Category: 1
Sub Category:
Heading: വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ കത്തോലിക്ക ദേവാലയങ്ങളിലേക്ക് മുസ്ലിം വിശ്വാസികളും
Content: പാരീസ്: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഫാദര്‍ ജാക്വസ് ഹാമലിന്റെ വേര്‍പ്പാടിന്റെ മുറിവുകള്‍ പ്രാര്‍ത്ഥനയായി മാറ്റാന്‍ ക്രൈസ്തവ വിശ്വാസികള്‍ ഒത്തുകൂടിയപ്പോള്‍ മുസ്ലീം വിശ്വാസികളായ 100 കണക്കിനു ആളുകള്‍ ഫ്രാന്‍സിലും ഇറ്റലിയിലും നടന്ന വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ കത്തോലിക്ക ദേവാലയങ്ങളിലേക്ക് എത്തി. തങ്ങളുടെ മതത്തിന്റെ പേരില്‍ നടന്ന അക്രമത്തില്‍ ഖേദിക്കുവാനും ക്രൈസ്തവരായ തങ്ങളുടെ സഹോദരങ്ങളോട് ചേര്‍ന്ന് ദുഃഖത്തില്‍ പങ്കുചേരുവാനുമാണ് ഇസ്ലാം മത പണ്ഡിതരും വിശ്വാസികളും ദേവാലയങ്ങളിലേക്ക് എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച സെന്റ് എറ്റിനി ഡു-റൂവ്‌റേ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെയാണ് 85-കാരനായ പുരോഹിതനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ ദേവാലയത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗോത്തിക്ക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനായി 200-ല്‍ അധികം മുസ്ലീങ്ങള്‍ എത്തിയിരുന്നതായി ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു. "ദുഃഖത്തിലായിരിക്കുന്ന ഞങ്ങളോടുള്ള ഐക്യം അറിയിക്കുന്നതിനായി വിശുദ്ധ ബലിയര്‍പ്പിക്കുന്ന സമയം മുസ്ലീങ്ങളായ സഹോദരങ്ങളും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. സാഹോദര്യത്തിന്റെ ഈ നല്ല പ്രവര്‍ത്തിയെ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്യുന്നു". ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ പറഞ്ഞു. "എല്ലാവരേയും സ്‌നേഹിക്കുന്നു, ആരേയും വെറുക്കുന്നില്ല" എന്ന് എഴുതിയ ബാനറുകളുമായി ഒരു സംഘം മുസ്ലീങ്ങള്‍ ദേവാലയത്തിന് പുറത്ത് നിരന്നു നിന്ന് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പ്രശസ്തമായ നോട്രി ഡാമീ കത്തീഡ്രല്‍ ദേവാലയത്തില്‍ പാരീസ് മോസ്‌കിന്റെ ഇമാം ദലീല്‍ ബാവുബക്കര്‍ നേരിട്ട് എത്തി. ഫ്രാന്‍സില്‍ മാത്രമല്ല ഇറ്റലിയിലെ ദേവാലയങ്ങളിലും മുസ്ലീം വിശ്വാസികള്‍ ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യം പ്രകടിപ്പിക്കുവാന്‍ എത്തിയിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൗലോ ജെന്റിലോണി ക്രൈസ്തവ ദേവാലയങ്ങളില്‍ എത്തിയ മുസ്ലീം പണ്ഡിതരോടും വിശ്വാസികളോടും പ്രത്യേകം നന്ദി പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-01-06:45:06.jpg
Keywords: muslim,religion.leaders,participating,catholic,mass

2113
Category: 1
Sub Category:
Heading: വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ കെയ്‌റോയിലെ ക്രൈസ്തവ ഭവനങ്ങള്‍ കൂട്ടത്തോടെ തകര്‍ത്തു
Content: കെയ്‌റോ: ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ രഹസ്യ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് ഈജിപ്റ്റില്‍, എട്ട് ക്രിസ്ത്യന്‍ വീടുകള്‍ ഇസ്ലാം മത വിശ്വാസികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഈജിപ്ത്തിന്റെ തലസ്ഥാനമായ കെയ്‌റോയ്ക്ക് തെക്കായി സ്ഥിതി ചെയ്യുന്ന സാഫ്ത്തല്‍ ഹിര്‍സ എന്ന ഗ്രാമത്തിലെ വീടുകള്‍ക്ക് നേരെയാണ് മുസ്ലീം വിശ്വാസികള്‍ ആക്രമണം നടത്തിയത്. വീടുകള്‍ തീവച്ചു നശിപ്പിച്ച സംഘം ഗ്രാമത്തില്‍ വെടിവയ്പ്പും നടത്തി. "ഇവിടെ ഒരു ദേവാലയം പണിയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല" എന്ന മുദ്രാവക്യത്തോടെയാണ് മുസ്ലീം വിശ്വാസികള്‍ ക്രൈസ്തവ ഭവനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. പന്ത്രണ്ടായിരത്തില്‍ അധികം ജനസംഖ്യയുള്ള ഗ്രാമത്തില്‍ 70-ല്‍ അധികം ക്രൈസ്തവ കുടുംബങ്ങള്‍ വസിക്കുന്നുണ്ട്. ഗ്രാമത്തില്‍ പത്ത് മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മുസ്ലിം ദേവാലയത്തില്‍ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കുവാന്‍ അക്രമികള്‍ എത്തിയതെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ വസിക്കുന്ന ക്രൈസ്തവ വിശ്വാസികളെല്ലാം തന്നെ കോപ്റ്റിക് ക്രൈസ്തവരാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ മുസ്ലീം വിശ്വാസികള്‍ തീവ്രമായ ആക്രമണമാണ് നടത്തുന്നത്. "തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി വ്യാഴാഴ്ച ദിവസം തന്നെ ലഭിച്ചതിനാല്‍ ഇത് പോലീസിനെ അറിയിച്ചു. ആരെങ്കിലും ആക്രമണത്തിന് മുതിര്‍ന്നാല്‍ വിവരമറിയിച്ചാല്‍ മതിയെന്നു പോലീസ് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, വെള്ളിയാഴ്ച ആക്രമണം നടന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരും അക്രമികളുടെ പക്ഷം ചേര്‍ന്നു". പ്രദേശത്തെ ഒരു ക്രൈസ്തവ വിശ്വാസി വേള്‍ഡ് വാച്ച് മോണിറ്റര്‍ എന്ന സംഘടനയോട് പറഞ്ഞു. ദേവാലയം പണിയുവാന്‍ ക്രൈസ്തവര്‍ ശ്രമിച്ചതിനാലാണ് മുസ്ലീങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശ്രമവും ക്രൈസ്തവ വിശ്വാസികള്‍ നടത്തിയിരുന്നില്ല. ഈജിപ്ത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-01-08:06:52.jpg
Keywords: christian,houses,Egypt,attacked,Muslims

2114
Category: 8
Sub Category:
Heading: ആത്മാക്കളുടെ മോചനത്തിനായി ഇടപെടുന്ന പരിശുദ്ധ അമ്മ
Content: “ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്” (ലൂക്കാ 1:49). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-1}# “പരിശുദ്ധ കന്യക നമ്മുടെ പ്രാര്‍ത്ഥനകള്‍ അത്യുന്നതന്റെ പക്കല്‍ എത്തിക്കുന്നു. അവള്‍ നമ്മുടെ പ്രാര്‍ത്ഥനകളെ അലങ്കരിക്കുകയും അതിലെ കുറവുകള്‍ പരിഹരിച്ചു നല്‍കി തിരുകുമാരന് സമര്‍പ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ദുര്‍ബ്ബലതകളെ ദൈവത്തിന്റെ വദനത്തില്‍ നിന്നും മറച്ചു പിടിക്കുവാന്‍ അവള്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള പരിശുദ്ധ അമ്മയുടെ തീക്ഷ്ണ പ്രത്യേകമായി നമ്മുക്ക് അവളില്‍ കാണാന്‍ സാധിയ്ക്കും” ( 'സെര്‍വന്റ്സ് ഓഫ് ജീസസ് ആന്‍ഡ് മേരി' എന്ന സഭയുടെ സ്ഥാപകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ പിയറി ജീന്‍ എഡ്വേര്‍ഡ് ലാമിയുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# ശുദ്ധീകരണാത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രത്യേകമായി തേടുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-01-08:55:44.jpg
Keywords: കന്യക

2115
Category: 6
Sub Category:
Heading: ആത്മീയ മേഖലയില്‍ നാം വാര്‍ദ്ധക്യം ബാധിച്ചവരാണോ?
Content: ''ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും'' (മത്തായി 7:7). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 1}# പാപത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളില്‍ സന്തോഷം തേടി നടന്ന ശേഷം, വിശുദ്ധ അഗസ്റ്റിന്‍ ദൈവത്തോട് സംസാരിച്ചു, ''വൈകിയാണല്ലോ നിന്നെ ഞാന്‍ സ്‌നേഹിച്ചത്! ഞാന്‍ എന്റെ തന്നെ വ്യക്തിത്വത്തിന് വെളിയിലായിരുന്നപ്പോള്‍, നീ എന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന്‍ ഞാന്‍ മനസ്സിലാക്കിയില്ലല്ലോ''. ഇന്ന്‍ നമ്മില്‍ പലരും ആത്മീയതയില്‍ വാര്‍ദ്ധക്യം ബാധിച്ച് ദൈവത്തെ മറന്ന് ജീവിക്കുന്നവരാണ്; ക്രിസ്തുവാണ് വഴിയും സത്യവും ജീവനുമെന്ന് വിശ്വസിക്കുവാന്‍ കൂട്ടാക്കാതെ ലൌകികതയുടെ പാത പിന്തുടരുന്നവരാണ് ഭൂരിഭാഗം പേരും. തീര്‍ച്ചയായും, ഇത്തരക്കാരുടെ ജീവന്‍ അവരേക്കാള്‍ അധികമായി ദൈവത്തിന് പ്രിയപ്പെട്ടതാണ്. പലരുടേയും ഉള്ളില്‍ ദൈവത്തിനായുള്ള ദാഹമുണ്ടെങ്കിലും ഉദാസീനത ഇന്ന്‍ അനേകരെ കീഴ്പ്പെടുത്തിയിരിക്കുന്നു. പാപത്തിന്റെ ഈ അവസ്ഥയില്‍ നിന്ന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുവാനും, അവരുടെ ഉള്ളിലെ ദൈവീകവരം പുനര്‍ജീവിപ്പിക്കാനുമുള്ള ശക്തി അവര്‍ക്ക് ലഭിക്കുമാറാകട്ടെ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-01-10:07:32.jpg
Keywords: പാപം

2116
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ സമ്മേളനം ആഗസ്റ്റ് അഞ്ചാം തീയതി ആരംഭിക്കും
Content: വാഷിംഗ്ടണ്‍: മൂന്നാമത് ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ സമ്മേളനം ഈ മാസം അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ വാഷിംഗ്ടണ്ണില്‍ നടക്കും. അമേരിക്കന്‍ സര്‍വ്വകലാശാലയുടെ പ്രിസ്ബില ഹാളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയിരിക്കുന്ന ആഫ്രിക്കന്‍ കുടുംബങ്ങളുടെ സുവിശേഷീകരണം എന്ന വിഷയത്തില്‍ പ്രത്യേകം ചര്‍ച്ചകളും പഠനങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ നടത്തപ്പെടും. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ആഫ്രിക്കന്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവര്‍ത്തിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള കത്തോലിക്ക വൈദികരുടെയും സുവിശേഷ പ്രവര്‍ത്തകരുടെയും കൂടിവരവാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 'പുതിയ സുവിശേഷത്തോടുള്ള പ്രതികരണം; ആഫ്രിക്കന്‍ കുടുംബങ്ങള്‍, അമേരിക്കന്‍ സഭയുടെ സമ്മാനം' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഇതിനെ ആധാരമാക്കിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണ നടക്കുക. യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ ചെയര്‍മാന്‍ ബിഷപ്പ് ഷെല്‍ട്ടന്‍ ജെ. ഫാബ്‌റെ സമ്മേളനത്തില്‍ മുഖ്യസന്ദേശം നല്‍കും. ദിവ്യകാരുണ്യ ആരാധന സമ്മേളനത്തിന്റെ പ്രധാന ഭാഗമായി നടക്കും. ചിക്കാഗോ സഹായമെത്രാന്‍ ബിഷപ്പ് ജോസഫ് എന്‍. പെറിയുടെ നേതൃത്വത്തിലാണ് സമാപന സമ്മേളന ദിനത്തിലെ വിശുദ്ധ കുര്‍ബാന നടക്കുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ആഫ്രിക്കന്‍ കാത്തലിക്‌സ് ഇന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും ആഫ്രിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ക്ലെര്‍ജി ആന്റ് റിലീജിയസ് എന്ന സംഘനയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-01-10:38:13.jpg